06 May 2009
ബഹറൈന്‍ സ്പോണ്‍സര്‍ സമ്പ്രദായം നിര്‍ത്തലാക്കും![]() അന്താരാഷ്ട്ര തൊഴില്‍ സംഘടനയുടെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ക്ക് വിരുദ്ധമാണ് ഗള്‍ഫില്‍ നില നില്‍ക്കുന്ന സ്പോണ്‍സര്‍ ഷിപ്പ് സമ്പ്രദായം എന്ന് വ്യാപകം ആയ വിമര്‍ശനം നിലവിലുണ്ട്. തൊഴില്‍ വിസകള്‍ തൊഴിലാളികളെ ജോലി ഉപേക്ഷിക്കുന്നതില്‍ നിന്നും വിലക്കുന്നു. ജോലി ഉപേക്ഷിക്കുന്ന തൊഴിലാളികളെ അറസ്റ്റ് ചെയ്യുകയും നാട് കടത്തുകയും ആവാം. അന്താരാഷ്ട്ര തൊഴില്‍ സംഘടനയില്‍ അംഗമായ ബഹറൈന്‍ ഈ പുതിയ വിസാ നിയമം ഓഗസ്റ്റ് ഒന്നിന് പ്രാബല്യത്തില്‍ വരുത്തുവാന്‍ ഉദ്ദേശിക്കുന്നു. ഈ നിയമം നിലവില്‍ വരുന്നതോടെ തൊഴിലാളികള്‍ക്ക് സ്വതന്ത്രമായി പിഴയും ശിക്ഷയും കൂടാതെ തൊഴില്‍ മാറുവാന്‍ കഴിയും. തൊഴിലാളികളുടെ ശമ്പളവും പാസ്പോര്‍ട്ടും തൊഴില്‍ ദാതാവിന് പിടിച്ചു വെക്കുവാനും ഇനി മുതല്‍ കഴിയില്ല. ഒരു ബഹറിന്‍ സ്വദേശിക്ക് സ്വതന്ത്രമായി തൊഴില്‍ മാറുവാന്‍ കഴിയും എന്നിരിക്കെ എന്ത് കൊണ്ട് ഒരു ഇന്ത്യാക്കാരന് അതിന് അവകാശമില്ല? ഈ വ്യവസ്ഥിതിക്ക് യുക്തിയില്ല എന്ന് തങ്ങള്‍ക്ക് ബോധ്യം വന്നതിനാല്‍ ആണ് പുതിയ നിയമം കൊണ്ടു വരുവാന്‍ തീരുമാനിച്ചത്. ഗള്‍ഫ് രാജ്യങ്ങളിലെ തൊഴില്‍ മന്ത്രിമാര്‍ എല്ലാം തന്നെ ഈ പഴകിയ നിയമം ആര് ആദ്യം ഒഴിവാക്കും എന്ന് ഉറ്റു നോക്കി കൊണ്ടിരി ക്കുകയായിരുന്നു. ഞങ്ങള്‍ അത് ആദ്യം ചെയ്യുവാന്‍ തീരുമാനിച്ചു എന്നും അലാവി വെളിപ്പെടുത്തി. ബഹറൈനിലെ അഞ്ചര ലക്ഷത്തോളം തൊഴിലാളികളില്‍ 75% പേരും വിദേശികളാണ്. Labels: തൊഴില്‍ നിയമം, ബഹറൈന്‍
- ജെ. എസ്.
|
2 Comments:
നടപ്പിലായാൽ നല്ല ഒരു സംഗതിയാണെന്ന് തോന്നുന്നു....
തോന്നല്‍ അല്ല പാര്‍പ്പിടം.
ഈ സെമി സ്ലേവറിക്ക് അവസാനം കുറിക്കാന്‍ ബഹ്രൈന്‍ ഒരു നല്ലം തുടക്കം കുറിക്കുന്നു എന്നതാണ്‍ സത്യം!
രസകരമായ കാര്യം, മലയാളി ഛോട്ട മുതലാളിമാരും,അറബികളുടെ ചെകിടു കടിച്ചു പറിക്കുന്ന മാനേജരന്മാരും ആണ് ഈ നിയമ മാറ്റത്തെ കൂടുതല്‍ ഭയപ്പെടുന്നത്.
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്