29 January 2008
സൌദി അറേബ്യയില്‍ സ്ത്രീകള്‍ക്ക് കൂടുതല്‍ സ്വാതന്ത്ര്യം ലഭിക്കും
സൌദി അറേബ്യയില്‍ സ്ത്രീകള്‍ക്ക് കൂടുതല്‍ സ്വാതന്ത്ര്യം അനുവദിച്ചുകൊണ്ടുള്ള പ്രഖ്യാപനങ്ങള്‍ക്ക് പിന്നാലെ വനിതാസംരക്ഷണ സമിതി രൂപീകരണവും പുരോഗമിക്കുന്നു.
സൌദി അറേബ്യയില്‍ വനിതകള്‍ക്ക് ഒറ്റയ്ക്ക് ഹോട്ടല്‍ മുറികളില്‍ താമസിക്കാനുള്ള അനുവാദം കഴിഞ്ഞ ദിവസമാണ് ലഭിച്ചത്. മതപരമായ നിബദ്ധനകളുടെ പേരില്‍ ബന്ധുവായ പുരുഷനോടൊപ്പമേ മുന്‍പ് ഇതിനു അവസരമുണ്ടായിരുന്നുള്ളു. രാജ്യത്തെ വനിതകള്‍ക്ക് വാഹനങ്ങള്‍ ഓടിക്കുന്നതിനുള്ള അനുമതിയും ഉടന്‍ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ ഇതിനിടയിലാണ് സൌദി വനിതാ സംരക്ഷണ സമിതിയുടെ രൂപീകരണം പുരോഗമിക്കുന്നത്. അന്‍സാര്‍ അല്‍ മറയെന്ന് പേരിലുള്ള സമിതിക്കായി വനിതാ വിമോചക പ്രവര്‍ത്തകര്‍ കാത്തിരിക്കുന്നതായി അറബ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. ഇതിന്റെ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. Labels: സ്ത്രീ വിമോചനം
- ജെ. എസ്.
|
28 January 2008
ഖത്തര്‍ മാസ്റ്റേഴ്സ് ട്രോഫി ആദം സ്കോട്ടിന്
2.5 മില്ല്യണ്‍ ഡോളര്‍ സമ്മാനത്തുകയുള്ള ഖത്തര്‍ മാസ്റ്റേഴ്സ് ട്രോഫി ആദം സ്കോട്ടിന്. Labels: സ്പോര്‍ട്ട്സ്
- ജെ. എസ്.
|
26 January 2008
എം.എ.യൂസഫലിക്ക് പദ്മശ്രീ പുരസ്ക്കാരം
|
കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് മയക്കുമരുന്നു പിടികൂടി
കരിപ്പൂരില്‍ നിന്നു കൊളംബോയിലേക്ക് പോകാനിരുന്ന രണ്ട് യാത്രക്കാരുടെ കൈയ്യില്‍ നിന്നു മയക്കുമരുന്നുകള്‍ പിടികൂടി.
തമിഴ് നാട് സ്വദേശികളായ കാദര്‍ മൊയ്ദീന്‍ ജലാലുദീന്‍, നൈനാന്‍ മുഹമ്മദ് ബാബു എന്നിവരെയാണ് അറസ്റ്റു ചെയ്തത്. പിടികൂടിയ മയക്കുമരുന്നിന് അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ 20 കോടി രൂപ വിലമതിക്കും. വിമാനത്തിനുള്ളില്‍ സംശയകരമായ സാഹചര്യത്തില്‍ കണ്ടതിനെത്തുടര്‍ന്നാണ് ഇവരെ റവന്യൂ ഇന്റലിജന്‍സ് പിടികൂടുകയായിരുന്നു. തുടര്‍ന്ന് ഇവരെ ഡി.ആര്‍.ഐ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തപ്പോഴാണ് മയക്കുമരുന്നുകള്‍ കണ്ടെത്തിയത്. 48 പായ്ക്കറ്റുകളിലായി 29 കിലോഗ്രാം ബ്രൌണ്‍ ഷുഗറാണ് ഇവരുടെ പക്കല്‍ നിന്നും കണ്ടെടുത്തത്. Labels: കുറ്റകൃത്യം, കേരളം, വിമാന സര്‍വീസ്
- ജെ. എസ്.
|
വിമാനം ഇറങ്ങാന്‍ വൈകി; കരിപ്പൂരില്‍ പ്രതിഷേധം
കൊണ്ടോട്ടി: പാര്‍ക്കിംഗ് ബേ നിറഞ്ഞ് നിര്‍ത്തിയിടാന്‍ സ്ഥലമില്ലാത്തതിനെതുടര്‍ന്ന് ആകാശത്ത് കറങ്ങിയ ഷാര്‍ജ വിമാനത്തിലെ യാത്രക്കാര്‍ കരിപ്പൂരില്‍ പ്രതിഷേധ സമരം നടത്തി.
ഇന്നലെ രാവിലെ എത്തിയ ഐ.സി 595 ഷാര്‍ജ വിമാനത്തിലെ യാത്രക്കാരാണ് പ്രതിഷേധ ശബ്ദം ഉയര്‍ത്തിയത്. പത്ത് വിമാനങ്ങള്‍ നിര്‍ത്തിയിടാനുള്ള സ്ഥലമാണ് നിലവിലെ പാര്‍ക്കിംഗ്ബേയില്‍ ഉള്ളത്. ഇന്നലെ രാവിലെതന്നെ ഇവിടം നിറഞ്ഞിരുന്നു. കൃത്യസമയത്ത് കരിപ്പൂരിലെത്തിയ ഷാര്‍ജ വിമാനത്തിന് ഇക്കാരണത്താല്‍ ഇറങ്ങാന്‍ അനുമതി ലഭിച്ചില്ല. ഏറെനേരം ആകാശത്ത് വട്ടമിട്ടു പറന്ന ശേഷം ഇറങ്ങിയ വിമാനം റണ്‍വേയില്‍നിന്ന് മാറി ഐസൊലേഷന്‍ ബേയില്‍ നിര്‍ത്തിയിടാന്‍ നിര്‍ദേശിച്ചു. അര മണിക്കൂറിലേറെ നേരം അവിടെ നിര്‍ത്തിയ ശേഷമാണ് ഏപ്രണിലേക്ക് കൊണ്ടുവന്നത്. ഇത് ഒരുപറ്റം യാത്രക്കാരെ ക്ഷുഭിതരാക്കി. ഇവര്‍ വിമാനത്തില്‍ നിന്നിറങ്ങാന്‍ കൂട്ടാക്കാതെ പ്രതിഷേധ ശബ്ദം ഉയര്‍ത്തി. 15 മിനിട്ടോളം പ്രതിഷേധ സമരം നീണ്ടുനിന്നു. എയര്‍പോര്‍ട്ട് അധികൃതര്‍ ഉണ്ടായ സാങ്കേതിക തടസ്സം യാത്രക്കാരെ ധരിപ്പിച്ചതിനുശേഷമാണ് രംഗം ശാന്തമായത്. കരിപ്പൂരില്‍ നിലവില്‍ പത്ത് വിമാനം നിര്‍ത്തിയിടാനുള്ള സ്ഥലസൌകര്യമേ ഉള്ളൂ. Labels: വിമാന സര്‍വീസ്
- ജെ. എസ്.
|
24 January 2008
ദുബായ് വ്യാപാരോത്സവത്തിന് ഇന്ന് തുടക്കം
1000 കോടിയിലേറെ ദിര്‍ഹത്തിന്റെ വ്യാപാരമാണ് ഇക്കുറി മേളയില്‍ നിന്നും പ്രതീക്ഷിക്കുന്നത്.
Labels: ദുബായ്
- ജെ. എസ്.
|
23 January 2008
അബുദാബി തൊഴില്‍ സമ്മേളനം സമാപിച്ചു.
അബുദാബിയില്‍ രണ്ട് ദിവസമായി നടന്ന തൊഴില്‍ സമ്മേളനം സമാപിച്ചു.
കരാര്‍ തൊഴിലാളികളുടെ ഒഴുക്ക് നിയന്ത്രിക്കാനും അവരുടെ കര്‍മ്മശേഷി കാര്യക്ഷമമായി ഉപയോഗിക്കാനും21 രാജ്യങ്ങളില്‍ നിന്നുള്ള തൊഴില്‍ മന്ത്രിമാരുടെ സമ്മേളനം തീരുമാനിച്ചു. സമ്മേളനത്തിന്റെ തുടര്‍ച്ച 2010 ല്‍ നടക്കും. Labels: തൊഴില്‍ നിയമം, യു.എ.ഇ.
- ജെ. എസ്.
|
ഇറാക്കിന്റെ ദേശീയപതാക മാറുന്നു.
ഇറാക്കിന്റെ ദേശീയ പതാക മാറ്റാനുള്ള തീരുമാനത്തിനായി പാര്‍ലമെന്റില്‍ വോട്ടെടുപ്പ് നടന്നു.
മുന്‍പ്രസിഡന്റ് സദ്ദാം ഹുസ്സൈന്റെ ബാത്ത് പാര്‍ട്ടിയെ പ്രതിനിധീകരിക്കുന്ന മൂന്ന് നക്ഷത്രങ്ങള്‍ ദേശീയ പതാകയില്‍ നിന്ന് മാറ്റാനാണ് തീരുമാനം. ബാത്തിസ്റ്റ് ആദര്‍ശങ്ങളായ “ഐക്യം”, “സ്വാതന്ത്ര്യം”, “സോഷ്യലിസം” എന്നിവയെ പ്രതിനിധാനം ചെയ്യുന്ന മൂന്ന് നക്ഷത്രങ്ങളാണിവ. സദ്ദാം ഹുസ്സൈന്റെ കൈപ്പടയിലുള്ള “അള്ളാഹു അക്ബര്‍” എന്ന് വിശുദ്ധ ഖുര്‍:ആന്‍ വചനവും നീക്കം ചെയ്യും. ഈ വിശുദ്ധ വചനം പക്ഷെ മറ്റോരു കൈപ്പടയില്‍ പതാകയില്‍ നിലനിര്‍ത്തും. സദ്ദാം ഹുസ്സൈന്റെ പതനത്തെ തുടര്‍ന്ന് നിലവിലെ ദേശീയ പതാക ഉപയോഗിക്കാന്‍ കുര്‍ദ്ദ് വംശജര്‍ വിസ്സമ്മതിച്ചിരുന്നു. Labels: ഇറാഖ്, ഗള്‍ഫ് രാഷ്ട്രീയം
- ജെ. എസ്.
|
22 January 2008
ബഹറൈനില്‍ മെയ് മാസത്തില്‍ വിപുലമായ ബ്ലോഗേഴ്സ് ഗള്‍ഫ് മീറ്റ് നടത്തും
"ഒരു കഥയെഴുതുമ്പോള്‍ ഒരു കവിത എഴുതുമ്പോള്‍ എഴുത്തുകാരന്‍ ജാഗ്രതയോടെയിരിക്കേണ്ടിയിരിക്കുന്നു. വായനക്കാരന്‍ എഴുത്തുകാരനേക്കാള്‍ ഏറെ മുന്നേറിയിരിക്കുന്നു. ഒരു വാക്കുപോലും ക്രിത്രിമമായി തോന്നിയാല്‍ എഴുത്തുകാരന്‍ വായനക്കാരനാല്‍ ചോദ്യം ചെയ്യപ്പെടുന്നു. "
ബഹറൈന്‍ ബൂലോക മീറ്റിന്റെ ഭാഗമായി നടന്ന സംവാദത്തില്‍ ശ്രീ ബന്യാമിന്‍ എഴുത്തുകാരന്‍ നേരിടുന്ന വെല്ലുവിളികളും മുന്നൊരുക്കങ്ങളേക്കുറിച്ചും വിശദമായി സംസരിച്ചു. ശ്രീ, രാജു ഇരിങ്ങല്‍, ബാജി ഓടം വേലി, സജിവ് പൊന്നാനി, സജി മുട്ടോം, പ്രശാന്ത് കോഴഞ്ചേരി ബെറ്റി സജി, ഡാന്‍ തുടങ്ങിയവര്‍ ചര്‍ച്ചയിലും സംവാദത്തിലും പങ്കെടുത്തു. ആനുകാലിക കഥകളില്‍ വരുന്ന മാറ്റങ്ങളെക്കുറിച്ചും 2007ലെ ശ്രദ്ധേയരായ സുഭാഷ് ചന്ദ്രന്‍, സന്തോഷ് ഏച്ചിക്കാനം തുടങ്ങിയവരുടെ കഥകളുടെ പ്രത്യേകതകളും കഥ ഒരുക്കുന്നതില്‍ കഥാകാരന്‍ കാട്ടുന്ന മിടുക്കും പ്രയത്നങ്ങളും എന്തൊക്കെ എന്നതിനെ കുറിച്ച് പങ്കെറ്റുത്ത എല്ലാവരും വിശദമായ് സംവദിക്കാന്‍ ബഹറൈന്‍ ബൂലോക മീറ്റിന് സാധിച്ചു. പ്രശസ്തരായ ടി.പദ്മനാഭന്‍, എം .ടി, മുകുന്ദന്‍ തുടങ്ങിയവരുടെ രചനകളില്‍ വന്നിട്ടുള്ള യൂറോപ്യന്‍ കോപ്പിയടിയെ കുറിച്ച് രാജു ഇരിങ്ങല്‍ സംസാരിച്ചു, പുഴകടന്ന് മരങ്ങളുടെ ഇടയിലേക്ക്, മഞ്ഞ്, രാധ രാധമാത്രം തുടങ്ങിയ കഥകളുടെ ഉദാഹരണ സഹിതം അംഗങ്ങള്‍ക്കിടയില്‍ അവതരിപ്പിക്കാന്‍ അദ്ദേഹത്തിന് സാധിച്ചു. ദേശാഭിമാനി വാരിക 2007 ലെ തിരഞ്ഞെടുത്ത ഏറ്റവും നല്ല പത്ത് നോവലുകളില് ഒന്നായ ശ്രി ബന്യാമിന്‍റെ ' പ്രവാചകന്‍ മാരുടെ രണ്ടാം പുസ്തകം' എന്ന നോവലിലെ ചില ഭാഗങ്ങള്‍ വിശ്വാസികളുടെ വിശ്വാസത്തെ തികച്ചും എതിര്‍ക്കുന്നതാനെന്നും അതിനോടുള്ള വിയോജിപ്പ് ശ്രി സജി മുട്ടോം, ബെറ്റിയും അതി ശക്തമായി അവതരിപ്പിക്കുകയുണ്ടായത് സംവാദത്തിലെ പുതുമയേറിയ ഒന്നായിരുന്നു. 2007 ലെ ഏറ്റവും നല്ല നോവലുകളീല്‍ ഒന്നായ് പ്രവാചകന്‍ മാരുടെ രണ്ടാം പുസ്തകം' എഴുതിയ ബ മീറ്റിന്‍റെ പ്രധാന ആകര്‍ഷണം പ്രശാന്ത് കോഴഞ്ചേരിയും ബാജിയും ഒരുക്കിയ സദ്യ തന്നെ ആയിരുന്നു... മെയ് മാസം ആദ്യം തന്നെ യു. എ. ഇ, ഒമാന്‍, ഖത്തര്‍, സൌദി അറേബ്യ, തുടങ്ങി ഗള്‍ഫിലെ എല്ലാ ബ്ലോഗേഴ്സിന്‍റേയും പ്രതിനിധികളെ പങ്കെടുപ്പിച്ച് കൊണ്ട് വിപുലമായ ഒരു 'ഗള്‍ഫ് മീറ്റ്' സംഘടിപ്പിക്കാന്‍ ബഹറൈന്‍ ബ്ലോഗേഴ്സ് തീരുമാനിക്കുകയുമുണ്ടായി. ഗള്‍ഫ് മീറ്റില്‍ കഥ-കവിത ശില്പശാലയും അതിനോടനുബന്ധിച്ച് സംവാദവും ഒരുക്കി ബ്ലോഗ് വായനയില്‍ പുതിയ ചലനങ്ങള്‍ സൃഷ്ക്കുവാന്‍ എല്ലാവരും ഒത്തൊരുമയോടെ പ്രവര്‍ത്തിക്കാന്‍ ബഹറൈന്‍ മീറ്റ് ആഹ്വാനം ചെയ്തു.
- ജെ. എസ്.
|
21 January 2008
വധശിക്ഷ നടപ്പിലാക്കിയതിനെ സൌദി മനുഷ്യാവകാശ കമ്മീഷന്‍ പ്രകീര്‍ത്തിച്ചു
9 വയസ്സുള്ള മകളെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ ദമ്പതികള്‍ക്ക് വധശിക്ഷ നടപ്പിലാക്കിയതിനെ സൌദി മനുഷ്യാവകാശ കമ്മീഷന്‍ പ്രകീര്‍ത്തിച്ചു.
മക്കയില്‍ ബുധനാഴച്ചയാണ് ആഭ്യന്തരമന്ത്രാലയം തലവെട്ട് ശിക്ഷ നടപ്പിലാക്കിയത്. ഭര്‍ത്താവിന്റെ മുന്‍ഭാര്യയില്‍ ഉണ്ടായ മകളെ സൌദി സ്വദേശികളായ ദമ്പതികള്‍ ചേര്‍ന്ന് പീഡിപ്പിച്ച് കൊലപ്പെടുത്തിയെന്നതാണ് കേസ്. Labels: കുറ്റകൃത്യം, പീഢനം, മനുഷ്യാവകാശം, ശിക്ഷ, സൌദി
- ജെ. എസ്.
|
20 January 2008
അലൈന്‍ എയര്‍ഷോ ജനുവരി 24 നു ആരംഭിക്കും
അബുദാബി : പ്രശസ്തമായ അലൈന്‍ എയര്‍ഷോ ജനുവരി 24 നു ആരംഭിക്കും. ഈ വര്‍ഷത്തെ ആദ്യത്തെ അന്താരാഷ്ട്ര എയര്‍ഷോകൂടിയാണ് അലൈനിലേത്.
40 രാജ്യങ്ങളില്‍ നിന്നായി 110 ഓളം എയര്‍ ക്രാഫ്റ്റുകള്‍ ഷോയില്‍ പങ്കെടുക്കുന്നുണ്ട്. 100 വര്‍ഷം പഴക്കമുള്ള ബ്ലെറിയോട്ട് ലെവന്‍ ആണ്‍ ഷോയിലെ പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്ന്. ലോകത്തിലെ ഏറ്റവും പഴക്കമേറിയ വിമാനമാണ് ഇത്. എയര്‍ഷോ നാല് ദിവസം നീണ്ട്നില്‍ക്കും Labels: യു.എ.ഇ.
- ജെ. എസ്.
|
ജെറ്റ് എയര്‍വെയ്സ് കുതിച്ച് പറക്കുന്നു. കോഴിക്കോട്ടുനിന്ന് നേരിട്ട് മസ്കറ്റിലേക്കും ദോഹയിലേക്കും ജനവരി 23 മുതല് പ്രതിദിന വിമാനസര്‍വീസ്
ജെറ്റ് എയര്‍വേസ് കോഴിക്കോട്ടുനിന്ന് നേരിട്ട് മസ്കറ്റിലേക്കും ദോഹയിലേക്കും ജനവരി 23 മുതല് പ്രതിദിന വിമാനസര്‍വീസ് തുടങ്ങുന്നു . അന്നുതന്നെ കൊച്ചി , മുംബൈ നഗരങ്ങളില് നിന്ന് മസ്കറ്റിലേക്കുള്ള സര്‍വീസും ആരംഭിക്കും .
തിരുവനന്തപുരത്തുനിന്നുകൂടി ഗള്‍ഫിലേക്ക് സര്‍വീസ് ആരംഭിക്കാന്‍ ആലോചനയുണ്ടെന്ന് ജറ്റ് എയര്‍ വേസ് ചെയര്‍ മാന്‍ നരേശ് ഗോയല്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. കൊച്ചിയില്‍ നിന്ന് ബഹ്റൈനിലേക്ക് ജെറ്റ് ഇപ്പോള് തന്നെ സര്‍വീസ് നടത്തുന്നുണ്ട് . 9 ഡബ്ല്യു 538 വിമാനം, കോഴിക്കോട്ടുനിന്ന് കാലത്ത് 9.30 ന് പുറപ്പെട്ട് 11.35 ന് മസ്കറ്റിലെത്തും. തിരിച്ചിങ്ങോട്ട് 9 ഡബ്ല്യു 537 ഫ്ലൈറ്റ്, പുലര്‍ ച്ചെ 2.30 ന് പുറപ്പെട്ട് കാലത്ത് എട്ടു മണിക്ക് കോഴിക്കോട്ട് എത്തും. ദോഹവിമാനം 9 ഡബ്ല്യു 554, കോഴിക്കോട്ടുനിന്ന് രാത്രി എട്ടു മണിക്ക് പുറപ്പെട്ട് പത്തു മണിക്ക് ദോഹയില്‍ എത്തും. ദോഹയില്‍ നിന്നുള്ള 9 ഡബ്ല്യു 553 ഫ്ലൈറ്റ് തിങ്കള്‍ , ബുധന്‍ , വ്യാഴം, വെള്ളി, ഞായര്‍ ദിവസങ്ങളില്‍ അവിടെനിന്ന് കാലത്ത് പത്തുമണിക്ക് പുറപ്പെട്ട് വൈകുന്നേരം 4.55 ന് കോഴിക്കോട്ടെത്തും. ചൊവ്വ, ശനി ദിവസങ്ങളില് 9 ഡബ്ല്യു 553, കാലത്ത് 11 മണിക്ക് പുറപ്പെട്ട് വൈകുന്നേരം 5.55 ന് കോഴിക്കോട്ടെത്തും. കൊച്ചി _മസ്കറ്റ് ഫ്ലൈറ്റ് 9 ഡബ്ല്യു 534, കൊച്ചിയില്‍ നിന്ന് രാത്രി 10.50ന് പുറപ്പെട്ട് മസ്കറ്റില് പുലര് ച്ചെ ഒരു മണിക്ക് എത്തും . തിരിച്ചുള്ള ഫ്ലൈറ്റ് 9 ഡബ്ല്യു 533, ഉച്ചയ്ക്ക് 10.05 ന് പുറപ്പെട്ട് വൈകുന്നേരം 5.50 ന് കൊച്ചിയിലെത്തും. അബുദാബി , ദുബായ് , സൌദിഅറേബ്യ എന്നിവിടങ്ങളിലേക്കും സര്‍ വീസുകള്‍ ആരംഭിക്കാന്‍ നടപടി സ്വീകരിക്കുന്നുണ്ടെന്ന് നരേശ് ഗോയല്‍ പറഞ്ഞു. ചൈനയിലേക്ക് സര്‍വീസ് തുടങ്ങാന്‍ അനുമതി ലഭിച്ചതായും അദ്ദേഹം അറിയിച്ചു . മുംബൈയില്‍ നിന്ന് ഷാങ്ഹായ് വഴി സാന്‍ഫ്രാന്‍സിസ്കോവിലേക്കായിരിക്കും ഈ സര്‍വീസ് . ബെയ്ജിങ്, ഗ്വാങ്ഷു, ഹോങ്കോങ് എന്നിവിടങ്ങളിലേക്കും സര്‍വീസ് ആരംഭിക്കാന്‍ ജെറ്റിന് പരിപാടിയുണ്ട്. Labels: വിമാന സര്‍വീസ്
- ജെ. എസ്.
|
സൈബര് സിറ്റിക്ക് ശിലയിട്ടു. കൊച്ചി ഇ രംഗത്ത് കൂടുതല്‍ സ്മാര്‍ട്ടാകുന്നു
കൊച്ചി: നാലായിരം കോടി രൂപ നിക്ഷേപവും സംസ്ഥാനത്തെ ആദ്യ സമഗ്ര ഐ. ടി. ടൌണ്‍ ഷിപ്പുമായ സൈബര്‍ സിറ്റിക്ക് കളമശ്ശെരിയില്‍ ശിലയിട്ടു. വ്യവസായമന്ത്രി എളമരം കരീം ശിലാസ്ഥാപനകര്‍ മം നിര്‍ വഹിച്ചു.
മുംബൈ ആസ്ഥാനമായ വധാവന് ഗ്രൂപ്പിന് കീഴിലുള്ള ഹൌസിങ് ഡെവലപ്പ്മെന്റ് ഇന് ഫ്രാസ്ട്രക്ച്ചര് ലിമിറ്റഡ് ( എച്ച്. ഡി. ഐ. എല്‍.) ആണ് കളമശ്ശേരി എച്ച് . എം. ടി. യില്‍ നിന്ന് വാങ്ങിയ 70 ഏക്കറില് സൈബര് സിറ്റി നിര് മിക്കുന്നത്. സംസ്ഥാനത്തിന്റെ വികസനക്കുതിപ്പില്‍ വരുന്ന വിവിധ വ്യവസായസംരംഭങ്ങളില്‍ ഒന്നാണ് സൈബര്‍ സിറ്റിയെന്ന് ഉദ്ഘാടനച്ചടങ്ങില്‍ വ്യവസായമന്ത്രി എളമരം കരീം പറഞ്ഞു. വികസനത്തിന്റെ വേലിയേറ്റമാണ് സംസ്ഥാനത്ത് നടക്കുന്നതെന്നും ഇതിന് അതിര് വരമ്പുകളില്ലെന്നും ചടങ്ങില് അധ്യക്ഷതവഹിച്ച മന്ത്രി എസ് . ശര്‍മ പറഞ്ഞു. നാലുകൊല്ലംകൊണ്ട് സൈബര്‍ സിറ്റി യാഥാര്‍ഥ്യമാക്കുമെന്നും പദ്ധതിയിലെ 70 ശതമാനം സ്ഥലവും ഐ .ടി ., ഐ. ടി അനുബന്ധ വ്യവസായങ്ങള്‍ ക്കായി നീക്കിവയ്ക്കുമെന്നും എച്ച്. ഡി. ഐ. എല്‍. ചെയര്‍ മാന്‍ രാകേഷ്കുമാര്‍ വധാവന്‍ ചടങ്ങില്‍ വ്യക്തമാക്കി.
- ജെ. എസ്.
|
ടി.കെ.സുജിത്തിന്റെ കാര്‍ട്ടൂണുകളുടെ പ്രദര്‍ശനം വെബ്ബന്നൂരിലും, വി.ജെ.ടി ഹാളിലും
യുവ കാര്‍ട്ടൂണിസ്റ്റുകളില്‍ ഏറ്റവും ശ്രദ്ധേയനും മലയാളത്തിലെ ആദ്യത്തെ കാര്‍ട്ടൂണ്‍ ബ്ലോഗ് ഉടമയുമായ ടി.കെ.സുജിത്തിന്റെ തിരഞ്ഞെടുത്ത കാര്‍ട്ടൂണുകളുടെ പ്രദര്‍ശനം ജനുവരി 22 മുതല്‍ ഇന്ദുലേഖ.കോമില്‍ ഒരുക്കുന്നു.
അന്നേ ദിവസം തിരുവനന്തപുരത്ത് വി.ജെ.ടി ഹാളിലും ഇതേ പ്രദര്‍ശനം കാര്‍ട്ടൂണിസ്റ്റുകളുടെ ഇഷ്ടകഥാപാത്രം ശ്രീ.കെ.കരുണാകരന്‍ കാര്‍ട്ടൂണ്‍ വരച്ച് ഉദ്ഘാടനം ചെയ്യും. സംസ്കാരിക മന്ത്രി ശ്രീ.എം.എ.ബേബി അധ്യക്ഷനായിരിക്കും. രാവിലെ 10മുതല്‍ രാത്രി8 വരെയായിരിക്കും വി.ജെ.ടി ഹാളിലെ പ്രദര്‍ശനം. Labels: കല, കാര്‍ട്ടൂണ്‍, കേരളം
- ജെ. എസ്.
|
16 January 2008
മഴ ജനജീവിതത്തെ വലച്ചു
ഗള്‍ഫ് നാടുകളില്‍ ജനജീവിതം ദിവസങ്ങളായി തുടരുന്ന മഴയും കടുത്ത തണുപ്പും കാരണം താളംതെറ്റി. ഞായറാഴ്ച മുതല്‍ യു.എ.ഇയുടെ വിവിധ എമിറേറ്റുകളില്‍ മഴ ഇടവിട്ട് പെയ്തിരുന്നെങ്കിലും തിങ്കളാഴ്ച വൈകിട്ട് മുതല്‍ നിര്‍ത്താതെ പെയ്യുകയാണ്. ഇടിയോടുകൂടിയ മഴ തുടരുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. ശീതക്കാറ്റിനും സാധ്യതയുണ്ട്.
ഇന്നലെ വൈകിട്ടുവരെ ദുബായില്‍ 43.8 മില്ലിമീറ്റര്‍ മഴ പെയ്തു. കനത്ത മഴയെ തുടര്‍ന്ന് വാഹനങ്ങളെല്ലാം വേഗത കുറച്ച് പോകുന്നതിനാല്‍ അതിയായ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്. രാവിലെ ജോലിക്ക് പുറപ്പെട്ടവര്‍ മണിക്കൂറുകളോളം റോഡില്‍ കിടന്നശേഷം വീടുകളിലേക്ക് മടങ്ങുകയായിരുന്നു. വൈകിട്ട് ജോലിസ്ഥലത്തുനിന്ന് പുറപ്പെട്ടവര്‍ രാത്രി ഏറെ വൈകിയാണ് വീടുകളിലെത്തിയത്. അരമണിക്കൂറുകൊണ്ട് എത്താവുന്ന ദൂരത്തേക്ക് വാഹനങ്ങളെത്തിയത് അഞ്ചുമണിക്കൂറിലേറെയെടുത്താണ്. സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ അര്‍ധ രാത്രി കഴിഞ്ഞാണ് വീടുകളില്‍ തിരികെയെത്തിയത്. സ്കൂളുകളില്‍ അധ്യയനം ഉച്ചയോടെ നിര്‍ത്തിവെച്ചു. നിര്‍മാണ സ്ഥലങ്ങളിലും ജോലികള്‍ നിര്‍ത്തി വെച്ചു.
- ജെ. എസ്.
|
14 January 2008
ദുബായിലെ പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും, സ്വകാര്യ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി
പ്രധാന റോഡുകളിലും, പാലങ്ങളിലും ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിനാലാണിത് . പ്രധാന റോഡുകളിലൂടെയുള്ള ഗതാഗതം ഒഴിവാക്കണമെന്ന് അധിക്യതര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
- ജെ. എസ്.
|
13 January 2008
എയര്‍ ഇന്ത്യയുടെ ഓഹരികള്‍ സര്‍ക്കാര്‍ വില്‍ക്കുന്നു
പൊതുമേഖലാ വിമാനക്കമ്പനിയായ എയര്‍ ഇന്ത്യയുടെ പത്തു മുതല്‍ 15 ശതമാനംവരെ ഓഹരികള്‍ വിറ്റഴിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം . ഈ വര്‍ഷാവസാനത്തോടെ ഇത് നടപ്പാക്കുമെന്നാണ് കേന്ദ്ര വ്യോമയാന മന്ത്രി പ്രഫുല്‍പട്ടേല്‍ അറിയിച്ചത് .
കമ്പനിയുടെ പ്രവര്‍ത്തന മൂലധനം വര്‍ധിപ്പിക്കുകയാണ് ഉദ്ദേശ്യം. എയര്‍ ഇന്ത്യയും ഇന്ത്യന്‍ എയര്‍ലൈന്‍സും തമ്മിലുള്ള ലയന നടപടികള്‍ പൂര്‍ത്തിയാകുന്നതോടെ ഓഹരി വിറ്റഴിക്കാനുള്ള നടപടി തുടങ്ങും. ഇങ്ങനെ വില്‍ക്കുന്ന ഓഹരികളില്‍ ഒരു ഭാഗം കമ്പനി ജീവനക്കാര്‍ക്ക് തന്നെ നല്‍കുന്ന കാര്യവും പരിഗണിക്കുന്നുണ്ട് . എയര്‍ ഇന്ത്യ പുതുതായി 100 വിമാനങ്ങള്‍ കൂടി വാങ്ങാന്‍ ആലോചിക്കുന്നുണ്ടെന്ന് മന്ത്രി വെളിപ്പെടുത്തി. ബോയിങ്, എയര്‍ ബസ് കമ്പനികളില്‍ നിന്ന് 111 വിമാനങ്ങള്‍ വാങ്ങാന്‍ നേരത്തേ തന്നെ എയര്‍ ഇന്ത്യ ഓര്‍ഡര്‍ നല്‍കിയിട്ടുണ്ട് . വിമാന ഇന്ധനങ്ങളുടെ കസ്റ്റംസ് _ എക്സൈസ് തീരുവ കുറയ്ക്കുന്ന കാര്യം ധനമന്ത്രി പി. ചിദംബരവുമായി അടുത്തയാഴ്ച താന്‍ ചര്‍ച്ച ചെയ്യുമെന്ന് മന്ത്രി അറിയിച്ചു . ലോകത്ത് വിമാന ഇന്ധനത്തിന്റെ വില ഏറ്റവും ഉയര്‍ന്നു നില്‍ക്കുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ഇതിന്റെ വില്പനനികുതി കുറയ്ക്കണമെന്ന് സംസ്ഥാന സര്‍ക്കാറുകളോടും മന്ത്രി അഭ്യര്‍ഥിച്ചു . വിമാനക്കമ്പനികളുടെ പ്രവര്‍ത്തനച്ചെലവിന്റെ 35_40 ശതമാനവും ഇന്ധനവിലയാണെന്ന് മന്ത്രി പറഞ്ഞു. Labels: ഇന്ത്യ, വിമാന സര്‍വീസ്
- ജെ. എസ്.
|
12 January 2008
ബുഷ് അറബ് രാജ്യങ്ങളിലേക്ക്
ജറൂസലം: ഇസ്രായേല്‍ പര്യടനം അവസാനിപ്പിച്ച് അമേരിക്കന്‍ പ്രസിഡന്റ് ജോര്‍ജ് ഡബ്ല്യു. ബുഷ് ഇന്നലെ വൈകീട്ട് കുവൈത്തിലെത്തി.
ബഹ്റൈന്‍, യു.എ.ഇ, സൌദിഅറേബ്യ, ഈജിപ്ത് എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിക്കാനും യു.എസ് പ്രസിഡന്റിന് പരിപാടിയുണ്ട്. ഇസ്രായേലിലെ പര്യടനത്തിനിടെ യു.എസ് പ്രസിഡന്റ് ജൂതവംശഹത്യയുടെ സ്മാരകം സന്ദര്‍ശിച്ചു. ഇസ്രായേല്‍ നേതാക്കളായ യഹൂദ് ഒല്‍മെര്‍ട്ട്, ഷിമോണ്‍ പെരസ് എന്നിവര്‍ക്കൊപ്പമാണ് ബുഷ് ജറൂസലമിലെ യാദ് വഷേം സ്മാരകം സന്ദര്‍ശിക്കാനെത്തിയത്. സന്ദര്‍ശനത്തിന്റെ മുന്നോടിയായി നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അറബ് ഭൂമിയിലെ അധിനിവേശം ഇസ്രായേല്‍ അവസാനിപ്പിക്കണമെന്ന് അമേരിക്കന്‍പ്രസിഡന്റ് ആവശ്യപ്പെടുകയുണ്ടായി. ജൂതന്മാരുടെ മാതൃരാജ്യം ഇസ്രായേല്‍ ആണെന്നതുപോലെ ഫലസ്തീനികള്‍ക്ക് ഫലസ്തീന്‍ എന്ന മാതൃരാജ്യവും വേണമെന്ന കരാര്‍ അംഗീകരിക്കണമെന്ന് ബുഷ് ആവശ്യപ്പെട്ടു. Labels: അമേരിക്ക, ഗള്‍ഫ് രാഷ്ട്രീയം, യു.എ.ഇ.
- ജെ. എസ്.
|
« ആദ്യ പേജിലേക്ക്