29 May 2008
ഷാര്‍ജയില്‍ പുകവലി നിരോധനം
ഗള്‍ഫ് രാജ്യങ്ങള്‍ പുകവലി ഉപേക്ഷിക്കുന്നു. ഷാര്‍ജയില്‍ പൊതുസ്ഥലങ്ങളില്‍ പുകവലിക്കുന്നത് നിരോധിച്ചു. ബാര്‍ബര്‍ ഷോപ്പുകള്‍, റസ്റ്റോറന്‍റുകള്‍, കഫറ്റീരിയ തുടങ്ങിയ സ്ഥലങ്ങളിലാണ് പുകവലി നിരോധിച്ചിരിക്കുന്നത്.
ജൂണ്‍ ഒന്ന് മുതലാണ് നിരോധനം വരികയെന്ന് ഷാര്‍ജ മുനിസിപ്പിലാറ്റി അറിയിച്ചു. പൊതു സ്ഥലത്ത് പുകവലിക്കുന്ന വ്യക്തിക്ക് 100 ദിര്‍ഹം പിഴ ലഭിക്കും. ഏതെങ്കിലും സ്ഥാപനങ്ങളില്‍ ഇത്തരത്തില്‍ പുകവലിക്കുന്നത് പിടിക്കപ്പെട്ടാല്‍ സ്ഥാപനത്തിന് 10,000 ദിര്‍ഹമായിരിക്കും പിഴ ശിക്ഷ. ഇതാവര്‍ത്തിച്ചാല്‍ 20,000 ദിര്‍ഹം പിഴ നല്‍കേണ്ടി വരും. മറ്റ് ഗള്‍ഫ് രാജ്യങ്ങളിലും പുകവലിക്കെതിരെ പ്രചാരണങ്ങള്‍ നടക്കുന്നുണ്ട്. ലോക പുകവലി വിരുദ്ധ ദിനത്തോട് അനുബന്ധിച്ച് ഖത്തറിലെ ഇന്ത്യന്‍ ആന്‍റി സ്മോക്കിംഗ് സൊസൈറ്റി ഒരാഴ്ച നീണ്ടു നില്‍ക്കുന്ന പരിപാടികള്‍ സംഘടിപ്പിക്കും. ഇതോടനുബന്ധിച്ച് പെയിന്‍റിംഗ്, പ്രസംഗ മത്സരങ്ങള്‍ നടത്തുമെന്ന് ഭാരവാഹികള്‍ ദോഹയില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഖത്തര്‍ നാഷണല്‍ ഹോല്‍ത്ത് അഥോറിറ്റിയുമായി ചേര്‍ന്നാണ് പരിപാടികള്‍ സംഘടിപ്പിക്കുന്നത്. ഖത്തര്‍ സ്കൗട്ട് ഫെഡറേഷനുമായി സഹകരിച്ച് പുകവലി വിരുദ്ധ ദിവസം ദോഹയില്‍ മാരത്തണ്‍ സംഘടിപ്പിക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു. നാഷണല്‍ ഹെല്‍ത്ത് അഥോറിറ്റിയിലെ ഭാരവാഹികള്‍ക്ക് പുറമേ ഇന്ത്യന്‍ ആന്‍റി സ്മോക്കിംഗ് സൊസൈറ്റി പ്രസിഡന്‍റ് ഡോ.അബ്ദുല്‍ റഷീദ്, വൈസ് പ്രസിഡന്‍റ് എം.പി ഹസന്‍കുഞ്ഞി തുടങ്ങിയവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
- ജെ. എസ്.
|
28 May 2008
ദുബായില്‍ കൂടുതല്‍ ടോള്‍ ഗേറ്റുകള്‍ സ്ഥാപിക്കും
ദുബായില്‍ ഗതാഗത ക്കുരുക്ക് കുറയ്ക്കുന്നതിന്റെ ഭാഗമായി കൂടുതല്‍ സ്ഥലങ്ങളില്‍ ടോള്‍ ഗേറ്റുകള്‍ സ്ഥാപിക്കാന്‍ ആര്‍.ടി.എ. തീരുമാനിച്ചു. ബസുകള്‍ക്ക് മാത്രമായി പ്രത്യേക ലൈന്‍ നടപ്പിലാക്കാനും അധികൃതര്‍ക്ക് പദ്ധതിയുണ്ട്
ഗതാഗത ക്കുരുക്ക് കുറയ്ക്കുന്നതിന്റെ ഭാഗമായാണ് ദുബായിലെ കൂടുതല്‍ സ്ഥലങ്ങളില്‍ ടോള്‍ ഗേറ്റുകള്‍ സ്ഥാപിക്കുന്നത്. മക്തൂം ബ്രിഡ്ജിലും ശൈഖ് സായിദ് റോഡില്‍ ഒന്നാമത്തേയും രണ്ടാമത്തേയും ഇന്‍റര്‍ചേഞ്ചുകള്‍ക്കും ഇടയിലുമാണ് പുതിയ രണ്ട് സാലിക് ഗേറ്റുകള്‍ സ്ഥാപിക്കുകയെന്ന് റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അധികൃതര്‍ വ്യക്തമാക്കി. സെപ്റ്റംബര്‍ 9 മുതലായിരിക്കും ഈ ടോള്‍ ഗേറ്റുകള്‍ പ്രാബല്യത്തില്‍ വരിക. നാല് ദിര്‍ഹം തന്നെയായിരിക്കും പുതിയ ടോള്‍ ഗേറ്റുകളിലേയും നിരക്ക്. അതേ സമയം ശൈഖ് സായിദ് റോഡില്‍ പുതുതായി നടപ്പിലാക്കുന്ന ടോള്‍ ഗേറ്റിലൂടെ കടന്നു പോകുന്ന വാഹനങ്ങള്‍ അല്‍ ബര്‍ഷ ടോള്‍ ഗേറ്റിലൂടെ കടന്നു പോകുമ്പോള്‍ വീണ്ടും നാല് ദിര്‍ഹം നല്‍കേണ്ടതില്ലെന്ന് ആര്‍.ടി.എ വ്യക്തമാക്കിയിട്ടുണ്ട്. 2007 ജൂലൈ ഒന്നിനാണ് ദുബായില്‍ ടോള്‍ സംവിധാനത്തിന്‍റെ ഒന്നാം ഘട്ടം നടപ്പിലാക്കിയത്. ഇതിന്‍റെ വിജയത്തെ തുടര്‍ന്നാണ് പുതിയ ടോള്‍ ഗേറ്റുകള്‍ സ്ഥാപിക്കുന്നതെന്ന് അധികൃതര്‍ പറയുന്നു. ടോള്‍ ഗേറ്റുകള്‍ സ്ഥാപിച്ചതോടെ ഗതാഗതക്കുരുക്ക് 25 ശതമാനം കുറഞ്ഞുവെന്നും ആര്‍.ടി.എ വ്യക്തമാക്കുന്നു. അതേ സമയം ബസുകള്‍ക്ക് മാത്രമായി പ്രത്യേക ലൈന്‍ നടപ്പിലാക്കാനും അധികൃതര്‍ ആലോചിക്കുന്നുണ്ട്. ഖാലിദ് ബിന്‍ വലീദ്, അല്‍ മങ്കൂള്‍, അല്‍ ഖലീജ്, അല്‍ മിന റോഡുകളിലായിരിക്കും ആദ്യഘട്ടത്തില്‍ ബസുകള്‍ക്കായി പ്രത്യേക ലൈന്‍ നടപ്പിലാക്കുക. അടുത്ത മൂന്ന് മാസത്തിനകം ഈ സംവിധാനം നിലവില്‍ വരും. അല്‍ ഇത്തിഹാദ് റോഡ്, എമിറേറ്റ്സ് റോഡ്, ശൈഖ് സായിദ് റോഡ് എന്നിവിടങ്ങളില്‍ ബസുകള്‍ക്കായി അതിവേഗ പാത നിര്‍മ്മിക്കാനും ദുബായ് റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അഥോറിറ്റി അധികൃതര്‍ പദ്ധതിയിട്ടിട്ടുണ്ട്.
- ജെ. എസ്.
|
യു.എ.ഇയില്‍ വിസിറ്റ് വിസയുടെ ഫീസ് വര്‍ധിപ്പിക്കുന്നു
ജൂലൈ ഒന്ന് മുതലാണ് ഫീസ് വര്‍ധന നടപ്പില്‍ വരിക.
യു.എ.ഇ. യില്‍ സന്ദര്‍ശക വിസയുടെ ഫീസ് ജൂലൈ ഒന്ന് മുതല്‍ വര്‍ധിപ്പിക്കാനാണ് അധികൃതര്‍ തീരുമാനിച്ചിരിക്കുന്നത്. ഒരു മാസത്തേക്കുള്ള സന്ദര്‍ശക വിസയ്ക്ക് 500 ദിര്‍ഹവും മൂന്ന് മാസത്തേക്കുള്ള സന്ദര്‍ശക വിസയ്ക്ക് 1000 ദിര്‍ഹവുമായിരിക്കും പുതുക്കിയ ഫീസ്. ആറ് മാസത്തേക്കുള്ള സന്ദര്‍ശക വിസയും നടപ്പിലാക്കുന്നുണ്ട്. ഇതിന് 2000 ദിര്‍ഹം ഫീസ് നല്‍കണം. എന്നാല്‍ ഈ വിസയില്‍ ഉള്ളവര്‍ക്ക് ആറ് മാസത്തിനിടയ്ക്ക് എത്ര പ്രാവശ്യം വേണമെങ്കിലും രാജ്യത്ത് നിന്ന് പുറത്ത് പോവുകയും രാജ്യത്തേക്ക് പ്രവേശിക്കുകയും ചെയ്യാം. സാധാരണ ഗതിയില്‍ സന്ദര്‍ശക വിസയില്‍ ഉള്ള ഒരാള് രാജ്യത്ത് നിന്ന് പുറത്ത് പോയാല്‍ വിസ ക്യാന്‍സല്‍ ആകുമായിരുന്നു. എന്നാല്‍ ആറ് മാസത്തേക്കുള്ള വിസിറ്റ് വിസകള്‍ക്ക് ഇത് ബാധകമാകില്ല. ഇത്തരം വിസയിലുള്ളവര്‍ രാജ്യത്ത് പ്രവേശിച്ച് ചുരുങ്ങിയത് ഒരു മാസം തങ്ങണം എന്ന നിബന്ധന മാത്രമാണുള്ളത്. തൊഴിലാളികളെ കൊണ്ടുവരാന്‍ കമ്പനികള്‍ വിസിറ്റ് വിസ ഉപയോഗിക്കരുതെന്ന് അധികൃതര്‍ ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്. ടൂറിസ്റ്റുകള്‍, ബിസിനസ് ആവശ്യത്തിന് എത്തുന്നവര്‍, യു.എ.ഇ. യില്‍ താമസിക്കുന്നവരുടെ ബന്ധുക്കള്‍ എന്നിവര്‍ക്ക് മാത്രമായിരിക്കും വിസിറ്റ് വിസ നല്‍കുക. പുതിയ രണ്ട് തരം വിസകള്‍ കൂടി അധികൃതര്‍ അധികം വൈകാതെ തന്നെ നടപ്പിലാക്കുമെന്ന് അറിയുന്നു. മെഡിക്കല്‍ വിസ, സ്റ്റഡി വിസ എന്നിവയാണിവ. ഈ പുതിയ വിസകളുടെ കൂടുതല്‍ വിശദാംശങ്ങള്‍ അധികം വൈകാതെ തന്നെ അധികൃതര്‍ വ്യക്തമാക്കും. Labels: തൊഴില്‍ നിയമം, യു.എ.ഇ.
- ജെ. എസ്.
|
ലീഗ് വിതച്ചത് കൊയ്യുന്നു
മുസ്ലിം ലീഗും ആര്യാടന്‍ ഫാമിലിയും കൊമ്പ് കോര്‍ത്ത് നില്‍ക്കുകയാണല്ലോ. ഇന്നലെ ആര്യാടന്‍ ഷൗക്കത്ത് മുസ്ലിം ലീഗ് നേതാവ് പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ക്കെതിരെ നടത്തിയ ആരോപണത്തെ സംബന്ധിച്ച ചര്‍ച്ചകളും വാഗ്വാദങ്ങളും ദൃശ്യ -ശ്രാവ്യ മാധ്യമങ്ങളില്‍ അരങ്ങേറി കൊണ്ടിരിക്കയാണ്.
ഈ വിഷയത്തില്‍ എഷ്യാനെറ്റ് റേഡിയോ ന്യൂസ് അവറില്‍ നടന്ന ചര്‍ച്ചയില്‍ പങ്കെടുത്ത് ഹുസൈന്‍ തങ്ങള്‍ വാടാനപ്പിള്ളി നടത്തിയ അഭിപ്രായമാണു മുഖവിലക്കെടുക്കേണതും പ്രസ് തുക ആരോപണത്തിന്റെ അഥവാ വിഷയത്തിന്റെ ഇസ് ലാമിക കാഴ്ചപ്പാടും. മറ്റൊരാള്‍ കൂടി തന്റെ അഭിപ്രായം ( അദ്ധേഹത്തിന്റെ പേരു വ്യക്തമായി ഓര്‍ക്കുന്നില്ല ) രേഖപ്പെടുത്തുകയുണ്ടായെങ്കിലും വ്യക്തതയില്ലായിരുന്നു കൂടാതെ എന്തോ മറച്ച് വെക്കാന്‍ ശ്രമിയ്ക്കുന്നതായും തോന്നി. ഈ വിഷയത്തില്‍ ഹുസൈന്‍ തങ്ങള്‍ പറഞ്ഞതാണു ശരിയെങ്കിലും ഇത്തരം വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുമ്പോള്‍ അധികാരിക പണ്ഡിത സംഘടനയായ, ഉള്ളാള്‍ തങ്ങളും കാന്തപുരം അബൂബക്കര്‍ മുസ്ലിയാരും അടങ്ങുന്ന പണ്ഡിതന്മാര്‍ നയിക്കുന്ന സമസ്ത കേരള ജ ം ഇയ്യത്തുല്‍ ഉലമ യുടെ അഭിപ്രായം ആരായാന്‍ ശ്രമിക്കുന്നതാണു അഭികാമ്യം. ഇസ്ലാം ആര്‍ക്കും ദിവ്യത്വവും ദൈവികതയും പതിച്ച് കൊടുത്തിട്ടില്ല. പ്രവാചകന്മാര്‍ അടക്കം എല്ലാവരും ദൈവത്തിന്റെ സൃഷ്ടിയായാണു പരിഗണിക്കുന്നത്. പിന്നെ ചിലര്‍ക്ക് ചിലരേക്കാള്‍ മഹത്വവും ബഹുമാനവും ഉണ്ടാകും അത് ആദരിക്കപ്പെടേണ്ടതുമാണ്. എന്നാല്‍ അതിനെ ആരാധനയായി കാണേണ്ടതില്ല. കേരളത്തിലെ ബഹി ഭൂരിഭാഗം വരുന്ന സുന്നി മുസ്ലിം സമൂഹം മഹാന്മാരെ ആദരിക്കുന്നവരാണ`് അത് പോലെ തന്നെ മുഹമ്മദ് നബി (സ)യുടെ കുടുംബ പരമ്പരയില്‍ പെട്ടവരെയും ബഹുമാനിക്കുന്നു. ആദരിക്കുന്നു. ആ അര്‍ത്ഥത്തില്‍ മുസ് ലിം ലീഗ് നേതാവ് ശിഹാബ് തങ്ങളെയും ബഹുമാനിക്കുന്നു. എന്നാല്‍ അദ്ധേഹം നയിക്കുന്ന അല്ലെങ്കില്‍ തങ്ങളെ മുന്നില്‍ നിര്‍ത്തി മറ്റ് ചിലര്‍ നയിക്കുന്ന മുസ്ലിം ലീഗുമായോ അതിന്റെ പ്രവര്‍ത്തനങ്ങളുമായോ പൂര്‍ണ്ണമായി യോജിച്ച് പോകാന്‍ എല്ലാ മുസ്ലിംങ്ങളും തയയ്യാറല്ല. എന്നാല്‍ പാണക്കാട് തങ്ങള്‍ ദൈവികത അവകാശപ്പെടുന്നതായും തട്ടിപ്പ് നടത്തുന്നതായും ആരോപിച്ചതില്‍ യാതൊരു അടിസ്ഥാനാവുമില്ല എന്നാണു എന്റെ അഭിപ്രായം. എനനല്‍ ഏത് ചികിത്സയുടെ പേരിലായാലും തട്ടിപ്പും വെട്ടിപ്പുമായി നടക്കുന്നവര്‍ ധാരാളമുണ്ട് എന്നത് ഒരു വസ്തുതയാണ് ഇവിടെ ഓര്‍ക്കാതെ പോകുന്ന ഒരു കാര്യമുണ്ട്.. എന്ത് കൊണ്ടാണു ലീഗിനു ഈ ഗതി വരുന്നതെന്ന്. തങ്ങളുടെ ചൊല്‍പ്പടിയ്ക്ക് നില്‍ക്കാത്ത മുസ്ലിം പണ്ഡിതന്മാര്‍ക്ക് നേരെ ലീഗ് നടത്തിയ ഹീനമായ ആക്രമണങ്ങള്‍ക്കും അതിക്രമങ്ങളുക്കും ദുരാരോപണങ്ങള്‍ക്കും മുസ്ലിം മഹല്ലുകളില്‍ ലീഗ് അനുയായികള്‍ നടത്തിയ പിരിച്ച് വിടലുകള്‍ക്കും കുടിയൊഴിപ്പിക്കലുകള്‍ക്കും എല്ലാം ചുരുങ്ങിയ തോതിലെങ്കിലും തിരിച്ചു കിട്ടുകായാണിവിടെ.. സ്വന്തം നേതാവിനെതിരെ ആരോപണമുണ്ടായപ്പോള്‍ അനുയായികള്‍ക്ക് സഹിക്കുന്നില്ല.. ആക്രമണം അഴിച്ച് വിടുന്നു. ഈ വികാരം സുന്നി മുസ്ലിംങ്ങള്‍ അനുവര്‍ത്തിക്കാതിരുന്നത് ഇസ്ലം അക്രമത്തിന്റെ പാതയല്ല സ്വീകരിക്കുന്നത് എന്നതിനാലാണു. കുണ്ടൂര്‍ അബ് ദുല്‍ ഖാദിര്‍ മുസ്ലിയാരുടെ മകന്‍ കുഞ്ഞുവിനെ കുത്തികൊന്നതും നെല്ലി കുത്ത് ഇസ്ല്മായില്‍ മുസ്ലിയാരെ കൊല്ലാന്‍ ശ്രമിച്ചതും എല്ലാം ലീഗ് നടത്തിയ അക്രമങ്ങളില്‍ ചിലത് മാത്രം. ഇപ്പോഴും അണികളെ നേര്‍ വരയില്‍ നയിക്കാന്‍ ലീഗി നേതൃത്വത്തിനു കഴിയുന്നില്ല എന്നതിനെ ഉദാഹരണമാണു അടുത്തയിടെ പണ്ഡിതനും പ്രഭാഷകനുമായ അബ് ദുല്ലത്തിഫ് സ അ ദി പഴശ്ശിയുടെ വീടിനു നേര്‍ക്ക് നടന്ന ആക്രമണം.. എന്തിനു അന്തമായ വിരോധം മൂത്ത് നബി ദിനാഘോഷ പരിപാടി വരെ അലങ്കോല പ്പെടുത്തുന്ന ഈ വര്‍ഗം ഇനിയും പഠിച്ചില്ലെങ്കില്‍ ഹാ കഷ്ടം എന്നേ പറയാനുള്ളൂ.. ഇനിയെങ്കിലും ഒരു വിചിന്തനത്തിനു നേതാക്കളും അണികളും തയ്യാറായാല്‍ ആര്യാടന്മാര്‍ കേറി നിരങ്ങുന്നത് ഒഴിവാക്കാം. വിതച്ചതേ കൊയ്യാന്‍ കഴിയൂ... - ബഷീര്‍ വെള്ളറക്കാട് Labels: കേരള രാഷ്ട്രീയം
- ജെ. എസ്.
5 Comments:
Links to this post: |
27 May 2008
ദുബായില്‍ സ്റ്റൗ സ്വാമിക്കെതിരെ പരാതി
നാരായണ ഗുരുവിന്‍റെ അവതാരമാണെന്ന് അവകാശപ്പെടുന്ന വര്‍ക്കലയിലെ സ്റ്റൌ സ്വാമിക്കെതിരെ ദുബായില്‍ നിന്നും പരാതി.
സ്വാമിയുടെ ബന്ധു സുരേഷാണ് പരാതിക്കാരന്‍. ശ്രീനാരായണ ഗുരു പ്രപഞ്ചത്തില്‍ നിന്നും തന്നിലൂടെ മറുപടി പറയുന്നുവെന്നാണ് അജന്‍ എന്ന സ്റ്റൌ സ്വാമിയുടെ അവകാശ വാദം. ഗുരുദേവനുമായി താന്‍ സംസാരിക്കാറുണ്ടെന്നും ഇയാള്‍ അവകാശപ്പെടുന്നു. മണ്ണെണ്ണ സ്റ്റൌവിന് മുകളില്‍ പാത്രത്തില്‍ മണല്‍ നിറച്ച് ഭക്തര്‍ക്ക് നിര്‍ദേശങ്ങള്‍ അതിലെഴുതി നല്‍കുന്നത് കൊണ്ടാണ് ഇയാള്‍ക്ക് സ്റ്റൌ സ്വാമിയെന്ന് പേര് വന്നത്. ശിവഗിരിക്ക് സമീപം കണ്വാശ്രമം എന്ന സ്ഥലം ഇയാള്‍ രണ്ട് കോടി രൂപയ്ക്ക് വിലയ്ക്ക് ബിനാമി പേരില്‍ ഇയാള്‍ വാങ്ങിയിട്ടുണ്ടെന്നും പ്രമാണത്തില്‍ 88 ലക്ഷം രൂപയാണ് കാണിച്ചിട്ടുള്ളതെന്നും പരാതിക്കാരന്‍ പറയുന്നു. ഷാര്‍ജയിലുള്ള ദത്തന്‍ എന്ന വ്യക്തിയുടെ പേരിലാണ് സ്ഥലം വാങ്ങിയിരിക്കുന്നത്. ഉന്നത നിലയിലുള്ള ഒരു പൊലീസ് ഉദ്യോഗസ്ഥനാണ് ഇതിന് ഇടനിലക്കാരനായി പ്രവര്‍ത്തിച്ചതെന്നും സുരേഷ് പറയുന്നു. അതേ സമയം, ശിവഗിരിക്ക് സമീപം കണ്വാശ്രമം എന്ന സ്ഥലം വാങ്ങിയിട്ടുള്ളത് വര്‍ണ്ണ എന്ന സംഘടനയുടെ പേരിലാണെന്നും, ഷാര്‍ജയിലുള്ള അതിന്റെ പ്രസിഡന്റാണെന്നും സംഘടനാഭാരവാഹികള്‍ വ്യക്തമാക്കിയിട്ടുണ്ട്.
- ജെ. എസ്.
|
മലയാളം ബ്ലോഗ് പോസ്റ്റുകള്‍ മോഷ്ടിക്കപ്പെട്ടു!
മലയാള ബ്ലോഗിങ്ങ് കൊള്ളയടിക്കപ്പെട്ടു. കേരള്‍സ് ഡോട് കോം എന്ന വെബ് പത്രം മലയാളത്തിലെ ശ്രദ്ധേയമായ ബ്ലോഗ് പോസ്റ്റുകളെ എഴുത്തുകാരുടെ അറിവോ സമ്മതമോ കൂടാതെ അവരുടെ പത്രത്തില്‍ കോപ്പി ചെയ്ത് വെച്ചിരിക്കുന്നത് ഒരു ഞെട്ടലോടെയാണ് മലയാളം ബ്ലോഗ് സമൂഹം തിരിച്ചറിഞ്ഞത്. മലയാളത്തില്‍ ബ്ലോഗെഴുതുന്ന ഏകദേശം നല്ലൊരു ഭാഗം എഴുത്തുകാരുടേയും കൃതികള്‍ ഈ വെബ് പത്രം കൊള്ളയടിച്ചിട്ടുണ്ട്.
കഥ, കവിത, ലേഖനം, അനുഭവ കുറിപ്പുകള്‍, പാചക കുറിപ്പുകള്‍ എന്നു വേണ്ട കഴിഞ്ഞ രണ്ടു രണ്ടര വര്‍ഷക്കാലമായി മലയാള ബ്ലോഗിങ്ങില്‍ വന്ന ഒട്ടു മിക്ക സൃഷ്ടികളും കേരള്‍സ് ഡോട് കോമിന്റെ സൈറ്റില്‍ ഇപ്പോള്‍ കാണാം. എഴുതിയ ആള്‍ക്ക് കടപ്പാടോ ബ്ലോഗിലേക്ക് ലിങ്കോ കൊടുക്കാതെ തികച്ചും ധാര്‍ഷ്ട്യം നിറഞ്ഞ സമീപനമാണ് കേരള്‍സ് ഡോട് കോം മലയാള ബ്ലൊഗ് സമൂഹത്തോട് കാട്ടിയിരിക്കുന്നത്. മോഷ്ടിക്കപ്പെട്ടവയില്‍ മിക്ക പോസ്റ്റുകള്‍ക്കും കോപ്പീ റൈറ്റ് ഉണ്ട് എന്നുള്ള വസ്തുത നില നില്‍ക്കവേ തന്നെ മോഷ്ടാക്കള്‍ എന്തുദ്ദേശ്യത്താലാണ് ഇങ്ങിനെയൊരു സാഹസം കാട്ടിയത് എന്ന അന്വോഷണത്തിലാണ് ബ്ലോഗറന്മാര്‍. നുറുങ്ങുകള്‍ എന്ന ബ്ലോഗിലൂടെ സജി എന്ന ബ്ലോഗറാണ് ഈ പകല്‍വെട്ടി കൊള്ള മലയാള ബ്കോഗ് സമൂഹത്തിന്റെ മുന്നില്‍ കൊണ്ടു വന്നത്. അനില്‍ ശ്രീ എന്ന ബ്ലൊഗര്‍ സ്വകാര്യങ്ങള്‍ എന്ന ബ്ലോഗിലൂടെ കേരള്‍സ് ഡോട് കോമിനെതിരേ ബ്ലോഗറന്മാര്‍ക്ക് പ്രതികരിക്കുവാനുള്ള അവസരം ഒരുക്കിയിരിക്കുന്നു. കറിവേപ്പില എന്ന സൂര്യഗായത്രിയുടെ പാചക കുറിപ്പുകള്‍ യാഹൂവിന്റെ വെബ് ദുനിയ എന്ന വെബ് പത്രം കോപ്പിയടിച്ചതിന് ശേഷം ഇത്രയും വ്യാപകമായി മലയാള ബ്ലോഗ് പോസ്റ്റുകള്‍ കോപ്പിയടിക്കപ്പെടുന്നത് ഇതാദ്യമാണ്. അനശ്വര ഗ്രൂപ്പ് ഓഫ് കമ്പനി പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ പേരില്‍ അവിനാശ് കൊട്ടാരക്കര എന്നയാളുടെ ഉടമസ്ഥാവകാശത്തില്‍ പ്രവര്‍ത്തിക്കുന്ന കേരള്‍സ് ഡോട് കോമിന്റെ രെജിസ്ട്രേഡ് ഓഫീസ് ശ്രീ നഗര്‍ എന്നാണ് കാണിച്ചിരിക്കുന്നത്. വ്യാപകമായി കൊള്ളയടിക്കപ്പെട്ട മലയാള ബ്ലോഗ് സമൂഹം കേരള്‍സ് ഡോട് കോമിനെതിരേ നിയമ നടപടികള്‍ക്കൊരുങ്ങുകയാണ്. അമേരിക്കയില്‍ നിന്നും മലയാളം ബ്ലോഗെഴുതുന്ന കാപ്പിലാന്‍ എന്ന ബ്ലോഗര്‍ അമേരിക്കയില്‍ കേരള്‍സ് ഡോട് കോമിനെതിരേ പരാതി സമര്‍പ്പിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. - അഞ്ചല്‍ക്കാരന്‍ shehabu@gmail.com http://anchalkaran.blogspot.com/
- ജെ. എസ്.
6 Comments:
Links to this post: |
26 May 2008
ചുഴലിക്കാറ്റിന് സാധ്യതയില്ലെന്ന് ഒമാന്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
ഒമാനില്‍ ചുഴലിക്കാറ്റിന് സാധ്യതയില്ലെന്ന് ഒമാന്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. ഈ മാസം 29 ന് ഒമാനില്‍ ചുഴലിക്കാറ്റ് വീശുമെന്ന് ബ്രിട്ടന്‍ ആസ്ഥാനമായുള്ള യൂറോപ്യന്‍ സെന്‍റര്‍ ഫോര്‍ മീഡിയം റേഞ്ച് വെതര്‍ ഫോര്‍ കാസ്റ്റ്സ് നേരത്തെ റിപ്പോര്‍ട്ട് പുറത്തിറക്കിയിരിക്കുന്നു. എന്നാല്‍ ഭീതി വേണ്ടെന്ന് ജനങ്ങളോട് ആവര്‍ത്തിച്ച് വ്യക്തമാക്കുകയാണ് ഒമാന്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.
അറബിക്കടലിലെ കാലാവസ്ഥ തുടര്‍ച്ചയായി നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണെന്നും ജനങ്ങള്‍ ഭയപ്പെടേണ്ട ഒരവസ്ഥയും നിലവിലില്ലെന്നും ഒമാന്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദം വ്യക്തമാക്കുന്നു. ദുബായ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രവും മേഖലയില്‍ ശക്തമായ കാറ്റിന് സാധ്യതയില്ല എന്ന് തന്നെയാണ് പറയുന്നത്. ഇവരും മേഖലയിലെ കാലാവസ്ഥ സസൂഷ്മം നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷം ജൂണ്‍ ആറിനാണ് ഒമാനില്‍ ഗോനു ചുഴലിക്കാറ്റ് വീശിയത്. ഇതില്‍ മലയാളികള്‍ അടക്കം 48 പേര്‍ മരിച്ചുവെന്നാണ് ഔദ്യോഗിക കണക്ക്. വീണ്ടും ഒരു ചുഴലിക്കാറ്റിന് സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ട് വന്നതിനെ തുടര്‍ന്ന് മലയാളികള്‍ അടക്കമുള്ളവര്‍ ഒമാനില്‍ ഇപ്പോള്‍ മുന്‍കരുതല്‍ എടുക്കുകയാണ്. കുടിവെള്ളവും അവശ്യ ഭക്ഷ്യ വസ്തുക്കളും ശേഖരിച്ചുവയ്ക്കുകയാണ് നിരവധി കുടുംബങ്ങള്‍. കഴിഞ്ഞ ദിവസങ്ങളില്‍ കുടിവെള്ളം, അരി, ഗോതമ്പ്, എന്നിവയുടെ വില്‍പ്പന വന്‍തോതില്‍ വര്‍ധിച്ചതായി സൂപ്പര്‍മാര്‍ക്കറ്റിലെ ജീവനക്കാര്‍ പറയുന്നു. വിവിധ മരുന്നുകളുടെ വില്‍പ്പനയും കൂടിയിട്ടുണ്ട്. ഒമാന്‍ അധികൃതര്‍ ചുഴലിക്കാറ്റിന് സാധ്യതയില്ലെന്ന് പറയുന്നുണ്ടെങ്കിലും 29-ാം തീയതി കഴിഞ്ഞാല്‍ മാത്രമേ ജനങ്ങളിലെ ഭീതി അകലുകയുള്ളൂ എന്ന് വ്യക്തമാണ്.
- ജെ. എസ്.
|
ബ്ലോഗില്‍ നാടകവേദിയും; കാപ്പിലാന്‍ നാടക വേദിയുടെ കരളേ നീയാണ് കുളിര്
ബ്ലോഗിലെ ആദ്യത്തെ ജനകീയ കള്ളുഷാപ്പ് തുറന്ന കാപ്പിലാനും പാമരന്‍സും നിരക്ഷരനും വല്ലഭനും ചേര്‍ന്നു തുടങ്ങിയതാണീ ബ്ലോഗ് നാടകമെന്ന പുതിയ ആശയം. മലയാളം ബ്ലോഗിലെ എഴുത്തുകാരുടെ പ്രയത്നഫലമായി വിജയകരമായി 400 ഓളം അഭിപ്രായങ്ങളില്‍ ഓടിയ ബ്ലോഗിലെ ആദ്യ ജനകീയ നാടകത്തിനു ശേഷം കാപ്പിലാന്‍ നാടകവേദിയുടെ അണിയറ പ്രവര്‍ത്തകര്‍ തയ്യാറാക്കി അവതരിപ്പിച്ചു കൊണ്ടിരിക്കുന്ന രണ്ടാമത്തെ നാടകമാണ് "കരളേ നീയാണ് കുളിര്".
26 രംഗങ്ങള്‍ പിന്നിട്ട ഈ നാടകത്തിനു അണിയറയില്‍ 19 പേരുണ്ട്. കഥയും ഗാനങ്ങളും പ്രണയവും നര്‍മ്മവും ചേര്‍ത്തിണക്കി പുതിയ രീതിയിലാണ് ഈ നാടകം ഇതിലെ രംഗത്തിനു അനുയോജ്യമായ ഗാനങ്ങളും നര്‍മ്മ പ്രധാനമായ സംഭാഷണങ്ങളും ശ്രദ്ധയില്‍ പെടുന്നവയാണ്. ആദ്യ നാടകം തുടങ്ങിയത് ഷാപ്പന്നൂരിലെ കള്ളുഷാപ്പിനെ ആധാരമാക്കിയാണ്, അതുകൊണ്ട് കഥാപാത്രങ്ങളും ഷാപ്പിനോട് ബന്ധപ്പെട്ട് ജീവിതം നയിക്കുന്നവരാണ്. ഷാപ്പില്‍ നിന്നും തളിരിടുന്ന ഒരു പ്രണയത്തോടെ കഥ മുന്നോട്ടു പോകുന്നു. വ്യക്തമായ ഒരു കഥയില്ലാതെ തുടങ്ങിയ ഈ നാടകം പിന്നീട് പലരുടെയും രചനാരീതിക്കനുസരിച്ചു പാകപ്പെട്ടു വന്നപ്പോള്‍ നല്ലൊരു കഥയായി മാറുകയായിരുന്നു.. രണ്ടാമത്തെ നാടകത്തിലെ കഥ ദുബായ് കേന്ദ്രമാക്കിയാണ്. ഈ നാടകത്തിനു മൂല കഥയെഴുതിയത് ഗോപനാണ്, ഗാനരചന ഗീതാ ഗീതികള്‍, മാണിക്യം. നടീ നടന്‍മാര്‍ ബ്ലോഗിലെ എഴുത്തുകാരാണ്, നീരു (നിരക്ഷരന്‍) പാമു (പാമരന്‍) റോസമ്മ (റെയര്‍ റോസ് ), സിമ്രന്‍ (സര്‍ഗ), കാപ്പിലാന്‍ (കാപ്പിലാന്‍) കരാമേലപ്പന്‍ (അനൂപ്, തോന്ന്യാസി) ഏറനാടന്‍ (ഏറനാടന്‍), ഹീതമ്മ (ഗീതാഗീതികള്‍) ഹരി (ഹരിയന്നന്‍), ജെയിംസ് (ജെയിംസ് ബ്രൈറ്റ്), ശിവ (ശിവ), ഗീതാ ഗീതികള്‍ (ഗീതാഗീതികള്‍) അറബി പെണ്ണ് (മാണിക്യം), പ്രായമ്മ (പ്രിയ ഉണ്ണികൃഷ്ണന്‍). Labels: ബ്ലോഗ്
- ജെ. എസ്.
15 Comments:
Links to this post: |
25 May 2008
കൂവൈറ്റില്‍ സന്ദര്‍ശക വിസ നിയമങ്ങള്‍ ഉദാരമാക്കി.
സന്ദര്‍ശക വിസയുടെ കാലാവധി ഒരു മാസത്തില്‍ നിന്ന് മൂന്ന് മാസമായി പുനര്‍ നിര്‍ണയിച്ചിട്ടുണ്ട്.
കാലാവധി വര്‍ധിപ്പിച്ചു കൊണ്ടാണ് കുവൈറ്റ് സന്ദര്‍ശക വിസ നിയമങ്ങള്‍ ഉദാരമാക്കിയിരിക്കുന്നത്. നിലവില്‍ സന്ദര്‍ശക വിസയ്ക്ക് ഒരു മാസം മാത്രമായിരുന്നു കാലാവധി ഉണ്ടായിരുന്നത്. ഇത് മൂന്ന് മാസമാക്കി വര്‍ധിപ്പിച്ചു. മൂന്ന് മാസത്തിന് ശേഷം വിസാ കാലാവധി ഒരു വര്‍ഷം വരെ നീട്ടാനും അനുമതിയുണ്ട്. ഗള്‍ഫ് രാജ്യങ്ങളില്‍ റസിഡന്‍സ് വിസയില്‍ ഉള്ള എല്ലാ വിദേശികള്‍ക്കും കുവൈറ്റിലേക്കുള്ള സന്ദര്‍ശക വിസ ലഭിക്കാനുള്ള നടപടിക്രമങ്ങളും ലഘൂകരിച്ചിട്ടുണ്ട്. ഇത്തരക്കാര്‍ക്ക് കുവൈറ്റ് വിമാനത്താവളത്തില്‍ നിന്നും സന്ദര്‍ശക വിസ നേരിട്ട് ലഭിക്കും. അമീറി അനുശാസനം 17 ബാര്‍ 1959 അനുഛേദം 11 അനുസരിച്ചുള്ള ഈ നിയമം ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വന്നു. ജോലി അന്വേഷിച്ച് കുവൈറ്റില്‍ എത്തുന്നവര്‍ക്കും അടുത്ത കുടുംബാംഗങ്ങളെ വിസിറ്റ് വിസയില്‍ കൊണ്ടു വരുന്നവര്‍ക്കും ഈ നിയമം ഉപയോഗപ്രദമാകും. Labels: കുവൈറ്റ്, തൊഴില്‍ നിയമം
- ജെ. എസ്.
|
ആര്യാടന് ലീഗ് പ്രശ്നം സീറ്റിന് വേണ്ടിയുള്ള നാടകം
മലപ്പുറം ജില്ലയില്‍ പുതിയതായി വന്ന നാല് നിയമ സഭാ സീറ്റ് പങ്ക് വെയ്ക്കുമ്പോള്‍ രണ്ട് സീറ്റെങ്കിലും ഉറപ്പിക്കാന്‍ വേണ്ടി ലീഗ് നേതൃത്വം നടത്തുന്ന നാടകമാണ് ആര്യാടന്‍ വിവാദം എന്ന് നിലമ്പൂരില്‍ നിന്നുള്ള സാമൂഹ്യ പ്രവര്‍ത്തകനും പ്രവാസിയും ആര്യാടനുമായി ഏറെ അടുപ്പം പുലര്‍ത്തുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകനുമായ നൌഷാദ് നിലമ്പൂര്‍ അഭിപ്രായപ്പെട്ടു.
വിദ്യാഭ്യാസപരമായി മെച്ചപ്പെട്ടുകൊണ്ടിരിക്കുന്ന മലപ്പുറം ജില്ലയിലെ പ്രബുദ്ധരായ യുവാക്കള്‍ ലീഗില്‍ നിന്നും അകന്ന് പോയിക്കൊണ്ടിരിക്കുകയാണ്. ജില്ലയില്‍ ലീഗിന് ജന പിന്തുണ നഷ്ടപ്പെട്ടത് കാരണം രണ്ട് സീറ്റിനുള്ള വെപ്രാളത്തില്‍ അവസാനത്തെ അത്താണിയായിട്ടാണ് ലീഗ് കെ. പി. സി. സി. യെ ഈ വിവാദത്തിലേക്ക് വലിച്ച് കൊണ്ട് വരുന്നത് എന്നും ഇദ്ദേഹം ദുബായില്‍ വാര്‍ത്താ ലേഖകരോട് പറഞ്ഞു. ആര്യാടന് ഇന്നും നിലമ്പൂരില്‍ ഒറ്റയ്ക്ക് മത്സരിച്ചു ജയിക്കാനാവും. മലപ്പുറം ജില്ലയില്‍ മുസ്ലീം ലീഗിന് കോണ്‍ഗ്രസിന്റെ പിന്തുണയില്ലാതെ ഒരോറ്റ സീറ്റില്‍ പോലും ഇന്ന് ജയിക്കാനാവാത്ത സ്ഥിതി വിശേഷമാണ് നില നില്‍ക്കുന്നതെന്നും ശ്രീ നൌഷാദ് നിലമ്പൂര്‍ കൂട്ടിച്ചേര്‍ത്തു. Labels: കേരള രാഷ്ട്രീയം, പ്രവാസി
- ജെ. എസ്.
1 Comments:
Links to this post: |
22 May 2008
അരി പ്രതിസന്ധി; സൌദി ഇന്ത്യയുടെ സഹായം തേടി
ഇന്ത്യയില്‍ നിന്നുള്ള ബസ്മതി അരി ഇറക്കുമതി പുനരാരംഭിക്കാന്‍ സൗദി അധികൃതര്‍ ഇന്ത്യയുമായി ബന്ധപ്പെട്ടു. ഇപ്പോഴുള്ള അരി പ്രതിസന്ധി പരിഹരിക്കാന്‍ തായ്ലന്‍ഡില്‍ നിന്നും കൂടുതല്‍ അരി ഇറക്കുമതി ചെയ്യാന്‍ സൗദി അറേബ്യയും യു.എ.ഇ.യും തീരുമാനിച്ചിട്ടുണ്ട്.
- ജെ. എസ്.
|
ഡോള്‍ഫിനുകളുടെ ദുബായ്
ഡോള്‍ഫിനുകളുടെ നൃത്തവും ജിംനാസ്റ്റിക്കുമെല്ലാം കാണാന്‍ ഇനി ദുബായിലും അവസരം. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരു പോലെ ഹരം പകരുന്ന ഡോള്‍ഫിനേറിയമാണ് ദുബായില്‍ പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നത്. ദുബായ് ഡോള്‍ഫിനേറിയത്തില്‍ ഡോള്‍ഫിനുകള്‍ തിരക്കിലാണ്. ആട്ടവും പാട്ടും ജിംനാസ്റ്റിക് പ്രകടവുമെല്ലാമായി. പരിശീലകരുടെ നിര്‍ദ്ദേശത്തിനനുസിച്ച് ഇവ ആളുകളെ രസിപ്പിച്ചു കൊണ്ടേ ഇരിക്കുന്നു.
ഡോള്‍ഫിനുകളുടെ വാട്ടര്‍ സര്‍ക്കസ്, ഡോള്‍ഫിന്‍ തെറാപ്പി, ഡോള്‍ഫിനുകളോടൊപ്പം നീന്താനുള്ള അവസരം തുടങ്ങി വ്യത്യസ്ത വിനോദ പരിപാടികളാണ് ഇവിടെയുള്ളത്. ഈ അരുമകളോടൊപ്പം നീര്‍നായകളും നൃത്തത്തിലും ജിംനാസാറ്റിക്കിലും പങ്കെടുക്കുകയും ചെയ്യുന്നു. ദുബായ് മുനിസിപ്പാലിറ്റിയുടെ ആഭിമുഖ്യത്തില്‍ ക്രീക്ക് പാര്‍ക്കിലാണ് 33 മില്യണ്‍ ദിര്‍ഹം മുതല്‍ മുടക്കില്‍ ഈ വിനോദകേന്ദ്രം നിര്‍മ്മിച്ചിരിക്കുന്നത്. ബി.ഒ.ടി അടിസ്ഥാനത്തിലുള്ള ആദ്യ പദ്ധതിയാണിതെന്ന് പബ്ലിക് പാര്‍ക്ക്സ് ഡയറക്ടര്‍ അഹ്മദ് അബ്ദുല്‍ കരീം പറഞ്ഞു. ഡോള്ഫിനേറിയത്തിലെ വിവിധ പരിപാടികള്‍ക്ക് 20 ദിര്‍ഹം മുതല്‍ 200 ദിര്‍ഹം വരെയാണ് പ്രവേശന ഫീസ്. ദിവസവും രാവിലെ 10 നും വൈകുന്നേരം ആറിനും രാത്രി ഒന്‍പതിനുമാണ് പ്രദര്‍ശനം . ഇപ്പോള്‍ മൂന്ന് ഡോള്‍ഫിനുകളും നാല് നീര്‍നായകളുമാണ് ഈ വിനോദ കേന്ദ്രത്തിലുള്ളത്. ഭാവിയില്‍ കൂടുതല്‍ ജീവികളെ ഇവിടെ എത്തിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
- ജെ. എസ്.
|
21 May 2008
ചുഴലിക്കാറ്റിന് സാധ്യത; ഒമാന്‍ ഭീതിയില്‍
ഒമാനില്‍ ഈ മാസം വീണ്ടും ചുഴലിക്കാറ്റിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം റിപ്പോര്‍ട്ട്. ബ്രിട്ടന്‍ ആസ്ഥാനമായുള്ള യൂറോപ്യന്‍ സെന്‍റര്‍ ഫോര്‍ മീഡിയം റേഞ്ച് വെതര്‍ ഫോര്‍ കാസ്റ്റ്സ് ആണ് ഈ റിപ്പോര്‍ട്ട് പുറത്തിറക്കിയിരിക്കുന്നത്.
ഒമാനില്‍ ഗോനു ചുഴലിക്കാറ്റ് താണ്ഡവമാടി ഒരു വര്‍ഷം പൂര്‍ത്തിയാകുന്നതിന് മുമ്പാണ് വീണ്ടും എബി 2008 എന്ന മറ്റൊരു ചുഴലിക്കാറ്റിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നത്. ഈ മാസം 29 ന് ഒമാന്‍, യമന്‍ തീരങ്ങളില്‍ എബി 2008 വീശുമെന്നാണ് ബ്രിട്ടന്‍ ആസ്ഥാനമായുള്ള യൂറോപ്യന്‍ സെന്‍റര്‍ ഫോര്‍ മീഡിയം റേഞ്ച് വെതര്‍ ഫോര്‍കാസ്റ്റ്സ് - ECMWF മുന്നറിയിപ്പ് നല്‍കുന്നത്. എന്നാല്‍ ഒമാന്‍ അധികൃതര്‍ ഇത് സംബന്ധിച്ച് സ്ഥിരീകരണം നല്‍കിയിട്ടില്ല. കനത്ത കാറ്റിന് സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ടെന്ന് മാത്രമാണ് ഒമാന്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ വ്യക്തമാക്കിയത്. ഈ വര്‍ഷത്തെ മണ്‍സൂണ്‍ തുടക്കത്തില്‍ അറബിക്കടലില്‍ ഒരു ചുഴലിക്കാറ്റ് ഉണ്ടാകുമെന്ന് ECMWF പറയുന്നു. വെസ്റ്റ് സെന്‍ട്രല്‍ അറബിക്കടലില്‍ രൂപപ്പെടുന്ന ചുഴലിക്കാറ്റ് യെമന്‍, ഒമാന്‍ തീരത്ത് നാശം വിതയ്ക്കുമെന്നും ഈ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. എന്നാല്‍ ഈ വര്‍ഷത്തെ ഗോനു കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ശക്തി കുറഞ്ഞതായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ വര്‍ഷം ജൂണ്‍ ആറിനാണ് ഒമാനില്‍ ഗോനു ചുഴലിക്കാറ്റ് വീശിയത്. ഇതില്‍ മലയാളികള്‍ അടക്കം 48 പേര്‍ കൊല്ലപ്പെട്ടുവെന്നാണ് ഔദ്യോഗിക കണക്ക്. ചുഴലിക്കാറ്റ് ഉണ്ടാകുമെന്ന് ECMWF റിപ്പോര്‍ട്ടില്‍ പറയുന്നുണ്ടെങ്കിലും ഒമാന്‍ അധികൃതര്‍ ഇതു വരെ ജനങ്ങള്‍ക്ക് മുന്നറിയിപ്പൊന്നും പ്രഖ്യാപിച്ചിട്ടില്ല.
- ജെ. എസ്.
4 Comments:
Links to this post: |
പ്രഥമ പുതു കവിത അവാര്‍ഡ് രാജു ഇരിങ്ങലിന്
ലോക മലയാളികള്‍ക്കായി പുതു കവിത നടത്തിയ പ്രഥമ പുതു കവിതാ അവാര്‍ഡ് രാജു ഇരിങ്ങലിന്. ബൂലോകത്തില്‍ നിന്ന് പ്രശസ്തരും അപ്രശസ്തരുമായ 185 ഓളം കവികള്‍ മത്സരത്തില്‍ പങ്കെടുത്തു. ബൂലോകത്തിലെഎഴുത്തുകാരുടെ ദിശാ ബോധവും രചനകളിലെ വ്യത്യ്‌സ്തതയും പുതു കവികളിലെ ശക്തിയെ വെളിവാക്കുന്നതായി ജഡ്ജിങ്ങ് കമ്മിറ്റി വിലയിരുത്തി. കണ്ണൂര്‍ പരിയാരം സ്വദേശിയായ രാജു ഇപ്പോള്‍ ബഹറൈനില്‍ ഓഡിറ്ററായി ജോലി ചെയ്യുന്നു. ജൂലൈ അവസാന വാരം പുതു കവിത സംഘടിപ്പിക്കുന്ന കവിതാ ശില്പശാലയില്‍ അവാര്‍ഡും പ്രശസ്തി പത്രവും സമ്മാനിക്കുന്നതാണ്
- ജെ. എസ്.
1 Comments:
Links to this post: |
20 May 2008
വിസിറ്റ് വിസ കച്ചവടത്തിനെതിരെ അബുദാബി
വിസിറ്റ് വിസ കച്ചവടം നടത്തുന്ന ട്രാവല്‍ ഏജന്‍സികള്‍ക്കും ടൂറിസം കമ്പനികള്‍ക്കും അബുദാബി നാച്ചുറലൈസേഷന്‍ ആന്‍ഡ് റസിഡന്‍സി ഡിപ്പാര്‍ട്ട്മെന്റ് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.
ഇത്തരക്കാരുടെ ലൈസന്‍സ് റദ്ദ് ചെയ്യുന്നത് അടക്കമുള്ള നടപടികള്‍ സ്വീകരിക്കുമെന്നാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. Labels: അബുദാബി, തൊഴില്‍ നിയമം
- ജെ. എസ്.
|
സൌദി പൌരന്മാര്‍ക്ക് തൊഴില്‍ നല്‍കണം
സ്വകാര്യ സ്ഥാപനങ്ങള്‍ സൗദി പൗരന്മാര്‍ക്ക് കൂടുതല്‍ തൊഴില്‍ അവസരങ്ങളും തൊഴില്‍ പരിശീലനവും നല്‍കണമെന്ന് സൗദി കിഴക്കന്‍ പ്രവിശ്യാ ഗവര്‍ണര്‍ മുഹമ്മദ് ബിന്‍ ഫഹദ് ആവശ്യപ്പെട്ടു. നാലേ മുക്കാല്‍ ലക്ഷം തൊഴില്‍ രഹിതരാണ് നിലവില്‍ രാജ്യത്തുള്ളത്.
Labels: സൌദി
- ജെ. എസ്.
|
ഖത്തറില്‍ മലയാളിയെ കാണാനില്ല
ഖത്തറില്‍ മലയാളിയെ കാണാതായതായി പരാതി. കണ്ണൂര്‍ കൊഴുമ്മല്‍ സ്വദേശിയായ പ്രദീപ് കുമാറിനെയാണ് ഈ മാസം 15 മുതല്‍ കാണാതായിരിക്കുന്നത്. കഴിഞ്ഞ ഫെബ്രുവരിയില്‍ അല്‍ സീല്‍ കോണ്‍ട്രാക്ടിംഗ് കമ്പനിയുടെ തൊഴില്‍ വിസയിലാണ് ഇദ്ദേഹം ഇവിടെ എത്തിയത്. കമ്പനിയുടെ താമസ സ്ഥലത്ത് നിന്നാണ് പ്രദീപ് കുമാറിനെ കാണാതായിരിക്കുന്നത്. മാനസിക അസ്വാസ്ത്യം പ്രകടിപ്പിച്ചിരുന്നതായി സുഹൃത്തുക്കള്‍ പറയുന്നു. പ്രദീപ് കുമാറിനെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 5292285 എന്ന നമ്പറില്‍ വിളിക്കണം.
Labels: പ്രവാസി
- ജെ. എസ്.
1 Comments:
Links to this post: |
ദുബായില്‍ വാഹനങ്ങള്‍ കുറക്കുന്നു
ദുബായില്‍ സ്വകാര്യ വാഹനങ്ങളുടെ ഉപയോഗം കുറയ്ക്കുന്നതിനായി റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അഥോറിറ്റി ശ്രമം തുടങ്ങി. ഇതിന്‍റെ ഭാഗമായി തൊഴിലാളികളെ താമസ സ്ഥത്ത് നിന്ന് ജോലി സ്ഥലത്ത് എത്തിക്കുന്ന സംവിധാനം ആര്‍.ടി.എ. ആരംഭിച്ചു. റോഡിലെ ഗതാഗത കുരുക്ക് കുറയ്ക്കുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം.
- ജെ. എസ്.
|
ഇത്തിഹാദ് വിമാന സര്‍വീസ് കോഴിക്കോട്ടേക്ക്
യുണൈറ്റഡ് അറബ് എമിറേറ്റ്‌സിന്റെ ദേശീയ വിമാനക്കമ്പനിയായ ഇത്തിഹാദ് എയര്‍വേസ് ആഗസ്‌ത് ഒന്ന് മുതല്‍ അബുദാബിയില്‍ നിന്ന് കോഴിക്കോട്ടേക്ക് പ്രതിദിന സര്‍വീസ് ആരംഭിക്കും.
ഇത്തിഹാദ് എയര്‍വേസിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ജെയിംസ് ഹോഗന്‍ അബുദാബിയില്‍ അറിയിച്ചതാണ്‍ ഇക്കാര്യം. ഇപ്പോള്‍ ഇത്തിഹാദ് എയര്‍വേസ് അബുദാബിയില്‍ നിന്ന് കൊച്ചിയിലേക്കും തിരുവനന്തപുരത്തേക്കും സര്‍വീസ് നടത്തുന്നുണ്ട്. കൂടാതെ കേരളത്തിനു പുറത്ത് ഡല്‍ഹി, മുംബൈ എന്നിവിടങ്ങളിലേക്കുമാണ് സര്‍വീസ് നടത്തുന്നത്. കരിപ്പൂരിലേക്ക് പറക്കുന്നതിനൊപ്പം കൊല്‍ക്കത്ത, ജയ്‌പുര്‍ എന്നിവിടങ്ങളിലേക്കും ഉടന്‍ സര്‍വീസുകള്‍ ആരംഭിക്കും. കരിപ്പൂരിലേക്കുള്ള യാത്ര ഏറെ പ്രതീക്ഷയോടെയാണ് ഇത്തിഹാദ് കണക്കാക്കുന്നതെന്നും ഏറ്റവും കൂടുതല്‍ മലയാളികള്‍ യാത്ര ചെയ്യുന്ന കരിപ്പൂരിലേക്ക് മികച്ച സര്‍വീസ് നല്‍കുമെന്നും ജെയിംസ് ഹോഗന്‍ പറഞ്ഞു. Labels: വിമാന സര്‍വീസ്
- ജെ. എസ്.
|
19 May 2008
സൌദിയില്‍ വിദേശ അധ്യാപകര്‍ക്ക് തൊഴില്‍ നഷ്ടമാകും
സൗദി അറേബ്യയിലെ സ്വകാര്യ വിദ്യാലയങ്ങളില്‍ ജോലി ചെയ്യുന്ന വിദേശി അധ്യാപകരില്‍ 20 ശതമാനത്തിന് ജോലി നഷ്ടമാകും. വിദ്യാഭ്യാസ മന്ത്രാലയം നടത്തുന്ന യോഗ്യതാ പരീക്ഷ പാസാകാന്‍ ഇവര്‍ക്ക് കഴിയാത്തതാണ് കാരണം. പരീക്ഷയുടെ ഫലം ഈ മാസം തന്നെ അതാത് വിദ്യാലയങ്ങള്‍ക്ക് അയച്ചു കൊടുക്കുമെന്നും അതനുസരിച്ചുള്ള നടപടി ഉണ്ടാകുമെന്നും വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. ഇതില്‍ വീഴ്ച വരുത്തുന്ന സ്കൂളുകള്‍ക്കെതിരെ നടപടി സ്വീകരിക്കും. ഇന്‍റര്‍മീഡിയറ്റ് തലത്തില്‍ മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി, ബയോളജി തുടങ്ങിയ വിഷയങ്ങള്‍ പഠിപ്പിക്കുന്ന അധ്യാപകരാണ് പരീക്ഷയ്ക്ക് ഇരിക്കുന്നത്.
- ജെ. എസ്.
|
സൗദിയിലെ കോണ്‍ഗ്രസ് സംഘടനകള്‍ക്ക് അംഗീകാരമില്ല
സൗദി അറേബ്യയിലെ ഒരു കോണ്‍ഗ്രസ് സംഘടനയേയും കെ. പി. സി. സി. അംഗീകരിച്ചിട്ടില്ലെന്ന് ജനറല്‍ സെക്രട്ടറി എം. ഐ. ഷാനവാസ് വ്യക്തമാക്കി. ഉംറ നിര്‍വഹിക്കുന്നതിന് എത്തിയ അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു. എല്ലാ കോണ്‍ഗ്രസ് സംഘടനകളേയും ഒന്നിപ്പിക്കുന്നതിന് സംസ്ഥാന നേതൃത്വം ശ്രമിച്ചു വരികയാണ്. ഇത് വിജയം കാണുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. അതേ സമയം, എം. ഐ. ഷാവാസിന്റെ സന്ദര്‍ശന വേളയില്‍ തങ്ങളെ അവഗണിച്ചതായി ഒ. ഐ. സി. സി. കുറ്റപ്പെടുത്തി.
Labels: കേരള രാഷ്ട്രീയം, സൌദി
- ജെ. എസ്.
|
പശ്ചിമേഷ്യയില്‍ മധ്യസ്ഥന്റെ റോളില്‍ ബുഷ്
തീവ്രവാദത്തെ സഹായിക്കുന്ന നിലപാടില്‍ നിന്ന് ഇറാനേയും സിറിയയേയും പിന്‍തിരിപ്പിക്കണം എന്ന് പശ്ചിമേഷ്യന്‍ രാജ്യങ്ങളോട് ജോര്‍ജ്ജ് ബുഷ് അഭ്യര്‍ത്ഥിച്ചു. ഈജിപ്തില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ബുഷ്. മേഖലയില്‍ സമാധാനം ആഗ്രഹിക്കുന്ന എല്ലാ രാജ്യങ്ങളും ഇതിനായി മുന്നോട്ടു വരണമെന്ന് ജോര്‍ജ്ജ് ബുഷ് പറഞ്ഞു. ലോകത്തിലെ ഏറ്റവും അപകടകാരിയായ രാജ്യങ്ങളുടെ പക്കല്‍ അപകടകരങ്ങളായ ആയുധങ്ങള്‍ എത്തുന്നത് തടയണമെന്നും ബുഷ് പറഞ്ഞു. പാക്കിസ്ഥാന്‍ പ്രധാനമന്ത്രി യൂസഫ് റാസ ഗിലാനിയുമായും ബുഷ് ചര്‍ച്ച നടത്തി.
Labels: ഗള്‍ഫ് രാഷ്ട്രീയം
- ജെ. എസ്.
|
ഒമാനില്‍ റെക്കോഡ് പണപ്പെരുപ്പം
ഒമാനില്‍ പണപ്പെരുപ്പം റെക്കോഡ് നിരക്കിലെത്തി. 11.6 ശതമാനമാണ് ഇപ്പോള്‍ പണപ്പെരുപ്പ നിരക്ക്. ഇതോടെ അവശ്യ സാധനങ്ങളുടെ വില വന്‍ തോതില്‍ വര്‍ദ്ധിച്ചു.
Labels: ഒമാന്‍
- ജെ. എസ്.
1 Comments:
Links to this post: |
കുവൈറ്റ് തെരഞ്ഞെടുപ്പില്‍ സ്ത്രീകള്‍ ആരും വിജയിച്ചില്ല
കുവൈറ്റില്‍ പാര്‍ലമെന്‍റ് തിരഞ്ഞെടുപ്പിന്റെ ഫലം മുഴുവനായും അറിവായി. സ്ത്രീകളാരും വിജയിച്ചില്ല. വിജയിച്ചവരില്‍ സ്വതന്ത്രരാണ് അധികവും.
Labels: കുവൈറ്റ്
- ജെ. എസ്.
|
തൊഴില്‍ രേഖ: കാലാവധി ദീര്‍ഘിപ്പിച്ചു
ബഹ്റിനിലെ പ്രവാസി തൊഴിലാളികളെ സംബന്ധിച്ചുള്ള രേഖകള്‍ നല്‍കുന്നതിന് കമ്പനികള്‍ക്ക് അനുവദിച്ച കാലാവധി ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അഥോറിറ്റി ദീര്‍ഘിപ്പിച്ചു. ജൂണ്‍ 30 വരെയാണ് കാലാവധി ദീര്‍ഘിപ്പിച്ചിരിക്കുന്നത്.
Labels: തൊഴില്‍ നിയമം, ബഹറൈന്‍
- ജെ. എസ്.
|
ചുവപ്പ് സിഗ്നല്‍ മറി കടക്കുന്നവരുടെ എണ്ണം കുറഞ്ഞു
ദുബായിലെ സിഗ്നലുകളില്‍ ഗ്രീന്‍ ലൈറ്റ് ഫ്ലാഷിംഗ് സംവിധാനം വന്നതോടെ ചുവപ്പ് സിഗ്നല്‍ മറി കടക്കുന്നവരുടെ എണ്ണം ക്രമാതീതമായി കുറഞ്ഞതായി റിപ്പോര്‍ട്ട്. റോഡ്സ് ആന്‍ഡ് ട്രാന്‍സ് പോര്‍ട്ട് അഥോറിറ്റി നടത്തിയ പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്.
- ജെ. എസ്.
|
എയര്‍ ഇന്ത്യ എക്സ്പ്രസ്, ദുബായ് ഹൈദരാബാദ് സര്‍വ്വീസ്
എയര്‍ ഇന്ത്യ എക്സ്പ്രസ് ദുബായില്‍ നിന്ന് ഹൈദരാബാദിലേക്ക് സര്‍വീസ് ആരംഭിക്കുന്നു. ജൂണ്‍ അഞ്ച് മുതല്‍ ആഴ്ചയില്‍ മൂന്ന് ദിവസമാണ് സര്‍വീസ്. ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലായിരിക്കും ഇവ.
Labels: വിമാന സര്‍വീസ്
- ജെ. എസ്.
|
മക്ക ദുരന്തം ; 10 പേര്‍ക്ക് ശിക്ഷ
രണ്ടു വര്‍ഷം മുമ്പ് മക്കയിലുണ്ടായ കെട്ടിട ദുരന്തത്തിന് ഉത്തരവാദികളായ 10 പേര്‍ക്ക് മക്ക കോടതി തടവു ശിക്ഷയും പിഴയും വിധിച്ചു. ഹറമിന് സമീപം ഗസ്സയില്‍ നാലു നില കെട്ടിടം 2006 ജനുവരി അഞ്ചിനാണ് തകര്‍ന്ന് വീണത്. മക്ക മേയറുടെ ഓഫീസിലെ ഏഴ് ജീവനക്കാര്‍, വാണിജ്യ മന്ത്രാലയത്തിലെ ഒരു ഉദ്യോഗസ്ഥന്‍, കെട്ടിടം ഉടമ, കെട്ടിടം പണിത കരാറുകാരന്‍ എന്നിവര്‍ക്കാണ് ശിക്ഷ. ഹജ്ജ് വേളയില്‍ ഹോട്ടല്‍ കെട്ടിടം തകര്‍ന്നുണ്ടായ ദുരന്തത്തില്‍ 78 ഹാജിമാര്‍ മരിക്കുകയും 50 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
Labels: അപകടങ്ങള്‍, ശിക്ഷ, സൌദി
- ജെ. എസ്.
|
വേദന പറയാതെ സുധീഷ് ...
സുധീഷിനു പറയാനുള്ളതെല്ലാം കുറിച്ചു വെച്ച കടലാസ്സു കഷ്ണങ്ങള്‍ "വേദന പറയാതെ" എന്ന പുസ്തകമായതിനു പിന്നില്‍ അവന്‍ പറയാതെ വിട്ട അവന്റെ വേദന പങ്കിട്ട ശ്രീധരന്‍ ചെറുവണ്ണൂര്‍ എന്ന കവിയുടെ ശ്രമങ്ങളുണ്ട്. ശ്രീധരന്മാഷുടെ വിളിക്ക് ചെവി കൊടുത്ത്, മനസ്സു കൊടുത്ത് സുധീഷിന്റെ കവിതകളിലൂടെ ഉറക്കമിളച്ച് കവിതയില്‍ നിന്നും കവിയുടെ ചൊല്ലാ വേദനകളിലേയ്ക്കെത്തിയ പവിത്രന്‍ തീക്കുനിയുടെ പൊള്ളുന്ന സ്നേഹമുണ്ട്. സുഹൃത്തുക്കളുടെ പ്രാര്‍ത്ഥനയും പ്രതീക്ഷയുമുണ്ട്.
കോഴിക്കോടു സര്‍വ്വകലാശാലയില്‍ എം. എ. കമ്പാരറ്റീവ് ലിറ്ററേചര്‍ വിദ്യാര്‍ത്ഥിയായ കെ. എം. സുധീഷ് മൂന്നു വര്‍ഷത്തോളമായി ക്യാന്‍സറിനടിമയാണ്. കടുത്ത വേദനയിലാണദ്ദേഹം. ഉടനടി മജ്ജ മാറ്റിവെയ്ക്കാനും മറ്റുമായി ഏഴെട്ടു ലക്ഷം രൂപ വേണ്ടി വരുമത്രെ. ഇതിലേയ്ക്കുള്ള തുക സമാഹരിക്കുന്നതിന്റെ ഭാഗമായി സുധീഷിന്റെ രണ്ട് കൃതികള്‍ : "വേദന പറയാതെ", "ഭ്രഷ്ടിന്റെ നിറം" എന്നിവ വിറ്റഴിക്കാനുള്ള ശ്രമത്തിലാണ് സാഹിത്യ അക്കാദമി. രണ്ട് പുസ്തകങ്ങള്‍ക്കും കൂടി 120 രൂപയാണ് വില. ഓരോന്നിന്റേയും രണ്ടായിരം കോപ്പി വീതം വിറ്റു കിട്ടുന്ന രണ്ടു ലക്ഷം രൂപ സുധീഷിന്റെ ചികിത്സയിലേക്ക് നല്‍കാനാണ് അക്കാഡമിയുടെ ഉദ്ദേശം. എത്രയും വേഗം ഈ പുസ്തകങ്ങള്‍ വാങ്ങി സുധീഷിനെ സഹായിക്കാന്‍ അഭ്യര്‍ത്ഥിക്കുന്നു. ഓണ്‍ലൈനായി ഈ പുസ്തകങ്ങള്‍ സ്മാര്‍ട്ട് നീഡ്സ് എന്ന വെബ് സ്സൈറ്റില്‍ നിന്നും വാങ്ങാവൂന്നതാണ്. അമൃത ടി വി ഹെല്പ് ലൈന്‍ വഴിയും സഹായങ്ങള്‍ അയച്ചു കൊടുക്കാവുന്നത്താണ്. സഹായം ചെക്കായോ DD ആയോ E. Sarada, A/C No 282, Feroke Co-operative Bank,Chungam, Calicut എന്ന വിലാസത്തില്‍ എത്തിക്കാവുന്നതാണ്. Labels: സഹായം
- ജെ. എസ്.
|
അലൈന്‍ പോലീസ് സുരക്ഷാ കാമ്പയിന്‍ ആരംഭിച്ചു
കാല്‍നട യാത്രക്കാരുടെ സുരക്ഷയെ കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി അലൈന്‍ പോലീസ് സുരക്ഷാ കാമ്പയിന്‍ ആരംഭിച്ചു. സ്കൂളുകള്‍, ഷോപ്പിംഗ് മാളുകള്‍, ആശുപത്രികള്‍, ഗവണ്‍മെന്‍റ് ഓഫീസുകള്‍, പ്രധാന നഗര വീഥികള്‍ എന്നിവിടങ്ങളിലെല്ലാം ഇത് സംബന്ധിച്ചുള്ള ലീഫ് ലെറ്റുകള്‍ വിതരണം ചെയ്യും. വിവിധ ഭാഷകളിലുള്ള ലീഫ് ലെറ്റുകളാണ് വിതരണം ചെയ്യുക.
Labels: ഗതാഗതം
- ജെ. എസ്.
|
18 May 2008
സൌദിയില്‍ പരിസ്ഥിതി സംരക്ഷണത്തിന് സേനയും കോടതിയും
പരിസ്ഥിതി സംരക്ഷണത്തിന് പ്രത്യേക പോലീസ് സേനയും കോടതിയും രൂപീകരിക്കാന്‍ സൗദി അറേബ്യ ആലോചിക്കുന്നു. പരിസ്ഥിതി നിയമങ്ങള്‍ കര്‍ശനമായി നടപ്പിലാക്കുന്നുണ്ടോ എന്ന ഉറപ്പ് വരുത്തുന്നതിന്‍റെ ഭാഗമായാണിത്. പരിസ്ഥിതി സംരക്ഷണ കാര്യത്തില്‍ രാജ്യം പിന്നോക്കമാണെന്ന രാജ്യാന്തര വിമര്‍ശനങ്ങള്‍ പരിഗണിച്ച് ഇക്കാര്യത്തില്‍ ജാഗ്രതയോടെയുള്ള സമീപനമാണ് സൗദി അറേബ്യ ഈയിടെയായി പുലര്‍ത്തിവരുന്നത്. എണ്ണക്കിണറുകള്‍ നിരന്തരം കത്തി ക്കൊണ്ടിരിക്കുന്നതും ലക്ഷക്കണക്കിന് അസംസ്കൃത എണ്ണ വീപ്പകള്‍ കടലില്‍ തള്ളുന്നതും സൗദിയില്‍ പരിസ്ഥിതിക്ക് വലിയ ഭീഷണി ഉയര്‍ത്തുന്നുണ്ട്.
- ജെ. എസ്.
|
തൃശ്ശൂര്‍ ബ്ലോഗ് പൂരം ആരംഭിച്ചു
കേരളാ ബ്ലോഗ് അക്കാദമിയുടെ മൂന്നാമത് ബ്ലോഗ് ശില്‍പ്പശാല-ബ്ലോഗ് പൂരം- അല്‍പ്പം മുന്‍പ് തൃശ്ശൂര്‍ ഗവ; ഗേള്‍സ് ഹൈസ്കൂളില്‍ ആരംഭിച്ചു. ഇപ്പോള്‍ നൂറിലധികം പേര്‍ എത്തിയിട്ടുണ്ട്ടു. ഇപ്പൊഴും ബ്ലോഗാര്‍ത്ഥികള്‍ എത്തിക്കൊണ്ടിരിക്കുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക്: http://thrisur.blogspot.com/ Labels: ബ്ലോഗ്
- ജെ. എസ്.
|
പോലീസ് സ്റ്റേഷനില്‍ തോക്ക് സ്വാമിയുടെ വിളയാട്ടം
തോക്കുമായ് എത്തിയ ഹിമവല്‍ മഹേശ്വര ഭദ്രാനന്ദ ആലുവ പോലീസ് സ്റ്റേഷനില്‍ നാടകീയ രംഗങ്ങള്‍ സൃഷ്ടിച്ചു. ആത്മഹത്യാഭീഷണി മുഴക്കിയതിനെ തുടര്‍ന്നാണ് ഇയാളെ സ്റ്റേഷനില്‍ കൊണ്ടു വന്നത്. തോക്ക് ചൂണ്ടി പോലീസുകാരേയും മാധ്യമ പ്രവര്‍ത്തകരേയും ഭീഷണിപ്പെടുത്തിയ ഇയാള്‍ രണ്ട് തവണ വെടി വെച്ചു. ആലുവയിലെ അശോകപുരത്തില്‍ നിന്നുള്ള വീട്ടില്‍ നിന്നാണ് ഹിമവല്‍ മഹേശ്വര ഭദ്രാനന്ദ താന്‍ ആത്മഹത്യ ചെയ്യാന്‍ പോകുകയാണെന്ന് മാധ്യമങ്ങളെ അറിയിച്ചത്. വിവരമറിഞ്ഞെത്തിയ പോലീസ്മഹേശ്വര ഭദ്രാനന്ദയെ സ്റ്റേഷനിലേക്ക് കൊണ്ട് പോയി. മാധ്യമ പ്രവര്‍ത്തകരും സ്റ്റേഷനിലെത്തി. ആത്മഹത്യാ ഭീഷണി മുഴക്കിയ ഭദ്രാനന്ദ പക്ഷെ തോക്ക് കൈയില്‍ നിന്ന് താഴെ വെയ്ക്കാന്‍ കൂട്ടാക്കിയില്ല.സ്റ്റേഷനില്‍ ആളുകള്‍ കൂടിയതോടെ ഭദ്രാനന്ദ നാടകീയമായി രണ്ടു തവണ നിരയൊഴിച്ചു. പോലീസ് തോക്ക് തട്ടി മാറ്റിയതോടെയാണ് അപകടം ഒഴിവായത്. വടിവെപ്പിനിടയില്‍ കൈയ്ക്ക് പരിക്കേറ്റ ഭദ്രാനന്ദയെ പോലീസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വധ ശ്രമത്തിനും ആത്മഹത്യാ ശ്രമത്തിനുമാണ് ഭദ്രാനന്ദയ്ക്കെതിരെ പോലീസ് കേസെടുത്തിരിക്കുന്നത്. രണ്ട് ദിവസം മുന്‍പ് കാറില്‍ ബീക്കണ്‍ ലൈറ്റ് ഉപയോഗിച്ചതിനും ഭീഷണിപ്പെടുത്തിയതിനും ഭദ്രാനന്ദയ്ക്കെതിരെ എറണാകുളം സെന്‍ട്രല്‍ പോലീസും കേസെടുത്തിരുന്നു. തനിക്കെതിരെയുള്ള ആരോപണങ്ങളെല്ലാം തന്റെ തലയില്‍ കെട്ടിവെച്ചിരിക്കുകയാണെന്നും ഇനിയും ഒരു സ്വാമിയേയും ഇത് പോലെ ക്രൂശിക്കരുത് എന്നും ഇയാള്‍ മാധ്യമങ്ങളോട് പറഞ്ഞു.
തോക്ക് കൈവശം വെയ്ക്കുന്നതിന് ഇയാള്‍ക്ക് പോലീസിന്റെ അനുമതി ഇല്ലായിരുന്നു. ഇതിനെ കുറിച്ച് അന്വേഷിക്കണമെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ ജില്ലാ കലക്ടറോട് ആവശ്യപ്പെട്ടു. ഹിമവല്‍ മഹേശ്വര ഭദ്രാനന്ദയ്ക്ക് മാര്‍ച്ച് 31നാണ് എറണാകുളം എ.ഡി.എം. തോക്കിനുള്ള ലൈസന്‍സ് നല്‍കിയത്. വിശ്വസനീയമായ കാരണങ്ങള്‍ കൊണ്ടാണ് ഭദ്രാനന്ദയ്ക്ക് തോക്കിനുള്ള ലൈസന്‍സ് നല്‍കുന്നതെന്നാണ് എ.ഡി.എം. ഉത്തരവില്‍ പറയുന്നത്. ലൈസന്‍സ് നല്‍കിയതിന് ശേഷമാണ് ഉത്തരവിന്റെ കോപ്പി തഹസില്‍ദാര്‍ക്കും സെന്‍ട്രല്‍ എസ്.ഐ.ക്കും കിട്ടിയത്. എന്നാല്‍ തങ്ങളുടെ അനുമതി റിപ്പോര്‍ട്ടില്ലാതെ തോക്കിനുള്ള ലൈസന്‍സ് നല്‍കാന്‍ ആര്‍ക്കും കഴിയില്ലെന്നാണ് പോലീസിന്റെ വാദം. എ.ഡി.എം.ന്റെ ഉത്തരവിന്റെ കോപ്പി കിട്ടിയതിന് ശേഷം ഭദ്രാനന്ദയുടെ തോക്കിന് നല്‍കിയ ലൈസന്‍സ് റദ്ദ് ചെയ്യണമെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഭദ്രാനന്ദയുടെ മറ്റ് പശ്ചാത്തലങ്ങളൊന്നും തോക്കിന് ലൈസന്‍സ് നല്‍കുമ്പോള്‍ അറിഞ്ഞില്ലെന്നായിരുന്നു എ.ഡി.എം. എ.കെ. തങ്കപ്പന്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞത്. തോക്കിന് ലൈസന്‍സ് ഉണ്ടെന്ന് സ്വാമി ഹിമവല്‍ മഹേശ്വര ഭദ്രാനന്ദ പറഞ്ഞു. തന്നെ കുടുക്കാന്‍ ശ്രമിക്കുകയാണെന്നും മഹേശ്വര കൂട്ടിച്ചേര്‍ത്തു. പോലീസിന്റെ റിപ്പോര്‍ട്ടില്ലാതെ ഭദ്രാനന്ദന് ലൈസന്‍സ് ലഭിച്ചത് എങ്ങനെ എന്ന് അന്വേഷിക്കുമെന്ന് ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. ആലുവ പോലീസ് സ്റ്റേഷനിലുണ്ടായ സംഭവം പോലീസിന്റെ അന്തസ്സ് കെടുത്തുന്നതാണെന്ന് മുഖ്യമന്ത്രി വി. എസ്. അച്ച്യുതാനന്ദന്‍ പറഞ്ഞു. സ്വാമി തോക്കുമായി പോലീസ് സ്റ്റേഷനില്‍ എത്തിയത് എങ്ങനെ എന്ന് അന്വേഷിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊച്ചിയില്‍ ആത്മഹത്യാ ഭീഷണി മുഴക്കി വെടി ഉതിര്‍ത്ത ഹിമവല്‍ ഭദ്രാനന്ദയുടെ ആലുവയിലെ വീട്ടില്‍ പോലീസ് പരിശോധന നടത്തി. ഭദ്രാനന്ദയുടെ തോക്കിന്റെ ലൈസന്‍സ് അമ്മയില്‍ നിന്നും പോലീസ് കണ്ടെടുത്തു. ഇടപ്പള്ളിയിലും തിരുവനന്തപുരത്തും രണ്ടു ബാങ്കുകളിലായി ഭദ്രാനന്ദയ്ക്ക് അക്കൌണ്ടുകള്‍ ഉള്ളതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. ആശുപത്രിയില്‍ ചികിത്സ നല്‍കിയ ശേഷം ആലുവ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടു വന്ന ഭദ്രാനന്ദയെ ഐ.ജി. യും റൂറല്‍ എസ്. പി. യും ചോദ്യം ചെയ്തു. പോലീസ് അറിയാതെ എങ്ങനെയാണ് ഭദ്രാനന്ദയ്ക്ക് തോക്കിന് ലൈസന്‍സ് കിട്ടിയത് എന്ന കാര്യം അന്വേഷിക്കുമെന്ന് ഐ. ജി. മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. തിരുവനന്തപുരം കുമാരപുരം സ്വദേശി ഹേമചന്ദ്രന്റേയും മധൂജയുടേയും മകന്‍ അരുണ്‍ ചന്ദ് ആണ് ഹിമവല്‍ മഹേശ്വര ഭദ്രാനന്ദയായത്. നാട്ടില്‍ വേരുറയ്ക്കാത്തതിനെ തുടര്‍ന്ന് കോഴിക്കോട്ടേയ്ക്കും പിന്നീട് കൊച്ചിയിലേയ്ക്കും താവളം മാറ്റുകയായിരുന്നു. കോഴിക്കോട്ട് നിന്നും ഇയാളെ നാട്ടുകാര്‍ ഓടിക്കുകയും ചെയ്തു. തിരുവനന്തപുരത്തെ ഒരു കോളേജില്‍ പ്രീഡിഗ്രിക്ക് ചേര്‍ന്ന അരുണ്‍ ചന്ദ് ബാങ്ക്ലൂരില്‍ ഹോട്ടല്‍ മാനേജ്മെന്റ് കോഴ്സ് പഠിക്കാന്‍ പോയി തിരികെയെത്തി. മാനസിക വിഭ്രാന്തി കാണിക്കുകയും ഗുണ്ടാ സംഘങ്ങളുമായി ചങ്ങാത്തം പുലര്‍ത്തുകയും ചെയ്ത അരുണ്‍ ചന്ദിനെ താമസിക്കുന്ന ഫ്ലാറ്റില്‍ നിന്നും ഇറക്കി വിടുകയായിരുന്നു. ക്രിമിനല്‍, കഞ്ചാവ് കേസുകളിലും അരുണ്‍ ചന്ദ് പ്രതിയാണ്. സ്വാമിയായി തിരുവനന്തപുരത്ത് അവതരിച്ചെങ്കിലും നാട്ടുകാര്‍ അംഗീകരിക്കാത്തതിനെ തുടര്‍ന്ന് കോഴിക്കോട്ടേക്ക് മാറി. 2005 സെപ്റ്റമ്പര്‍ 11ന് ഹിമവല്‍ ഭദ്രാനന്ദ എന്ന പേരില്‍ കോഴിക്കോട് മാങ്കാവില്‍ വൈദ്യശാല തുടങ്ങാനെന്ന പേരില്‍ ഒരു വീട് വാടകയ്ക്കെടുത്തിരുന്നു. വീട്ടില്‍ അര്‍ധരാത്രി ആളുകള്‍ വന്നു പോകുന്നത് പതിവായി. ഒപ്പം പൂജയും ഭജനയും തുടങ്ങിയതോടെ സംശയം തോന്നിയ നാട്ടുകാര്‍ ഇയാളെ ഓടിക്കുകയായിരുന്നു. രണ്ട് മാസം ഇവിടെ കഴിഞ്ഞ ഭദ്രാനന്ദ വാടക പോലും നല്‍കാതെയാണ് സ്ഥലം വിട്ടത്. പിന്നീട് കൊച്ചിയിലെത്തിയ ഇയാള്‍ക്ക് രാഷ്ട്രീയ സിനിമാ രംഗങ്ങളില്‍ അനുയായികള്‍ ഉണ്ടായി. സാമൂഹ്യ സേവനത്തിനെന്ന പേരില്‍ കര്‍മ എന്ന സംഘടനയും രൂപീകരിച്ചു. നിയമവിരുദ്ധ ഇടപാടുകളോ സമ്പാദ്യങ്ങളോ ഭദ്രാനന്ദയ്ക്ക് ഉണ്ടായിരുന്നോ എന്നാണിപ്പോള്‍ പോലീസ് അന്വേഷിക്കുന്നത്. Labels: കുറ്റകൃത്യം, തട്ടിപ്പ്
- ജെ. എസ്.
|
കുവൈറ്റില്‍ തെരഞ്ഞെടുപ്പ്
കുവൈറ്റില്‍ 12-ാം പാര്‍ലമെന്‍റിലേക്കുള്ള തെരഞ്ഞെടുപ്പ് നടന്നു. 50 സീറ്റുകളിലേക്കായി 274 പേരാണ് മത്സരിച്ചത്. ഇതില്‍ 27 പേര്‍ വനിതകളാണ്. കുവൈറ്റ് തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ഇന്‍ഫര്‍മേഷന്‍ മന്ത്രാലയം മാധ്യമ പ്രവര്‍ത്തകര്‍ക്കായി പ്രത്യേക സൗകര്യങ്ങളാണ് ഏര്‍പ്പെടുത്തിയത്. ഷെറാട്ടണ്‍ ഹോട്ടലില്‍ പ്രവര്‍ത്തിക്കുന്ന മീഡിയ സെന്‍ററില്‍ നിന്നും വിവിധ ബൂത്തുകള്‍ സന്ദര്‍ശിക്കാനായി പ്രത്യേക സൗകര്യവും ഒരുക്കിയിരുന്നു.
Labels: കുവൈറ്റ്
- ജെ. എസ്.
|
കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലാര്‍ ദോഹയില്‍
നാല് ചുമരുകള്‍ക്കുള്ളില്‍ നിന്നുകൊണ്ടുള്ള ഐക്യമല്ല മുസ്ലീം സമുദായ ഐക്യം കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലാര്‍ ദോഹയില്‍ പറഞ്ഞു. മുസ്ലീം സമുദായത്തിന് ഒരു പ്രശ്നം വരുമ്പോള്‍ ഒന്നിച്ച് നില്‍ക്കുന്നതാണ് ഐക്യം. വിവിധ ആശയങ്ങള്‍ വച്ച് പുലര്‍ത്തുന്ന വ്യത്യസ്ത മുസ്ലീം സംഘടനകള്‍ തമ്മിലുള്ള ഐക്യം തികച്ചും സ്വാഗതാര്‍ഹമാണെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് തീവ്രവാദം കൂടി വരുന്നതില്‍ ആശങ്കയുണ്ടെന്നും സമുദായം ഇതിനെ ഒരിക്കലും പ്രോത്സാഹിപ്പിക്കില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ആറാമത് ദോഹ മത സംവാദ സമ്മേളനത്തിനായി ഖത്തറില്‍ എത്തിയതായിരുന്നു കാന്തപുരം.
Labels: ഖത്തര്‍
- ജെ. എസ്.
|
ലെബനോനിലെ പ്രതിസന്ധി; ദോഹയില്‍ ചര്‍ച്ച തുടങ്ങി
ലെബനോനിലെ രാഷ്ട്രീയ പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിനായുള്ള നിര്‍ണായക ചര്‍ച്ചകള്‍ക്ക് ദോഹയില്‍ തുടക്കമായി. ഖത്തര്‍ മധ്യസ്ഥത വഹിക്കുന്ന ചര്‍ച്ചയില്‍ ലെബനോന്‍ സര്‍ക്കാര്‍ പ്രതിനിധികളും ഹിസ്ബുല്ല പ്രതിനിധികളും അറബ് ലീഗ് നേതാക്കളും പങ്കെടുക്കുന്നുണ്ട്.
Labels: ഗള്‍ഫ് രാഷ്ട്രീയം
- ജെ. എസ്.
|
ഇലക്ട്രോണിക് തിരിച്ചറിയല്‍ കാര്‍ഡ്
സൗദി അറേബ്യയിലേയും ഖത്തറിലേയും പൗരന്മാര്‍ക്ക് ഇരു രാജ്യങ്ങളിലും പ്രവേശിക്കുന്നതിന് ഇനി ഇലക്ട്രോണിക് തിരിച്ചറിയല്‍ കാര്‍ഡ് മാത്രം മതിയാകും. ഇത് സംബന്ധിച്ചുള്ള കരാറില്‍ ഇരു രാജ്യങ്ങളും ഒപ്പുവച്ചു. സൗദി ആഭ്യന്ത്ര മന്ത്രി നായിഫ് രാജകുമാരനും ഖത്തര്‍ ആഭ്യന്തര മന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ നാസിര്‍ അല്‍ഥാനിയുമാണ് കരാര്‍ ഒപ്പു വച്ചത്. അടുത്ത മാസം 14 മുതല്‍ കരാര്‍ നിലവില്‍ വരുമെന്ന് സൗദി പാസ്പോര്‍ട്ട് വകുപ്പ് മേധാവി മേജര്‍ ജനറല്‍ സാലിം അല്‍ ബുലൈഹിദ് പറഞ്ഞു.
- ജെ. എസ്.
|
കരുണാകരന്റെ പ്രസ്താവന ദുരുദ്ദേശപരമല്ല: കാര്‍ത്തികേയന്‍
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ.കരുണാകരന്‍ പാര്‍ട്ടിയില്‍ ഉയര്‍ത്തിയ കാര്യങ്ങള്‍ ആഭ്യന്തര പ്രശ്നങ്ങള്‍ അല്ലെന്നും ദുരുദേശപരമല്ലെന്നും ജി. കാര്‍ത്തികേയന്‍ എം.എല്‍.എ ദോഹയില്‍ പറഞ്ഞു. ചര്‍ച്ച ചെയ്ത് പരിഹരിക്കാവുന്ന പ്രശ്നങ്ങള്‍ മാത്രമാണ് അത്. രണ്ട് വര്‍ഷമായി ഭരണത്തില്‍ തുടരുന്ന ഇടത്പക്ഷ സര്‍ക്കാറിന്‍റെ പ്രവര്‍ത്തനം നഷ്ക്രിയമാണെന്നും പ്രഖ്യാപിച്ച അജണ്ടകള്‍ നടപ്പിലാക്കാതെ മൂന്ന് വര്‍ഷത്തിലേക്ക് കടക്കുന്ന സര്‍ക്കാറിന്‍റെ ഭരണം പ്രഹസനമാണെന്നും ജി. കാര്‍ത്തികേയന്‍ പറഞ്ഞു.
Labels: കേരള രാഷ്ട്രീയം
- ജെ. എസ്.
|
യൂറോപ്പ് സ്വപ്നങ്ങള്‍ വിതരണം ചെയ്തു.
രാജാറാം മോഹന്‍ റോയ് ട്രസ്റ്റ് (HRD, Central Government) ശ്രീ രാഗേഷ് കുറുമാന്റെ “എന്റെ യൂറോപ്പ് സ്വപ്നങ്ങള്‍” എന്ന പുസ്തകത്തിന്റെ 136 കോപ്പികള്‍ വാങ്ങി കേരളത്തിലെ ലൈബ്രറികളില്‍ സൌജന്യമായി വിതരണം ചെയ്തു. മലയാളം ബ്ലോഗില്‍ നിന്ന് രണ്ടാമത് പുസ്തകമായ രചനയാണ് എന്റെ യൂറോപ്പ് സ്വപ്നങ്ങള്‍. ഇദ്ദേഹത്തിന്റെ 15 കഥകള്‍ അടങ്ങിയ ചെറുകഥാ സമാഹാരം ജൂലൈയില്‍ പുറത്തിറങ്ങുകയാണ്. ഇദ്ദേഹത്തിന്റെ ബ്ലോഗ്: കുറുമാന്റെ കഥകള്‍
- ജെ. എസ്.
|
17 May 2008
ബുഷ് സൌദിയില്‍; എണ്ണ വില കുറക്കണമെന്ന് അഭ്യര്‍ത്ഥന
അമേരിക്കന്‍ പ്രസിഡന്‍റ് ജോര്‍ജ്ജ് ബുഷ് ഔദ്യോഗിക സന്ദര്‍ശനത്തിനായി സൗദി അറേബ്യയിലെത്തി. രണ്ട് പ്രധാന കരാറുകളില്‍ സൗദി അറേബ്യയും അമേരിക്കയും ഒപ്പു വച്ചു. റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സൗദി ഭരണാധികാരി അബ്ദുല്ല രാജാവും മറ്റ് ഉന്നത പ്രതിനിധികളും ചേര്‍ന്ന് സ്വീകരിച്ചു. ഈ വര്‍ഷം ബുഷ് നടത്തുന്ന രണ്ടാമത്തെ സൗദി സന്ദര്‍ശനമാണിത്.
സൗദി ഭരണാധികാരി അബ്ദുല്ല രാജാവുമായി റിയാദില് ബുഷ് കൂടിക്കാഴ്ച നടത്തി. കുതിച്ചുയരുന്ന എണ്ണ വില പിടിച്ചു നിര്‍ത്താനും മേഖലയില്‍ വര്‍ധിക്കുന്ന ഇറാന്‍റെ സ്വാധീനത്തിന് തടയിടാനും സൗദി അറേബ്യയുടെ സഹായം ബുഷ് അഭ്യര്‍ത്ഥിച്ചതായാണ് അറിയുന്നത്. ആണവ സഹകരണം സംബന്ധിച്ചും എണ്ണ സ്രോതസുകളുടെ സംരക്ഷണം സംബന്ധിച്ചും സൗദി അറേബ്യയുമായി അമേരിക്ക രണ്ട് കരാറുകളില്‍ ഒപ്പു വച്ചു. ലോകത്തിലെ ഏറ്റവും വലിയ എണ്ണ ഉത്പാദക രാജ്യമായ സൗദി അറേബ്യയുടെ എണ്ണ വിഭവങ്ങള്‍ സംരക്ഷിക്കാനും സമാധാനപരമായ ആവശ്യത്തിനായി അണവോര്‍ജ്ജം വികസിപ്പിക്കാനും അമേരിക്ക സൗദി അറേബ്യയ്ക്ക് സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. അടിസ്ഥാന സൗകര്യ മേഖലയിലെ നിര്‍ണായക സംവിധാനങ്ങളും ഊര്‍ജ്ജ വിഭവങ്ങളും സംരക്ഷിക്കുന്നതിനാണ് അമേരിക്കയുടെ സഹായമെന്ന് ബുഷ് പ്രതിനിധി സംഘത്തിലെ വൈറ്റ് ഹൗസ് വക്താവ് ഡാന പെരിനോ പറഞ്ഞു. കഴിഞ്ഞ ജനുവരിയില്‍ ബുഷ് സൗദി അറേബ്യ സന്ദര്‍ശിക്കുമ്പോള്‍ ഉള്ളതിനേക്കാളും 30 ഡോളര്‍ അധികമാണ് ഇപ്പോള്‍ എണ്ണ വില. രാജ്യാന്തര വിപണിയില്‍ ബാരലിന് 126 ഡോളറാണ് ഇപ്പോഴത്തെ വില. സൗദിയുടെ ആണവ റിയാക്ടറുകള്‍ക്ക് സമ്പുഷ്ട യുറേനിയം നല്‍കുന്നത് സംബന്ധിച്ചുള്ളതാണ് സൗദിയും അമേരിക്കയും തമ്മിലുള്ള സുപ്രധാനമായ രണ്ടാമത്തെ കരാര്‍. സുരക്ഷിതവും വിശ്വസനീയവുമായ ഇന്ധന സ്രോതസുകള്‍ ഇതിലൂടെ സൗദി അറേബ്യയ്ക്ക് ലഭ്യമാക്കുമെന്ന് അമേരിക്ക വ്യക്തമാക്കി. സൗദി സന്ദര്‍ശനം പൂര്‍ത്തിയാക്കി ബുഷ് ഇന്ന് ഈജിപ്റ്റിലേക്ക് പോകും. Labels: അമേരിക്ക, ഗള്‍ഫ് രാഷ്ട്രീയം, സൌദി
- ജെ. എസ്.
|
ഗള്‍ഫ് സഹകരണ കൗണ്‍സില്‍ ഉച്ചകോടി ഈ മാസം 20 ന് സൗദിയില്‍
ഗള്‍ഫ് സഹകരണ കൗണ്‍സില്‍ രാഷ്ട്ര തലവന്മാരുടെ പത്താമത് ഉച്ചകോടി ഈ മാസം 20 ന് സൗദിയില്‍ നടക്കും. ഈ പശ്ചാത്തലത്തില്‍ ഇവിടുത്തെ സുരക്ഷാ സംവിധാനങ്ങള്‍ ശക്തമാക്കി. സൗദി ഭരണാധികാരി അബ്ദുല്ല രാജാവിന്‍റെ ക്ഷണം സ്വീകരിച്ച് ദഹ്റാനിലെത്തുന്ന ജി.സി.സി. രാഷ്ട്ര നേതാക്കള്‍ സൗദി ആറാംകോ സ്ഥാപനത്തിന്‍റെ 75-ാം വാര്‍ഷികാഘോഷ ചടങ്ങിലും സംബന്ധിക്കും. ഈ ചടങ്ങില്‍ അമേരിക്കന്‍ പ്രസിഡന്‍റ് ജോര്‍ജ്ജ് ബുഷും പങ്കെടുക്കും. ദഹ്റാന്‍ ആറാംകോ ആസ്ഥാനത്ത് വാര്‍ഷികാഘോഷങ്ങളുടെ ഉദ്ഘാടനം അബ്ദുല്ല രാജാവ് നിര്‍വഹിക്കും.
Labels: ഗള്‍ഫ് രാഷ്ട്രീയം, സൌദി
- ജെ. എസ്.
|
വിരലടയാളം ശേഖരിക്കാന്‍ ജിദ്ദയില്‍ പുതിയ നാല് ഓഫീസുകള്‍
വിദേശ തൊഴിലാളികളുടെ വിരലടയാളം ശേഖരിക്കാന്‍ ജിദ്ദ പാസ്പോര്‍ട്ട് വകുപ്പ് നഗരത്തില്‍ നാല് ഓഫീസുകള്‍ കൂടി തുറന്നു. ദല്ലാ അല്‍ ബറാക, ബിന്‍ ലാദിന്‍ കമ്പനി, സൗദി ഔജര്‍ എന്നിവിടങ്ങളിലും ഇന്‍ഡസ്ട്രിയല്‍ സിറ്റിയില്‍ സഞ്ചരിക്കുന്ന ഒരു യൂണിറ്റുമാണ് പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നത്. മൊബൈല്‍ യൂണിറ്റ് വഴി ഇതിനകം തന്നെ 25,000ത്തിലധികം പേരുടെ വിരലടയാളം ശേഖരിച്ചിട്ടുണ്ട്. കമ്പനികള്‍ക്കും സ്ഥാപനങ്ങള്‍ക്കും തങ്ങളുടെ വിദേശ ജീവനക്കാരെ വിരലടയാളം നല്‍കുന്നതിനായി ഈ ഓഫീസുകളിലേക്ക് അയക്കാമെന്ന് അധികൃതര്‍ അറിയിച്ചു.
Labels: തൊഴില്‍ നിയമം, സൌദി
- ജെ. എസ്.
|
16 May 2008
മറ്റോരു സ്വാമി കൂടി പിടിയില്‍
കൊച്ചി കേന്ദ്രീകരിച്ചു ഹൈ ടെക് ആത്മീയ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ഹിമവല്‍ മഹേശ്വര ഭദ്രാനന്ദന്‍ എന്ന സ്വാമി ഇന്ന് രാവിലെ പത്ത് മണിയോടെ പോലീസില്‍ കീഴടങ്ങി. എറണാകുളം സ്വാമി എന്ന് അറിയപ്പെടുന്ന ഇയാള്‍ മംഗളം പത്രം ഓഫീസില്‍ അതിക്രമിച്ചു കയറി ജീവനക്കാര്‍ക്കെതിരെ വധ ഭീഷണി മുഴക്കിയതായി സിറ്റി പോലീസ് കമ്മീഷണര്‍ക്ക് പരാതി കിട്ടിയിരുന്നു. കപട സ്വാമിമാര്‍ക്കെതിരെ മംഗളം “ആസാമിമാരുടെ സ്വന്തം നാട്” എന്ന പരമ്പര പ്രസിദ്ധീകരിക്കാന്‍ തുടങ്ങിയതാണ് ഇയാളെ പ്രകോപിപ്പിച്ചത്.
തുടര്‍ന്ന് പോലീസ് ഇദ്ദേഹത്തിന് ഉപാധികളോടെ ജാമ്യം അനുവദിച്ചു. താന്‍ മംഗളം പത്രം ഓഫീസില്‍ അതിക്രമിച്ചു കയറിയതല്ലെന്നും മംഗളം പത്രത്തിലേക്ക് തന്നെ വിളിച്ചു വരുത്തി കാര്യങ്ങള്‍ ചോദിച്ചറിയാന്‍ ശ്രമിക്കുകയാണുണ്ടായതെന്നും സ്വാമി മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. പ്രസ്തുത പരമ്പരയില്‍ പറഞ്ഞ ഒരു കാര്യവും സത്യമല്ല എന്നും താന്‍ നിയമപരമല്ലാത്ത ഒരു കാര്യവും ചെയ്യുന്നില്ലെന്നും സ്വാമി അറിയിച്ചു. സാമൂഹ്യ പ്രവര്‍ത്തനം മാത്രമാണ് തന്റെ ലക്ഷ്യം. താന്‍ നിഷ്കളങ്കനാണ്. തന്നെ നശിപ്പിക്കാന്‍ ശ്രമിക്കുന്ന തന്നോട് വ്യക്തി വൈരാഗ്യമുള്ള ചിലര്‍ ആസൂത്രിതമായി നടപ്പിലാക്കുന്ന കാര്യങ്ങളുടെ ഭാഗമായാണ് തനിക്കെതിരെ ഇത്തരത്തിലുള്ള അപവാദങ്ങള്‍ ഉയര്‍ന്നു നില്‍ക്കുന്നതെന്നും സ്വാമിജി അറിയിച്ചു. മന്ത്രിമാരടക്കമുള്ള വി.ഐ.പി. മാര്‍ക്ക് മാത്രം ഉപയോഗിക്കുവാന്‍ അനുമതിയുള്ള ചുവന്ന ബീക്കണ്‍ ലൈറ്റിട്ട് കാറോടിക്കുന്നതിന് നേരത്തെ പോലീസ് ഇയാള്‍ക്കെതിരെ കേസേടുത്ത് അന്വേഷിച്ച് വരികയായിരുന്നു. അന്ന് മുങ്ങിയ ഇയാള്‍ ഇപ്പോഴാണ് പോലീസിന് മുന്നില്‍ കീഴടങ്ങിയത്. ഇയാളുടെ സാമ്പത്തിക ഇടപാടുകളെ കുറിച്ചും ഭക്തിയുടെ മറവില്‍ താന്‍ സ്ഥാപിച്ച “കര്‍മ” എന്ന സംഘടനയുടെ പണത്തിന്റെ സ്രോതസ്സിനെ കുറിച്ചും കേരളമൊട്ടാകെ ഇയാള്‍ വാങ്ങി കൂട്ടിയ ഭൂമി ഇടപാടുകളെ കുറിച്ചും ഇന്റലിജന്‍സ് വിഭാഗവും അന്വേഷിച്ചു വരുന്നു. Labels: കുറ്റകൃത്യം
- ജെ. എസ്.
|
15 May 2008
സിറാജ് ദിനപത്രം വെള്ളിയാഴ്‌ച മുതല്‍ പുനരാരംഭിക്കും
വെള്ളിയാഴ്‌ച മുതല്‍ ദുബൈയില്‍ നിന്നും അച്ചടിച്ച് വിതരണം പുനരാരംഭിക്കുമെന്ന് സിറാജ് ദിനപത്രം ഗള്‍ഫ് ചീഫ് എഡിറ്റര്‍ നിസാര്‍ സെയ്‌ദ് അറിയിച്ചു. ദേശീയ വാര്‍ത്താ വിനിമയ മന്ത്രാലയത്തിന്റെ നിര്‍ദേശത്തെത്തുടര്‍ന്ന് ഏതാനും ദിവസമായി യു.എ.ഇ.യില്‍നിന്നും മലയാള പത്രങ്ങളുടെ അച്ചടിക്കു തടസം നേരിട്ടിരുന്നു. ഈ ദിവസങ്ങളില്‍ കേരളത്തില്‍ നിന്ന് കൊണ്ടു വന്നാണ് പത്രം വിതരണം ചെയ്‌തിരുന്നത്. പ്രവാസി മലയാളി സമൂഹത്തിന് മാതൃഭാഷയില്‍ വാര്‍ത്തകള്‍ അറിയുന്നതിനു സുതാര്യമായ നടപടി ക്രമങ്ങള്‍ ആവിഷ്‌കരിക്കാന്‍ മന്ത്രാലയം അനുമതി നല്‍കിയതാണ് പത്രം അച്ചടിക്കുന്നതിനു സൗകര്യമൊരുങ്ങിയത്. ഇതു സംബന്ധിച്ചുള്ള അറിയിപ്പ് മന്ത്രാലയത്തില്‍ നിന്നും സിറാജിനു ലഭിച്ചിട്ടുണ്ട്. വെള്ളിയാഴ്‌ച മുതല്‍ അതിരാവിലെ തന്നെ സിറാജ് വായനക്കാരുടെ കൈകളിലെത്തും.
- ജെ. എസ്.
2 Comments:
Links to this post: |
മിഡിലീസ്റ്റ് ചന്ദ്രികക്ക് ദുബായില്‍ പുന:പ്രസിദ്ധീകരണത്തിന് അനുമതി
മിഡിലീസ്റ്റ് ചന്ദ്രികയുടെ ദുബായില്‍ നിന്നുള്ള പുന:പ്രസിദ്ധീകരണത്തിന് നാഷനല്‍ മീഡിയ കൗണ്‍സില്‍ അനുമതി നല്‍കി. പ്രമുഖ വ്യവസായിയും അബുദാബി ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്റ് ഇന്‍ഡസ്‌ട്രി ഡയറക്‌ടറുമായ പത്മശ്രീ എം.എ. യൂസുഫലിയുടെ ശ്രമ ഫലമായാണ് അനുമതി ലഭിച്ചത്. ഇതനുസരിച്ച് ഉടന്‍ തന്നെ ദുബായില്‍ നിന്നുള്ള പ്രസിദ്ധീകരണം പുനരാരംഭിക്കും. മിഡിലീസ്റ്റ് ചന്ദ്രികക്കു വേണ്ടി സ്‌തുത്യര്‍ഹമായ പ്രയത്‌നം നടത്തിയ എം.എ. യൂസുഫലിയെ മിഡിലീസ്റ്റ് ചന്ദ്രിക ഗവേണിംഗ് ബോഡി ചീഫ് പേട്രണ്‍ ഡോ. പുത്തൂര്‍ റഹ്‌മാന്‍, ചെയര്‍മാന്‍ യഹ്‌യ തളങ്കര, ജനറല്‍ മാനേജര്‍ ഇബ്രാഹിം എളേറ്റില്‍ എന്നിവര്‍ ഹൃദയംഗമമായ കൃതജ്‌ഞതയും അഭിനന്ദനവും അറിയിച്ചു.
- ജെ. എസ്.
1 Comments:
Links to this post: |
14 May 2008
സന്തോഷ് മാധവന്റെ ദുബായ് തട്ടിപ്പുകള്‍
സന്തോഷ് മാധവന്‍ ഹോട്ടല്‍ ബിസിനസ് നടത്താനെന്ന പേരിലാണ് തന്നില്‍ നിന്ന് കാശ് തട്ടിയെടുത്തതെന്ന് സെറാഫിന്‍ എഡ്വിന്‍ പറഞ്ഞു. റോയല്‍ ക്രിസ്റ്റല്‍ ഹോട്ടല്‍ എം.ഡി ഇസ്മായീല്‍ എന്നയാളുമായി ചേര്‍ന്ന് ഹോട്ടല്‍ ബിസിനസ് നടത്താമെന്ന് പറഞ്ഞാണ് സന്തോഷ് മാധവന്‍ നാല് ലക്ഷം ദിര്‍ഹം (ഏകദേശം 45 ലക്ഷം രൂപ) കൈക്കലാക്കിയതെന്നും ഇവര്‍ വ്യക്തമാക്കി.
ദുബായില്‍ ഇലക്ട്രോ മെക്കാനിക്കല്‍ കമ്പനി നടത്തുകയാണ് സെറാഫിന്‍. ഈ തട്ടിപ്പിന് ശേഷം ഇന്‍റര്‍പോളിന് സന്തോഷ് മാധവിനെതിരെ പരാതി നല്‍കിയതും ഫോട്ടോ നല്കിയതും താനാണെന്നും അവര്‍ വ്യക്തമാക്കി. സന്തോഷ് മാധവിന്‍റെ ഡ്രൈവറായിരുന്ന അലി കുഞ്ഞിനും തട്ടിപ്പില്‍ വ്യക്തമായ പങ്കുണ്ടെന്നും സെറാഫിന്‍ പറഞ്ഞു. ഇയാള്‍ എപ്പോഴും സന്തോഷ് മാധവിന്‍റെ കൂടെ ഉണ്ടാകാറുണ്ടെന്നും അവര്‍ പറഞ്ഞു. കേരളത്തില്‍ ഇത് സംബന്ധിച്ച് പരാതി നല്‍കുമെന്നും ഇപ്പോള്‍ ദുബായിലെ കരാമയില്‍ താമസിക്കുന്ന സെറഫിന്‍ വ്യക്തമാക്കി. സന്തോഷ് മാധവന് ദുബായിലുള്ള റൂം എടുത്ത് കൊടുത്തത് റോയല്‍ ക്രിസ്റ്റ്യല്‍ കാര്‍ഗോ ഹോട്ടല്‍ എം.ഡി ഇസ്മായീല്‍ ആണെന്നാണ് സെറാഫിന് പറഞ്ഞത്. തട്ടിപ്പ് നടത്തി സന്തോഷ് മാധവന്‍ മുങ്ങിയ ശേഷം ഈ മുറിയില്‍ പോയപ്പോളാണ് ഇയാളുടെ യഥാര്‍ത്ഥ ജീവിതത്തെക്കുറിച്ച് മനസിലായതെന്നും ഇവര്‍ പറയുന്നു. മുറിയില്‍ നിറയെ ഒഴിഞ്ഞ മദ്യക്കുപ്പികളായിരുന്നുവത്രെ. പിന്നീട് സന്തോഷ് മാധവന്‍റെ വീട്ടു ജോലിക്കാരനായിരുന്ന അസീസ് എന്നയാള്‍ പറഞ്ഞത് മിക്ക ദിവസങ്ങളിലും സന്തോഷ് മാധവന്‍ മദ്യം കഴിക്കാറുണ്ടായിരുന്നുവെന്നും. ഇടയ്ക്ക് സ്ത്രീകള്‍ വരാറുണ്ടായിരുന്നുവെന്നുമാണെന്നും സെറാഫിന്‍ പറയുന്നു. ഒരു സിനിമാ നടിയും ഇയാളുടെ മുറിയില്‍ വന്ന് താമസിച്ചിരുന്നുവത്രെ.
- ജെ. എസ്.
|
ദുബായില്‍ കടന്നല്‍ കുത്തേറ്റ് മലയാളി മരിച്ചു
മലപ്പുറം ത്യക്കണ്ണാപുരം സ്വദേശി സുലൈമാന്‍ ആണ് മരിച്ചത്. 45 വയസ്സായിരുന്നു. 2 ദിവസം മുന്‍പ് ദുബായില്‍ വച്ച കടന്നലുകളുടെ കുത്തേറ്റ ഇയാള്‍ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു.
Labels: അപകടങ്ങള്‍, ദുബായ്
- ജെ. എസ്.
|
16 കിലോ മയക്കുമരുന്ന് ദുബായ് കസ്റ്റംസ് പിടിച്ചെടുത്തു
ഷൂകള്‍ക്കുള്ളില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച 16 കിലോ മയക്കു മരുന്ന് ദുബായ് കസ്റ്റംസ് പിടിച്ചെടുത്തു. മോര്‍ഫിന്‍ , ഹെറോയിന്‍ എന്നിവയാണ് പിടിച്ചെടുത്തത്. കാര്‍ഗോ വഴി ഷൂകളും വസ്ത്രങ്ങളുമാണെന്ന് വ്യാജേന ഒരു ആഫ്രിക്കന്‍ രാജ്യത്തേക്ക് അയക്കാന്‍ ശ്രമിച്ച മയക്കു മരുന്നാണ് പിടിച്ചെടുത്തത്. ഷൂകള്‍ക്കുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു മയക്കു മരുന്നുകള്‍.
Labels: കുറ്റകൃത്യം, ദുബായ്
- ജെ. എസ്.
|
ഖത്തറില്‍ വീട്ടു ജോലിക്കാര്‍ക്ക് പുതിയ നിയമം വരുന്നു
ഖത്തറില്‍ നടപ്പാക്കാനുദ്ദേശിക്കുന്ന ഗാര്‍ഹിക ജോലിക്കാരെ സംബന്ധിച്ച പുതിയ കരട് നിയമം രാജ്യത്തെ ഉന്നതാധികാര സമിതിയുടെ പരിഗണനയ്ക്കായി സമര്‍പ്പിച്ചു.
സമിതിയുടെ ശുപാര്‍ശകളോടെ മന്ത്രിസഭയുടെ അനുമതി ലഭിച്ചാല്‍ അന്തിമമായി അമീര്‍ അംഗീകാരം നല്‍കുന്നതോടെ പുതിയ നിയമം പ്രാബല്യത്തില്‍ വരും. ഗാര്‍ഹിക ജോലിക്കാര്‍ ഇപ്പോള്‍ അനുഭവിക്കുന്ന ദുരിതങ്ങളും ചൂഷണവും പുതിയ നിമയത്തിലൂടെ തടയാമെന്നാണ് നിയമ വിദ്ഗ്ധരുടെ അഭിപ്രായം. നിലവില്‍ ഖത്തറിലെ ഈ മേഖലയിലുള്ളവര്‍ക്ക് യാതൊരു നിയമ പരിരക്ഷയും ലഭിക്കുന്നില്ല. തുടര്‍ച്ചയായ പരാതികളെ തുടര്‍ന്ന് ഇന്ത്യയടക്കം ചില രാജ്യങ്ങള്‍ ഖത്തറിലേക്ക് വീട്ടുജോലിക്ക് സ്ത്രീകളെ അയയ്ക്കുന്നതിന് നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. Labels: ഖത്തര്‍, തൊഴില്‍ നിയമം
- ജെ. എസ്.
|
സൗദി അറേബ്യയില്‍ 180 ലേറെ ഭീകരാക്രമണ പദ്ധതികള്‍ തകര്‍ത്തു
സൗദി അറേബ്യയില്‍ 180 ലേറെ ഭീകരാക്രമണ പദ്ധതികള്‍ തകര്‍ത്തതായി ആഭ്യന്തര മന്ത്രി നായിഫ് രാജകുമാരന്‍ പറഞ്ഞു. ഭീകര സംഘാംഗങ്ങളില്‍ ഒട്ട്മിക്കവരേയും പിടികൂടുകയോ വധിക്കുകയോ ചെയ്തു. ഇവരുടെ ധനസ്രോതസുകള്‍ ഉന്മൂലനം ചെയ്തതായും ആഭ്യന്തര മന്ത്രി അറിയിച്ചു. സൗദി അറേബ്യയില്‍ വേരുകള്‍ നഷ്ടപ്പെട്ട അല്‍ ഖാഇദ യെമനിലേക്ക് നീങ്ങുന്നതായി കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുണ്ടായിരുന്നു.
- ജെ. എസ്.
|
ഖത്തറില്‍ അവിവാഹിതകളായ സ്ത്രീകളുടെ എണ്ണം വര്‍ധിക്കുന്നു
ഒരു പ്രാദേശിക അറബ് പത്രം നടത്തിയ സര്‍വേയില്‍ ഖത്തറില്‍ അവിവാഹിതകളായ സ്ത്രീകളുടെ എണ്ണം വര്‍ധിക്കുന്നതായി കണ്ടെത്തി. 30 വയസിന് മുകളില്‍ പ്രായമുള്ള ഖത്തറിലെ സ്ത്രീകള്‍ക്ക് വരന്മാരെ കിട്ടുവാന്‍ ബുധിമുട്ടാണെന്നും സര്‍വേ വ്യക്തമാക്കുന്നു. കനത്ത സ്ത്രീധന തുകയും വിവാഹം വൈകാന്‍ കാരണമായി പറയുന്നുണ്ട്. ഉന്നത വിദ്യാഭ്യാസമുള്ള സ്ത്രീകള്‍ക്ക് അനുയോജ്യരായ വരന്മാരെ കിട്ടുന്നതിനും ബുദ്ധിമുട്ടുണ്ടെന്ന് സര്‍വേ വെളിപ്പെടുത്തുന്നു. ഉന്നത വിദ്യാഭ്യാസം നേടുന്ന വനിതകളേക്കാള്‍ ഖത്തറിലെ പുരുഷന്മാര്‍ ജീവിത പങ്കാളിയാക്കാന്‍ ഇഷ്ടപ്പെടുന്നത് സാമാന്യ വിദ്യാഭ്യാസം നേടിയ സ്ത്രീകളെ ആണെന്നും സര്‍വേ കണ്ടെത്തുന്നു.
- ജെ. എസ്.
|
11 May 2008
ദുരിതാശ്വാസം പട്ടാള ഭരണകൂടത്തിന്റെ പ്രചരണ തന്ത്രമാവുന്നു
അന്താരാഷ്ട്ര സഹായം പ്രവഹിച്ചു കൊണ്ടിരിക്കുന്ന മ്യാന്മറില്‍ പട്ടാള ഭരണകൂടം ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ തങ്ങളുടെ പ്രചരണ തന്ത്രമാക്കുന്നു. ഐക്യരാഷ്ട്ര സഭയുടെ ദുരിതാശ്വാസ സാമഗ്രികള്‍ പിടിച്ചെടുത്ത പട്ടാള മേധാവികള്‍ അവ വിതരണം ചെയ്യുന്നത് തങ്ങള്‍ക്ക് സ്വാധീനമുള്ള പ്രദേശങ്ങളിലാണ്. പട്ടാള ജെനറല്‍മാരുടെ പേര്‍ വലുതാക്കി എഴുതി പിടിപ്പിച്ച ഭക്ഷണ പൊതികളും മരുന്നും മറ്റും തങ്ങളുടെ ഔദാര്യമാണ് എന്ന മട്ടിലാണ് വിതരണം ചെയ്യപ്പെടുന്നത്. അതും തങ്ങള്‍ക്ക് സ്വാധീനമുള്ള പ്രദേശങ്ങളില്‍ മാത്രം. ഇത് കാരണം അത്യാവശ്യം ഉള്ള പല സ്ഥലങ്ങളിലും സഹായം എത്തുന്നില്ല. 10 ശതമാനം ദുരിത ബാധിതര്‍ക്ക് പോലും ഇനിയും ഒരു തരത്തിലും ഉള്ള ആശ്വാസവും എത്തിക്കാനായിട്ടില്ല എന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.
Labels: അന്താരാഷ്ട്രം, കാലാവസ്ഥ, ദുരന്തം
- ജെ. എസ്.
|
10 May 2008
ഇന്ത്യക്കാരുടെ ഭക്ഷ്യ ഉപഭോഗം വര്‍ധിച്ചത് ശുഭ സൂചകം ആണെന്ന് അമേരിക്ക
ലോകത്തെ ഏതൊരു ജനതയുടെയും ഭക്ഷ്യ ഉപഭോഗവും വര്‍ധിക്കുന്നത് ഒരു നല്ല സൂചനയാണെന്നും അത് പുരോഗതിയെയാണ് സൂചിപ്പിക്കുന്നത് എന്നും അമേരിക്കന്‍ സ്റ്റേറ്റ് ഡിപാര്‍ട്മെന്റ് വക്താവ് പറഞ്ഞു. നേരത്തേ കോണ്ടലീസ റൈസ് നടത്തിയ പ്രസ്താവന ഇന്ത്യയെ ചൊടിപ്പിച്ചതിന്റെ പശ്ചാത്തലത്തിലാണ് ഈ പുതിയ വെളിപ്പെടുത്തല്‍. ആഗോള ഭക്ഷ്യ വില വര്‍ധന ഇന്ത്യന്‍ മധ്യ വര്‍ഗത്തിന്റെ വര്‍ധിച്ച ഭക്ഷ്യ ഉപഭോഗം മൂലം ആണെന്നായിരുന്നു റൈസിന്റെ പ്രസ്താവന. ഇതിനെതിരെ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നിരുന്നു.
ആഗോള വ്യാപകമായ ഒരു സാമ്പത്തിക ഉന്നമനത്തിന്റെ ലക്ഷണമാണ് ഇതെന്നും ജീവിത നിലവാരവും സാമ്പത്തിക സംവിധാനങ്ങളും മാറുന്നത് അന്താരാഷ്ട്ര വ്യവസ്ഥിതിക്ക് തന്നെ നല്ലതാണെന്നുമാണ് അമേരിക്കയുടെ പുതിയ കണ്ടെത്തല്‍. Labels: അമേരിക്ക, ഇന്ത്യ, സാമ്പത്തികം
- ജെ. എസ്.
|
09 May 2008
മ്യാന്മാറിലെ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് ഭരണകൂടം തടസ്സം നില്‍ക്കുന്നു
മരണസംഖ്യ ഒരു ലക്ഷം കവിഞ്ഞു എന്ന വാര്‍ത്തകള്‍ക്കിടയിലും അന്താരാഷ്ട്ര സമൂഹത്തിന്റെ രക്ഷാ പ്രവര്‍ത്തന സംഘങ്ങള്‍ക്ക് മ്യാന്മര്‍ ഭരണകൂടം പ്രവേശന അനുമതി നല്‍കുവാന്‍ വിസമ്മതിച്ചു. ഇത്തരമൊരു നിഷേധം ചരിത്രത്തില്‍ ആദ്യമായിട്ടാണെന്ന് ഐക്യ രാഷ്ട്ര സഭയുടെ വക്താവ് അഭിപ്രായപ്പെട്ടു.
തങ്ങള്‍ക്ക് അന്താരാഷ്ട്ര സമൂഹത്തിന്റെ സഹായം ആവശ്യമാണെന്നും തങ്ങളെ സഹായിക്കാന്‍ സന്നദ്ധമായ എല്ലാവരോടും നന്ദിയുണ്ടെന്നും പട്ടാള ഭരണകൂടത്തിന്റെ പത്രകുറിപ്പില്‍ അറിയിച്ചു. എന്നാല്‍ ഈ സഹായങ്ങള്‍ വിതരണം ചെയ്യാന്‍ തങ്ങളുടെ ആളുകള്‍ മതിയാവും. വിദേശികളെ തല്‍കാലം മ്യാന്മറില്‍ പ്രവേശിപ്പിക്കന്‍ കഴിയാത്ത സാഹചര്യമാണ്. അയല്‍ രാജ്യമായ തായ്ലന്‍ഡിലെ എംബസ്സികളില്‍ വിസക്കുള്ള അപേക്ഷകള്‍ കൊടുത്ത പല രക്ഷാപ്രവര്‍ത്തന സംഘങ്ങളും ദിവസങ്ങളോളം കാത്തിരിക്കുകയാണ്. ഇന്ന് തായ്ലാന്‍ഡില്‍ അവധിയായതിനാല്‍ ഇനിയും നടപടികള്‍ വൈകുവാനാണ് സാദ്ധ്യത. Labels: അന്താരാഷ്ട്രം, അപകടങ്ങള്‍
- ജെ. എസ്.
|
08 May 2008
സൗദി എംബസികളില്‍ ജൂണ്‍ 5 മുതല്‍ പേപ്പര്‍ വക്കാല സ്വീകരിക്കില്ല
വിദേശങ്ങളിലെ സൗദി എംബസികളില്‍ നിന്ന് വിസ സ്റ്റാമ്പ് ചെയ്യുന്നതിന് ജൂണ്‍ അഞ്ച് മുതല്‍ പേപ്പര്‍ വക്കാല സ്വീകരിക്കില്ല. ഈ തീയതി മുതല്‍ ഇലക്ട്രോണിക് വക്കാല മാത്രമേ സ്വീകരിക്കുകയുള്ളൂ എന്ന് സൗദി വിദേശ മന്ത്രാലയം വ്യക്തമാക്കി. വിസ കച്ചവടവും വ്യാജ വക്കാലകളും തടയുന്നത് മുന്‍ നിര്‍ത്തിയാണ് ഈ തീരുമാനമെന്ന് വിദേശ മന്ത്രാലയ അണ്ടര്‍ സെക്രട്ടറി ഖാലിദ് ബിന്‍ സൗദ് ബിന്‍ഖാലിദ് രാജകുമാരന്‍ അറിയിച്ചു.
Labels: തൊഴില്‍ നിയമം, സൌദി
- ജെ. എസ്.
|
അബുദാബിയില്‍ പുതിയ റഡാറുകള്‍
വേഗപരിധി മറി കടക്കുന്ന വാഹനങ്ങളെ കണ്ടെത്തുന്നതിനായി അബാദാബിയില്‍ കൂടുതല്‍ റഡാറുകള്‍ സ്ഥാപിക്കുന്നു. ഈ മാസം അവസാനത്തോടെ അഞ്ച് പുതിയ റഡാറുകള്‍ കൂടി സ്ഥാപിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ഏറ്റവും അത്യാധുനിക രീതിയിലുള്ളവയായിരിക്കും ഈ റഡാറുകള്‍.
- ജെ. എസ്.
|
ഖത്തറില്‍ മലയാളിയുടെ കടയില്‍ വന്‍ കവര്‍ച്ച
തൃശൂര്‍ സ്വദേശി അഷ്റഫിന്‍റെ ദോഹയിലുള്ള ഈസ്റ്റേണ്‍ കോള്‍ഡ് സ്റ്റോറിലാണ് ഞായറാഴ്ച പുലര്‍ച്ചെ കവര്‍ച്ച നടന്നത്. 15,000 ത്തിലധികം റിയാലിന്‍റെ സാധനങ്ങള്‍ മോഷണം പോയി. നൂറിലധികം മൊബൈല്‍ ഫോണ്‍ റീചാര്‍ച് കൂപ്പണുകള്‍, സിഗരറ്റ്, ഇന്‍റര്‍നെറ്റ് ടെലഫോണ്‍ കാര്‍ഡുകള്‍ എന്നിവയാണ് മോഷ്ടിക്കപ്പെട്ടത്. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Labels: കുറ്റകൃത്യം, ഖത്തര്‍
- ജെ. എസ്.
|
ഇന്ത്യയില്‍ പട്ടിണി ഇല്ല എന്ന് ബുഷ് മാറ്റി പറയുന്നു
ഇന്ത്യക്കാര്‍ നല്ല ഭക്ഷണം കഴിക്കുന്നുവെന്ന് പാശ്ചാത്യര്‍ അംഗീകരിക്കുന്നത് നല്ല കാര്യമാണെന്ന് ആസൂത്രണ കമ്മീഷന്‍ ഉപാധ്യക്ഷ്യന്‍ മൊണ്ടേക് സിംഗ് അലുവാലിയ പറഞ്ഞു. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി സൗദി അറേബ്യയിലെത്തിയ അദ്ദേഹം റിയാദില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ജോര്‍ജ്ജ് ബുഷിന്‍റെ പരാമര്‍ശത്തോട് പ്രതികരിച്ചത്. ഇന്ത്യയില്‍ ദാരിദ്രവും പട്ടണിയുമാണെന്നാണ് മുന്‍പ് പാശ്ചാത്യ ലോകം പ്രചരിപ്പിച്ചിരുന്നത്. അവര്‍ തന്നെ അത് മാറ്റി പറയുന്നത് ആഹ്ലാദകരമാണ്. എന്നാല്‍ ഇന്ത്യക്കാര്‍ നല്ല ഭക്ഷണം കഴിച്ചതു കൊണ്ടല്ല മറ്റു കാരണങ്ങളാലാണ് ഭക്ഷ്യ ക്ഷാമമെന്ന് എല്ലാവര്‍ക്കും അറിയാമെന്നും അലുവാലിയ പറഞ്ഞു.
- ജെ. എസ്.
|
സൗദിയില്‍ ഗാര്‍ഹിക പീഡനം തടയാന്‍ ഹെല്പ് ലൈന്‍
ഗാര്‍ഹിക പീഡനം തടയാന്‍ സൗദി അറേബ്യയിലെ സാമൂഹിക ക്ഷേമ മന്ത്രാലയം നടപടികള്‍ സ്വീകരിക്കുന്നു. ഇതിന്‍റെ ഭാഗമായി ഗാര്‍ഹിക പീഡനം റിപ്പോര്‍ട്ട് ചെയ്യാന്‍ ടെലിഫോണ്‍ സൗകര്യം ഏര്‍പ്പെടുത്താനുള്ള നീക്കം പൂര്‍ത്തിയായി വരുന്നതായി സാമൂഹിക കാര്യ ഉപമന്ത്രി അവാദ് അല്‍ റദ്ദാദി അറിയിച്ചു. പീഡനത്തിന് ഇരയാകുന്നവര്‍ 1919 എന്ന നമ്പറില്‍ വിളിച്ചാല്‍ ഉടന്‍ നടപടി സ്വീകരിക്കും. പീഡനം നടക്കുന്നതായി ബോധ്യപ്പെടുന്ന മറ്റുള്ളവര്‍ക്കും ഈ നമ്പര്‍ ഉപയോഗിക്കാവുന്നതാണ്.
- ജെ. എസ്.
|
07 May 2008
നോക്കിയ കമ്പനിയുടെ പേരില്‍ ഗള്‍ഫില്‍ നറുക്കെടുപ്പ് തട്ടിപ്പ്
നോക്കിയ കമ്പനിയുടെ നറുക്കെപ്പില്‍ വിജയിയായിരിക്കുന്നു എന്ന മെസേജുമായി തട്ടിപ്പ്. യു.എ.ഇ.യിലെ നിരവധി മൊബൈല്‍ ഫോണുകളിലേക്കാണ് ഈ തട്ടിപ്പ് സന്ദേശം എത്തുന്നത്. ഇത് വിശ്വസിച്ചവര്‍ക്ക് കാശ് നഷ്ടപ്പെടുകയും ചെയ്തു.
നോക്കിയ മൊബൈല്‍ കമ്പനിയുടെ ഭാഗ്യ നറുക്കെടുപ്പില്‍ വിജയിയായിരിക്കുന്നു എന്ന മെസേജ് നിങ്ങളുടെ മൊബൈല്‍ ഫോണില്‍ എത്തുന്നുവെങ്കില്‍ സൂക്ഷിക്കുക. ഒരു തട്ടിപ്പിന്‍റെ തുടക്കമാണത്. 1,91,000 പൗണ്ട് സമ്മാനമായി ലഭിച്ചിരിക്കുന്നു എന്ന മെസേജുമായി നോക്കിയ കമ്പനിയുടെ പേരിലാണ് തട്ടിപ്പ് അരങ്ങേറുന്നത്. യു.എ.ഇ.യിലെ നിരവധി പേര്‍ക്ക് ഇതിനകം തന്നെ ഇത്തരത്തിലുള്ള മെസേജ് ലഭിച്ചു കഴിഞ്ഞു. സമ്മാനം വാങ്ങാന്‍ മെസേജില്‍ കൊടുത്തിരിക്കുന്ന ഇമെയില്‍ അഡ്രസിലോ, ഫോണ്‍ നമ്പറിലോ ബന്ധപ്പെട്ടാല്‍ വിശദമായ വിവരങ്ങള്‍ നിങ്ങളുടെ മെയിലിലേക്ക് എത്തും. ബ്രിട്ടനില്‍ നിന്ന് ഡോ. ആന്‍റണി ഫ്ലോയ്ഡ് എന്ന പേരിലാണ് മെയില്‍ ലഭിക്കുക. 25,000ത്തിലധികം മൊബൈല്‍ നമ്പറുകളില്‍ നിന്നാണ് താങ്കളെ തെരഞ്ഞെടുത്തിരിക്കുന്നതെന്ന വിശദീകരണവുമായി ഒരു സര്‍ട്ടിഫിക്കറ്റും അയച്ചു തരും. അതില്‍ എഴുതിയിരിക്കുന്ന നിങ്ങളുടെ പേര്‍ കൃത്യമാണോ എന്ന് പരശോധിക്കണമെന്നും ഈ പേരിലായിരിക്കും 1,91,000 പൗണ്ടിന്‍റെ ചെക്ക് ഇഷ്യൂ ചെയ്യുകയെന്നും പ്രത്യേക നിര്‍ദേശവുമുണ്ടാകും. ഇടയ്ക്ക് ബ്രിട്ടനിലെ നോക്കിയ കമ്പനിയില്‍ നിന്നെന്നു പറഞ്ഞ് ഫോണ്‍ കോളുമെത്തും. ഇതോടെ തന്നെ ഭാഗ്യം കടാക്ഷിച്ചു എന്ന് കരുതി മറുപടി അയച്ചു കഴിഞ്ഞാല്‍ പിന്നെ തട്ടിപ്പിന്‍റെ അടുത്ത ഭാഗം അരങ്ങേറുകയായി. നിങ്ങളുടെ പേരിലുള്ള 191000 പൗണ്ടിന്‍റെ ചെക്ക് തയ്യാറാണെന്നും ഇത് കൊറിയറില്‍ അയച്ചു തരാനായി 595 പൗണ്ട് അയക്കണമെന്നായിരിക്കും അടുത്ത നിര്‍ദേശം. വിവിധ കൊറിയര്‍ കമ്പനികളുടെ പേരുകളും അവയുടെ കൊറിയര്‍ ചാര്‍ജും മെയിലില്‍ വിശദമായി ഉണ്ടാകും. ഇതില്‍ ഏത് കൊറിയര്‍ കമ്പനി വേണമെന്ന് താങ്കള്‍ക്ക് തിരഞ്ഞെടുക്കാമെന്ന നിര്‍ദേശവുമുണ്ടാകും. ഇന്‍ഷുറന്‍സ് തുകയായ 1650 പൗണ്ടും അഡ്മിനിസ്ട്രോഷന്‍ തുകയായ 240 പൗണ്ടും തങ്ങള്‍ അടച്ചുവെന്നും ബാക്കി തുക അടച്ചാല്‍ മതിയെന്നുമായിരിക്കും ഇ-മെയില്‍ സന്ദേശം. 191,000 പൗണ്ട് ലഭിക്കുന്നതല്ലെ എന്ന് കരുതി തുക അയച്ചു കൊടുത്താല്‍ പിന്നെ ഇവരെക്കുറിച്ച് യാതോരു വിവരവുമുണ്ടാകില്ല. അയച്ച തുക അത്രയും നഷ്ടപ്പെട്ടത് തന്നെ. നോക്കിയ ഇത്തരത്തിലുള്ള ഒരു പ്രമോഷന്‍ നടത്തുന്നില്ലെന്നും ഇത് വന്‍ തട്ടിപ്പാണെന്നും നോക്കിയ അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. നേരത്തെ ഇ-മെയില്‍ വഴിയാണ് ഇത്തരം സന്ദേശങ്ങള്‍ വന്നിരുന്നതെങ്കില്‍ ഇപ്പോള്‍ മൊബൈല്‍ ഫോണിലേക്ക് നേരിട്ടാണ് തട്ടിപ്പ് സന്ദേശം എത്തുന്നത്. യു.എ.ഇയിലെ നൂറുകണക്കിന് മൊബൈല്‍ ഫോണിലേക്കാണ് ഇത്തരം തട്ടിപ്പ് സന്ദേശങ്ങള്‍ എത്തിയിരിക്കുന്നത്.
- ജെ. എസ്.
|
കവിതാക്ഷരി മത്സര ഫലം പ്രസിദ്ധപ്പെടുത്തി
വനിതാ ലോകം ബ്ലോഗില്‍ നടത്തിയിരുന്ന കവിതാക്ഷരി മത്സര ഫലം പ്രസിദ്ധപ്പെടുത്തി. ജോയും കിരണ്‍സുമായിരുന്നു വിധി കര്‍ത്താക്കള്‍. യാതൊരു നിബന്ധനകളും ചട്ടക്കൂടുകളും ഇല്ലായിരുന്ന കവിതാക്ഷരി മത്സരം മാര്‍ച്ച് 23 നു് ആരംഭിച്ചു ഒരു മാസത്തിലേറെ നീണ്ടു് നിന്നു്, ഏപ്രില്‍ 25നു് അവസാനിച്ചു. വിധി കര്‍ത്താക്കളുടേതടക്കം 63 കവിതകള്‍ പോസ്റ്റ് ചെയ്തു. 7 കുട്ടികളും 15 സ്ത്രീകളും 30 പുരുഷന്മാരും ഉള്‍പ്പെടെ 52 പേര്‍ പങ്കെടുത്തു. കവികര്‍ (കവയിത്രികളും കവികളും) തന്നെ എഴുതി അവര്‍ തന്നെ ചൊല്ലിയ കവിതകളുടെ നല്ലൊരു ശേഖരം കവിതാക്ഷരിയ്ക്ക് സംഭരിക്കാന്‍ കഴിഞ്ഞു. കവിതകളെല്ലാം തന്നെ വിക്കിസോഴ്സ് ആവശ്യപ്പെട്ടിട്ടുണ്ട്.
ഉച്ചാരണ ശുദ്ധി, ശബ്ദം, ഈണം, മിതമായ പശ്ചാത്തല സംഗീതം എന്നിവയുടെ മികവു് കൊണ്ട് ഷര്‍മ്മിളാ ഗോപന്‍ പെണ്‍ വിഭാഗത്തില്‍ ഒന്നാം സ്ഥാന്നത്തിനര്‍ഹയായി. അവതരണത്തിലെ വ്യത്യസ്ഥതകൊണ്ട് ദേവസേനയുടെ പച്ചക്കറികളില്‍ മുയല്‍ എന്ന കവിത രണ്ടാം സ്ഥാനത്തും സാരംഗി ചൊല്ലിയ ആഴങ്ങളിലെ മണ്ണ് എന്ന കവിത മൂന്നാം സ്ഥാനത്തും എത്തി. ഇട്ടിമാളുവിന്റെ ശ്രദ്ധേയമായ അവതരണവും മൂന്നാം സ്ഥാനത്തിനര്‍ഹമായി. കവിതക്കനുസൃതമായ ഈണം ആലാപനം ഒപ്പാം നല്ല ശബ്ദ സൌകുമാര്യം കൊണ്ട് ബഹുവ്രീഹിയുടെ പിറക്കാത്ത മകനു് ആണ്‍ വിഭാഗത്തില്‍ രണ്ടാം സ്ഥാനത്തെത്തി. യൂണിവേഴ്സിറ്റി യൂത്ത് ഫെസ്റ്റ്റിന്റെ ഒന്‍പതാം നമ്പര്‍ സ്റ്റേജിന്റെ താഴെയുള്ള മരത്തണലിലെ ഓര്‍മ്മകളിലേക്കു കൊണ്ടു പോകുന്ന ആലാപനത്തിലൂടെ ശ്രദ്ധേയമായി തീര്‍ന്നതാണ് കാണാമറയത്ത് അവതരിപ്പിച്ച മയൂരയുടെ "നിണമെഴുതിയത്" രണ്ടാം സ്ഥാനത്തെത്താന്‍ കാരണമായത്. രണ്ടാം സ്ഥനത്തെത്തിയ റിയാസ് മുഹമ്മദിന്റെ "എന്റെ വൃന്ദാവനവും, ഒറ്റ മണല്‍ത്തരിയും " വ്യത്യസ്തയും അവതരണ ഭംഗിയും കൊണ്ട് ഏറ്റം ശ്രദ്ധേയമായ കവിതകളില്‍ ഒന്നായിരുന്നു. ഉമ്മ എന്ന കവിത അതിന്റെ ആത്മാവ് അറിഞ് ആലപിച്ചിരിക്കുന്ന തമനു മൂന്നാം സ്ഥാനത്തിന് അര്‍ഹനായി. അവതരണം കൊണ്ടും ആലാപനം കൊണ്ടും വ്യക്തത കൊണ്ടും കുട്ടികളുടെ വിഭാഗത്തില്‍ ഒന്നാം സ്ഥാനത്ത് എത്തിയത് മാളവികയാണു്. മഹാദേവന്റെ കൃത്യതയേറിയ ആലാപനം രണ്ടാം സ്ഥാനം കരസ്ഥമാക്കി. അവതരണ ശൈലിയിലുള്ള വ്യത്യസ്തത കൊണ്ട് അമ്മുക്കുട്ടിയുടെ കവിത മൂന്നാം സ്ഥാനം നേടി. കവിതാക്ഷരിയെ ഏറ്റവും ആകര്‍ഷണീയമാക്കിയത് പവിത്രയുടേയും ഇളയുടേയും കുഞ്ഞിക്കവിതകളായിരുന്നു. വരികള്‍ക്കനുസരിച്ച ഭാവം കവിത ചൊല്ലുന്നതിലും കൊണ്ടു വരാന്‍ കഴിഞ്ഞിട്ടുണ്ട് വിശാഖിന്റെ കവിതയ്ക്കു് കഴിഞ്ഞിരുന്നു. അപ്രത്തും ഇപ്രത്തും നോക്കാതെ കവിത ചൊല്ലിയ ലിയാന്‍ മുഹമ്മദ് ആയിരുന്നു കവിതാക്ഷരിയുടെ താരം. കൂടുതല്‍ വിവരങ്ങള്‍ക്ക് http://vanithalokam.blogspot.com/2008/05/blog-post.html
- ജെ. എസ്.
|
06 May 2008
സൌദി ജയിലില്‍ തീപ്പിടുത്തം; 7 തടവുകാര്‍ മരിച്ചു
സൗദി അറേബ്യയിലെ അല്‍ ഹസയില് ജയിലിലുണ്ടായ തീപിടുത്തത്തില്‍ ഏഴ് തടവുകാര്‍ മരിച്ചു. സെല്ലുകളിലെ കിടക്കകള്‍ക്ക് തീപിടിച്ചാണ് ദുരന്തം. ഇന്ത്യക്കാര്‍ അത്യാഹിതത്തില്‍ പെട്ടതായി വിവരമില്ല. നിരവധി പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. തടവുപുള്ളികള്‍ തമ്മിലുണ്ടായ അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ ഏഴ് പേര്‍ മരിച്ചതായാണ് ജയില്‍ വകുപ്പ് മേധാവി അലി അല്‍ ഹാരിഥിയെ ഉദ്ധരിച്ച് ഔദ്യോഗിക വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തത്. മൂന്ന് സുരക്ഷാ ഭടന്മാരും ഒന്‍പത് തടവുകാരും ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതായും അദ്ദേഹം അറിയിച്ചു.
Labels: അപകടങ്ങള്‍, സൌദി
- ജെ. എസ്.
|
05 May 2008
കുവൈറ്റില്‍ സമര നേതാക്കളെ നാടുകടത്തും
തൊഴില്‍ സമരങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നവരേയും കൂട്ടം കൂടി സമ്മര്‍ദ്ദ തന്ത്രങ്ങള്‍ പ്രയോഗിക്കുന്നവരേയും പിടികൂടി നാടു കടത്തുമെന്ന് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. തൊഴിലാളികള്‍ കൂട്ടമായി പ്രതിഷേധം പ്രകടിപ്പിക്കുന്ന സംഭവങ്ങള്‍ ഈയിടെയായി കുവൈറ്റില്‍ വര്‍ധിച്ചതിനെ തുടര്‍ന്നാണ് ഈ തീരുമാനം.
അടിസ്ഥാന സൗകര്യങ്ങള്‍ നിഷേധിക്കപ്പെടുമ്പോഴാണ് പലപ്പോഴും തൊഴിലാളികള്‍ സംഘടിക്കുന്നത്. എന്നാല്‍ ഇത്തരത്തിലുള്ള പ്രതിഷേധം കുവൈറ്റില്‍ നിയമ വിരുദ്ധമാണ്. തൊഴില്‍ സമരങ്ങള്‍ക്ക് അപ്പുറം ഈയിടെ രാഷ്ട്രീയ, ഗോത്ര, മത വിഭാഗങ്ങള്‍ പ്രതിഷേധ യോഗങ്ങളും മാര്‍ച്ചും സംഘടിപ്പിച്ചിരുന്നു. ഈ സാഹചര്യത്തില്‍ കൂടിയാണ് സംഘടിച്ച് പ്രതിഷേധം നടത്തുന്നവര്‍ നാടു കടത്തല്‍ അടക്കമുള്ള കര്‍ശന ശിക്ഷാ നടപടികള്‍ നേരിടേണ്ടി വരുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് പുറപ്പെടുവിച്ചത്. Labels: കുവൈറ്റ്, തൊഴില്‍ നിയമം, പ്രതിഷേധം, മനുഷ്യാവകാശം
- ജെ. എസ്.
|
ഡോ. യൂസുഫ് ആല്‍ ഖര്‍ദാവി 100 ബുദ്ധി ജീവീകളില്‍ ഒരാള്‍
ലോകത്ത് ഏറ്റവും കൂടുതല്‍ ജനസ്വാധീനമുള്ള 100 ബുദ്ധി ജീവീകളില്‍ ഒരാളായി ഖത്തറിലെ പ്രശസ്ത ഇസ്ലാമിക ചിന്തകന്‍ ഡോ. യൂസുഫ് ആല്‍ ഖര്‍ദാവിയെ തെരഞ്ഞെടുത്തു.
അമേരിക്കയിലെ ഫോറിന്‍ പോളിസി മാഗസിനാണ് അദ്ദേഹത്തെ ഈ സ്ഥാനത്തേക്ക് തെരഞ്ഞെടുത്തത്. ഈ നൂറുപേരില്‍ നിന്ന് വായനക്കാര്‍ വോട്ടെടുപ്പിലൂടെ തെരഞ്ഞെടുക്കുന്ന അഞ്ച് പേരെ ലോകത്ത് ഏറ്റവും സ്വാധീനമുള്ള പണ്ഡിതന്മാരായി തെരഞ്ഞെടുക്കും. ഈ മാസം 15 വരെയാണ് വോട്ടെടുപ്പ്. Labels: ഖത്തര്‍
- ജെ. എസ്.
|
ജിദ്ദയില്‍ അഞ്ചംഗ സംഘത്തെ അറസ്റ്റ് ചെയ്തു
നിരവധി പിടിച്ചുപറികളും കവര്‍ച്ചകളും നടത്തിയ ഛാഡുകാരായ അഞ്ചംഗ സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു. ബൈക്കുകളില്‍ കറങ്ങി വാനിറ്റി ബാഗുകളും മൊബൈല്‍ ഫോണുകളും പിടിച്ചു പറിച്ച സംഘം വ്യാപാര സ്ഥാപനങ്ങളില്‍ കവര്‍ച്ച നടത്തിയതായും കണ്ടെത്തിയിട്ടുണ്ട്. അതേ സമയം അസീസിയ, ഖുവൈസ് ഡിസ്ട്രിക്കുകളില്‍ കഴിഞ്ഞ ദിവസം ജവാസാത്ത് നടത്തിയ റെയ്ഡുകളില്‍ അനധികൃത താമസക്കാരായ 115 പേര്‍ പിടിയിലായി.
Labels: കുറ്റകൃത്യം, പോലീസ്, സൌദി
- ജെ. എസ്.
|
സൗദിയില്‍ സ്പോണ്‍സര്‍ വ്യവസ്ഥയ്ക്ക് മാറ്റം
സൗദി അറേബ്യയില്‍ സ്പോണ്‍സര്‍ വ്യവസ്ഥയ്ക്ക് പകരമായി മറ്റൊരു സംവിധാനം കൊണ്ടു വരാന്‍ നീക്കം. വ്യക്തികള്‍ സ്പോണ്‍സര്‍ ആകുന്നതിന് പകരം തൊഴിലാളികളുടെ സ്പോണ്‍സര്‍ഷിപ്പ് സര്‍ക്കാര്‍ മൊത്തമായി ഏറ്റെടുക്കുന്ന കാര്യമാണ് പരിഗണിക്കുന്നത്.
ഇത് സംബന്ധിച്ച് തൊഴില്‍ മന്ത്രാലയം പഠനം നടത്തുകയാണെന്ന് തൊഴില്‍ മന്ത്രി ഡോ. അബ്ദുല്‍ വാഹിദ് അല്‍ ഹുമൈദ് പറഞ്ഞു. തൊഴിലാളികളെ റിക്രൂട്ട് ചെയ്യാനായി റിക്രൂട്ടിംഗ് കമ്പനികള്‍ സ്ഥാപിക്കാനും മന്ത്രാലയം തീരുമാനിച്ചിട്ടുണ്ട്. ആവശ്യമായ തൊഴില്‍ പരീശീലനവും ഈ റിക്രൂട്ടിംഗ് കമ്പനികള്‍ നല്‍കും. ചില തൊഴില്‍ മേഖലകളില്‍ ബംഗ്ലാദേശി തൊഴിലാളികള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയത് തുടരുമെന്നും മന്ത്രി പറഞ്ഞു. Labels: തൊഴില്‍ നിയമം, സൌദി
- ജെ. എസ്.
|
ബഹറൈനില്‍ സ്പോണ്‍സര്‍ഷിപ്പ് രീതിയില്‍ മാറ്റം വരുന്നു
വിദേശികള്‍ക്ക് ജോലി ചെയ്യാനും താമസിക്കാനും വെവ്വേറെ പെര്‍മിറ്റുകള്‍ നല്‍കാനുള്ള ആലോചനയിലാണ് ബഹറൈന്‍ അധികൃതര്‍. തൊഴിലാളിക്ക് മേല്‍ തൊഴില്‍ ദാതാവിനുള്ള നിയന്ത്രണങ്ങള്‍ കുറയ്ക്കുക എന്ന ഉദ്ദേശത്തോടെയാണ് പുതിയ സ്പോണ്‍സര്‍ഷിപ്പ് നിയമം കൊണ്ടു വരാന്‍ അധികൃതര്‍ ആലോചിക്കുന്നത്. വിദേശികള്‍ക്ക് ജോലി ചെയ്യാനും താമസിക്കാനും വെവ്വേറെ പെര്‍മിറ്റുകള്‍ നല്‍കാനാണ് നീക്കം. നിലവില്‍ ഇതിന് ഒറ്റ പെര്‍മിറ്റാണ് നല്കുന്നത്.
വെവ്വേറെ പെര്‍മിറ്റുകള്‍ എന്ന സംവിധാനം വന്നാല്‍ തൊഴിലാളി രാജ്യത്ത് തങ്ങുന്നത് തടയാന്‍ തൊഴില്‍ ദാതാവിന് കഴിയില്ല. തൊഴിലാളിക്ക് മേല്‍ ജോലി സംബന്ധമായ കാര്യങ്ങളില്‍ മാത്രമായിരിക്കും തൊഴില്‍ദാതാവിന് നിയന്ത്രണം ഉണ്ടാവുക. ജോലി ചെയ്യാനും താമസിക്കാനും ഒറ്റ പെര്‍മിറ്റ് നല്‍കുന്ന നിലവിലെ രീതിയില്‍ തൊഴില്‍ മാറാനും രാജ്യത്ത് പ്രവേശിക്കാനും രാജ്യത്ത് നിന്ന് പുറത്ത് പോകാനും തൊഴില്‍ കരാര്‍ പുതുക്കാനും എല്ലാം തൊഴില്‍ ദാതാവിനെ ആശ്രയിക്കേണ്ട സ്ഥിതിയാണുള്ളത്. എന്നാല്‍ പുതിയ നിയമത്തില്‍ തൊഴിലാളികളുടെ ബഹ്റിനിലെ താമസം സംബന്ധിച്ച് തീരുമാനം എടുക്കാനുള്ള അധികാരം രാജ്യത്തിനായിരിക്കും. അഞ്ച് ലക്ഷത്തോളം വിദേശ തൊഴിലാളികള്‍ ബഹ്റിനില്‍ ജോലി ചെയ്യുന്നുണ്ടെന്നാണ് കണക്ക്. ഇതില്‍ 2,80,000 ത്തോളം പേര്‍ ഇന്ത്യയില്‍ നിന്നുള്ളവരാണ്. ഏതായാലും പുതിയ നിയമം തൊഴിലാളികള്‍ക്ക് കൂടുതല്‍ ഗുണകരമാകുമെന്നാണ് കരുതുന്നത്. തൊഴിലാളികള്‍ക്ക് തൊഴില്‍ മാറ്റം അടക്കമുള്ളവ പുതിയ നിയമം വരുന്നതോടെ എളുപ്പമാകും എന്നാണ് വിലയിരുത്തല്‍. Labels: തൊഴില്‍ നിയമം, ബഹറൈന്‍
- ജെ. എസ്.
|
04 May 2008
പരദേശി എന്ന ബ്ലോഗര്‍ അന്തരിച്ചു
തിരുവനന്തപുരം സ്വദേശിയായ മനോജ് പ്രഭാകര്‍ 1993 മുതല്‍ പ്രവാസ ജീവിതം നയിച്ചു പോരുന്ന വ്യക്തിയായിരുന്നു. ഖത്തറില്‍ കുടുംബ സമേതം താമസിച്ചു വരുന്ന മനോജ് വീട്ടിലെ ചില ആവശ്യങ്ങള്‍ക്കായി നാട്ടില്‍ പോയപ്പോള്‍ ഹൃദയാഘാതം മൂലമായിരുന്നു അന്ത്യം. മുപ്പത്തൊമ്പത് വയസ്സായിരുന്നു. ദോഹയിലെ കണ്‍സ്ട്രക്ഷന്‍ കമ്പനിയായ ജി.എച്ച് .ഡി.യില്‍ സീനിയര്‍ പ്രൊജക്റ്റ്സ് മാനേജരായിരുന്നു അന്തരിച്ച മനോജ്. ഭാര്യ വിന്നിയും രണ്ടു കുട്ടികളും ഉണ്ട്. പ്രകൃതിയെ വല്ലാതെ ഇഷ്ടപ്പെട്ടിരുന്ന മനോജ് സ്വന്തം ബ്ലോഗില്‍ തന്‍റേതായ ഒരു ശൈലി കണ്ടെത്താന്‍ തുടങ്ങിയതായിരുന്നു. ജോലി തിരക്കിനിടയിലും ബ്ലോഗില്‍ സമയം കണ്ടെത്താനും അത് മറ്റുള്ളവരിലേക്ക് എത്തിക്കാനും മനോജ് ശ്രമിച്ചിരുന്നു. അനാഥമായി പോയ മനോജിന്റെ ബ്ലോഗ് - http://paradesy.blogspot.com/
സ്നേഹത്തിന്‍റേയും ആത്മാര്‍ത്ഥയുടേയും വരികള്‍ എഴുതി അവസാനിപ്പിച്ചാണ് മനോജ് എന്ന പരദേശി നമ്മെ വിട്ട് പോയത്. അദ്ദേഹത്തിന്റെ അവസാന കഥ ഇങ്ങനെ: http://paradesy.blogspot.com/2008/04/blog-post_10.html കള്ളന്‍... അവള്‍: നിന്നെ ആരൊ പ്രേമിക്കുന്നുണ്ട്.. അവന്‍: ഏയ്..അങ്ങനെയൊന്നുമില്ല.... അവള്‍: അല്ല നിന്നെ കാണുമ്പോള്‍ അറിയാം..ആരോ നിന്നെ മോഹിക്കുന്നുണ്ട്.. അവന്‍: അതിപ്പോ ഞാന്‍ എങ്ങനെയാ അറിയുക..എന്നെ ആരാ പ്രേമിക്കുന്നതെന്നു.. അവള്‍: അതു എളുപ്പമല്ലേ...നിന്നെ പ്രേമിക്കുന്നവളുടെ കണ്ണു നോക്കിയാല്‍ ഒരു പ്രത്യേക തിളക്കമുണ്ടാവും.. അവന്‍: നിന്റെ ഈ സ്വപ്നം കാണുന്ന കണ്ണുകളുടെ തിളക്കത്തില്‍..ഞാന്‍ വേറെ കണ്ണുകള്‍ കാണാറേയില്ല.. അവള്‍: പോടാ... കള്ളന്‍.. മനോജിന്റെ ആത്മാവിന് നിത്യ ശാന്തി നേര്‍ന്നു കൊണ്ട് e പത്രത്തിന്റെ ആദരാഞലികള്‍. പരദേശി എന്ന ബ്ലോഗറിനെ കുറിച്ച് സ്മിത ആദര്‍ശിന്റെ ഓര്‍മ്മ ക്കുറിപ്പ്: "മനുവേട്ടന്റെ നിറഞ്ഞ സാന്നിധ്യം ഉണ്ടായിരുന്ന ആ ഫ്ലാറ്റില്‍ ചെന്നു കയറുമ്പോള്‍ ഉള്ളില്‍ പറഞ്ഞറിയിക്കാനാകാത്ത വികാരം ആയിരുന്നു. എന്തായിരിക്കും അവിടത്തെ അവസ്ഥ എന്ന്... കണ്ടയുടന്‍ അലറി കരഞ്ഞു കൊണ്ട് വിനി ചേച്ചി പറഞ്ഞു, "എന്റെ മനു ചേട്ടന്‍ എന്നെ വിട്ടു പോയ്കൊണ്ടിരിക്കുകയാ സ്മിതാ, പിടിച്ചിട്ടു കിട്ടുന്നില്ലെന്ന് പറയുന്നു. ഞാനെന്താ ചെയ്യാ? എനിക്ക് പേടിയാകുന്നു. എനിക്കെന്റെ മനു ചേട്ടനെ തരണേ ഗുരുവായൂരപ്പാ..!!!" എന്ത് പറയണം എന്നറിയാതെ നിന്ന ഞാന്‍ കുട്ടികളെ കണ്ടു അമ്പരന്നു. അവര്‍ അച്ഛന്റെ ആയുസ്സിനു വേണ്ടി പ്രാര്‍ത്ഥനയിലാണ്. പൂജാ മുറിയില്‍ വിളക്ക് വച്ചു, മണിയടിച്ചു, എത്തമിട്ടു, നാമങ്ങള്‍ ചൊല്ലി അച്ഛന്റെ ആയുസ്സിനു വേണ്ടി പ്രാര്‍ത്ഥക്കുന്നു. നാലിലും, ഒന്നിലും പഠിക്കുന്ന കുട്ടികള്‍ ഇതില്‍ കൂടുതലായി എന്ത് ചെയ്യാന്‍?" Labels: ബ്ലോഗ്
- ജെ. എസ്.
|
യു.എ.ഇ.യിലെ മലയാളം പത്രങ്ങള്‍: പ്രതിസന്ധി തുടരുന്നു
യു.എ.ഇ.യില്‍ വിദേശ പത്രങ്ങള്‍ പ്രസിദ്ധീകരിക്കുന്നത് സംബന്ധിച്ച പ്രതിസന്ധി ഇനിയും തീര്‍ന്നില്ല. നാല് മലയാള പത്രങ്ങളടക്കം 15 പ്രസിദ്ധീകരണങ്ങള്‍ക്കാണ് ഇവ അച്ചടിക്കുന്ന പ്രസ്സ് ദേശീയ മാധ്യമ കൗണ്‍സിലില്‍ നിന്ന് അനുമതി പുതുക്കാത്തതിനാല്‍ പുറത്തിറങ്ങാന്‍ സാധിക്കാത്തത്.
പ്രതിസന്ധി ഇന്നലെ തീരുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും രാജ്യത്ത് ശനിയാഴ്‌ച പൊതു അവധി ദിനമായതിനാല്‍ കടലാസ് ജോലികള്‍ നീക്കാന്‍ സാധിച്ചില്ല. ഇന്ന് (ഞായര്‍) പ്രശ്‌നം പരിഹരിച്ച് തിങ്കളാഴ്‌ച പത്രങ്ങള്‍ പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിനിടെ മിഡിലീസ്റ്റ് ചന്ദ്രികയും മലയാള മനോരമയും ഇന്നലെ പുറത്തിറങ്ങി. ബഹ്‌റൈനില്‍ എഡിഷനുള്ള മിഡിലീസ്റ്റ് ചന്ദ്രിക അവിടെ നിന്നും മനോരമ കൊച്ചിയില്‍ നിന്നും ഗള്‍ഫ് എഡിഷന്‍ അച്ചടിച്ച ശേഷം യു.എ.ഇ.യിലേക്ക് കൊണ്ടു വന്ന് വിതരണം ചെയ്യുകയായിരുന്നു. ഗള്‍ഫ് മാധ്യമം ഈ ശ്രമം നടത്തിയിരുന്നെങ്കിലും വിതരണ കമ്പനിക്ക് ഇതിനുള്ള അനുമതിയില്ലാത്തതിനാല്‍ സാധിച്ചില്ല. സിറാജ് ആണ് ദുബായില്‍ നിന്ന് പ്രസിദ്ധീകരിക്കുന്ന മറ്റൊരു പത്രം. നേരത്തെ ഇന്റര്‍നാഷനല്‍ ദീപിക, അറേബ്യയിലെ സുല്‍ത്താന്‍ (സായാഹ്ന പത്രം) എന്നിവ പ്രസിദ്ധീകരിച്ചിരുന്നെങ്കിലും ഇടയ്‌ക്ക് നിര്‍ത്തുകയായിരുന്നു. ദുബായിലെ അല്‍ ഗുറൈര്‍ പ്രിന്റിംഗ് പ്രസ്സിലാണ് ഈ പത്രങ്ങള്‍ അച്ചടിക്കുന്നത്. ഈയൊരു പ്രസ്സിന് മാത്രമെ ബന്ധപ്പെട്ടവരുടെ അനുമതിയുള്ളൂ. എന്നാല്‍ അച്ചടിക്കാനുള്ള ലൈസന്‍സ് പ്രസ്സ് ദേശീയ മാധ്യമ കൗണ്‍സിലില്‍ നിന്ന് പുതുക്കാത്തതാണ് താത്‌കാലികമായി പത്രങ്ങള്‍ പ്രസിദ്ധീകരണം നിര്‍ത്തി വെയ്‌ക്കാന്‍ ഇടയാക്കിയത്. പത്രങ്ങളുടെ അഭാവം വായന പ്രിയരായ പ്രവാസി മലയാളികളെ ഏറെ നിരാശരാക്കിയിരുന്നു. ഗള്‍ഫില്‍ വായനക്കാര്‍ ഏറെയുള്ള e പത്രത്തില്‍ ഈ ദിവസങ്ങളില്‍ സന്ദര്‍ശകര്‍ ഏറെയായിരുന്നു. Labels: യു.എ.ഇ.
- ജെ. എസ്.
|
Z കാറ്റഗറിയില്‍ ഉള്ള ചില ഇന്ത്യന്‍ പാസ്പോര്‍ട്ടുകള്‍ പിന്‍വലിച്ചു
ദുബായില്‍, Z കാറ്റഗറിയില്‍ ഉള്ള ചില ഇന്ത്യന്‍ പാസ്പോര്‍ട്ടുകള്‍ പിന്‍വലിച്ചതായി ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റ് അറിയിച്ചു. സീരിയല്‍ നമ്പര്‍ Z-000001 മുതല്‍ സീരിയല്‍ നമ്പര്‍ Z-045925 വരെയുള്ള പാസ്പോര്‍ട്ടുകളാണ് പിന്‍വലിച്ചിരിക്കുന്നത്. ഈ സീരിയല്‍ നമ്പറിലുള്ള പാസ്പോര്‍ട്ട് കൈവശമുള്ളവര്‍ എത്രയും വേഗം ഇന്ത്യന്‍ നയന്ത്ര കാര്യാലയവുമായി ബന്ധപ്പെട്ട് പാസ്പോര്‍ട്ട് തിരിച്ച് നല്‍കണമെന്നും പുതിയ പാസ് പോര്‍ട്ട് കൈപ്പറ്റണമെന്നും അധികൃതര്‍ വ്യക്തമാക്കി.
Labels: തൊഴില്‍ നിയമം, ദുബായ്, പ്രവാസി
- ജെ. എസ്.
|
കുവൈറ്റില്‍ 6 കുട്ടികള്‍ വെന്തുമരിച്ചു
കുവൈറ്റിലെ ഹവല്ലി പ്രദേശത്ത് ഒരു അപ്പാര്‍ട്ട്മെന്‍റില്‍ അഗ്നിബാധയുണ്ടായി. ആറ് കുട്ടികള്‍ തീ പിടുത്തത്തില്‍ മരിച്ചതായി പോലീസ് സ്ഥിരീകരിച്ചു. ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്. തീ പിടുത്തത്തില്‍ രണ്ട് ഫ്ലാറ്റുകള്‍ കത്തിനശിച്ചു. മരിച്ച കുട്ടികള്‍ പാക്കിസ്ഥാന്‍ സ്വദേശികളാണെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്.
Labels: അപകടങ്ങള്‍, കുവൈറ്റ്
- ജെ. എസ്.
|
അബുദാബിയിലെ പ്രവാസികളുടെ വരുമാനത്തിന്റെ പകുതി താമസത്തിന്
അബുദാബിയില്‍ താമസിക്കുന്ന സാധാരണക്കാര്‍ തങ്ങളുടെ ശമ്പളത്തിന്‍റെ 50 ശതമാനവും ചെലവാക്കുന്നത് താമസ വാടക ഇനത്തിലാണെന്ന് സര്‍വേ റിപ്പോര്‍ട്ട്. പ്ലാനിംഗ് ആന്‍ഡ് എക്കണോമി ഡിപ്പാര്‍ട്ട്മെന്‍റാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തിറക്കിയിരിക്കുന്നത്.
അബുദാബിയിലെ കെട്ടിട വാടക കുതിച്ചുയരാന്‍ തുടങ്ങിയിട്ട് മാസങ്ങളായി. താമസ സ്ഥലങ്ങളുടെ ലഭ്യത കുറഞ്ഞതോടെയാണ് വാടക ക്രമാതീതമായി വര്‍ധിക്കാന്‍ തുടങ്ങിയത്. അബുദാബിയിലെ സാധാരണ വരുമാനക്കാര്‍ തങ്ങളുടെ ശമ്പളത്തിന്‍റെ 50 ശതമാനവും ചെലവാക്കുന്നത് താമസ വാടക ഇനത്തിലാണെന്ന് പുതിയ സര്‍വേ വ്യക്തമാക്കുന്നു. അബുദാബി പ്ലാനിംഗ് ആന്‍ഡ് എക്കണോമി ഡിപ്പാര്‍ട്ട്മെന്‍റാണ് ഇത് സംബന്ധിച്ച് സര്‍വേ നടത്തിയത്. ഉയര്‍ന്ന വരുമാനമുള്ളവര്‍ തങ്ങളുടെ ശമ്പളത്തിന്‍റെ 23 ശതമാനവും ചെലവാക്കുന്നത് വാടക ഇനത്തിലാണെന്നും സര്‍വേ പറയുന്നു. ഈ വര്‍ഷത്തെ ആദ്യ മൂന്ന് മാസങ്ങളില്‍ അബുദാബിയില്‍ കെട്ടിട വാടക 17 ശതമാനമാണ് വര്‍ധിച്ചിരിക്കുന്നത്. വേണ്ടത്ര കെട്ടിടങ്ങള്‍ ഇല്ലാത്തതാണ് വാടക വര്‍ധിക്കാന്‍ പ്രധാന കാരണമായി ചൂണ്ടിക്കാട്ടുന്നത്. ഹോട്ടലുകള്‍ അടക്കമുള്ള കൊമേഴ്സ്യല്‍ ആവശ്യങ്ങള്‍ക്കായി കൂടുതല്‍ കെട്ടിടങ്ങള്‍ ഉപയോഗിക്കാന്‍ തുടങ്ങിയതോടെ റെസിഡന്‍ഷ്യല്‍ യൂണിറ്റുകളുടെ എണ്ണം കുറഞ്ഞുവെന്നും സര്‍വേ ചൂണ്ടിക്കാട്ടുന്നു. വാടക യാതൊരു നിയന്ത്രണവുമില്ലാതെ കുതിച്ചുയരുന്നത് തുടര്‍ന്നാല്‍ രാജ്യത്തെ വിവിധ മേഖലകളിലെ ഉത്പാദനച്ചെലവിനെതന്നെ ഇത് ബാധിക്കുമെന്നും സര്‍വേ മുന്നറിയിപ്പ് നല്‍കുന്നു. Labels: അബുദാബി, പ്രവാസി, സാമ്പത്തികം
- ജെ. എസ്.
|
ദുബായിലും "ബിനി"യെ കൈവിടാതെ പാക്കിസ്താനികള്‍
പാക്കിസ്ഥാനിലെ പരമ്പരാഗത കായിക വിനോദമാണ് ബിനി. പ്രവാസികളായെങ്കിലും ഈ വിനോദത്തെ കൈവിടാന്‍ പാക്കിസ്ഥാന്‍ സ്വദേശികള്‍ തയ്യാറായിട്ടില്ല. ദേര ദുബായില്‍ എല്ലാ വെള്ളിയാഴ്ചകളിലും ഈ മത്സരം വളരെ ആവേശ പൂര്‍വമാണ് നടക്കുന്നത്.
പാക്കിസ്ഥാനിലെ ഗ്രാമങ്ങളിള്‍ അരങ്ങേറുന്ന പരമ്പരാഗത കായിക വിനോദമാണ് ബിനി. ഒരു തരം റസ്ലിംഗാണിത്. ദുബായിലാണെങ്കിലും ഈ കായിക വിനോദത്തെ കൈവിടാന്‍ പാക്കിസ്ഥാന്‍ സ്വദേശികള്‍ ഒരുക്കമല്ല. അതു കൊണ്ട് തന്നെ എല്ലാ വെള്ളിയാഴ്ചകളിലും ദേര ദുബായില്‍ ബിനി മത്സരം സംഘടിപ്പിക്കുകയും ചെയ്യുന്നു ഇവര്‍. എതിരാളിയുടെ കൈത്തണ്ടയില്‍ പിടിച്ച് ഒരു നിശ്ചിത സമയത്തിനുള്ളില്‍ നിലത്ത് മുട്ടിക്കുകയാണ് ചെയ്യേണ്ടത്. ഒരാള്‍ക്ക് മൂന്ന് അവസരങ്ങള്‍ നല്‍കും. ദുബായിലെ മത്സരത്തില്‍ പങ്കെടുക്കാനും കാണാനും നൂറുകണക്കിന് പേരാണ് എല്ലാ വെള്ളിയാഴ്ചയും ഒത്തു കൂടുന്നത്. പാക്കിസ്ഥാനിലെ വിവിധ ഡിസ്ട്രിക്ടുകള്‍ തമ്മിലാണ് മത്സരം. മത്സരത്തിന് കൊഴുപ്പുകൂട്ടാനായി വാദ്യോപകരണങ്ങളുമായി ഒരു സംഘവുമുണ്ടാകും. ഏത് രാജ്യത്ത് പോയാലും തങ്ങള്‍ക്ക് ഈ കായിക വിനോദത്തെ കൈ വിടാനാവില്ലെന്ന് പാക്കിസ്ഥാന്‍ സ്വദേശികള്‍ പറയുന്നു. ഈ ജനക്കൂട്ടം സാക്ഷ്യപ്പെടുത്തുന്നതും അതു തന്നെയാണ്. Labels: ദുബായ്, പാക്കിസ്ഥാന്‍, പ്രവാസി, സ്പോര്‍ട്ട്സ്
- ജെ. എസ്.
|
03 May 2008
പ്രതിവര്‍ഷം വാഹനാപകടങ്ങളില്‍ കൊല്ലപ്പെടുന്നത് 12 ലക്ഷം പേര്‍
ഇരുപത് മുതല്‍ അമ്പത് ദശലക്ഷം വരെ ആളുകള്‍ക്ക് പരിക്കേല്‍ക്കുന്നു. ദോഹ ഫോര്‍ സീസണ്‍ ഹോട്ടലില്‍ നടന്ന അപകടങ്ങള്‍ തടയുന്നതിനുള്ള പ്രഥമ ഗള്‍ഫ് യുവജന സമ്മേളനത്തിലാണ് ഈ വെളിപ്പെടുത്തലുകള്‍. പുതിയ നിയമം നടപ്പിലാക്കുകയും ക്യാമറകള്‍ സ്ഥാപിക്കുകയും ചെയ്ത ശേഷം ഖത്തറിലുണ്ടാകുന്ന വാഹനാപകടങ്ങള്‍ സംബന്ധിച്ച പ്രബന്ധമവതരിപ്പിച്ച മുഹമ്മദ് അല്‍ ഷമ്മരി എന്ന വിദ്യാര്‍ഥിയാണീ കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.
റോഡുകളില്‍ ക്യാമറകളും റഡാറുകളും സ്ഥാപിക്കുക വഴി ഖത്തറില്‍ വാഹനാപകടം ഗണ്യമായി കുറയ്ക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ആഭ്യന്തര സുരക്ഷാ സേനയുടെ ഗതാഗത ബോധവല്‍ക്കരണ വിഭാഗത്തിന്റെ സേവനങ്ങളെ പ്രബന്ധം പ്രശംസിച്ചു. കുവൈത്തിലെ വിദ്യാര്‍ഥി ഹുസൈന്‍ മനാര്‍ അല്‍സുബയി അവതരിപ്പിച്ച പ്രബന്ധത്തില്‍ വാഹന അപകടങ്ങളില്‍പ്പെട്ടു പരിക്കേല്‍ക്കുന്നവരെ രക്ഷപ്പെടുത്താന്‍ അത്യാധുനിക രീതിയിലുള്ള പ്രത്യേക അത്യാഹിത വിഭാഗം ആരംഭിക്കണമെന്നും പ്രത്യേക ആംബുലന്‍സുകള്‍ ഏര്‍പ്പെടുത്തണമെന്നും നിര്‍ദേശിച്ചു. ബന്ധപ്പെട്ട വകുപ്പുകള്‍ മെയിന്‍ റോഡുകളില്‍ സിവില്‍ ഡിഫന്‍സ് കേന്ദ്രങ്ങള്‍ സ്ഥാപിക്കണമെന്നും ആവശ്യപ്പെട്ടു. ഗള്‍ഫ് രാജ്യങ്ങളില്‍നിന്ന് അറുപത് വിദ്യാര്‍ഥി പ്രതിനിധികള്‍ പങ്കെടുത്തു. യമന്‍, ഇറാഖ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ക്ക് പുറമെയാണിത്. ക്യാമറകളും റഡാറുകളും റോഡുകളില്‍ സ്ഥാപിച്ചത് പൊതുജന ദൃഷ്ടിയില്‍ പെടില്ലെങ്കിലും ഡ്രൈവര്‍മാര്‍ അത് സംബന്ധിച്ച് ജാഗരൂകരായിരിക്കണമെന്ന് ട്രാഫിക് ഡയറക്ടര്‍ മുഹമ്മദ് സാദ് അല്‍ ഖര്‍ജി മുന്നറിയിപ്പ് നല്കി. പ്രതിവര്‍ഷം യുവജന സമ്മേളനങ്ങള്‍ സംഘടിപ്പിച്ച് അപകടങ്ങള്‍ തടയുന്നത് സംബന്ധിച്ച ബോധവല്‍ക്കരണം നടത്തണമെന്ന് സമ്മേളനത്തില്‍ നിര്‍ദേശമുയര്‍ന്നു. Labels: അപകടങ്ങള്‍, ഖത്തര്‍, ഗതാഗതം
- ജെ. എസ്.
|
സൌദി മലയാളിയുടെ ജഡം റെയിവേ ട്രാക്കില്‍
സൗദി അറേബ്യയിലെ അബഹയില്‍ നിന്നും, നാട്ടിലേക്ക് മടങ്ങിയ ആളുടെ മൃതദേഹം കര്‍ണ്ണാടകയിലെ റെയ്ചൂരില്‍ റെയില്‍വേ ട്രാക്കില്‍ കണ്ടെത്തിയതായി ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചു.
തിരൂരങ്ങാടി താഴെചിന വലിയതൊടിക അബ്ദുള്‍ ഗഫൂര്‍ (49) ന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഗള്‍ഫില്‍ നിന്നും നാട്ടിലേക്ക് മടങ്ങാന്‍ അറബിയില്‍ നിന്നും പാസ്‌പോര്‍ട്ട് തിരിച്ച് ലഭിക്കാത്തതിനെ തുടര്‍ന്ന് രേഖകള്‍ നഷ്ടപ്പെട്ടെന്ന് കാണിച്ച് പോലീസില്‍ കീഴടങ്ങി. പോലീസാണ് ഗഫൂറിനെ നാട്ടിലേക്ക് കയറ്റി വിട്ടത്. എന്നാല്‍ പിന്നീട് കര്‍ണാടക റെയ്ചൂരില്‍ റെയില്‍വേ ട്രാക്കില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. മൃതദേഹം കഴിഞ്ഞ 24ന് മറവ് ചെയ്തുവെന്നും പറഞ്ഞ് കര്‍ണാടക പോലീസ് തിരൂരങ്ങാടി പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. തിരൂരങ്ങാടി പോലീസാണ് ബന്ധുക്കള്‍ക്ക് വിവരങ്ങള്‍ നല്‍കിയത്. 24ന് മൃതദേഹം മറവ് ചെയെതെങ്കിലും അതിന്റെ നാല് ദിവസം മുമ്പ് മൃതദേഹം കണ്ടെത്തിയിരുന്നു. നാല് ദിവസം ബന്ധുക്കളെ കാത്തിരുന്നതിന് ശേഷമാണ് മറവ് ചെയ്തത്. എന്നാല്‍ മൃതദേഹത്തില്‍ കൃത്യമായ മേല്‍വിലാസം ഉണ്ടായിരുന്നുവെങ്കിലും തിരൂരങ്ങാടി പോലീസില്‍ വ്യാഴാഴ്ചയാണ് കര്‍ണാടക പോലീസിന്റെ വിവരം ലഭിക്കുന്നത്. ഇതേ തുടര്‍ന്ന് ബന്ധുക്കള്‍ റെയ്ചൂരിലേക്ക് തിരിച്ചു. ഉമ്മ:ഫാത്തിമ, ഭാര്യ: മറിയക്കുട്ടി, മക്കള്‍: ഹബീബ് (ജിദ്ദ), ഉസ്മാന്‍, ഹാജറ, ഫാത്തിമ. മരുമക്കള്‍: ഫാഫി, ബഹീര്‍. Labels: അപകടങ്ങള്‍, സൌദി
- ജെ. എസ്.
|
സൌദിയില്‍ മൂന്ന് പേര്‍ക്ക് വധശിക്ഷ
മയക്കുമരുന്ന് കേസില്‍ മൂന്ന് പാകിസ്താന്‍ പൗരന്മാര്‍ക്ക് വധശിക്ഷ നല്‍കി. വന്‍ ഹഷീഷ് ശേഖരം സ്വീകരിക്കുന്നതിനിടെ പിടിയിലായ ബുര്‍ഖര്‍ സഭാജാന്‍, റവജാന്‍ ബുഭാജാര്‍, നായിക് മുഹമ്മദ് മാലിക് എന്നിവരെയാണ് റിയാദില്‍ ഇന്നലെ വധശിക്ഷയ്ക്ക് വിധേയരാക്കിയത്.
Labels: കുറ്റകൃത്യം, ശിക്ഷ, സൌദി
- ജെ. എസ്.
|
02 May 2008
പ്രവാസി ഇന്ത്യന്‍ ഡോക്ടര്‍മാര്‍ക്ക് ചരിത്ര വിജയം
പതിനാറായിരത്തോളം ഇന്ത്യന്‍ ഡോക്ടര്‍മാരെ തൊഴില്‍ രഹിതരാക്കാനുള്ള ബ്രിട്ടീഷ് സര്‍ക്കാരിന്റെ നീക്കത്തിനെതിരെ പ്രവാസി ഡോക്ടര്‍മാര്‍ നടത്തിയ ചെറുത്ത് നില്‍പ്പ് വിജയകരമായി.
ഡോക്ടര്‍മാര്‍ക്ക് അനുകൂലമായ കോടതി വിധിക്കെതിരെ സര്‍ക്കാരിന്റെ അപ്പീല്‍ ഹൌസ് ഓഫ് ലോഡ്സ് തള്ളുകയാണുണ്ടായത്. 2006 ഏപ്രിലില്‍ കൊണ്ട് വന്ന വിവാദ നിയമപ്രകാരം യൂറോപ്യന്‍ ഡോക്ടര്‍മാര്‍ ലഭ്യമല്ലെങ്കില്‍ മാത്രമേ മറ്റ് രാജ്യക്കാര്‍ക്ക് ജോലി ലഭിക്കുമായിരുന്നുള്ളൂ. മുന്‍ കാല പ്രാബല്യത്തോടെ നടപ്പിലാക്കിയ ഈ നിയമം മൂലം പതിനാറായിരത്തോളം ഇന്ത്യന്‍ ഡോക്ടര്‍മാര്‍ക്കാണ് പൊടുന്നനെ ജോലി ലഭിക്കാത്ത അവസ്ഥ സംജാതമായത്. തൊഴില്‍ രഹിതരായ ഇന്ത്യന്‍ ഡോക്ടര്‍മാര്‍ അമ്പലങ്ങള്‍ക്കും ഗുരുദ്വാരകള്‍ക്കും മുന്നില്‍ സൌജന്യ ഭക്ഷണത്തിന് ക്യൂ നില്‍ക്കുന്നത് ബ്രിട്ടനില്‍ ഒരു സാധാരണ കാഴ്ച്ചയായ് മാറിയിരുന്നു. ചിലരുടെ ആത്മഹത്യക്കും ഇത് കാരണമായി. Labels: തൊഴില്‍ നിയമം, പ്രവാസി, ബ്രിട്ടന്‍
- ജെ. എസ്.
|
മകളെ തടവില്‍ വച്ചു ബലാത്സംഗം ചെയ്ത പിതാവ് നാസി അതിക്രമത്തിന്റെ ബാക്കിപത്രമെന്ന്
18 വയസുള്ള സ്വന്തം മകളെ തടവില്‍ വച്ചു 24 വര്‍ഷമായി പതിവായി ബലാത്സംഗം ചെയ്ത 73കാരനായ പിതാവിനെ Austria യില്‍ പോലീസ് പിടികൂടി. ഇതിനിടയില്‍ സ്വന്തം പിതാവായ ജോസഫ് ഫ്രിസ്ലിന്റെ ഏഴ് കുഞ്ഞുങ്ങള്‍ക്ക് മകള്‍ എലിസബെത് ജന്മം നല്‍കി. ജനിച്ച ഉടന്‍ മരിച്ച ഒരു കുഞ്ഞിനെ ഇയാള്‍ തീയിലിട്ട് നശിപ്പിച്ചു എന്നും പോലീസ് അറിയിച്ചു.
24 വര്‍ഷമായി സൂര്യപ്രകാശം കാണാത്ത വീടിനടിയിലുള്ള തടവറയിലാണ് എലിസബെത്തും മൂന്ന് മക്കളും കഴിഞ്ഞിരുന്നത്. മറ്റ് മൂന്ന് മക്കളെ ഇയാളും ഭാര്യയും നിയമപരമായി ദത്തെടുത്ത് ഇവരോടൊപ്പം ഇതേ തടവറയ്ക്ക് മുകളിലുള്ള വീട്ടില്‍ താമസിച്ച് വരികയായിരുന്നു. ഇയാളുടെ ഭാര്യക്കും മറ്റ് വീട്ടില്‍ വരാറുള്ള ബന്ധുക്കള്‍ക്കും ഇങ്ങനെ ഒരു കൊടും ക്രൂരത അവിടെ നടക്കുന്ന കാര്യത്തെ പറ്റി ഒരു സംശയവും തോന്നാത്ത വിധം സമര്‍ഥമായാണ് ഇയാള്‍ കാര്യങ്ങളെല്ലാം കൊണ്ട് നടന്നത്. സുസജ്ജമായ ഒരു സെക്യൂറിറ്റി സിസ്റ്റം ഘടിപ്പിച്ച ഈ തടവറ എഞ്ചിനിയറായ ഇദ്ദേഹത്തിന്റെ സൂക്ഷ്മമായ നിരീക്ഷണത്തിലായിരുന്നു ഇത്രയും കാലം. അതേ വീടിന്റെ മറ്റു ഭാഗങ്ങള്‍ ഇയാള്‍ വാടകക്കും നല്‍കിയിരുന്നുവെങ്കിലും വിശാലമായ പൂന്തോട്ടത്തിലും മറ്റും വേറെ ആര്‍ക്കും പ്രവേശനമില്ലയിരുന്നു. ഇവിടെ ഫോട്ടോ എടുക്കുന്നതില്‍ നിന്നും എല്ലാവരേയും വിലക്കിയിരുന്നു. വീടിനടിയിലെ തടവറയിലേക്ക് പുറകുവശത്തെ പൂന്തോട്ടത്തില്‍ നിന്നും പ്രവേശിക്കാം എന്നതായിരുന്നു ഇതിന് കാരണം. ഇവര്‍ക്ക് വേണ്ട ഭക്ഷണവും വെള്ളവും മറ്റും ഇയാള്‍ രാത്രി സമയങ്ങളില്‍ രഹസ്യമായി വീടിന്റെ പിന്‍ ഗേറ്റിലൂടെ എത്തിക്കുന്നത് അയല്‍ക്കാര്‍ കണ്ടതായ് പോലീസിനോട് പറഞ്ഞു. എന്നാല്‍ സ്ഥലത്തെ മാന്യനായ ഒരു വീട്ടുടമസ്ഥനും, മൂന്ന് മക്കളുടെ സ്നേഹ സമ്പന്നനായ മുത്തഛനും ആയ ഇയാളെ ആരും സംശയിച്ചില്ല. തങ്ങളുടെ മകള്‍ ഏതോ ഒരു പ്രാര്‍ഥനാ സംഘത്തില്‍ ചേരാന്‍ പോയി എന്നാണ് ഇയാള്‍ ഭാര്യയേയും മറ്റും പറഞ്ഞ് വിശ്വസിപ്പിച്ചിരുന്നത്. മൂന്ന് മക്കളെ വീടിന്റെ പടിക്കല്‍ കൊണ്ട് വെച്ച് മകളുടെ ശബ്ദത്തില്‍ തന്റെ ഭാര്യക്ക് ഫോണ്‍ ചെയ്ത് തന്റെ മക്കളെ അമ്മ ഏറ്റെടുത്ത് വളര്‍ത്തണമെന്ന് ഇയാള്‍ ആവശ്യപ്പെട്ടു. അങ്ങനെ ഈ മൂന്ന് മക്കളെ ഇവര്‍ നിയമപരമായി ദത്തെടുത്ത് തങ്ങളുടെ പേരമക്കളായി വളര്‍ത്തി വരികയായിരുന്നു. നാസി അതിക്രമത്തിന്റെ ആദ്യത്തെ ഇരയായിരുന്നു Austria. 1938ല്‍ നാസികള്‍ Austria ആക്രമിക്കുമ്പോള്‍ ഫ്രിസ്ലര്‍ക്ക് 3 വയസായിരുന്നു. തന്റെ പട്ടണത്തെ സഖ്യ കക്ഷികള്‍ ബോംബിട്ട് നശിപ്പിച്ചത് നേരിട്ട് അനുഭവിച്ച ഇയാളുടെ മനസ്സിനെ രണ്ടാം ലോക മഹായുദ്ധത്തിന്റെ ആഘാതം ആഴത്തിലുണ്ടാവാം എന്ന് മനശ്ശാസ്ത്രജ്ഞര്‍ വിലയിരുത്തുന്നു. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളും അടിച്ചമര്‍ത്തലുകളും നാസി കാലഘട്ടത്തില്‍ പ്രചരിച്ചിരുന്ന യുദ്ധ തന്ത്രം തന്നെയായിരുന്നു. ലക്ഷക്കണക്കിന് യഹൂദന്മാരെ വിഷവാതകമേല്‍പ്പിച്ച് കൊന്നൊടുക്കിയിരുന്നത് ഫ്രിസ്ലറുടെ പട്ടണത്തിന് വളരെ അടുത്തായിരുന്നു. തനിക്കെതിരെ എന്തെങ്കിലും ചെയ്താല്‍ തടവറയില്‍ വിഷ വാതകം നിറച്ച് എല്ലാവരെയും കൊന്ന് കളയും എന്ന് ഇയാള്‍ കൂടെ കൂടെ എലിസബെത്തിനെ ഭീഷണിപ്പെടുത്തുമായിരുന്നുവത്രെ. കേസ്റ്റിന്‍ (19), സ്റ്റെഫാന്‍ (18), ഫെലിക്സ് (5) എന്ന മറ്റ് മൂന്ന് മക്കള്‍ പുറം ലോകം കാണാതെയാണ് ഇത്രയും നാള്‍ വളര്‍ന്നത്. മനുഷ്യരെ പോലെ സംസാരിക്കാന്‍ അറിയാത്ത അവര്‍ പരസ്പരം മൃഗങ്ങളെ പോലെ മുരളുകയും കൂവുകയും മറ്റും ചെയ്താണത്രെ ആശയവിനിമയം ചെയ്ത് വന്നത്. ഇവരുടെ അമ്മ തന്നാല്‍ കഴിയുന്ന പോലെ ഇവരെ ഭാഷയും മറ്റും പഠിപ്പിക്കുവാന്‍ ശ്രമിച്ചിരുന്നു. എന്നാലും മറ്റ് മനുഷ്യരുമായുള്ള സമ്പര്‍ക്കമില്ലാതിരുന്ന ഈ കുട്ടികള്‍ക്ക് സംസാരിക്കുവാന്‍ നന്നേ പാട് പെടേണ്ടി വരുന്നതായ് ഡോക്ടര്‍മാര്‍ പറഞ്ഞു. താരതമ്യേന ഇവര്‍ക്ക് എളുപ്പമായ മുരള്‍ച്ച തന്നെയാണ് ഇവര്‍ പരസ്പരം ആശയ വിനിമയത്തിന് ഇപ്പോഴും ഉപയോഗിക്കുന്നത്. കേവലം 1.68 മീറ്റര്‍ മാത്രം ഉയരമുള്ള ഈ തടവറയില്‍ വളര്‍ന്ന ഇവര്‍ കൂനിഞ്ഞാണ് നടപ്പ്. അഞ്ച് വയസുകാരന്‍ ഫെലിക്സിന് നിവര്‍ന്ന് നടക്കാനാവുമെങ്കിലും കൂടുതല്‍ സമയവും മുട്ടുകാലില്‍ ഇഴഞ്ഞാണ് ഈ കുഞ്ഞും നടക്കുന്നത്. തങ്ങളെ തങ്ങളുടെ തന്നെ അച്ഛന്‍ തടവില്‍ ഇട്ടിരിക്കുകയാണെന്ന് അറിയിക്കാതെയാണ് എലിസബെത്ത് തന്റെ മൂന്ന് മക്കളെ വളര്‍ത്തിയത്. പുറം ലോകമെന്തെന്നറിയാത്ത തന്റെ മക്കളോട് ജീവിതം ഇങ്ങനെയാണെന്നും ഇത് തികച്ചും സാധാരണ ജീവിതമാണെന്നും ഉള്ള രീതിയിലാണ് അവര്‍ പെരുമാറിയത്. തന്നാലാവുന്ന വിധം സ്വസ്ഥവും സാധാരണവുമായ ഒരു ജീവിതം അവര്‍ക്ക് നല്‍കാന്‍ ആ അമ്മ എപ്പോഴും ശ്രമിച്ചിരുന്നു. Labels: അന്താരാഷ്ട്രം, കുട്ടികള്‍, കുറ്റകൃത്യം, പീഢനം, സ്ത്രീ
- ജെ. എസ്.
1 Comments:
Links to this post: |
ഇന്ദ്രപ്രസ്ഥം - സുധീര്‍ നാഥിന്റെ കാര്‍ട്ടൂണ്‍ സമാഹാരം പ്രകാശനം
പ്രശസ്ത കാര്‍ട്ടൂണിസ്റ്റായ സുധീര്‍ നാഥിന്റെ കാര്‍ട്ടൂണ്‍ സമാഹരം, ഇന്ദ്രപ്രസ്ഥം മെയ് 1ന് ഡെല്‍ഹിയില്‍ വെച്ച് ബഹു. ചീഫ് ജസ്റ്റിസ് കെ.ജി.ബാലകൃഷ്ണന്‍ പ്രകാശനം ചെയ്യുന്നു. ഊംചേരി എന്‍.എന്‍ പിള്ളൈ, ഡോ. മനോജ് കുരിശിങ്കല്‍ (എം.പി.) കെ. മാധവന്‍ നാായര്‍ എന്നിവരെ ഫോട്ടോയില്‍ കാണാം. Labels: സാംസ്കാരികം
- ജെ. എസ്.
|
01 May 2008
അധ്യാപികമാര്‍ക്ക് കുടുംബത്തെ സ്പോണ്‍സര്‍ ചെയ്യാം
അധ്യാപികമാര്‍ക്ക് തങ്ങളുടെ കുടുംബത്തെ സ്പോണ്‍സര്‍ ചെയ്യുന്നതിന് കുവൈറ്റ് അനുമതി നല്‍കി. എന്നാല്‍ സര്‍ക്കാര്‍ സ്കൂളുകളില്‍ ജോലി ചെയ്യുന്ന വിദേശ അധ്യാപികമാര്‍ക്ക് മാത്രമേ ഇതിനുള്ള അനുമതിയുള്ളൂ. അതിനിടെ ഈ വര്‍ഷം സര്‍ക്കാര്‍ സ്കൂളുകളില്‍ പുതുതായി ആയിരത്തോളം അധ്യാപകരെ ആവശ്യമായി വരുമെന്നാണ് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ കണക്ക്.
Labels: കുവൈറ്റ്, തൊഴില്‍ നിയമം
- ജെ. എസ്.
|
കുവൈറ്റില്‍ വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ ഫോണിന് നിരോധനം
കുവൈറ്റില്‍ ഇന്ന് മുതല്‍ വാഹനമോടിക്കുന്നവര്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിന് നിരോധനം വരുന്നു. നിരോധനം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന ശിക്ഷാ നടപടികള്‍ ഉണ്ടാകുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.
- ജെ. എസ്.
|
ഉന്നത ഇന്ത്യന്‍ പ്രതിനിധി സംഘത്തിന്റെ സൌദി സന്ദര്‍ശനം
സന്ദര്‍ശനത്തോടനുബന്ധിച്ച് ജിദ്ദയില്‍ സംഘടിപ്പിച്ച സൗദി അറേബ്യയുടെ പരമ്പരാഗത കലാ പരിപാടികള്‍ ശ്രദ്ധേയമായി. ഉന്നത സംസ്ക്കാരമാണ് സൗദിയില്‍ കാണുന്നതെന്ന് സംഘാംഗമായ നടി മിതാ വസിഷ്ഠ് പറഞ്ഞു.
Labels: സാംസ്കാരികം, സൌദി
- ജെ. എസ്.
|
മാറാട് : അംഗീകാരം ലഭിക്കുമെന്ന് പ്രതീക്ഷിച്ചു - കുഞ്ഞാലിക്കുട്ടി
ഒന്നാം മാറാട് കലാപത്തിന് ശേഷം സമാധാനം പുനസ്ഥാപിക്കാന്‍ മുന്‍കൈയെടുത്തത് താനായിരുന്നുവെന്നും മാതൃകാപരമായ ഈ സല്‍പ്രവര്‍ത്തിയുടെ പേരില്‍, തനിക്ക് ആരെങ്കിലും അര്‍ഹമായ അംഗീകാരം നല്‍കുമെന്ന് പ്രതീക്ഷിച്ചിരുന്നുവെന്നും മുസ്ലീം ലീഗ് ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. എന്നാല്‍ അംഗീകാരത്തിന് പകരം രണ്ടാം മാറാട് കലാപത്തിന്റെ ഉത്തരവാദിത്വം തന്റെ തലയില്‍ കെട്ടി വയ്ക്കുകയാണുണ്ടായതെന്നും അദ്ദേഹം വ്യക്തമാക്കി. ജിദ്ദയില്‍ കെ.എം.സി.സി. നല്‍കിയ സ്വീകരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു കുഞ്ഞാലിക്കുട്ടി. എം.സി. മുഹമ്മദ് ഹാജി, കെ.പി. മുഹമ്മദ് കുട്ടി എന്നിവര്‍ പ്രസംഗിച്ചു.
Labels: കുറ്റകൃത്യം, കേരള രാഷ്ട്രീയം
- ജെ. എസ്.
|
ഗള്‍ഫ് ഗേറ്റിന്റെ മെഡിക്കല്‍ സെന്‍റര്‍ അജ്മാനില്‍
ഗള്‍ഫ് ഗേറ്റ് ബ്രദേഴ്സ് ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ ആഭിമുഖ്യത്തില്‍ അജ്മാനില്‍ മെഡിക്കല്‍ സെന്‍റര്‍
വെള്ളിയാഴ്ച വൈകീട്ട് അഞ്ചിന് അജ്മാന്‍ മെഡിക്കല്‍ സോണ്‍ ഡയറക്ടര്‍ ഹമദ് ഉബൈദ് തരയ്യാം അല്‍ഷംസി ഉദ്ഘാടനം ചെയ്യും. കേരളത്തിലെ വന്ധ്യതാ ചിക്തിത്സാ രംഗത്തെ പ്രമുഖനായ ഡോ. കെ.കെ ഗോപിനാഥ് മുഖ്യാതിഥി ആയിരിക്കും. അജ്മാന്‍ മെഡിക്കല്‍ സെന്‍ററില്‍ വന്ധ്യതാ ചികിത്സയ്ക്ക് അത്യാധുനിക സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്ന് പാര്‍ട്ട് ണര്‍മാര്‍ ദുബായില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. സലീം ഐക്കപ്പാടത്ത്, സക്കീര്‍ ഹുസൈന്‍, ഹബീബ്, രാജീവ് മേനോന്‍, ഡോ. കെ.കെ. ഗോപിനാഥ്, ഡോ. സമീര്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു. Labels: ആരോഗ്യം, ബിസിനെസ്സ്
- ജെ. എസ്.
|
1 Comments:
This is very good
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്