30 June 2009
ജോണ്‍ ഉലഹന്നാന്‍ അന്തരിച്ചു
മലയാളത്തിലെ ആദ്യകാല ടെലിവിഷന്‍ റിപ്പോര്ട്ടറായ ജോണ്‍ ഉലഹന്നാന്‍ (48) അന്തരിച്ചു. ഹൃദയാഘാതം ആണ് മരണ കാരണം. കോട്ടയം സ്വദേശിയായ അദ്ദേഹം കുടപ്പനകുന്നിലാണ് താമസിച്ചിരുന്നത്.
തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ പഠനം പൂര്‍ത്തിയാക്കിയ ശേഷം, 1983 ഇല്‍ ഹൈദെരാബാദില്‍ ന്യൂസ് ടൈമിലൂടെ പത്രപ്രവര്‍ത്തകര്‍ ആയി. ന്യൂസ് ടൈമില്‍ ആയിരിക്കുമ്പോള്‍ മികച്ച പത്ര പ്രവര്‍ത്തകനുള്ള സ്റ്റേറ്റ്‌സ്‌മാന്‍ അവാര്‍ഡും കരസ്ഥമാക്കി. 1988 ഇല്‍ ആണ് അദ്ദേഹം ദൂരദര്‍ശനില്‍ റിപ്പോര്‍ട്ടര്‍ ആയി ചേര്‍ന്നത്. ഗള്‍ഫ് യുദ്ധം, മലനട വെടിക്കെട്ട് ദുരന്തം, തെരഞ്ഞെടുപ്പ് റിപ്പോര്‍ട്ടുകള്‍ ഇവയെല്ലാം അദ്ദേഹത്തെ ഏറെ പ്രശസ്തനാക്കി. Labels: കേരളം, ജോണ്‍ ഉലഹന്നാന്‍
- ജ്യോതിസ് (e പത്രം കറസ്പോണ്ടന്റ്)
|
0 Comments:
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്