15 January 2009
ഗാസയെ സ്മരിച്ചു കൊണ്ട് ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവല്‍ തുടങ്ങി![]() നാല്‍പ്പതോളം ഷോപ്പിങ്ങ് മാളുകളും ആറായിരത്തോളം വ്യാപാര സ്ഥാപനങ്ങളും ഷോപ്പിങ്ങ് ഫെസ്റ്റിവലില്‍ പങ്കെടുക്കുന്നുണ്ട്. എല്ലാ അന്താരാഷ്ട്ര ബ്രാന്‍ഡുകളും ഏറ്റവും കൂടിയ ഇളവുകളും സമ്മാനങ്ങളും പ്രഖ്യാപിക്കുന്ന ഈ ഷോപ്പിങ്ങ് മാമാങ്കം ഇനിയുള്ള മുപ്പത്തി രണ്ട് ദിവസങ്ങള്‍ ദുബായിലെ രാത്രികളെ സജീവമാക്കും. ലോകോത്തര നിലവാരം ഉള്ള നൂറ്റി അന്‍പതോളം വിനോദ പരിപാടികളും കോടി കണക്കിന് രൂപയുടെ സമ്മാന പദ്ധതികളും ഷോപ്പിങ്ങ് ഫെസ്റ്റിവലിനോട് അനുബന്ധിച്ച് വിവിധ ഇടങ്ങളിലായി അരങ്ങേറും. ഇതിനിടെ, അറബ് ലോകത്തിന്റെ പ്രിയ ഗായകനായ താമര്‍ ഹോസ്നി നാളെ രാത്രി ദുബായ് ഫെസ്റ്റിവല്‍ സിറ്റിയില്‍ നടത്തുന്ന സംഗീത വിരുന്നില്‍ നിന്നും ലഭിക്കുന്ന തന്റെ പ്രതിഫല തുക ഗാസയിലെ ജനതക്ക് നല്‍കും എന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. Labels: പലസ്തീന്, ബിസിനെസ്സ്, യു.എ.ഇ., യുദ്ധം
- ജെ. എസ്.
|
0 Comments:
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്