02 July 2009
കേരളത്തിലെ ആദ്യ സൈബര്‍ പോലീസ് സ്റ്റേഷന്‍![]() കമ്പ്യൂട്ടറില്‍ നിന്ന് നീക്കിയ വിവരങ്ങള്‍ കണ്ടു പിടിക്കുക, ഇമെയില്‍ കുറ്റ കൃത്യങ്ങള്‍, നെറ്റ് വര്‍ക്കിംഗ്, മോര്ഫിംഗ് തുടങ്ങിയവയുടെ ദുരുപയോഗം എന്നീ കാര്യങ്ങള്‍ സൈബര്‍ പോലീസ് സ്റ്റേഷനുകള്‍ വഴി അന്വേഷണം നടത്താം. വിവര സാങ്കേതിക മേഖലയില്‍ പോലീസിന് മികച്ച പരിശീലനവും കൊടുക്കും എന്ന് മന്ത്രി പറഞ്ഞു. ഇപ്പോള്‍ തന്നെ വിവര സാങ്കേതിക വിദ്യയില്‍ പരിശീലനം ഉള്ളവര്‍ പോലീസില്‍ ഉണ്ട്. സൈബര്‍ കേസ് അന്വേഷിക്കുന്ന പോലീസുകാര്‍ക്ക് തുടര്‍ച്ചയായി പരിശീലനം നല്‍കുന്നതിന് പോലീസ് പരിശീലന കേന്ദ്രങ്ങള്‍ക്ക് നിര്‍ദേശം കൊടുക്കും എന്നും കോടിയേരി പറഞ്ഞു. Labels: കേരളം, സൈബര്‍ പോലീസ് സ്റ്റേഷന്‍
- ജ്യോതിസ് (e പത്രം കറസ്പോണ്ടന്റ്)
|
0 Comments:
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്