29 July 2009
കാര്‍ട്ടൂണിസ്റ്റ് സുജിത്തിന് പുരസ്കാരം![]() ![]() പുരസ്ക്കാരം ലഭിച്ച കാര്‍ട്ടൂണ്‍ യുവ കാര്‍ട്ടൂണിസ്റ്റുകളില്‍ ഏറെ ശ്രദ്ധേയനും, മലയാളത്തിലെ ആദ്യത്തെ കാര്‍ട്ടൂണ്‍ ബ്ലോഗ് ഉടമയുമാണ് ടി.കെ.സുജിത്ത്. ബൂലോഗത്തെ ആദ്യത്തെ കാര്‍ട്ടൂണ്‍ പെട്ടിക്കട എന്ന് അദ്ദേഹം തന്നെ വിശേഷിപ്പിക്കുന്ന വര @ തല = തലവര എന്ന ബ്ലോഗ് ആണ് മലയാളത്തിലെ ആദ്യത്തെ കാര്‍ട്ടൂണ്‍ ബ്ലോഗ് ആയി അറിയപ്പെടുന്നത്. തൃശൂര്‍ തിരുമിറ്റക്കോട് ടി. ആര്‍. കുമാരന്റെയും പി. ആര്‍. തങ്കമണിയുടെയും മകനാണ് സുജിത്. രസതന്ത്രത്തില്‍ ബിരുദവും നിയമത്തില്‍ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്. മൂന്ന് തവണ സംസ്ഥാന മാധ്യമ അവാര്‍ഡ്, കേരള ലളിത കല അക്കാഡമി ഓണറബിള്‍ മെന്‍ഷന്‍ പുരസ്കാരം, പാമ്പന്‍ മാധവന്‍ പുരസ്കാരം, തിരുവനന്തപുരം പ്രസ് ക്ലബ് അവാര്‍ഡ് തുടങ്ങി കാര്‍ട്ടൂണിന് നിരവധി അംഗീകാരങ്ങള്‍ നേടിയിട്ടുണ്ട്. അഡ്വ. എം നമിതയാണ് ഭാര്യ. മകന്‍ : അമല്‍. Labels: കാര്‍ട്ടൂണ്‍, ബ്ലോഗ്
- ജെ. എസ്.
|
0 Comments:
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്