11 July 2009
മോതിര തിളക്കവുമായി സാനിയ![]() ഹൈദെരാബാദിലെ പ്രശസ്തമായ യൂണിവേഴ്‌സല്‍ ബേക്കറീസിന്റെയും ഹോട്ടല്‍ ശൃംഖലകളുടെയും ഉടമ അദില്‍ മിര്‍സയുടെ മകനാണ് സോരാബ്. ബി.കോം ബിരുദധാരിയായ സോരാബ് ഇപ്പോള്‍ വിദേശത്ത് എം.ബി.എ വിദ്യാര്‍ഥിയാണ്. വിവാഹം ഉടനെ ഉണ്ടാവില്ല എന്നും ഉടന്‍ ടെന്നിസില്‍ നിന്ന് വിരമിക്കാന്‍ തീരുമാനം എടുത്തിട്ടില്ലെന്നും സാനിയയുടെ പിതാവ് ഇമ്രാന്‍ മിര്‍സ പറഞ്ഞു. ![]() ഹൈദെരാബാദിലെ പഞ്ചനക്ഷത്ര ഹോട്ടല്‍ ആയ താജ് കൃഷ്ണയില്‍ ആയിരുന്നു ശക്തമായ സുരക്ഷകളോടെ ചടങ്ങുകള്‍ നടന്നത്. ബന്ധുക്കളും സുഹൃത്തുക്കളും പ്രത്യേക ക്ഷണിതാക്കള്‍ക്കും മാത്രമാണ് പ്രവേശനം ഉണ്ടായിരുന്നത്. പ്രാദേശിക ദേശീയ മാധ്യമങ്ങളുടെ ഒരു വന്‍ സംഘം തന്നെ സാനിയയുടെ വിവാഹം നടന്ന താജ് കൃഷ്ണയുടെ മുന്നില്‍ തമ്പടിച്ചിരുന്നു. സാനിയയുമായി പ്രണയത്തിലാണ്, വിവാഹം ചെയ്യണം തുടങ്ങിയ ആവശ്യങ്ങളുമായി ഒരു മലയാളി യുവാവും ഒരു ഉത്തര്‍പ്രദേശ്കാരനും സാനിയയുടെ വീട്ടില്‍ വിവാഹ നിശ്ചയ വാര്‍ത്ത വന്നതോടെ അതിക്രമിച്ചു കയറിയിരുന്നു. ഇതേ തുടര്‍ന്ന് വന്‍ സുരക്ഷ ആണ് ചടങ്ങ് നടന്ന സ്ഥലത്ത് ഏര്‍പ്പെടുത്തിയിരുന്നത്. Labels: വിവാഹ നിശ്ചയം, സാനിയ മിര്‍സ
- ജ്യോതിസ് (e പത്രം കറസ്പോണ്ടന്റ്)
|
0 Comments:
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്