30 June 2009
ഇറാനില്‍ ഭാഗിക വോട്ടെണ്ണല്‍ വീണ്ടും ; തെരഞ്ഞെടുപ്പ് ഫലം സാധൂകരിച്ചു
![]() 10 ശതമാനം ബാലറ്റുകള്‍ വീണ്ടും പരിശോധിച്ചതിന് ശേഷം ഗാര്‍ഡിയന്‍ കൌണ്‍സില്‍ സെക്രട്ടറി അയത്തൊള്ള അഹ്മദ് ജന്നതി ഈ തെരഞ്ഞെടുപ്പ് അംഗീകരിച്ചിരിക്കുന്നു എന്ന് എഴുത്ത് മുഖേന മന്ത്രിയായ സാദിക്ക് മഹ്സൌലിയെ അറിയിച്ചു. ഈ വാര്‍ത്ത ഇറാന്‍ ടെലിവിഷന്‍ റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി. വീണ്ടും തെരഞ്ഞെടുപ്പ് നടത്തണം, തെരഞ്ഞെടുപ്പില്‍ കൃത്രിമം നടന്നു എന്നീ ആവശ്യങ്ങള്‍ എല്ലാം ഗാര്‍ഡിയന്‍ കൌണ്‍സില്‍ നിരാകരിച്ചു. Labels: ഇറാന്‍, തെരഞ്ഞെടുപ്പ്
- ജ്യോതിസ് (e പത്രം കറസ്പോണ്ടന്റ്)
|
ജോണ്‍ ഉലഹന്നാന്‍ അന്തരിച്ചു
![]() തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ പഠനം പൂര്‍ത്തിയാക്കിയ ശേഷം, 1983 ഇല്‍ ഹൈദെരാബാദില്‍ ന്യൂസ് ടൈമിലൂടെ പത്രപ്രവര്‍ത്തകര്‍ ആയി. ന്യൂസ് ടൈമില്‍ ആയിരിക്കുമ്പോള്‍ മികച്ച പത്ര പ്രവര്‍ത്തകനുള്ള സ്റ്റേറ്റ്‌സ്‌മാന്‍ അവാര്‍ഡും കരസ്ഥമാക്കി. 1988 ഇല്‍ ആണ് അദ്ദേഹം ദൂരദര്‍ശനില്‍ റിപ്പോര്‍ട്ടര്‍ ആയി ചേര്‍ന്നത്. ഗള്‍ഫ് യുദ്ധം, മലനട വെടിക്കെട്ട് ദുരന്തം, തെരഞ്ഞെടുപ്പ് റിപ്പോര്‍ട്ടുകള്‍ ഇവയെല്ലാം അദ്ദേഹത്തെ ഏറെ പ്രശസ്തനാക്കി. Labels: കേരളം, ജോണ്‍ ഉലഹന്നാന്‍
- ജ്യോതിസ് (e പത്രം കറസ്പോണ്ടന്റ്)
|
യെമന്‍ വിമാനം തകര്‍ന്നു
![]() യെമന്‍ തലസ്ഥാനമായ സനായില്‍ നിന്ന് ഇന്നലെ രാത്രി 09:30ന് കൊമൊറോ തലസ്ഥാനമായ മൊറോണിയിലേക്ക് തിരിച്ചതായിരുന്നു യെമനിയ എയറിന്റെ ഫ്ലൈറ്റ് 626 വിമാനം. മൊറോണിയില്‍ പുലര്‍ച്ചെ രണ്ട് മണിക്ക് എത്തിച്ചേരേണ്ട വിമാനം പക്ഷെ ഒരു മണിയോട് കൂടി വിമാനം തകര്‍ന്നു എന്ന് യെമനിയ എയര്‍ അധികൃതര്‍ അറിയിച്ചു. ഒരു മാസത്തിനുള്ളില്‍ ഇത് രണ്ടാമത്തെ എയര്‍ ബസ് വിമാനമാണ് തകരുന്നത്. ജൂണ്‍ 1ന് 228 പേരുമായി എയര്‍ ഫ്രാന്‍സിന്റെ എയര്‍ ബസ് വിമാനം ബ്രസീലിന് അടുത്ത് തകര്‍ന്നു വീണിരുന്നു.
Labels: അപകടം, വിമാന സര്‍വീസ്
- ജെ. എസ്.
|
29 June 2009
സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയാന്‍ നടപടി: കോടിയേരി
![]() സൈബര്‍ കുറ്റകൃത്യങ്ങള്‍ കൈകാര്യം ചെയ്യാനായി തിരുവനന്തപുരത്ത് സ്ഥാപിച്ചിട്ടുള്ള ഹൈ ടെക് സെല്ലില്‍ ഓരോ വര്ഷം കഴിയും തോറും രജിസ്റ്റര്‍ ചെയ്യുന്ന കേസുകളുടെ എണ്ണം കൂടി വരുകയാണ്. ഈ വര്ഷം ഇത് വരെ 1030 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ആഭ്യന്തര സുരക്ഷയെ പോലും ബാധിക്കുന്ന കാര്യങ്ങള്‍ ആണ് സൈബര്‍ കുറ്റവാളികള്‍ ചെയ്യുന്നത്. ഇത്തരത്തില്‍ ഉള്ള നിരവധി കേസുകള്‍ വിജയകരമായി തെളിയിക്കാന്‍ കേരള പോലീസിന് കഴിഞ്ഞു എന്നും അദ്ദേഹം പറഞ്ഞു. Labels: കേരളം, സൈബര്‍ സ്കൂള്‍
- ജ്യോതിസ് (e പത്രം കറസ്പോണ്ടന്റ്)
|
കഥകളുടെ കരുത്തുമായി കഥാകാരന്‍ സ്വപ്ന ലോകത്തേയ്ക്ക് യാത്രയായി
![]() നിലയ്ക്കാത്ത ആരാധക പ്രവാഹം മൂലം വിചാരിച്ചതിലും ഒരു മണിയ്ക്കൂര്‍ വൈകി ആണ് സംസ്കാര ചടങ്ങുകള്‍ തുടങ്ങിയത്. വീട്ടില്‍ നിന്നും ഒരു കിലോ മീറ്റര്‍ അകലെ വരെ അദ്ദേഹത്തെ അവസാനമായി ഒരു നോക്ക് കാണാന്‍ എത്തിയവരുടെ നിര നീണ്ടു. ![]() തൃശ്ശൂര്‍ സാഹിത്യ അക്കാദമിയില്‍ പൊതു ദര്‍ശനത്തിനു വെച്ച ലോഹിത ദാസിന്റെ മൃത ശരീരത്തില്‍ റവന്യു മന്ത്രി കെ. പി. രാജേന്ദ്രന്‍, തൃശ്ശൂര്‍ മേയര്‍ പ്രൊഫ. ബിന്ദു, ജില്ലാ കളക്ടര്‍ ബേബി എന്നിവര്‍ അന്ത്യോപചാരങ്ങള്‍ അര്‍പ്പിക്കുന്നു. ഫോട്ടോ : ജോബ് മാളിയേക്കല്‍ മലയാള സിനിമയിലെ മമ്മൂട്ടി ഉള്‍പ്പെടെയുള്ള ഒട്ടു മിക്ക താരങ്ങളും ഇതര പ്രവര്‍ത്തകരും സാംസ്കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖരും സംസ്കാര ചടങ്ങുകള്‍ക്ക് സാക്ഷിയായി. തിരക്കഥാകൃത്ത്, സംവിധായകന്‍, നിര്‍മാതാവ് എന്നീ നിലകളിലൂടെ അദ്ദേഹം മലയാള സിനിമാ ലോകത്ത് നിറ സാന്നിധ്യം ആയിരുന്നു. 1955 മെയ് 10 നു ചാലക്കുടിയില്‍ ജനിച്ച ലോഹിത ദാസ് ചെറുകഥകളില്‍ ആണ് ആദ്യം ശ്രദ്ധ ചെലുത്തിയത്. 1986 ഇല്‍ തോപ്പില്‍ ഭാസിയുടെ കെ. പി. സി. സി. യുടെ നാടകത്തിന് തിരക്കഥ എഴുതി. ![]() സിബി മലയില്‍ സംവിധാനം ചെയ്ത 'തനിയാവര്‍ത്തന' ത്തിലൂടെയാണ് (1987) തിരക്കഥാകൃത്തായി മലയാള സിനിമാ ലോകത്ത് ലോഹിതാ ദാസ് എത്തിയത്. സ്വന്തമായി തിരക്കഥ എഴുതി സംവിധാനം ചെയ്ത ആദ്യ സംരംഭം മമ്മൂട്ടി നായകനായ ഭൂതക്കണ്ണാടി ആയിരുന്നു. അതിന് 1997 ലെ മികച്ച ചിത്രത്തിനുള്ള ദേശീയ - സംസ്ഥാന സര്‍ക്കാരുകളുടെ അവാര്‍ഡുകളും ലഭിച്ചു. 2007 ഇല്‍ അദ്ദേഹം സംവിധാനം ചെയ്ത നിവേദ്യം ആണ് അവസാന ചിത്രം. സിനിമയുടെ കാതല്‍ തിരക്കഥ ആണെന്ന് ആവര്‍ത്തിച്ചു തെളിയിച്ച ലോഹിതാ ദാസിന്റെ കഥാപാത്രങ്ങള്‍ മലയാളികളുടെ ജീവിതത്തിന്റെ നേര്‍ക്കാഴ്ചകള്‍ ആയിരുന്നു. അദ്ദേഹത്തിന്റെ കഥാപാത്രങ്ങളിലുടെ മാത്രം മലയാള സിനിമയുടെ നെറുകയില്‍ എത്തിയ താരങ്ങള്‍ നിരവധിയാണ്. മോഹന്‍ ലാല്‍ നായകന്‍ ആയുള്ള ഒരു പുതിയ ചിത്രത്തിന്റെ പണിപ്പുരയില്‍ ആയിരുന്നു അദ്ദേഹം. പൂര്‍ത്തിയാക്കാത്ത കഥകളും സഫലമാകാത്ത ഒട്ടനവധി ആഗ്രഹങ്ങളുമായി മലയാള സിനിമയുടെ കരുത്തനായ കഥാകാരന്‍ ഒടുവില്‍ ഒടുങ്ങാത്ത കഥകളുടെ സ്വപ്ന ലോകത്തിലേയ്ക്ക് യാത്രയായി. Labels: ലോഹിതാ ദാസ്, സംസ്ക്കാരം, സിനിമ
- ജ്യോതിസ് (e പത്രം കറസ്പോണ്ടന്റ്)
|
ഹോണ്ടുറാസ് പ്രസിഡണ്ട് അറസ്റ്റില്‍
![]() ഇടതു പക്ഷ ചിന്താ ഗതിക്കാരനും വെനസ്വേലന്‍ പ്രസിഡണ്ട് ഹ്യൂഗോ ഷാവേസിന്റെ അടുത്ത മിത്രവുമായ സെലായ താന്‍ ഒരു സൈനിക കലാപത്തിന്റെ ഇരയാണ് എന്ന് പിന്നീട് അറിയിച്ചു. അറസ്റ്റിലായ പ്രസിഡണ്ടിനെ സൈന്യം പിന്നീട് നാട് കടത്തുകയും ചെയ്തു. മണിക്കൂറുകള്‍ക്കകം സെലായയുടെ രാജി കത്ത് കോണ്‍ഗ്രസ് അംഗീകരിച്ചു കൊണ്ട് പ്രമേയം പാസ്സാക്കി. എന്നാല്‍ പ്രസ്തുത രാജി കത്ത് തന്റേതല്ലെന്ന് വ്യക്തമാക്കിയ സെലായ താന്‍ അധികാരത്തില്‍ തന്നെ തുടരും എന്ന് പ്രസ്താവിച്ചു. Labels: അന്താരാഷ്ട്രം, രാജ്യരക്ഷ
- ജെ. എസ്.
|
28 June 2009
ആസ്ത്രേലിയയില്‍ നടക്കുന്ന ആക്രമണങ്ങള്‍ വംശീയം തന്നെ : വയലാര്‍ രവി
![]() ഹോസ്റ്റലുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തന്നെ ഏര്പ്പെടുത്തുന്ന താമസ സൌകര്യങ്ങളിലും പെടാതെ പുറത്ത് താമസിക്കുന്നവര്‍ക്കാണ് കവര്‍ച്ച ഉള്‍പ്പെടെയുള്ള അക്രമങ്ങള്‍ നേരിടേണ്ടി വന്നത് എന്ന് അദ്ദേഹം വ്യക്തമാക്കി. രാത്രി വളരെ വൈകി ജോലിയും മറ്റും കഴിഞ്ഞു എത്തിയവരാണ് അക്രമങ്ങള്‍ക്ക് ഇരയാവരില്‍ കൂടുതല്‍. ![]() ആസ്ത്രേലിയ ഒരു സമ്മിശ്ര സംസ്കാരം ഉള്ള രാജ്യം ആണെന്നും ഇന്ത്യക്കാര്‍ക്ക് നേരെ നടക്കുന്ന അക്രമങ്ങള്‍ അവര്‍ നേരിടുമെന്നും വയലാര്‍ രവി പറഞ്ഞു. പഠനത്തിനായി വിദേശ രാജ്യത്ത് പോകുന്നവര്‍ ഇന്ത്യന്‍ എമ്പസ്സിയുമായും കോണ്‍സുല്‍ ജനറലുകളുമായും ബന്ധം പുലര്‍ത്തണം എന്നും അദ്ധേഹം ഉപദേശിച്ചു. Labels: അക്രമങ്ങള്‍, ആസ്ത്രേലിയ, ഇന്ത്യ
- ജ്യോതിസ് (e പത്രം കറസ്പോണ്ടന്റ്)
|
സിനിമ സംവിധായകന്‍ ലോഹിത ദാസ് അന്തരിച്ചു
![]() മലയാള നാടക രംഗത്തെ അതികായരായ കെ. പി. എ. സി. ക്ക് വേണ്ടി നാടകം രചിച്ചു കോണ്ടാണ് ലോഹിത ദാസ് തന്റെ കലാ ജീവിതത്തിന് തുടക്കമിട്ടത്. തോപ്പില്‍ ഭാസി അംഗീകരിച്ച തന്റെ കന്നി തിരക്കഥ കെ. പി. എ. സി. അവതരിപ്പിക്കുകയും ഈ തിരക്കഥക്ക് ഇദ്ദേഹത്തിന് സംസ്ഥാന പുരസ്കാരം ലഭിക്കുകയും ചെയ്തു. മലയാള സിനിമയില്‍ ലോഹിത ദാസിന്റെ രംഗ പ്രവേശം സിബി മലയില്‍ സംവിധാനം ചെയ്ത ‘തനിയാവര്‍ത്തനം’ എന്ന സിനിമയുടെ തിരക്കഥ രചിച്ചു കൊണ്ടായിരുന്നു. വന്‍ വിജയമായ ആ സിനിമയോടെ സിബി മലയില്‍ - ലോഹിത ദാസ് കൂട്ട് കെട്ട് അവിടുന്നങ്ങോട്ട് ഒട്ടേറെ നല്ല സിനിമകള്‍ മലയാളത്തിന് കാഴ്ച വെച്ചു. Labels: സിനിമ
- ജ്യോതിസ് (e പത്രം കറസ്പോണ്ടന്റ്)
|
കൊച്ചി വിമാന താവളത്തില്‍ ബോംബ് ഭീഷണി
![]() വെള്ളിയാഴ്ച രാത്രി മുതല്‍ കൊച്ചി വിമാന താവളവും പരിസരവും അതീവ ജാഗ്രതയിലാണ്. വിമാന താവളത്തിലേക്ക് വരുന്ന എല്ലാ വാഹനങ്ങളും സുരക്ഷാ ഉദ്യോഗസ്ഥര്‍ പരിശോധിക്കുന്നുണ്ട്. കൂടുതല്‍ കേന്ദ്ര സുരക്ഷാ സേനയേയും പോലീസിനേയും വിന്യസിച്ചിട്ടുണ്ട്. വിമാന താവളത്തിലൂടെ വിദേശത്തേക്ക് പോവുന്ന എല്ലാവരേയും, പ്രത്യേകിച്ച് സൌദി അറേബ്യയിലേക്ക് പോവുന്ന യാത്രക്കാരെ വിശദമായ പരിശോധനക്ക് വിധേയമാക്കുന്നുണ്ട്. Labels: വിമാന സര്‍വീസ്
- ജെ. എസ്.
|
27 June 2009
അമേരിക്കയ്ക്ക് വേണം 'ക്ലീന്‍ എനര്‍ജി'
![]() വിദേശ രാജ്യങ്ങളില്‍ നിന്നുള്ള പെട്രോളിയം പോലുള്ള ഊര്‍ജത്തിന് പകരം അമേരിക്കയില്‍ തന്നെ ഉല്‍പ്പാദിപ്പിക്കാന്‍ കഴിയുന്ന മറ്റു തരത്തിലുള്ള ഊര്‍ജ സ്രോതസ്സുകള്‍ കണ്ടെത്താനാണ് ശ്രമങ്ങള്‍ നടത്തേണ്ടത് എന്ന് ഈ ബില്‍ അവതരിപ്പിച്ച അവസരത്തില്‍ അമേരിക്കന്‍ പ്രസിടണ്ട് ബറാക് ഒബാമ പറയുകയുണ്ടായി. പെട്രോളിയം പോലുള്ള ഇന്ധനങ്ങള്‍ കത്തുമ്പോള്‍ വന്‍ തോതിലാണ് ഗ്രീന്‍ ഹൌസ് വാതകങ്ങള്‍ പുറത്തു വിടുന്നത്. ഇവ അന്തരീക്ഷത്തെ മലിനപ്പെടുത്തുകയും ചൂട് കൂട്ടുകയും ചെയ്യുന്നു. ![]() സൌരോര്‍ജം, തിരമാലയില്‍ നിന്നുള്ള ഊര്‍ജം, തുടങ്ങിയ മാര്‍ഗങ്ങളിലൂടെ ആവണം ഊര്‍ജ ഉല്പാദനം. ഈ ഊര്‍ജ സ്രോതസുകളെ 'ക്ലീന്‍ എനര്‍ജി' വിഭാഗത്തില്‍ ഉള്‍പ്പെടുത്താം എന്നും അദ്ദേഹം പറഞ്ഞു. പുതിയ വ്യവസായങ്ങളും ലക്ഷക്കണക്കിന് പുതിയ തൊഴില്‍ അവസരങ്ങളും ഇതിലൂടെ സൃഷ്ടിക്കാനും അതോടൊപ്പം അപകടകരമായ വിദേശ ഇന്ധനത്തെ ഒഴിവാക്കാനും ഇതിലൂടെ സാധിക്കും എന്നും ഒബാമ പറഞ്ഞു.
- ജ്യോതിസ് (e പത്രം കറസ്പോണ്ടന്റ്)
|
ജാഗ്രതൈ, ഇന്ത്യന്‍ മുളക് ബോംബുകള്‍ വരുന്നു!
![]() പ്രധാനമായും ആഭ്യന്തര കലാപങ്ങള്‍ നേരിടാന്‍ ഇവ ഉപയോഗിക്കാം. ആളുകളുടെ ജീവന് അപായം വരുത്താതെ തന്നെ ഫലപ്രദമായി ഇവ ഉപയോഗിക്കാം എന്നതാണ് മുളക് ബോംബുകളുടെ നേട്ടം. "ഭുട്ട്/നാഗ ജോലോകിയ"(King Cobra Chilli)എന്ന ഇനം ചൈനീസ് കാപ്സിക്കം ആണ് പരീക്ഷണങ്ങള്‍ക്കായി ശാസ്ത്രജ്ഞര്‍ ഉപയോഗിക്കുന്നത്. 'ഗോസ്റ്റ് പെപ്പര്‍', 'കാലിഫോര്‍ണിയ ഡെത്ത് പെപ്പര്‍' എന്നൊക്കെ ഇതിനു വിളിപ്പേരുകള്‍ ഉണ്ട്. ഇന്ത്യയുടെ ആസ്സാം തുടങ്ങിയ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ സമൃദ്ധിയായി വളരുന്ന ഈ മുളകിന് സാധാരണ മുളകിനേക്കാള്‍ 1000 മടങ്ങ് ശക്തി ഉണ്ടത്രേ. മുളകുകളുടെ തീവ്രത അളക്കുന്ന 'Scoville scale'ലില്‍ ഇത് ഏറ്റവും ഉയര്‍ന്ന യൂനിട്ടാണ് രേഖപ്പെടുത്തിയത്. ഇതോടെ ലോകത്തെ ഏറ്റവും എരിവ് കൂടിയ ഈ മുളകാവും ഇന്ത്യന്‍ ബോംബില്‍ സ്ഥാനം പിടിക്കുക. Labels: നാഗ ജോലോകിയ, പ്രതിരോധ സേന
- ജ്യോതിസ് (e പത്രം കറസ്പോണ്ടന്റ്)
|
26 June 2009
മൈക്കല്‍ ജാക്സണ്‍ അന്തരിച്ചു
![]() കഴിഞ്ഞ നൂറ്റാണ്ടിലെ ഏറ്റവും ജനപ്രീതി നേടിയ പോപ് ഗായകരില്‍ അഗ്രഗണ്യനായ മൈക്കല്‍ ജാക്സണ് 13 ഗ്രാമി അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്. ഇദ്ദേഹത്തിന്റെ 75 കോടി റെക്കോഡുകളാണ് ഇതു വരെ വിറ്റഴിക്കപ്പെട്ടിരിക്കുന്നത്. Labels: സംഗീതം
- ജെ. എസ്.
|
25 June 2009
മെയ്ഡ് ഇന്‍ ചൈന ഇന്ത്യക്ക് വേണ്ട
![]() ആയിരം രൂപയില്‍ താഴെ മാത്രം ഉല്‍പ്പാദന ചിലവു വരുന്ന ഫോണുകള്‍ പത്തിരട്ടി വിലക്കാണ് വന്‍കിട കമ്പനികള്‍ വിറ്റഴിക്കുന്നത്. പരസ്യങ്ങളോ മറ്റ് അധിക ചിലവുകളോ ഇല്ലാതെ വിപണിയില്‍ ഇറങ്ങുന്ന ചൈനീസ് ഫോണുകള്‍ ഇന്ത്യയിലെ കോടിക്കണക്കിന് സാധാരണക്കാര്‍ക്ക് താങ്ങാവുന്ന വിലക്ക് ലഭ്യമാവുകയും ചെയ്യുന്നു. ഇന്ത്യന്‍ നിര്‍മ്മാതാക്കളുടെ കണക്ക് പ്രകാരം രാജ്യത്ത് പ്രതിവര്‍ഷം ചൈനയില്‍ നിന്നും 50 ലക്ഷത്തോളം മൊബൈല്‍ ഫോണുകള്‍ ആണ് ഇറക്കുമതി ചെയ്യപ്പെടുന്നത്. ഇതില്‍ 15 ലക്ഷത്തോളം ഫോണുകള്‍ ഇത്തരത്തിലുള്ള വ്യാജ ഫോണുകള്‍ ആണെന്ന് ഇവര്‍ ആരോപിക്കുന്നു. സെല്ലുലാര്‍ ഫോണുകളെ തിരിച്ചറിയാന്‍ ഉപയോഗിക്കുന്ന IMEI (International Mobile Equipment Identity) നമ്പര്‍ ഇല്ലാത്ത ഇത്തരം ഫോണുകള്‍ ഭീകര പ്രവര്‍ത്തനത്തിന് ഉപയോഗിക്കുന്നത് മൂലം ഇവയില്‍ നിന്നും വിളിക്കുന്ന കോളുകള്‍ തിരിച്ചറിയാന്‍ കഴിയാത്തത് ഇത്തരം കേസുകള്‍ അന്വേഷിക്കുന്ന അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് തലവേദന സൃഷ്ടിക്കുന്നു. മുംബൈ ഭീകര ആക്രമണത്തിന് ഇത്തരം ചൈനീസ് ഫോണുകള്‍ ഉപയോഗിച്ചതായി കണ്ടെത്തിയിട്ടുണ്ട്. *#06# എന്ന നമ്പര്‍ ഡയല്‍ ചെയ്താല്‍ IMEI നമ്പര്‍ സ്ക്രീനില്‍ തെളിഞ്ഞു വരും. ഇത്തരം നമ്പറുകള്‍ ഇല്ലാത്തതോ അഥവാ ഈ നമ്പര്‍ പൂജ്യം എന്നു കാണിക്കുന്നതോ ആയ ഫോണുകള്‍ ഇന്ത്യയില്‍ ഇറക്കുമതി ചെയ്യുന്നത് നിരോധിച്ചു കൊണ്ടാണ് ഡയറക്ടര്‍ ജനറല്‍ ഓഫ് ഫോറിന്‍ ട്രേഡ് ഉത്തരവ് ഇറക്കിയിരിക്കുന്നത്. Labels: വ്യവസായം, സാങ്കേതികം
- ജെ. എസ്.
|
ഒളിച്ചോടി ഒടുവില്‍ 'ഓര്‍കുട്ടിന്റെ' വലയിലായി!
![]() പരീക്ഷാ ഫലം വന്ന മെയ് 12 മുതല്‍ കാണാതായ ഈ പതിനെട്ടുകാരന്‍, ഒരു സ്പെഷ്യല്‍ സെല്‍ സബ് ഇന്‍സ്പെക്ടറുടെ മകന്‍ ആണ്. ഡല്‍ഹിയില്‍ നിന്നും കാണാതായ ഈ കുട്ടിയെ അംബാലയില്‍ നിന്ന് ആണ് പോലീസ് കണ്ടെത്തിയത്. ഫരീദാ ബാദില്‍ ഒരു ചായക്കടയില്‍ ജോലിയ്ക്ക് നിന്ന ഈ കുട്ടി തന്റെ ഒരു ഓര്‍ക്കുട്ട് സുഹൃത്തിനു അയച്ച സന്ദേശങ്ങള്‍ ആണ് ഈ കേസില്‍ പോലീസിനു സഹായകം ആയത്. ഈ പ്രദേശത്തുള്ള നിരവധി ഇന്റര്‍നെറ്റ് കഫേകളില്‍ നിന്നാണ് ഈ സന്ദേശങ്ങള്‍ കിട്ടിയത് എന്ന് അനുമാനിച്ച പോലീസ് ഓര്‍കുട്ട് ഉടമയായ ഗൂഗിളിനെ സമീപിക്കുകയായിരുന്നു. ഗൂഗിളില്‍ നിന്ന് 'ഇന്റര്‍നെറ്റ് പ്രോട്ടോകോള്‍' വിലാസം കരസ്ഥമാക്കിയ അവര്‍ സ്ഥലം മനസ്സിലാക്കി കുട്ടിയെ കണ്ടെത്തുകയാണ് ഉണ്ടായത്. ഇന്റര്‍നെറ്റ് കഫെയില്‍ തെറ്റായ മേല്‍ വിലാസമാണ് കാണാതായ ഈ കുട്ടി നല്‍കിയിരുന്നത് എന്നും ഈ കേസ് അന്വേഷിച്ച പോലീസ് ഉദ്യോഗസ്ഥന്‍ അറിയിച്ചു. Labels: ഇന്റര്‍നെറ്റ്, കുട്ടികള്‍, വിദ്യാഭ്യാസം
- ജ്യോതിസ് (e പത്രം കറസ്പോണ്ടന്റ്)
|
24 June 2009
ഇന്ത്യയുടെ മെഴുക് മ്യുസിയം
![]() അധികം ധനസഹായങ്ങളോ പ്രശസ്തിയോ ഇല്ലാതെ നിലകൊള്ളുന്ന ഇവ കൂടുതല്‍ പരിഗണ അര്‍ഹിക്കുന്നില്ലേ?, ഇതോടൊപ്പം ഉള്ള ചിത്രങ്ങള്‍ കണ്ടു നോക്കൂ, എന്നിട്ട് നിങ്ങള്‍ ഇതിന് മറുപടി പറയൂ. Labels: ഇന്ത്യ, മെഴുക് മ്യൂസിയം, സിദ്ധഗിരി
- ജ്യോതിസ് (e പത്രം കറസ്പോണ്ടന്റ്)
1 Comments:
Links to this post: |
ഇറാന്‍ പ്രതിഷേധത്തിന്റെ പ്രതീകമായ നെദ
![]() ഒരു അജ്ഞാതനായ കാഴ്ചക്കാരന്‍ പകര്‍ത്തിയ വീഡിയോ മുകളിലത്തെ വീഡിയോ കാണാനാവുന്നില്ലെങ്കില്‍ ഈ ലിങ്ക് ഉപയോഗിച്ചും ഈ വീഡിയോ കാണാം. അല്ലെങ്കില്‍ ഇതില്‍ എവിടെയെങ്കിലും ഇത് ലഭ്യമാവും. തങ്ങള്‍ ആരേയും ലക്ഷ്യം വെച്ച് നടപടി എടുക്കുന്നില്ല എന്ന ഇറാന്‍ സര്‍ക്കാരിന്റെ വാദം ഇതോടെ പൊളിഞ്ഞതായി പ്രതിഷേധക്കാര്‍ പറയുന്നു. തികച്ചും നിരപരാധി ആയിരുന്നു കൊല്ലപ്പെട്ട നെദ. ഇവര്‍ കലാപകാരിയായിരുന്നില്ല. വെടി ഏല്‍ക്കുന്ന സമയം ഇവര്‍ എന്തെങ്കിലും അക്രമ പ്രവര്‍ത്തനം നടത്തുകയായിരുന്നില്ല എന്ന് വീഡിയോയില്‍ വ്യക്തമാണ്. അതു വഴി മോട്ടോര്‍ സൈക്കിളില്‍ സാധാരണ വേഷത്തില്‍ വന്ന രണ്ടു പട്ടാളക്കാര്‍ ആണ് ഇവരെ വെടി വെച്ചു കൊന്നത് എന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ![]() ലോക മാധ്യമങ്ങളിലും ഇന്റര്‍നെറ്റിലും ഇറാന്‍ പ്രതിഷേധത്തിന് ഇതോടെ ഒരു പുതിയ മുഖം കൈവന്നിരിക്കുന്നു. ഇന്റര്‍നെറ്റ് സങ്കേതം വിപ്ലവത്തിന്റെ മുഖ്യ ഉപാധിയാക്കി മാറ്റിയ ഇറാന്‍ പ്രതിഷേധക്കാര്‍ നെദയുടെ ഓര്‍മ്മക്കായി ഫേസ് ബുക്കില്‍ പുതിയ പേജ് ആരംഭിച്ചിട്ടുണ്ട്. സ്വാതന്ത്ര്യത്തിന്റെ മാലാഖ എന്നാണ് ഇറാനിലെ ബ്ലോഗ്ഗര്‍മാര്‍ നെദയെ വിശേഷിപ്പിക്കുന്നത്. Labels: ഇറാന്‍
- ജെ. എസ്.
1 Comments:
Links to this post: |
23 June 2009
ഇറാന്‍ മാധ്യമ പ്രവര്‍ത്തനം വിലക്കുന്നു
ഇതില്‍ ഇറാനിയന്‍ പത്ര പ്രവര്‍ത്തക സംഘടനയുടെ നേതാവും ന്യൂസ് വീക്കിന്റെ കനേഡിയന്‍ റിപ്പോര്ട്ടറും ഉള്‍പ്പെടും. ഇതോടൊപ്പം ബി.ബി.സി. റിപ്പോര്‍ട്ടറോട് രാജ്യം വിട്ടു പോകാനും ആവശ്യപ്പെട്ടിട്ടുണ്ട്. കാരണം ഒന്നും തന്നെയില്ലാതെയും ചില മാധ്യമ പ്രവര്‍ത്തകരെ തടവില്‍ വയ്ക്കുന്നു എന്നും റിപ്പോര്ട്ടുകള്‍ ഉണ്ട്. ഇറാന്‍ ഭരണകൂടം പ്രാദേശിക മാധ്യമങ്ങളെയും വിദേശ മാധ്യമങ്ങളെയും ഒരു പോലെ സൂഷ്മ നിരീക്ഷണം ചെയ്യുകയാണ്. ജൂണ്‍ 12ന് നടന്ന പ്രസിഡണ്ട് തെരഞ്ഞെടുപ്പിന്റെ അവസാനം നിലവിലുള്ള പ്രസിഡണ്ട് അഹമ്മദ് നെജാദിനെ തന്നെ വിജയി ആയി പ്രഖ്യാപിക്കുകയും ചെയ്തു. എന്നാല്‍ ഈ തെരഞ്ഞെടുപ്പില്‍ വ്യാപകമായ ക്രമക്കേടുകള്‍ നടന്നു എന്നാണ് എതിര്‍ ഭാഗം നേതാവായ മിര്‍ മോഹസ്സിന്‍ മൌസാവിയുടെ അനുയായികള്‍ പറയുന്നത്. ഇതില്‍ പ്രതിഷേധിച്ച് ഇറാനില്‍ വന്‍ റാലികള്‍ സംഘടിപ്പിക്കുകയുണ്ടായി. പ്രതിഷേധക്കാരെ അനുകൂലിച്ചു കൊണ്ടുള്ള വാര്‍ത്തകള്‍ കൊടുക്കുന്നതു തടയാനാണ് ഇറാന്‍ ഭരണ കൂടം ഈ അറസ്റ്റുകള്‍ നടത്തുന്നത്
- ജ്യോതിസ് (e പത്രം കറസ്പോണ്ടന്റ്)
|
മാവോയിസ്റ്റുകളെ ഭീകരരായി പ്രഖ്യാപിച്ചു
![]() എന്നാല്‍ പശ്ചിമ ബംഗാളിലെ ഭരണ കക്ഷിയായ ഇടതു പക്ഷം പറഞ്ഞത് മാവോയിസ്റ്റുകളെ രാഷ്ട്രീയമായി നേരിടും എന്നാണ്. പിന്നീട് രണ്ടു ദിവസങ്ങള്‍ക്ക് ശേഷം മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യ പ്രസ്താവിച്ചത് അദ്ധേഹത്തിന്റെ ഗവണ്‍മെന്റ് മാവോയിസ്റ്റുകളെ നേരിടാന്‍ കൂടുതല്‍ ശ്രദ്ധ കാണിക്കും എന്നും. മാവോയിസ്റ്റുകളെ രാഷ്ട്രീയമായും ഭരണപരമായും നേരിടുമെന്ന് സി.പി.ഐ.(എം) ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടും പറഞ്ഞു. അതേ സമയമം പ്രശ്ന ബാധിതമായ ലാല്‍ഗര്‍ഹില്‍ നിന്ന് മാവോയിസ്റ്റുകളെ തുരത്താനുള്ള സുരക്ഷാസേനയുടെ ശ്രമങ്ങള്‍ കൂടുതല്‍ ഊര്‍ജിതപ്പെടുത്തി. പശ്ചിമ ബംഗാളില്‍ മാവോയിസ്റ്റുകള്‍ അവര്‍ക്ക് സ്വാധീനമുള്ള സ്ഥലങ്ങളില്‍ നടത്തിയ 48 മണിക്കൂര്‍ ഹര്‍ത്താലില്‍ ജന ജീവിതം ഏറെക്കൂറെ നിശ്ചലം ആയി. അഞ്ചു ദിവസങ്ങള്‍ നീണ്ട ലാല്‍ഗര്ഹ് പട്ടണത്തിലെ സൈനിക നടപടികള്‍ക്ക് ശേഷം, സേന ഇപ്പോള്‍ 22 കിലോ മീറ്റര്‍ അകലെ ഉള്ള രാംഗര്ഹിലേയ്ക്ക് നീങ്ങിയിരിക്കുകയാണ്. ഈ മാസം ആദ്യം ഈ പ്രദേശങ്ങളുടെ സിവില്‍ പോലീസ് ഭരണങ്ങള്‍ മാവോയിസ്റ്റുകള്‍ കൈപ്പിടിയില്‍ ഒതുക്കുകയുണ്ടായി. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയല്‍ നിയമപ്രകാരം സി.പി.ഐ. മാവോയിസ്റ്റുകളെ ഭീകര സംഘടന ആയി പ്രഖ്യാപിച്ചതോടെ ഈ കാര്യത്തില്‍ നില നിന്നിരുന്ന അവ്യക്തത നീങ്ങിയതായി ആഭ്യന്തര മന്ത്രി പി.ചിദംബരം ന്യൂഡല്‍ഹിയില്‍ പറഞ്ഞു. ഇതോടെ സി.പി.ഐ. മാവോയിസ്റ്റുകള്‍ രാജ്യത്തുള്ള ലഷ്ക്കര്‍-ഇ-തോയ്ബ, സിമി ഉള്‍പ്പെടെയുള്ള ഇതര ഭീകര സംഘടനകളുടെ പട്ടികയില്‍ എത്തി. ഈ പട്ടികയില്‍ 32 സംഘടനകളെ ഇത് വരെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മാവോയിസ്റ്റുകളെ നിരോധിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പശ്ചിമ ബംഗാള്‍ സര്‍ക്കാരില്‍ ശക്തമായ സമ്മര്‍ദം ചെലുത്തുന്നുണ്ട്.ഒടുവില്‍ കിട്ടിയ സൂചനകള്‍ അനുസരിച്ച് കേന്ദ്രം കൊണ്ട് വന്ന നിയമം മിക്കവാറും ബുദ്ധദേവ് സര്‍ക്കാരും നടപ്പാക്കാനുള്ള സാധ്യതകള്‍ ഉണ്ട്.
- ജ്യോതിസ് (e പത്രം കറസ്പോണ്ടന്റ്)
|
പര്ദ്ദ ഫ്രാന്‍സ് സ്വാഗതം ചെയ്യില്ല - സര്‍ക്കോസി
![]() ഫ്രാന്‍സില്‍ മുസ്ലിം വനിതകള്‍ പൊതു സ്ഥലത്ത് ദേഹം മുഴുവന്‍ മൂടി പ്രത്യക്ഷപ്പെടുന്നത് ഫ്രഞ്ച് മതേതരത്വത്തിനും സ്ത്രീകളുടെ അവകാശങ്ങള്‍ക്കും നേരെയുള്ള വെല്ലുവിളി ആണെന്നും ഇതിനെതിരെ സ്വതന്ത്രമായ ഒരു അന്വേഷണം നടത്തണമെന്നും ഫ്രഞ്ച് പാര്‍ലമെന്റില്‍ ആവശ്യം ഉയര്‍ന്നതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസങ്ങളില്‍ ഇത് ഫ്രാന്‍സില്‍ വന്‍ ചര്‍ച്ചക്ക് ഇടയാക്കിയിരുന്നു. തങ്ങളുടെ രാജ്യത്ത് മൂടുപടത്തിനു പുറകില്‍ തടവുകാരെ പോലെ സ്ത്രീകള്‍ ഒളിക്കേണ്ടി വരുന്ന ദുരവസ്ഥ അനുവദിക്കാനാവില്ല. തങ്ങളുടെ വ്യക്തിത്വം നഷ്ടപ്പെട്ട് ഇത്തരത്തില്‍ സാമൂഹികമായി വേര്‍പെടുത്തപ്പെട്ട് കഴിയുന്ന സ്ത്രീത്വമല്ല ഫ്രഞ്ച് റിപ്പബ്ലിക്കില്‍ സ്ത്രീകളുടെ അന്തസ്സിനെ കുറിച്ചുള്ള സങ്കല്‍പ്പം എന്നും ഫ്രഞ്ച് പ്രസിഡണ്ട് അറിയിച്ചു. മതത്തിന്റെ പേരില്‍ ഇത്തരത്തില്‍ സ്ത്രീകളെ താഴ്ത്തിക്കെട്ടുന്ന ഈ ഏര്‍പ്പാട് ഫ്രഞ്ച് മണ്ണില്‍ സ്വാഗതം ചെയ്യില്ല എന്നും അദ്ദേഹം വ്യക്തമാക്കി. Labels: സ്ത്രീ വിമോചനം
- ജെ. എസ്.
4 Comments:
Links to this post: |
22 June 2009
'ജ്യോ'യും ദൈവത്തിന്റെ മാലാഖയും
![]() ജീവിതത്തില്‍ നാം കണ്ടുമുട്ടിയേക്കാവുന്ന ഒരു പാട് കഥാപാത്രങ്ങള്‍ ജ്യോതിയുടെ ഈ ഏറ്റവും പുതിയ പുസ്തകത്തില്‍ ഉണ്ട്. അതോടൊപ്പം അപരിചിതത്വത്തിന്റെ മൂടുപടമുള്ള കുറെയേറെ സംഭവങ്ങളും. ![]() മാനേജ്മെന്റ് സംബന്ധിയായ "ദ പവര്‍ ഓഫ് ഹ്യൂമന്‍ റിലേഷന്‍സ്" ആണ് ആദ്യ പുസ്തകം. 2004 ല്‍ പ്രസിദ്ധീകരിച്ച ഈ പുസ്തകത്തിന് മുന്‍ പ്രസിഡണ്ട് അബ്ദുല്‍ കലാം ഉള്‍പ്പെടെ നിരവധി വായനക്കാര്‍ ഉണ്ടായി. പുസ്തകം വായിച്ച ശേഷം അദ്ദേഹം എഴുത്തുകാരിക്ക് എഴുതിയ കുറുപ്പില്‍ നിന്നും ആവേശം ഉള്‍ക്കൊണ്ട് അടുത്ത പുസ്തകം ആയ "ബ്രാണ്ട് വൈസ്" എഴുതി. ഭര്‍ത്താവായ ബോബി മേനോടൊപ്പം എഴുതിയ "മി-ദ വിന്നര്‍" പുസ്തകവും പിന്നീട് പ്രസിദ്ധീകരിച്ചു. പുസ്തക് മഹല്‍ പ്രസിദ്ധീകരിച്ച "ദി ഏയ്ഞ്ചല്‍ ഓഫ് ഗോഡ്" എന്ന ഈ അഞ്ചാമത്തെ പുസ്തകം സാഹിത്യ ലോകത്തേയ്ക്കുള്ള ജ്യോതിയുടെ വരവിന് ഒരു നാഴികക്കല്ല് ആകുമെന്ന് പ്രതീക്ഷിക്കാം. Labels: ജ്യോതി മേനോന്‍, ദി ഏയ്ഞ്ചല്‍ ഓഫ് ഗോഡ്
- ജ്യോതിസ് (e പത്രം കറസ്പോണ്ടന്റ്)
|
21 June 2009
ലോകം ഇറാനെ ഉറ്റു നോക്കുന്നു: ഒബാമ
![]() ഇറാന്റെ കാര്യങ്ങളില്‍ ഇടപെടില്ല എന്ന് ബരാക് ഒബാമ മുന്‍പ് പറഞ്ഞിരു,രിച്ചറിയണം എന്നുമാണ്. വൈറ്റ് ഹൌസ് വക്താവ് റോബര്‍ട്ട് ഗിബ്ബ്സ് നേരത്തെ നടത്തിയ പ്രസ്താവനയില്‍ ഇറാനില്‍ നടക്കുന്ന പ്രതിഷേധ പ്രകടനങ്ങള്‍ "അസാധാരണവും" "ധീരവും" ആണെന്ന് പരാമര്ശിച്ചിരുന്നു. റാലിയില്‍ രക്ത്ത ചൊരിച്ചില്‍ ഉണ്ടായാല്‍ അതിന് ഉത്തരവാദി പ്രതിഷേധക്കാര്‍ തന്നെ ആണെന്ന് അയതൊള്ള അലി ഖമേനി മുന്നറിയിപ്പ് നല്‍കി. തെരഞ്ഞെടുപ്പില്‍ തിരിമറികള്‍ നടന്നു എന്ന ആരോപണത്തെ ഖമേനി തള്ളിക്കളഞ്ഞു. ഇസ്ലാമിക് റിപബ്ലിക് ഒരിക്കലും ജനങ്ങളെ കബളിപ്പിക്കില്ല. 11 ലക്ഷം വോട്ടുകളുടെ വലിയ വ്യത്യാസം ഭൂരിപക്ഷത്തില്‍ ഉണ്ടെന്നും, ഇത് എങ്ങനെയാണ് തിരിമറിയിലൂടെ ഉണ്ടാക്കുന്നത് എന്നും അദ്ദേഹം വാദിക്കുന്നു. എന്നാല്‍ തെരഞ്ഞെടുപ്പില്‍ നടന്ന തിരിമറിയില്‍ പ്രതിഷേധിക്കാന്‍ ഇനിയും ശക്ത്തമായ റാലികള്‍ നടത്തുമെന്ന് പ്രതിഷേധക്കാര്‍ പറയുന്നു.
- ജ്യോതിസ് (e പത്രം കറസ്പോണ്ടന്റ്)
1 Comments:
Links to this post: |
20 June 2009
പീഡന കേസ് : ബോളിവുഡ് താരം ഷിനി അഹൂജയ്ക്ക് ഡി. എന്‍. എ. പരിശോധന
![]() ഷിനി അഹൂജയെ അതിവേഗ കോടതിയില്‍ വിചാരണയ്ക്ക് വിധേയമാക്കുമെന്നും പ്രാഥമിക അന്വേഷണത്തില്‍ മാനഭംഗം നടന്നതായി തെളിഞ്ഞതിനാല്‍ വാദിയ്ക്ക് സാമ്പത്തിക സഹായം നല്‍കുമെന്നും മഹാരാഷ്ട്ര സര്‍ക്കാര്‍ ഇന്നലെ അറിയിച്ചു. പെണ്‍കുട്ടിയ്ക്ക് നല്ല രീതിയില്‍ ഉള്ള ചികിത്സയും നല്‍കുന്നുണ്ട്. ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ ഗിരിജ വ്യാസിനെ സന്ദര്‍ശിച്ച ശേഷം ആണ് മുഖ്യമന്ത്രി അശോക് ചവാന്‍ ഈ കേസില്‍ നീതി ഉറപ്പാക്കുമെന്ന് പറഞ്ഞത്. ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ കുറ്റം ആരോപിച്ച പെണ്‍കുട്ടിയുമായും അഹൂജയുടെ ഭാര്യ അനുപമയുമായും കൂടിക്കാഴ്ച നടത്തി. 35 വയസ്സുള്ള നടനെ ജൂണ്‍ 14 നാണ് സ്വന്തം വസതിയില്‍ നിന്ന് വീട്ടു ജോലിക്കാരിയെ പീഡിപ്പിച്ചു എന്നാ കുറ്റത്തിന് അറസ്റ്റ് ചെയ്തത്. ഞായറാഴ്ചയാണ് ഓഷിവാരയിലെ അഹൂജയുടെ വീട്ടില്‍ സംഭവം നടന്നത്. അഹൂജയെ ജൂലൈ 2 വരെ ജൂഡീഷ്യല്‍ കസ്റ്റടിയില്‍ വയ്ക്കാന്‍ പ്രാദേശിക കോടതി ഉത്തരവ് ഇട്ടു.
- ജ്യോതിസ് (e പത്രം കറസ്പോണ്ടന്റ്)
|
കാശ്മീരില്‍ ഇടപെടില്ലെന്ന് ഒബാമ
![]() Labels: അമേരിക്ക, പാക്കിസ്ഥാന്‍
- ജെ. എസ്.
|
വിമാന യാത്രയ്ക്കിടെ പൈലറ്റ് കോക്ക്പിറ്റില്‍ മരിച്ചു ; വിമാനം യാത്ര തുടര്‍ന്നു
![]() അപ്പോഴാണ് വിമാനത്തിലെ ഉച്ച ഭാഷിണിയിലൂടെ ഒരു അറിയിപ്പ് വന്നത്. യാത്രക്കാര്‍ക്ക് ഇടയില്‍ ഡോക്ടര്‍ ഉണ്ടോ എന്നായിരുന്നു സന്ദേശം. എന്തോ കുഴപ്പം ഉണ്ടെന്ന തോന്നല്‍ യാത്രക്കാര്‍ക്ക് ഉണ്ടായെങ്കിലും പിന്നീട് അറിയിപ്പുകള്‍ ഒന്നും തന്നെ വന്നില്ല. കോക്ക്പിറ്റില്‍ ഉണ്ടായിരുന്ന 60 വയസ്സുള്ള പൈലറ്റ് മരണപ്പെട്ടിരുന്നു. പിന്നീട് സഹ പൈലറ്റുകള്‍ വിമാനത്തിന്റെ നിയന്ത്രണവും ഏറ്റെടുത്തു. ![]() എന്നാല്‍ വിമാനത്തില്‍ ഉണ്ടായിരുന്ന 247 യാത്രക്കാരും ഈ സംഭവം അറിയാതെ ആശങ്കകള്‍ ഇല്ലാതെ സുരക്ഷിതരായി വിമാനം ഇറങ്ങി. അപ്പോഴേയ്ക്കും ഫയര്‍ എന്ജിനുകളും മറ്റു വാഹനങ്ങളും നിരവധി മാധ്യമ പ്രവര്‍ത്തകരും വിമാനത്താവളത്തില്‍ എത്തിയിരുന്നു. മിക്ക യാത്രക്കാരും അപ്പോഴാണ് ഈ ഞെട്ടിക്കുന്ന വാര്‍ത്ത അറിയുന്നത്. ഹൃദയാഘാതം ആണ് പൈലറ്റിന്റെ മരണ കാരണം എന്ന് സംശയിക്കുന്നു. 32 വര്ഷം ആയി കോണ്ടിനെന്റല്‍ കമ്പനിയില്‍ പ്രവര്‍ത്തിക്കുന്ന ഇദ്ദേഹത്തിന്റെ പേര് വിമാന കമ്പനി ഇത് വരെ വെളിപ്പെടുത്തിയിട്ടില്ല. വിമാനത്തില്‍ ഉണ്ടായിരുന്ന ഒരു ഹൃദ്രോഗ വിദഗ്ദ്ധന്‍ കോക്ക് പിറ്റില്‍ വച്ച് തന്നെ പൈലറ്റിനെ രക്ഷപെടുത്താന്‍ നോക്കിയെങ്കിലും അപ്പോഴേയ്ക്കും ജീവന്റെ തുടിപ്പുകള്‍ വിട്ടൊഴിഞ്ഞിരുന്നു. Labels: എയര്‍ലൈന്‍സ്, കോണ്ടിനെന്റല്‍, പൈലറ്റ്
- ജ്യോതിസ് (e പത്രം കറസ്പോണ്ടന്റ്)
|
19 June 2009
ഇസ്ലാമിനെതിരെ സംസാരിച്ച ഷാറൂഖ് ഖാനെതിരെ കേസെടുത്തു
![]() എന്നാല്‍ മുസ്ലിം മത വികാരം വ്രണപ്പെടുത്തുന്ന പ്രസ്താവനകള്‍ ഇറക്കിയതിന് ഷാരുഖ് ഖാനെതിരെ ഒരു വക്കീല്‍ തന്ന പരാതിയിന്‍ മേല്‍ കേസ് എടുത്തിട്ടുണ്ടെന്ന് ബാന്ദ്ര പോലീസ് സ്റ്റേഷനിലെ മുതിര്‍ന്ന പോലീസ് ഓഫീസര്‍ ആയ പ്രകാശ് ജോര്‍ജ് ഒരു വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. ഷാരുഖ് ഖാനും ഈ പ്രസ്താവന പ്രസിദ്ധീകരിച്ച പത്രാധിപര്‍ക്കും എതിരെ ആണ് കേസ് രേഖപ്പെടുത്തിയത്.
- ജ്യോതിസ് (e പത്രം കറസ്പോണ്ടന്റ്)
|
മത പരിവര്‍ത്തന നിരോധന നിയമം കോണ്‍ഗ്രസ് തടയും
![]() പക്ഷെ ഈ തീരുമാനത്തിന് പല സംസ്ഥാനങ്ങളില്‍ നിന്നും സമ്മിശ്ര പ്രതികരണം ആണ് ഉയര്‍ന്നു വന്നിട്ടുള്ളത്. രാജസ്ഥാനില്‍ മുന്‍ ബി.ജെ.പി സര്‍ക്കാര്‍ കൊണ്ട് വന്ന ബില്ലിനെ ഉപേക്ഷിക്കാനാണ് ഇപ്പോഴത്തെ കോണ്‍ഗ്രസ് സര്കാരിന് കേന്ദ്രം നിര്‍ദേശം നല്‍കിയിട്ടുള്ളത്. മതം മാറ്റ നിരോധന ബില്‍ പ്രകാരം നിര്‍ബന്ധിതവും പ്രേരിതവുമായ മതം മാറ്റം ശിക്ഷാര്‍ഹം ആണ്. എന്നാല്‍ കേന്ദ്ര സര്‍ക്കാരിന്റെ അഭിപ്രായത്തില്‍ ഈ നിയമം മത സ്വാതത്ര്യത്തെ തടയുമെന്നും ഇത് തികച്ചും ഭരണ ഘടനാ വിരുദ്ധം എന്നും ആണ്. പക്ഷെ ബി.ജെ.പി. നേതാവായ രവിശങ്കര്‍ പറയുന്നത് കേന്ദ്ര സര്‍ക്കാരിന്റെ ഈ നീക്കം സുപ്രീം കോടതി വിധികള്‍ക്ക് എതിര് ആണ് എന്നാണ്. ക്രിസ്ത്യന്‍ മിഷനറിമാരാല്‍ പ്രേരിതം ആയ മതം മാറ്റങ്ങള്‍ വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ ആണ് ബി.ജ.പി സര്‍ക്കാരുകള്‍ ഈ നിയമം കൊണ്ട് വന്നത്. Labels: കേന്ദ്ര സര്‍ക്കാര്‍, മതം മാറ്റങ്ങള്‍
- ജ്യോതിസ് (e പത്രം കറസ്പോണ്ടന്റ്)
|
18 June 2009
വി.എസ് - കാരാട്ട് ചര്‍ച്ച
![]() വിചാരണ സംബന്ധിച്ച ഗവര്‍ണറുടെ നിലപാടിനെ പിന്താങ്ങിയിട്ടില്ലെന്നും തന്റെ വാക്കുകളെ മാധ്യമങ്ങള്‍ വ്യാഖ്യാനം ചെയ്തതത് തെറ്റായി ആണെന്നും അദ്ദേഹം പറഞ്ഞു. സി.പി.എം. സംസ്ഥാന കമ്മിറ്റി അംഗം ആയ പി.വിജയകുമാറും പ്രകാശ് കാരാട്ടുമായി ചര്‍ച്ച നടത്തി. ലാവലിന്‍ പ്രശ്നം ചര്‍ച്ച ചെയ്യാന്‍ സി. പി.എം. പി.ബിയുടെ യോഗം ചേരുമെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. Labels: ലാവലിന്‍, വി.എസ്.അച്ചുതാനന്ദന്‍, സി.പി.എം.
- ജ്യോതിസ് (e പത്രം കറസ്പോണ്ടന്റ്)
|
ആസ്ത്രേലിയയില്‍ നടക്കുന്ന അക്രമങ്ങള്‍ അവരുടെ "ആഭ്യന്തര കാര്യം" : ശശി തരൂര്‍
![]() വംശീയ വിരോധവും അതില്‍ നിന്നുണ്ടാകുന്ന അക്രമവും ഒരു രാജ്യത്തിന്റെ ആഭ്യന്തര പ്രശ്നം ആയി മാത്രം കാണാന്‍ ആവില്ല എന്നാണ് ബി.ജെ.പി യുടെ വാദം. നമ്മുടെ രാജ്യത്തില്‍ നിന്നും ഏറെ അകലെ ആയ സൌത്ത് ആഫ്രിക്കയില്‍ വച്ചാണ് മഹാത്മാ ഗാന്ധിജി വര്ണവിവേചനത്തിന് എതിരെ പ്രക്ഷോഭം ആരംഭിച്ചത് എന്ന കാര്യം തരൂര്‍ ഓര്‍ക്കണം എന്നും ബി.ജെ.പി വ്യക്തം ആക്കി.ഇങ്ങനെ ഒരു അഭിപ്രായം എന്ത് കൊണ്ടാണ് മന്ത്രി പറഞ്ഞത് എന്ന് മനസ്സിലാക്കാന്‍ പ്രയാസം ആണെന്നും ബി.ജെ.പി. നേതാവ് മുരളി മനോഹര്‍ ജോഷി പറഞ്ഞു. ഈ അക്രമങ്ങള്‍ പ്രധാനം ആയും ആസ്ത്രേലിയന്‍ സമൂഹത്തിന്റെ ആഭ്യന്തര പ്രശ്നം ആണെന്നും അതിനെ ഇന്ത്യയും ആസ്ത്രേലിയയും തമ്മിലുള്ള ഉഭയകക്ഷി പ്രശ്നം ആയി കാണാന്‍ ആകില്ല എന്നുമാണ് തിരുവനന്തപുരം എം.പി. ആയ തരൂര്‍ സ്വന്തം മണ്ഡലത്തില്‍ വച്ച് പറഞ്ഞത്. അതെ സമയം പഠനത്തിനായി വിദേശത്ത് പോകുന്ന വിദ്യാര്‍ഥികളുടെ സുരക്ഷ ഉറപ്പാക്കാന്‍ ഉള്ള ബാധ്യത ഇന്ത്യയ്ക്ക് ഉണ്ടെന്നും, എന്നാല്‍ അതിനുള്ള ഉത്തരവാദിത്തം ആസ്ത്രേലിയയ്ക്ക് ആണെന്നും അദ്ദേഹം പറഞ്ഞു. Labels: ആസ്ത്രേലിയ, ക്രമസമാധാന പ്രശ്നം, തരൂര്‍
- ജ്യോതിസ് (e പത്രം കറസ്പോണ്ടന്റ്)
1 Comments:
Links to this post: |
ജനതാദള്‍ ദേശീയ നേതൃത്വത്തെ മറി കടന്ന് വീരേന്ദ്രകുമാര്‍ വിഭാഗം
![]() ഔദ്യോഗിക പക്ഷത്തുള്ള എം.എല്‍.എമാര്‍ കെ.പി.മോഹനന്‍, എം.വി.ശ്രേയാംസ്‌കുമാര്‍, എം.കെ. എന്നിവരാണ്. എന്നാല്‍ ഇതോടെ ആശയ ക്കുഴപ്പത്തില്‍ ആകുന്നതു വിമത വിഭാഗം എം.എല്‍.എ മാരാണ്. വിപ് ലംഘിച്ചു ഇടതു മുന്നണിയ്ക്ക് ഒപ്പം നിയമ സഭയില്‍ ഇരിപ്പിടം തേടിയാല്‍ കൂറ് മാറ്റ നിയമ പ്രകാരം ഇവര്‍ അയോഗ്യര്‍ ആക്കപ്പെടാനും സാധ്യത ഉണ്ട്. ഇടതു മുന്നണിക്ക് ഒപ്പം ആയിരിക്കും തന്റെ പാര്‍ട്ടി എന്ന് ജനതാദള്‍ ദേശീയ ജനറല്‍ സെക്രെട്ടറി ഡാനിഷ് അലിയുടെ പ്രഖ്യാപനം വന്നതിനു ശേഷം അതിനു ഘടക വിരുദ്ധം ആയാണ് കേരളത്തിലെ ഈ തീരുമാനം എന്നതും ശ്രദ്ധേയം ആണ്. ![]() ഇന്നലെ തിരുവനന്തപുരത്ത് കേരളത്തിലെ പ്രമുഖ ജനതാദള്‍ ഭാരവാഹികളുടെയും എം.എല്‍.എ. മാരുടെയും, ജില്ലാ പഞ്ചായത്ത് പ്രസിഡന്ടുമാരുടെയും യോഗം നടക്കുകയുണ്ടായി. അതില്‍ എടുത്ത തീരുമാനം ഇടതു മുന്നണിയില്‍ നിന്ന് വിട്ടു നില്‍ക്കാന്‍ ഉള്ളതായിരുന്നു. ഈ തീരുമാനങ്ങള്‍ പത്രക്കുറിപ്പിലൂടെ വ്യക്തം ആക്കുകയും ചെയ്തു. അതിന് പിന്നാലെ ആണ് നിയമ സഭയില്‍ വേറെ ഇരിപ്പിടം എന്ന ആവശ്യവും ഉന്നയിച്ചത്. ഔദ്യോഗിക വിഭാഗം ഇതില്‍ ഏതാണ് എന്ന കാര്യത്തില്‍ ആശയക്കുഴപ്പങ്ങള്‍ക്കും ഇതോടെ തുടക്കം ആയി. ദേശീയ നേതൃത്വത്തിന്റെ അഭിപ്രായത്തോട് വിയോജിച്ച വീരേന്ദ്രകുമാര്‍ വിഭാഗം ആണോ അതോ ദേശീയ നേതൃത്വത്തെ അനുകൂലിക്കുന്ന മറുപക്ഷം ആണൊ എന്നത് വരും ദിനങ്ങളില്‍ ചര്‍ച്ച ആയേക്കാം.
- ജ്യോതിസ് (e പത്രം കറസ്പോണ്ടന്റ്)
1 Comments:
Links to this post: |
17 June 2009
ഇറാന്റെ കിളിവാതില്‍ ആകുന്ന ട്വിറ്റര്‍
![]() ഒബാമയുടെ അഭ്യര്‍ത്ഥന മാനിച്ച ട്വിറ്റര്‍ അറ്റകുറ്റ പണികള്‍ രാത്രിയിലേക്ക് മാറ്റി വെച്ചു. അനേകായിരം അമേരിക്കക്കാര്‍ക്ക് ട്വിറ്റര്‍ സേവനത്തില്‍ തടസ്സം നേരിട്ടുവെങ്കിലും ഈ സമയ മാറ്റം മൂലം ഇറാനില്‍ പകല്‍ സമയത്ത് ട്വിറ്റര്‍ ലഭ്യമാവുകയും ചെയ്തു. അറ്റകുറ്റ പണികള്‍ക്ക് ശേഷം കൂടുതല്‍ ശക്തമായ സര്‍വറുകളുടെ സഹായത്തോടെ കൂടുതല്‍ മെച്ചപ്പെട്ട സേവനമാണ് ട്വിറ്റര്‍ ഇപ്പോള്‍ നല്‍കുന്നത് എന്ന് ട്വിറ്റര്‍ കമ്പനി അറിയിച്ചു. ![]() വെറും രണ്ടു വര്‍ഷം പ്രായമായ തങ്ങള്‍ക്ക് ഈ രീതിയില്‍ ആഗോള തല ആശയ വിനിമയ രംഗത്ത് അര്‍ത്ഥ പൂര്‍ണ്ണമായ ഒരു പങ്ക് വഹിക്കുവാന്‍ കഴിഞ്ഞതില്‍ ഏറെ ചാരിതാര്‍ത്ഥ്യം ഉണ്ടെന്ന് ട്വിറ്റര്‍ സ്ഥാപകന്‍ ബിസ് സ്റ്റോണ്‍ പറഞ്ഞു. ആന്‍ഡ്രൂ സള്ളിവാന്റെ ഇറാന്‍ ട്വീറ്റുകള്‍ (ട്വിറ്ററിലേക്ക് സന്ദേശങ്ങള്‍ അയക്കുന്നതിന് ട്വീറ്റിങ് എന്നാണ് പറയുന്നത്, സന്ദേശങ്ങളെ ട്വീറ്റുകള്‍ എന്നും) ഇവിടെ വായിക്കാം. Labels: ഇന്റര്‍നെറ്റ്, ഇറാന്‍, പ്രതിഷേധം, മനുഷ്യാവകാശം
- ജെ. എസ്.
|
16 June 2009
ഇറാന്‍ തെരഞ്ഞെടുപ്പ് ക്രമക്കേട് അന്വേഷിക്കും എന്ന് ഖമേനി
![]() ഇപ്പോള്‍ നിലവിലുള്ള തര്‍ക്കങ്ങള്‍ നിയമത്തിന്റെ വഴിയിലൂടെ പരിഹരിക്കണം എന്ന് ഖമേനി അറിയിച്ചതായി ഇറാന്‍ ടെലിവിഷന്‍ വെളിപ്പെടുത്തി. തെരഞ്ഞെടുപ്പില്‍ നെജാദിന്റെ മുഖ്യ എതിരാളി ആയിരുന്ന മൂസാവി ഇത് സംബന്ധിച്ച് ഇറാനിലെ പരമോന്നത അധികാര കേന്ദ്രമായ രക്ഷാ സമിതിക്ക് എഴുത്തയക്കുകയും ഞായറാഴ്ച ഖമേനിയെ നേരിട്ട് കണ്ട് പരാതി ബോധിപ്പിക്കുകയും ചെയ്തിരുന്നു. ഇറാനില്‍ സമ്പൂര്‍ണ്ണമായ പരമാധികാരമാണ് ആത്മീയ നേതാവ് കൂടിയായ ഖമേനിക്കുള്ളത്. ഈ കൂടിക്കാഴ്ച്ചയെ തുടര്‍ന്നാണ് ഖമേനി തെരഞ്ഞെടുപ്പിനെ ചൊല്ലി നില നില്‍ക്കുന്ന തര്‍ക്കങ്ങള്‍ എത്രയും പെട്ടെന്ന് അന്വേഷിക്കുകയും മൂസാവി സമര്‍പ്പിച്ച പരാതി ശ്രദ്ധാപൂര്‍വ്വം പഠിച്ച് വേണ്ട നടപടി കൈക്കൊള്ളുകയും വേണം എന്ന് രക്ഷാ സമിതിയോട് ആവശ്യപ്പെട്ടത്. Labels: ഇറാന്‍
- ജെ. എസ്.
|
കൊല്ലപ്പെടുന്നതിനു മുന്‍പ് പ്രഭാകരന്‍ കൊടിയ പീഡനങ്ങള്‍ ഏറ്റ് വാങ്ങി
![]() പ്രഭാകരനെ പീഡനങ്ങള്‍ ഏല്‍പ്പിച്ചത് ഒരു തമിഴ് രാഷ്ട്രീയ നേതാവിന്റെയും ജനറലിന്റെയും സാന്നിധ്യത്തില്‍ ആണ്. കഴിഞ്ഞ മാസം, ശ്രീലങ്കന്‍ പട്ടാളത്തിന്റെ 53ന്നാം വിഭാഗത്തിന്റെ ആസ്ഥാനത്ത് വച്ച് ആയിരിക്കാം ഈ പീഡനങ്ങള്‍ നടന്നത് എന്ന് അനുമാനിക്കാം എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ലോകത്തിന് ആകാംക്ഷ ഉള്ളത് കൊണ്ടാണ് ഏറ്റ് മുട്ടലിന് ഇടയില്‍ കൊല്ലപ്പെട്ട പ്രഭാകരന്റെ ശവശരീരം കണ്ടെത്തിയതെന്നും മൂത്ത മകന്‍ ചാള്‍സ് ആന്‍ടണി ഒഴികെ ഉള്ള മറ്റു കുടുംബാംഗങ്ങള്‍ എവിടെ ആണെന്ന് അറിവില്ല എന്നുമാണ് സൈന്യത്തിന്റെ ഭാഷ്യം. Labels: അന്താരാഷ്ട്രം, കുറ്റകൃത്യം, യുദ്ധം
- ജ്യോതിസ് (e പത്രം കറസ്പോണ്ടന്റ്)
|
14 June 2009
ഏകജാലക സംവിധാനം ; ഗള്‍ഫിലെ വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാന്‍ ഒരവസരം കൂടി
ഗള്‍ഫ് മലയാളികളുടെ കുട്ടികളുടെ വിദ്യാഭ്യാസ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ വേണ്ട എല്ലാ നടപടികളും സ്വീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി എം.എ ബേബി പറഞ്ഞു. സി.ബി.എസ്.ഇ ഫലം വൈകിയത് കാരണം കേരളത്തിലെ ഏകജാലക സംവിധാനം ഉപയോഗപ്പെടുത്താന്‍ കഴിയാത്ത ഗള്‍ഫിലെ വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാന്‍ ഒരവസരം കൂടി നല്‍കുമെന്നും അദ്ദേഹം ദുബായില്‍ പറഞ്ഞു.
ഗള്‍ഫ് മലയാളികളുടെ കുട്ടികളുടെ വിദ്യാഭ്യാസ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ വേണ്ട എല്ലാ നടപടികളും സ്വീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി എം.എ ബേബി പറഞ്ഞു. ദുബായില്‍ ഇന്ത്യന്‍ മീഡിയ ഫോറം സംഘടിപ്പിച്ച മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സി.ബി.എസ്.ഇ ഫലം വൈകിയത് കാരണം കേരളത്തിലെ ഏകജാലക സംവിധാനം ഉപയോഗപ്പെടുത്താന്‍ കഴിയാത്ത ഗള്‍ഫിലെ വിദ്യാര്‍ത്ഥികള്‍ക്ക് പ്ലസ് വണ്ണിന് അപേക്ഷിക്കാന്‍ ഒരവസരം കൂടി നല്‍കും. തൊഴില്‍ നഷ്ടപ്പെട്ടും മറ്റും നാട്ടിലെത്തുന്നവരുടെ കുട്ടികള്‍ക്ക് ഗവണ്‍മെന്‍റ് ,എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രവേശനം ലഭിക്കുന്നതിന് ജില്ലാ വിദ്യാഭ്യാസ ഓഫീസുമായി ബന്ധപ്പെടണമെന്നും മന്ത്രി പറഞ്ഞു. തെറ്റുതിരുത്തല്‍ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്പാര്‍ട്ടി നേതൃത്വ നിരയിലോ ഭരണതലത്തിലോ മാറ്റം വരുത്തുമെന്നല്ല. പാര്‍ട്ടി തെറ്റു തിരുത്തല്‍ നടപടികള്‍ സ്വീകരിക്കേണ്ടതുണ്ട്. ഭരണ തലത്തിലും നയപരമായ മാറ്റം വരുത്തേണ്ടതുണ്ട്. രാജി വയ്ക്കണോ എന്ന് തീരുമാനിക്കേണ്ടത് പിണറായി വിജയന്‍ അല്ലെന്നും പാര്‍ട്ടിയാണ് തീരുമാനം എടുക്കേണ്ടതെന്നും അദ്ദേഹം വിശദീകരിച്ചു. കോണ്‍സുല്‍ ജനറല്‍ വേണുരാജാമണി, പി.വി വിവേകാനന്ദ്, കെ.എം അബ്ബാസ് എന്നിവരും മുഖാമുഖത്തില്‍ പങ്കെടുത്തു.
- സ്വന്തം ലേഖകന്‍
|
13 June 2009
പന്നി പനി : ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ആദ്യ ഔദ്യോഗിക ആഗോള പകര്‍ച്ചവ്യാധി
![]() ഇംഗ്ലണ്ട്, ഓസ്ട്രേലിയ, ജപ്പാന്‍, ചിലി തുടങ്ങിയ രാജ്യങ്ങളില്‍ ഇത് പടര്‍ന്നു പിടിച്ചപ്പോള്‍ ആണ് ലോക ആരോഗ്യ സംഘടന പന്നി പനിയെ ആഗോള പകര്‍ച്ച വ്യാധി ആയി പ്രഖ്യാപിച്ചത്. ഇന്ത്യയില്‍ ഇപ്പോഴും സ്ഥിതി ഗതികള്‍ നിയന്ത്രണാതീതം ആണ് എന്നാണു കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ അനുമാനം. HI NI വൈറസ് ത്വരിത ഗതിയിലാണ് ലോകം എമ്പാടും വ്യാപിക്കുന്നത്. എന്നാല്‍ ഇതിനെ വളരെ തുടക്കത്തില്‍ തന്നെ കണ്ടെത്താനും നിരീക്ഷിക്കാനും ആയി എന്ന് ലോക ആരോഗ്യ സംഘടനയുടെ മേധാവി ആയ ഡോ. മാര്‍ഗറെറ്റ് ചാന്‍ പറയുന്നു. പന്നി പനി വൈറസിനെ ആദ്യം ആയി കണ്ടെത്തിയത്, ഏപ്രില്‍ മാസത്തില്‍ മെക്സിക്കോയില്‍ ആണ്. അതിനു ശേഷം ലോക വ്യാപകം ആയി 74 രാജ്യങ്ങളില്‍ ഇത് പടര്‍ന്നു പിടിക്കുക ആയിരുന്നു. ഔദ്യോഗിക കണക്കുകള്‍ പ്രകാരം ഇതുവരെ 30,000 ആളുകളെ പന്നി പനി വൈറസ് പിടി കൂടി. 140 മരണങ്ങള്‍ ഇത് വരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ദിനം പ്രതി മരണ സംഖ്യ ഇപ്പോഴും ഉയര്‍ന്നു കൊണ്ടിരിക്കുകയാണ്. ഇന്ത്യയില്‍ 15 പേര്‍ക്ക് പന്നി പനി പിടിപെട്ടു എന്നാണു റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഹൈദരാബാദില്‍ ആണ് ഇത് ആദ്യം ആയി കണ്ടെത്തിയത്. അതില്‍ 7 പേര്‍ക്ക് പന്നി പനി തന്നെ എന്ന് ഉറപ്പായിട്ടുണ്ട്. കോയമ്പത്തൂര്‍, ഗോവ, ഡല്‍ഹി, തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും പന്നി പനിയ്ക്ക് സമാനമായ ലക്ഷണങ്ങള്‍ ഉള്ള രോഗികളെയും കണ്ടെത്തിയിട്ടുണ്ട്. പന്നി പനിയെ ഔദ്യോഗികം ആയി ആഗോള പകര്‍ച്ച പനി ആയി പ്രഖ്യാപിച്ചത് സ്ഥിതിഗതികള്‍ അത്രയും വഷളായത് കൊണ്ടല്ല, പക്ഷേ ഇത് ലോകവ്യാപകം ആയി പടരുന്നതിനാല്‍ എല്ലാ രാജ്യങ്ങളും മതിയായ കരുതല്‍ നടപടികള്‍ സ്വീകരിക്കാന്‍ വേണ്ടി ആണ് എന്നാണ് ലോക ആരോഗ്യ സംഘടന പറയുന്നത്. Labels: അന്താരാഷ്ട്രം, ആരോഗ്യം
- ജ്യോതിസ് (e പത്രം കറസ്പോണ്ടന്റ്)
|
ലങ്ക തമിഴരെ ജീവനോടെ കുഴിച്ചു മൂടി
![]() പോരാട്ടത്തിന്റെ ആദ്യ നാളുകളില്‍ സൈന്യം വളരെ അച്ചടക്കത്തോടെ ആണ് പ്രവര്‍ത്തിച്ചിരുന്നത്. സാധാരണക്കാരെ സംരക്ഷിക്കാനും അവര്‍ ശ്രമിച്ചിരുന്നു. എന്നാല്‍ കാടത്തം കാട്ടാനുള്ള നിര്‍ദ്ദേശം വന്നതിനു ശേഷം ആകാം ഇത്തരത്തിലുള്ള ഏറ്റവും കടുത്ത മനുഷ്യാവകാശ ലംഘനങ്ങള്‍ നടത്താന്‍ സേന മുതിര്‍ന്നത് എന്ന് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. ![]() ശാരീരിക പീഡനങ്ങള്‍, കൊലപാതകങ്ങള്‍, നിര്‍ബന്ധിത സൈനിക സൈനിക സേവനം തുടങ്ങിയ മനുഷ്യാവകാശ ലംഘനങ്ങള്‍ക്ക് എല്‍. ടി. ടി. ഇ. യും ഉത്തരവാദി ആണ്. അവസാന പോരാട്ടത്തിന് ഇടയില്‍ സാധാരണക്കാരുടെ മരണ സംഖ്യ ഇത്രയും ഉയരാന്‍ കാരണം പുലികളുടെ സമീപനം ആണ്. 21 വര്‍ഷങ്ങള്‍ ആയി നടന്ന് വരുന്ന ആഭ്യന്തര യുദ്ധത്തില്‍ ഇരു വശങ്ങളും നടത്തിയ പാതകങ്ങള്‍ ആണ് ഈ റിപ്പോര്ട്ടുകള്‍ പുറത്തു വന്നത്. ![]() രക്ഷപ്പെടാന്‍ ശ്രമിച്ച സാധാരണക്കാരെ പുലികള്‍ വെടി വച്ച് കൊന്നു എന്നും അതേ സമയം ശ്രീലങ്കന്‍ സൈന്യം സാധാരണക്കാര്‍ അഭയം പ്രാപിച്ചിരുന്ന ബങ്കറുകളില്‍ വരെ ഗ്രനേഡ് ആക്രമണങ്ങള്‍ നടത്തി എന്നും റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു. Labels: മനുഷ്യാവകാശം, യുദ്ധം
- ജ്യോതിസ് (e പത്രം കറസ്പോണ്ടന്റ്)
|
നീലചിത്ര വ്യവസായം പ്രതിസന്ധിയില്‍
![]() ഇപ്പോള്‍ വൈറസ് ബാധ ഉള്ള നടിക്ക് ഒപ്പം നീല ചിത്ര നിര്‍മ്മാണത്തില്‍ പങ്കെടുത്ത മറ്റാര്‍ക്കും എഛ്. ഐ. വി. ബാധ ഉള്ളതായി കണ്ടെത്തിയിട്ടില്ല. എന്നാലും വൈറസ് ബാധ വൈദ്യ പരിശോധനയിലൂടെ കണ്ടെത്താന്‍ ചിലപ്പോള്‍ ദിവസങ്ങള്‍ വേണ്ടി വരും. ഈ കാരണത്താല്‍ ഇവരെ ആരെയും അടുത്ത 14 ദിവസത്തേക്ക് നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ അനുവദിക്കില്ല എന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു. Labels: ആരോഗ്യം, തൊഴില്‍ നിയമം
- ജെ. എസ്.
1 Comments:
Links to this post: |
ഇറാനില്‍ നെജാദ് ജയിച്ചതായ് പ്രഖ്യാപിച്ചു
![]() നെജാജ് പ്രസിഡന്റായിരുന്ന നാല് വര്‍ഷം കൊണ്ട് അമേരിക്കയും ആയുള്ള ഇറാന്റെ ബന്ധം ഒട്ടേറെ വഷളായിരുന്നു. തീവ്രമായ ഇസ്ലാമിക നിയന്ത്രണങ്ങളില്‍ അയവു വരുത്തുകയും അമേരിക്കയുമായുള്ള അകലം കുറക്കുകയും ചെയ്യാന്‍ വേണ്ടി നെജാദിനെ മാറ്റി ഒരു പരിഷ്ക്കരണ വാദിയെ ജയിപ്പിക്കണോ എന്നതായിരുന്നു ഇറാന്‍ ജനതയുടെ മുന്നിലുള്ള പ്രധാന തെരഞ്ഞെടുപ്പ് ലക്ഷ്യം. Labels: ഇറാന്‍
- ജെ. എസ്.
|
12 June 2009
കാനഡയിലും വംശീയ ആക്രമണം
ഓസ്ട്രേലിയയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കു നേരെ നടക്കുന്ന വംശീയ ആക്രമണങ്ങള്‍ തുടരുന്നതിന് ഇടയില്‍ കാനഡയിലും ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ ആക്രമിക്കപ്പെട്ടു. കാനഡയിലെ വാന്‍കൂവറിന് അടുത്തുള്ള ജാക്ക്മാന്‍ പാര്‍ക്കില്‍ കഴിഞ്ഞ ജൂണ്‍ 5ന് വെള്ളിയാഴ്ച്ച ടെന്നിസ് കളിക്കുകയായിരുന്ന ആറ് ഇന്ത്യാക്കാരാണ് ആക്രമണത്തിന് ഇരയായത്. ഇരുമ്പ് ദണ്ട് കൊണ്ട് ഇവരെ ആക്രമിച്ച നാല് വെള്ളക്കാരായ യുവാക്കള്‍ വംശീയമായി അധിക്ഷേപിക്കുകയും ഇവരുടെ സാധന സാമഗ്രികള്‍ കൊള്ളയടിക്കുകയും ചെയ്തു എന്നും പോലീസ് അറിയിച്ചു. ഒരു സ്ത്രീ ഉള്‍പ്പടെ നാല് അക്രമികളേയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
Labels: തീവ്രവാദം
- ജെ. എസ്.
|
വംശീയ ആക്രമണത്തിനു കാരണം ഒബാമ
![]() കഴിഞ്ഞ ഒരു മാസത്തിനിടെ 11 ഇത്തരം ആക്രമണങ്ങളാണ് ഇന്ത്യാക്കാര്‍ക്കെതിരെ ഓസ്ട്രേലിയയില്‍ ഉണ്ടായത്. ആക്രമിക്കപ്പെട്ട ഒരു ഇന്ത്യന്‍ വിദ്യാര്‍ത്ഥിയുടെ നില അതീവ ഗുരുതരമായിരുന്നു. "കറി ബാഷിങ്" എന്ന ഓമനപ്പേരില്‍ വിളിച്ച ഇത്തരം ആക്രമണങ്ങള്‍ ഒറ്റപ്പെട്ട സംഭവങ്ങള്‍ ആണെന്ന് ആയിരുന്നു ആദ്യമൊക്കെ പോലീസിന്റെയും നിലപാട്. ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ ഇന്ത്യന്‍ ഭാഷകള്‍ പൊതു സ്ഥലത്ത് വെച്ച് സംസാരിക്കരുതെന്നും പൊതു സ്ഥലത്ത് കുറച്ച് കൂടി ഒതുങ്ങി കഴിഞ്ഞാല്‍ ഇത്തരം പ്രശ്നങ്ങള്‍ ഉണ്ടാവില്ല എന്നൊക്കെ അധികൃതര്‍ പറഞ്ഞു. ![]() ആക്രമണത്തിന് ഇരയായ ഇന്ത്യന്‍ വിദ്യാര്‍ത്ഥിയുടെ ബന്ധുക്കള്‍ പ്രതിഷേധിക്കുന്നു ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ ലാപ്‌ടോപ്പ്, ഐഫോണ്‍ മുതലായ വില കൂടിയ സാമഗ്രികള്‍ പ്രദര്‍ശിപ്പിച്ചു നടക്കുന്നതും മറ്റും അപകടകരം ആണ് എന്ന് കഴിഞ്ഞ ഫെബ്രുവരിയില്‍ തന്നെ ഓസ്ട്രേലിയന്‍ പോലീസ് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിന്റെ ഭാഗമായി ഓസ്ട്രേലിയന്‍ പോലീസിന്റെ ഒരു സംഘം ബാംഗ്ലൂര്‍ പോലെയുള്ള ഇന്ത്യന്‍ നഗരങ്ങള്‍ സന്ദര്‍ശിച്ച് ഓസ്ട്രേലിയയില്‍ ഉന്നത വിദ്യാഭ്യാസത്തിനായി പോകുവാന്‍ ഉദ്ദേശിക്കുന്ന യുവാക്കള്‍ക്ക് പെരുമാറ്റ പരിശീലനം നല്‍കാനും പദ്ധതി ഇട്ടതാണ്. ഇതിനിടയിലാണ് വംശീയ ആക്രമണങ്ങള്‍ ക്രമാതീതമായി വര്‍ദ്ധിച്ചതും പ്രശ്നം സങ്കീര്‍ണ്ണമായതും. വെളുത്ത വര്‍ഗ്ഗത്തിന്റെ അവകാശങ്ങള്‍ സംരക്ഷിക്കുക എന്ന പ്രഖ്യാപിത ലക്ഷ്യവുമായി പ്രവര്‍ത്തിക്കുന്ന കു ക്ലക്സ് ക്ലാന്‍ എന്ന രഹസ്യ ഭീകര സംഘടന രൂപം കൊണ്ടത് അമേരിക്കയിലാണെങ്കിലും വെള്ളക്കാര്‍ അധിനിവേശം നടത്തിയിടത്തൊക്കെ ക്ലാന്‍ വേരുറപ്പിച്ചു. വെള്ളക്കാരന്റെ താല്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനായി അക്രമവും ഭീകരതയും പ്രയോഗിക്കുന്നതില്‍ ഉറച്ചു വിശ്വസിക്കുന്ന ഇവര്‍ അമേരിക്കയിലെ കറുത്ത വര്‍ഗ്ഗക്കാര്‍ക്കെതിരെ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ പിന്നീട് യഹൂദന്മാര്‍ക്കും, റോമന്‍ കത്തോലിക്കര്‍ക്കും, തൊഴിലാളി സംഘടനകള്‍ക്കും, ന്യൂനപക്ഷ സമൂഹങ്ങള്‍ക്കു നേരെയും വ്യാപിപ്പിച്ചു. അമേരിക്കന്‍ പ്രസിഡണ്ടായി ഒരു ആഫ്രിക്കന്‍ അമേരിക്കക്കാരന്‍ അവരോധിതനായത് ഈ വര്‍ണ്ണ വെറിയന്മാരെ കുറച്ചൊന്നുമല്ല അസ്വസ്ഥരാക്കിയത്. ഇതിലെ അംഗത്വം അതീവ രഹസ്യമാണെങ്കിലും ഒബാമ അമേരിക്കന്‍ പ്രസിഡണ്ടായതോടെ ക്ലാനില്‍ ചേരാന്‍ അഭൂതപൂര്‍വ്വം ആയ തിരക്ക് അനുഭവപ്പെടുന്നതായി ഒരു മുന്‍ ക്ലാന്‍ നേതാവ് വെളിപ്പെടുത്തിയിരുന്നു. ഓസ്ട്രേലിയക്ക് പിന്നാലെ കാനഡയിലും കഴിഞ്ഞ ദിവസം ഇന്ത്യാക്കാര്‍ക്കു നേരെ ആക്രമണം നടന്നത് ഇതിനു പിറകില്‍ ക്ലാന് പങ്കുള്ളതിന്റെ വ്യക്തമായ സൂചനയായാണ് കരുതപ്പെടുന്നത്.
- ജെ. എസ്.
1 Comments:
Links to this post: |
കലാമിന് അയര്‍ലാന്‍ഡില്‍ നിന്നും ബഹുമതി
![]() ബുധനാഴ്ച്ച വൈകീട്ട് നടക്കുന്ന പ്രത്യേക ചടങ്ങില്‍ വെച്ച് കലാമിന് ബഹുമതി സമ്മാനിക്കും. Labels: ബഹുമതി
- ജെ. എസ്.
|
11 June 2009
ഇന്ത്യയ്ക്ക് വേണ്ടത് ജനിതക വിളകള്‍ : ജയ്‌രാം രമേശ്
![]() ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളില്‍ ജനിതക പരുത്തികൃഷി വിജയം കൈവരിച്ചു. എന്നാല്‍ മറ്റു ചില ജനിതക വിളകളുടെ കാര്യത്തില്‍ ഇതേ വിജയം നേടാന്‍ ആയില്ല. അതിനാല്‍ പരുത്തിയുടെ വിജയം മാത്രം ആധാരം ആക്കി ഈ കാര്യത്തില്‍ ഒരു വിലയിരുത്തല്‍ ആവില്ലെന്നും അദ്ദേഹം വ്യക്തം ആക്കി. സ്വതന്ത്രവും ശാസ്ത്രീയവും ആയ ദേശീയ ജൈവ സാങ്കേതിക നയങ്ങള്‍ രൂപപ്പെടുത്തി കര്‍ശനമായ സുരക്ഷ ഉറപ്പാക്കിയത്തിന് ശേഷമേ ഈ വിളകള്‍ ഇന്ത്യയില്‍ പരീക്ഷിക്കാന്‍ പാടുള്ളു എന്നും മന്ത്രി കൂട്ടി ചേര്‍ത്തു. വിദേശത്ത് നിന്നും ജനിതക ആഹാര വസ്തുക്കാളുടെ ഒരു വലിയ ഒഴുക്ക് തന്നെ ഉണ്ട് ഇപ്പോള്‍ ഇന്ത്യന്‍ വിപണിയില്‍. ഈ സാഹചര്യത്തില്‍ 'ജനിതക ആഹാരം' എന്ന് രേഖപ്പെടുത്തി മാത്രമേ ഇവ വിപണിയില്‍ ഇറക്കാവു എന്ന നിയമം കര്‍ശനം ആയി പാലിക്കപ്പെടണം. ഈ കാര്യങ്ങള്‍ കൂടുതല്‍ ഊര്‍ജിതം ആക്കാന്‍ മുന്‍ ആര്രോഗ്യ മന്ത്രി അന്പ്മണി രാമദാസിനോട് അഭ്യര്‍ത്ഥന നടത്തിയിരുന്നതായും ജയ്‌രാം രമേശ് അറിയിച്ചു. Labels: ജനിതക വിളകള്‍
- ജ്യോതിസ് (e പത്രം കറസ്പോണ്ടന്റ്)
|
ഐ.എസ്.ഐ.യ്ക്ക് ഭീകര ബന്ധം
![]() കാബൂളിലെ ഇന്ത്യന്‍ എംബസ്സി ആക്രമണത്തിന്റെ മുഖ്യ സൂത്രധാരന്‍ ആണ് ഹക്കാനി.തെ ഹെരിക് - ഇ- താലിബാന്‍ നേതാവ് ബൈത്തുള്ള മെഹ്സുദ് തട്ടികൊണ്ട് പോയ പാകിസ്ഥാന്‍ സ്ഥാനപതിയെ ഹക്കാനിയുടെ "സ്വാധീനം" ഉപയോഗിച്ച് ആണ് ഐ.എസ്.ഐ മോചിപ്പിച്ചത് എന്നും മുഷറഫ് പറഞ്ഞു. പാകിസ്ഥാനിലെ കൊടും ഭീകരന്‍ ആയ ബൈത്തുള്ള മെഹ്സുദിനോട് വളരെ അടുത്ത ബന്ധം ആണ് ഹക്കാനിയ്ക്ക് ഉള്ളതെന്നും മുഷറഫ് ഒരു ജര്‍മന്‍ മാധ്യമത്തോട് വെളിപ്പെടുത്തി. ചില ശത്രുക്കളെ തന്നെ മറ്റു ചില ശത്രുക്കള്‍ക്ക് എതിരെ ഉപായോഗിക്കുക എന്ന തന്ത്രം ആണ് രഹസ്യ അന്വേഷണ സംഘടനകള്‍ ഉപയോഗിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പാകിസ്ഥാന്‍ രഹസ്യ അന്വേഷണ സംഘടന ആയ ഐ.എസ്.ഐ യ്ക്ക് ഭീകരരോട് ഉള്ള ബന്ധം പരസ്യമായ രഹസ്യം ആണ്. എങ്കിലും മുന്‍ പാകിസ്ഥാന്‍ പ്രസിഡന്റിന്റെ വെളിപ്പെടുത്തലുകള്‍ ഏറെ ശ്രദ്ധേയം ആണ്. Labels: ഐ.എസ്.ഐ, പര്‍വേസ് മുഷറഫ്, പാകിസ്ഥാന്‍
- ജ്യോതിസ് (e പത്രം കറസ്പോണ്ടന്റ്)
|
10 June 2009
ഫാക്ട് കണ്ടെയ്‌നര്‍ കേന്ദ്രം സ്ഥാപിക്കും
![]() മെയ് 2008ല്‍ തന്നെ ഫാക്ടിന്റെ കൈവശം ഉള്ള 25 ഏക്കറോളം വരുന്ന ഒഴിഞ്ഞ ഭൂമിയില്‍ കണ്ടെയ്‌നര്‍ ഫ്രെയ്റ്റ് സ്റ്റേഷന്‍ സ്ഥാപിക്കാനുള്ള ധാരണാ പത്രത്തില്‍ ഇരു കൂട്ടരും ഒപ്പു വെച്ചിരുന്നു. എന്നാല്‍ പിന്നീട് പദ്ധതി തുടങ്ങുന്നതില്‍ കാര്യമായ പുരോഗതി ഉണ്ടായില്ല. പദ്ധതി ത്വരിത ഗതിയില്‍ തുടങ്ങുന്നതിനും നടപ്പിലാക്കുന്നതിനും ലക്ഷ്യമിട്ടാണ് മന്ത്രി യോഗം വിളിച്ചു കൂട്ടിയത്. യോഗത്തില്‍ പങ്കെടുത്ത സെന്‍ട്രല്‍ വെയര്‍ ഹൌസിങ് കോര്‍പ്പൊറേയ്ഷന്‍ എം. ഡി. ബി. ബി. പട്‌നായിക്, ഫാക്ട് എം. ഡി. ഡോ. ജോര്‍ജ്ജ് സ്ലീബ എന്നിവര്‍ പദ്ധതിയുടെ പ്രവര്‍ത്തന മാതൃക അവതരിപ്പിക്കാന്‍ ധാരണയായി. അതത് ബോര്‍ഡുകളുടെ അംഗീകാരത്തിനായി ഇത് ജൂണില്‍ തന്നെ സമര്‍പ്പിക്കും. ![]() പ്രൊഫ. കെ.വി. തോമസ് രാഷ്ട്രപതി പ്രതിഭാ പാട്ടീലിനെ രാഷ്ട്രപതി ഭവനില്‍ വെച്ചു കണ്ടപ്പോള്‍ 60 കോടി രൂപ മുതല്‍ മുടക്കു വരുന്ന പദ്ധതി ഓഗസ്റ്റില്‍ തുടങ്ങാനാണ് തീരുമാനം. പദ്ധതി പൂര്‍ത്തിയാവുന്നതോടെ പ്രദേശത്തിന്റെ സമഗ്രമായ വികസനവും പ്രദേശ വാസികള്‍ക്ക് ധാരാളം തൊഴില്‍ അവസരങ്ങളും കൈവരും എന്നാണ് പ്രതീക്ഷ. - സുധീര്‍നാഥ്
- ജെ. എസ്.
|
09 June 2009
ആയുധ ചിലവില്‍ ഇന്ത്യക്ക് പത്താം സ്ഥാനം
![]() Labels: രാജ്യരക്ഷ
- ജെ. എസ്.
|
08 June 2009
ഇന്ന് ലോക സമുദ്ര ദിനം
![]() നമ്മുടെ സമുദ്രങ്ങളെ സംരക്ഷിക്കാനും പരിപാലിക്കാനും ഉള്ള നടപടികള്‍ ആണ് ഐക്യരാഷ്ട്രസഭ ഇതിനോട് അനുബന്ധിച്ചു മുന്നോട്ട് വയ്ക്കുന്നത്. സമുദ്രങ്ങളുമായുള്ള നമ്മുടെ വ്യക്തി ബന്ധം പുതുക്കാനുള്ള ഒരു ഒരു അവസരം കൂടി ആണിത്. ഇന്നേ ദിവസം ലോകമെമ്പാടും അക്വേറിയങ്ങള്‍, മൃഗശാലകള്‍, മ്യൂസിയങ്ങള്‍, മറ്റു സംഘടനകള്‍, സര്‍വ്വകലാശാലകള്‍, പാഠശാലകള്‍, അനുബന്ധ വ്യാപാര സ്ഥാപനങ്ങള്‍ എന്നിവയും ആയി സഹകരിച്ചു കൊണ്ടുള്ള പരിപാടികള്‍ സംഘടിപ്പിക്കും. 2009 ലെ ലോക സമുദ്ര ദിനത്തിന് ഒരു സവിശേഷത ഉണ്ട്. ഈ വര്‍ഷം മുതല്‍ ജൂണ്‍ 8 ഔദ്യോഗികം ആയി ആചരിക്കാന്‍ ഐക്യരാഷ്ട്രസഭയില്‍ തീരുമാനം ആയി. എന്ത് കൊണ്ട് ഈ ദിനം നാം ലോക സമുദ്ര ദിനമായി ആഘോഷിക്കണം എന്ന ചോദ്യത്തിനു ഒരു പാട് ഉത്തരങ്ങള്‍ ഉണ്ട്. സമുദ്രങ്ങള്‍ നമ്മുടെ പ്രാണ വായു ആയ ഓക്സിജന്റെ ഒരു നല്ല ഉറവിടം ആണ്. വളരെ അമൂല്യങ്ങള്‍ ആയ നിരവധി ഔഷധങ്ങളുടെ ഒടുങ്ങാത്ത ഖനി ആണ് ഇവിടം. കടലമ്മ തരുന്ന മത്സ്യ സമ്പത്തിനേയും നമുക്ക് മറക്കാന്‍ ആവില്ലല്ലോ. ഇനി കടലിന്റെ ഇരമ്പല്‍ നിങ്ങളുടെ കാതുകളിലേയ്ക്ക് എത്തുമ്പോള്‍ ഇവയൊക്കെ ഓര്‍ക്കാന്‍ ഈ ദിനം ഉപകാരപ്പെടട്ടെ. Labels: ഭൌമ ഉച്ച കോടി, ലോക സമുദ്ര ദിനം
- ജ്യോതിസ് (e പത്രം കറസ്പോണ്ടന്റ്)
|
കേരളത്തില്‍ ഇന്ന് കരി ദിനം
![]() കണ്ണൂര്‍, പാലക്കാട് ജില്ലകളില്‍ കരിദിനം ഹര്‍ത്താല്‍ ആയി മാറുകയാണെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. തെക്കന്‍ കേരളത്തില്‍ വലിയ തോതിലുള്ള പ്രതിഷേധങ്ങള്‍ ഒന്നും ഇത് വരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കോണ്‍ഗ്രസ് നേതാക്കള്‍ ഗവര്‍ണറുടെ തീരുമാനത്തെ സ്വാഗതം ചെയ്തപ്പോള്‍, സി.പി. എമ്മിലെ മുതിര്‍ന്ന നേതാക്കള്‍ ഈ തീരുമാനം രാഷ്ട്രീയ പ്രേരിതം ആണെന്ന് ആരോപിച്ചു. പിണറായി വിജയനെ പാര്‍ട്ടി സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റണോ എന്ന കാര്യത്തില്‍ ചര്‍ച്ചകളോ തീരുമാനങ്ങളോ ഉണ്ടായിട്ടില്ല. സി.പി.എം. പോളിറ്റ് ബ്യുറോ അവയിലബിള്‍ കമ്മിറ്റി ഇന്ന് കൂടുകയുണ്ടായി. ഗവര്‍ണറുടെ തീരുമാനം നിര്‍ഭാഗ്യകരം ആണ്, സമ്മര്‍ദ്ധങ്ങള്‍ക്ക് വഴങ്ങിയാണ് ഗവര്‍ണറുടെ തീരുമാനം എന്നീ അഭിപ്രായങ്ങള്‍ മാത്രമാണ് കമ്മിറ്റിക്ക് ശേഷം പുറത്തു വന്നത്. അതെ സമയം, പിണറായിയെ വിചാരണ ചെയ്യാനുള്ള ഗവര്‍ണറുടെ നിര്‍ദേശം ഇന്ന് ചെന്നയില്‍ ഉള്ള സി.ബി.ഐ. ഓഫീസില്‍ എത്തിയുട്ടുണ്ട് എന്ന് അറിയുന്നു. ഒരു വലിയ കടമ്പ കടന്നതിനാല്‍ എത്രയും പെട്ടെന്ന് സി.ബി.ഐ. തുടര്‍ നടപടികളും ആയി മുന്നോട്ട് പോകുമെന്ന് സൂചനകള്‍ ഉണ്ട്.
- ജ്യോതിസ് (e പത്രം കറസ്പോണ്ടന്റ്)
|
07 June 2009
പിണറായി വിജയനെ വിചാരണ ചെയ്യാന്‍ ഗവര്‍ണറുടെ അനുമതി
![]() സി. ബി. ഐ സംഘത്തെ രാജ്ഭവനിലെയ്ക്ക് വിളിച്ചു വരുത്തി ആണ് ഗവര്‍ണര്‍ തന്റെ നിലപാട് വ്യക്തം ആക്കിയത്. ഇതോടെ പിണറായിയെ ഈ കേസില്‍ വിചാരണ ചെയ്യണ്ട എന്ന സര്‍ക്കാര്‍ തീരുമാനം ഗവര്‍ണര്‍ പൂര്‍ണ്ണമായി തള്ളി. പിണറായി വിജയന്‍ വൈദ്യുതി മന്ത്രി ആയിരുന്ന കാലത്ത് തന്റെ മന്ത്രി പദം ദുരുപയോഗം ചെയ്ത് സര്‍ക്കാരിന് നഷ്ടം വരുത്തി എന്നതാണ് ഈ കേസിന് ആധാരം. ഈ കേസിലെ ഒന്‍പതാം പ്രതിയാണ് പിണറായി. Labels: എസ്.എന്‍. സി. ലാവലിന്‍, പിണറായി വിജയന്‍, സി. ബി. ഐ
- ജ്യോതിസ് (e പത്രം കറസ്പോണ്ടന്റ്)
|
എയര്‍ ഫ്രാന്‍സ് 447 വിമാന യാത്രക്കാരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു
![]() റിയോ ദെ ജനയ്റോയില്‍ നിന്ന് പാരിസിലേയ്ക്ക് പോകുകയായിരുന്ന ഈ വിമാനം തകരാന്‍ ഇടയായ കാരണങ്ങള്‍ ഇപ്പോഴും അജ്ഞാതം ആണ് . എയര്‍ ഫ്രാന്‍സ് വിമാനത്തിന്റെ ബ്ലാക്ക് ബോക്സ് കണ്ടെത്താനുള്ള ശ്രമങ്ങള്‍ ഇപ്പോഴും ഊര്‍ജിതമായി തുടരുകയാണ്. വിമാനം തകരും മുന്‍പ് വൈമാനികര്‍ അയച്ചതായ സന്ദേശങ്ങള്‍ ഒന്നും തന്നെ കിട്ടിയിട്ടില്ല എന്ന വാദം വിശ്വസനീയം അല്ല എന്നാണ് ഫ്രഞ്ച് പൈലട്സ് യൂണിയന്‍ പറയുന്നത്. വിമാനത്തിന്റെ ബ്ലാക്ക് ബോക്സ് ഇത് വരെയും കണ്ടെത്താത്ത സ്ഥിതിയ്ക്ക്, വിമാനം തകരുന്നതിന്റെ അവസാന നിമിഷങ്ങളില്‍ എന്താണ് സംഭവിച്ചത് എന്നതില്‍ ഉള്ള ദുരൂഹത തുടരുകയാണ് . Labels: അപകടം, എയര്‍ ഫ്രാന്‍സ് 447, മൃതദേഹങ്ങള്‍
- ജ്യോതിസ് (e പത്രം കറസ്പോണ്ടന്റ്)
|
06 June 2009
അഴിമതി - ആന്റണി ഇസ്രയേല്‍ കമ്പനിയെ കരിമ്പട്ടികയില്‍ പെടുത്തി
![]() ഇസ്രയേലി മിലിട്ടറി ഇന്‍ഡസ്ട്രീസ്, സിംഗപ്പൂര്‍ ടെക്നോളജി, ബി. വി. ടി. പോളണ്ട്, മീഡിയ ആര്‍ക്കിടെക്ട്സ് പ്രൈവറ്റ് ലിമിറ്റഡ് ഓഫ് സിംഗപ്പൂര്‍ എന്നീ വിദേശ കമ്പനികളും ടി. എസ്. കിഷന്‍ ആന്‍ഡ് കമ്പനി പ്രൈവറ്റ് ലിമിറ്റഡ്, ആര്‍. കെ. മഷീന്‍ ടൂള്‍സ്, എഛ്. വൈ. ടി. എഞ്ചിനീയറിങ് കമ്പനി എന്നീ ഇന്ത്യന്‍ സ്ഥാപനങ്ങളും ആണ് കരിമ്പട്ടികയില്‍ പെട്ട ആരോപണ വിധേയമായ സ്ഥാപനങ്ങള്‍. ആന്റണിയുടെ നിര്‍ദ്ദേശ പ്രകാരം കഴിഞ്ഞ മാര്‍ച്ചില്‍ ഇസ്രയേലി സ്ഥാപനവുമായി നടത്തിയ 1200 കോടി രൂപയുടെ ഇടപാടും മരവിപ്പിച്ചിട്ടുണ്ട്. ഇന്ത്യന്‍ ഓര്‍ഡനന്‍സ് ഫാക്ടറിക്ക് വേണ്ടി ഈ ഉടമ്പടി പ്രകാരം ഇസ്രയേലിലെ ടെല്‍ അവീവിനടുത്തുള്ള ഇസ്രയേലി മിലിട്ടറി ഇന്‍ഡസ്ട്രീസിന്റേതു പോലുള്ള ഒരു ആയുധ ഫാക്ടറി ബീഹാറിലെ നളന്ദയില്‍ നിര്‍മ്മിക്കാന്‍ ആയിരുന്നു പദ്ധതി. പ്രതിരോധ മേഖലയിലെ അഴിമതിക്കെതിരെ പ്രതികരിച്ച എല്ലാവര്‍ക്കും ഇന്നു വരെ തിക്ത ഫലങ്ങളാണ് ലഭിച്ചിട്ടുള്ളത്. അത്രയും ശക്തമായ ഒരു അന്താരാഷ്ട്ര അഴിമതി ശൃംഘല തന്നെയാണ് ഈ രംഗത്ത് ഉള്ളത്. ഈ നടപടിയും ഇതിന്റെ തുടര്‍ നടപടികളും അനന്തര ഫലങ്ങളും അതു കൊണ്ടു തന്നെ ഏറെ പ്രാധാന്യം അര്‍ഹിക്കുന്നു. Labels: കുറ്റകൃത്യം, രാജ്യരക്ഷ
- ജെ. എസ്.
|
പെണ്‍കുട്ടികളുടെ സ്കൂള്‍ താലിബാന്‍ തകര്‍ത്തു
![]() 40 കിലോ ഗ്രാം സ്ഫോടക വസ്തുക്കള്‍ ആണ് ഈ ആക്രമണത്തിനായി ഉപയോഗിച്ചത് എന്ന് പോലീസ് അറിയിച്ചു. വേനല്‍ അവധിയ്ക്ക് വേണ്ടി സ്കൂള്‍ പൂട്ടിയിരുന്നതിനാല്‍ ആര്‍ക്കും അപകടങ്ങള്‍ ഒന്നും ഉണ്ടായില്ല. താലിബാന് ആധിപത്യം ഉള്ള പ്രദേശങ്ങളില്‍ പെണ്‍കുട്ടികള്‍ക്കുള്ള സ്കൂളുകള്‍ക്ക് എതിരെ നിരന്തരമായി ബോംബ് സ്ഫോടനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുകയാണ്. താലിബാന്റെ കാഴ്ചപ്പാടില്‍ പെണ്‍കുട്ടികള്‍ക്ക് വിദ്യാഭാസം കൊടുക്കുന്നത് "അനിസ്ലാമികം" ആണത്രെ. Labels: താലിബാന്, പെണ്‍കുട്ടികള്‍, സ്കൂള്‍
- ജ്യോതിസ് (e പത്രം കറസ്പോണ്ടന്റ്)
|
05 June 2009
മദനിക്ക് പാക്കിസ്ഥാന്‍ ഭീകരനുമായി ബന്ധം
![]() Labels: തീവ്രവാദം, പാക്കിസ്ഥാന്‍
- ജെ. എസ്.
|
അമേരിക്കന്‍ " അതീവ രഹസ്യം" ഇന്റര്‍നെറ്റില്‍ പരസ്യം
![]() Labels: അമേരിക്ക, ആണവ രഹസ്യങ്ങള്‍
- ജ്യോതിസ് (e പത്രം കറസ്പോണ്ടന്റ്)
|
04 June 2009
എയര്‍ ഫ്രാന്‍സിന് ബോംബ് ഭീഷണി ഉണ്ടായിരുന്നു എന്ന് വെളിപ്പെടുത്തല്‍
![]() ബ്യുനെസ് അയെര്സില്‍ നിന്ന് പാരീസിലേയ്ക്ക് പറക്കുന്ന എയര്‍ ഫ്രാന്‍സ് വിമാനത്തില്‍ ബോംബ് വച്ചിട്ടുണ്ട് എന്ന അജ്ഞാത സന്ദേശം മെയ് 27 ന് അര്‍ജെന്റീന പോലീസിനു ആണ് ലഭിച്ചത്. യാത്രക്കാര്‍ വിമാനത്തില്‍ കയറും മുന്‍പ് പൊലീസ് നടത്തിയ തിരച്ചിലില്‍ ഒന്നും തന്നെ കണ്ടെത്താന്‍ ആയില്ല. ഇതിനാല്‍ അന്നേ ദിവസം 32 മിനിട്ടുകള്‍ വൈകിയാണ് വിമാനം പുറപ്പെട്ടത് എന്ന് എയര്‍ ഫ്രാന്‍സ് വക്താവ് ഇന്ന് വെളിപ്പെടുത്തി. അജ്ഞാത സന്ദേശവും വിമാന അപകടവും തമ്മില്‍ ബന്ധിപ്പിക്കാന്‍ ആവില്ലെന്നും വിമാന വക്താവ് അറിയിച്ചു. കഴിഞ്ഞ ദിവസം കടലില്‍ നിന്ന് വിമാന അവശിഷ്ടങ്ങള്‍ കണ്ടെത്തുകയുണ്ടായി. എങ്കിലും അപകട കാരണം അറിയാന്‍ സഹായകം ആയ ബ്ലാക്ക് ബോക്സ് ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. Labels: എയര്‍ ഫ്രാന്‍സ്, ബോംബ് ഭീഷണീ, യാത്രക്കാര്‍
- ജ്യോതിസ് (e പത്രം കറസ്പോണ്ടന്റ്)
|
ഫൈസല്‍ ബാവക്ക് പുരസ്ക്കാരം നല്‍കി
![]()
- ജെ. എസ്.
1 Comments:
Links to this post: |
03 June 2009
മുംബൈ ഭീകരവാദിയെ വിട്ടയച്ചു
![]() Labels: തീവ്രവാദം, പാക്കിസ്ഥാന്‍
- ജെ. എസ്.
|
കാര്‍ട്ടൂണിസ്റ്റ് തോമസ് അനുസ്മരണം
![]() - സുധീര്‍ നാഥ്, സെക്രട്ടറി, കേരള കാര്‍ട്ടൂണ്‍ അക്കാദമി Labels: കാര്‍ട്ടൂണ്‍
- ജെ. എസ്.
|
02 June 2009
വിമാനം കാണാതായി
![]() 216 യാത്രക്കാരും 12 ജോലിക്കാരും ആയിരുന്നു വിമാനത്തില്‍ ഉണ്ടായിരുന്നത്. 126 പുരുഷന്മാരും, 82 സ്ത്രീകളും, ഏട്ട് കുട്ടികളും. മരിച്ചവരില്‍ ഇന്ത്യാക്കാര്‍ ഇല്ല. ഫ്രാന്‍സ്, ബ്രസീല്‍, ജര്‍മ്മനി, ചൈന, ഇറ്റലി, സ്വിറ്റ്സര്‍ലാന്‍ഡ്, ബ്രിട്ടന്‍, ലെബനോന്‍, ഹംഗറി, അയര്‍ലാന്‍ഡ്, നോര്‍വേ, സ്ലോവാക്യ, അമേരിക്ക, മൊറോക്കോ, പോളണ്ട്, അര്‍ജന്റിന, ഓസ്ട്രിയ, ബെല്‍ജിയം, കാനഡ, ക്രൊയേഷ്യ, ഡെന്‍മാര്‍ക്ക്, ഹോളണ്ട്, എസ്റ്റോണിയ, ഫിലിപ്പൈന്‍സ്, ഗാംബിയ, ഐസ്‌ലാന്‍ഡ്, റൊമാനിയ, റഷ്യ, ദക്ഷിണാഫ്രിക്ക, സ്വീഡന്‍, തുര്‍ക്കി എന്നിവിടങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ ആയിരുന്നു വിമാനത്തില്‍. Labels: അപകടങ്ങള്‍, ദുരന്തം, വിമാന സര്‍വീസ്
- ജെ. എസ്.
|
ചാവേര്‍ പോരാളികള്‍ ആകാന്‍ കുട്ടികളും
![]() 14-15 വയസുള്ള ആണ്‍കുട്ടികള്‍ സ്ഫോടക വസ്തുക്കള്‍ നിറച്ച വാഹനങ്ങളില്‍ കയറി വിട പറയുന്ന ദൃശ്യങ്ങള്‍ ചില പാക് മാധ്യമങ്ങള്‍ പുറത്തു വിടുകയുണ്ടായി. ചാവേര്‍ ആക്രമണങ്ങള്‍ വിരളം ആയിരുന്ന പാകിസ്ഥാനില്‍ കുറച്ചു വര്‍ഷങ്ങള്‍ ആയി ഇത്തരത്തില്‍ വന്‍ തോതിലുള്ള ആക്രമണങ്ങള്‍ ആണ് നടന്നു വരുന്നത് . 2007 മുതല്‍ സ്വാത്തില്‍ താലിബാന്റെ പിടി മുറുകിയതിന് ശേഷം ആണ് ഈ സ്ഥിതി വിശേഷം. പണം കൊടുത്തും, മനം മാറ്റിയുമാണ് ആണ്കുട്ടികളെയും യുവാക്കളെയും വീടുകളില്‍ നിന്ന് കൊണ്ട് പോകുന്നതെന്ന ആരോപണങ്ങള്‍ താലിബാന്‍ നിഷേധിച്ചു. നൂറു കണക്കിന് താലിബാന്‍ തീവ്രവാദികള്‍ 2.4 ലക്ഷത്തോളം വരുന്ന അഭയാര്ത്ഥികള്‍ക്ക് ഇടയില്‍ ഒളിച്ചു ജീവിക്കുകയാണെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. തീവ്രവാദികള്‍ എന്ന് സംശയിക്കുന്ന 30 ഓളം പേരെ അഭയാര്‍ത്ഥികള്‍ക്കിടയില്‍ നിന്നും അറ്റസ്റ്റ് ചെയ്യുകയുണ്ടായി. ചാവേര്‍ ആക്രമണങ്ങള്‍ ഉണ്ടാവാന്‍ സാധ്യത ഉള്ളതിനാല്‍ 10 പേരില്‍ കൂടുതല്‍ ഉള്ള സംഘം ചേരലുകള്‍ പാകിസ്ഥാനിലെ പെഷവാറില്‍ നിരോധിച്ചിരിക്കുകയാണ് എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. Labels: ആണ്‍കുട്ടികള്‍, താലിബാന്, തീവ്രവാദികള്‍
- ജ്യോതിസ് (e പത്രം കറസ്പോണ്ടന്റ്)
|
01 June 2009
ഭീകരതക്കെതിരെ ജി-8
![]() ഭീകരതയാണ് അന്താരാഷ്ട്ര സമൂഹത്തിന്റെ സുരക്ഷയെ അലട്ടുന്ന ഏറ്റവും വലിയ പ്രശ്നം. തീവ്രവാദികളുടെ സംഘടനാപരമായ വൈദഗ്ദ്ധ്യവും ആക്രമണ ശേഷിയും അനുദിനം വര്‍ദ്ധിച്ചു കൊണ്ടിരിക്കുന്നത് ആശങ്കാജനകമാണ്. ഇതിനെ ചെറുക്കാന്‍ ജി-8 രാഷ്ട്രങ്ങള്‍ തമ്മിലുള്ള സഹകരണം ശക്തമാക്കിയേ തീരൂ എന്നും ബ്രിട്ടന്‍, കാനഡ, ഫ്രാന്‍സ്, ജര്‍മ്മനി, ഇറ്റലി, ജപ്പാന്‍, റഷ്യ, അമേരിക്ക എന്നീ രാജ്യങ്ങളിലെ മന്ത്രിമാര്‍ സംയുക്തമായി പ്രസ്താവിച്ചു. മൂന്ന് ദിവസമായി റോമിനടുത്ത് നടന്നു വന്ന യോഗം ശനിയാഴ്ച്ച സമാപിച്ചു. Labels: അന്താരാഷ്ട്രം, തീവ്രവാദം
- ജെ. എസ്.
|
0 Comments:
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്