03 November 2009
വന്ദേമാതരം പാടുന്നതിനെതിരെ ഫത്‌വ
ദേവ്ബന്ദില്‍ നടക്കുന്ന ജമായത് എ ഉലമ ഹിന്ദ് ദേശീയ കണ്‍വന്‍ഷന്‍ സമ്മേളനത്തില്‍ വന്ദേമാതരം മുസ്ലിംകള്‍ ആലപിക്കുന്നതിന് എതിരെ ഫത്‌വ പുറപ്പെടുവിച്ചു. വന്ദേമാതരം എന്ന ഗാനത്തിലെ ചില വരികള്‍ ഇസ്ലാമിക പ്രമാണങ്ങള്‍ക്ക് വിരുദ്ധമാണ് എന്ന് ചൂണ്ടി കാണിച്ചാണ് മുസ്ലിംകള്‍ക്ക് വന്ദേമാതരം പാടുന്നതില്‍ നിന്നും വിലക്ക് ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഈ തീരുമാനം ശരിയാണെന്ന് മുസ്ലിം നിയമ ബോര്‍ഡും സമ്മതിക്കുന്നു. ഇസ്ലാം മത വിശ്വാസ പ്രകാരം അള്ളാഹുവിനോടല്ലാതെ വേറെ ആരോടും പ്രാര്‍ത്ഥിക്കാന്‍ പാടില്ല. തങ്ങള്‍ രാജ്യത്തെ സ്നേഹിക്കുന്നു. പക്ഷെ രാജ്യത്തെയോ അതിന്റെ പ്രതീകമായി ഭാരത മാതാവിനെയോ ആരാധിക്കാന്‍ തങ്ങള്‍ക്ക് കഴിയില്ല എന്ന് മുസ്ലിം നിയമ ബോര്‍ഡിന്റെ നേതാവായ കമല്‍ ഫറൂഖി അറിയിച്ചു.
ദേവ്ബന്ദില്‍ നടന്ന സമ്മേളനത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രിഒ പി ചിദംബരവും പങ്കെടുത്തിരുന്നു. ന്യൂന പക്ഷങ്ങളുടെ അവകാശങ്ങള്‍ ഇന്ത്യയില്‍ സംരക്ഷിക്കപ്പെടും എന്ന് സമ്മേളനത്തെ അഭിസംബോധന ചെയ്തു സംസാരിച്ച ചിദംബരം പറഞ്ഞു. എന്നാല്‍ വന്ദേമാതരത്തെ അധിക്ഷേപിച്ച യോഗത്തില്‍ ആഭ്യന്തര മന്ത്രി പങ്കെടുത്തതിന് എതിരെ ബി.ജെ.പി. പ്രതിഷേധവുമായി രംഗത്തു വന്നിട്ടുണ്ട്. - എസ്. കുമാര്‍ Labels: മനുഷ്യാവകാശം, വിവാദം
- ജെ. എസ്.
|
1 Comments:
ദേശീയഗാനം,മതേതരത്വം,ജുഡീഷ്യറി,പത്രസ്വാതന്ത്രം,വിദ്യാഭ്യാസം തുടങ്ങി നിരവധി സംഗതികൾക്കും ഉള്ള പ്രത്യേകം പ്രമേയം പുറകെ വരുമോ?
അതേതായാലും നന്നായി പ്രമേയം പാസാക്കിയ സമ്മേളനത്തിൽ മന്ത്രിയും പങ്കെടുത്തു എന്ന് പറയാമല്ലോ?
ഓ ബി.ജെ.പി മോങ്ങിയാൽ ഇന്ത്യാ മഹാരാജ്യത്ത് എന്തു സംഭവിക്കും?
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്