29 February 2008
മദനിയുടെ പേരില്‍ പണപ്പിരിവ് നടത്തിയവര്‍ക്ക് നാട്കടത്തല്‍ ഭീഷണി


മദനിയുടെ പേരില്‍ പണപ്പിരിവ് നടത്തുന്ന ബഹ്റൈനിലെ സംഘടന നിയമ നടപടികള്‍ക്ക്
വിധേയമാകേണ്ടി വരുമെന്ന് അധികൃതര്‍ താക്കീത് നല്‍കി. ലൈസന്‍സില്ല എന്നതാണ് കാരണം.
അന്‍വറുള്‍ ഇസ്ലാം കള്‍ച്ചറല്‍ ഫോറം (AICF) ഒരു റെജിസ്റ്റേര്‍ഡ് സംഘടനയല്ലെന്നും പണപ്പിരിവ്
നടത്തുന്നത് നിയമവിരുദ്ധമാണെന്നും അവര്‍ നടത്തുമെന്ന് പ്രഖ്യാപിച്ച സമ്മേളനം നിയമലംഖനമാണെന്നും
മിനിസ്റ്റ്റി അധികൃതര്‍ അറിയിച്ചു. ഇവര്‍ ലൈസെന്‍സിന് അപേക്ഷിച്ചാലും കര്‍ക്കശമായ
സൂക്ഷ്മനിരീക്ഷണത്തിന് ശേഷമേ ലൈസെന്‍സ് നല്‍കൂവെന്നാണ് മന്ത്രാലയം അറിയിച്ചത്. സമ്മേളനം
നടത്തിയാല്‍ ഭാരവാഹികളേയും പങ്കെടുക്കുന്നവരേയും നാട് കടത്തുമെന്നാണ് അധികൃതരുടെ പക്ഷം.
എന്നാല്‍ തങ്ങള്‍ നേരത്തേ അറിയിച്ച പ്രകാരം സമ്മേളനവുമായി മുന്നോട്ട് പോകും എന്ന് സംഘടനാ
ഭാരവാഹികള്‍ അറിയിച്ചു.

Labels:

  - ജെ. എസ്.    




27 February 2008
അജ്മാനിലെ റോയല്‍ പാലസ് ഫോം ഫാക്ടറിക്ക് തീപിടിച്ചു


അജ്മാനിലെ റോയല്‍ പാലസ് ഫോം ഫാക്ടറിക്ക് തീപിടിച്ചു. മലയാളിയുടെ ഉടമസ്ഥതിയിലുള്ള ഈ ഫാക്ടറി പൂര്‍ണമായും കത്തി നശിച്ചതായി അജ്മാന്‍ പോലീസ് മേധാവി കേണല്‍ അലി അബ്ദുല്ല അല്‍ വാന്‍ അറിയിച്ചു. തീപിടുത്തത്തില്‍ ജോലിക്കാരായ രണ്ട് മലയാളികള്‍ക്ക് നിസാര പരിക്കേറ്റു. അജ്മാന്‍, ഷാര്‍ജ, ദുബായ് തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നുള്ള അഗ്നി ശമന സേന മണിക്കൂറുകള്‍ പരിശ്രമിച്ചാണ് തീ കെടുത്തിയത്. ലക്ഷക്കണക്കിന് ദിര്‍ഹത്തിന്‍റെ നഷ്ടം കണക്കാക്കുന്നു. തീപിടുത്ത കാരണം വ്യക്തമല്ല.

Labels: ,

  - ജെ. എസ്.    




26 February 2008
സൗദിയില്‍ വനിതാ മുന്നേറ്റം
സൗദിയില്‍ ഉന്നത വിദ്യാഭ്യാസ രംഗത്ത് 58 ശതമാനവും വനിതകളാണ് പഠനം നടത്തുന്നതെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. ഇത് ഗള്‍ഫ് മേഖലയിലെ ഏറ്റവും ഉയര്‍ന്ന ശതമാനമാണെന്ന് വിദ്യാഭ്യാസ മന്ത്രി ഡോ. ഖാലിദ് അല്‍ അങ്കാരി പറഞ്ഞു. സൗദിയില്‍ സ്ത്രീ വിദ്യാഭ്യാസത്തിന്‍റെ തോത് മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് വളരെയധികം വര്‍ധിച്ചതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. രാജ്യത്ത് നടന്നുവരുന്ന തുടര്‍ച്ചയായ ബോധവത്ക്കരണത്തിന്‍റെ ഫലമാണിതെന്ന് കരുതുന്നു.

വിദേശത്ത് നിന്നുള്ള വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകള്‍ അംഗീകരിക്കുന്നത് പഠിച്ച കോഴ്സുകള്‍ക്ക് അനുസരിച്ചായിരിക്കുമെന്നും പഠനം നടത്തിയ രാജ്യമോ സര്‍വകലാശാലയോ പരിഗണിക്കപ്പെടില്ലെന്നും അങ്കാരി പറഞ്ഞു.

Labels: ,

  - ജെ. എസ്.    




ഖത്തറില്‍ ഇ-മേഖല വിപുലമാകുന്നു
ഖത്തറില്‍ ഇന്‍റര്‍നെറ്റ് മുഖേന കോടതികളില്‍ കേസുകള്‍ ഫയല്‍ ചെയ്യാനുള്ള സംവിധാനം നിലവില്‍ വന്നു. ഖത്തറിലെ സുപ്രീം ജുഡീഷ്യല്‍ കൗണ്‍സിലാണ് ഈ സംവിധാനം ഒരുക്കിയത്. കൗണ്‍സിലിന്‍റെ വെബ് സൈറ്റില്‍ കേസിന്‍റെ വിവരങ്ങളും ഹര്‍ജി സമര്‍പ്പിക്കാനുള്ള പ്രത്യേക ഫോറവും മാത്രം പൂരിപ്പിച്ച് കൊടുത്താല്‍ മതിയെന്നതാണ് ഇതിന്‍റെ പ്രത്യേകത. കോര്‍ട്ട് ഫീസ് അടയ്ക്കാന്‍ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കാം എന്നതും സംവിധാനത്തിന്‍റെ പ്രത്യേകതയാണ്. കേസ് സ്വീകരിച്ചതിന് ശേഷമുള്ള നടപടികള്‍ക്ക് മാത്രം പരാതിക്കാരന് ഇനി കോടതിയില്‍ പോയാല്‍ മതിയാകും

Labels: , ,

  - ജെ. എസ്.    




ദോഹ സാംസ്കാരികോത്സവത്തിന് വ്യാഴാഴ്ച തുടക്കമാവും
ഏഴാമത് ദോഹ സാംസ്കാരികോത്സവത്തിന് വ്യാഴാഴ്ച തുടക്കമാവും. ദേശീയ കലാ സാംസ്കാരിക പൈതൃക സമിതി സംഘടിപ്പിക്കുന്ന സാംസ്കാരികോത്സവം മാര്‍ച്ച് ഒന്‍പത് വരെ നീണ്ടു നില്‍ക്കും. ലോകത്തിലെ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള നൂറുകണക്കിന് കലാകാരന്മാര്‍ ഇതില്‍ പങ്കെടുക്കും. ദോഹ സംസ്കാരങ്ങളുടെ സംഗമം എന്ന പ്രമേയത്തിലാണ് സാംസ്കാരികോത്സവം നടക്കുന്നത്.

Labels:

  - ജെ. എസ്.    




ഏഷ്യാനെറ്റ് – വിന്‍വര്‍ത്ത് സമ്മാനം
ഏഷ്യാനെറ്റ് റോഡിയോ ശ്രോതാക്കള്‍ക്ക് നല്‍കുന്ന 12 ടൊയോട്ട യാരിസ് കാറുകളിലെ നാലാമത്തെ നറുക്കെടുപ്പ് റാസല്‍ഖൈമയില്‍ നടന്നു. റാസല്‍ ഖൈമ ഇന്ത്യന്‍ അസോസിയേഷനില്‍ നടന്ന ചടങ്ങില്‍ വിന്‍വര്‍ത്ത് കണ്ട്രി മാനേജര്‍ വിനു വി. മാത്യു നറുക്കെടുത്തു. പൊന്നാനി സ്വദേശി റഫീഖാണ് കാറിന്‍ അര്‍ഹനായത്. നറുക്കെടുപ്പിനോട് അനുബന്ധിച്ച് ഏഷ്യാനെറ്റ് റേഡിയോ കുടുംബം അവതരിപ്പിച്ച കലാപരിപാടികളും അരങ്ങേറി.

Labels: ,

  - ജെ. എസ്.    




ഖത്തറില്‍ അരി വില വര്‍ധിക്കും
ഖത്തര്‍ ഉള്‍പ്പടെയുള്ള ഗള്‍ഫ് വിപണിയില്‍ അരിയുടെ വില വീണ്ടും വര്‍ധിക്കാന്‍ സാധ്യത. ഇന്ത്യയില്‍ നിന്ന് അരി കയറ്റുമതി ചെയ്യുന്നത് നിരോധിച്ചതോടെ മേഖലയിലെ വിപണികളില്‍ അരിവിതരണത്തിലുണ്ടായ നിയന്ത്രണമാണ് പുതിയ സാഹചര്യത്തിന് കാരണം.

Labels: ,

  - ജെ. എസ്.    




ഗള്‍ഫ് മേഖലയില്‍ ഇന്ത്യന്‍ ആധിക്യം
ഗള്‍ഫ് മേഖലയിലെ പ്രധാനപ്പെട്ട രാജ്യങ്ങളിലൊന്നായ യു.എ.ഇയിലെ തൊഴിലാളികളില്‍ 75 ശതമാനവും ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ളവരാണെന്ന് പഠനറിപ്പോര്‍ട്ട്. ഇതില്‍ തന്നെ ഭൂരിഭാഗവും ഇന്ത്യയില്‍ നിന്നുള്ളവരാണ്.

Labels: , ,

  - ജെ. എസ്.    




ചേലേമ്പ്ര ബാങ്ക് കവര്‍ച്ചയിലെ 6 പ്രധാന പ്രതികള്‍ പിടിയിലായി
ചേലേമ്പ്ര ബാങ്ക് കവര്‍ച്ചയിലെ 6 പ്രധാന പ്രതികള്‍ പിടിയിലായി. ഇവരില്‍ നിന്ന് 6 കോടി രൂപയുടെ സ്വര്‍ണ്ണം കണ്ടെടുത്തതായി റിപ്പോര്‍ട്ടുണ്ട്. പ്രധാന പ്രതി ബെന്നി ഉള്‍പ്പടെയുള്ളവരാണ് പിടിയിലായിരിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ പോലീസ് പുറത്ത് വിട്ടിട്ടില്ല.

Labels:

  - ജെ. എസ്.    




25 February 2008
45 ഇന്ത്യന്‍ തൊഴിലാളികളെ ദുബായില്‍ തടവ് ശിക്ഷക്ക് വിധിച്ചു


സമരത്തില്‍ പങ്കെടുത്തതിന്‍റെ പേരില്‍ 45 ഇന്ത്യന്‍ തൊഴിലാളികളെ ദുബായില്‍ തടവ് ശിക്ഷക്ക് വിധിച്ചു. അനധികൃതമായി സമരം നടത്തിയതിനും പൊതുമുതല്‍ നശിപ്പിച്ചതിനുമാണ് ശിക്ഷ. ദുബായ് കോടതിയാണ് ശിക്ഷ വിധിച്ചത്.

Labels: , , , , ,

  - ജെ. എസ്.    




2016 ലെ ഒളിമ്പിക്സ് ; ഖത്തറിന്റെ ശ്രമങ്ങള്‍ക്ക് ജി.സി.സി പിന്തുണ
2016 ലെ ഒളിമ്പിക്സിന് ആതിഥേയത്വം വഹിക്കാനുള്ള ഖത്തറിന്‍റെ ശ്രമങ്ങള്‍ക്ക് ദോഹയില്‍ ചേര്‍ന്ന ജി.സി.സി രാജ്യങ്ങളുടെ ഒളിമ്പിക് സമിതി പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചു. കായിക രംഗത്ത് ഉത്തേജക മരുന്നുകള്‍ ഉപയോഗിക്കുന്നത് കണ്ടെത്താനുള്ള ദോഹയിലെ അത്യാധുനിക ലബോറട്ടറിയെ മേഖലയിലെ മുഖ്യ പരിശോധനാ കേന്ദ്രമായി സമിതി അംഗീകരിച്ചു. ദോഹയില്‍ ജി.സി.സി ഒളിമ്പിക് സമിതി മേധാവികളുടെ സമ്മേളനത്തിലാണ് ഈ തീമുമാനം ഉണ്ടായത്.

Labels: ,

  - ജെ. എസ്.    




അല്‍ സല്ലം ഈ വര്‍ഷത്തെ പൂവ്
ലോകാംഗീകാരം നേടിയ ഖത്തറിലെ "ഓരോ വസന്തത്തിലും ഓരോ പുഷ്പം" എന്ന ബോധവത്കരണ പരിപാടിയുടെ ഈ വര്‍ഷത്തെ പൂവായി അല്‍സല്ലം തെരഞ്ഞെടുക്കപ്പെട്ടു. മരുഭൂമിയില്‍ വളരുന്ന അപൂര്‍വ്വ സസ്യങ്ങളേയും ചെടികളേയും കുറിച്ച് വളരുന്ന തലമുറയേയും സമൂഹത്തിലെ ഇതര വിഭാഗങ്ങളേയും ബോധവത്കരിക്കാന്‍ വ്യത്യസ്തമായ പരിപാടികളാണ് ഈ വിപുലമായ ബോധവത്കരണ പരിപാടിയോടനുബന്ധിച്ച് നടത്തുന്നത്.

Labels: ,

  - ജെ. എസ്.    




സൗദി അറേബ്യയില്‍ വാക്സിനേഷന്‍ സൌജന്യം


സൗദി അറേബ്യയില്‍ സ്വദേശികളും വിദേശികളും ആയ എല്ലാ കുട്ടികള്‍ക്കും വാക്സിനേഷന്‍ സൗജന്യമായി നല്‍കണമെന്ന് ആരോഗ്യ മന്ത്രാലയം ഉത്തരവിട്ടു. സ്വകാര്യ ആശുപത്രികള്‍ക്കും ക്ലിനിക്കുകള്‍ക്കും ഇത് ബാധകമാണെന്ന് ആരോഗ്യ മന്ത്രാലയം ഉപദേഷ്ടാവ് ഡോ. റിദ ബിന്‍ മുഹമ്മദ് പറഞ്ഞു. എന്നാല്‍ സിറിഞ്ചിന്‍റെ വില മാത്രം ആവശ്യമെങ്കില്‍ ഈടാക്കാവുന്നതണ്.

വാക്സിനേഷന്‍ ചാര്‍ജ്ജ് ഈടാക്കുന്ന കേന്ദ്രങ്ങളെക്കുച്ചുള്ള വിവരങ്ങള്‍ മന്ത്രാലയത്തില്‍ വിളിച്ചറിയിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇത്തരം കേന്ദ്രങ്ങള്‍ ക്കെതിരെ കര്‍ശന ശിക്ഷാ നടപടികള്‍ സ്വീകരിക്കും.

രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലായി 96 പുതിയ ആശുപത്രികള്‍ നിര്‍മ്മിക്കുമെന്നും ഡോ. റിദ പറഞ്ഞു. സര്‍ക്കാര്‍ ആശുപത്രികളില്‍ സൗജന്യ ചികിത്സയ്ക്ക് അര്‍ഹതയുള്ളവര്‍ക്ക് ആശുപത്രിയില്‍ കിടക്കയില്ലെങ്കില്‍ സ്വകാര്യ ആശുപത്രികളില്‍ ചികിത്സ തേടാമെന്നും അദ്ദേഹം അറിയിച്ചു. ഇത്തരം കേസുകളില്‍ ആശുപത്രി ബില്‍ സര്‍ക്കാര്‍ വഹിക്കും.

Labels: ,

  - ജെ. എസ്.    




സൌദിയില്‍ വനിതകള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍
സൗദിയിലെ സ്വകാര്യ സ്ഥാപനങ്ങള്‍ കൂടുതല്‍ വനിതകള്‍ക്ക് തൊഴിലവസരം നല്‍കണമെന്ന് സൗദി തൊഴില്‍ സഹമന്ത്രി അബ്ദുല്‍ വഹീം അല്‍ ഹുമൈദ് ആവശ്യപ്പെട്ടു. രാജ്യത്ത് 1,06,000 തൊഴില്‍ രഹിതരായ സ്ത്രീകളുണ്ടന്നും ഇതില്‍ 65 ശതമാനവും ഉന്നത ബിരുദം കരസ്ഥമാക്കിയവരാണെന്നും അദ്ദേഹം പറഞ്ഞു. സ്ത്രീകള്‍ മാത്രം ഉപയോഗിക്കുന്ന വസ്തുക്കള്‍ വില്‍ക്കുന്ന കേന്ദ്രങ്ങളില്‍ വില്‍പ്പനക്കാരായ വിദേശ പുരുഷന്മാരുടെ സ്ഥാനത്ത് സ്ത്രീകളെ നിയമിക്കണമെന്ന നിര്‍ദേശം പരാജയമായിരുന്നുവെന്ന് മന്ത്രി പറഞ്ഞു.

Labels: ,

  - ജെ. എസ്.    




24 February 2008
ഖത്തറില്‍്‍ സ്വദേശിവത്ക്കരണം ശക്തമാക്കുന്നു
ഖത്തറില്‍ സ്വകാര്യ മേഖലയില്‍ 20 ശതമാനം ജോലി സ്വദേശികള്‍ക്ക് നല്‍കണമെന്ന സര്‍ക്കാര്‍ നിര്‍ദേശം അവഗണിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ ശിക്ഷാ നടപടി സ്വീകരിക്കും. ഇതു സംബന്ധിച്ച നിര്‍ദേശം തൊഴില്‍ സാമൂഹ്യ ക്ഷേമ മന്ത്രാലയം മന്ത്രിസഭകള്‍ക്ക് സമര്‍പ്പിച്ചതായി അധികൃതര്‍ അറിയിച്ചു. നിയമം ലംഘിക്കുന്നവര്‍ക്ക് വിദേശ ജോലിക്കാരെ റിക്രൂട്ട് ചെയ്യാന്‍ അനുവദിക്കില്ല. രാജ്യത്തെ ബാങ്കിംഗ് മേഖലയില്‍ ഖത്തറിവത്ക്കരണം നടക്കുന്നുണ്ടെങ്കിലും മറ്റു പല സ്വകാര്യ സ്ഥാപനങ്ങളിലും ഇത് നടക്കാത്തത് കൊണ്ടാണ് അധികൃതര്‍ പുതിയ നടപടിക്ക് ഒരുങ്ങുന്നത്.

Labels: , , ,

  - ജെ. എസ്.    




ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവല്‍ ഇന്ന് സമാപിക്കും
ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവല്‍ ഇന്ന് സമാപിക്കും. ആഘോഷത്തിന്‍റെ 32 ദിനങ്ങള്‍ക്കാണ് ഇന്ന് സമാപനമാകുന്നത്.

ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിന്‍റെ ഭാഗമായി കഴിഞ്ഞ ദിവസം ലോകത്തിലെ ഏറ്റവും വലിയ കന്തൂറയും ചോപ്പ്സ്റ്റിക്സും പ്രദര്‍ശിപ്പിച്ചു. ദുബായ് ക്രീക്ക് പാര്‍ക്കില്‍ നടന്ന പരിപാടിയില്‍ ഗിന്നസ് ബുക്ക് അധികൃതരും പങ്കെടുത്തു.

Labels:

  - ജെ. എസ്.    




മുല്ലപ്പെരിയാര്‍: കേരളം കൂടുതല്‍ തെളിവുകള്‍ സമര്‍പ്പിച്ചു
മുല്ലപ്പെരിയാര്‍ കേസില്‍ കൂടുതല്‍ തെളിവുകള്‍ കേരളം സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചു. മുല്ലപ്പെരിയാര്‍ അണക്കെട്ട് ദുര്‍ബലമാണെന്നും പുതിയ അണക്കെട്ട് അനിവാര്യമാണെന്നും തെളിയിക്കുന്ന രേഖകളാണ് നല്‍കിയിരിക്കുന്നത്.

തിങ്കളാഴ്ച മുല്ലപ്പെരിയാര്‍ കേസ് സുപ്രീംകോടതി പരിഗണിക്കാനിരിക്കെയാണ് കേരളം കൂ‍ടുതല്‍ തെളിവുകള്‍ ഹാജരാക്കിയത്. 1947ല്‍ തമിഴ്നാടുമായി നടത്തിയ ചര്‍ച്ചയുടെ വിശദാംശങ്ങള്‍ അടങ്ങുന്ന രേഖകള്‍ ഉള്‍പ്പെടെ 54 രേഖകളാണ് കോടതിയില്‍ നല്‍കിയിരിക്കുന്നത്.

Labels: ,

  - ജെ. എസ്.    




22 February 2008
പോത്തന്‍കോടിലെ പരിസ്ഥിതി പ്രശ്നം


തിരുവനന്തപുരം ജില്ലയില്‍, പോത്തന്‍ കോട് പഞ്ചായത്തില്‍, പോത്തന്‍ കോട് വാര്‍ഡില്‍ പ്ലാമൂട് - ചിറ്റിക്കര പ്രദേശത്തെ പ്രവര്‍ത്തനം നിലച്ച പാറമടയുടെ ഇപ്പോഴത്തെ ഭീകരാവസ്ഥയെക്കുറിച്ചാണ് ഈ റിപ്പോര്‍ട്ട്.വളരെ ഏറെക്കാലം നടത്തിയ അനധികൃത പാറ ഖനനം മൂലം ചിറ്റിക്കര പാറമട ഇന്നൊരു അഗാധ ഗര്‍ത്തമായി മാറിയിരിക്കുന്നു.

2002 ജൂണ്‍ മാസത്തില്‍ ഈ പാറമടയുടെ പ്രവര്‍ത്തനം ബഹുമാനപ്പെട്ട ജില്ലാ കളക്ടര്‍ നിര്‍ത്തലാക്കി. അതിനുശേഷം പാറമടയില്‍ മഴ വെള്ളവും പാറയിടുക്കില്‍ കൂടി വരുന്ന ഭൂഗര്‍ഭ ജലവും സംഭരിക്കപ്പെട്ട് വളരെ വലിയൊരു ജലാശയമായി മാറിയിരിക്കുന്നു.റോഡരുകില്‍ നിന്നും ഏകദേശം 150 മുതല്‍ 250 അടി വരെ ആഴത്തിലാണ് പാറമടയുടെയും ജലാശയത്തിന്റെയും നില്‍പ്പ്.

ഏതൊരുവിധ സുരക്ഷാവലയങ്ങളോ, ചുറ്റുമതിലുകളോ ഈ പാറയ്ക്ക് ഇപ്പോള്‍ നിലവിലില്ല. സ്കൂളില്‍ പോകുന്ന കുട്ടികള്‍ക്കും, കാല്‍നട യാത്രക്കാര്‍ക്കും, വാഹനയാത്രക്കാര്‍ക്കും പാറമട ഇപ്പോള്‍ ഭീഷണി ഉയര്‍ത്തുകയാണ്. കൂടാതെ പുറമെ നിന്നുള്ള ചില സാമൂഹ്യവിരുദ്ധര്‍ പ്ലാസ്റ്റിക്, കോഴിമാലിന്യങ്ങള്‍ മുതലായവ നിക്ഷേപിച്ചും തുടങ്ങി.



വേനല്‍ക്കാലാരംഭത്തില്‍ തന്നെ കുടിവെള്ളത്തിനു ക്ഷാമം നേരിടുന്ന ഈ പ്രദേശത്ത്, പാറമടയിലെ ജലസംഭരണിയെ വേണ്ട വിധം സംരക്ഷിച്ച് ഉപയോഗിക്കാവുന്നതാണ്. ഈ കാ‍ര്യങ്ങള്‍ അധികാരികളുടെ ശ്രദ്ധയില്‍ പെടുമെന്നും എത്രയും പെട്ടെന്നു വേണ്ട നടപടികള്‍ സ്വീകരിക്കപ്പെടും എന്നും ഗ്രാമവാസികള്‍ പ്രതീക്ഷിക്കുന്നു.

ഇ മയില്‍ ആയി ഈ റിപ്പോര്‍ട്ട് അയച്ച് തന്നത് ശ്രീജിത്ത് വി. എസ്.

Labels: ,

  - ജെ. എസ്.    




റെയ്മണ്ട് വെയ്ല്‍ ഏറ്റവും പുതിയ മോഡലുകള്‍ ദുബായില്‍ പുറത്തിറക്കി
പ്രശസ്ത വാച്ച് കമ്പനിയായ റെയ്മണ്ട് വെയ്ല്‍ ഏറ്റവും പുതിയ മോഡലുകള്‍ ദുബായില്‍ പുറത്തിറക്കി. നബൂക്കോ എന്ന മോഡലിലാണ് ഈ വാച്ചുകള്‍ പുറത്തിറക്കിയിരിക്കുന്നത്. ദുബായ് ജുമേറ ബീച്ച് ഹോട്ടലില്‍ നടന്ന വര്‍ണ ശബളമായ പരിപാടിയിലായിരുന്നു പുറത്തിറക്കല്‍ ചടങ്ങ്. റെയ്മണ്ട് വെയ്ല്‍ പ്രസി‍ഡന്‍റും സി.ഇ.ഒയുമായ ഒലിവര്‍ ബേര്‍ണ്‍ഹിംസ അല്‍ ഫുത്തൈം വാച്ചസ് ജനറല്‍ മാനേജര്‍ ഫിലിപ്പ് തിവ് ലോട്ട് എന്നിവര്‍ പങ്കെടുത്തു.

Labels: ,

  - ജെ. എസ്.    




എല്‍ & ടി കുവൈറ്റ് നാഷണല്‍ പെട്രോളിയം കമ്പനിയുമായി കരാര്‍
ഇന്ത്യയിലെ പ്രമുഖ വ്യവസായ സ്ഥാപനമായ എല്‍ & ടി കുവൈറ്റ് നാഷണല്‍ പെട്രോളിയം കമ്പനിയുമായി 117 മില്യണ്‍ ദിനാറിന്‍റെ കരാറില്‍ ഒപ്പുവച്ചു. കെ.എന്‍.പി.സിയുടെ ക്ലീന്‍ഫുള്‍ പദ്ധതിക്കുവേണ്ടി 22 ഹൈഡ്രോ ക്രാക്കര്‍ യൂണിറ്റുകള്‍ എല്‍ & ടി നിര്‍മ്മിച്ച് നല്‍കും. കുവൈറ്റില്‍ കൂടുതല്‍ സംരംഭങ്ങള്‍ ആരംഭിക്കുന്നതിന്‍റെ ഭാഗമായി എല്‍ & ടി കുവൈറ്റ് എന്ന പേരില്‍ പുതിയ കമ്പനി രൂപീകരിച്ചതായും വാര്‍ത്താ സമ്മേളനത്തില്‍ സീനിയര്‍ വൈസ് പ്രസി‍ഡന്‍റ് കോട് വാള്‍ അറിയിച്ചു.

Labels: , ,

  - ജെ. എസ്.    




വീട്ടുവേലക്കാര്ക്ക് മാന്യമായ കൂലി.
യു.എ.ഇയിലുള്ള ഇന്ത്യന്‍ വീട്ടുവേലക്കാരുടെ മിനിമം വേതനം 1100 ദിര്‍ഹമായി നിശ്ചയിച്ചു. ഇത് സംബന്ധിച്ചുള്ള കേന്ദ്ര വിദേശ കാര്യ മന്ത്രാലയത്തിന്‍റെ നിര്‍ ദേശം യു.എ.ഇയിലെ ഇന്ത്യന്‍ നയതന്ത്ര കാര്യാലങ്ങള്‍ക്ക് ലഭിച്ചു.

Labels: , , , ,

  - ജെ. എസ്.    




കുവൈറ്റിലേക്ക് വീട്ടുവേലക്കാര്‍ക്ക് പുതിയ വിസ സ്റ്റാമ്പ് ചെയ്യുന്നത് ഉടന്‍ പുനരാരംഭിക്കില്ല
കുവൈറ്റിലേക്ക് വീട്ടുവേലക്കാര്‍ക്ക് പുതിയ വിസ സ്റ്റാമ്പ് ചെയ്യുന്നത് ഉടന്‍ പുനരാരംഭിക്കില്ല.

കുവൈറ്റ് തൊഴില്‍ വകുപ്പ് ഉദ്യോഗസ്ഥരുമായി നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷം ഇന്ത്യന്‍ അംബാസഡര്‍ എം. ഗണപതി പറഞ്ഞതാണിത്. എന്നാല്‍ മറ്റ് വിസകള്‍ സ്റ്റാമ്പ് ചെയ്യുന്നതില്‍ ഉണ്ടായിരുന്ന പരിഹരിക്കപ്പെട്ടു. ഇതിനായി ഉണ്ടാക്കിയ കരാറിലെ വ്യവസ്ഥകള്‍ ഉടന്‍ പ്രഖ്യാപിക്കുമെന്നും അംബാസഡര്‍ അറിയിച്ചു.

Labels: ,

  - ജെ. എസ്.    




ഖത്തറില്‍ പുതിയ കെട്ടിട വാടക നിയമം പ്രഖ്യാപിച്ചു.
ഖത്തറില്‍ പുതിയ കെട്ടിട വാടക നിയമം പ്രഖ്യാപിച്ചു.

അടുത്ത രണ്ട് വര്‍ഷത്തേക്ക് വാടക വര്‍ധിപ്പിക്കാന്‍ പാടില്ലെന്ന് നിഷ്കര്‍ഷിക്കുന്നതാണ് ഈ നിയമം.

മുനിസിപ്പല്‍ അഫയേഴ്സ് മന്ത്രിയെ ഉദ്ധരിച്ചു കൊണ്ട് ഒരു പ്രാദേശിക മാധ്യമം റിപ്പോര്‍ട്ട് ചെയ്തതാണിത്. രണ്ട് വര്‍ഷത്തിന് ശേഷം എത്ര വാടക വര്‍ധിപ്പിക്കാം എന്നതിനെക്കുറിച്ച് മന്ത്രാലയം പഠനം നടത്തുകയും ഇതനുസരിച്ച് വര്‍ധന നടപ്പിലാക്കാന്‍ അനുവദിക്കുകയും ചെയ്യും. ഖത്തറില്‍ ഇപ്പോള്‍ കനത്ത വാടകയാണ് നിലനില്‍ക്കുന്നത്.

Labels: ,

  - ജെ. എസ്.    




ജയിലില്‍ നിന്ന് നാട്ടിലേക്ക്
വിവിധ കേസുകളില്‍ ഉള്‍ പ്പെട്ട് ദമാം തര്‍ഹീലില്‍ കഴിഞ്ഞിരുന്ന 40 ഇന്ത്യക്കാര്‍ നാട്ടിലേക്ക് മടങ്ങി. ഇവരില്‍ കൂടുതല്‍ പേര്‍ മലയാളികളാണ്. ദമാം വിമാനത്താവളത്തില്‍ നിന്നാണ് ഇവര്‍ നാട്ടിലേക്ക് വിമാനം കയറിയത്.

Labels: ,

  - ജെ. എസ്.    




കുവൈറ്റില് ശമ്പളം കൂടി
കുവൈറ്റിലെ സര്‍ക്കാര്‍- സ്വകാര്യ സ്ഥാപനങ്ങളിലെ ജോലിക്കാര്‍ക്ക് 150 ദിനാര്‍ ശമ്പള വര്‍ധനവ് പ്രഖ്യാപിച്ചു. എന്നാല്‍ ഈ വര്‍ധനവ് സ്വദേശി ജീവനക്കാര്‍ക്ക് മാത്രമാണ് ലഭിക്കുക. മുന്‍കാലങ്ങളില്‍ ഇത്തരത്തില്‍ സ്വദേശികള്‍ക്ക് ശമ്പള വര്‍ധനവ് ഉണ്ടായപ്പോള്‍ എല്ലാം അവശ്യ സാധനങ്ങളുടെ വില കുതിച്ചുയര്‍ന്നിരുന്നു. ഇത്തരത്തില്‍ വില വര്‍ധിച്ചാല്‍ ശമ്പള വര്‍ധനവ് ലഭിക്കാത്ത തൊഴിലാളികളെ ഇത് സാരമായി ബാധിക്കും.

Labels:

  - ജെ. എസ്.    




കുവൈറ്റില്‍ സൌജന്യം
ഈ മാസം 22 മുതല്‍ 26 വരെ കുവൈറ്റ് എന്‍റര്‍ ടൈന്‍റ് മെന്‍റ് സിറ്റിയില്‍ പ്രവേശനം സൗജന്യമായിരിക്കും. കുവൈറ്റ് ദേശീയ സ്വാതന്ത്ര ദിവസത്തോട്അനുബന്ധിച്ചാണ് സൗജന്യ പ്രവേശനം നല്‍കുന്നത്. ദോഹ എന്‍റര്‍ ടൈന്‍റ് മെന്‍റ് സിറ്റിയില്‍ സന്ദര്‍ശകര്‍ക്കായി റഷ്യന്‍ സര്‍ക്കസ്, കരിമരുന്ന് പ്രകടനം, പരമ്പരാഗത കലാരൂപങ്ങള്‍ എന്നിവ ഒരുക്കിയിട്ടുണ്ട്.

Labels:

  - ജെ. എസ്.    




21 February 2008
ഇന്ന് ലോകമാത്യഭാഷാ ദിനം; മലയാളം വളരുന്നു.
ലോകം ഇന്ന് മാത്യഭാഷാ ദിനം ആചരിക്കുന്നു. ഗള്‍ഫിലെ പ്രധാന രാജ്യമായ യു.എ.യില്‍ മലയാളത്തിന് നാലാം സ്ഥാനമാണുള്ളത്.

ഇവിടെ ഇന്ത്യയുടെ ഔദ്യോഗിക ഭാഷയായ ഹിന്ദി , മലയാളത്തിന് പുറകിലാണ്.

Labels: , ,

  - ജെ. എസ്.    




ഗള്ഫില് പൊടിക്കാറ്റ്
സൗദിയിലെ വിവിധഭാഗങ്ങളില്‍ ഇന്നലെ മുതല്‍ കനത്ത പൊടിക്കാറ്റ് അടിച്ചു തുടങ്ങി. അല്‍ ഖോബാര്‍, ജുബൈല്‍, റഹീമ എന്നിവിടങ്ങളില്‍ കനത്ത പൊടിക്കാറ്റിനെ തുടര്‍ന്ന് നഗരവും റോഡുകളും വിജനമാണ്. രാത്രിയിലും പൊടിക്കാറ്റ് തുടരുകയാണ്

Labels: ,

  - ജെ. എസ്.    




വനിതകള്‍ക്കായി സോണിയാഗാന്ധി
കേന്ദ്ര ധനമന്ത്രി പി.ചിദംബരം 2008-09 ലെ പൊതു ബഡ്‌ജറ്റില്‍ സ്‌ത്രീകളുടെയും കര്‍ഷകരുടെയും ക്ഷേമത്തിന് ആവശ്യമായ പദ്ധതികള്‍ക്ക് പ്രാമുഖ്യം നല്‍കുമെന്ന് യു‌പി‌എ അദ്ധ്യക്ഷ സോണിയഗാന്ധി.

സ്വന്തം ലോക്‍സഭ മണ്ഡലമായ റായ് ബറേലിയില്‍ ബാങ്ക് ഓഫ് ബറോഡ സംഘടിപ്പിച്ച ഒരു പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അവര്‍.'ധനമന്ത്രി പി.ചിദംബരം സാധാരണക്കാരന്‍റെ ജീവിത പ്രയാസങ്ങള്‍ മാറ്റുന്നതിന് ആവശ്യമായ പദ്ധതികള്‍ ഇത്തവണത്തെ ബഡ്‌ജറ്റില്‍ പ്രഖ്യാപിക്കുമെന്നാണ് എന്‍റെ പ്രതീക്ഷ.

ഇതിനു പുറമെ സ്‌ത്രീകളും കര്‍ഷകരും അനുഭവിക്കുന്ന വിഷമതകള്‍ ബഡ്‌ജറ്റ് അവതരിപ്പിക്കുമ്പോള്‍ അദ്ദേഹത്തിന്‍റെ മനസ്സിലുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അവര്‍ പറഞ്ഞു.

Labels:

  - ജെ. എസ്.    




20 February 2008
ക്യൂബയില്‍ തെരഞ്ഞെടുപ്പ് നടത്തണമെന്ന് അമേരിക്ക


ക്യൂബയില്‍ സ്വതന്ത്രമായ തെരഞ്ഞെടുപ്പ് നടത്തണമെന്ന് അമേരിക്ക ആവശ്യപ്പെട്ടു. ഫിഡല്‍ കാസ്ട്രോയുടെ വിട വാങ്ങലോടെ രാജ്യം ജനാധിപത്യത്തിലേക്ക് നീങ്ങുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോര്‍ജ്ജ് ബുഷ് പ്രത്യാശ പ്രകടിഅപ്പിച്ചു

Labels:

  - ജെ. എസ്.    




തട്ടേക്കാട് ബോട്ട് ദുരന്തത്തിന്‍ ഇന്ന് 1 വയസ്സ്
കേരളത്തെ നടുക്കിയ തട്ടേക്കാട് ബോട്ട് ദുരന്തത്തിന്‍ ഇന്ന് 1 വയസ്സ്.

20 ഫെബ്രുവരി 2007 ) വൈകുന്നേരം ബോട്ട് മുങ്ങി ഉല്ലാസയാത്രാ സംഘത്തിലെ 18 പേരാണ്‍ മരിച്ചത്. ഇവരില്‍ രണ്ട് അധ്യാപികമാരും സ്കൂള്‍ജീവനക്കാരിയും 15 യു.പി. സ്കൂള്‍ വിദ്യാര്‍ഥികളും ഉള്‍പ്പെടുന്നു. അങ്കമാലി എളവൂര്‍ സെന്‍റ് ആന്‍റണീസ് സ്കൂളില്‍നിന്നായിരുന്നു വിനോദയാത്രാ സംഘം. 37 പേരാണ് അപകടത്തില്‍പെട്ടത്.

Labels:

  - ജെ. എസ്.    




17 February 2008
പ്രതിരോധരംഗം സുതാര്യമായിരിക്കണമെന്ന് എ.കെ.ആന്റണി
പ്രതിരോധ രംഗത്തെ ഇടപാടുകള് സുതാര്യമായിരിക്കണമെന്ന് പ്രതിരോധ മന്ത്രി എ.കെ.ആന്റണി പറഞ്ഞു. ന്യൂഡല്ഹിയില് അഞ്ചാമത് അന്താരാഷ്ട്ര ലാന്ഡ് ആന്ഡ് നേവല് സിസ്റ്റംസ് എക്സിബിഷന് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.


നിലവിലെ പ്രതിരോധ ഇടപാടുകള് സുതാര്യം ആയിരിക്കണം. ഇതിനുപുറമെ പ്രതിരോധ ഉപകരണള് പ്രശ്നങ്ങള് ഉണ്ടാക്കാത്തതും ആയിരിക്കണം. ഇന്ത്യയില് പ്രതിരോധ ഉല്പ്പന്നങ്ങള് വാങ്ങുന്നത് സര്ക്കാര് മാത്രമാണ്.

നമ്മുടെ പ്രതിരോധ വ്യവസായ രംഗം സായുധ സേനയ്ക്ക് ആവശ്യമായ സാങ്കേതിക ഉപകരണങ്ങള് വികസിപ്പിക്കുന്നതില് പ്രാപ്തി നേടണം. ഈ മേഖലയില് സ്വകാര്യ മേഖലയും സര്ക്കാരും തമ്മില് വിടവിന്റെ കാര്യമൊന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു

Labels:

  - ജെ. എസ്.    




ആര് വിചാരിച്ചാലും ആതിരപ്പിള്ളി പദ്ധതിയെ തടസ്സപ്പെടുത്താനാവില്ലെന്ന് വൈദ്യുതി മന്ത്രി എ.കെ. ബാലന്
സോണിയാ ഗാന്ധിയോ സുഗതകുമാരിയോ ശ്രമിച്ചാല് ആതിരപ്പിള്ളി ജലവൈദ്യുത പദ്ധതിയെ തടസ്സപ്പെടുത്താനാവില്ലെന്ന് വൈദ്യുതി മന്ത്രി എ.കെ. ബാലന് പറഞ്ഞു.

പന്നിയാര് നവീകരണ ജോലികള് മുന്നോട്ടു പോകുന്നുണ്ടെന്നും കരാറുകാര് പിന്നോട്ട് മാറിയെന്ന വാര്ത്ത അടിസ്ഥാന രഹിതമാണെന്നും അദ്ദേഹം പറഞ്ഞു. കേരള പഞ്ചായത്ത് എംപ്ലോയീസ് അസോസിയേഷന്റെ നാല്പ്പതാം വാര്ഷിക സമ്മേളനം ഉദ്ഘാടനം ചെയ്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ബാലന്.

ആതിരപ്പിള്ളി പദ്ധതി വേണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് സോണിയാ ഗാന്ധിയല്ല. പദ്ധതിയുമായി ബന്ധപ്പെട്ടുകൊണ്ടുള്ള പാരിസ്ഥിതിക പ്രശ്നങ്ങളും ജൈവ വൈവിധ്യ പ്രശ്നങ്ങളും പരിശോധിക്കേണ്ടത് കേന്ദ്ര വനംവകുപ്പും ആ വകുപ്പിന്റെ കീഴിലുള്ള വിദഗ്ദ്ധ സമിതിയുമാണ് - ബാലന് പറഞ്ഞു.

Labels:

  - ജെ. എസ്.    




പിണറായി വിജയന് ക്രിമിനല് നേതാവിന്റെ ഭാഷ- എം.വി.രാഘവന്
പാര്ട്ടി അണികള് കള്ളുകുടിയന്മാരാണെന്ന് വിളിച്ചു പറഞ്ഞ സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന് ക്രിമിനല് നേതാവിന്റെ ഭാഷയിലാണ് സംസാരിക്കുന്നതെന്ന് സി.എം.പി നേതാവ് എം.വി.രാഘവന് കുറ്റപ്പെടുത്തി.

പാര്ട്ടിയിലെ ആശയ സമരം തുടരുമെന്ന വി.എസ് അച്യുതാനന്ദന്റെ പ്രസ്താവന ഇതുവരെ നടന്നത് ആമാശയ സമരമാണെന്ന് വ്യക്തമാക്കുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കെ.എസ്.വൈ.എഫ് സംസ്ഥാന യൂത്ത് മാര്ച്ചിന് ആലപ്പുഴയിലെ എരമല്ലൂരില് നല്കിയ സ്വീകരണത്തില് സംസാരിക്കുകയായിരുന്നു എം.വി.രാഘവന്.

Labels:

  - ജെ. എസ്.    




പാക്കിസ്താനില് തെരഞ്ഞെടുപ്പ് നാളെ. സ്ഫോടനത്തില് മരിച്ചവരുടെ എണ്ണം 40 ആയി
പാക്കിസ്താനില് പൊതുതെരഞ്ഞെടുപ്പ് നാളെ നടക്കും.

തെരഞ്ഞെടുപ്പില് കൃത്രിമം നടക്കാനിടയുണ്ടെന്ന് കഴിഞ്ഞ് ദിവസം റിപ്പോറ്ട്ടുകള് പുറത്ത് വന്നിരുന്നു. മുന്പ്രധാന മന്ത്രി ബേനസീര് ഭൂട്ടോയുടെ വധത്തെ തുടര്ന്നാണ് തെരഞ്ഞെടുപ്പ് മാറ്റി വച്ചത്. അതിനിടെ പാക്കിസ്താനില് ഉണ്ടായ ചാവേര് കാര് ബോംബാക്രമണത്തില് കൊല്ലപ്പെട്ടവരുടെ എണ്ണം 40 ആയി. തെരഞ്ഞെടുപ്പ് റാലിക്ക് നേരെയാണ് ആക്രമണം ഉണ്ടായത്

Labels:

  - ജെ. എസ്.    




16 February 2008
തോന്നിയവാസം നടക്കില്ലെന്ന് സോണിയാഗാന്ധി
കേന്ദ്രത്തില് യു പി എ സര്ക്കാരിനെ പിന്തുണയ്ക്കുന്നുവെന്ന് വച്ച് എന്തും ചെയ്യാമെന്ന് ഒരു രാഷ്ട്രീയ കക്ഷിയും കരുതേണ്ടെന്ന് കോണ്ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി.

തിരുവനന്തപുരത്ത് കോണ്ഗ്രസ് സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അവര്.

വര്ഗ്ഗീയ കക്ഷികളെ അകറ്റി നിര്ത്താനാണ് കേന്ദ്രത്തില് കോണ്ഗ്രസിന് പിന്തുണ നല്കുന്നതെന്നാണ് അവര് പറയുന്നത്.

അതിന്റെ ഗര്‍വില് അധികാരം പന്താടുകയാണ് അവരെന്ന് സി പി എമ്മിനെ പേരെടുത്ത് പറയാതെ സോണിയ പറഞ്ഞു.

ചില രാഷ്ട്രീയ കക്ഷികള് ജനങ്ങളെ മതത്തിന്റെ അടിസ്ഥാനത്തില് ഭിന്നിപ്പിക്കാന് ശ്രമിക്കുന്നു. ഇതിന് തടയിട്ട് ജനങ്ങളെ ഒന്നായിക്കണ്ട് രാജ്യത്തെ മുന്നോട്ട് നയിക്കാന് കോണ്ഗ്രസിന് മാത്രമേ കഴിയൂ.

രാജ്യത്തെ ബാധിക്കുന്ന ഏത് പ്രതിസന്ധിയും നേരിടാനും കോണ്ഗ്രസ് പാര്ട്ടിക്ക് മാത്രമേ കഴിയുകയുള്ളൂ.

രാജ്യം സാമ്പത്തികമായി മുന്നേറിക്കൊണ്ടിരിക്കുകയാണ്.ഇത് ത്വരിതപ്പെടുത്തുന്ന പ്രവര്ത്തനങ്ങളാണ് യു പി എ സര്ക്കാര് നടത്തുന്നത് എന്നും അവര് അവകാശപ്പെട്ടു

Labels: ,

  - ജെ. എസ്.    




ശിവഗിരി ഭരണസമിതി തെരെഞ്ഞെടുപ്പ്: തീരുമാനം ഈ മാസം 22 നു
ശിവഗിരി മഠം ഭരണസമിതി തെരെഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കേസില് തീരുമാനമെടുക്കുന്നത് സുപ്രീംകോടതി ഈ മാസം 22ലേക്ക് മാറ്റി.

ശിവഗിരി മഠം തെരെഞ്ഞെടുപ്പ് വോട്ടര്പട്ടികയില് നിന്നും ജസ്റ്റിസ് പരിപൂര്ണ്ണന് കമ്മിഷന് ഒഴിവാക്കിയ സൂക്ഷ്മാനന്ദ പക്ഷത്തെ 11 സ്വാമിമാരെ ജനറല് ബോഡിയില് ഉള്പ്പെടുത്താന് നേരത്തെ സുപ്രീംകോടതി ആവശ്യപ്പെട്ടിരുന്നു. ഇതില് നിന്നും രണ്ട് പേരെ എക്സിക്യുട്ടീവ് ബോര്ഡില് ഉള്പ്പെടുത്തണമെന്നും സുപ്രീംകോടതി നിര്ദ്ദേശിച്ചിരുന്നു.

ഇതേ തുടന്ന സൂക്ഷ്മാനന്ദ, ശുഭാനന്ദ എന്നീ സ്വാമിമാരെ സൂക്ഷ്മാനന്ദ പക്ഷം എക്സിക്യുട്ടീവിലേക്ക് നിശ്ചയിച്ചു.

Labels:

  - ജെ. എസ്.    




മാറാട് കേസ്: പ്രതികള്ക്ക് ജാമ്യം നല്കിയത് സുപ്രീംകോടതി ശരിവച്ചു.
മാറാട് കേസുമായി ബന്ധപ്പെട്ട് രണ്ട് പ്രതികള്ക്ക് ജാമ്യം നല്കിയത് സുപ്രീംകോടതി ശരിവച്ചു. ജാമ്യം നല്കിയതിനെതിരെ അരയസമാജം നല്കിയ ഹര്ജി സുപ്രീംകോടതി തള്ളുകയായിരുന്നു.

കേസിലെ 94 ഉം 98 ഉം പ്രതികളായ അബ്ദുള് ലത്തീഫ്, ഷക്കീല് എന്നിവര്ക്കായിരുന്നു ഹൈക്കോടതി കഴിഞ്ഞ ഡിസംബറില് ജാമ്യം അനുവദിച്ചത്.

മാറാട് കേസിലെ അന്തിമ വാദം പൂര്ത്തിയാകാനിരിക്കെ ഈ പ്രതികള് ജാമ്യത്തില് ഇറങ്ങിയാല് സാക്ഷികളെ സ്വാധീനിക്കുമെന്ന് ആരോപിച്ചാണ് അരയസമാജം അംഗങ്ങളായ ശ്യാമള, ഉണ്ണി എന്നിവര് സുപ്രീംകോടതിയിലെത്തിയത്.

ശ്യാമളയുടെ രണ്ട് കുട്ടികള് മാറാട് കലാപത്തില് കൊല്ലപ്പെട്ടിരുന്നു. ഹൈക്കോടതിയുടെ കര്ശന ജാമ്യവ്യവസ്ഥകള് നില നില്ക്കുന്നതിനാല് പ്രതികള്ക്ക് സാക്ഷികളെ സ്വാധീനിക്കാനാവില്ലെന്ന് ചീഫ് ജസ്റ്റിസ് കെ.ജി ബാലകൃഷ്ണന് അധ്യക്ഷനായ ബഞ്ച് നിരീക്ഷിച്ചു.

Labels:

  - ജെ. എസ്.    




വിഭാഗീയത അവസാനിച്ചുവെന്ന് വി.എസ്.അച്യുതാനന്ദനും
കോട്ടയം സമ്മേളനത്തോടെ വിഭാഗീയത അവസാനിച്ചുവെന്ന് മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന് പറഞ്ഞു.

ചിന്തിക്കുന്ന കമ്യൂണിസ്റ്റുകാര് ഉള്ളിടത്തോളം കാലം ആശയപരമായ സംവാദം തുടരുമെന്നും അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരത്ത് മന്ത്രിസഭായോഗ തീരുമാനങ്ങള് വിശദീകരിക്കവേയാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.

ചിന്തിക്കുന്ന കമ്യൂണിസ്റ്റുകാരില് ആശയപരമായ പ്രശ്നങ്ങള് ഉയര്ന്നു വരും. അത് പാര്ട്ടി ചര്ച്ച ചെയ്യും. ഇത് കാലങ്ങളായി ഉള്ളതാണ്. നിലവില് രാഷ്ട്രീയപരമായി ഭിന്നതയുള്ള നിരവധി പ്രശ്നങ്ങളുണ്ട്.

ഇത്തരം കാര്യങ്ങളില് പാര്ട്ടി തീരുമാനങ്ങള് എടുത്തുവരികയാണ്. പ്രാദേശികമായ പല പ്രശ്നങ്ങളിലും തീരുമാനമെടുത്തുകഴിഞ്ഞു. കാലാകലങ്ങളില് പാര്ട്ടിയില് അഭിപ്രായ ഭിന്നതകള് ഉയര്ന്നു വരാറുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്ത്തു.

Labels:

  - ജെ. എസ്.    




രാജ് താക്കറെ ഖേദം പ്രകടിപ്പിച്ചു
പാര്ട്ടി പ്രവര്ത്തകര് ഉത്തരേന്ത്യക്കാരുടെ നാസിക്കിലെയും ഷോലാപ്പൂരിലെയും വാണിജ്യ സ്ഥാപനങ്ങളെ ആക്രമിച്ചതില് മഹാരാഷ്ട്ര നവനിര്മ്മാണ് സേന മേധാവി രാജ് താക്കറെ ഖേദം പ്രകടിപ്പിച്ചു.

രാജ് താക്കറെയുടെ വിവാദ പ്രസംഗവും തുടര്ന്നു ഉത്തരേന്ത്യക്കാര്ക്കെതിരെയുണ്ടായ വ്യാപക ആക്രമണവും സംസ്ഥാനത്തെ കലുഷിതമാക്കിയിരുന്നു.

രാജിനെ അറസ്റ്റ് ചെയ്ത ശേഷം വാഹനങ്ങള്ക്ക് നേരെ നടന്ന ആക്രമണത്തില് നാസിക്കില് ഒരാള് മരിച്ചിരുന്നു.

ബുധനാഴ്ച രാജിനെ അറസ്റ്റു ചെയ്ത ശേഷം മണിക്കൂറുകള്ക്കുള്ളില് ജാമ്യത്തില് വിടുകയായിരുന്നു.

അതേസമയം താക്കറെയുടെ അറസ്റ്റിനെ തുടര്ന്നുണ്ടായ ആക്രമണസംഭവങ്ങളുമായി ബന്ധപ്പെട്ട് പൊലീസ് 29 കേസുകള് രജിസ്റ്റര് ചെയ്തു.

Labels:

  - ജെ. എസ്.    




രേഷ്മയെ ചോദ്യം ചെയ്യുന്ന ദ്യശ്യങ്ങള് പുറത്ത് വന്നതുമായി ബന്ധപ്പെട്ട് എസ്.ഐ യെ സസ്പെന്ഡ് ചെയ്തു
അനാശാസ്യകുറ്റത്തിന് പിടിയിലായ നടി രേഷ്മയെ ചോദ്യം ചെയ്യുന്ന ദ്യശ്യങ്ങള് പുറത്ത് വന്നതുമായി ബന്ധപ്പെട്ട് എസ്.ഐ യെ സസ്പെന്ഡ് ചെയ്തു.

കളമശ്ശേരി എസ്.ഐ. ജോര്ജ്ജ് ജോസഫിനെയാണ് സസ്പെന്ഡ് ചെയ്തത്

ചോദ്യം ചെയ്യുന്നതിന്റെ ദ്യശ്യങ്ങള് കഴിഞ്ഞ ദിവസങ്ങളില് മാധ്യമങ്ങളില് വന്നിരുന്നു

നടി ഷക്കീല എവിടെ എന്നതുള്പ്പടെയുള്ള ചോദ്യങ്ങളാണ് പോലീസുകാര് ചോദിച്ചിരുന്നത്

Labels: , , ,

  - ജെ. എസ്.    




12 February 2008
മമ്മുട്ടി ആരാധകനെ തല്ലുന്ന പടം യൂറ്റ്യൂബില്‍

മലപ്പുറം : പ്രശസ്ത നടന്‍ മമ്മുട്ടി മലപ്പുറത്ത് ഒരു ചടങ്ങില്‍ പങ്കെടുക്കുന്നതിനിടയില്‍ ‍ആരാധകനെ തല്ലുന്നതിന്റെ ദ്യശ്യങ്ങള്‍ യൂ ടൂബില്‍ പ്രത്യക്ഷപ്പെട്ടു. 5 ലക്ഷം രൂപ നല്കിയാല്‍ ദ്യശ്യങ്ങള്‍ പിന്‍വലിക്കാമെന്ന് പോസ്റ്റ് ചെയ്ത ആള്‍ കമന്റായി ഇതില്‍ ചേര്‍ത്തിട്ടുണ്ട്.

മലപ്പുറത്ത് പട്ടം തിയറ്ററിന്റെ ഉദ്ഘാടന വേളയില്‍ വണ്ടിയില്‍ സഞ്ചരിക്കുന്നതിനിടയില്‍ മമ്മൂട്ടി കൈവീശി ഒരാളെ അടിക്കുന്നതിന്റെ ചിത്രങ്ങളാണ് വീഡിയോയില്‍ ഉള്ളത്. മുസ്തഫ എന്ന പേരും മൈക്രോസെന്സ് എന്ന സ്ഥാപനത്തിന്റെ പേരും വീഡിയോയുടെ തുടക്കത്തില്‍ ഉണ്ട്. പോസ്റ്റ് ചെയ്തിരിക്കുന്ന ആളുടെ മൊബൈല് നമ്പറും ഇതോടൊപ്പം ചേര്ത്തിട്ടുണ്ട്.

മമ്മുട്ടി പ്രകോപിതനാകാന് കാരണം ചിത്രത്തില്‍ വ്യക്തമല്ല. തനിക്ക് നേരെ കൈനീട്ടുന്ന ആളെ അടിക്കുകയാണ് നടന്‍.

എന്നാല്‍ ഈ ദൃശ്യങ്ങള്‍ മോര്‍ഫ് ചെയ്തതാണെന്ന് കമെന്റിലൂടെ ചിലര്‍ അഭിപ്രായപെട്ടിട്ടുണ്ട്.

മൊബൈല് ക്യാമറകള്‍ വ്യാപകമായതോടെ ഇത്തരം ദ്യശ്യങ്ങള്‍ ഇപ്പോള്‍ നെറ്റില്‍ വ്യാപകമാവുന്നുണ്ട്. കൊച്ചിയില് അറസ്റ്റിലായ നടി രേഷ്മയെ പോലീസ് ചോദ്യം ചെയ്യുന്നതിന്റെ ദ്യശ്യങ്ങള്‍ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു.

പൊതുജന മധ്യത്തില്‍ വരുന്ന പ്രശസ്തര്‍ക്ക് പലപ്പോഴും ആരാധകരില്‍ നിന്നും ദുരനുഭവങ്ങള്‍ ഉണ്ടാകാറുണ്ട്. എന്നാല്‍ ഇവിടെ മമ്മൂട്ടിയ്ക്ക് എന്താണ് പറ്റിയതെന്ന് വ്യക്തമായിട്ടില്ല. ദ്യശ്യങ്ങള് പോസ്റ്റ് ചെയ്തയാള്‍ പണം നല്കിയാല്‍ ഇവ പിന്‍വലിക്കാമെന്ന് കമന്റായി ഇട്ടിരിക്കുന്ന സ്ഥിതിക്ക് ഇതിന് പുറകില്‍ ബ്ലാക്ക് മെയില്‍ തന്ത്രം ആണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

രൌദ്രം മമ്മൂട്ടി ബീറ്റ് ഹിസ് ഫാന് അറ്റ് മലപ്പുറം എന്നാണ് യു റ്റ്യൂബ് പോസ്റ്റിന്റെ തലക്കെട്ട്.

Labels: ,

  - ജെ. എസ്.    




11 February 2008
ഇന്ത്യന്‍ കായിക താരങ്ങളെ സ്പോണ്‍സര്‍ ചെയ്യാം - ലാലു സാമുവല്‍

മികച്ച കായിക താരങ്ങളെ ഇന്ത്യയില്‍ നിന്ന് സ്പോണ്സര്‍ ചെയ്യാന്‍ തയ്യാറാണെന്ന് ക്ലിപ്സല്‍‍ കമ്പനി എം.ഡിയും മലയാളിയുമായ ലാലു സാമുവല്‍ പറഞ്ഞു. കമ്പനിയുടെ പുതിയ ഫാക്ടറി ഷാര്‍ജയില്‍ ഉദ്ഘാടനം ചെയ്തതുമായി ബന്ധപ്പെട്ട് eപത്രത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.


ഉദ്ഘാടന ചടങ്ങില്‍ ആസ്ടേലിയന്‍ ഫുട്ബോള്‍ ടീമംഗങ്ങള്‍ മുഴുവന്‍ പങ്കെടുത്തിരുന്നു. നക്കീല്‍ ഉള്‍പ്പടെയുള്ള 5 പ്രമുഖ കമ്പനികള്‍ക്കൊപ്പം ആസ്ട്രേലിയന്‍ ടീമിനെ സ്പോണ്സര്‍ ചെയ്തിരിക്കുന്നത് ക്ലിപ്സലാണ്. 600 പേര്‍ക്ക് തൊഴില്‍ ലഭിക്കുന്ന ലൈറ്റ് നിര്‍മ്മാണ യൂണിറ്റാണ് ക്ലിപ്സല്‍ പുതുതായി ഷാര്‍ജ ഫ്രീസോണില്‍ ആരംഭിച്ചിരിക്കുന്നത്.

കോളേജ് പഠനകാലത്ത് സംസ്ഥാന അത് ലറ്റായിരുന്നു അടൂര്‍ സ്വദേശിയായ ലാലു സാമുവല്‍.

Labels:

  - ജെ. എസ്.    




ബൂലോകം എന്നറിയപ്പെടുന്ന മലയാളം ബ്ലോഗുകളില്‍ ഇന്ന് പ്രതിഷേധ ദിനം ആചരിക്കുന്നു
ബൂലോകം എന്നറിയപ്പെടുന്ന മലയാളം ബ്ലോഗുകളില്‍ ഇന്ന് പ്രതിഷേധ ദിനം ആചരിക്കുന്നു

മലയാളം ബ്ലോഗുകളെ ആക്ഷേപിച്ച് ഒരു പ്രമുഖ വാരികയില്‍ വന്ന കുറിപ്പിനെതിരെയാണ് പ്രതിഷേധ ദിനം ആചരിക്കുന്നത്.

ഇന്ന് പുതിയ പോസ്റ്റുകള്‍ ഇറക്കരുതെന്നും, കമന്റുകള്‍ ഇടരുതെന്നുമാണ് നിര്ദ്ദേശം.

സേവ് മലയാളം ബ്ലോഗ്സ് എന്ന ഇ മെയിലില്‍ നിന്നാണ് ഇത് സംബന്ധിച്ച ആഹ്വാനം വന്നിരിക്കുന്നത്.

ബ്ലോഗ് ബന്ദായിരുന്നു ആദ്യം പ്രഖ്യാപിച്ചിരുന്നത് എന്നും പിന്നീടത് പ്രതിഷേധദിനമാക്കി മാറ്റുകയായിരുന്നുവെന്നും മെയില്‍ പറയുന്നു.

എന്നാല്‍ ബൂലോക ക്ലബ്ബില്‍ ഈ വിഷയം അവതരിപ്പിച്ച അഞ്ചല്ക്കാരന് ഉള്പ്പടെയുള്ളവര്‍ ഇതില്‍ പങ്കെടുക്കുന്നില്ല.

ഫോര്‍വേഡ് ആയി കിട്ടിയ മെയില്‍ വഴി eപത്രം വിവരം അന്വേഷിച്ചു എങ്കിലും മറുപടി ലഭിച്ചില്ല.

കുറച്ച് മുന്പ്, സൌദിയില്‍ ബ്ലോഗറെ അറസ്സ് ചെയ്തപ്പോള്‍ ഇംഗ്ലീഷ്-അറബിക്ക് ബ്ലോഗുകളില്‍ പ്രതിഷേധ ദിനം ആചരിച്ചിരുന്നു. എന്നാല്‍ മലയാളത്തില്‍ ഇത്തരത്തില്‍ ഒന്ന് ആദ്യമാണ്.

ആഹ്വാനമടങ്ങിയ മെയില് സന്ദേശം ഇങ്ങനെ:

Save Malayalam Blogs

ബ്ലോഗ്ഗര്‍മാരേ!

പ്രിയപ്പെട്ട മലയാളം ബ്ലോഗര്‍, 11-2-08 ന്റെ നിര്‍ദ്ധിഷ്ട ബ്ലോഗ് ബന്ദ് പിന്‍വലിച്ചിരിക്കുന്നു. പകരം അന്നേ ദിവസം എല്ലാ ബ്ലോഗര്‍മാരും ഈ കത്തിനൊടൊപ്പം അറ്റാച്ച് ചെയ്ത ലോഗോ തങ്ങളുടെ ബ്ലോഗില്‍ പോസ്റ്റ് ചെയ്തുകൊണ്ട് പ്രതിഷേധദിനമായി ആചരിക്കാനന്‍ ആഹ്വാനം ചെയ്യുന്നു.

പ്രതിഷേധദിനം സിന്ദാബാദ്! ഫിബ്രവരി 11 സിന്ദാബാദ്! ബൂലോഗ ഐക്യം സിന്ദാബാദ്! കലാകൌമുദി തുലയട്ടെ! ഇങ്ക്വിലാബ് സിന്ദാബാദ്!

കൂടാതെ ഈ ലിങ്കില്‍‍ പോയി എം എസ് മണിക്കെതിരെ ഹരജിയില്‍ ഒപ്പിടുക.

Labels: ,

  - ജെ. എസ്.    




വെബ്ബുലകത്തില്‍ മലയാളം റേഡിയോ തരംഗം
കേരളത്തില്‍ എഫ്.എം റേഡിയോകള്‍ സജീവമാകാന്‍ തുടങ്ങിയതിനു പുറമേ, വെബ്ബുലകത്തിലും റേഡിയോകള്‍ സജീവമാകുന്നു.

പ്രമുഖ മാധ്യമങ്ങള്ക്കൊപ്പം ബിസിനസ്സ് ഗ്രൂപ്പുകളും സ്വകാര്യ കൂട്ടായമകളും റേഡിയോകളുമായി രംഗത്തെത്തി കഴിഞ്ഞു. ഒരു കാലത്ത് പ്രക്ഷേപണ രംഗത്ത് ആകാശവാണിക്ക് ഉണ്ടായിരുന്ന കുത്തക വെബ്ബ് മലയാളിയുടെ വളര്‍ച്ചയോടെ കൂടുതല്‍ കാതുകള്‍ തേടുകയാണ്.

ചില ഓണ്‍ ലൈന്‍ മലയാളം റേഡിയോ ലിങ്കുകള്‍ ഇതാ:

http://www.radiojoyalukkas.com/Web/Login.aspx

http://www.radiodumdum.com/

http://radio.musicindiaonline.com/

http://livemalayalam.com/index.php

Labels: ,

  - ജെ. എസ്.    




03 February 2008
സൌജന്യ വിദേശയാത്രാ പദ്ധതി
ഇന്ത്യയിലെ മുന്‍നിര എയര്‍ലൈന്‍ കമ്പനിയായ ജറ്റ്‌ എയര്‍വേയ്‌സ് സ്‌ഥിരം യാത്രക്കാര്‍ക്കായി സൗജന്യ വിദേശയാത്രാ പദ്ധതി അവതരിപ്പിച്ചു. ഒന്നുമുതല്‍ ഏപ്രില്‍ 30 വരെയുള്ള കാലയളവില്‍ ആഭ്യന്തര റൂട്ടുകളില്‍ 20 തവണയെങ്കിലും യാത്ര ചെയ്ുയന്ന യാത്രക്കാര്‍ക്കാണ്‌ പദ്ധതി ആനുകൂല്യം ലഭിക്കുക.

സിംഗപ്പൂര്‍, കുലാലംപൂര്‍, ഡാക്കാ, ദോഹ, കുവൈറ്റ്‌, ബഹ്‌റിന്‍, മസ്‌കറ്റ്‌, ബാങ്കോക്ക്‌, കൊളംബൊ എന്നിവിടങ്ങളിലേക്ക്‌ സൗജന്യ റിട്ടേണ്‍ ടിക്കറ്റ്‌ നല്‍കും.

72 എയര്‍ക്രാഫ്‌റ്റുകളുടെ നിരയുമായി 59 യാത്രാകേന്ദ്രങ്ങള്‍ക്കിടയില്‍ ജറ്റ്‌ എയര്‍വേയ്‌സ് ദിനംപ്രതി 370 ഫ്‌ളൈറ്റുകളാണ്‌ സര്‍വീസ്‌ നടത്തുന്നത്‌.യാത്രക്കാരോടുള്ള ഉത്തരവാദിത്തം നിറഞ്ഞ സമീപനത്തിനുള്ള അംഗീകാരമായ അവയ ഗ്ലോബല്‍ കണക്‌ട് കസ്‌റ്റമര്‍ റെസ്‌പോണ്‍സിവ്‌നെസ്‌ അവാര്‍ഡ്‌ ജറ്റ്‌ എയര്‍വേയ്‌സ് കഴിഞ്ഞവര്‍ഷം നേടിയെടുത്തു. ഏറ്റവും മികച്ച ആഭ്യന്തര എയര്‍ലൈനിനുള്ള ടി.ടി.ജി ട്രാവല്‍ ഏഷ്യാ അവാര്‍ഡ്‌, ഇന്ത്യയിലെ മുന്‍നിര വിമാനസര്‍വീസിനുള്ള ഗലീലിയോ എക്‌സ്പ്രസ്‌ ട്രാവല്‍ ആന്‍ഡ്‌ ടൂറിസം അവാര്‍ഡ്‌ എന്നിവയും കമ്പനി നേടിയെടുത്തു. ഫോബ്‌സ് ഗ്രൂപ്പിന്റെ അധീനതയിലുള്ള സാവില്‍റോ കമ്പനിയും ഇന്‍ഡ്യാ മൈന്‍ഡ്‌ സ്‌കേപ്പും ചേര്‍ന്ന്‌ ഏര്‍പ്പെടുത്തിയ ആദ്യ ലോയല്‍ട്ടി അവാര്‍ഡിനും ജറ്റ്‌ എയര്‍വേയ്‌സാണ്‌ തെരഞ്ഞെടുക്കപ്പെട്ടത്‌. ശരാശരി 4.37 വര്‍ഷം മാത്രം പഴക്കമുള്ള വിമാനനിരയുമായി സര്‍വീസ്‌ നടത്തുന്ന ജറ്റ്‌ എയര്‍വേയ്‌സിന്‌ ആ ഗണത്തിലും മുന്‍സ്‌ഥാനമാണുള്ളത്‌.

Labels:

  - ജെ. എസ്.    




200 പുതിയ ബാറുകള്‍ - കേരളം മദ്യാലയമാകുന്നു
തൃശൂര്‍: പുതിയ അബ്കാരി വര്‍ഷത്തില്‍ പ്രവര്‍ത്തനം തുടങ്ങത്തക്കവിധം സംസ്ഥാനത്ത് നൂറ്റമ്പതിലേറെ ബാര്‍ ഹോട്ടലുകളും നൂറോളം വിദേശമദ്യഷോപ്പുകളും സജ്ജമാകുന്നു.

ഏപ്രില്‍ ഒന്നിനുശേഷം വിദേശ ഹോട്ടല്‍ ശൃംഖലകളുടേതുള്‍പ്പടെ നൂറ്റമ്പതോളം ബാര്‍ ഹോട്ടലുകളും ബിവറേജസ് കോര്‍പറേഷന്റെ നൂറോളം വിദേശമദ്യഷാപ്പുകളും തുറന്നു പ്രവര്‍ത്തിക്കുമെന്ന് എക്സൈസ് ഉന്നതവൃത്തങ്ങള്‍ വെളിപ്പെടുത്തി.

സംസ്ഥാനത്തിന്റെ ടൂറിസം സാധ്യതകളും ഐ.ടി. വികസനക്കുതിപ്പും മുതലെടുക്കാനാണ് കൊറിയ, മലേഷ്യ, സിംഗപ്പൂര്‍ എന്നിവിടങ്ങളിലെ ഹോട്ടല്‍ വ്യവസായ ഗ്രൂപ്പുകള്‍ രംഗപ്രവേശം ചെയ്യുന്നത്. ഹാള്‍ട്ടണ്‍, ഇന്ഡ്റോയല്‍, കെ.ജി., അബാദ് എന്നീ ഹോട്ടല്‍ ഗ്രൂപ്പുകളും സംസ്ഥാനത്ത് നക്ഷത്രഹോട്ടല്‍ നിര്‍മാണം തുടങ്ങിക്കഴിഞ്ഞു.

നിര്‍മാണം പൂര്‍ത്തിയായതും പൂര്‍ത്തിയാകുന്നതുമായ 112 വന്കിട ഹോട്ടലുകള്‍ നക്ഷത്രപദവിക്കുള്ള സര്ട്ടിഫിക്കറ്റിനായി ഇന്ത്യന്‍ ടൂറിസം വികസന കോര്‍പറേഷനില്‍ അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്.
ഐ.ടി.ഡി.സിയുടെ 'ത്രീ സ്റ്റാര്‍' പദവിയെങ്കിലും ലഭിച്ചാല്‍ ബാര്‍ ലൈസന്‍സ് സമ്പാദിക്കാമെന്നതിനാല്‍ അത്തരം സര്‍ട്ടിഫിക്കറ്റിനായുള്ള നെട്ടോട്ടത്തിലാണ് ഉടമകള്‍.

ഐ.ടി.ഡി.സിയുടെ ചെന്നൈ റീജണല്‍ കേന്ദ്രത്തിലെ ഉദ്യോഗസ്ഥര്‍ക്കാണ് കേരളത്തിലെ ഹോട്ടലിന്റെ തരംതിരിക്കല്‍ പരിശോധനയുടെ ചുമതല. പരിശോധനയ്ക്കായി കേരളത്തിലെത്തുന്ന ഉദ്യോഗസ്ഥര്‍ ഉടമകളില്‍ ‍നിന്ന് പണമായും സ്വര്‍ണമായുമാണ് 'നിക്ഷേപം' സ്വീകരിക്കുന്നത്.

ഐ.ടി.ഡി.സി. സര്ട്ടിഫിക്കറ്റ് ലഭിച്ചതിന്റെ പേരിലാണ് ബാര്‍ ഹോട്ടല്‍ അനുവദിച്ചതെന്നു ചൂണ്ടിക്കാട്ടി സംസ്ഥാന സര്‍ക്കാരിനും എക്സൈസ് വകുപ്പിനും കൈകഴുകാം.

Labels: ,

  - ജെ. എസ്.    




02 February 2008
ഇന്റെര്‍നെറ്റ് തടസ്സം തുടരുന്നു
ദുബായ് : ഈജിപ്ഷ്യന്‍ തീരത്ത് രണ്ട് സമുദ്രാന്തര കേബിളുകള്‍ക്കുണ്ടായ തകരാറിനു പുറമേ ഫ്ളാഗ് ടെലികോമിന്റെ കീഴിലുള്ള ഫാല്ക്കണ്‍ ഇന്റര്നെറ്റ് കേബിളും മധ്യപൂര്‍വേഷ്യന്‍ ഭാഗത്തു തകരാറിലായി.

എന്നാല്‍ ഇന്ത്യയിലെ ഇന്റെര്‍നെറ്റ് സേവനങ്ങളെ ഇതു ബാധിക്കാനിടയില്ല.

റിലയന്‍സ് കമ്യൂണിക്കേഷന്‍സിന്റെ ഉടമസ്ഥതയിലുള്ള ഫ്ളാഗ് ടെലികോം ഇന്നലെയാണ് തകരാറ് റിപ്പോര്‍ട്ട് ചെയ്തത്. ഇന്ത്യയിലേക്കുള്ള ട്രാഫിക്കുകള്‍ ഒന്നും കൈകാര്യം ചെയ്യാത്ത കേബിളുകള്‍ക്കാണ് തകരാറുണ്ടായിരിക്കുന്നത്.

ദുബായില്‍ നിന്ന് 56 കിലോമീറ്റര്‍ അകലെയാണു കേബിളുകള്‍ മുറിഞ്ഞത്.

ഇന്ത്യയെ പടിഞ്ഞാറന്‍ യൂറോപ്പുമായി ബന്ധിപ്പിക്കുന്ന സീ-മീ-വി-4, ഫ്ളാഗ് എന്നീ സമുദ്രാന്തര കേബിളുകള്‍ അലക്സാന്ദ്രിയക്കടുത്തു കപ്പല്‍ നങ്കൂരമിട്ടു തകരാറിലായപ്പോള്‍ രാജ്യത്തെ ഇന്റര്‍നെറ്റ് ശേഷിയുടെ 50-60 ശതമാനവും തകരാറിലായി.

Labels: ,

  - ജെ. എസ്.    




01 February 2008
ഷെയ്ക്ക് ഹംദാന്‍ ദുബായ് കിരീടാവകാശിയായി
ഷെയ്ക്ക് ഹംദാന്‍ ബിന്‍ മൊഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ദുബായിലെ കിരീടാവകാശിയായി പ്രഖ്യാപിതനായി.


യു.എ.ഇ. യുടെ വൈസ് പ്രസിഡെന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനെസ്സ് ഷെയ്ക്ക് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഇറക്കിയ ഉത്തരവ് ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വന്നു.

Labels: , ,

  - ജെ. എസ്.    




ബഹറൈനില്‍ ഇന്ത്യന്‍ ചരക്ക് കപ്പല്‍ മുങ്ങി
ബഹറൈന്‍: ബഹറൈന്റെ തലസ്ഥാനമായ മനാമയില്‍ നിന്ന് 30 നോട്ടിക്കല്‍ മൈല്‍ അകലെ ഇറാക്കിലേക്ക് അരിയുമായി പൊയ ഇന്ത്യന്‍ ചരക്ക് കപ്പല്‍ മുങ്ങി. 17 കപ്പല്‍ ജീവനക്കാരെ ബഹറൈന്‍ കോസ്റ്റ് ഗാര്‍ഡ്സ് രക്ഷപ്പെടുത്തി.

കപ്പലില്‍ 1000 ടണ്‍ അരിയാണ് ഉണ്ടായിരുന്നത്.

ഇന്ന് രാവിലെ ആഞ്ഞു വീശിയ കാറ്റിനെ തുടര്‍ന്നാണ് അപകടം ഉണ്ടായത്.

ജനുവരി 22 നു ഗുജറാത്തിലെ മുംദ്ര പോര്‍ട്ടില്‍ നിന്ന് ഇറാക്കിലേക്ക് പുറപ്പെട്ടതായിരുന്നു
ചരക്ക് കപ്പല്‍.

Labels: ,

  - ജെ. എസ്.    






ആര്‍ക്കൈവ്സ്





ePathram Pacha
ePathram Magazine

ബുക്ക് റിപബ്ലിക് - e പത്രം പിന്തുണക്കുന്ന വെബ് സൈറ്റ്
dubaieasy - e പത്രം പിന്തുണക്കുന്ന വെബ് സൈറ്റ്

Click here to download Malayalam fonts
Click here to download Malayalam fonts



സ്വകാര്യതാ നയം | സംഘടനാ വിവരങ്ങള്‍ | പരസ്യ സഹായി | പത്രാധിപര്‍

© e പത്രം 2010

വാര്‍ത്തകള്‍

പ്രധാന വാര്‍ത്തകള്‍
പ്രാദേശിക വാര്‍ത്തകള്‍
സിറ്റിസണ്‍ ജേണലിസം
വിനോദം, സിനിമ
ബിസിനസ്സ് വാര്‍ത്തകള്‍

News in English

 

കലാ സാഹിത്യം

ലേഖനങ്ങള്‍
കവിതകള്‍
കഥകള്‍
അനുഭവങ്ങള്‍

 

മഞ്ഞ (മാഗസിന്‍)

കവിതകള്‍
ചിത്രകല
അഭിമുഖം
കഥകള്‍
കുറിപ്പുകള്‍
മരമെഴുതുന്നത്

കോളംസ്

 

പച്ച (പരിസ്ഥിതി)

മറ്റ് പംക്തികള്‍

ചരമം
ഹെല്പ് ഡെസ്ക്
ബൂലോഗം
കാര്‍ട്ടൂണ്‍
വെബ്ബന്നൂരില്‍ കണ്ടത്
വായനക്കാര്‍ പറഞ്ഞത്