01 July 2009
ദരിദ്രര്‍ക്കായി വിദ്യാഭ്യാസ നിധി വേണം - ടുട്ടു![]() വിദ്യാലയത്തിന്റെ പടിവാതില്‍ കാണാനാവാത്ത ദരിദ്ര കുട്ടികള്‍ക്ക് അടിസ്ഥാന വിദ്യാഭ്യാസം നേടാന്‍ ഉതകുന്ന നിധി ഈ വര്‍ഷ അവസാനത്തിനകം നിലവില്‍ വരണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു. നമ്മുടെ സാമ്പത്തിക തെറ്റുകളുടെ ഫലം ഈ കുട്ടികള്‍ അവരുടെ ജീവിതം ഹോമിച്ചു കൊണ്ട് അനുഭവിക്കാന്‍ ഇടയാവരുത് എന്നും കേപ് ടൌണിലെ ആര്‍ച്ച് ബിഷപ്പായ ടുട്ടു ലോക നേതാക്കള്‍ക്ക് എഴുതിയ കത്തില്‍ ചൂണ്ടി കാണിച്ചു. മുന്‍ ഐര്‍ലാന്‍ഡ് പ്രസിഡണ്ട് മേരി റോബിന്‍സണ്‍, ബംഗ്ലാദേശിലെ ഗ്രാമീണ്‍ ബാങ്ക് പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവായ മുഹമ്മദ് യൂനുസ് എന്നിവരോടൊപ്പം ചേര്‍ന്നാണ് ടുട്ടു ഈ കത്ത് എഴുതിയിരിക്കുന്നത്. Labels: കുട്ടികള്‍, വിദ്യാഭ്യാസം
- ജെ. എസ്.
|
0 Comments:
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്