30 April 2009
ശ്രീലങ്കയിലേക്ക് ഇന്ത്യന്‍ സൈന്യത്തെ അയക്കും - ജയലളിത
![]() Labels: അന്താരാഷ്ട്രം, മനുഷ്യാവകാശം
- ജെ. എസ്.
|
28 April 2009
പലസ്തീന്‍ വെനസ്വേലയുമായി നയതന്ത്ര ബന്ധം സ്ഥാപിച്ചു
![]() Labels: അന്താരാഷ്ട്രം, പലസ്തീന്‍
- ജെ. എസ്.
|
“പേശാമടന്ത” പ്രകാശനം
![]() പാലക്കാട് ചെമ്പൈ സ്മാരക സംഗീത കോളേജ് എം. ഡി. രാമനാഥന്‍ ഹാളില്‍ വൈകുന്നേരം 5 മണിക്കാണ് ചടങ്ങുകള്‍ ആരംഭിക്കുക. എഴുത്തു കാരനും മാതൃഭൂമി പാലക്കാട് പബ്ളിക് റിലേഷന്‍സ് മാനേജരുമായ പ്രൊഫ. പി. എ. വാസു ദേവന്റെ അദ്ധ്യക്ഷതയില്‍ നടക്കുന്ന ചടങ്ങില്‍ കേരള കലാ മണ്ഡലം മുന്‍ സെക്രട്ടറി എന്‍. രാധാകൃഷ്ണന്‍ നായര്‍ പുസ്തക പരിചയം നിര്‍വഹിക്കുന്നു. Labels: കവിത
- ജെ. എസ്.
|
27 April 2009
പന്നി പനി പടരുന്നു
![]() ![]() മുന്‍കരുതല്‍ : മെക്സിക്കോയില്‍ മുഖം മൂടി അണിഞ്ഞ് ചുംബിക്കുന്ന ദൃശ്യം ഇതിനിടയില്‍ ആസ്ത്രേലിയയും ജനങ്ങള്‍ക്ക് അതീവ ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. വയറസ് ന്യൂസീലാന്‍ഡില്‍ പ്രത്യക്ഷപ്പെട്ടതിനെ തുടര്‍ന്നാണിത്. മെക്സിക്കോയില്‍ നിന്നും അമേരിക്കയിലും ബ്രിട്ടനിലും വയറസ് എത്തിയിട്ടുണ്ട്. മെക്സിക്കോയില്‍ നിന്നും വന്ന ഒരു ഇരുപത്തഞ്ച് അംഗ സംഘമാണ് പനി ന്യൂസീലാന്‍ഡില്‍ കൊണ്ടു വന്നത് എന്നാണ് ന്യൂസീലാന്‍ഡ് അധികൃതര്‍ പറയുന്നത്.
- ജെ. എസ്.
|
26 April 2009
പാക്കിസ്ഥാനില്‍ ഇടപെടും : അമേരിക്ക
![]() Labels: അമേരിക്ക, തീവ്രവാദം, പാക്കിസ്ഥാന്‍
- ജെ. എസ്.
|
പനി തടയാന്‍ കൈ കഴുകുക
![]() ചുമക്കുമ്പോഴും തുമ്മുമ്പോഴും വായ മൂടി വെക്കുക. ഇത് അണുക്കള്‍ പരക്കുന്നതിനെ ഒരു പരിധി വരെ തടയും. തുമ്മുമ്പോഴും ചുമക്കുമ്പോഴും പുറത്ത് വരുന്ന കണികകള്‍ മേശ പുറത്തും പാത്രങ്ങളുടെ പുറത്തും ഫോണിലും ഒക്കെ ഒട്ടി പിടിച്ച് ഇരിക്കുന്നു. ഇത് പിന്നീട് കൈ വിരലുകളിലൂടെ വായിലും മൂക്കിലും കണ്ണിലും എത്തുന്നു. ഇതാണ് പനി ഏറ്റവും അധികം വ്യാപകമായി പകരുന്ന രീതി. ഇത് തടയുവാന്‍ ഇടക്കിടക്ക് കൈ കഴുകുന്നത് സഹായകരമാവും. ശരീര വേദന, തുമ്മല്‍, ചുമ, പനി എന്നീ ലക്ഷണങ്ങള്‍ ഉള്ളവര്‍ ജോലിക്കും മറ്റും പോകാതെ എത്രയും പെട്ടെന്ന് വൈദ്യ സഹായം തേടണം. പൊതു സ്ഥലങ്ങളില്‍ സമയം ചിലവഴിക്കുകയോ പൊതു വാഹനങ്ങളില്‍ സഞ്ചരിക്കുകയോ അരുത്. നിങ്ങളുടെ സമീപ പ്രദേശങ്ങളില്‍ പനി പടരുന്ന പക്ഷം കഴിയുന്നതും വീടിനു വെളിയില്‍ ഇറങ്ങാതിരിക്കുക. ജോലിക്ക് പോകുകയാണെങ്കില്‍ കഴിയുന്നത്ര മറ്റുള്ളവരുമായി കൂടുതല്‍ ശാരീരിക സാമീപ്യം ഒഴിവാക്കുക. ഇത്തരം ലളിതമായ മുന്‍കരുതലുകള്‍ക്ക് നിങ്ങളെ പകര്‍ച്ച വ്യാധിയില്‍ നിന്നും രക്ഷിക്കാന്‍ കഴിയും.
- ജെ. എസ്.
|
25 April 2009
മെക്സിക്കോയില്‍ പന്നി പനി
![]() സ്വൈന്‍ ഫ്ലു എന്ന ഒരു തരം പന്നി പനി ആണ് ഈ വൈറസ് പരത്തുന്നത്. മെക്സിക്കോവിലെ സ്ക്കൂളുകള്‍ അടച്ചിട്ടിരിക്കുകയാണ്. എല്ലാ പൊതു ചടങ്ങുകളും മാറ്റി വെച്ചിട്ടുണ്ട്. 1000 പേര്‍ക്ക് എങ്കിലും പനി ബാധിച്ചിട്ടുണ്ട് എന്നാണ് നിഗമനം. പന്നിയില്‍ നിന്നും മനുഷ്യനില്‍ നിന്നും പക്ഷികളില്‍ നിന്നുമുള്ള വൈറസിന്റെ ഒരു സങ്കര ജന്മമാണ് ഈ പുതിയ വൈറസ് എന്ന് ശാസ്ത്രജ്ഞര്‍ കരുതുന്നു. മനുഷ്യനില്‍ നിന്നും മനുഷ്യനിലേക്ക് പകരുവാനുള്ള ഇതിന്റെ ശേഷിയാണ് ഇതിനെ അത്യന്തം അപകടകാരി ആക്കുന്നത്. ഒരു ആഗോള പകര്‍ച്ച വ്യാധി ആയി ഇത് മാറുമോ എന്ന ആശങ്ക വ്യാപകം ആണെങ്കിലും ഇതു വരെയുള്ള വൈറസിന്റെ സ്വഭാവത്തില്‍ മാറ്റമൊന്നു മില്ലാത്തതിനാല്‍ ഇത്തരം ഒരു സാധ്യത ശാസ്ത്രജ്ഞര്‍ ഇതു വരെ അംഗീകരിച്ചിട്ടില്ല. ലോകമെമ്പാടും ഒരു വര്‍ഷം പനി മൂലം 2.5 ലക്ഷം മുതല്‍ 5 ലക്ഷം പേര്‍ മരിക്കുന്നു. എന്നാല്‍ ഇത് ഇത് കാലികമായ ഒരു പ്രതിഭാസം മാത്രമാണ്. 2003ല്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ പ്രത്യക്ഷപ്പെട്ട പക്ഷി പനിയും ഒരു കാലിക പ്രതിഭാസം ആയിരുന്നു എങ്കിലും ഈ വൈറസിന്റെ സ്വഭാവത്തില്‍ ചില ഭേദഗതികള്‍ വന്നാല്‍ ഇതിന് ഒരു ആഗോള പകര്‍ച്ച വ്യാധിയായി രൂപം മാറുവാന്‍ ഉള്ള ശേഷി ഉള്ളതായി ശാസ്ത്ര ലോകം ഭയത്തോടെ കണ്ടെത്തിയിരുന്നു. ഇനിയും ഇത്തരം ഒരു ഭീഷണി നിലനില്‍ക്കുന്നുമുണ്ട്. ഇതിനു മുന്‍പ് മനുഷ്യ ചരിത്രത്തില്‍ ഇത്തരം ഒരു ആഗോള പകര്‍ച്ച വ്യാധി 1968ല്‍ പത്ത് ലക്ഷത്തിലേറെ പേരുടെ മരണത്തിന് ഇടയാക്കിയ ഹോങ്‌കോങ് പനി മൂലം ആയിരുന്നു ഉണ്ടായത്.
- ജെ. എസ്.
|
24 April 2009
പാക്കിസ്ഥാന്‍ നിലംപതിക്കുമോ?
![]() Labels: തീവ്രവാദം, പാക്കിസ്ഥാന്‍
- ജെ. എസ്.
|
23 April 2009
പുലി പ്രമുഖര്‍ പിടിയില്‍
![]() എല്‍.ടി.ടി.ഇ. യുടെ മാധ്യമ കോര്‍ഡിനേറ്റര്‍ ആയിരുന്ന ദയാ മാസ്റ്റര്‍ എന്ന് അറിയപ്പെടുന്ന വേലായുതം ദയാനിധി, പുലികളുടെ രാഷ്ട്രീയ വിഭാഗം തലവന്‍ ആയിരുന്ന വധിക്കപ്പെട്ട തമിള്‍ ചെല്‍വന്റെ വളരെ അടുത്ത അനുയായി ആയിരുന്ന ജോര്‍ജ്ജ് എന്നിവരാണ് ഇപ്പോള്‍ ശ്രീലങ്കന്‍ സൈന്യത്തിന്റെ പിടിയില്‍ ഉള്ള പ്രമുഖര്‍. ![]() യുദ്ധ ഭൂമിയില്‍ നിന്നും പലായനം ചെയ്യുന്ന തമിഴ് വംശജര്‍ പുലി തലവന്‍ പ്രഭാകരന്‍ ഇനിയും ശേഷിക്കുന്ന ആറ് ചതുരശ്ര കിലോമീറ്റര്‍ പ്രദേശത്ത് ഒളിച്ചിരിപ്പുണ്ടെന്നാണ് നിഗമനം. എന്നാല്‍ കീഴടങ്ങാന്‍ നല്‍കിയ അവസരം തള്ളി കളഞ്ഞ സ്ഥിതിക്ക് പിടിക്കപ്പെട്ടാല്‍ പ്രഭാകരന് മാപ്പ് നല്‍കില്ല എന്ന് ശ്രീലങ്കന്‍ പ്രസിഡണ്ട് മഹിന്ദ രാജപക്സ വ്യക്തമാക്കി. Labels: പീഢനം, പ്രതിഷേധം, മനുഷ്യാവകാശം, യുദ്ധം
- ജെ. എസ്.
|
മാവോയിസ്റ്റുകള്‍ ആഞ്ഞടിക്കുന്നു
![]() 1967ല്‍ വെസ്റ്റ് ബംഗാളില്‍ നടന്ന ആദ്യ നക്സല്‍ ആക്രമണത്തെ തുടര്‍ന്ന് ഇന്ത്യയില്‍ 6,000 പേരോളം ഇതിനോടകം കൊല്ലപ്പെട്ടതായി പോലീസ് വെളിപ്പെടുത്തുന്നു. 650 പോലീസ് ഉദ്യോഗസ്ഥര്‍ ഇവരുടെ ആക്രമണത്തെ തുടര്‍ന്ന് ജീവന്‍ വെടിഞ്ഞു. Labels: തീവ്രവാദം
- ജെ. എസ്.
|
22 April 2009
അമേരിക്കയുടെ മിസൈല്‍ പദ്ധതിക്കെതിരെ റഷ്യ
![]() (ചെക്കോസ്ലോവാക്യയിലെ പ്രേഗില്‍ അമേരിക്കന്‍ മിസൈല്‍ പദ്ധതിക്കെതിരെ നടന്ന പ്രതിഷേധ പ്രകടനം ആണ് ഫോട്ടോയില്‍ കാണുന്നത്.) Labels: അന്താരാഷ്ട്രം, അമേരിക്ക, യുദ്ധം, രാജ്യരക്ഷ
- ജെ. എസ്.
|
20 April 2009
ഇസ്രയേലിനെ അംഗീകരിക്കില്ലെന്ന് പലസ്തീന്‍
![]() Labels: പലസ്തീന്‍
- ജെ. എസ്.
|
19 April 2009
പാക്കിസ്ഥാനില്‍ ചാവേര്‍ ആക്രമണം
![]() Labels: തീവ്രവാദം, പാക്കിസ്ഥാന്‍
- ജെ. എസ്.
|
ഉണ്ണിക്കും ടോംസിനും പുരസ്ക്കാരം
![]() - സുധീര്‍നാഥ് (സെക്രട്ടറി, കേരള കാര്‍ട്ടൂണ്‍ അക്കാദമി) Labels: കാര്‍ട്ടൂണ്‍, ബഹുമതി
- ജെ. എസ്.
|
18 April 2009
ഇറാന്‍ ആക്രമിക്കാന്‍ ഇസ്രയേല്‍ ഒരുങ്ങുന്നു
![]() മൂന്ന് “അവാക്” യുദ്ധ വിമാനങ്ങള്‍ ഈ ആവശ്യത്തിനായി ഇസ്രയേല്‍ സ്വന്തം ആക്കുകയുണ്ടായി. (AWAC - Airborne Warning and Control). 870 മൈല്‍ ദൂരമാണ് ഇത്തരം ഒരു ആക്രമണത്തിന് ഇസ്രയേല്‍ വിമാനങ്ങള്‍ക്ക് സഞ്ചരിക്കേണ്ടി വരിക. ഈ ദൂരം കഴിഞ്ഞ വര്‍ഷം നടത്തിയ പരിശീലന പറക്കലില്‍ ഇസ്രയേല്‍ വ്യോമ സേന സഞ്ചരിച്ചു കഴിഞ്ഞു. ജോര്‍ദാന്‍, ഇറാഖ് എന്നിങ്ങനെ അമേരിക്കന്‍ സൈനിക സാന്നിധ്യം ഉള്ള പ്രദേശങ്ങളിലൂടെ ആവും ഈ യുദ്ധത്തിന് ഇസ്രയേല്‍ യുദ്ധ വിമാനങ്ങള്‍ക്ക് സഞ്ചരിക്കേണ്ടി വരിക എന്നതും ഇസ്രയേലിന് അനുകൂലം ആവും. ആക്രമണത്തെ തുടര്‍ന്ന് പ്രത്യാഘാതങ്ങള്‍ ഉണ്ടായാല്‍ നേരിടാന്‍ ദേശ വ്യാപകമായ ഒരു സൈനിക ഡ്രില്‍ ഇസ്രയേല്‍ നടത്തുകയുണ്ടായി. 1981ല്‍ ഇറാഖിന്റെ ആണവ സ്വപ്നങ്ങള്‍ തകര്‍ത്ത ഇസ്രയേല്‍ ആക്രമണത്തിന് സമാനം ആയ ഒരു ആക്രമണം ആവും ഇതെന്നാണ് കരുതപ്പെടുന്നത്. അന്ന് ബാഗ്ദാദിന് അടുത്തുള്ള ഒസിറാക് എന്ന ആണവ കേന്ദ്രം ഇസ്രയേല്‍ യുദ്ധ വിമാനങ്ങള്‍ വെറും നൂറ് സെക്കന്‍ഡുകള്‍ കൊണ്ടാണ് ആക്രമിച്ചു നശിപ്പിച്ചത്. ഗാസയിലേക്ക് ആയുധവുമായി പോകുക ആയിരുന്ന ഒരു കപ്പല്‍ സുഡാനില്‍ വെച്ച് ഇസ്രയേല്‍ യുദ്ധ വിമാനങ്ങള്‍ ആക്രമിച്ചത് ഇത്തരം ഒരു യുദ്ധത്തിനുള്ള മുന്നൊരുക്കം ആയിരുന്നു എന്ന് കരുതപ്പെടുന്നു.
- ജെ. എസ്.
|
17 April 2009
ബുഷിന്റെ മര്‍ദ്ദന മുറകള്‍ ഒബാമ വെളിപ്പെടുത്തി
![]() ഇതില്‍ ഏറ്റവും പ്രസിദ്ധമായ വിദ്യ “വാട്ടര്‍ ബോഡിങ്” എന്നാണ് അറിയപ്പെടുന്നത്. ഒരു വീതി കുറഞ്ഞ ബെഞ്ചില്‍ തടവുകാരനെ കെട്ടി ഇട്ട് ബെഞ്ചടക്കം ഇയാളെ തല കീഴായി ബെഞ്ച് ഉയര്‍ത്തി നിര്‍ത്തും. ഇയാളുടെ മുഖം ഒരു തുണി വെച്ച് മൂടിയതിനു ശേഷം തുണിയില്‍ കുറേശ്ശെ വെള്ളമൊഴിക്കും. ഇതോടെ ഇരയുടെ മനസ്സില്‍ എന്തോ അത്യാപത്ത് വരുന്ന പ്രതീതി ജനിക്കും. ഒപ്പം ശ്വാസം മുട്ടുന്നതായും അനുഭവപ്പെടും. മറ്റൊരു കുപ്രസിദ്ധമായ വിദ്യക്ക് ഇവര്‍ “വാളിങ്ങ്” എന്നാണ് പേര്‍ നല്‍കിയിരിക്കുന്നത്. കഴുത്തില്‍ ഒരു പ്ലാസ്റ്റിക് പട്ട വഴി ബന്ധിപ്പിച്ച തടവുകാരനെ ഒരു പ്രത്യേകമായി നിര്‍മ്മിച്ച മതിലിലേക്ക് വലിച്ചെറിയും. മതിലില്‍ പതിക്കുമ്പോള്‍ ഉണ്ടാവുന്ന ശബ്ദത്തെ പ്രത്യേക സംവിധാനം വഴി ഉച്ചത്തിലാക്കി കേള്‍പ്പിക്കുന്നതോടെ തനിക്ക് വന്‍ ആഘാതമാണ് ലഭിച്ചത് എന്ന് ഇരക്ക് തോന്നും. ഇവരുടെ മറ്റൊരു പ്രിയപ്പെട്ട വിനോദം തടവുകാരെ പട്ടിണിക്ക് ഇടുക എന്നതായിരുന്നു എന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. ഇതൊന്നും മര്‍ദ്ദനമല്ല എന്നായിരുന്നു ബുഷ് ഭരണകൂടത്തിന്റെ നിലപാട്. എന്നാല്‍ ഇതെല്ലാം മര്‍ദ്ദനം തന്നെ എന്ന് ഒബാമ ഉറപ്പിച്ചു വ്യക്തമാക്കുകയും അമെരിക്കന്‍ ചാര സംഘടനയായ സി.ഐ.എ. യുടെ ഇത്തരം രഹസ്യ മര്‍ദ്ദന സങ്കേതങ്ങള്‍ അടച്ചു പൂട്ടാന്‍ ഉത്തരവ് ഇടുകയും ചെയ്തു. Labels: അമേരിക്ക, പീഢനം, മനുഷ്യാവകാശം
- ജെ. എസ്.
|
16 April 2009
ഗ്വാണ്ടാണമോയില്‍ ഒന്നും മാറിയിട്ടില്ല
![]() തീവ്രവാദ കുറ്റത്തില്‍ നിന്നും വിമുക്തമാക്കിയ തടവുകാര്‍ക്ക് ആഴ്ചയില്‍ ഒരിക്കല്‍ ഒരു ബന്ധുവിനെ ഫോണില്‍ വിളിക്കുവാന്‍ ഇവിടെ അനുവാദം ഉണ്ട്. ഇങ്ങനെ ഫോണില്‍ ബന്ധുവുമായി സംസാരിക്കുന്നതിന് ഇടയില്‍ ബന്ധു ഫോണ്‍ അല്‍ ജസീറയുടെ റിപ്പോര്‍ട്ടര്‍ക്ക് കൈമാറുകയും അങ്ങനെ ഈ വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് വെളിപ്പെടുകയും ആണ് ഉണ്ടായത്. ![]() കുറ്റവിമുക്തം ആക്കപ്പെട്ടതിനു ശേഷവും തന്നെ നടക്കുവാനോ സാധാരണ ഭക്ഷണം കഴിക്കുവാനോ അനുവദിക്കാഞ്ഞതില്‍ താന്‍ പ്രതിഷേധിച്ചു. ഇതിനെ തുടര്‍ന്ന് ആറ് പട്ടാളക്കാര്‍ സുരക്ഷാ കവചങ്ങളും മുഖം മൂടികളും ഒക്കെ ധരിച്ച് തന്റെ മുറിയില്‍ കയറി വന്ന് രണ്ട് കാന്‍ കണ്ണീര്‍ വാതകം പൊട്ടിച്ചു. വാതകം അറയില്‍ നിറഞ്ഞപ്പോള്‍ തനിക്ക് ശബ്ദിക്കുവാനോ കണ്ണ് തുറന്നു പിടിക്കുവാനോ കഴിയാതെ ആയി. ഇരു കണ്ണുകളില്‍ നിന്നും കണ്ണീര്‍ വരുവാനും തുടങ്ങി. തുടര്‍ന്ന് റബ്ബര്‍ ദണ്ട് കോണ്ട് തനിക്ക് പൊതിരെ തല്ല് കിട്ടി. ഒരാള്‍ തന്റെ തല പിടിച്ച് തറയില്‍ ഇടിച്ചു കൊണ്ടിരുന്നു. താന്‍ അലറി കരഞ്ഞു കോണ്ട് പട്ടാളക്കാരുടെ നേതാവിനോട് പരാതിപ്പെട്ടപ്പോള്‍ അവര്‍ തങ്ങളുടെ ഉത്തരവാദിത്തം നിറവേറ്റുക മാത്രമാണ് ചെയ്യുന്നത് എന്നായിരുന്നു പൊട്ടിച്ചിരിച്ചു കൊണ്ട് അയാളുടെ പ്രതികരണം എന്നും ഖുറാനി പറയുന്നു. ![]() ഏതാണ്ട് 240 തടവുകാരാണ് ഇപ്പോള്‍ ഈ തടവറയില്‍ കഴിയുന്നത്. ഇതില്‍ പലരും കുറ്റം പോലും ചുമത്തപ്പെടാതെയാണ് കഴിഞ്ഞ ഏഴു വര്‍ഷമായി ഇവിടെ അകപ്പെട്ടിരിക്കുന്നത്. 2001ലെ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തെ തുടര്‍ന്ന് ഇസ്ലാമിക ഭീകരര്‍ക്ക് എതിരെ അമേരിക്കന്‍ പ്രസിഡണ്ട് ജോര്‍ജ്ജ് ബുഷ് പ്രഖ്യാപിച്ച സന്ധിയില്ലാ യുദ്ധത്തിന്റെ ഭാഗം ആയാണ് ക്യൂബയിലെ അമേരിക്കന്‍ പട്ടാള ക്യാമ്പില്‍ ഈ തടവറ നിര്‍മ്മിക്കപ്പെട്ടത്. സ്ഥാനമേറ്റ ഉടന്‍ ഇവിടത്തെ ഓരോ തടവുകാരന്റേയും കേസ് വിശദമായി പരിശോധിക്കും എന്നും 2010 ഓടെ ഈ തടവറ അടച്ചു പൂട്ടും എന്നും ഒബാമ പ്രഖ്യാപിച്ചിരുന്നു. Labels: അമേരിക്ക, പീഢനം, മനുഷ്യാവകാശം
- ജെ. എസ്.
|
14 April 2009
സര്‍ദാരി വഴങ്ങി - താലിബാന് ജയം
![]() Labels: തീവ്രവാദം, പാക്കിസ്ഥാന്‍, പീഢനം, സ്ത്രീ വിമോചനം
- ജെ. എസ്.
|
13 April 2009
പി.വി. കൃഷ്ണന് കെ.എസ്. പിള്ള കാര്‍ട്ടൂണ്‍ പുരസ്കാരം
![]() സാക്ഷി എന്ന പംക്തിയിലൂടെ മലയാളികള്‍ക്ക് സുപരിചിതനായ പി.വി.കൃഷ്ണന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പില്‍ ചീഫ് ആര്‍ട്ടിസ്റ്റായിരുന്നു. മികച്ച ഫോട്ടോഗ്രാഫറും ചിത്രകാരനുമായ കൃഷ്ണന്‍ കേരള ലളിത കലാ അക്കാദമി അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്. മെയ് 14ന് കോട്ടയത്ത് നടക്കുന്ന ചടങ്ങില്‍ പുരസ്കാരം സമ്മാനിക്കുമെന്ന് കേരള കാര്‍ട്ടൂണ്‍ അക്കാദമി ചെയര്‍മാന്‍ പ്രസന്നന്‍ ആനിക്കാട്, സെക്രട്ടറി സുധീര്‍ നാഥ് എന്നിവര്‍ അറിയിച്ചു. - കാര്‍ട്ടൂണിസ്റ്റ് സുധീര്‍നാഥ് Labels: കാര്‍ട്ടൂണ്‍, ബഹുമതി
- ജെ. എസ്.
|
കപ്പിത്താനെ രക്ഷപ്പെടുത്തി
![]() Labels: അമേരിക്ക, കുറ്റകൃത്യം
- ജെ. എസ്.
|
ശ്രീലങ്കയില്‍ വെടി നിര്‍ത്തി
![]() Labels: യുദ്ധം
- ജെ. എസ്.
|
12 April 2009
കൊള്ളക്കാര്‍ അമേരിക്കന്‍ സൈന്യത്തിന് നേരെ വെടി തുടങ്ങി
![]() അമേരിക്കന്‍ നാവിക സേനയുടെ രണ്ട് യുദ്ധ കപ്പലുകള്‍ ഇവിടെ എത്തിയിട്ടുണ്ട്. മൂന്നാമത്തെ കപ്പല്‍ ഉടന്‍ എത്തിച്ചേരും. കൊള്ളക്കാര്‍ കപ്പിത്താനെ ബന്ദിയാക്കി വെച്ചിരിക്കുന്ന ലൈഫ് ബോട്ട് സോമാലിയന്‍ തീരത്തേക്ക് നീങ്ങി കൊണ്ടിരിക്കുകയാണ്. ഇത് തടയുക എന്നതാണ് യുദ്ധ കപ്പലുകളുടെ പ്രാഥമികമായ ലക്ഷ്യം. കടല്‍ കൊള്ളക്കാരുടെ ബോട്ട് തീരത്ത് എത്തിയാല്‍ കപ്പിത്താനെ കൊള്ളക്കാര്‍ അവരുടെ താവളത്തിലേക്ക് കൊണ്ടു പോകും. പിന്നീട് ഇവരുടെ താവളം കണ്ടെത്തി കപ്പിത്താനെ മോചിപ്പിക്കുക എന്നത് അത്യന്തം ദുഷ്കരം ആയിരിക്കും. Labels: അന്താരാഷ്ട്രം, അമേരിക്ക, കുറ്റകൃത്യം
- ജെ. എസ്.
|
10 April 2009
സൊമാലിയന്‍ കൊള്ളക്കാര്‍ നിലപാടില്‍ ഉറച്ചു നില്‍ക്കുന്നു
![]() ചര്‍ച്ചകളില്‍ കാര്യമായ പുരോഗതി ഒന്നും ഉണ്ടായിട്ടില്ല. കപ്പിത്താനെ വിട്ടാല്‍ തങ്ങളെ അറസ്റ്റ് ചെയ്യും എന്ന് കൊള്ളക്കാര്‍ വിശ്വസിക്കുന്നു. ഇവരെ സഹായിക്കാന്‍ രണ്ട് ബോട്ടുകളിലായി കൂടുതല്‍ കൊള്ളക്കാര്‍ തിരിച്ചിട്ടുണ്ട് എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. പണം ലഭിച്ചാല്‍ മാത്രമേ കപ്പിത്താനെ തങ്ങള്‍ വിട്ടയക്കൂ എന്നാണ് കൊള്ളക്കാരുടെ നിലപാട്. Labels: അമേരിക്ക, കുറ്റകൃത്യം, ക്രമസമാധാനം
- ജെ. എസ്.
|
കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് വീണ്ടും ചെരിപ്പേറ്
![]() Labels: പ്രതിഷേധം, രാഷ്ട്രീയം
- ജെ. എസ്.
|
09 April 2009
ഇറ്റലിയില്‍ വീണ്ടും ഭൂകമ്പം
![]() കഴിഞ്ഞ ദിവസം നടന്ന ഭൂകമ്പത്തില്‍ 28,000 പേര്‍ക്കാണ് തങ്ങളുടെ കിടപ്പാടം നഷ്ടപ്പെട്ടത്. 17,000 പേരോളം ഇപ്പോഴും കൊടും തണുപ്പ് സഹിച്ച് കൊണ്ട് ടെന്റുകളിലാണ് കഴിയുന്നത്. ബാക്കിയുള്ളവര്‍ ബന്ധുക്കളുടെ വീടുകളിലും സൌജന്യമായി ലഭ്യമാക്കിയ ഹോട്ടല്‍ മുറികളിലും അഭയം പ്രാപിച്ചിട്ടുണ്ട്. ![]() മരിച്ചവരുടെ ശവസംസ്ക്കാരങ്ങള്‍ നടന്നു കൊണ്ടിരിക്കുകയാണ്. മാര്‍പാപ്പയുടെ പ്രത്യേക നിര്‍ദ്ദേശ പ്രകാരം ദുഃഖ വെള്ളിയാഴ്ച മരിച്ചവര്‍ക്കായി പ്രത്യേക പ്രാര്‍ത്ഥന ഉണ്ടാവും എന്ന് വത്തിക്കാന്‍ അറിയിച്ചു. മാര്‍പാപ്പ അടുത്തു തന്നെ സംഭവ സ്ഥലം സന്ദര്‍ശിക്കും എന്നും അറിയിച്ചിട്ടുണ്ട്.
- ജെ. എസ്.
|
08 April 2009
തൊഴില്‍ അന്വേഷകര്‍ക്ക് സഹായവുമായി e പത്രം തൊഴില്‍ പംക്തി
![]() e പത്രം തൊഴില്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. We all have started feeling the ill effects of the global economic recession in our day to day life as we see lost jobs, terminations, long vacations, held up projects, bounced cheques, extending deadlines, cancelled contracts, re-tendered projects etc all around us. ePathram Jobs is an effort to help each other in these difficult times. This can be used as an effective forum to share information about job vacancies that we may come across which may not be suitable for us, but may be useful for someone we might not know in person, but someone who might be in a dire need of one. Please use this forum to post information on job vacancies and with our combined effort let us get through the global slowdown, trying to help each other as much as we can. Together, we stand. Click here to visit ePathram Jobs. Labels: തൊഴില്‍ പ്രശ്നം, പ്രവാസി
- ജെ. എസ്.
|
ശ്രീലങ്കയില്‍ അന്തിമ യുദ്ധം - ഐക്യ രാഷ്ട്ര സഭ ഇടപെട്ടേക്കും
![]() യുദ്ധം മുറുകിയതിനെ തുടര്‍ന്ന് സര്‍ക്കാര്‍ നിശ്ചയിച്ച യുദ്ധ നിരോധിത മേഖലയായ, ആളുകള്‍ തിങ്ങി പാര്‍ക്കുന്ന, വാന്നി എന്ന സ്ഥലത്തേക്ക് പുലികള്‍ പിന്‍വാങ്ങിയിരുന്നു. ഇവിടമാണ് ഇപ്പോള്‍ സൈന്യം വളഞ്ഞിരിക്കുന്നത്. വെറും പതിനാല് ചതുരശ്ര കിലോമീറ്റര്‍ വ്യാപ്തിയുള്ള ഈ പ്രദേശത്ത് ഒരു ലക്ഷത്തോള സാധാരണ ജനമാണ് ഇപ്പോള്‍ പെട്ടിരിക്കുന്നത്. ![]() യുദ്ധ ഭൂമിയില്‍ റോന്ത് ചുറ്റുന്ന ശ്രീലങ്കന്‍ സൈനികര്‍ കഴിഞ്ഞ മൂന്ന് മാസം കൊണ്ട് മൂവായിരത്തോളം പേരാണ് കൊല്ലപ്പെട്ടത്. തങ്ങള്‍ക്ക് നേരെ, ഭൂരിപക്ഷമായ സിന്‍ഹള വംശജരുടെ നേതൃത്വത്തില്‍ നടക്കുന്ന വംശീയമായ വിവേചനത്തിന് എതിരെ തമിഴ് വംശജര്‍ കഴിഞ്ഞ മുപ്പത്തി മൂന്ന് വര്‍ഷമായി നടത്തുന്ന ഈ സംഘര്‍ഷത്തില്‍ ഇതിനോടകം എഴുപതിനായിരത്തിലേറെ ജീവനാണ് പൊലിഞ്ഞത്. Labels: അന്താരാഷ്ട്രം, പ്രതിഷേധം, മനുഷ്യാവകാശം, യുദ്ധം
- ജെ. എസ്.
|
07 April 2009
ചിദംബരത്തിനും ഷൂ കൊണ്ടേറ്
![]() ഇന്ത്യന്‍ പ്രധാന മന്ത്രി ഇന്ദിരാ ഗാന്ധിയെ അവരുടെ രണ്ട് സിക്ക് മതക്കാരായ അംഗ രക്ഷകര്‍ വെടി വെച്ചു കൊലപ്പെടുത്തിയതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തങ്ങളുടെ നേതാക്കളുടെ നേതൃത്വത്തില്‍ സിക്ക് മതക്കാരെ തെരഞ്ഞു പിടിച്ച് കശാപ്പ് ചെയ്ത സംഭവം ഇന്ത്യന്‍ ചരിത്രത്തിലെ ഒരു കറുത്ത അധ്യായമാണ്. Labels: ഇന്ത്യ, കുറ്റകൃത്യം, രാഷ്ട്രീയം
- ജെ. എസ്.
|
അമേരിക്ക ഇസ്ലാമിന് എതിരല്ല : ഒബാമ
![]() പൊതുവെ ദ്രുത ഗതിയില്‍ സംസാരിച്ചു നീങ്ങാറുള്ള ഒബാമ ഈ വാചകത്തിനു ശേഷം അല്‍പ്പ നിമിഷം മൌനം പാലിച്ചു. തന്റെ തര്‍ജ്ജമക്കാരന്‍ പറഞ്ഞു തീരുവാനും തുടര്‍ന്ന് ഉയര്‍ന്നു വന്ന ഹര്‍ഷാരവം ഏറ്റുവാങ്ങാനും ആയിരുന്നു ഈ മൌനം. വലതു പക്ഷ തീവ്ര സംഘങ്ങള്‍ ഒബാമ ഒരു മുസ്ലിം ആണ് എന്ന് ആരോപണം ഉന്നയിച്ചു കൊണ്ടിരിക്കു ന്നതിനിടയില്‍ ഒബാമയുടെ ഈ പ്രസംഗം ശ്രദ്ധേയം ആവും. തന്റെ ബാല്യത്തിന്റെ ഏറിയ പങ്കും ഒബാമ മുസ്ലിം ഭൂരിപക്ഷമുള്ള ഇന്‍ഡൊനേഷ്യയില്‍ ആണ് കഴിച്ചു കൂട്ടിയത്. Labels: അന്താരാഷ്ട്രം, അമേരിക്ക
- ജെ. എസ്.
|
രാഷ്ട്ര നിര്‍മ്മാണത്തില്‍ പങ്കാളികള്‍ ആകാന്‍ വെബ് സൈറ്റ്
![]() ഇവിടെയാണ് വിവര സാങ്കേതിക രംഗത്തെ സാധ്യതകള്‍ ഉപയോഗപ്പെടുത്തി ജനത്തിന്റെ ആവശ്യം അടുത്ത സര്‍ക്കാരിനെ അറിയിക്കുക എന്ന നൂതന ആശയവുമായി “സുസ്ഥിര ഇന്ത്യ (stableindia.com)” എന്ന ഒരു പുതിയ വെബ് സൈറ്റിന് പ്രവാസികളായ ചില ധിഷണാ ശാലികള്‍ രൂപം നല്‍കിയിരിക്കുന്നത്. ഈ വെബ് സൈറ്റ് സന്ദര്‍ശിച്ച് നിങ്ങള്‍ക്ക് രാഷ്ട്ര നിര്‍മ്മാണത്തിനുള്ള നിങ്ങളുടെ ആശയങ്ങളും നിര്‍ദ്ദേശങ്ങളും സമര്‍പ്പിക്കാം. ഈ നിര്‍ദ്ദേശങ്ങള്‍ സമാഹരിച്ച് ഇത് അടുത്ത സര്‍ക്കാര്‍ രൂപീകൃതം ആവുന്ന വേളയില്‍ പുതിയ ഭരണകൂടത്തിന്റെ സാരഥികള്‍ക്ക് കൈമാറുന്നതാണ്. 545 ലോക സഭാ മണ്ഡലങ്ങളില്‍ നിന്നും ഉള്ള നവീന ആശയങ്ങള്‍ ക്രോഡീകരിച്ച് 28 സംസ്ഥാന പദ്ധതികള്‍ക്ക് രൂപം നല്‍കും. ഈ പദ്ധതികള്‍ക്ക് പണം മുടക്കാന്‍ ലോകമെമ്പാടും നിന്ന് സുസ്ഥിര ഇന്ത്യ എന്ന സ്വപ്നം സാക്ഷാല്‍ക്കരിക്കാന്‍ സന്നദ്ധരായ യുവ വ്യവസായ സംരംഭകരെ കണ്ടെത്തി പദ്ധതികള്‍ നടപ്പിലാക്കാന്‍ വേണ്ട തുടര്‍ നടപടികളും സ്വീകരിക്കും. തെരഞ്ഞെടുപ്പിനു ശേഷവും ഈ വെബ് സൈറ്റ് പ്രവര്‍ത്തന നിരതം ആയിരിക്കും. തുടര്‍ന്നും ജനത്തിനു മുന്‍പില്‍ ആശയ സമാഹരണത്തിനുള്ള ഒരു സ്ഥിരം ഉപാധിയായി ഇത് പ്രവര്‍ത്തിക്കും. ചുരുങ്ങിയ കാലം കൊണ്ട് പ്രവാസി സമൂഹത്തിന്റെ ശ്രദ്ധ പിടിച്ചു പറ്റിയ എക്സിക്യൂട്ടിവ് ബാച്ചലേഴ്സ് എന്ന സംരംഭത്തിന്റെ ശില്‍പ്പികള്‍ തന്നെയാണ് ഈ നൂതന ആശയത്തിനും പുറകില്‍. ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എക്സിക്യൂട്ടിവ് ബാച്ചലേഴ്സ്, പ്രവാസികള്‍ക്ക് മുന്നില്‍ അവതരിപ്പിച്ച സേവനങ്ങള്‍ അവയുടെ പുതുമയും വ്യത്യസ്തതയും ഉപയോഗവും കൊണ്ട് ഏറെ ഉപകാരപ്രദം ആവുകയായിരുന്നു. വിവിധ രാഷ്ട്രീയ മുന്നണികളുടെ അംഗീകാരത്തിനായി വെബ് സൈറ്റ് ഇതിനകം തന്നെ സമര്‍പ്പിച്ചിട്ടുണ്ട് എന്നും അനുകൂലമായ പ്രതികരണവും താല്പര്യവും പ്രമുഖ ദേശീയ മുന്നണികള്‍ പ്രകടിപ്പിച്ചിട്ടുമുണ്ട് എന്ന് എക്സിക്യൂട്ടിവ് ബാച്ചലേഴ്സ് അറിയിക്കുന്നു. താമസിയാതെ തന്നെ ഈ മുന്നണികളുടെ വെബ് സൈറ്റുകളില്‍ “സ്റ്റേബിള്‍ ഇന്‍ഡ്യ” സ്ഥാനം പിടിക്കും എന്നും അറിയിച്ചിട്ടുണ്ട്. Labels: ഇന്ത്യ, ഐ.ടി, പ്രവാസി, രാഷ്ട്രീയം
- ജെ. എസ്.
|
03 April 2009
താലിബാന്റെ അടിയേറ്റ് പുളയുന്ന പാക്കിസ്ഥാന്‍
![]() മൂന്നു പുരുഷന്മാര്‍ ബലമായി ഈ പെണ്‍കുട്ടിയെ തറയില്‍ കമിഴ്ത്തി കിടത്തിയിട്ടാണ് പുറത്ത് അടിക്കുന്നത്. ഓരോ അടിയും കോണ്ട് വേദന കൊണ്ട് പുളയുന്ന പെണ്‍കുട്ടി ഉച്ചത്തില്‍ നിലവിളിക്കുന്നതും വീഡിയോയിലുണ്ട്. എന്നെ നിങ്ങള്‍ വേണമെങ്കില്‍ കൊന്നോളൂ. പക്ഷെ ഈ അടി ഒന്ന് അവസനിപ്പിക്കൂ എന്ന് കുട്ടി കരഞ്ഞു പറയുന്നതും കേള്‍ക്കാം. ചുറ്റും കൂടി നില്‍ക്കുന്ന പുരുഷാരം എല്ലാം നിശബ്ദമായി നോക്കി കാണുന്നതും കാണാം. ഇസ്ലാമിക് നിയമം ലംഘിച്ചതിനാണ് ഈ പെണ്‍കുട്ടിക്ക് ശിക്ഷ നല്‍കിയത് എന്ന് താലിബാന്‍ വക്താവ് മുസ്ലിം ഖാന്‍ മാധ്യമങ്ങളെ അറിയിച്ചു. ഭര്‍ത്താവല്ലാത്ത ഒരു പുരുഷനോടൊപ്പം ഈ പെണ്‍കുട്ടി വീടിനു വെളിയില്‍ ഇറങ്ങി. ഇത് ഇസ്ലാമിനു വിരുദ്ധമാണ്. അതു കൊണ്ടാണ് ഈ ശിക്ഷ നടപ്പിലാക്കിയത്. പൊതു സ്ഥലത്ത് മാന്യമല്ലാതെ വസ്ത്ര ധാരണം ചെയ്ത് വരുന്ന സ്ത്രീകളെ താലിബാന് ശിക്ഷിക്കാന്‍ അധികാരം ഉണ്ട് എന്നും ഇയാള്‍ അറിയിച്ചു. ഈ വീഡിയോ പ്രചരിപ്പിക്കുന്നതിന് പിന്നില്‍ താലിബാന്‍ തന്നെയാണ് എന്ന് പറയപ്പെടുന്നു. തങ്ങളുമായി സന്ധിയില്‍ ഏര്‍പ്പെട്ട പാക്കിസ്ഥാന്‍ സര്‍ക്കാര്‍ തങ്ങള്‍ക്ക് അനുവദിച്ചു തന്നിട്ടുള്ള അധികാരങ്ങളെ പറ്റി ജനങ്ങളെ ബോധവാന്മാരാക്കി അവരെ അടക്കി നിര്‍ത്തുക എന്നത് തന്നെയാണ് ഇതിന്റെ ഉദ്ദേശം. ഈ സന്ധി നിലവില്‍ വന്നതിനു ശേഷം സ്ത്രീകള്‍ക്കെതിരെയുള്ള അക്രമങ്ങള്‍ക്ക് ഭീകരമായ മാനങ്ങള്‍ കൈവന്നിട്ടുണ്ട്. പൊതു സ്ഥലത്ത് വെച്ച് സ്ത്രീകളെ ആക്രമിക്കുന്നതും മറ്റും സാധാരണ സംഭവമാണ് എന്ന് ഇവിടെ നിന്നും ഉള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഒട്ടേറെ പെണ്‍കുട്ടികളുടെ സ്കൂളുകള്‍ അടച്ചു പൂട്ടി. ബാക്കി ഉണ്ടായിരുന്ന സ്കൂളുകള്‍ ബോംബിട്ട് തകര്‍ക്കുകയും ചെയ്തു. താലിബാന്റെ നേതൃത്വത്തില്‍ ശരിയത്ത് നടപ്പിലാക്കണം എന്ന് ആവശ്യപ്പെട്ട താലിബാന്‍ നേതാവ് സൂഫി മുഹമ്മദ് ഈ പെണ്‍കുട്ടിയുടെ ശിക്ഷ ശരി വക്കുന്നു. ഇനിയും ഇത് പോലുള്ള ശിക്ഷാ വിധികള്‍ ഇവിടെ പ്രതീക്ഷിക്കാം എന്നും ഇയാള്‍ ഉറപ്പ് തരുന്നു. സദാചാര വിരുദ്ധമായ പെരുമാറ്റം, മദ്യപാനം എന്നിവക്ക് ഏറ്റവും അനുയോജ്യമായ ശിക്ഷ ഇത്തരം അടി തന്നെയാണ്. കള്ളന്മാരുടെ കൈ വെട്ടണം. വ്യഭിചാരത്തിന്റെ ശിക്ഷ കല്ലെറിഞ്ഞ് കൊല്ലുക എന്നത് തന്നെ. ഈ ശിക്ഷകള്‍ ഇസ്ലാം വിധിച്ചതാണ്. ഇത് ആര്‍ക്കും തടയാന്‍ ആവില്ല. ഇത് ദൈവത്തിന്റെ നിയമമാണ് എന്നും സൂഫി പറയുന്നു. ![]() (സ്വാത് വാലിയിലെ ജനങ്ങള്‍ക്കായി പ്രാര്‍ത്ഥിക്കുന്ന പാക്കിസ്ഥാനിലെ ക്രിസ്ത്യാനികള്‍) ഫോട്ടോ കടപ്പാട് : അസോഷ്യേറ്റഡ് പ്രസ് Labels: തീവ്രവാദം, പാക്കിസ്ഥാന്‍, പീഢനം, മനുഷ്യാവകാശം, സ്ത്രീ വിമോചനം
- ജെ. എസ്.
|
01 April 2009
പുതിയ വനിതാ നിയമം താലിബാനേക്കാള്‍ കഷ്ടം
![]() പുതിയ വനിതാ നിയമ പ്രകാരം ഭര്‍ത്താവ് ഭാര്യയെ ബലാത്സംഗം ചെയ്യുന്നത് കുറ്റകരം അല്ല. അത്തരം ബലാല്‍ക്കാരം നടത്താനുള്ള അധികാരം പുരുഷന് നിയമം അനുവദിച്ചു കൊടുക്കുന്നു. ഇതിനെതിരെ സ്ത്രീക്ക് യാതൊരു വിധ നിയമ സംരക്ഷണവും ഈ നിയമത്തില്‍ ലഭിക്കുന്നില്ല. ഭര്‍ത്താവിന്റെ അനുവാദം ഇല്ലാതെ ഭാര്യക്ക് വീടിനു വെളിയില്‍ ഇറങ്ങാനാവില്ല. വിദ്യാഭ്യാസം, തൊഴില്‍ എന്നിവക്കും ഭര്‍ത്താവിന്റെ അനുവാദം കൂടിയേ തീരൂ. ഡോക്ടറുടെ അടുത്ത് ചികിത്സക്ക് പോകുവാന്‍ പോലും ഭര്‍ത്താവിന്റെ അനുമതിയോടെ മാത്രമെ ഇനി ഒരു അഫ്ഗാന്‍ വനിതക്ക് കഴിയൂ. ജനസംഖ്യയുടെ 10 ശതമാനത്തോളം വരുന്ന ഷിയ വിഭാഗത്തിന്റെ വ്യക്തമായ വോട്ട് ബാങ്ക് ലക്ഷ്യമാക്കി ആണ് ഈ നിയമം കൊണ്ടു വന്നിരിക്കുന്നത്. അഫ്ഗാന്‍ തെരഞ്ഞെടുപ്പില്‍ നിര്‍ണ്ണായക സ്വാധീനം ഉള്ള ഹസാര എന്ന ന്യൂന പക്ഷ കക്ഷിയെ പ്രീണിപ്പിക്കുക എന്ന ലക്ഷ്യവും ഈ നിയമത്തിനുണ്ട്. അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ഹിലരി ക്ലിന്റണ്‍ ഒരു സ്വകാര്യ ചര്‍ച്ചയില്‍ തങ്ങള്‍ക്ക് ഈ വിഷയത്തില്‍ ഉള്ള നീരസം കര്‍സായിയെ അറിയിച്ചു. സ്ത്രീകളുടെ അവകാശം സംരക്ഷിക്കുന്നതില്‍ നിന്നും പുറകോട്ട് പോകുന്നതില്‍ അമേരിക്കക്ക് എതിര്‍പ്പുണ്ട്. സ്ത്രീകളുടെ അവകാശ സംരക്ഷണം ഒബാമയുടെ വിദേശ നയത്തിന്റെ ഒരു പ്രധാന ഘടകം ആണെന്നു ചര്‍ച്ചക്ക് ശേഷം ക്ലിന്റണ്‍ അറിയിച്ചു. അഫ്ഗാനിസ്ഥാന് ഒരു സ്വതന്ത്ര രാഷ്ട്രം എന്ന നിലയില്‍ തങ്ങളുടെ നിയമങ്ങള്‍ നടപ്പിലാക്കാന്‍ അധികാരം ഉണ്ട്. എന്നാല്‍ അഫ്ഗാനിസ്ഥാനിലെ സ്ത്രീകള്‍ക്ക് നേരെ താലിബാന്റെ നേതൃത്വത്തില്‍ നടക്കുന്ന മനുഷ്യാവകാശ ലംഘനം ആയിരുന്നു അന്താരാഷ്ട്ര സമൂഹത്തെ അഫ്ഗാന്‍ പ്രശ്നത്തില്‍ ഇടപെടാന്‍ പ്രേരിപ്പിച്ച ഒരു പ്രധാന ഘടകം. ലോക രാഷ്ട്രങ്ങള്‍ തങ്ങളുടെ സൈന്യ ബലം വിനിയോഗിച്ച് അഫ്ഗാനിസ്ഥാനില്‍ നടത്തിയ പോരാട്ടത്തിന്റെ ഫലമായി നിലവില്‍ വന്ന പുതിയ ഭരണ കൂടവും പഴയ പാത പിന്തുടരുന്നത് ഇപ്പോള്‍ പുതിയ ഉല്‍ക്കണ്ഠക്ക് കാരണം ആയിരിക്കുന്നു. Labels: തീവ്രവാദം, മനുഷ്യാവകാശം, സ്ത്രീ വിമോചനം
- ജെ. എസ്.
|
0 Comments:
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്