16 June 2009
ഇറാന്‍ തെരഞ്ഞെടുപ്പ് ക്രമക്കേട് അന്വേഷിക്കും എന്ന് ഖമേനി![]() ഇപ്പോള്‍ നിലവിലുള്ള തര്‍ക്കങ്ങള്‍ നിയമത്തിന്റെ വഴിയിലൂടെ പരിഹരിക്കണം എന്ന് ഖമേനി അറിയിച്ചതായി ഇറാന്‍ ടെലിവിഷന്‍ വെളിപ്പെടുത്തി. തെരഞ്ഞെടുപ്പില്‍ നെജാദിന്റെ മുഖ്യ എതിരാളി ആയിരുന്ന മൂസാവി ഇത് സംബന്ധിച്ച് ഇറാനിലെ പരമോന്നത അധികാര കേന്ദ്രമായ രക്ഷാ സമിതിക്ക് എഴുത്തയക്കുകയും ഞായറാഴ്ച ഖമേനിയെ നേരിട്ട് കണ്ട് പരാതി ബോധിപ്പിക്കുകയും ചെയ്തിരുന്നു. ഇറാനില്‍ സമ്പൂര്‍ണ്ണമായ പരമാധികാരമാണ് ആത്മീയ നേതാവ് കൂടിയായ ഖമേനിക്കുള്ളത്. ഈ കൂടിക്കാഴ്ച്ചയെ തുടര്‍ന്നാണ് ഖമേനി തെരഞ്ഞെടുപ്പിനെ ചൊല്ലി നില നില്‍ക്കുന്ന തര്‍ക്കങ്ങള്‍ എത്രയും പെട്ടെന്ന് അന്വേഷിക്കുകയും മൂസാവി സമര്‍പ്പിച്ച പരാതി ശ്രദ്ധാപൂര്‍വ്വം പഠിച്ച് വേണ്ട നടപടി കൈക്കൊള്ളുകയും വേണം എന്ന് രക്ഷാ സമിതിയോട് ആവശ്യപ്പെട്ടത്. Labels: ഇറാന്‍
- ജെ. എസ്.
|
0 Comments:
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്