20 June 2009
വിമാന യാത്രയ്ക്കിടെ പൈലറ്റ് കോക്ക്പിറ്റില്‍ മരിച്ചു ; വിമാനം യാത്ര തുടര്‍ന്നു
കോണ്ടിനെന്ടല്‍ എയര്‍ലൈന്‍സ് പതിവ് പോലെ കൃത്യ സമയത്ത് തന്നെ ബ്രസ്സല്‍സില്‍ നിന്ന് യാത്ര പുറപ്പെട്ടു. യാത്രക്കാര്‍ സിനിമ കാണുകയും, മാസികകള്‍ വായിക്കുകയും ചെയ്യുന്നു. വിമാന ജോലിക്കാര്‍ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ വിതരണം ചെയ്യുന്നു.
അപ്പോഴാണ് വിമാനത്തിലെ ഉച്ച ഭാഷിണിയിലൂടെ ഒരു അറിയിപ്പ് വന്നത്. യാത്രക്കാര്‍ക്ക് ഇടയില്‍ ഡോക്ടര്‍ ഉണ്ടോ എന്നായിരുന്നു സന്ദേശം. എന്തോ കുഴപ്പം ഉണ്ടെന്ന തോന്നല്‍ യാത്രക്കാര്‍ക്ക് ഉണ്ടായെങ്കിലും പിന്നീട് അറിയിപ്പുകള്‍ ഒന്നും തന്നെ വന്നില്ല. കോക്ക്പിറ്റില്‍ ഉണ്ടായിരുന്ന 60 വയസ്സുള്ള പൈലറ്റ് മരണപ്പെട്ടിരുന്നു. പിന്നീട് സഹ പൈലറ്റുകള്‍ വിമാനത്തിന്റെ നിയന്ത്രണവും ഏറ്റെടുത്തു. എന്നാല്‍ വിമാനത്തില്‍ ഉണ്ടായിരുന്ന 247 യാത്രക്കാരും ഈ സംഭവം അറിയാതെ ആശങ്കകള്‍ ഇല്ലാതെ സുരക്ഷിതരായി വിമാനം ഇറങ്ങി. അപ്പോഴേയ്ക്കും ഫയര്‍ എന്ജിനുകളും മറ്റു വാഹനങ്ങളും നിരവധി മാധ്യമ പ്രവര്‍ത്തകരും വിമാനത്താവളത്തില്‍ എത്തിയിരുന്നു. മിക്ക യാത്രക്കാരും അപ്പോഴാണ് ഈ ഞെട്ടിക്കുന്ന വാര്‍ത്ത അറിയുന്നത്. ഹൃദയാഘാതം ആണ് പൈലറ്റിന്റെ മരണ കാരണം എന്ന് സംശയിക്കുന്നു. 32 വര്ഷം ആയി കോണ്ടിനെന്റല്‍ കമ്പനിയില്‍ പ്രവര്‍ത്തിക്കുന്ന ഇദ്ദേഹത്തിന്റെ പേര് വിമാന കമ്പനി ഇത് വരെ വെളിപ്പെടുത്തിയിട്ടില്ല. വിമാനത്തില്‍ ഉണ്ടായിരുന്ന ഒരു ഹൃദ്രോഗ വിദഗ്ദ്ധന്‍ കോക്ക് പിറ്റില്‍ വച്ച് തന്നെ പൈലറ്റിനെ രക്ഷപെടുത്താന്‍ നോക്കിയെങ്കിലും അപ്പോഴേയ്ക്കും ജീവന്റെ തുടിപ്പുകള്‍ വിട്ടൊഴിഞ്ഞിരുന്നു. Labels: എയര്‍ലൈന്‍സ്, കോണ്ടിനെന്റല്‍, പൈലറ്റ്
- ജ്യോതിസ് (e പത്രം കറസ്പോണ്ടന്റ്)
|
0 Comments:
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്