12 August 2009
സ: കെ. പി. പ്രഭാകരന്‍ അന്തരിച്ചു![]() അന്തിക്കാട്ടു കാരുടെയും സഖാക്കളുടേയും ഇടയില്‍ കെ. പി. എന്ന കെ. പി. പ്രഭാകരന്റെ 1926-ല്‍ ജനനം. അന്തിക്കാട്ടെ ചെത്തു തൊഴിലാളികളെയും, കര്‍ഷക തൊഴിലാളികളെയും സംഘടിപ്പി ക്കുന്നതിലും കമ്യൂണിസ്റ്റു പ്രസ്ഥാനം കെട്ടി പടുക്കുന്നതിലും പ്രമുഖ സ്ഥാനം വഹിച്ച വ്യക്തി ആയിരുന്നു അദ്ദേഹം. കമ്യൂണിസ്റ്റു പ്രസ്ഥാനത്തിനു കരുത്തു പകര്‍ന്ന നിരവധി സമരങ്ങളില്‍ പങ്കാളിയായ അദ്ദേഹം ഇതിന്റെ ഭാഗമായി ജയില്‍ വാസവും അനുഭവിച്ചിട്ടുണ്ട്. അക്കാലത്ത് കമ്യൂണിസ്റ്റു സമരങ്ങളെ അടിച്ച മര്‍ത്തുവാന്‍ ശ്രമിച്ചിരുന്ന പോലീസിന്റെ ഭീകരമായ മര്‍ദ്ദനങ്ങള്‍ പല തവണ ഏറ്റു വാങ്ങി. എ. ഐ. എസ്. എഫ്. ഇലൂടെയാണ് രാഷ്ടീയത്തില്‍ പ്രവേശിക്കുന്നത്. 1942-ല്‍ കമ്യൂണിസ്റ്റു പാര്‍ട്ടി അംഗത്വം ലഭിച്ചു. തൃശ്ശൂര്‍ ജില്ലയിലെ ചേര്‍പ്പ് നിയോജക മണ്ഡലത്തില്‍ നിന്നും മൂന്നു തവണയും, മണലൂര്‍ നിയോജക മണ്ഡലത്തില്‍ നിന്നു ഒരു തവണയും നിയമ സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. കുറച്ചു കാലം ആരോഗ്യ മന്ത്രിയും ആയിരുന്നിട്ടുണ്ട്. ചെത്ത് തൊഴിലാളി സംഘത്തിന്റേയും, കോള്‍കര്‍ഷക സംഘത്തിന്റേയും അമരക്കാരന്‍ കൂടെ ആയിരുന്നു അദ്ദേഹം. പ്രമുഖ വനിതാ നേതാവ് കാര്‍ത്ത്യായനി ടീച്ചര്‍ ആണ് ഭാര്യ. കെ. പി. ഗോപാല കൃഷ്ണന്‍, റവന്യൂ മന്ത്രി കെ. പി. രാജേന്ദ്രന്‍, കെ. പി. പ്രദീപ്, കെ. പി. സുരേന്ദ്രന്‍, കെ. പി. അജയന്‍ എന്നിവര്‍ മക്കള്‍ ആണ്. - എസ്. കുമാര്‍ Labels: മരണം
- ജെ. എസ്.
|
0 Comments:
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്