25 May 2009
ഉത്തര കൊറിയ വീണ്ടും അണു പരീക്ഷണം നടത്തി![]() 2006ലെ പരീക്ഷണത്തെ തുടര്‍ന്ന് ഉത്തര കൊറിയക്കെതിരെ ഐക്യ രാഷ്ട്ര സുരക്ഷാ കൌണ്‍സില്‍ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തുകയും എല്ലാ ആണവ പ്രവര്‍ത്തനങ്ങള്‍ക്കും വിലക്ക് ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു. വാര്‍ത്താ കുറിപ്പില്‍ പരീക്ഷണം നടത്തിയ സ്ഥലം വെളിപ്പെടുത്തിയിട്ടില്ല. എന്നാല്‍ ദക്ഷിണ കൊറിയയില്‍ ഇന്ന് രാവിലെ അനുഭവപ്പെട്ട 4.5 അളവിലുള്ള ഭൂ ചലനത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ വിശകലനം മുന്‍പ് ഉത്തര കൊറിയ പരീക്ഷണം നടത്തിയ കില്‍ജു എന്ന പ്രദേശത്ത് തന്നെയാണ് ഇത്തവണയും പരീക്ഷണം നടത്തിയത് എന്നാണ് സൂചിപ്പിക്കുന്നത് എന്ന് വിദഗ്ദ്ധര്‍ പറയുന്നു. ജപ്പാന്‍, ദക്ഷിണ കൊറിയ, റഷ്യ എന്നീ രാജ്യങ്ങള്‍ ഈ പരീക്ഷണത്തെ അപലപിച്ചു. അന്താരാഷ്ട്ര സമൂഹത്തെ വെല്ലു വിളിക്കുന്ന ഈ നടപടി ആശങ്ക ഉളവാക്കുന്നു എന്ന് അമേരിക്കന്‍ പ്രസിഡണ്ട് ഒബാമ പ്രസ്താവിച്ചു. Labels: അന്താരാഷ്ട്രം
- ജെ. എസ്.
|
0 Comments:
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്