15 September 2009
അഭയയുടെ കല്‌ത്ത് നശ്‌ക്കിയത് ആര്?
സി.ബി.ഐ. അന്വേഷിച്ച സിസ്റ്റര്‍ അഭയ വധ ക്കേസിലെ പ്രതികളായ സിസ്റ്റര്‍ സെഫി, ഫാദര്‍ ജോസ് പുതൃക്കയില്‍ എന്നിവരെ ബാംഗ്ലൂരില്‍ വെച്ച് നാര്‍കോ അനാലിസിസിന് വിധേയമാക്കിയതിന്റെ വീഡിയോ ദൃശ്യങ്ങള്‍ ഇന്നലെ കേരളത്തിലെ മാധ്യമങ്ങള്‍ പുറത്തു വിട്ടു. ഈ വീഡിയോ സി.ഡി. കോടതിയില്‍ ഹാജരാക്കിയ വേളയില്‍ അതിലെ ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്യപ്പെട്ടിരുന്നതായി കണ്ടെത്തിയിരുന്നു. അതിന്റെ ഒറിജിനല്‍ രൂപമാണ് ഇന്നലെ ടെലിവിഷന്‍ ചാനലുകള്‍ കേരള ജനതയ്ക്ക് മുന്‍പാകെ പ്രദര്‍ശിപ്പിച്ചത്. ഈ വീഡിയോ ആരോ മാധ്യമ ഓഫീസുകളില്‍ എത്തിച്ചു കൊടുക്കുകയായിരുന്നു. ഏഷ്യാനെറ്റ്, ഇന്ത്യാവിഷന്‍, കൈരളി ടിവി. എന്നിങ്ങനെ ഒട്ടു മിക്ക ചാനലുകളും ഈ ദൃശ്യങ്ങള്‍ പ്രദര്‍ശിപ്പിച്ചു. എന്നാല്‍ പിന്നീട് ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ടിന്റെ അഭ്യര്‍ത്ഥന മാനിച്ച് ചാനലുകള്‍ ഈ പ്രക്ഷേപണം നിര്‍ത്തി വെച്ചു. കോടതിയുടെ പരിഗണനയില്‍ ഉള്ള കേസിനെ പ്രക്ഷേപണം ബാധിക്കും എന്ന കാരണത്താലാണ് പ്രക്ഷേപണം നിര്‍ത്തി വെയ്ക്കാന്‍ മജിസ്ട്രേട്ട് ആവശ്യപ്പെട്ടത്.
മയക്കു മരുന്ന് കുത്തി വെച്ച് മനസ്സിനെ തളര്‍ത്തി ചോദ്യം ചെയ്യുന്ന വേളയില്‍ മുന്‍ കരുതലോടെ സംസാരിക്കാനുള്ള ശേഷി നഷ്ടപ്പെടുകയും സത്യം വെളിപ്പെടുകയും ചെയ്യും എന്നതാണ് നാര്‍കോ അനാലിസിസിന്റെ തത്വം. എന്നാല്‍ ചോദ്യം ചോദിക്കുന്ന ആളുടെ വൈദഗ്ദ്ധ്യം ഇതിന് ഒരു പ്രധാന ഘടകമാണ്. പ്രതിയെ ഉത്തരങ്ങളിലേയ്ക്ക് വലിച്ചിഴയ്ക്കുന്ന രീതിയില്‍ ചോദ്യങ്ങള്‍ ചോദിയ്ക്കുന്നത് ശരിയായ നടപടിയല്ല. മലയാളികളായ പ്രതികളോട് ചോദ്യങ്ങള്‍ ചോദിച്ച സ്ത്രീ ശബ്ദത്തിന്റെ ഉടമയ്ക്ക് മലയാളം നന്നായി വശമില്ലായിരുന്നു. പല ചോദ്യങ്ങളും പ്രതികള്‍ക്ക് മനസ്സിലായില്ലെന്ന് വ്യക്തം. സിസ്റ്റര്‍ അഭയാനെ തട്ടിയത് ആരാ? (അടിച്ചത് എന്നാണ് ഉദ്ദേശിച്ചത്) എന്തിനാ തട്ടിയത് അവരെ? എവിടെവിടെ തട്ടിയിട്ടുണ്ടായിരുന്നു? കല്‍ത്ത് ആരെങ്കിലും നശ്‌ക്കിയോ? അഭയാന്റെ കല്‍ത്ത് നിങ്ങള്‍ നശ്‌ക്കിയോ? (കഴുത്ത് ഞെരുക്കിയോ എന്നാണ് ചോദ്യം) ഇതൊന്നും മനസ്സിലാവാതെ പ്രതികള്‍ മുക്കിയും മൂളിയും മറുപടി പറയുവാനാവാതെ കഷ്ടപ്പെടുന്നുണ്ടായിരുന്നു. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ ഇവിടെ ലഭ്യമാണ്. Labels: കുറ്റകൃത്യം, പോലീസ്, വിവാദം
- ജെ. എസ്.
|
1 Comments:
പ്രമാദമായ കേസുകളിൽ പലതിലും ഉന്നതബന്ധമുള്ളവരോ അല്ലെങ്കിൽ അത്തരം സ്ഥാനങ്ങളിൽ ഇരിക്കുന്നവരോ ആയ പ്രതികൾ പരിരക്ഷിക്കപ്പെടണം എന്നു ആർക്കൊക്കെയോ നിർബന്ധം ഉള്ളപോലെ ഒരു ഫീലിങ്ങ് പലപ്പോഴും പൊതുസമൂഹത്തിനു ഉണ്ടാകുന്നുണ്ട്.നാർക്കോ പരിശോധനാ സി.ഡിയെ പറ്റിയും പ്രസ്തുത പരിശോധനയെ പറ്റിയും പലപ്പോഴും പലവിധ ആക്ഷേപങ്ങളും ആരോപണങ്ങളും ഉയർന്നിരുന്നു.ഇത് പൊതുജനത്തിനിടയിൽ കൂടുതൽ ജിജ്ഞാസയുണ്ടാക്കി ഈ സാഹചര്യത്തിൽ പുറത്തുവന്ന ദൃശ്യങ്ങൾ പൊതുജനത്തിനുണ്ടായിരുന്ന ദുരൂഹത മാറ്റുവാൻ കൂടുതൽ സഹായകമായി...(പ്രക്ഷേപണം ചെയ്യുന്ന നിമിഷങ്ങളിൽ തന്നെ അത് നിർത്തിവെപ്പിക്കുവാൻ ഉള്ള ഉത്തവരും വന്നു!!)
താങ്കൾ നൽകിയ ലിങ്ക് പൂർണ്ണമല്ല.മറ്റു പ്രധാന വെളിപ്പെടുത്തലുകളുടേയും ലിങ്ക് കാണിക്കാമായിരുന്നു.
എന്തായലും മൂന്നു മഹാത്മാക്കളും പ്രസ്തുത ടെസ്റ്റിനിടയിൽ ചിലകാര്യങ്ങളിൽ സമാനമായ മറുപടികൾ നൽകുന്നത് താങ്കൾ ശ്രദ്ധിച്ചുകാണുമെന്ന് കരുതുന്നു.ഒരു കന്യാസ്ത്രീ പാതിരാത്രിയിൽ പാതിരിമാർക്ക് അടുക്കളവാതിൽ വാതിൽ തുറന്നത് എന്തായാലും പ്രേഷിതപ്രവർത്തനത്തിനാണെന്ന് താങ്കൾ കരുതുന്നില്ലല്ലോ?
ചോദ്യം ചോദിച്ച വ്യക്തിയുടെ സ്വരം/സ്ലാങ്ങ് എന്നിവയിലെ വ്യത്യാസം പക്ഷെ വെളിപ്പെടുത്തലുകളിലെ നിർണ്ണായകമായ സംഗതികൾക്ക് വിഘതമാകുന്നു എന്ന് കരുതാമോ?
മറ്റുവല്ല കേസുമായിരുന്നേൽ എന്നേ പ്രതികൾ ശിക്ഷിക്കപ്പെട്ടേനെ? ഇത്രയും ഒക്കെ സൂക്ഷമമായ പരിശോധനകൾക്കും വിശകലനങ്ങൾക്കും പോകുമായിരുന്നോ? ഇത് വല്യ പുള്ളികൾ (ആളുകൾ എന്ന അർത്ഥത്തിൽ) അല്ലേ?
അമ്പതുരൂപ(ഉദ:) കൈക്കൂലിവാങ്ങിയാൽ വില്ലേജ് ആപ്പീസറെ പിരിച്ചു വിടാനും ശിക്ഷിക്കുവാനും വല്യകാലതാമസം ഒന്നും ഏടുക്കാറില്ല.എന്നാൽ മന്ത്രിയാണ്/മുന്മന്ത്രിയും പാർട്ടിസെക്രട്ടറിയുമാണ് കോടികളുടെ അഴിമതിനടത്തുന്നതെങ്കിൽ/ആരോപണ വിധേയനാകുന്നതെങ്കിൽ അന്വേഷണം ഒഴിവാക്കാൻ ലക്ഷങ്ങൾ കൊടുത്ത് വക്കീലിനെ ഇറക്കുന്ന നാടാണല്ലോ നമ്മുടേത്!!ഇനിയതവാ കേസെടുത്താൽ അതു കോടതികളിൽ നിന്നും കോടതിയിലേക്ക് നീണ്ട് ഒടുവിൽ അതു തീരാൻ രണ്ടോ മൂന്നോ പതിറ്റാണ്ടും!!
ശാന്തം പാപം...
s.kumar
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്