25 September 2009
ഇന്ത്യക്ക് സുരക്ഷാ സമിതി അംഗത്വം നല്‍കരുത് : ഗദ്ദാഫി![]() ഇന്ത്യയ്ക്ക് നേരെ ഗദ്ദാഫിയില്‍ നിന്നും പിന്നേയും ആക്രമണമുണ്ടായി. ഇന്ത്യയുടെ അവിഭാജ്യ ഘടകമായ കാശ്മീര്‍ ഇന്ത്യയില്‍ നിന്നും അടര്‍ത്തി പാക്കിസ്ഥാനും ഇന്ത്യയ്ക്കും അവകാശമില്ലാതെ ഒരു സ്വതന്ത്ര രാഷ്ട്രമായി മാറ്റണം എന്നായിരുന്നു ഗദ്ദാഫിയുടെ നിര്‍ദ്ദേശം. കഴിഞ്ഞ വര്‍ഷം മുതല്‍ സുരക്ഷാ കൌണ്‍സിലിന്റെ പ്രസിഡണ്ട് സ്ഥാനമുള്ള ലിബിയയുടെ നേതാവ് സുരക്ഷാ കൌണ്‍സില്‍ ഒരു ഭീകര കൌണ്‍സിലാണ് എന്ന് പരിഹസിച്ചു. ശതാബ്ദങ്ങളായി ആഫ്രിക്കന്‍ രാജ്യങ്ങളെ തങ്ങളുടെ കോളനികളായി സൂക്ഷിച്ച വന്‍ ശക്തികള്‍ 7.77 ട്രില്യണ്‍ ഡോളര്‍ ഈ രാജ്യങ്ങള്‍ക്ക് നഷ്ട പരിഹാരമായി നല്‍കണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഐക്യ രാഷ്ട്ര സഭയുടെ ജനറല്‍ അസംബ്ലിയെ അഭിമുഖീകരിച്ചുള്ള തന്റെ ആദ്യ പ്രസംഗത്തിലാണ് ഗദ്ദാഫി ഈ പ്രസ്താവനകള്‍ നടത്തിയത്. അമേരിയ്ക്കയിലേയ്ക്കുള്ള തന്റെ ആദ്യ സന്ദര്‍ശനമായിരുന്നു ഗദ്ദാഫിയുടേത്. തനിയ്ക്ക് അനുവദിച്ച 15 മിനിട്ടിനു പകരം ഒന്നര മണിയ്ക്കൂറോളം നീണ്ടു നിന്നു ഗദ്ദാഫിയുടെ പ്രസംഗം. അമേരിയ്ക്കയെ നിശിതമായി വിമര്‍ശിച്ച ഗദ്ദാഫി, പന്നിപ്പനി പോലും സൈനിക തന്ത്രത്തിന്റെ ഭാഗമായി രൂപകല്‍പ്പന ചെയ്തതാണ് എന്ന് ആരോപിച്ചു. Gaddaafi against India entering security council Labels: അന്താരാഷ്ട്രം
- ജെ. എസ്.
|
0 Comments:
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്