25 September 2009
ആണവ നിര്‍വ്യാപന കരാറില്‍ ചേരില്ല : ഇന്ത്യ![]() അമേരിക്കന്‍ പ്രസിഡണ്ട് ബറാക് ഒബാമ അധ്യക്ഷനായിരുന്ന സമിതിയാണ് പ്രമേയം പാസാക്കിയത് എന്നത് ആണവ നിര്‍വ്യാപന വിഷയത്തില്‍ ഒബാമയുടെ താല്പര്യം വ്യക്തമാക്കുന്നു. എന്നാല്‍ ഇത് വിവാദമായ ഇന്തോ അമേരിക്കന്‍ ആണവ കരാറിന്റെ ഭാവിയെ എങ്ങനെ ബാധിയ്ക്കും എന്ന് കണ്ടറിയേ ണ്ടിയിരിക്കുന്നു. ഇത് സംബന്ധിച്ച ആശങ്കകള്‍ അമേരിക്കന്‍ ഉദ്യോഗ സ്ഥരുമായി ഉടന്‍ ചര്‍ച്ച ചെയ്യും എന്ന് ദേശീയ സുരക്ഷാ ഉപദേശകന്‍ എം.കെ. നാരായണന്‍ അറിയിച്ചു. ബ്രിട്ടന്‍, ഫ്രാന്‍സ്, റഷ്യ എന്നീ രാജ്യങ്ങളുമായി ഇന്ത്യ ഉണ്ടാക്കിയ ഉഭയകക്ഷി ആണവോര്‍ജ്ജ കരാറുകളെ ഈ പ്രമേയം ഒരു തരത്തിലും ബാധിക്കില്ല എന്ന് ഈ രാജ്യങ്ങള്‍ വ്യക്തമാക്കി യിട്ടുണ്ട് എന്നും അദ്ദേഹം അറിയിച്ചു. India rejects Nuclear Proliferation Treaty Labels: അന്താരാഷ്ട്രം, ഇന്ത്യ, യുദ്ധം, രാജ്യരക്ഷ
- ജെ. എസ്.
|
0 Comments:
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്