28 June 2009
ആസ്ത്രേലിയയില്‍ നടക്കുന്ന ആക്രമണങ്ങള്‍ വംശീയം തന്നെ : വയലാര്‍ രവി![]() ഹോസ്റ്റലുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തന്നെ ഏര്പ്പെടുത്തുന്ന താമസ സൌകര്യങ്ങളിലും പെടാതെ പുറത്ത് താമസിക്കുന്നവര്‍ക്കാണ് കവര്‍ച്ച ഉള്‍പ്പെടെയുള്ള അക്രമങ്ങള്‍ നേരിടേണ്ടി വന്നത് എന്ന് അദ്ദേഹം വ്യക്തമാക്കി. രാത്രി വളരെ വൈകി ജോലിയും മറ്റും കഴിഞ്ഞു എത്തിയവരാണ് അക്രമങ്ങള്‍ക്ക് ഇരയാവരില്‍ കൂടുതല്‍. ![]() ആസ്ത്രേലിയ ഒരു സമ്മിശ്ര സംസ്കാരം ഉള്ള രാജ്യം ആണെന്നും ഇന്ത്യക്കാര്‍ക്ക് നേരെ നടക്കുന്ന അക്രമങ്ങള്‍ അവര്‍ നേരിടുമെന്നും വയലാര്‍ രവി പറഞ്ഞു. പഠനത്തിനായി വിദേശ രാജ്യത്ത് പോകുന്നവര്‍ ഇന്ത്യന്‍ എമ്പസ്സിയുമായും കോണ്‍സുല്‍ ജനറലുകളുമായും ബന്ധം പുലര്‍ത്തണം എന്നും അദ്ധേഹം ഉപദേശിച്ചു. Labels: അക്രമങ്ങള്‍, ആസ്ത്രേലിയ, ഇന്ത്യ
- ജ്യോതിസ് (e പത്രം കറസ്പോണ്ടന്റ്)
|
0 Comments:
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്