30 October 2009
കൌണ്‍സില്‍ അറിയാതെ വേള്‍ഡ് മലയാളി മീറ്റ്
ദുബായ് : വേള്‍ഡ് മലയാളി കൌണ്‍സിലിന്റെ ദുബായ് പ്രവിശ്യയുടെ ഉല്‍ഘാടനം ഒക്ടോബര്‍ 30 വെള്ളിയാഴ്‌ച്ച ദുബായില്‍ വെച്ച് നടക്കും എന്ന് ദുബായില്‍ വിളിച്ചു ചേര്‍ത്ത പത്ര സമ്മേളനത്തില്‍ അറിയിച്ചു. ദുബായ് മില്ലെനിയം സ്ക്കൂള്‍ ഓഡിറ്റോറിയത്തില്‍ വൈകീട്ട് അഞ്ചരയ്ക്ക് നടക്കുന്ന മിഡില്‍ ഈസ്റ്റ് മീറ്റില്‍ സിനിമാ നടന്‍ ജഗതി ശ്രീകുമാറിനെയും ദുബായിലെ വ്യവസായ പ്രമുഖനായ ക്ലിപ്സാല്‍ കമ്പനി എം.ഡി. ലാലു സാമുവലിനെയും ആദരിക്കും. തുടര്‍ന്ന് പൊതു സമ്മേളനം നടക്കും. പിന്നണി ഗായിക രാധികാ തിലക് നയിക്കുന്ന ഗാനമേളയും അരങ്ങേറും എന്ന് പത്ര സമ്മേളനത്തില്‍ അറിയിച്ചു.
എന്നാല്‍ ദുബായില്‍ വിളിച്ചു ചേര്‍ത്ത പത്ര സമ്മേളനത്തില്‍ അറിയിച്ച ഈ കാര്യങ്ങള്‍ തങ്ങളുടെ അറിവോ സമ്മതമോ ഇല്ലാതെയാണെന്ന് വേള്‍ഡ് മലയാളി കൌണ്‍സില്‍ ദുബായ് പ്രവിശ്യാ പ്രസിഡണ്ട് നിയാസ് അലി അറിയിച്ചു. വേള്‍ഡ് മലയാളി കൌണ്‍സില്‍ ഗ്ലോബല്‍ ചെയര്‍മാന്‍ സോമന്‍ ബേബി ഈ കാര്യങ്ങള്‍ ദുബായ് ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ വേണു രാജാമണിയെ ധരിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. വേള്‍ഡ് മലയാളി കൌണ്‍സിലിന്റെ ഔദ്യോഗിക അനുമതി ഇല്ലാതെ നടക്കുന്ന ഈ സമ്മേളനത്തില്‍ ഗ്ലോബല്‍ അധികാരികള്‍ പങ്കെടുക്കില്ല എന്നും സംഘടനയുടെ യഥാര്‍ത്ഥ വിവരങ്ങള്‍ വേള്‍ഡ് മലയാളി കൌണ്‍സിലിന്റെ വെബ് സൈറ്റായ http://www.worldmalayalee.org/ ല്‍ ലഭ്യമാണ് എന്നും നിയാസ് അലി അറിയിച്ചു. World Malayalee Council disowns Middle East Meet Labels: wmc
- ജെ. എസ്.
|
0 Comments:
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്