29 October 2008
കാശ്മീര്‍ തെരഞ്ഞെടുപ്പില്‍ പി. ഡി. പി. മത്സരിയ്ക്കും
![]() തെരഞ്ഞെടുപ്പില്‍ നിന്നും വിട്ട് നില്‍ക്കണം എന്ന പാര്‍ട്ടിയിലെ ചിലരുടെ അഭിപ്രായ ത്തിനോട് അവര്‍ വിയോജിപ്പ് പ്രകടിപ്പിച്ചു. തെരഞ്ഞെടുപ്പില്‍ നിന്നും വിട്ടു നില്‍ക്കുന്നത് ചില രാഷ്ട്രീയ പാര്‍ട്ടികളെ സഹായിയ്ക്കുകയേ ഉള്ളൂ എന്ന് അവര്‍ അറിയിച്ചു. ജനത്തിനു തങ്ങളുടെ ശരിയായ പ്രതിനിധികളെ തെരഞ്ഞെടു ക്കുവാനുള്ള അവകാശം ഇത് മൂലം നഷ്ടപ്പെടും എന്നും അവര്‍ അഭിപ്രായ പ്പെടുകയുണ്ടായി. Labels: ഇന്ത്യ
- ജെ. എസ്.
|
28 October 2008
മുംബൈ പോലീസ് ബീഹാറി യുവാവിനെ വെടി വെച്ചു കൊന്നു
![]() Labels: ഇന്ത്യ, ക്രമസമാധാനം, പോലീസ്
- ജെ. എസ്.
|
26 October 2008
സാമ്പത്തിക മാന്ദ്യത്തിനു കാരണം സമ്പന്ന രാഷ്ട്രങ്ങള്‍ - മന്‍ മോഹന്‍ സിംഗ്
![]() ഇന്ത്യയടക്കം ഉള്ള വികസ്വര രാജ്യങ്ങള്‍ക്കും ഈ ആഗോള സാമ്പത്തിക പ്രതിസന്ധി തിരിച്ചടിയാണ്. വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ വന്‍ തോതില്‍ മൂലധനം പിന്‍ വലിയ്ക്കുന്നത് നമ്മുടെ വിപണിയേയും രൂപയുടെ വിനിമയ നിരക്കിനേയും പ്രതികൂലമായി ബാധിച്ചു. ഈ പ്രതിസന്ധിയില്‍ നിന്നും വികസ്വര രാഷ്ട്രങ്ങള്‍ക്ക് കര കയറാന്‍ ഇനി അടിസ്ഥാന സൌകര്യങ്ങള്‍ വികസിപ്പിയ്ക്കുക മാത്രം ആണ് ഒരു പോംവഴി. അതിനായി ഐ. എം. എഫ്. പോലുള്ള അന്താരാഷ്ട്ര സംഘടനകള്‍ വികസ്വര രാഷ്ട്രങ്ങളെ ഉദാരമായി സഹായിയ്ക്കണം എന്നും മന്‍ മോഹന്‍ സിംഗ് പറഞ്ഞു. Labels: അന്താരാഷ്ട്രം, ഇന്ത്യ, സാമ്പത്തികം
- ജെ. എസ്.
|
24 October 2008
റിയാലിറ്റി ഷോ പീഡനം തടയാന്‍ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍
![]() ഇപ്പോള്‍ തയ്യാറാക്കിയിരിയ്ക്കുന്ന മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പ്രകാരം കുട്ടികളും നിര്‍മ്മാതാക്കളും താഴെ പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിയ്ക്കണം:
മത്സരബുദ്ധിയും മാനസിക സമ്മര്‍ദ്ദവും നിറഞ്ഞ ഈ അന്തരീക്ഷം മുതിര്‍ന്നവര്‍ക്ക് തന്നെ താങ്ങാനാവുന്നതിലും അപ്പുറമാണ്. അപ്പോള്‍ പിന്നെ കുട്ടികളുടെ കാര്യം പ്രത്യേകം പറയേണ്ട ആവശ്യമില്ല എന്ന് കമ്മീഷന്‍ അംഗം സന്ധ്യ ബജാജ് അഭിപ്രായപ്പെട്ടു. പ്രായമാവുന്നത് വരെ കുട്ടികള്‍ കുട്ടികള്‍ ആയി തന്നെ നില നില്‍ക്കണം എന്നതാണ് കമ്മീഷന്റെ നിലപാട് എന്നും അതിന് ഈ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ ഉപകരിയ്ക്കും എന്നും അവര്‍ പ്രത്യാശ പ്രകടിപ്പിച്ചു.
Labels: കുട്ടികള്‍, പീഢനം, മനുഷ്യാവകാശം, സാംസ്കാരികം, സിനിമ
- ജെ. എസ്.
|
ദത്ത് : ബിഷപ്പിനെ സസ്പെന്‍ഡ് ചെയ്തു
![]() ഒരു തീര്‍ത്ഥയാത്രയ്ക്കിടെ ആണത്രെ ബിഷപ്പ് ഈ യുവതിയെ കണ്ടുമുട്ടിയത്. യുവതിയ്ക്ക് അസാധാരണമായ എന്തോ ആത്മീയ ശക്തികള്‍ ഉണ്ടെന്ന് തനിയ്ക്ക് അനുഭവപ്പെട്ടു എന്നാണ് ബിഷപ്പ് പിന്നീട് ദത്തിനെ പറ്റി വിവാദം ഉയര്‍ന്നപ്പോള്‍ പറഞ്ഞത്. ഇവള്‍ എപ്പോഴും തനിയ്ക്കരികില്‍ ഉള്ളത് തനിയ്ക്കും ഒരു നവ്യമായ ആത്മീയ ശക്തി പകരുന്നു. ഇതിനു വേണ്ടിയാണ് യുവതിയെ താന്‍ ദത്തു പുത്രിയാക്കിയത് എന്നും ബിഷപ്പ് വിശദീകരണം നല്‍കുകയുണ്ടായി. ഏതായാലും അടുത്തയിടെ അല്‍ഫോന്‍സാമ്മയെ വിശുദ്ധയായി പ്രഖ്യാപിച്ച കേരളത്തില്‍ ഇതൊന്നും വില പോയില്ല എന്നു വേണം കരുതുവാന്‍. വത്തിക്കാന്‍ നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ ബിഷപ്പിന്റെ നടപടി ധാര്‍മ്മികതയ്ക്കും പൌരോഹിത്യ മൂല്യങ്ങള്‍ക്കും എതിരാണെന്നാണ് കണ്ടെത്തിയത്. സഭയുടെ ആദ്യ കാലഘട്ടത്തില്‍ പുരോഹിതര്‍ക്ക് വിവാഹം അനുവദനീയം ആയിരുന്നു. എന്നാല്‍ പിന്നീട് പുരോഹിതന്മാര്‍ക്ക് വിവാഹം നിരോധിയ്ക്കുകയുണ്ടായി. ബിഷപ്പിനെ അധികാരങ്ങളില്‍ നിന്നും പൌരോഹിത്യ കര്‍മ്മങ്ങളില്‍ നിന്നും മാറ്റി നിര്‍ത്തിയിരിയ്ക്കുകയാണ് എന്ന് കാത്തലിക് ബിഷപ് കൌണ്‍സിലിനു വേണ്ടി ഫാദര്‍ സ്റ്റീഫന്‍ ആല്‍ത്തറ അറിയിച്ചു.
- ജെ. എസ്.
|
23 October 2008
ഇന്തോ അമേരിക്കന്‍ ആണവ കരാര്‍ തടയും : അമേരിക്കന്‍ സംഘടന
![]() “അന്താരാഷ്ട്ര കൃസ്തീയ സ്വാതന്ത്ര്യം” എന്ന് സംഘടനയാണ് ഈ ആവശ്യവുമായി അമേരിയ്ക്കന്‍ പ്രതിനിധി സഭയെ സമീപിച്ചിരിയ്ക്കുന്നത്. ഒറീസ്സയിലെ വര്‍ഗ്ഗീയ ഭ്രാന്തന്മാര്‍ കൃസ്ത്യാനികളേയും പള്ളികളേയും ആക്രമിയ്ക്കുന്നത് ഭരണകൂടം കൈയും കെട്ടി നോക്കി നില്‍ക്കുകയാണ് എന്ന് സംഘടനയുടെ പ്രസിഡന്റായ ജിം ജേക്കബ്സണ്‍ ആരോപിച്ചു. കൃസ്ത്യാനികളുടെ സര്‍വ്വവും ഇവര്‍ അഗ്നിയ്ക്കിരയാക്കി നശിപ്പിയ്ക്കുന്നു. ഗത്യന്തരമില്ലാതെ ഇവര്‍ കാട്ടിലും മറ്റും അഭയം പ്രാപിച്ചിരിയ്ക്കുകയാണ്. കണ്ണില്‍ കണ്ടതെല്ലാം നശിപ്പിയ്ക്കുകയും കന്നില്‍ പെടുന്നവരെയെല്ലാം തല്ലുകയും പുരോഹിതന്മാരെ കൊല്ലുകയും ചെയ്യുന്നു. ആണവ കരാര്‍ നടപ്പിലാക്കുന്നതിന് മുന്‍പ് ഒറീസ്സയില്‍ കൃസ്ത്യാനികള്‍ക്കെതിരെ നടക്കുന്ന അക്രമം അവസാനിച്ചു എന്ന് കോണ്ടലീസ റൈസ് ഉറപ്പു വരുത്തണം എന്നും ഇവര്‍ ആവശ്യപ്പെട്ടു. ഇവരുടെ ആവശ്യത്തിനു അമേരിക്കയില്‍ പിന്തുണ വര്‍ധിച്ചു വരികയാണെന്നും സൂചനയുണ്ട്. Labels: അമേരിക്ക, ഇന്ത്യ, ക്രമസമാധാനം, തീവ്രവാദം, പ്രതിഷേധം, മനുഷ്യാവകാശം
- ജെ. എസ്.
1 Comments:
Links to this post: |
ഇന്ത്യാ ജപ്പാന്‍ സുരക്ഷാ കരാര്‍ ഒപ്പു വെച്ചു
![]() ജപ്പാനും ആയുള്ള സാമ്പത്തിക സഹകരണം ചൈനയ്യുമായുള്ള ഇന്ത്യയുടെ ബന്ധത്തെ ഒരു തരത്തിലും ബാധിയ്ക്കുന്നില്ലെന്ന് പ്രധാന മന്ത്രി മന്‍ മോഹന്‍ സിംഗ് വ്യക്തമാക്കി. ഇന്ത്യയും ചൈനയും തമ്മില്‍ മത്സരം ഇല്ല. ഇരു രാജ്യങ്ങള്‍ക്കും വളര്‍ച്ച നേടാനുള്ള അവസരം ഉണ്ട് എന്നും മന്‍ മോഹന്‍ സിംഗ് അറിയിച്ചു. Labels: അന്താരാഷ്ട്രം, ഇന്ത്യ, ജപ്പാന്‍
- ജെ. എസ്.
|
22 October 2008
ചന്ദ്രയാന്‍ ഭ്രമണ പഥത്തില്‍
![]()
- ജെ. എസ്.
|
21 October 2008
രാജ് താക്കറെ പോലീസ് പിടിയില്‍
![]() ഉത്തരേന്ത്യന്‍ ഉദ്യോഗാര്‍ത്ഥികളെ റെയില്‍ വേ ബോര്‍ഡ് പരീക്ഷ എഴുതാന്‍ സമ്മതിക്കാതെ താക്കറെയുടെ മഹാരാഷ്ട്രാ നവ നിര്‍മ്മാണ്‍ സേന വിരട്ടിയോടിച്ചത് രാജ്യം ഒട്ടാകെ ഏറെ ഒച്ചപ്പാടുണ്ടാക്കിയിരുന്നു. തന്നെ അറസ്റ്റ് ചെയ്താല്‍ നിങ്ങള്‍ ദുഖിയ്ക്കേണ്ടി വരും. അറസ്റ്റ് ചെയ്ത് നോക്കൂ. അപ്പോള്‍ കാണാം. മഹാരാഷ്ട്ര ഒന്നാകെ അഗ്നിയ്ക്കിരയാകും എന്നൊക്കെ ഇന്നലെ ഒരു പൊതു സമ്മേളനത്തില്‍ താക്കറെ പ്രഖ്യാപിച്ചിരുന്നു. അറസ്റ്റിനെ തുടര്‍ന്ന് ഒറ്റപ്പെട്ട അക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. മുംബായില്‍ പോലീസ് കനത്ത ജാഗ്രത പാലിയ്ക്കുന്നുണ്ട്. വിദ്യാലയങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. Labels: ഇന്ത്യ, ക്രമസമാധാനം, തീവ്രവാദം
- ജെ. എസ്.
|
ത്രിവര്‍ണ്ണ പതാക ചന്ദ്രനില്‍ സ്ഥാപിയ്ക്കും
![]() ഒരു പുതിയ പ്രദേശത്ത് പ്രവേശിയ്ക്കുമ്പോള്‍ തങ്ങളുടെ സാന്നിധ്യം സ്ഥാപിയ്ക്കാന്‍ കൊടി നാട്ടുക എന്ന സമ്പ്രദായത്തിന്റെ ചുവടു പിടിച്ചാണ് ഈ ആശയം നടപ്പിലാക്കുന്നത് എന്ന് ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സംഘടനയുടെ മേധാവി ജി. മാധവന്‍ നായര്‍ അറിയിച്ചു. അന്താരാഷ്ട്ര ഉടമ്പടികളുടെ അടിസ്ഥാനത്തില്‍ ഇന്ന് ചന്ദ്രന്‍ ആഗോള സമൂഹത്തിന് പൊതുവായി അവകാശപ്പെട്ടതാണ്. ചന്ദ്ര പ്രതലത്തിന്മേല്‍ പ്രത്യേകിച്ച് ആര്‍ക്കും ഒന്നും അവകാശപ്പെടാന്‍ ആവില്ല. എന്നാല്‍ ഭാവിയില്‍ എന്തു സംഭവിക്കും എന്ന് പറയാനും കഴിയില്ല. ഏതായാലും ഈ ദൌത്യത്തിലൂടെ ചന്ദ്രനില്‍ ഇന്ത്യ തങ്ങളുടെ സാന്നിധ്യം ഉറപ്പു വരുത്തുക തന്നെ ചെയ്യും. ഇന്ത്യയുടെ കന്നി ചന്ദ്രോദ്യമത്തില്‍ മുന്‍ രാഷ്ട്രപതി ശ്രീ. അബ്ദുള്‍ കലാമിന്റെ നേതൃത്വത്തില്‍ വികസിപ്പിച്ച “മൂണ്‍ ഇമ്പാക്ടര്‍ പ്രോബ്” ചന്ദ്രന്റെ ഉപരിതലത്തില്‍ ഇറക്കും. ഇത് വഹിയ്ക്കുന്ന ഉപകരണങ്ങള്‍ ചന്ദ്രന്റെ പ്രതലത്തെ കുറിച്ച് പരീക്ഷണങ്ങള്‍ നടത്തുവാനും ചന്ദ്രന്റെ അടുത്ത് നിന്നുള്ള ചിത്രങ്ങള്‍ എടുക്കുവാനും ശാസ്ത്രജ്ഞരെ സഹായിയ്ക്കും.
- ജെ. എസ്.
|
20 October 2008
മണിപ്പൂരില്‍ ബോംബ് സ്ഫോടനം
മണിപ്പൂര്‍ മുഖ്യമന്ത്രി ഒക്രം ഇബോബി സിംഗിന്റെ ഔദ്യോഗിക വസതിയ്ക്ക് പുറത്ത് ഇന്നലെ വൈകീട്ട് എട്ടരയ്ക്കാണ് ബോംബ് സ്ഫോടനം നടന്നത്. തൊട്ടടുത്തുള്ള പോലീസ് ആസ്ഥാനത്ത് അപ്പോള്‍ ചില ഔദ്യോഗിക ആഘോഷങ്ങള്‍ നടക്കുകയായിരുന്നുവത്രെ. ഈ പ്രദേശത്ത് അസ്വസ്ഥത നില നിന്നതിനാല്‍ ഇവിടേയ്ക്ക് വാഹനങ്ങളുടെ പ്രവേശനം ഏറെ കാലമായി നിയന്ത്രിച്ചിരുന്നു. എന്നാല്‍ ഇത് കടുത്ത വിമര്‍ശനത്തിന് ഇടയാക്കിയതിനെ തുടര്‍ന്ന് അടുത്തയിടെ ഈ നിയന്ത്രണങ്ങള്‍ എടുത്തു മാറ്റിയിരുന്നു.
- ജെ. എസ്.
|
ഹര്ഭജന് രാവണന്‍ ആയതില്‍ ഖേദം
![]() തന്റെ ചെയ്തികള്‍ ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ താന്‍ അതിന് നിരുപാധികം മാപ്പ് പറയുന്നു. താന്‍ ഒരു മതത്തിന്റെയും വികാരങ്ങളെ വൃണപ്പെടുത്താന്‍ ഉദ്ദേശിച്ചിരുന്നില്ലെന്ന് ഹര്‍ഭജന്‍ പറയുന്നു. ഈ പ്രശ്നം മനസ്സില്‍ ഉള്ളത് തന്റെ കളിയെ തന്നെ ബാധിച്ചു എന്ന് അദ്ദേഹം വെളിപ്പെടുത്തി. മേലില്‍ ഇത്തരം വിവാദങ്ങളില്‍ പെടാതെ നോക്കും എന്നും അദ്ദേഹം പറഞ്ഞു. ക്ഷമാപണത്തെ തുടര്‍ന്ന് ഹര്‍ഭജന് എതിരെയുള്ള പരാതി തങ്ങള്‍ പിന്‍ വലിയ്ക്കും എന്ന് വിശ്വ ഹിന്ദു പരിഷദ് അറിയിച്ചു. എന്നാല്‍ സീതയായി വേഷമിട്ട് ദുഷ്ടനായ രാവണനോടൊപ്പം നൃത്തം ചെയ്ത നടിയെ തങ്ങള്‍ വെറുതെ വിടില്ല. ചെരുപ്പ് മാല അണിഞ്ഞ് ടിവിയില്‍ പ്രത്യക്ഷപ്പെട്ട് നടി ക്ഷമാപണം നടത്തണം എന്നാണ് തങ്ങളുടെ ആവശ്യം എന്ന് വിശ്വ ഹിന്ദു പരിഷദ് നേതാവ് വിജയ് ഭരദ്വാജ് പറഞ്ഞു എന്നാണ് അറിയുന്നത്. Labels: വിനോദം, വിവാദം, സ്പോര്‍ട്ട്സ്
- ജെ. എസ്.
|
19 October 2008
ഉദ്യോഗാര്‍ത്ഥികളെ തല്ലി ഓടിച്ചു
റെയില്‍ വേ ബോര്‍ഡ് പരീക്ഷ എഴുതുവാനെത്തിയ മഹാരാഷ്ട്രക്കാരല്ലാത്ത ഉദ്യോഗാര്‍ത്ഥികളെ താനെ റെയില്‍ വേ സ്റ്റേഷനില്‍ വെച്ച് രാജ് താക്കറെയുടെ മഹാരാഷ്ട്രാ നവ നിര്‍മ്മാണ്‍ സേനാംഗങ്ങള്‍ തല്ലി ഓടിച്ചു.
ഏതാനും വര്‍ഷം മുന്‍പ് ഉത്തരേന്ത്യക്കാര്‍ ഈ പരീക്ഷ എഴുതാതിരിയ്ക്കാന്‍ രാജ് താക്കറെയുടെ അനുയായികള്‍ ഇത് പോലെ അക്രമം അഴിച്ചു വിട്ട് റെയില്‍ വേ പരീക്ഷ എഴുതാന്‍ വന്ന് ഉത്തരേന്ത്യന്‍ ഉദ്യോഗാര്‍ത്ഥികളെ വിരട്ടി ഓടിച്ചിരുന്നു. അതിനെ തുടര്‍ന്നാണ് രാജ് താക്കറെ മഹാരാഷ്ട്ര രാഷ്ട്രീയത്തില്‍ പ്രബലനായത്. അന്ന് പക്ഷെ അദ്ദേഹം ശിവ സേനയോടൊപ്പം ആയിരുന്നു. Labels: ഇന്ത്യ, ക്രമസമാധാനം, തീവ്രവാദം
- ജെ. എസ്.
|
17 October 2008
ജെറ്റ് എയര്‍ വെയ്സ് പിരിച്ചു വിട്ടവരെ തിരിച്ചെടുത്തു
![]() Labels: തൊഴില്‍ പ്രശ്നം, വിമാന സര്‍വീസ്, സാമ്പത്തികം
- ജെ. എസ്.
|
16 October 2008
എയര്‍ ഇന്ത്യയില്‍ ശമ്പളം ഇല്ലാത്ത അവധി നല്‍കാന്‍ സാധ്യത
![]() സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ജെറ്റ് എയര്‍ വെയ്സ് 2000 ത്തോളം പേരെ പിരിച്ചു വിട്ടതിനു പിന്നാലെയാണ് എയര്‍ ഇന്ത്യയുടെ ഈ പ്രഖ്യാപനം. Labels: തൊഴില്‍ പ്രശ്നം, വിമാന സര്‍വീസ്, സാമ്പത്തികം
- ജെ. എസ്.
|
അരവിന്ദ് അടിഗയ്ക്ക് ബുക്കര്‍
![]() ബുക്കര്‍ പുരസ്കാരം ലഭിയ്ക്കുന്ന നാലാമത് ഇന്ത്യാക്കാരന്‍ ആണ് അരവിന്ദ്. ഇതിനു മുന്‍പ് സല്‍മാന്‍ റഷ്ദി, അരുന്ധതി റോയ്, കിരണ്‍ ദേശായ് എന്നീ ഇന്ത്യാക്കാര്‍ക്കാണ് ഈ പുരസ്കാരം ലഭിച്ചിട്ടുള്ളത്.
- ജെ. എസ്.
|
14 October 2008
ഉന്നത വിദ്യാഭ്യാസ രംഗത്ത് വിദേശവല്‍ക്കരണം
![]() ബില്‍ ഇത്തവണത്തെ സമ്മേളനത്തില്‍ പാര്‍ലമെന്റിനു മുന്നില്‍ അവതരിപ്പിയ്ക്കും എന്ന് മാനവ വിഭവ ശേഷി മന്ത്രാലയത്തിലെ ഒരു ഉന്നത ഉദ്യോഗസ്ഥന്‍ അറിയിച്ചു. ഈ ബില്‍ ഉന്നത വിദ്യാഭ്യാസ രംഗത്തെ കച്ചവട വല്കരണത്തെ തടയും എന്നും ഗുണ നിലവാര നിയന്ത്രണ സംവിധാനങ്ങള്‍ ശക്തപ്പെടുത്തും എന്നും വക്താവ് അറിയിച്ചു. എല്ലാ വിദേശ യൂനിവേഴ്സിടി കള്‍ക്കും “ഡീംഡ് യൂനിവേഴ്സിടി" പദവി ലഭിയ്ക്കും. ഇവയെല്ലാം യൂനിവെഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷന് കീഴില്‍ കൊണ്ടു വരും. അതത് രാജ്യങ്ങളിലെ ഇന്ത്യന്‍ നയതന്ത്ര കാര്യാലയങ്ങളില്‍ നിന്നും ഇവര്‍ യോഗ്യത പത്രം നേടിയിരിക്കുകയും വേണം. Labels: ഇന്ത്യ, വിദ്യാഭ്യാസം
- ജെ. എസ്.
|
13 October 2008
പ്രസിഡന്റിന് വധ ഭീഷണി
![]() ഇന്ത്യയെ “നശിച്ച രാഷ്ട്രം” എന്ന് വിശേഷിപ്പിച്ച ഈമെയിലില്‍ പ്രധാന മന്ത്രി മന്‍ മോഹന്‍ സിംഗിനെ കുറിച്ചും പരാമര്‍ശം ഉണ്ട്. എന്നാല്‍ രാഷ്ട്രപതിയ്ക്ക് മാത്രമാണ് വധ ഭീഷണി. രാഷ്ട്രപതിയുടെ ഘാതകന്‍ ഏത് പ്രച്ഛന്ന വേഷത്തിലും വരാവുന്നതാണ് എന്നും ഈമെയില്‍ സന്ദേശത്തില്‍ മുന്നറിയിപ്പു നല്‍കുന്നുണ്ട്. നാലു ദിവസത്തെ സന്ദര്‍ശനത്തിനു പൂനയില്‍ എത്തിയ പ്രതിഭ ഇന്നലെ വൈകീട്ട് ഈ വര്‍ഷത്തെ കോമണ്‍ വെല്‍ത്ത് യൂത്ത് ഗെയിംസ് ഉല്‍ഘാടനം ചെയ്തതായി പ്രഖ്യാപിച്ചു.
- ജെ. എസ്.
|
മലയാളം ബ്ലോഗില്‍ നിന്ന് ഒരു പുസ്തകം കൂടി
![]() ![]() ഈ പുസ്തകം വാങ്ങുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
- ജെ. എസ്.
5 Comments:
Links to this post: |
ബജ് രംഗ് ദള്‍ നിരോധിയ്ക്കണം : കോണ്‍ഗ്രസ്
![]() വര്‍ഗ്ഗീയത തീവ്രവാദം തന്നെ ആണെന്ന് അഭിപ്രായപ്പെട്ട മൊയ്ലി ബജ് രംഗ് ദളിന്റെ നിരോധനം സര്‍ക്കാര്‍ ഏറ്റവും ഗൌരവമായി തന്നെ പരിഗണിയ്ക്കു ന്നുണ്ടെന്നും അറിയിച്ചു. ബജ് രംഗ് ദളിനെ നിരോധിയ്ക്കാന്‍ ആവശ്യത്തിലേറെ തെളിവുകള്‍ സര്‍ക്കാരിന്റെ പക്കല്‍ ഉണ്ട് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സാധാരണ ഗതിയില്‍ ഒരു സംഘടനെ നിരോധിയ്ക്കാനുള്ള ഇത്തരമൊരു നിര്‍ദേശം വരേണ്ടത് സംസ്ഥാന സര്‍ക്കാരില്‍ നിന്നാണ്. എന്നാല്‍ ബി. ജെ. പി. ഭരിയ്ക്കുന്ന ഈ സംസ്ഥാനങ്ങളില്‍ നിന്നും ഇത്തരം ഒരു നിര്‍ദേശവും വന്നിട്ടില്ല.
- ജെ. എസ്.
|
12 October 2008
ഇത്തിരി എനര്‍ജി സെയ്‌വ് ചെയ്യുന്നത് വിനയാകാം
![]() എന്നാല്‍ ഇത്തരം ബള്‍ബുകള്‍ ഉപയോഗി യ്ക്കുരുത് എന്ന് ശാസ്ത്രജ്ഞര്‍ക്ക് അഭിപ്രായമില്ല. ഇവ മൂലം ഉണ്ടാവുന്ന ഊര്‍ജ ലാഭം തന്നെ കാരണം. ഇത്തരം ബള്‍ബുകള്‍ വളരെ അടുത്ത് വച്ച് ഉപയോഗി യ്ക്കുന്നവര്‍ക്ക് ആണ് ഇത് മൂലം പ്രശ്നം. ഒരടിയില്‍ അടുത്ത് ബള്‍ബ് വെച്ച് ജോലി ചെയ്യുന്ന ആഭരണ നിര്‍മ്മാണ തൊഴിലാളികള്‍ക്കും ഇലക്ട്രോണിക് ഉപകരണങ്ങളുടെ കേടു പാടുകള്‍ നീക്കുന്നവര്‍ക്കും മറ്റും ഇത് പ്രശ്നം ഉണ്ടാക്കും. എന്നാല്‍ സാധാരണ രീതിയില്‍ ബള്‍ബ് ഉപയോഗി യ്ക്കുന്നവര്‍ക്ക് പേടി വേണ്ട. ഒരു അടിയില്‍ ഏറെ ദൂരത്ത് ഇതിന്റെ രശ്മികളുടെ ദൂഷ്യ ഫലം ഉണ്ടാവില്ല. ഏറെ നേരം തുടര്‍ച്ചയായി അടുത്തിരി യ്ക്കുന്നത് ഒഴിവാക്കിയാലും മതി. ഒരു മണിയ്ക്കൂറില്‍ കൂടുതല്‍ സമയം തുടര്‍ച്ചയായി ഇരിയ്ക്കാ തിരുന്നാലും പ്രശ്നമില്ല. ഇത്തരം ബള്‍ബുകളില്‍ ചിലതിന് ഒരു ചില്ലു കവചം കാണും. കാഴ്ചയ്ക്ക് സാധാരണ ബള്‍ബ് പോലെ തോന്നിയ്ക്കുന്ന ഇത്തരം സി. എഫ്. എല്‍. ലാമ്പുകള്‍ക്കും ദോഷമില്ല. 12 ഇഞ്ചില്‍ കുറഞ്ഞ ദൂരത്തില്‍ ഇത്തരം ബള്‍ബുകള്‍ ഉപയോഗി യ്ക്കുന്നവര്‍ കവചം ഉള്ള ബള്‍ബുകള്‍ ഉപയോഗി യ്ക്കണം എന്ന് ശാസ്ത്രജ്ഞര്‍ ഉപദേശിയ്ക്കുന്നു.
- ജെ. എസ്.
|
11 October 2008
കാശ്മീര്‍ തീവണ്ടി യാഥാര്‍ത്ഥ്യമായി
![]() 1998 ല്‍ പ്രധാന മന്ത്രി ആയിരുന്ന ഐ. കെ. ഗുജ്റാള്‍ തുടങ്ങി വെച്ച പദ്ധതി പത്തു വര്‍ഷത്തിന് ശേഷം ഇന്നാണ് യാഥാര്‍ത്ഥ്യമായത്. തുടക്കത്തില്‍ വണ്ടി ബദ്ഗാം ജില്ലയിലെ രാജ് വന്‍ശറില്‍ നിന്നും അനന്ത് നാഗ് വരെ ആയിരിയ്ക്കും സര്‍വീസ് നടത്തുക 66 കിലോ മീറ്റര്‍ ദൈര്‍ഘ്യമുള്ള ഈ യാത്രയ്ക്ക് 15 രൂപയാവും വണ്ടി കൂലി. ഒന്നര മണിയ്ക്കൂര്‍ കൊണ്ട് ലക്ഷ്യ സ്ഥാനത്ത് എത്തുന്ന വണ്ടി ഇടയ്ക്കുള്ള ഏഴ് സ്റ്റേഷനുകളിലും നിര്‍ത്തും എന്നും റെയില്‍വേ അറിയിച്ചു. ദിവസേന രണ്ട് സര്‍വീസ് ഇരു വശത്തു നിന്നും ഉണ്ടാവും. വണ്ടികളില്‍ താപ നിയന്ത്രണ സംവിധാനങ്ങളും ചാരി കിടക്കാവുന്ന സീറ്റുകളും ഉണ്ടാവും. ഇത്രയും സൌകര്യങ്ങള്‍ ഉള്ള ഒരു വണ്ടി ഇത്രയും ചെറിയ ഒരു പാതയില്‍ ഓടുന്നത് ഇന്ത്യന്‍ റെയില്‍വേയുടെ ചരിത്രത്തില്‍ തന്നെ ഇത് ആദ്യമായിട്ടാവും. കാശ്മീര്‍ താഴ്വരയെ പക്ഷെ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളുമായി റെയില്‍ മാര്‍ഗം ബന്ധിപ്പിയ്ക്കാന്‍ ഇനിയും വൈകും. താഴ്വരയില്‍ നിന്നും റെയില്‍ പാത പുറത്തേയ്ക്ക് കൊണ്ടു വരാന്‍ ഒട്ടനവധി തുരങ്കങ്ങള്‍ നിര്‍മ്മിയ്ക്കേ ണ്ടതായിട്ടുണ്ട്. ഇതാണ് റെയില്‍ വേയുടെ മുന്നിലെ അടുത്ത കടമ്പ. Labels: ഇന്ത്യ
- ജെ. എസ്.
|
പരിസ്ഥിതി പ്രവര്‍ത്തകന്‍ ജോണ്‍ സി. ജേക്കബ് അന്തരിച്ചു
![]() കോട്ടയം സ്വദേശിയാണ്. ദീര്‍ഘ കാലമായി പയ്യന്നൂരിലാണ് താമസം. കേരളത്തില്‍ സ്‌കൂള്‍ - കോളേജ് തലത്തില്‍ പരിസ്ഥിതി ക്ലബുകള്‍ (നേച്വര്‍ ക്ലബ്) രൂപവല്‍ക്ക രിക്കുന്നതില്‍ മുഖ്യ പങ്കു വഹിച്ച വ്യക്തിയാണ് ജോണ്‍ സി ജേക്കബ്. സൈലന്റ് വാലി സംരക്ഷണം അടക്കമുള്ള വിവിധ പരിസ്ഥിതി പ്രവര്‍ത്തനങ്ങളുടെ മുന്‍നിരയിലും എന്നു മുണ്ടായിരുന്നു അദ്ദേഹം. സൂചിമുഖി, പ്രസാദം തുടങ്ങിയ പ്രസിദ്ധീകരണങ്ങള്‍ നടത്തിയിരുന്നു. പ്രതിഷ്‌ഠാനം എന്ന പേരില്‍ പരിസ്ഥിതി പ്രവര്‍ത്തനങ്ങ ള്‍ക്കായുള്ള സംഘടനയും അദ്ദേഹത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. മൃതദേഹം ഉച്ചക്ക് 1 മണിക്ക് പയ്യന്നൂര്‍ കോളേജില്‍ പൊതു ദര്‍ശനത്തിന് വെയ്‌ക്കും. 4 മണിക്ക് പയ്യാമ്പലത്താണ് സംസ്‌കാരം. Labels: പരിസ്ഥിതി
- ജെ. എസ്.
|
തസ്ലീമയോടൊപ്പം ഭക്ഷണം : മുസ്തഫയുടെ നിലപാട് ലജ്ജാവഹം
![]() എന്നാല്‍ തസ്ലീമയെ ഭക്ഷണത്തിന് ക്ഷണിച്ചത് താന്‍ ആണെന്നാണ് സുധീര്‍നാഥ് വെളിപ്പെടുത്തുന്നത്. ഇന്ത്യയില്‍ രാഷ്ട്രീയ അഭയം പ്രാപിച്ച ലോക പ്രശസ്ത എഴുത്തുകാരി തസ്ലീമയെ ഭക്ഷണം കഴിയ്ക്കാന്‍ ക്ഷണിച്ചു വരുത്തിയത് താനാണ്. പ്രൊഫ. കെ. വി. തോമസും ആ സമയത്ത് മറ്റ് ചില പത്ര സുഹൃത്തുക്കളോടൊപ്പം ഭക്ഷണം കഴിയ്ക്കാന്‍ കേരള ഹൌസിലെ പൊതു ഭക്ഷണ ശാലയില്‍ എത്തിയിരുന്നു. ഇരുവരും തന്റെ സുഹൃത്തുക്കളും കൂടെ ഉള്ളവര്‍ സഹ പ്രവര്‍ത്തകരും ആയതിനാല്‍ ഒരുമിച്ച് ഇരുന്നാണ് തങ്ങള്‍ ഭക്ഷണം കഴിച്ചത്. ഈ സംഭവം മുസ്തഫയെ പോലുള്ള ഒരു മുതിര്‍ന്ന നേതാവ് വിവാദം ആക്കിയതില്‍ താന്‍ ലജ്ജിയ്ക്കുന്നു എന്നും പ്രസ്താവനയില്‍ പറയുന്നു. Labels: കേരള രാഷ്ട്രീയം, വിവാദം
- ജെ. എസ്.
6 Comments:
Links to this post: |
10 October 2008
വാതക കുഴല്‍ പദ്ധതിയില്‍ ഇന്ത്യയ്ക്ക് എപ്പോള്‍ വേണമെങ്കിലും ചേരാം : പാക്കിസ്ഥാന്
![]() വാതക പദ്ധതിയുടെ നടത്തിപ്പിന് ഇറാന്‍ സന്നദ്ധമാണ്. പാക്കിസ്ഥാനുമായി നിലനില്‍ക്കുന്ന തര്‍ക്ക വിഷയങ്ങളില്‍ തന്റെ സന്ദര്‍ശന വേളയില്‍ തന്നെ പരിഹാരം കാണാന്‍ ആവും എന്ന് മൊട്ടാക്കി പ്രത്യാശ പ്രകടിപ്പിച്ചു. പദ്ധതിയില്‍ പങ്കാളിയാകുന്നതിന് വൈകുന്നതിന് പാക്കിസ്ഥാന്‍ ഇന്ത്യയെ വിമര്‍ശിച്ചു. എന്തായാലും പാക്കിസ്ഥാന്‍ ഇറാനുമായി ചേര്‍ന്ന് പദ്ധതി മുന്നോട്ട് കൊണ്ടു പോകും. ഇന്ത്യയ്ക്ക് പിന്നീട് ഇതില്‍ പങ്ക് ചേരാവുന്നതാണ്. പാക്കിസ്ഥാന്‍ പ്രസിഡന്റ് ആസിഫ് അലി സര്‍ദാരി ഒക്ടോബര്‍ 14ന് ചൈന സന്ദര്‍ശിയ്ക്കുന്ന വേളയില്‍ ഈ പദ്ധതിയില്‍ പങ്കാളിയാവാന്‍ ചൈനയെ ഔപചാരികമായി ക്ഷണിയ്ക്കും എന്നാണ് അറിയുന്നത്. Labels: ഇന്ത്യ, പാക്കിസ്ഥാന്
- ജെ. എസ്.
|
09 October 2008
ആണവ കരാര്‍ ബുഷ് ഒപ്പ് വെച്ചു
![]()
- ജെ. എസ്.
|
08 October 2008
തായ് ലന്‍ഡില്‍ പട്ടാളം വീണ്ടും തെരുവില്‍ ഇറങ്ങി
![]() പുതുതായി നിലവില്‍ വന്ന പ്രധാനമന്ത്രി സോംചായ് ഭരണകൂടത്തെ പിരിച്ചു വിടണം എന്നതാണ് സമരക്കാരുടെ ആവശ്യം. ഉപരോധിയ്ക്കപ്പെട്ട പാര്‍ലിമെന്റ് മന്ദിരത്തിനു പിന്നിലെ വേലിയ്ക്കടിയിലൂടെ നുഴഞ്ഞ് കടന്ന് ഹെലികോപ്റ്ററില്‍ കയറി രക്ഷപെടുകയായിരുന്നു പ്രധാന മന്ത്രി സോം ചായ്. അഴിമതിയും തിരഞ്ഞെടുപ്പ് ക്രമക്കേടുകളും ആരോപിയ്ക്കപ്പെട്ടിട്ടുള്ള സോംചായ് വര്‍ഷങ്ങളായി തായ് ലന്‍ഡില്‍ തുടര്‍ന്നു വരുന്ന രാഷ്ട്രീയ മരവിപ്പിനും അടിച്ചമര്‍ത്തലുകള്‍ക്കും ഒരു തുടര്‍ച്ചയാവും എന്നാണ് പൊതുവെ ഭയപ്പെടുന്നത്. പ്രതിഷേധയ്ക്കാരുമായി സന്ധി സംഭാഷണത്തിന് നിയോഗിയ്ക്കപ്പെട്ട സോം ചായുടെ ഒരു അടുത്ത അനുയായിയും ഉപ പ്രധാന മന്ത്രിയും ആയ ഷവാലിത് ഇന്നലെ രാജി വെച്ചത് പ്രതിഷേധക്കാര്‍ക്ക് കൂടുതല്‍ ഊര്‍ജം പകര്‍ന്നിട്ടുണ്ട്. Labels: അന്താരാഷ്ട്രം, പ്രതിഷേധം, മനുഷ്യാവകാശം
- ജെ. എസ്.
|
07 October 2008
കാശ്മീരിലെ ജനതയുടേത് സ്വാതന്ത്ര്യ സമരം തന്നെ എന്ന് പാക്കിസ്ഥാന്
![]() പാക് പ്രസിഡന്റ് ആസിഫ് അലി സര്‍ദാരിയുടെ പ്രസ്താവന പാക്കിസ്ഥാനില്‍ ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു. ഇത് ആദ്യമായാണ് ഒരു പാക് നേതാവ് കശ്മീരില്‍ നടക്കുന്നത് ഭീകരവാദം ആണ് എന്ന് സമ്മതിയ്ക്കുന്നത്. പാക്കിസ്ഥാന്‍ സൈന്യം പാക്കിസ്ഥാനിലെ അധികാര കേന്ദ്രം ആയി മാറിയത് തന്നെ കശ്മീര്‍ ജനതയുടെ പോരാട്ടത്തിനുള്ള ഔദ്യോഗിക പിന്തുണ എന്ന നയത്തെ അടിസ്ഥാനം ആക്കിയാണ്. ഈ ശക്തി കേന്ദ്രങ്ങളുടെ അടിത്തറ ആണ് സര്‍ദാരിയുടെ പ്രസ്താവന ഇളക്കിയത്. സര്‍ദാരിയ്ക്കെതിരെ ലഭിച്ച അവസരം മുതലാക്കാന്‍ മുന്‍ നിരയില്‍ മുന്‍ പ്രധാന മന്ത്രി നവാസ് ഷെരീഫ് ഉണ്ടായിരുന്നു. അതി ശക്തമായ വിമര്‍ശനമാണ് ഷെരീഫ് സര്‍ദാരിയുടെ പ്രസ്താവനയ്ക്ക് എതിരെ നടത്തിയത്. Labels: ഇന്ത്യ, തീവ്രവാദം, പാക്കിസ്ഥാന്
- ജെ. എസ്.
|
06 October 2008
ഇന്തോ അമേരിയ്ക്കന്‍ ആണവ കരാര്‍ ആണവ നിര്‍വ്യാപന ഉടമ്പടി അപകടത്തിലാക്കി : ഇറാന്‍
![]() തങ്ങളുടെ ആണവ പരിപാടിയുമായി മുന്നോട്ട് പോകുവാന്‍ ഉള്ള ഇറാന്റെ ശ്രമങ്ങള്‍ക്ക് കടുത്ത എതിര്‍പ്പാണ് നേരിട്ട് കൊണ്ടിരിയ്ക്കുന്നത്. ഇറാന്‍ ആണെങ്കില്‍ ആണവ നിര്‍വ്യാപന ഉടമ്പടിയില്‍ ഒപ്പു വെച്ച രാഷ്ട്രവുമാണ്. ഈ ഉടമ്പടി മാനിയ്ക്കാത്ത ഇന്ത്യയ്ക്ക് ആണവ സാങ്കേതിക വിദ്യ കൈമാറാന്‍ ഉള്ള നീക്കം ഉടമ്പടിയ്ക്ക് വിരുദ്ധമാണ് എന്നും സയീദി പറഞ്ഞു. Labels: അന്താരാഷ്ട്രം, അമേരിക്ക, ഇന്ത്യ
- ജെ. എസ്.
|
05 October 2008
പാക്കിസ്ഥാന് ഇന്ത്യ ഭീഷണിയല്ലെന്ന് സര്‍ദാരി
![]() കശ്മീരില്‍ ഭീകര പ്രവര്‍ത്തനം നടത്തുന്നത് മുഷറഫ് പറയുന്നത് പോലെ സ്വാതന്ത്ര സമര സേനാനികള്‍ അല്ല. ഇത് തീവ്രവാദമാണ്. കാശ്മീര്‍ താഴ്വരയില്‍ ഭീകര പ്രവര്‍ത്തനം നടത്തുന്നത് തീവ്രവാദികള്‍ ആണ്. ഒരു പക്ഷെ ചരിത്രത്തില്‍ ആദ്യമായാവും ഒരു ഉന്നത പാക്കിസ്ഥാന്‍ നേതാവ് കാശ്മീര്‍ പ്രശ്നത്തെ പറ്റി ഇങ്ങനെ പരാമര്‍ശിയ്ക്കുന്നത്. ഇന്തോ - അമേരിയ്ക്കന്‍ ആണവ കരാറിനോട് തങ്ങള്‍ക്ക് എതിര്‍പ്പില്ല. തങ്ങളേയും ഇന്ത്യയോട് സമമായി പരിഗണിയ്ക്കണം എന്നത് മാത്രമാണ് തങ്ങളുടെ ആവശ്യം. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രമായ ഇന്ത്യ ലോകത്തിലെ ഏറ്റവും പഴക്കമേറിയ ജനാധിപത്യ രാഷ്ട്രമായ അമേരിയ്ക്കയുമായി സൌഹൃദത്തില്‍ ആവുന്നതില്‍ തങ്ങള്‍ എന്തിന് എതിര്‍ക്കണം എന്നും അദ്ദേഹം ചോദിച്ചു. Labels: ഇന്ത്യ, പാക്കിസ്ഥാന്
- ജെ. എസ്.
|
04 October 2008
ആണവ കരാര്‍ ഒപ്പിടാന്‍ സാങ്കേതിക തടസ്സം
![]() ഇന്ത്യയുമായുള്ള കരാറില്‍ ഒപ്പിടുന്നതിനു മുന്‍പ് ഒട്ടേറെ സാങ്കേതിക വിശദാംശങ്ങളില്‍ ധാരണ ആവേണ്ടതുണ്ട്. അത്തരം ചര്‍ച്ചകള്‍ ആണ് റൈസിന്റെ അജണ്ടയില്‍ മുഖ്യം. അതിനു ശേഷം മാത്രം ആയിരിയ്ക്കും കരാര്‍ ഒപ്പു വെയ്ക്കുക. ഹ്രസ്വ സന്ദര്‍ശനത്തിന് ഇന്ത്യയില്‍ എത്തിയ റൈസിന്റെ സന്ദര്‍ശന വേളയില്‍ അതുണ്ടാവാനുള്ള സാധ്യത കുറവാണ് എന്ന് റൈസ് തന്നെ പറയുന്നുമുണ്ട്.
- ജെ. എസ്.
|
03 October 2008
ത്രിപുര സ്ഫോടനത്തിന് ഉപയോഗിച്ചത് മൊബൈല്‍ ഫോണ്‍
![]() പരിശോധനയില്‍ ഏറ്റവും പുതിയ തരം സ്ഫോടക വസ്തുക്കള്‍ ആണ് ഉപയോഗിച്ചത് എന്ന് വ്യക്തമായതായി പോലീസ് കണ്‍ട്രോള്‍ ഡി. ഐ. ജി. നേപ്പാള്‍ ദാസ് പറഞ്ഞു. ഇറാഖില്‍ ഭീകരര്‍ ഇത്തരം മൊബൈല്‍ ഫോണ്‍ ട്രിഗറുകള്‍ ഉപയോഗിച്ചിരുന്നു. ഇത്തരം മൊബൈല്‍ ഫോണ്‍ ട്രിഗറുകള്‍ നിര്‍വീര്യമാക്കുവാന്‍ വേണ്ടി അമേരിയ്ക്കന്‍ പ്രസിഡന്റ് ജോര്‍ജ് ബുഷ് ആസ്ത്രേലിയ സന്ദര്‍ശിച്ചപ്പോള്‍ അദ്ദേഹത്തെ മൊബൈല്‍ ഫോണ്‍ തരംഗങ്ങള്‍ അമര്‍ച്ച ചെയ്യുന്ന (ജാമ്മര്‍) ഘടിപ്പിച്ച ഹെലികോപ്റ്ററുകള്‍ അനുഗമിച്ചിരുന്നു.
- ജെ. എസ്.
|
ആണവ പരീക്ഷണം ഇന്ത്യയുടെ അവകാശം : പ്രണബ് മുഖര്‍ജി
![]() എന്നാല്‍ രാജസ്ഥാനിലെ പൊഖ്രാനില്‍ 1988ല്‍ നടത്തിയ ആണവ പരീക്ഷണത്തിനു ശേഷം ഇന്ത്യ സ്വമേധയാ ആണവ പരീക്ഷണങ്ങള്‍ നിര്‍ത്തി വെയ്ക്കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ ഈ തീരുമാനം ഏതെങ്കിലും ഒരു കരാറിന്റെ ഭാഗമാക്കാന്‍ ഇന്ത്യ ഉദ്ദേശിയ്ക്കുന്നില്ല. ഈ തീരുമാനത്തില്‍ ഇപ്പോഴും ഇന്ത്യ ഉറച്ചു നില്‍ക്കുന്നു. അമെരിയ്ക്കയുമായി ഉള്ള ആണവ കരാര്‍ ഈ നിലപാടിന് ഒരു മാറ്റവും വരുത്തില്ല. ഇന്ത്യയുമായി ആണവ കച്ചവടം നടത്തുവാന്‍ ആഗ്രഹിയ്ക്കുന്ന രാജ്യങ്ങളുമായി ഇടപാട് നടത്തുവാന്‍ ഉള്ള ഒരു പുതിയ അവസരമാണ് ഈ കരാറിലൂടെ കൈവന്നിരിയ്ക്കുന്നത്. അതത് രാജ്യങ്ങളുമായി പ്രാബല്യത്തില്‍ ഉള്ള ഉഭയ കക്ഷി കരാറുകളുടെ അടിസ്ഥാനത്തില്‍ ആയിരിയ്ക്കും ഈ ഇടപാടുകള്‍ എന്നും മന്ത്രി വ്യക്തമാക്കി. വന്‍ ഭൂരിപക്ഷത്തില്‍ അമേരിയ്ക്കന്‍ സെനറ്റ് പാസ്സാക്കിയ കരാറില്‍ നാളെ കോണ്ടലീസ റൈസും മുഖര്‍ജിയും ഒപ്പു വെയ്ക്കും.
- ജെ. എസ്.
|
മുംബൈ സ്ഫോടനം : പോലീസിന്റെ മിന്നല്‍ പരിശോധന
![]() മുംബൈ കേസുമായി ബന്ധപ്പെട്ട് പിടിയിലായ ചില ഭീകരരെ ചോദ്യം ചെയ്തപ്പോഴാണത്രെ റഷീദിനെ പറ്റിയുള്ള സൂചനകള്‍ പോലീസിനു ലഭിച്ചത്. റഷീദ് സഞ്ചാര്‍പുര്‍ ഗ്രാമ നിവാസിയാണ്. ഇയാള്‍ മുംബൈയില്‍ ഒരു കണ്ണട കട നടത്തിയിരുന്നു എന്നും ഇയാള്‍ മുംബൈ ട്രെയിന്‍ സ്ഫോടനത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചിരുന്നു എന്നും മുംബൈ പോലീസ് പറഞ്ഞു.
- ജെ. എസ്.
|
02 October 2008
ത്രിപുരയില്‍ മരണം നാലായി
![]() നിരപരാധികളുടെ മേലുള്ള ഈ ആക്രമണത്തെ പ്രധാനമന്ത്രി അപലപിച്ചു. സംഭവത്തില്‍ തനിയ്ക്കുള്ള ദു:ഖം മന്മോഹന്‍ സിങ് പ്രകടിപ്പിച്ചു എന്നും ഒരു ഔദ്യോഗിക വക്താവ് അറിയിച്ചു. അഗര്‍ത്തലയിലെ ആള്‍ തിരക്കേറിയ മാര്‍ക്കറ്റുകളിലും ബസ് സ്റ്റാന്‍ഡുകളിലുമായി ഇന്നലെ വൈകീട്ട് അഞ്ച് സ്ഫോടനങ്ങള്‍ ആണ് നടന്നത്. അഞ്ചു മിനിറ്റിനിടയില്‍ ആയിരുന്നു ഈ സ്ഫോടനങ്ങള്‍ അത്രയും നടന്നത്. സംസ്ഥാനത്ത് നടക്കുന്ന ഇത്തരത്തിലുള്ള ആദ്യത്തെ തീവ്രവാദ ആക്രമണം ആണ് ഇത്. ഹുജി ഭീകരര്‍ ആണ് ആക്രമണത്തിന് പുറകില്‍ എന്നാണ് പോലീസ് സംശയിയ്ക്കുന്നത്. ഒരു ബോംബ് പൊട്ടുന്നതിന് മുന്‍പ് പോലീസ് കണ്ടെടുത്ത് നിര്‍വീര്യമാക്കി. മറ്റൊരു ബോംബ് പൊട്ടുന്നതിന് മുന്‍പ് പോലീസ് സംഘം സ്ഥലത്തെത്തി ജനത്തെ ഒഴിപ്പിച്ചതിനാല്‍ ആളപായം ഉണ്ടായില്ല. നാലു മരണമാണ് ഇതു വരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. നൂറോളം പേര്‍ക്ക് പരിക്കുണ്ട്. ഇവരില്‍ ഇരുപതോളം പേരുടെ നില ഗുരുതരമാണ്.
- ജെ. എസ്.
|
0 Comments:
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്