17 October 2009
ലാറ്റിനമേരിക്ക അമേരിക്കന്‍ ഡോളര്‍ പുറംതള്ളി![]() അമേരിക്ക സ്പോണ്‍സര്‍ ചെയ്യുന്ന സ്വതന്ത്ര വ്യാപാര മേഖലയ്ക്ക് (FTAA - Free Trade Area of the Americas) പകരം നില്‍ക്കാന്‍ ഇടതു പക്ഷ ലാറ്റിന്‍ അമേരിക്കന്‍ രാഷ്ട്രങ്ങള്‍ വെനസ്വേലന്‍ പ്രസിഡണ്ട് ഹ്യൂഗോ ഷാവേസിന്റെ നേതൃത്വത്തില്‍ രൂപകല്‍പ്പന ചെയ്തതാണ് ആല്‍ബ (ALBA - Alternativa Bolivariana para las Americas). ![]() ലാഭ വര്‍ദ്ധന മാത്രം ലാക്കാക്കിയുള്ള മത്സരാധിഷ്ഠിത സ്വതന്ത്ര വ്യാപാരത്തിനു പകരം സാമൂഹ്യ പ്രതിബദ്ധതയുള്ള വ്യാപാര വ്യവസ്ഥയാണ് ആല്‍ബ വിഭാവനം ചെയ്യുന്നത്. വികസിത രാഷ്ട്രങ്ങളുടെ സ്വേച്ഛാധിപത്യപരമായ വ്യാപാര വ്യവസ്ഥകളെ നിരാകരിച്ച് അവികസിത രാജ്യങ്ങളോട് ഐക്യ ദാര്‍ഡ്യവും, ദുര്‍ബല വിഭാഗങ്ങളുടെ ഉന്നമനവും, മനുഷ്യ സഹജമായ നീതി ബോധവും സമത്വവുമാണ് ആല്‍ബയുടെ പ്രഖ്യാപിത ലക്ഷ്യങ്ങള്‍. New Currency Sucre for Latin America to replace US Dollar Labels: അന്താരാഷ്ട്രം, സാമ്പത്തികം
- ജെ. എസ്.
|
0 Comments:
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്