08 April 2009
ശ്രീലങ്കയില്‍ അന്തിമ യുദ്ധം - ഐക്യ രാഷ്ട്ര സഭ ഇടപെട്ടേക്കും![]() യുദ്ധം മുറുകിയതിനെ തുടര്‍ന്ന് സര്‍ക്കാര്‍ നിശ്ചയിച്ച യുദ്ധ നിരോധിത മേഖലയായ, ആളുകള്‍ തിങ്ങി പാര്‍ക്കുന്ന, വാന്നി എന്ന സ്ഥലത്തേക്ക് പുലികള്‍ പിന്‍വാങ്ങിയിരുന്നു. ഇവിടമാണ് ഇപ്പോള്‍ സൈന്യം വളഞ്ഞിരിക്കുന്നത്. വെറും പതിനാല് ചതുരശ്ര കിലോമീറ്റര്‍ വ്യാപ്തിയുള്ള ഈ പ്രദേശത്ത് ഒരു ലക്ഷത്തോള സാധാരണ ജനമാണ് ഇപ്പോള്‍ പെട്ടിരിക്കുന്നത്. ![]() യുദ്ധ ഭൂമിയില്‍ റോന്ത് ചുറ്റുന്ന ശ്രീലങ്കന്‍ സൈനികര്‍ കഴിഞ്ഞ മൂന്ന് മാസം കൊണ്ട് മൂവായിരത്തോളം പേരാണ് കൊല്ലപ്പെട്ടത്. തങ്ങള്‍ക്ക് നേരെ, ഭൂരിപക്ഷമായ സിന്‍ഹള വംശജരുടെ നേതൃത്വത്തില്‍ നടക്കുന്ന വംശീയമായ വിവേചനത്തിന് എതിരെ തമിഴ് വംശജര്‍ കഴിഞ്ഞ മുപ്പത്തി മൂന്ന് വര്‍ഷമായി നടത്തുന്ന ഈ സംഘര്‍ഷത്തില്‍ ഇതിനോടകം എഴുപതിനായിരത്തിലേറെ ജീവനാണ് പൊലിഞ്ഞത്. Labels: അന്താരാഷ്ട്രം, പ്രതിഷേധം, മനുഷ്യാവകാശം, യുദ്ധം
- ജെ. എസ്.
|
0 Comments:
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്