28 June 2009
സിനിമ സംവിധായകന്‍ ലോഹിത ദാസ് അന്തരിച്ചു![]() മലയാള നാടക രംഗത്തെ അതികായരായ കെ. പി. എ. സി. ക്ക് വേണ്ടി നാടകം രചിച്ചു കോണ്ടാണ് ലോഹിത ദാസ് തന്റെ കലാ ജീവിതത്തിന് തുടക്കമിട്ടത്. തോപ്പില്‍ ഭാസി അംഗീകരിച്ച തന്റെ കന്നി തിരക്കഥ കെ. പി. എ. സി. അവതരിപ്പിക്കുകയും ഈ തിരക്കഥക്ക് ഇദ്ദേഹത്തിന് സംസ്ഥാന പുരസ്കാരം ലഭിക്കുകയും ചെയ്തു. മലയാള സിനിമയില്‍ ലോഹിത ദാസിന്റെ രംഗ പ്രവേശം സിബി മലയില്‍ സംവിധാനം ചെയ്ത ‘തനിയാവര്‍ത്തനം’ എന്ന സിനിമയുടെ തിരക്കഥ രചിച്ചു കൊണ്ടായിരുന്നു. വന്‍ വിജയമായ ആ സിനിമയോടെ സിബി മലയില്‍ - ലോഹിത ദാസ് കൂട്ട് കെട്ട് അവിടുന്നങ്ങോട്ട് ഒട്ടേറെ നല്ല സിനിമകള്‍ മലയാളത്തിന് കാഴ്ച വെച്ചു. Labels: സിനിമ
- ജ്യോതിസ് (e പത്രം കറസ്പോണ്ടന്റ്)
|
0 Comments:
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്