21 July 2009
ശൂന്യാകാശത്തും ട്വിറ്റര്‍
ഒരു ദിവസത്തെ കഠിനാധ്വാനത്തിനു ശേഷം ലഭിച്ച വിശ്രമ വേളയില്‍ എന്‍ഡവര്‍ കമാന്‍ഡര്‍ തന്റെ പതിനായിര കണക്കിന് ആരാധകരുടെ ചോദ്യങ്ങള്‍ക്ക് തന്റെ ട്വിറ്റര്‍ പേജിലൂടെ മറുപടി നല്‍കി. പരീക്ഷണ സാമഗ്രികള്‍ അടങ്ങിയ വാഹിനി എന്‍ഡവറില്‍ നിന്നും നിലയത്തിലേക്ക് മാറ്റുക എന്ന ശ്രമകരമായ ദൌത്യം പൂര്‍ത്തിയാക്കാന്‍ ഏഴ് ശൂന്യാകാശ യാതികര്‍ക്ക് മണിക്കൂറുകളുടെ കഠിനാധ്വാനം തന്നെ വേണ്ടി വന്നു. ഇതിനു ശേഷം ഇവര്‍ക്ക് അനുവദിച്ച വിശ്രമ വേളയിലാണ് എന്‍ഡവറിന്റെ കമാന്‍ഡര്‍ മാര്‍ക്ക് പോളന്‍സ്കി ട്വിറ്ററിലൂടെ തന്റെ 37,000 ത്തിലധികം അനുയായികളുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കിയത്. തങ്ങളുടെ ജോലി വിജയകരമായി പൂര്‍ത്തിയാക്കിയതായി അദ്ദേഹം തന്റെ ട്വിറ്റര്‍ പേജില്‍ അറിയിച്ചു. മൈക്രോബ്ലോഗിങ് സങ്കേതം ഉപയോഗിച്ച് പൊതു ജനത്തിന് ബഹിരാകാശ ഗവേഷണത്തില്‍ താല്പര്യം ജനിപ്പിക്കുവാന്‍ വേണ്ടി എന്‍ഡവര്‍ ദൌത്യത്തിന്റെ പരിശീലന കാലത്താണ് മാര്‍ക്ക് പോളിന്‍സ്കി തന്റെ ട്വിറ്റര്‍ പേജ് ആരംഭിച്ചത്.
എന്‍ഡവറിലെ ബഹിരാകാശ യാത്രികര്‍ രണ്ട് ശൂന്യാകാശ ക്രെയിനുകളുടെ സഹായത്തോടെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന്റെ പടി വാതില്‍ക്കല്‍ ഒരു ജപ്പാന്‍ നിര്‍മ്മിത പരീക്ഷണ വാഹിനി ഘടിപ്പിക്കുക എന്ന ദൌത്യമാണ് ഇന്നലെ പൂര്‍ത്തിയാക്കിയത്. മൂന്ന് പരീക്ഷണ ഉപകരണങ്ങളാണ് ഈ വാഹിനിയില്‍ ഉണ്ടായിരുന്നത്. ശൂന്യാകാശത്തില്‍ ഇലക്ട്രോണിക്സിന് ഉണ്ടാവുന്ന വ്യതിയാനങ്ങള്‍ പഠിക്കുവാന്‍ ഉപകരിക്കുന്ന പരീക്ഷണ സംവിധാനം, ഒരു എക്സ് റേ നിരീക്ഷണ ശാല എന്നിങ്ങനെ മൂന്ന് പരീക്ഷണ ഉപകരണങ്ങളാണ് ഈ വാഹിനിയില്‍ ഉണ്ടായിരുന്നത്. ഈ ഉപകരണങ്ങള്‍ കേട് കൂടാതെ കൊണ്ടു പോകാനാണ് ഇവക്കായി പ്രത്യേകം വാഹിനി ഏര്‍പ്പെടുത്തിയത്. ഈ വാഹിനിയാണ് എന്‍ഡവറിന്റെ അറയില്‍ നിന്നും ക്രെയിനുകള്‍ ഉപയോഗിച്ച് ബഹിരാകാശ നിലയത്തിന്റെ പടി വാതിലില്‍ ഉറപ്പിച്ചത്. വാഹിനിയില്‍ നിന്നും ഈ പരീക്ഷണ സാമഗ്രികള്‍ നിലയത്തിന്റെ യന്ത്ര വല്‍കൃത കൈ ഉപയോഗിച്ച് നിലയത്തിലേക്ക് പിന്നീട് മാറ്റും. അതിനു ശേഷം വാഹിനി വീണ്ടും എന്‍ഡവറിലേക്കും നീക്കം ചെയ്യും. അതോടെ എന്‍ഡവറിന്റെ ദൌത്യം പൂര്‍ത്തിയാവും. Labels: എന്‍ഡവര്‍, ബ്ലോഗ്, സാങ്കേതികം
- ജെ. എസ്.
|
0 Comments:
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്