04 July 2009
ഖുര്‍ ആന്‍ അധിഷ്ഠിത ചിത്ര പ്രദര്‍ശനം
‘തനിമ കലാ സാഹിത്യ വേദി’ യുടെ ആഭിമുഖ്യത്തില്‍ തൃശ്ശൂര്‍ കേരള ലളിത കലാ അക്കാദമി യുടെ ആര്‍ട്ട് ഗാലറിയില്‍ പുതുമയാര്‍ന്ന ഒരു ചിത്ര പ്രദര്‍ശനം സംഘടിപ്പിച്ചു. വിശുദ്ധ ഖുര്‍ ആനിലെ സൂക്തങ്ങള്‍ ഭാവനയില്‍ കണ്ട് അവ ചിത്രങ്ങള്‍ ആയി പകര്‍ത്തിയതാണ് ഈ പ്രദര്‍ശനത്തിലെ ചിത്രങ്ങളെല്ലാം. ഇത്തരം ഒരു സംരംഭം ഇന്ത്യയില്‍ തന്നെ ആദ്യമായിട്ടാണ് എന്ന് സംഘാടകര്‍ പറയുന്നു.
വിശുദ്ധ ഖുര്‍ ആനിലെ ആത്മീയവും തത്വശാസ്ത്രപരവുമായ ദൃശ്യ വൈവിധ്യം ലോകമെമ്പാടും ഉള്ള കലാകാരന്മാര്‍ക്ക് എന്നും പ്രചോദനം നല്‍കി പോരുന്ന ഒന്നാണ്. ആശയങ്ങള്‍ സംവദിക്കുന്നതിന് ഏറെ ശക്തമായ ഒരു മാധ്യമം ആണ് ചിത്രകല. ഇത്തരം ഒരു സംരംഭവും ആയി മുന്നോട്ട് വന്ന ‘തനിമ കലാ സാഹിത്യ വേദി’ പുരോഗമന സാംസ്കാരിക പ്രവര്‍ത്തകരുടെ ഒരു കൂട്ടായ്മയാണ്. - ജോബ് മാളിയേക്കല്‍ Labels: കല, സംസ്ക്കാരം
- ജെ. എസ്.
|
0 Comments:
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്