03 March 2009
തെരഞ്ഞെടുപ്പ് ഏപ്രില്‍ 16ന്![]() ആദ്യ ഘട്ടത്തില്‍ ഏപ്രില്‍ 16ന് 124 മണ്ഡലങ്ങളില്‍ പോളിങ് നടക്കും. ഏപ്രില്‍ 23ന് 141 മണ്ഡലങ്ങളിലും ഏപ്രില്‍ 30ന് 107 മണ്ഡലങ്ങളിലും മെയ് 7ന് 85 മണ്ഡലങ്ങളിലും മെയ് 13ന് ബാക്കി 86 മണ്ഡലങ്ങളിലും പോളിങ് നടക്കും. ആന്ധ്ര പ്രദേശ്, സിക്കിം, ഹിമാചല്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ ലോക് സഭാ തെരഞ്ഞെടുപ്പിനോടൊപ്പം തന്നെ നിയമ സഭാ തെരഞ്ഞെടുപ്പും നടക്കും. ആകെയുള്ള 543 മണ്ഡലങ്ങളില്‍ 522 മണ്ഡലങ്ങളില്‍ ഇത്തവണ ഫോട്ടോ പതിച്ച വോട്ടര്‍ പട്ടികയാവും ഉപയോഗിക്കുക. 2004ലെ വോട്ടര്‍മാരുടെ എണ്ണത്തേക്കാള്‍ 4.3 കോടി പേര്‍ ഇത്തവണ പുതിയതായി ഉണ്ട്. 71.4 കോടി വോട്ടര്‍മാരാണ് ഇത്തവണ വോട്ടര്‍ പട്ടികയില്‍ സ്ഥാനം പിടിച്ചിട്ടുള്ളത്. Labels: ഇന്ത്യ
- ജെ. എസ്.
|
0 Comments:
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്