
കേരളത്തിലെ ഇടതു പക്ഷ പ്രസ്ഥാനത്തിന് ഒരു കാലഘട്ടത്തില്‍ ആശയപരമായ കരുത്ത് പകരുന്നതില്‍ നിര്‍ണ്ണായകമായ പങ്കു വഹിച്ച പണ്ഡിതനും, എഴുത്തുകാരനും വാഗ്മിയും ആയിരുന്ന പ്രൊഫ. എം. എന്‍ വിജയന്‍ ഓര്‍മ്മയായിട്ട് രണ്ടു വര്‍ഷം തികയുന്നു. ജീവിതത്തെയും സാഹിത്യത്തെയും മനശ്ശാസ്ത്രയും മാര്‍ക്സിസവും കൊണ്ട് അപഗ്രഥിച്ച് മലയാള സാഹിത്യത്തെയും മലയാളിയുടെ ചിന്താ ധാരയെയും ഏറെ സ്വാധീനിക്കുകയും ചെയ്ത വിജയന്‍ മാഷ് തങ്ങളുടെ ബൌദ്ധിക ഗുരുവാണെന്ന് ഒട്ടേറെ പ്രശസ്ത വ്യക്തിത്വങ്ങള്‍ അഭിമാനത്തോടെ വെളിപ്പെടുത്തിയിട്ടുണ്ട്. 2007 ഒക്ടോബര്‍ 3ന്, പാഠം മാസികയിലെ ലേഖനത്തിനെതിരെ കേരള ശാസ്ത്ര സാഹിത്യ പരിഷദ് പ്രസിഡണ്ട് നല്‍കിയ മാന നഷ്‌ട്ട കേസിനെ പറ്റി വിശദീകരിക്കാന്‍ വിളിച്ചു ചേര്‍ത്ത പത്ര സമ്മേളനത്തില്‍ സംസാരിക്കവെ ഹൃദയാഘാതം വന്ന് അദ്ദേഹം മരണമടഞ്ഞത് ടെലിവിഷന്‍ ചാനലുകള്‍ തത്സമയം പ്രദര്‍ശിപ്പിച്ചിരുന്നു.
Remembering Prof. M.N. Vijayan
Labels: വ്യക്തികള്‍
0 Comments:
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്