30 November 2009
ജിമ്മി ജോര്‍ജ്ജിന്റെ സ്മാഷുകള്‍ നിലച്ചിട്ട് ഇന്നേക്ക് 22 ആണ്ട്![]() 1974 ല്‍ ടെഹ്‌റാനില്‍ നടന്ന ഏഷ്യന്‍ ഗയിംസില്‍ ഇന്ത്യക്ക് വേണ്ടി കളിച്ചതോടെ ജിമ്മി ജോര്‍ജ്ജ് ലോക നിലവാര ത്തിലേക്കുയര്‍ന്നു. 1975 ല്‍ ജി. വി. രാജാ അവാര്‍ഡ്, 1976 ല്‍ അര്‍ജ്ജുന അവാര്‍ഡ് എന്നിവ ലഭിച്ചു. ഇന്ത്യ യിലെ ഏറ്റവും പ്രായം കുറഞ്ഞ അര്‍ജ്ജുന അവാര്‍ഡ് ജേതാവ് എന്ന ബഹുമതിക്ക് അദ്ദേഹം അര്‍ഹനായി. അതേ കൊല്ലം തന്നെ, കേരളത്തിലെ ഏറ്റവും നല്ല കായിക താരത്തിനുള്ള മലയാള മനോരമ അവാര്‍ഡ് ജിമ്മി നേടി. സോള്‍ ഏഷ്യാഡില്‍ ജപ്പാനെ കീഴടക്കി ഇന്ത്യക്ക് വെങ്കലം നേടിയെടുത്തു. ![]() സമാനതകള്‍ ഇല്ലാത്ത പ്രതിഭാസ മായി മാറിയ ജിമ്മി ജോര്‍ജ്ജിന്റെ സ്മരണക്കായി ഇറ്റലിയില്‍ ജിമ്മി ജോര്‍ജ്ജ് മെമ്മോറിയല്‍ ഇന്‍ഡോര്‍ സ്റ്റേഡിയം നിര്‍മ്മിച്ചിരുന്നു. കേരളത്തിലെ വോളി ബോളിനു രാജ്യാന്തര രംഗത്ത് മേല്‍വിലാ സമുണ്ടാക്കി കൊടുത്ത ഈ കായിക പ്രതിഭയുടെ സ്മരണ ക്കായി അബുദാബി കേരളാ സോഷ്യല്‍ സെന്ററില്‍ കഴിഞ്ഞ 15 വര്‍ഷമായി നടന്നു വരുന്ന ജിമ്മി ജോര്‍ജ് സ്മാരക വോളി ബോള്‍ ടൂര്‍ണ്ണമെന്റ്, ഡിസംബര്‍ 2 നു ആരംഭി ക്കുകയായി. Labels: സ്പോര്‍ട്ട്സ്
- ജെ. എസ്.
|
0 Comments:
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്