05 December 2009
ബാബ്‌റി മസ്ജിദ് തകര്‍ത്തതില്‍ ഖേദമില്ല : ആര്‍.എസ്.എസ്.![]() 1992 ഡിസംബര്‍ 6 നാണ് ഒരു പറ്റം ഹിന്ദു തീവ്ര വാദികള്‍ ബാബ്‌റി മസ്ജിദ് എന്ന പതിനാറാം നൂറ്റാണ്ടിലെ കെട്ടിടം പൊളിച്ചു മാറ്റിയത്. ശ്രീരാമന്റെ ജന്മ ഭൂമിയില്‍ നില നിന്നിരുന്ന ഒരു ഹിന്ദു ക്ഷേത്രം പൊളിച്ചു മാറ്റിയാണ് ഈ മസ്ജിദ് അവിടെ പണിതത് എന്നായിരുന്നു ഇവരുടെ വാദം. Labels: തീവ്രവാദം
- ജെ. എസ്.
|
3 Comments:
ഇന്ത്യ ഒരുനിലക്കും മതേതര സവിശേഷതയോടെ നില്‍ക്കരുതെന്ന ശാഠ്യമാണ് ഹൈന്ദവ വര്‍ഗീയതയുടെ അധികാരദാഹത്തിനും ബാബരി ധ്വംസനത്തിനും വഴിയൊരുക്കുന്നതില്‍ മുഖ്യ പങ്കുവഹിച്ചത്. കാവിസംഘം ഉദ്ഘോഷിക്കുന്നത് ഭൂരിപക്ഷ മതത്തിന്റെ ധാര്‍ഷ്ട്യവും ന്യൂനപക്ഷാദി വിഭാഗങ്ങളുടെ വിധേയത്വവുമാണ്. ഭ്രാന്തമായ ഈ നശീകരണമത്രയും നടന്നത് സ്വേച്ഛാധിപത്യത്തിന്റെ പേരിലാണോ? അതോ പവിത്രപദങ്ങളായ സ്വാതന്ത്യ്രത്തിന്റെയും ജനാധിപത്യത്തിന്റെയും പേരിലോ?
ഡിസംബര്‍ ആറ് വലിയൊരു പ്രതീകമാണ്. എന്നാല്‍, ആ കറുത്ത ദിനത്തെ ഓര്‍മിക്കുന്നതുപോലും അരോചകമായി തോന്നുന്ന ചിലരുണ്ട്. അവരുടെ ഓര്‍മയിലേക്കു കൂടിയാവണം മിലന്‍ കുന്ദേര ചാട്ടുളി കണക്കെയുള്ള ആ വാക്കുകള്‍ പണ്ട് ഉരുവിട്ടത്.
''അധികാരത്തിനെതിരെയുള്ള ജനങ്ങളുടെ പോരാട്ടം എന്നത് മറക്കാതിരിക്കാനുള്ള ഓര്‍മകളുടെ പോരാട്ടം തന്നെയാണ്''.
ഇ-പത്രം വാര്‍ത്തകള്‍ ഇപ്പോള്‍ ഗൂഗ്‌ള്‍ ന്വൂസ് അഗ്രിഗേറ്ററിലും കാണാന്‍ കഴിയുന്നതില്‍ സന്തോഷം.
http://news.google.com/nwshp?hl=ml&tab=wn
Thanks,
Yasir Kuttiady
തീർച്ചയായും ഇതു ഇന്ത്യൻ മതേതരത്വത്തിനേറ്റ കനത്ത തിരിച്ചടിയാണ്.ഒരുവിഭാഗത്തിന്റെമനസ്സിiൽ ഒരു വേദനയായി ഈ ദിനം എന്നും നിലകൊള്ളുകതന്നെ ചെയ്യും.
മലയാളിയാ കൊടും ഭീകന്മാരെ പിടികൂടിയതും അതു സംബന്ധിച്ചുള്ള വാർത്തകളും വലതും ഇടതും പക്ഷ മാധ്യമങ്ങളിൽ നിറഞുനിൽക്കുകയാണ്.എന്നാൽ തടിയന്റവിടെ നസീറിന്റെ വാർത്തകൾ ഈ-പത്രത്തിൽ ഇതുവരെ കണ്ടില്ല.ഇതുപ്രസിദ്ധീകരിച്ചാൽ വായനക്കാർ കുറയും എന്ന ഭയമാണോ?
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്