24 June 2009
ഇറാന്‍ പ്രതിഷേധത്തിന്റെ പ്രതീകമായ നെദ![]() ഒരു അജ്ഞാതനായ കാഴ്ചക്കാരന്‍ പകര്‍ത്തിയ വീഡിയോ മുകളിലത്തെ വീഡിയോ കാണാനാവുന്നില്ലെങ്കില്‍ ഈ ലിങ്ക് ഉപയോഗിച്ചും ഈ വീഡിയോ കാണാം. അല്ലെങ്കില്‍ ഇതില്‍ എവിടെയെങ്കിലും ഇത് ലഭ്യമാവും. തങ്ങള്‍ ആരേയും ലക്ഷ്യം വെച്ച് നടപടി എടുക്കുന്നില്ല എന്ന ഇറാന്‍ സര്‍ക്കാരിന്റെ വാദം ഇതോടെ പൊളിഞ്ഞതായി പ്രതിഷേധക്കാര്‍ പറയുന്നു. തികച്ചും നിരപരാധി ആയിരുന്നു കൊല്ലപ്പെട്ട നെദ. ഇവര്‍ കലാപകാരിയായിരുന്നില്ല. വെടി ഏല്‍ക്കുന്ന സമയം ഇവര്‍ എന്തെങ്കിലും അക്രമ പ്രവര്‍ത്തനം നടത്തുകയായിരുന്നില്ല എന്ന് വീഡിയോയില്‍ വ്യക്തമാണ്. അതു വഴി മോട്ടോര്‍ സൈക്കിളില്‍ സാധാരണ വേഷത്തില്‍ വന്ന രണ്ടു പട്ടാളക്കാര്‍ ആണ് ഇവരെ വെടി വെച്ചു കൊന്നത് എന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ![]() ലോക മാധ്യമങ്ങളിലും ഇന്റര്‍നെറ്റിലും ഇറാന്‍ പ്രതിഷേധത്തിന് ഇതോടെ ഒരു പുതിയ മുഖം കൈവന്നിരിക്കുന്നു. ഇന്റര്‍നെറ്റ് സങ്കേതം വിപ്ലവത്തിന്റെ മുഖ്യ ഉപാധിയാക്കി മാറ്റിയ ഇറാന്‍ പ്രതിഷേധക്കാര്‍ നെദയുടെ ഓര്‍മ്മക്കായി ഫേസ് ബുക്കില്‍ പുതിയ പേജ് ആരംഭിച്ചിട്ടുണ്ട്. സ്വാതന്ത്ര്യത്തിന്റെ മാലാഖ എന്നാണ് ഇറാനിലെ ബ്ലോഗ്ഗര്‍മാര്‍ നെദയെ വിശേഷിപ്പിക്കുന്നത്. Labels: ഇറാന്‍
- ജെ. എസ്.
|
1 Comments:
the first pic in the article is disturbing, the staring look..
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്