30 July 2009
ഒബാമക്ക് സമാധാനം പുനഃസ്ഥാപിക്കാന്‍ കഴിയുമോ?![]() ജൂണ്‍ 4ന് കൈറോയില്‍ നടത്തിയ ചരിത്ര പ്രധാനമായ പ്രസംഗത്തില്‍ ഇസ്രയേല്‍ വെസ്റ്റ് ബാങ്കില്‍ നടത്തുന്ന അധിനിവേശത്തെ ഒബാമ വിമര്‍ശിച്ചു എങ്കിലും തുടര്‍ന്നുള്ള നാളുകളില്‍ അറബ് നേതാക്കള്‍ക്ക് ഇസ്രയേലുമായി സമാധാനം സ്ഥാപിക്കുന്നതിന് ആവശ്യമായ നിലപാടുകള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഒബാമ കത്തുകള്‍ അയക്കുകയാണ് ഉണ്ടായത്. എന്നാല്‍ സംഭാഷണങ്ങള്‍ നടക്കുന്നതിനപ്പുറം എന്തെങ്കിലും സംഭവിക്കുന്നത് കണ്ടാല്‍ മാത്രമേ അറബ് ജനതക്ക് തൃപ്‌തിയാവൂ എന്നാണ് പൊതുവെ ഉള്ള വിലയിരുത്തല്‍. ഒബാമയുടെ സമാധാന ശ്രമങ്ങള്‍ എല്ലാവരും അംഗീകരിക്കുന്നു. എന്നാല്‍ ഇതിന് വ്യക്തമായ ഒരു രൂപരേഖ ഇല്ലാത്തത് വരും ദിനങ്ങളില്‍ അറബ് ജനതക്ക് ഒബാമയില്‍ ഉള്ള വിശ്വാസ്യത നഷ്ടപ്പെടാന്‍ ഇടയാക്കും എന്ന് കരുതപ്പെടുന്നു. Labels: അന്താരാഷ്ട്രം, ഗള്‍ഫ് രാഷ്ട്രീയം
- ജെ. എസ്.
|
0 Comments:
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്