10 December 2008
മുംബൈ ആക്രമണത്തിനു പിന്നില്‍ ദാവൂദ് : റഷ്യ
മുംബൈയില്‍ കഴിഞ്ഞ മാസം നടന്ന ഭീകര ആക്രമണങ്ങള്‍ക്ക് പിന്നില്‍ മയക്ക് മരുന്ന് രാജാവായ ദാവൂദ് ഇബ്രാഹിം പ്രവര്‍ത്തി ച്ചിരുന്നതായി ഒരു ഉന്നത റഷ്യന്‍ ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. റഷ്യന്‍ ഫെഡറല്‍ മയക്കു മരുന്ന് വിരുദ്ധ വകുപ്പ് മേധാവി വിക്റ്റര്‍ ഇവാനോവ് ആണ് ഈ വെളിപ്പെടുത്തല്‍ നടത്തിയത്. ഇതു വരെ ലഭിച്ച തെളിവുകള്‍ ഭീകരര്‍ക്ക് പ്രാദേശിക സഹായം ലഭ്യമാക്കിയതില്‍ ദാവൂദിന്റെ മുംബൈ ബന്ധങ്ങള്‍ ഉപയോഗ പ്പെടുത്തിയതായി വ്യക്തമാക്കുന്നു. “റൊസ്സിസ്കയ ഗസെറ്റ” എന്ന സര്‍ക്കാര്‍ പ്രസിദ്ധീ കരണവുമായി അദേഹം നടത്തിയ ഒരു അഭിമുഖത്തില്‍ മയക്കു മരുന്ന് കച്ചവട ശൃഖല തീവ്രവാദത്തിനായി ഉപയോഗിക്ക പ്പെടുന്നതിന്റെ ഒരു “കത്തുന്ന” ഉദാഹരണം ആണ് മുംബൈ ഭീകര ആക്രമണങ്ങള്‍ എന്ന് ഇവാനോവ് അഭിപ്രായപ്പെട്ടു. അഫ്ഘാന്‍ വഴി നടക്കുന്ന വ്യാപകമായ മയക്കു മരുന്ന് കച്ചവടത്തിന്റെ വന്‍ ലാഭം സര്‍ക്കാരുകളെ ശിഥിലം ആക്കുവാനും തീവ്രവാദം പരിപോഷി പ്പിക്കുവാനും ഉപയോഗി ക്കപ്പെടുന്നു. 1993 ലെ മുംബൈ സ്ഫോടന കേസിലെ പ്രതിയായ ദാവൂദ് ഇബ്രാഹിം കഴിഞ്ഞ മാസം നടന്ന മുംബൈ ഭീകര ആക്രമണ വേളയില്‍ ഇസ്ലാമാബാദിലേക്ക് കടന്നതായും ഗസെറ്റില്‍ പറഞ്ഞിട്ടുണ്ട്.
Labels: തീവ്രവാദം, പാക്കിസ്ഥാന്
- ജെ. എസ്.
|
2 Comments:
റഷ്യയുടെ അപിബ്രായം മുന്‍ ധാരണകല്‍ വെച്ചുല്ലതാണ് ചത്തത് കീച്ചകനന്കില്‍ കൊന്നത് ഭീമന്‍ തന്നെ എനന പരുക്കന്‍ നിലപാടിന്‍റെ തുടര്‍ച്ച മാത്രമാണ് ഇത് . ലഭ്യമായ വിവരങ്ങളില്‍ നിന്നും പ്രതികളെ കുറിച്ച് വ്യക്ടമായ സൂജനകള്‍ നല്‍കുമ്പോള്‍ ഇത്തരം അപിബ്രയങ്ങള്‍ ഒരു മഹത്തായ രാജ്യത്തിന്‍റെ അന്തസത്തക്ക് നിരക്കുകയില്ല
താങ്കള്‍ എന്തിനാണ് സുഹൃത്തേ ദാവൂദിനു വേണ്ടി വാദിക്കുന്നത്. വളരെ മോശമായി പോയി. മലയാളത്തില്‍ പോസ്റ്റ് ചെയ്തതില്‍ നിന്ന്നും പിറവികൊണ്ട് താങ്കള്‍ ഒരു ഇന്ത്യാക്കാരനാണ് എന്നാണ് ഞാന്‍ വിചാരിച്ചത്.
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്