31 July 2009
ഇന്ത്യന്‍ തൊഴിലാളികള്‍ക്ക് ഏറ്റവും പ്രിയം യു.എ.ഇ.
![]() കേരളത്തിലെ സെന്റര്‍ ഫോര്‍ ഡെവലപ്മെന്റ് സ്റ്റഡീസ് ന്റെ ആഭിമുഖ്യത്തില്‍ ഗള്‍ഫിലെ സാമ്പത്തിക പ്രതിസന്ധി ദക്ഷിണ കിഴക്കന്‍ ഏഷ്യയിലേയും ദക്ഷിണ ഏഷ്യയിലേയും പ്രവാസി ജോലിക്കാരെ എങ്ങനെ ബാധിച്ചിരിക്കുന്നു എന്ന വിഷയത്തില്‍ സംഘടിപ്പിച്ച അന്താരാഷ്ട്ര സമ്മേളനത്തില്‍ പങ്കെടുത്തു സംസാരിക്കുക ആയിരുന്നു വേണു രാജാമണി. യു.എ.ഇ. ക്ക് പിന്നാലെ സൌദി അറേബ്യ, ഒമാന്‍, ഖത്തര്‍, കുവൈറ്റ്, മലേഷ്യ എന്നീ രാജ്യങ്ങളും ഏറ്റവും അവസാനമായി ബഹറൈനും ആണ് ഇന്ത്യന്‍ തൊഴിലാളികള്‍ക്ക് പ്രിയം എന്നും അദ്ദേഹം അറിയിച്ചു. അന്‍പത് ലക്ഷം ഇന്ത്യന്‍ പ്രവാസികളാണ് ഈ രാജ്യങ്ങളില്‍ തൊഴില്‍ ചെയ്യുന്നത്.
- ജെ. എസ്.
|
ഉച്ച ഭക്ഷണത്തിനു സര്‍ക്കാര്‍ മന്ത്രം
![]() ന്യൂന പക്ഷ വിഭാഗങ്ങള്‍ ഇതിനെതിരെ തങ്ങള്‍ക്കുള്ള പ്രതിഷേധം അറിയിച്ചിട്ടുണ്ട്. Labels: മനുഷ്യാവകാശം, വിദ്യാഭ്യാസം
- ജെ. എസ്.
|
അജ്ഞാത കപ്പല്‍ ഗോവയിലേക്ക്
സംശയകരമായ ഒരു കപ്പല്‍ ഗോവയിലേക്ക് നീങ്ങുന്നു എന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് തീര രക്ഷാ സേനയും നാവിക സേനയും ജാഗരൂകരായി. കൊങ്കണ്‍ പ്രദേശത്ത് നാവിക സേന റോന്ത് ചുറ്റല്‍ ഊര്‍ജ്ജിതം ആക്കിയിട്ടുണ്ട്. മഹാരാഷ്ട്ര ഇന്റലിജന്‍സ് ആണ് ജാഗ്രതാ നിര്‍ദ്ദേശം ഗോവ പോലീസിന് കൈമാറിയത്. മത്സ്യ ബന്ധന തൊഴിലാളികള്‍ ആണ് ഈ അക്ഞാത കപ്പല്‍ ആദ്യം കണ്ടത്. ഇവരാണ് മഹാരാഷ്ട്ര പോലീസിനെ വിവരം അറിയിച്ചത്. മുന്നറിയിപ്പ് ലഭിച്ചതിനെ തുടര്‍ന്ന് തീര രക്ഷാ സേനയും നാവിക സേനയും കപ്പലിനു വേണ്ടി വ്യാപകമായ തിരച്ചില്‍ നടത്തിയെങ്കിലും കപ്പല്‍ കണ്ടെത്താനായില്ല. ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഇന്ന് രാവിലെ കപ്പല്‍ ഗോവന്‍ തീരത്തെത്തും എന്നാണ് പോലീസിന്റെ നിഗമനം.
Labels: രാജ്യരക്ഷ
- ജെ. എസ്.
|
ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ പുതിയ ആരോപണങ്ങള്‍
![]() എന്നാല്‍ ഇതിനു പിന്നാലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കു നേരെ പുതിയ ഒരു ആരോപണമാണ് ‘ദി ഓസ്ട്രേലിയന്‍’ എന്ന പ്രമുഖ ഓസ്ട്രേലിയന്‍ ദിനപത്രം ഉന്നയിക്കുന്നത്. ‘ന്യൂ ഇംഗ്ലണ്ട്’, ‘ന്യൂ സൌത്ത് വെയിത്സ്’ എന്നീ സര്‍വകലാശാലയില്‍ നിന്നും ബിരുദമെടുത്ത ഇന്ത്യാക്കാര്‍ അടക്കമുള്ള പല വിദേശ വിദ്യാര്‍ത്ഥികളും തങ്ങളുടെ മാസ്റ്റേഴ്സ് തീസിസ് കോപ്പിയടിച്ചാണ് തയ്യാറാക്കിയത് എന്നാണ് പുതിയ ആരോപണം. വിവര സാങ്കേതിക വിദ്യക്ക് ബിരുദാനന്തര ബിരുദത്തിനാണ് ഈ തട്ടിപ്പ് കൂടുതലും നടന്നിട്ടുള്ളത് എന്ന് പത്രം വെളിപ്പെടുത്തുന്നു. ഈ ബിരുദാനന്തര ബിരുദം നേടുന്നതോടെ ഇവര്‍ക്ക് 'വിദഗ്ദ്ധ തൊഴിലാളി' വിഭാഗത്തില്‍ ഓസ്ട്രേലിയയില്‍ സ്ഥിരം താമസ പദവി നേടാന്‍ എളുപ്പമാകും. ഇത് എടുത്ത് കാണിച്ച് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വിദേശ വിദ്യാര്‍ത്ഥികളെ ആകര്‍ഷിക്കുവാനും കഴിയും. ഇതാണ് ഈ തട്ടിപ്പിനു പിന്നിലെ രഹസ്യം. Labels: ആസ്ത്രേലിയ, വിദ്യാഭ്യാസം
- ജെ. എസ്.
|
30 July 2009
ഒബാമക്ക് സമാധാനം പുനഃസ്ഥാപിക്കാന്‍ കഴിയുമോ?
![]() ജൂണ്‍ 4ന് കൈറോയില്‍ നടത്തിയ ചരിത്ര പ്രധാനമായ പ്രസംഗത്തില്‍ ഇസ്രയേല്‍ വെസ്റ്റ് ബാങ്കില്‍ നടത്തുന്ന അധിനിവേശത്തെ ഒബാമ വിമര്‍ശിച്ചു എങ്കിലും തുടര്‍ന്നുള്ള നാളുകളില്‍ അറബ് നേതാക്കള്‍ക്ക് ഇസ്രയേലുമായി സമാധാനം സ്ഥാപിക്കുന്നതിന് ആവശ്യമായ നിലപാടുകള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഒബാമ കത്തുകള്‍ അയക്കുകയാണ് ഉണ്ടായത്. എന്നാല്‍ സംഭാഷണങ്ങള്‍ നടക്കുന്നതിനപ്പുറം എന്തെങ്കിലും സംഭവിക്കുന്നത് കണ്ടാല്‍ മാത്രമേ അറബ് ജനതക്ക് തൃപ്‌തിയാവൂ എന്നാണ് പൊതുവെ ഉള്ള വിലയിരുത്തല്‍. ഒബാമയുടെ സമാധാന ശ്രമങ്ങള്‍ എല്ലാവരും അംഗീകരിക്കുന്നു. എന്നാല്‍ ഇതിന് വ്യക്തമായ ഒരു രൂപരേഖ ഇല്ലാത്തത് വരും ദിനങ്ങളില്‍ അറബ് ജനതക്ക് ഒബാമയില്‍ ഉള്ള വിശ്വാസ്യത നഷ്ടപ്പെടാന്‍ ഇടയാക്കും എന്ന് കരുതപ്പെടുന്നു. Labels: അന്താരാഷ്ട്രം, ഗള്‍ഫ് രാഷ്ട്രീയം
- ജെ. എസ്.
|
29 July 2009
കാര്‍ട്ടൂണിസ്റ്റ് സുജിത്തിന് പുരസ്കാരം
![]() ![]() പുരസ്ക്കാരം ലഭിച്ച കാര്‍ട്ടൂണ്‍ യുവ കാര്‍ട്ടൂണിസ്റ്റുകളില്‍ ഏറെ ശ്രദ്ധേയനും, മലയാളത്തിലെ ആദ്യത്തെ കാര്‍ട്ടൂണ്‍ ബ്ലോഗ് ഉടമയുമാണ് ടി.കെ.സുജിത്ത്. ബൂലോഗത്തെ ആദ്യത്തെ കാര്‍ട്ടൂണ്‍ പെട്ടിക്കട എന്ന് അദ്ദേഹം തന്നെ വിശേഷിപ്പിക്കുന്ന വര @ തല = തലവര എന്ന ബ്ലോഗ് ആണ് മലയാളത്തിലെ ആദ്യത്തെ കാര്‍ട്ടൂണ്‍ ബ്ലോഗ് ആയി അറിയപ്പെടുന്നത്. തൃശൂര്‍ തിരുമിറ്റക്കോട് ടി. ആര്‍. കുമാരന്റെയും പി. ആര്‍. തങ്കമണിയുടെയും മകനാണ് സുജിത്. രസതന്ത്രത്തില്‍ ബിരുദവും നിയമത്തില്‍ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്. മൂന്ന് തവണ സംസ്ഥാന മാധ്യമ അവാര്‍ഡ്, കേരള ലളിത കല അക്കാഡമി ഓണറബിള്‍ മെന്‍ഷന്‍ പുരസ്കാരം, പാമ്പന്‍ മാധവന്‍ പുരസ്കാരം, തിരുവനന്തപുരം പ്രസ് ക്ലബ് അവാര്‍ഡ് തുടങ്ങി കാര്‍ട്ടൂണിന് നിരവധി അംഗീകാരങ്ങള്‍ നേടിയിട്ടുണ്ട്. അഡ്വ. എം നമിതയാണ് ഭാര്യ. മകന്‍ : അമല്‍. Labels: കാര്‍ട്ടൂണ്‍, ബ്ലോഗ്
- ജെ. എസ്.
|
കാശ്മീരിലെ ഔദ്യോഗിക പീഡനം - ഒമര്‍ രാജി വെച്ചു
![]() മുഖ്യ മന്ത്രി ഒമര്‍ അബ്ദുള്ളയും ഈ പീഡന കേസില്‍ പ്രതിയാണ് എന്ന് പ്രതിപക്ഷം ചൊവ്വാഴ്ച ആരോപിച്ചതിനെ തുടര്‍ന്നാണ് ഒമര്‍ അബ്ദുള്ള താന്‍ അന്വേഷണം പൂര്‍ത്തിയാവുന്നത് വരെ രാജി വെയ്ക്കുകയാണ് എന്ന് പ്രഖ്യാപിച്ചത്. ഗവര്‍ണര്‍ എന്‍ എന്‍. വോറക്ക് ഒമര്‍ തന്റെ രാജി സമര്‍പ്പിക്കുകയും ചെയ്തു. എന്നാല്‍ രാജി സ്വീകരിക്കാന്‍ വിസമ്മതിച്ച ഗവര്‍ണര്‍ ഒമറിനോട് തത്സ്ഥാനത്ത് തുടരണം എന്ന് ആവശ്യപ്പെടുകയാണ് ഉണ്ടായത്. എന്നാല്‍ പ്രതി പട്ടികയില്‍ ഒമറിന്റെ പേരില്ല എന്ന് സി. ബി. ഐ. വ്യക്തമാക്കിയിട്ടുണ്ട്. Labels: പീഢനം, പെണ്‍കുട്ടികള്‍, രാഷ്ട്രീയം
- ജെ. എസ്.
|
28 July 2009
സര്‍ക്കാര്‍ ആശുപത്രിയില്‍ ഹൃദയ വാല്‍വ് കച്ചവടം
![]() സംഭവത്തെ പറ്റി കൂടുതല്‍ അന്വേഷിക്കാന്‍ ഉദ്യോഗസ്ഥരും ഡോക്ടര്‍മാരും അടങ്ങുന്ന ഒരു സംഘം ഉടന്‍ രൂപീകരിക്കും എന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. Labels: ആരോഗ്യം, കുറ്റകൃത്യം
- ജെ. എസ്.
|
27 July 2009
മനുഷ്യാവകാശ പ്രവര്‍ത്തനങ്ങള്‍ ദേശ വ്യാപകമായി ഏകോപിപ്പിക്കണം - ഡോ. ബിനായക് സെന്‍
![]() 2007 മെയ് 14നാണ് അദ്ദേഹത്തെ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് പോലീസ് അറസ്റ്റ് ചെയ്തത്. ലോകമെമ്പാടും മനുഷ്യാവകാശ പ്രവര്‍ത്തകര്‍ അദ്ദേഹത്തിന്റെ മോചനത്തിനായി പ്രതിഷേധ പ്രകടനങ്ങള്‍ നടത്തിയതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ കഴിഞ്ഞ മാസം മോചിപ്പിച്ചത്. താന്‍ ജയില്‍ മോചിതന്‍ ആയി എങ്കിലും തന്നെ പോലെ അകാരണമായി ജയിലില്‍ കഴിയുന്ന അനേകം പേരുണ്ട്. മനുഷ്യാവകാശ ധ്വംസനങ്ങള്‍ ദിനം പ്രതി വര്‍ധിച്ചു വരികയാണ്. സാമൂഹ്യ പ്രശ്നങ്ങള്‍ക്കെതിരെ ജനം പ്രതികരിക്കുമ്പോള്‍ അടിച്ചമര്‍ത്താനായി അധികാരവും സൈനിക ബലവും ഉപയോഗിക്കുന്ന പ്രവണത ഏറി വരികയാണ്. ഇത് തടയണം. രാഷ്ട്രീയ ഇടപെടല്‍ ഈ കാര്യത്തില്‍ ഉണ്ടാവണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു. മനുഷ്യാവകാശ ധ്വംസനത്തിനു എതിരെയുള്ള പ്രക്ഷോഭം ദേശത്ത് പലയിടത്തായി നടക്കുന്നുണ്ടെങ്കിലും ഈ പ്രവര്‍ത്തനങ്ങള്‍ ദേശീയ തലത്തില്‍ ഏകോപിപ്പിച്ചാല്‍ കൂടുതല്‍ ഫലപ്രദമായി പ്രവര്‍ത്തിക്കുവാന്‍ കഴിയും എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. Labels: മനുഷ്യാവകാശം
- ജെ. എസ്.
|
25 July 2009
'മൈവേ' ഐ.പി. ടി.വി. കേരളത്തില്‍
ഈ സൗകര്യം ഉപയോഗപ്പെടുത്തണം എങ്കില്‍ ബി. എസ്. എന്‍. എല്‍. ഫിക്സെഡ് ലൈനും, ബ്രോഡ്ബാന്‍ഡ് കണക്ടിവിറ്റിയും മൈവേ സെറ്റ് ടോപ് ബോക്സും വേണം. പ്രേക്ഷകര്‍ക്ക് ടെലിവിഷനിലൂടെ ഇഷ്ടാനുസരണം പരിപാടികള്‍ കാണാന്‍ കഴിയും എന്നതാണ് ഇതിന്റെ സവിശേഷത. ഇന്റര്‍ നെറ്റിന് സമാനം ആയി പരസ്പരം സംവദിക്കാനുള്ള സൗകര്യം, കൂടുതല്‍ മിഴിവാര്‍ന്ന ചിത്രങ്ങള്‍, പരിപാടികള്‍ താല്‍ക്കാലികം ആയി നിര്‍ത്താനോ, മുന്നോട്ടോ പിന്നോട്ടോ നീക്കാനുള്ള സൗകര്യം എന്നിവയെല്ലാം ഇതില്‍ ഉണ്ടാകും. ഏതു പരിപാടികള്‍ എപ്പോള്‍ കാണണം എന്നൊക്കെ ഉപഭോക്താക്കള്‍ക്ക് തന്നെ നിശ്ചയിക്കാം. ഇ-മെയില്‍, ചാറ്റിംഗ് സൌകര്യം, ടിക്കറ്റ് ബുക്കിങ്ങുകള്‍, കാലാവസ്ഥാ റിപ്പോര്‍ട്ടുകള്‍, വിമാന സമയങ്ങള്‍ തുടങ്ങിയവും ഇതിലൂടെ നല്‍കും. ഇന്ത്യയില്‍ 54 നഗരങ്ങളില്‍ ബി. എസ്. എന്‍. എല്‍. ഐ.പി. ടി.വി. യുടെ സേവനം ഇപ്പോള്‍ തന്നെ ലഭ്യം ആണ്. Labels: ഇന്റര്‍നെറ്റ്, വ്യവസായം, സാങ്കേതികം
- ജ്യോതിസ് (e പത്രം കറസ്പോണ്ടന്റ്)
|
24 July 2009
കലാമിന്റെ ദേഹ പരിശോധന - വിമാന കമ്പനിയുടെ നടപടി ശരി വച്ചു
![]() ഒരു വിദേശ രാജ്യത്ത് നിന്നും യാത്രാ വിമാനത്തില്‍ അമേരിക്കയിലേയ്ക്ക് വരുന്ന ഏത് യാത്രക്കാര്‍ക്കും ഒരേ പരിഗണനയില്‍ ആണ് സുരക്ഷാ നടപടികള്‍ പൂര്‍ത്തി ആക്കുന്നത്. അതില്‍ ഒരു രാജ്യത്തെ മുന്‍ രാഷ്ട്ര തലവന്‍ എന്നോ മറ്റു വി. ഐ. പി. എന്നോ ഉള്ള വ്യത്യാസം ഇല്ല. ആവശ്യപ്പെടുക യാണെങ്കില്‍ മാത്രം സ്വകാര്യ സുരക്ഷാ പരിശോധനകളും അനുവദിക്കാറുണ്ട്. കോണ്ടിനെന്ടല്‍ എയര്‍ലൈന്‍സിന്റെ ഫ്ലൈറ്റ് നമ്പര്‍ CO-083 യില്‍ അമേരിക്കയിലേയ്ക്ക് യാത്രയാകാന്‍ വന്ന മുന്‍ രാഷ്ട്രപതിയായ കലാമിനെ മറ്റു യാത്രക്കാരുടെ മുന്‍പില്‍ വച്ച് ബെല്‍റ്റും ഷൂസും അഴിച്ചു ദേഹ പരിശോധന നടത്തി എന്ന വാര്‍ത്ത ഇന്ത്യന്‍ പാര്‍ലമെന്റില്‍ ചര്‍ച്ച ആയ സാഹചര്യത്തില്‍ ആണ് അധികൃതരുടെ ഈ വിശദീകരണം ഉണ്ടായത്. Labels: ദേഹപരിശോധന, മുന്‍ രാഷ്ട്രപതി
- ജ്യോതിസ് (e പത്രം കറസ്പോണ്ടന്റ്)
|
വര്‍ണ്ണ വ്യത്യാസം അമേരിക്കയില്‍ ഇപ്പോഴും പ്രസക്തം - ഒബാമ
![]() തെറ്റിദ്ധാരണകളുടെ പുറത്തുണ്ടാവുന്ന അറസ്റ്റുകള്‍ സാധാരണമാണ്. എന്നാല്‍ അകാരണമായി പോലീസിന്റെ പിടിയില്‍ ആവുന്നവരില്‍ കൂടുതലും കറുത്തവരാണ് എന്നത് തീര്‍ച്ചയായും സംശയത്തിന് ഇട നല്‍കുന്നു. ഈ പശ്ചാത്തലത്തില്‍ പോലീസിന്റെ പ്രവര്‍ത്തനത്തില്‍ മാറ്റങ്ങള്‍ വരുത്തേണ്ടത് ആവശ്യമാണ്. എന്നാല്‍ മാത്രമെ കൂടുതല്‍ സുരക്ഷിതമായ ഒരു സാമൂഹിക സാഹചര്യം സൃഷ്ടിക്കാനാവൂ എന്നും ഒബാമ പറഞ്ഞു. പോലീസിനോട് അപമര്യാദയായി പെരുമാറി എന്ന് പറഞ്ഞ് കഴിഞ്ഞ ആഴ്ചയാണ് ഗേറ്റ്സിനെ കാംബ്രിഡ്ജിലെ സ്വവസതിയില്‍ വെച്ച് പോലീസ് അറസ്റ്റ് ചെയ്തത്. ചൈനയില്‍ സന്ദര്‍ശനം നടത്തി മടങ്ങിയ പ്രൊഫസ്സര്‍ തന്റെ വീട്ടിലെ മുന്‍ വാതിലിന്റെ പൂട്ട് തുറക്കാന്‍ ആവാതെ പിന്‍ വാതിലിലൂടെ വീടിനകത്ത് കടന്നു. അതിനു ശേഷം അകത്തു നിന്നും മുന്‍ വാതില്‍ തുറക്കുവാന്‍ ശ്രമിച്ചു എങ്കിലും പൂട്ട് കേടായതിനാല്‍ തുറക്കുവാന്‍ കഴിഞ്ഞില്ല. വീണ്ടും വീടിനു മുന്‍പില്‍ എത്തി തന്റെ ഡ്രൈവറുടെ സഹായത്തോടെ മുന്‍ വാതില്‍ തള്ളി തുറന്നു അകത്തു കടന്നു. അല്‍പ്പ സമയം കഴിഞ്ഞപ്പോള്‍ പോലീസ് വീട്ടിലെത്തി. പോലീസ് ഓഫീസര്‍ ജെയിംസ് ക്രൌളി പ്രൊഫസ്സറോട് വീടിനു വെളിയില്‍ ഇറങ്ങുവാന്‍ ആവശ്യപ്പെട്ടു. ഇത് തന്റെ വീടാണെന്ന് പറഞ്ഞ പ്രൊഫസ്സര്‍ തന്റെ ഡ്രൈവിംഗ് ലൈസന്‍സും ഹാര്‍വാര്‍ഡ് സര്‍വകലാശാല തിരിച്ചറിയല്‍ കാര്‍ഡും പോലീസുകാരന് കാണിച്ചു കൊടുത്തു. എന്നാല്‍ ഇത് വക വെക്കാതെ ഉദ്യോഗസ്ഥന്‍ വീട്ടില്‍ കയറി ചെന്നു. തന്റെ വീട്ടില്‍ കയറി വന്നു തന്നെ ചോദ്യം ചെയ്യുന്നതില്‍ അസ്വസ്ഥനായ പ്രൊഫസ്സര്‍ ഉദ്യോഗസ്ഥനോട് പേരും അയാളുടെ ബാഡ്ജ് നമ്പരും ചോദിച്ചതിനെ തുടര്‍ന്നായിരുന്നു അറസ്റ്റ് നടന്നത്. നാല് മണിക്കൂറോളം പ്രൊഫസ്സര്‍ പോലീസ് സ്റ്റേഷനില്‍ കഴിഞ്ഞു എന്ന് പ്രൊഫസ്സറുടെ സഹ പ്രവര്‍ത്തകനും ഹാര്‍വാര്‍ഡ് സര്‍വകലാശാലയില്‍ പ്രൊഫസ്സറും ഇപ്പോള്‍ ഗേറ്റ്സിന്റെ അഭിഭാഷകനുമായ ചാള്‍സ് ഓഗ്‌ള്‍ട്രീ അറിയിച്ചു. ഈ കേസ് ഇനി അന്വേഷിക്കേണ്ടതില്ല എന്നാണ് പോലീസിന്റെ തീരുമാനം. പ്രൊഫസ്സറുടെ പേരിലുള്ള കേസ് പ്രോസിക്യൂഷന്‍ പിന്‍വലിക്കുകയും ചെയ്തിട്ടുണ്ട്. Labels: അമേരിക്ക, മനുഷ്യാവകാശം
- ജെ. എസ്.
|
23 July 2009
നൂറ്റാണ്ടിന്റെ സൂര്യ ഗ്രഹണം
![]() ![]() ![]() സമ്പൂര്‍ണ്ണ ഗ്രഹണം നടക്കുന്ന പ്രദേശങ്ങളിലേക്ക് ആളുകള്‍ നേരത്തേ എത്തി ഗ്രഹണം കാണാന്‍ തമ്പടിച്ചിരുന്നു. ഇന്ത്യയില്‍ ഗയ, പാട്ന, താരേഗന എന്നിവിടങ്ങളില്‍ സമ്പൂര്‍ണ്ണ സൂര്യ ഗ്രഹണം ദര്‍ശിക്കാനായി. ഡല്‍ഹിയില്‍ നിന്നും സൂര്യ ഗ്രഹണം ദര്‍ശിക്കാനായി ഒരു പ്രത്യേക വിമാന സര്‍വീസും ഉണ്ടായിരുന്നു. 80,000 രൂപയായിരുന്നു ഈ വിമാനത്തില്‍ ജനലിനരികിലെ സീറ്റിന്റെ ടിക്കറ്റ് നിരക്ക്. രാവിലെ 04:57ന് ഈ വിമാനം ഡല്‍ഹിയില്‍ നിന്നും പറന്നുയര്‍ന്ന് ഗയയില്‍ എത്തി സൂര്യ ഗ്രഹണം കഴിയുന്നത് വരെ ഗയക്ക് മുകളില്‍ വട്ടമിട്ട് പറന്നു. 41,000 അടിയില്‍, മേഘങ്ങള്‍ക്കും മുകളില്‍ പറക്കുന്നത് കൊണ്ട് വിമാനത്തില്‍ ഉള്ള 72 യാത്രക്കാര്‍ക്കും ഗ്രഹണം വ്യക്തമായി കാണുവാന്‍ സാധിച്ചു. Labels: ശാസ്ത്രം
- ജെ. എസ്.
|
പുലികള്‍ക്ക് പുതിയ തലവന്‍
![]() നേതൃത്വം നഷ്ടപ്പെട്ട തമിഴ് ജനത തങ്ങളുടെ ചരിത്രത്തിലെ ഒരു നിര്‍ണ്ണായകവും ദുഃഖകരവുമായ ഒരു കാലഘട്ടത്തിലൂടെ കടന്നു പോകുകയാണ് എന്ന് തുടങ്ങുന്ന പത്ര കുറിപ്പ്, തങ്ങള്‍ക്ക് നികത്താനാവത്ത നഷ്ടങ്ങളാണ് ഉണ്ടായത് എന്ന് പറഞ്ഞു. എന്നാല്‍ പുലികളെ ഉന്മൂലനം ചെയ്തു എന്ന് ശ്രീലങ്ക വീമ്പ് പറയുന്നുണ്ടെങ്കിലും തമിഴ് ജനതയുടെ അവകാശങ്ങള്‍ക്കു വേണ്ടിയുള്ള പോരാട്ടം തുടരുക തന്നെ ചെയ്യും. ഇത് തങ്ങളുടെ ചരിത്രപരമായ ദൌത്യമാണ്. തങ്ങളുടെ മണ്ണിനു വേണ്ടി പോരാടി വീര ചരമം പ്രാപിച്ച തങ്ങളുടെ നേതാവും അസംഖ്യം അണികളും തങ്ങളെ ഏല്‍പ്പിച്ച ദൌത്യം. പ്രവര്‍ത്തന രീതിയില്‍ കാലോചിതമായ മാറ്റം വരുത്തുമെങ്കിലും സ്വതന്ത്ര തമിഴ് രാഷ്ട്രം എന്ന സ്വപ്നം പൂവണിയും വരെ തങ്ങളുടെ വീര നേതാവ് പ്രഭാകരന്‍ തങ്ങളുടെ ഉള്ളില്‍ കൊളുത്തിയ സ്വാതന്ത്ര്യത്തിന്റെ അഗ്നി നാളം തങ്ങള്‍ കെടാതെ സൂക്ഷിക്കും എന്നും എല്‍. ടി. ടി. ഇ. പ്രസ്താവനയില്‍ അറിയിച്ചു. Labels: സമരം
- ജെ. എസ്.
|
22 July 2009
കന്യാകാത്വ പരിശോധന - മനുഷ്യാവകാശ കമ്മീഷന്‍ നോട്ടീസയച്ചു
![]() Labels: മനുഷ്യാവകാശം
- ജെ. എസ്.
|
മരുന്നു കമ്പനികള്‍ക്ക് കോടികള്‍ നേടി കൊടുത്ത പന്നി പനി
![]() Labels: ആരോഗ്യം, പന്നിപ്പനി
- ജെ. എസ്.
|
21 July 2009
ശൂന്യാകാശത്തും ട്വിറ്റര്‍
![]() ![]() എന്‍ഡവറിലെ ബഹിരാകാശ യാത്രികര്‍ രണ്ട് ശൂന്യാകാശ ക്രെയിനുകളുടെ സഹായത്തോടെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന്റെ പടി വാതില്‍ക്കല്‍ ഒരു ജപ്പാന്‍ നിര്‍മ്മിത പരീക്ഷണ വാഹിനി ഘടിപ്പിക്കുക എന്ന ദൌത്യമാണ് ഇന്നലെ പൂര്‍ത്തിയാക്കിയത്. മൂന്ന് പരീക്ഷണ ഉപകരണങ്ങളാണ് ഈ വാഹിനിയില്‍ ഉണ്ടായിരുന്നത്. ശൂന്യാകാശത്തില്‍ ഇലക്ട്രോണിക്സിന് ഉണ്ടാവുന്ന വ്യതിയാനങ്ങള്‍ പഠിക്കുവാന്‍ ഉപകരിക്കുന്ന പരീക്ഷണ സംവിധാനം, ഒരു എക്സ് റേ നിരീക്ഷണ ശാല എന്നിങ്ങനെ മൂന്ന് പരീക്ഷണ ഉപകരണങ്ങളാണ് ഈ വാഹിനിയില്‍ ഉണ്ടായിരുന്നത്. ഈ ഉപകരണങ്ങള്‍ കേട് കൂടാതെ കൊണ്ടു പോകാനാണ് ഇവക്കായി പ്രത്യേകം വാഹിനി ഏര്‍പ്പെടുത്തിയത്. ഈ വാഹിനിയാണ് എന്‍ഡവറിന്റെ അറയില്‍ നിന്നും ക്രെയിനുകള്‍ ഉപയോഗിച്ച് ബഹിരാകാശ നിലയത്തിന്റെ പടി വാതിലില്‍ ഉറപ്പിച്ചത്. വാഹിനിയില്‍ നിന്നും ഈ പരീക്ഷണ സാമഗ്രികള്‍ നിലയത്തിന്റെ യന്ത്ര വല്‍കൃത കൈ ഉപയോഗിച്ച് നിലയത്തിലേക്ക് പിന്നീട് മാറ്റും. അതിനു ശേഷം വാഹിനി വീണ്ടും എന്‍ഡവറിലേക്കും നീക്കം ചെയ്യും. അതോടെ എന്‍ഡവറിന്റെ ദൌത്യം പൂര്‍ത്തിയാവും. Labels: എന്‍ഡവര്‍, ബ്ലോഗ്, സാങ്കേതികം
- ജെ. എസ്.
|
ആണവ ഭീകരതക്കെതിരെ ഇന്ത്യയും അമേരിക്കയും
![]() Labels: അമേരിക്ക, സാങ്കേതികം
- ജെ. എസ്.
|
20 July 2009
അപ്പോളോ 11 നെ രക്ഷിച്ച ബാലന്‍
![]() ![]() ഗ്രെഗ്ഗ് ഇതോടെ ഒരു ഹീറോ ആയി മാറി. അപ്പോളോ 11 ദൌത്യത്തില്‍ ഗ്രെഗ്ഗ് വഹിച്ച പങ്കിന് നന്ദി പറഞ്ഞു കൊണ്ട് നീല്‍ ആംസ്ട്രോങ് സ്വന്തം കൈപ്പടയില്‍ എഴുതിയ കുറിപ്പ് അന്‍പതുകാരനായ ഗ്രെഗ്ഗ് ഇപ്പോഴും ഒരു നിധി പോലെ കാത്ത് സൂക്ഷിച്ച് വെച്ചിരിക്കുന്നു. മനുഷ്യന്‍ ചന്ദ്രനില്‍ കാല്‍ കുത്തിയതിന്റെ നാല്‍പ്പതാം വാര്‍ഷികത്തില്‍ ഗ്രെഗ് വീണ്ടും ആ ഓര്‍മ്മകള്‍ അയവിറക്കുന്നു. അന്നത്തെ യുവാക്കളുടെ എല്ലാം സ്വപ്നം ആയിരുന്നത് പോലെ ഗ്രെഗ്ഗും ഒരു ബഹിരാകാശ സഞ്ചാരിയാവാന്‍ ആഗ്രഹിച്ചു എങ്കിലും തന്റെ കാഴ്ച ശക്തിയുടെ അപാകത മൂലം തനിക്ക് അതിന് കഴിഞ്ഞില്ല. ഇപ്പോള്‍ ഒരു ജിംനാസ്റ്റിക് സ്കൂള്‍ നടത്തുന്ന ഇദ്ദേഹം ശൂന്യാകാശ ഗവേഷണവും വാര്‍ത്തകളും സസൂക്ഷ്മം പഠിക്കുന്നു. ഇനിയും കൂടുതല്‍ ചന്ദ്ര യാത്രകള്‍ നടത്തി കാണണം എന്ന് ആഗ്രഹിക്കുന്ന ഗ്രെഗ് അടുത്ത ലക്ഷ്യമായി മനുഷ്യന്‍ ചൊവ്വയിലും പോകണം എന്ന് കരുതുന്നു. Labels: ശാസ്ത്രം, സാങ്കേതികം
- ജെ. എസ്.
2 Comments:
Links to this post: |
19 July 2009
അദ്വാനി രഥ യാത്രക്ക് ഒരുങ്ങുന്നു
![]()
- ജെ. എസ്.
|
എന്‍ഡവര്‍ യാത്രികര്‍ ശൂന്യാകാശത്തില്‍ നടന്നു
![]() അന്താരാഷ്ട ശൂന്യാകാശ നിലയത്തില്‍ ഒരു ജാപ്പനീസ് പരീക്ഷണ ശാല യുടെ നിര്‍മ്മാന ജോലികള്‍ പൂര്‍ത്തിയാക്കുക എന്ന ദൌത്യവുമായാണ് എന്‍ഡവര്‍ നിലയത്തില്‍ എത്തിയിട്ടുള്ളത്. നേരത്തേ ശൂന്യാകാശ നടത്തത്തില്‍ ഉപയോഗിക്കുന്ന പ്രത്യേക സ്യൂട്ടുകള്‍ ഇവര്‍ സൂക്ഷ്മ നിരീക്ഷണം നടത്തി അവ കുറ്റമറ്റതാണെന്ന് ഉറപ്പു വരുത്തി. ഇത്തരം അഞ്ച് നടത്തങ്ങളാണ് ഈ ദൌത്യത്തില്‍ ലക്ഷ്യം ഇട്ടിരിക്കുന്നത്. വെള്ളിയാഴ്ച എന്‍ഡവര്‍ നിലയത്തില്‍ വിജയകരമായി ഡോക്ക് ചെയ്യുകയുണ്ടായി. പേടകത്തിന്റെ താപ നിരോധന പുറം ചട്ടക്ക് കേട് പറ്റി എന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് പേടകത്തിന് നിലയത്തില്‍ ഡോക്ക് ചെയ്യുന്നതിന് സാധിക്കുമോ എന്ന സംശയം നില നിന്നിരുന്നു. മണിക്കൂറില്‍ 28,000 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിച്ചു കൊണ്ടാണ് പേടകം നിലയവുമായി യോജിപ്പിച്ചത്. വെറും നാലര സെന്റീമീറ്റര്‍ വ്യത്യാസം മാത്രമാണ് പേടകം ഡോക്ക് ചെയ്യുമ്പോള്‍ ഉണ്ടായിരുന്നത് എന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ടിം, ഡേവ് എന്നിവരുടെ ആഗമനത്തോടെ ശൂന്യാകാശ നിലയത്തിലെ അന്തേവാസികളുടെ എണ്ണം മുന്‍പെങ്ങും ഇല്ലാത്ത വണ്ണം 13 ആയി. 124 ദിവസം ശൂന്യാകാശത്തില്‍ കഴിഞ്ഞ ജപ്പാന്‍ എഞ്ചിനിയര്‍ കോയിചിക്ക് പകരമായി ടിം നിലയത്തില്‍ തുടരും. കോയിചി എന്‍ഡവറില്‍ തിരിച്ചു വരികയും ചെയ്യും. Labels: എന്‍ഡവര്‍, ശാസ്ത്രം, സാങ്കേതികം
- ജെ. എസ്.
|
17 July 2009
ചന്ദ്രയാന് തകരാറ്
![]() ബഹിരാകാശ ദൌത്യങ്ങള്‍ സങ്കീര്‍ണ്ണമാണ്. ബഹിരാകശത്ത് നേരിടുന്ന അവിചാരിതമായ പരിതസ്ഥിതികളില്‍ ഇത്തരം പ്രശ്നങ്ങള്‍ സ്വാഭാവികമാണ്. ഇത് ശാസ്ത്രജ്ഞര്‍ മുന്‍കൂട്ടി കണ്ട് ഇതിനുള്ള പ്രതിവിധികളും പകരം സംവിധാനങ്ങളും രൂപകല്‍പ്പന ചെയ്യുന്നു. രണ്ടോ മൂന്നോ ദിവസത്തില്‍ ഒരിക്കല്‍ പേടകത്തിന്റെ ദിശ നിയന്ത്രിക്കേണ്ടത് ആവശ്യമാണ്. ഇതിനായി ഉപയോഗിക്കുന്ന സെന്‍സര്‍ ആണ് കേടു വന്നത്. എന്നാല്‍ ഇത്തരം ഘട്ടങ്ങളില്‍ ദിശ നിയന്ത്രിക്കുവാനായി ഉള്ള പകരം സംവിധാനം ആണ് ജൈറോസ്കോപ്പ്. ഭൂമിയില്‍ നിന്നും ദിശ നിയന്ത്രിക്കുന്ന സോഫ്റ്റ്വെയറുകളും മറ്റു ഉപകരണങ്ങളും ജൈറോസ്കോപ്പ് ഉപയോഗിച്ചു പേടകത്തിന്റെ ദിശ നിയന്ത്രിക്കുവാനായി മാറ്റി ക്രമീകരിച്ചിട്ടുണ്ട്. ഇത് കൃത്യമായി പ്രവര്‍ത്തിക്കുന്നുണ്ട് എന്നും അദ്ദേഹം അറിയിച്ചു. Labels: ശാസ്ത്രം, സാങ്കേതികം
- ജെ. എസ്.
|
ഭീകരര്‍ക്ക് രാഷ്ട്രീയ ബന്ധം - മുഷറഫ്
![]() Labels: താലിബാന്, തീവ്രവാദം, പാകിസ്ഥാന്
- ജെ. എസ്.
|
16 July 2009
ദേ നാനോ എത്തി!
![]() ജൂലൈ അവസാന ആഴ്ചയോടെ നാനോ മറ്റു ഉപഭോക്‌താക്കളുടെ കൈയ്യിലും എത്തും. അതോടെ ചെലവു കുറഞ്ഞ കാര്‍ എന്ന രത്തന്‍ ടാറ്റ യുടെ, അതില്‍ ഉപരി ഇന്ത്യയിലെ സാധാരണക്കാരുടെ സ്വപ്നം സാക്ഷാല്‍ക്ക രിക്കുകയായി. 2010 മാര്‍ച്ചിന് മുന്‍പ് ഒരു ലക്ഷം കാറുകള്‍ നിരത്തില്‍ ഇറക്കാന്‍ ആണ് ടാറ്റാ മോട്ടോര്‍സിന്റെ പദ്ധതി. നാനോ ബുക്ക് ചെയ്തവരില്‍ 70 ശതമാനത്തോളം ആളുകള്‍ ഗ്രാമങ്ങളില്‍ നിന്നും ചെറു പട്ടണങ്ങളില്‍ നിന്നും ഉള്ളവര്‍ ആണ്. ![]() നാനോയുടെ ആദ്യ ഘട്ട ബുക്കിംഗ് ഏപ്രില്‍ 25 ഓടെ അവസാനിച്ചിരുന്നു. ഗുജറാത്തിലെ പുതിയ ഫാക്ടറി പ്രവര്‍ത്തന നിരതം ആയാല്‍ പ്രതി വര്‍ഷം രണ്ടര ലക്ഷം കാറുകള്‍ നിര്‍മ്മിക്കാന്‍ ടാറ്റാ മോട്ടോര്‍സിന് കഴിയും. നാനോയുടെ ഡല്‍ഹിയിലെ എക്സ് ഷോ റൂം വില 1.2 ലക്ഷത്തിനും 1.72 ലക്ഷത്തിനും ഇടയില്‍ ആണ്. ഈ വിലകള്‍ക്ക് ഇടയില്‍ ഉള്ള മൂന്നു വ്യത്യസ്ത തരം നാനോ കാറുകള്‍ ആണ് പുറത്തിറങ്ങുന്നത്. എന്നാല്‍ ആദ്യം ബുക്ക് ചെയ്ത ഒരു ലക്ഷം ഉപഭോക്താക്കള്‍ക്ക് ടാക്സ് ഉള്‍പ്പെടെ ഒരു ലക്ഷം രൂപയ്ക്ക് തന്നെ നാനോ കാറുകള്‍ ലഭിക്കും. Labels: നാനോ കാറുകള്‍, രത്തന്‍ ടാറ്റ
- ജ്യോതിസ് (e പത്രം കറസ്പോണ്ടന്റ്)
|
പനി പിടിച്ച കേരളം
![]() പ്രതി ദിനം ആറായിരത്തോളം പേരാണ് ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ മാത്രം പനി പിടിച്ചു ചികിത്സ തേടി എത്തുന്നത് എന്ന് കോഴിക്കോട് ജില്ലയില്‍ നിന്നും ഉള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഇതിലും എത്രയോ അധികമാണ് മറ്റ് ആശുപത്രികളിലും സ്വകാര്യ ചികിത്സകരുടേയും അടുത്ത് എത്തുന്ന രോഗികളുടെ എണ്ണം. പ്രത്യേകിച്ച് മരുന്ന് ഒന്നും ഇല്ലാത്ത പനിക്ക് ചികിത്സ പോലും തേടാത്ത ആളുകള്‍ ഇതിലും പതിന്മടങ്ങ് വരും. കൊതുകു പരത്തുന്ന ചിക്കുന്‍ ഗുനിയ എന്ന കടുത്ത പനിയാണ് ഇപ്പോള്‍ കേരളത്തില്‍ പലയിടത്തും പരക്കുന്നത്. പല താല്പര്യങ്ങള്‍ കൊണ്ടും അധികൃതര്‍ ഇത് നിഷേധിക്കുന്നു. വെറും സാധാരണ പനി മാത്രമാണ് ഇത് എന്നാണ് സര്‍ക്കാര്‍ പറയുന്നതെങ്കിലും സ്വകാര്യ പരിശോധന ശാലകളില്‍ പരിശോധന ചെയ്ത പലരുടേയും പനി മാരകമായ ചിക്കുന്‍ ഗുനിയ ആണെന്ന് തെളിഞ്ഞിട്ടുണ്ട്. നാല്‍പ്പത് ഡിഗ്രി വരെ ചൂടുള്ള പനിയുമായാണ് ചിക്കുന്‍ ഗുനിയ തുടങ്ങുന്നത്. ഇത് രണ്ടോ മൂന്നോ ദിവസത്തിനകം വിട്ടു മാറും. പിന്നീട് രണ്ട് ദിവസം ദേഹത്തില്‍ ചുവന്നു തുടുത്ത തിണര്‍പ്പുകള്‍ പ്രത്യക്ഷപ്പെടും. ഇതും രണ്ട് ദിവസത്തിനകം മാറും. എന്നാല്‍ ഇതിനോട് ചേര്‍ന്ന് വരുന്ന മറ്റ് അസ്വസ്ഥതകള്‍ ഒരാഴ്ച മുതല്‍ ചില ആളുകളില്‍ മാസങ്ങളോളം വരെ നില നില്‍ക്കും. കടുത്ത തലവേദന, സന്ധികളില്‍ വേദന, കാല്‍ മുട്ടിനു കീഴോട്ട് നീര് വെക്കുക, കാല്‍ നിലത്തു വെക്കാന്‍ ആവാത്ത വേദന, ഉറക്കം ഇല്ലായ്മ എന്നിങ്ങനെ ചിക്കുന്‍ ഗുനിയ മൂലം ഉണ്ടാവുന്ന ദുരിതങ്ങള്‍ ഏറെയാണ്. സമ്പൂര്‍ണ്ണമായ വിശ്രമം മാത്രമാണ് ഇതിനൊരു ആശ്വാസം. വിശ്രമിക്കുന്നതോടെ കാല് വേദന വിട്ടു മാറും. എന്നാല്‍ വേദന മാറി എന്നു കരുതി എന്തെങ്കിലും ജോലി ചെയ്താല്‍ അടുത്ത ദിവസം ഇരട്ടി വേദനയുമായി കാല് വേദന തിരിച്ചു വരികയും ചെയ്യും എന്ന് അനുഭവസ്ഥര്‍ പറയുന്നു. കേരളത്തില്‍ സുലഭമായ “കമ്മ്യൂണിസ്റ്റ് പച്ച” എന്നും “കാട്ട് അപ്പ” എന്നും വിളിക്കുന്ന ചെടിയുടെ ഇല വെള്ളത്തില്‍ ഇട്ടു തിളപ്പിച്ച വെള്ളം കൊണ്ട് കുളിക്കുന്നത് ഈ വേദന ശമിപ്പിക്കാന്‍ സഹായകരമാണ് എന്ന് കണ്ട് പലരും ഇത് ചെയ്യുന്നുണ്ട്. കടുത്ത വേദനക്ക് ഡോക്ടര്‍മാര്‍ വേദന സംഹാരികള്‍ നല്‍കുന്നുണ്ടെങ്കിലും ഇത് കഴിക്കുന്നത് നിര്‍ത്തുന്നതോടെ വേദന വീണ്ടൂം അനുഭവപ്പെടുന്നു. കന്യാകുമാരിയിലെ “കാണി” ഗോത്ര വര്‍ഗ്ഗക്കാരുടെ ഇടയില്‍ ചിക്കുന്‍ ഗുനിയ പകരാതിരിക്കുവാന്‍ ഉള്ള ഒരു പച്ചില മരുന്നു പ്രയോഗം ഉണ്ട് എന്ന് പറയപ്പെടുന്നു. അമല്‍പൊരി, ചിത്തിരതൈ, ചുക്ക്, മിഴഗ്, തിപ്പിലി എന്നിവ ചേര്‍ത്ത് ഉണ്ടാക്കിയ കരുപ്പട്ടി കാപ്പി കഴിച്ചാല്‍ ഈ പകര്‍ച്ച വ്യാധി പകരുന്ന വേളയില്‍ ശരീരത്തിന്റെ രോഗ പ്രതിരോധ ശേഷി വര്‍ദ്ധിപ്പിച്ച് രോഗം വരാതെ രക്ഷ നേടാം എന്ന് 2006ല്‍ ഇവിടങ്ങളില്‍ ചിക്കുന്‍ ഗുനിയ പകര്‍ന്ന വേളയിലെ അനുഭവങ്ങള്‍ തെളിയിക്കുന്നു. അമേരിക്ക തങ്ങളുടെ ജൈവ ആയുധ വികസന പരിപാടിയില്‍ പോലും ഉള്‍പ്പെടുത്തിയ വൈറസ് ആണ് ചിക്കുന്‍ ഗുനിയ എന്ന് അറിയുമ്പോള്‍ ആണ് വര്‍ഷാവര്‍ഷം പനി കണ്ട് ശീലമായ നമുക്ക് ഇത് എത്ര വലിയ വിപത്താണ് എന്ന് ബോധ്യപ്പെടുന്നത്.
- ജെ. എസ്.
|
15 July 2009
ഇറാന്‍ യാത്രാ വിമാനം തകര്‍ന്ന് വീണു : 168 മരണം
![]() വിമാനത്തില്‍ ഉണ്ടായിരുന്ന എല്ലാ യാത്രക്കാരും കൊല്ലപ്പെട്ടു. ഇറാനില്‍ കഴിഞ്ഞ ആറ് വര്‍ഷങ്ങള്‍ക്കിടയില്‍ ഉണ്ടായിട്ടുള്ള ഏറ്റവും വലിയ വിമാന ദുരന്തം ആണ് ഇത് എന്നും അധികാരികള്‍ പറഞ്ഞു. തകരുന്നതിനു മുന്പായി വിമാനത്തിന്റെ വാല്‍ ഭാഗത്ത് തീ കാണപ്പെട്ടു എന്നും അത് ആകാശത്ത് വട്ടം ചുറ്റി എന്നും ദൃക്സാക്ഷികള്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. ഒരു വലിയ സ്ഫോടന ശബ്ദത്തോടെയാണ് വിമാനം നിലത്തു പതിച്ചത്. വിമാനത്തിന്റെ ഭാഗങ്ങള്‍ അത് നിലം പതിച്ച കൃഷി സ്ഥലം ആകെ പരന്നു കിടക്കുകയാണ് എന്നും ദൃക്സാക്ഷികള്‍ പറയുന്നു. Labels: ഇറാന്‍ യാത്രാ വിമാനം, വിമാന ദുരന്തം
- ജ്യോതിസ് (e പത്രം കറസ്പോണ്ടന്റ്)
|
14 July 2009
എന്‍ഡവര്‍ വിക്ഷേപണം വീണ്ടും മാറ്റി വച്ചു
![]() അടുത്ത വിക്ഷേപണ ശ്രമം തിങ്കളാഴ്ച 0651 മണിക്കൂറില്‍ (IST) (2251GMT) നടക്കും. ജൂണ്‍ മദ്ധ്യത്തോടെ ഇന്റര്‍ നാഷണല്‍ സ്പേസ് സ്റ്റേഷനില്‍ നിന്നും എന്‍ഡവറിന്റെ വിക്ഷേപണം നടത്താന്‍ ഉദ്ദേശിച്ചിരുന്നു എങ്കിലും സാങ്കേതിക തകരാറ് കാരണം വിക്ഷേപണം നീട്ടി വയ്ക്കുക ആയിരുന്നു. ![]() 16 ദിവസത്തെ എന്‍ഡവര്‍ ദൌത്യത്തില്‍ 5 യാത്രികരുടെ ബഹിരാകാശ നടത്തവും ജപ്പാന്‍ എയ്റോ സ്പേസ് എക്സ്പ്ലൊറേഷന്‍ ഏജന്‍സിയുടെ കിബോ ലബോറട്ടറി നിര്‍മാണവും ആണ് മുഖ്യമായി ഉദേശിക്കുന്നത്. ബഹിരാകാശ സഞ്ചാരികള്‍ക്ക് പേടകത്തിന് പുറത്ത്, പരീക്ഷണങ്ങള്‍ നടത്താന്‍ ഉള്ള സജ്ജീകരണങ്ങള്‍ ഇതില്‍ ഉണ്ട്.
- ജ്യോതിസ് (e പത്രം കറസ്പോണ്ടന്റ്)
|
13 July 2009
എച്.ഐ.വി. ബാധിച്ച കുട്ടികള്‍ക്ക് പ്രത്യേകം വിദ്യാലയങ്ങള്‍ വേണമെന്ന് മന്ത്രി
![]() അമി സേവക് എന്ന സാമൂഹ്യ സേവന സംഘടന നടത്തുന്ന സേവാലയ എന്ന അനാഥാശ്രമത്തില്‍ നിന്നുള്ള 10 കുട്ടികളാണ് ജില്ലാ പരിഷദ് നടത്തുന്ന സ്കൂളില്‍ പഠിക്കുന്നത്. ഇവരുടെ കൂടെ തങ്ങളുടെ കുട്ടികളെ പഠനത്തിന് ഇരുത്താന്‍ മറ്റ് കുട്ടികളുടെ രക്ഷിതാക്കള്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് ഇവരോട് ഇനി സ്കൂളില്‍ വരരുത് എന്ന് സ്കൂള്‍ അധികൃതര്‍ പറഞ്ഞു. എച്. ഐ. വി. ക്കും എയ്ഡ്സ് രോഗത്തിനും നേരെയുള്ള വിവേചനത്തിന് എതിരെ നിയമം കൊണ്ടു വരണമെന്നും ബോധവല്‍ക്കരണത്തിനും അപ്പുറം സാധാരണക്കാരന്റെ അവകാശങ്ങളെ കുറിച്ചും കര്‍ത്തവ്യങ്ങളെ കുറിച്ചും ചിന്തിക്കണം എന്നൊക്കെ മനുഷ്യാവകാശ സംഘടനകള്‍ പറയുന്നതിനിടയിലാണ് മന്ത്രി ഇത്തരം ഒരു നിലപാടുമായി രംഗത്ത് എത്തിയത്. തങ്ങളുടെ നിലപാട് മാറ്റാന്‍ ഗ്രാമ വാസികള്‍ തയ്യാറായില്ലെങ്കില്‍ ഗ്രാമത്തിലെ മുഴുവന്‍ വികസന പ്രവര്‍ത്തനങ്ങളും നിര്‍ത്തി വെക്കും എന്ന് ജില്ലാ കലക്ടര്‍ താക്കീത് നല്‍കി കഴിഞ്ഞു. വേണ്ടി വന്നാല്‍ ഗ്രാമ സഭാംഗങ്ങള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുകയും ചെയ്യും എന്നും അദ്ദേഹം പറഞ്ഞു. കോടി കണക്കിന് രൂപ എയ്ഡ്സ് ബോധവല്‍ക്കരണത്തിനും മറ്റും സര്‍ക്കാര്‍ ചിലവഴിക്കുമ്പോള്‍ ഈ കുട്ടികളെ സമൂഹത്തില്‍ നിന്നും മാറ്റി നിര്‍ത്തുവാനും മറ്റും സര്‍ക്കാര്‍ ചിന്തിക്കുന്നത് വിരോധാഭാസമാണ്. വളരെ കുറഞ്ഞ ആയുസ്സ് മാത്രമുള്ള ഈ കുഞ്ഞുങ്ങളെ അവരുടെ ശേഷിക്കുന്ന ആയുസ്സിലെങ്കിലും ഇങ്ങനെ അകറ്റി നിര്‍ത്തുന്നത് അനുവദിക്കാന്‍ ആവില്ല എന്ന് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാണിക്കുന്നു. Labels: ആരോഗ്യം, കുട്ടികള്‍, മനുഷ്യാവകാശം
- ജെ. എസ്.
|
12 July 2009
വി.എസിനെ പി.ബി.യില്‍ നിന്നും പുറത്താക്കി
![]() Labels: അച്ചടക്ക നടപടി, വി.എസ്
- ജ്യോതിസ് (e പത്രം കറസ്പോണ്ടന്റ്)
|
ഇന്തോ - അമേരിക്കന്‍ ആണവ കരാറിന് ഭീഷണി
![]() Labels: അമേരിക്ക, സാങ്കേതികം
- ജെ. എസ്.
|
11 July 2009
മനുഷ്യ കൃത്രിമ ബീജം സൃഷ്ടിച്ചെന്ന് ബ്രിട്ടിഷ് ശാസ്ത്രജ്ഞര്‍
![]() മനുഷ്യ ഭ്രൂണ വിത്ത് കോശങ്ങളില്‍ നിന്നാണ് ഇത്തരം ബീജ കോശങ്ങളെ ഉല്‍പ്പാദിപ്പിച്ചത്. 2006ല്‍ എലിയുടെ ഭ്രൂണ വിത്ത് കോശങ്ങളില്‍ നിന്നും ബീജ കോശങ്ങള്‍ നിര്‍മ്മിച്ച അതേ അടിസ്ഥാന തത്വങ്ങള്‍ തന്നെയാണ് ഇവിടെയും ഉപയോഗപ്പെടുത്തിയത് എന്ന് അദ്ദേഹം പറഞ്ഞു. ഭ്രൂണ വിത്ത് കോശങ്ങളില്‍ ഉള്ള സവിശേഷ ജീനുകളെ 'flourescent marker' ഉപയോഗിച്ച് രേഖപ്പെടുത്തിയ ശേഷം കോശങ്ങളെ ബീജ കോശങ്ങള്‍ ആയി വിഘടിപ്പിക്കാന്‍ കഴിവുള്ള മാധ്യമത്തില്‍ (media) ഇവയെ വളര്‍ത്തിയെടുത്തു. ഇവയില്‍ മൂന്ന് ശതമാനം കോശങ്ങളില്‍ 'meiosis' എന്ന തരം കോശ വിഭജനങ്ങള്‍ നടക്കുകയുണ്ടായി. ഇതില്‍ ചില കോശങ്ങള്‍ക്ക് ബീജ കോശങ്ങള്‍ പോലെ തന്നെ വാല്‍ ഭാഗങ്ങളും ചലന ശേഷിയും ഉണ്ടായി എന്നും ഗവേഷണത്തില്‍ തെളിഞ്ഞു. 'Stem Cells and Development' എന്ന ജേര്‍ണലില്‍ ആണ് ഈ ഗവേഷണ ഫലങ്ങള്‍ പ്രസിദ്ധീകരിച്ചത്. ഈ കൃത്രിമ ബീജങ്ങളെ പാരമ്പര്യ രോഗങ്ങളും വന്ധ്യതയും തടയുന്നതിലേയ്ക്കുള്ള പരീക്ഷണാ മാതൃക ആക്കുന്നതിനു മുന്പായി നിരവധി പഠനങ്ങള്‍ക്ക് വിധേയമാക്കേണ്ടതുണ്ട്. എന്നാല്‍ ഈ കോശങ്ങളുടെ ഘടനയെ കുറിച്ചുള്ള ഗവേഷണങ്ങള്‍ നടക്കുന്നതേ ഉള്ളു എന്നും ഈ ശാസ്ത്ര സംഘം അറിയിച്ചു. ![]() പരീക്ഷണങ്ങളിലൂടെ ഉണ്ടാക്കി എടുത്ത കൃത്രിമ ബീജങ്ങളെ പൂര്‍ണ്ണമായും യഥാര്‍ഥ ബീജങ്ങള്‍ ആണെന്ന് പറയാന്‍ ആവില്ല. എങ്കിലും അടിസ്ഥാനപരമായി ബീജങ്ങള്‍ക്ക് ഉള്ള നിരവധി സവിശേഷതകള്‍ ഇവയ്ക്കു ഉണ്ടെന്നുള്ള കരിം നയെര്‍ണിയയുടെ അവകാശ വാദം 'നേചര്‍' മാസിക റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതേ ഗവേഷക സംഘം തന്നെ ഇതുമായി ബന്ധപ്പെട്ട പുതിയ പ്രോജെക്ടുകളില്‍ പരീക്ഷണങ്ങള്‍ തുടരുന്നുണ്ട്. ഈ ഗവേഷണങ്ങള്‍ വിജയിച്ചാല്‍ പുരുഷ വന്ധ്യതയ്ക്ക് പരിഹാരം ആവും. ഏതു വ്യക്തികളുടെ ഭ്രൂണ വിത്ത് കോശങ്ങളില്‍ നിന്നും ബീജ കോശങ്ങള്‍ ഉല്‍പ്പാദിപ്പിക്കാന്‍ ഈ ഗവേഷണ ഫലങ്ങള്‍ പ്രയോജനപ്പെടുത്താന്‍ കഴിയുമെന്നും ഇതോടെ ശാസ്ത്രജ്ഞര്‍ പ്രത്യാശിക്കുന്നു. Labels: കൃത്രിമ ബീജം
- ജ്യോതിസ് (e പത്രം കറസ്പോണ്ടന്റ്)
|
ആഗോള പ്രശ്ന പരിഹാരത്തിന് ഇന്ത്യന്‍ പങ്കാളിത്തം അനിവാര്യം - ഒബാമ
![]()
- ജെ. എസ്.
|
അന്താരാഷ്ട്ര സംഘടനകള്‍ ഉടച്ചു വാര്‍ക്കാന്‍ സമയമായി - മന്‍മോഹന്‍ സിംഗ്
![]() Labels: അന്താരാഷ്ട്രം, ഇന്ത്യ
- ജെ. എസ്.
|
മോതിര തിളക്കവുമായി സാനിയ
![]() ഹൈദെരാബാദിലെ പ്രശസ്തമായ യൂണിവേഴ്‌സല്‍ ബേക്കറീസിന്റെയും ഹോട്ടല്‍ ശൃംഖലകളുടെയും ഉടമ അദില്‍ മിര്‍സയുടെ മകനാണ് സോരാബ്. ബി.കോം ബിരുദധാരിയായ സോരാബ് ഇപ്പോള്‍ വിദേശത്ത് എം.ബി.എ വിദ്യാര്‍ഥിയാണ്. വിവാഹം ഉടനെ ഉണ്ടാവില്ല എന്നും ഉടന്‍ ടെന്നിസില്‍ നിന്ന് വിരമിക്കാന്‍ തീരുമാനം എടുത്തിട്ടില്ലെന്നും സാനിയയുടെ പിതാവ് ഇമ്രാന്‍ മിര്‍സ പറഞ്ഞു. ![]() ഹൈദെരാബാദിലെ പഞ്ചനക്ഷത്ര ഹോട്ടല്‍ ആയ താജ് കൃഷ്ണയില്‍ ആയിരുന്നു ശക്തമായ സുരക്ഷകളോടെ ചടങ്ങുകള്‍ നടന്നത്. ബന്ധുക്കളും സുഹൃത്തുക്കളും പ്രത്യേക ക്ഷണിതാക്കള്‍ക്കും മാത്രമാണ് പ്രവേശനം ഉണ്ടായിരുന്നത്. പ്രാദേശിക ദേശീയ മാധ്യമങ്ങളുടെ ഒരു വന്‍ സംഘം തന്നെ സാനിയയുടെ വിവാഹം നടന്ന താജ് കൃഷ്ണയുടെ മുന്നില്‍ തമ്പടിച്ചിരുന്നു. സാനിയയുമായി പ്രണയത്തിലാണ്, വിവാഹം ചെയ്യണം തുടങ്ങിയ ആവശ്യങ്ങളുമായി ഒരു മലയാളി യുവാവും ഒരു ഉത്തര്‍പ്രദേശ്കാരനും സാനിയയുടെ വീട്ടില്‍ വിവാഹ നിശ്ചയ വാര്‍ത്ത വന്നതോടെ അതിക്രമിച്ചു കയറിയിരുന്നു. ഇതേ തുടര്‍ന്ന് വന്‍ സുരക്ഷ ആണ് ചടങ്ങ് നടന്ന സ്ഥലത്ത് ഏര്‍പ്പെടുത്തിയിരുന്നത്. Labels: വിവാഹ നിശ്ചയം, സാനിയ മിര്‍സ
- ജ്യോതിസ് (e പത്രം കറസ്പോണ്ടന്റ്)
|
ഏറണാകുളം കളക്റ്ററേറ്റില്‍ ബോംബ് സ്ഫോടനം
![]() പോലീസ് എത്തി സംഭവ സ്ഥലത്ത് നിന്നും ജീവനക്കാരെ ഒഴിപ്പിച്ചു. പൈപ്പ് ബോംബ് ആണെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. കലക്ടര്‍ എം.ബീനയുടെ നേതൃത്വത്തിലുള്ള സംഘം ഇന്നലെ വൈകുന്നേരം സംഭവ സ്ഥലം സന്ദര്‍ശിച്ചു. എറണാകുളം സിറ്റി പോലീസ് കമ്മിഷണര്‍ മനോജ് എബ്രഹാമിനാണ് അന്വേഷണത്തിന്റെ ചുമതല നല്‍കിയിരിക്കുന്നത്. അന്യ സംസ്ഥാനങ്ങളിലേയ്ക്കും അന്വേഷണം വ്യാപിപ്പിക്കും. സംസ്ഥാനത്ത് മുന്‍പ് ഉണ്ടായിട്ടുള്ള സ്ഫോടനങ്ങളുമായുള്ള സാമ്യം തള്ളിക്കളയാന്‍ ആവുന്നതല്ല എന്നും അദ്ദേഹം സൂചിപ്പിച്ചു. രാസ പരിശോധനാ ഫലം ഇന്ന് അറിവാകും എന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ പ്രധാനപ്പെട്ട ഓഫീസുകളുടെ സുരക്ഷ ശക്തമാക്കേണ്ടതുണ്ടെന്നും അദ്ദേഹം ഓര്‍മ്മപ്പെടുത്തി. ഡിജിറ്റല്‍ ക്യാമറ ഉള്‍പ്പെടെയുള്ള സുരക്ഷാ സംവിധാനങ്ങള്‍ ഈ ഓഫീസുകളില്‍ വന്നു പോകുന്നവരെ നിരീക്ഷിക്കാനായി ഉപയോഗിക്കേണ്ടതുണ്ട്. കളക്റ്ററേറ്റ് സ്ഫോടനത്തെ കുറിച്ചുള്ള അടിയന്തര റിപ്പോര്‍ട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്. കേരളത്തില്‍ അടുത്ത കാലത്തായി ഭീകര പ്രവര്‍ത്തനങ്ങള്‍ ശക്തം ആകുന്നതായി കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരുന്നു. കേരളം തീവ്രവാദ പ്രവര്‍ത്ത നങ്ങള്‍ക്ക് വേദിയാവുകയാണ് എന്ന ആരോപണം ഈ സംഭവത്തോടെ കൂടുതല്‍ ശക്തം ആവുകയാണ്. Labels: ഏറണാകുളം, ബോംബ് സ്ഫോടനം
- ജ്യോതിസ് (e പത്രം കറസ്പോണ്ടന്റ്)
|
10 July 2009
ഈണം - സ്വതന്ത്ര മലയാള സംഗീത സംരംഭം
![]() പൈറസിയുടെ യാതൊരു നൂലാമാലകളും കൂടാതെ ആര്‍ക്കും സ്വതന്ത്രമായി ഈണം വെബ് സൈറ്റില്‍ നിന്നും ഗാനങ്ങള്‍ ഡൌണ്‍ലോഡു ചെയ്ത് ആസ്വദിക്കാം. ബ്ലോഗിലെ സംഗീത പ്രേമികളുടെ മനസ്സില്‍ ദീര്‍ഘ കാലമായി നില നിന്നിരുന്ന, മലയാളത്തിനു മാത്രമായി ഒരു സ്വതന്ത്ര സംഗീത സംരംഭം വേണമെന്ന ചിന്തയില്‍ നിന്നുമാണ് “ഈണ”ത്തിന്റെ പിറവി. കഴിവുള്ള ധാരാളം കലാകാരന്മാര്‍ക്ക് അവസരം ലഭിക്കാതെ പോകുന്നുണ്ട് എന്ന തിരിച്ചറിവും സാങ്കേതിക വിദ്യയുടെ പിന്‍ബലത്താല്‍ എന്തും സാദ്ധ്യമാകും എന്ന ആത്മ വിശ്വാസവുമാണ് ഒരു തരത്തില്‍ ഇത്തരം ഒരാശയത്തിലേക്ക് ഇതിന്റെ അണിയറ പ്രവര്‍ത്തകരെ എത്തിച്ചത്. ![]() ഈണത്തിന്റെ അണിയറ ശില്‍പ്പികള്‍ ലോകത്തിന്റെ പല ഭാഗങ്ങളിലും ജോലി ചെയ്യുന്ന, പരസ്പരം നേരില്‍ കണ്ടിട്ടില്ലാത്ത ഒരു പറ്റം സംഗീത പ്രേമികളായ ബ്ലോഗര്‍മാരുടെ കൂട്ടായ്മയാണ് ഈ സംരംഭത്തിനു പിന്നില്‍. ബഹുവ്രീഹി എന്ന ബ്ലോഗറുടെ സംഗീത സംവിധാന പരീക്ഷണങ്ങളായിരുന്നു ഈണത്തിന്റെ ആദ്യ തീപ്പൊരി. ബഹുവും കിരണും പ്രതിഭാധനനായ ഗായകന്‍ രാജേഷും ഒരുമിച്ചു ചേര്‍ന്നതോടെ അതൊരു കൂട്ടായ സംരംഭമാക്കാന്‍ തീരുമാനമായി. ഭക്തി ഗാന പബ്ലിഷിംഗ് രംഗത്ത് പ്രൊഫഷണല്‍ പരിചയമുള്ള നിശീകാന്ത് (ബൂലോഗ നാമധേയം ചെറിയനാടന്‍) ബൂലോഗത്ത് എത്തിയതോടെ ലക്ഷ്യത്തിലേക്കുള്ള മുന്നേറ്റമായി. നിരന്തരമായ ചര്‍ച്ചകളിലൂടെ വ്യക്തമായ ലക്ഷ്യം രൂപപ്പെടുത്തുകയും 2009 ജൂണ്‍ മാസത്തില്‍ ഈണത്തിന്റെ ആദ്യ ഗാന സമാഹാരം പുറത്തിറക്കണം എന്ന്‍ തീരുമാനിക്കുകയും ഉണ്ടായി. ആദ്യ സമാഹാരത്തില്‍ ഒന്‍പതു ഗാനങ്ങള്‍ ഉണ്ടാവണമെന്നും അവ ഒന്‍പതു വ്യത്യസ്ത തീമുകളെ ആസ്പദമായി ആയിരിക്കണമെന്നും തീരുമാനിച്ചിരുന്നു. അതനുസരിച്ച് നിലവില്‍ ബൂലോഗത്തിലെ അറിയപ്പെടുന്ന ഗായകരേയും ഗാന, കവിതാ രചയിതാക്കളേയും മറ്റും ഇതിനായി ബന്ധപ്പെട്ടു. ‘സകല കലാ വല്ലഭന്‍‘ എന്ന പേരിനു സര്‍വ്വഥാ യോഗ്യനായ എതിരന്‍ കതിരവന്‍ എന്ന ബ്ലോഗര്‍ ആയിരുന്നു പലപ്പോഴും ഇവര്‍ക്ക് ആവശ്യമായ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കി കൊണ്ടിരുന്നത്. ഒന്നല്ല, അനേകം വ്യക്തമായ ഉദ്ദേശ ലക്ഷ്യങ്ങ ളോടെയാണ് “ഈണം” മുന്നിട്ടിറങ്ങുന്നത്. കഴിവുള്ള ഗായകര്‍ക്ക്, തങ്ങളുടെ ശബ്ദം പുറം ലോകത്തേക്ക് എത്തിക്കുന്ന ഒരു സഹായിയായി, സ്വന്തം രചനകള്‍ പുസ്തക താളുകളില്‍ അല്ലെങ്കില്‍ ബ്ലോഗിലെ പോസ്റ്റുകളില്‍ മാത്രം ഒതുക്കി നിര്‍ത്തേണ്ടി വരുന്ന പ്രതിഭാ ധനരായ എഴുത്തുകാര്‍ക്ക് ഒരു വേദിയായി, അക്ഷര ക്കൂട്ടങ്ങള്‍ക്ക് സംഗീതം നല്‍കി അനുപമ ഗാനങ്ങളായി രൂപപ്പെടുത്താന്‍ കഴിയുന്ന പ്രതിഭാ ധനരായ യുവ സംഗീത സംവിധായ കര്‍ക്കൊരു സങ്കേതമായി “ഈണം” എന്നും ഉണ്ടാകും എന്ന് ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ പറഞ്ഞു. കവി ഭാവനയിലൂടെ മാത്രം നാം കണ്ടറിഞ്ഞ ‘ഏക ലോക’ മെന്ന ദര്‍ശനത്തെ യാഥാര്‍ത്ഥ്യമാക്കി, ഭൂലോകത്തിന്റെ ഏതു കോണിലുമുള്ള മനസ്സുകളേയും വിരല്‍ തുമ്പിലൂടെ തൊട്ടറിയാന്‍ പര്യാപ്തമാക്കിയ ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്താല്‍, പരസ്പരം കാണാതെ ലോകത്തിന്റെ പല ഭാഗത്തിരുന്ന് മെനഞ്ഞെടു ത്തവയാണീ ഗാനങ്ങളെല്ലാം തന്നെ. ആയതിനാല്‍, കുറ്റങ്ങളും കുറവുകളും സ്വാഭാവികം. ആ പോരായ്മകള്‍ ചൂണ്ടിക്കാട്ടി വരും കാല സംരംഭങ്ങള്‍ക്ക് “ഈണ”ത്തിന് മാര്‍ഗ്ഗ നിര്‍ദ്ദേശം നല്‍കാന്‍ ഏവരും മുന്നിട്ടു വരണമെന്ന് ഇവര്‍ അഭ്യര്‍ത്ഥിക്കുന്നു. ഇന്റെര്‍നെറ്റ് മലയാളത്തിന്റെ പുരോഗതിയ്ക്ക് നിദാനമായ എല്ലാ സ്വതന്ത്ര സംരംഭങ്ങള്‍ക്കും അതിന്റെ പ്രതിഭാധനരായ ശില്‍പ്പികള്‍ക്കും “ഈണ”ത്തിന്റെ ഈ ആദ്യ ഗാനോപഹാരം ഇതിന്റെ ശില്‍പ്പികള്‍ സമര്‍പ്പണം ചെയ്തിരിക്കുന്നു. Labels: ഇന്റര്‍നെറ്റ്, ബ്ലോഗ്, സംഗീതം
- ജെ. എസ്.
|
ചൈന മുസ്ലിം പള്ളികള്‍ അടച്ചു പൂട്ടി
![]() ![]() ജനക്കൂട്ടത്തെ നിയന്ത്രിക്കുന്ന പോലീസ് കലാപങ്ങള്‍ക്കു പിന്നില്‍ അല്‍ ഖൈദ ആണ് എന്നതിന് വ്യക്തമായ തെളിവുകള്‍ ലഭിച്ചിട്ടുണ്ട് എന്ന് ചൈന അറിയിച്ചു. പ്രശ്നങ്ങള്‍ വഷളായതിനെ തുടര്‍ന്ന് ചൈനീസ് പ്രസിഡണ്ട് ഹൂ ജിണ്ടാവോ ഇറ്റലിയില്‍ നടക്കുന്ന ജി-8 ഉച്ചകോടിയില്‍ നിന്നും അടിയന്തിരമായി ചൈനയിലേക്ക് മടങ്ങി. Labels: ക്രമസമാധാനം
- ജെ. എസ്.
|
08 July 2009
സാമ്പത്തിക മാന്ദ്യത്തിനു കാരണം സമ്പന്ന രാഷ്ട്രങ്ങള്‍ - മന്‍മോഹന്‍ സിംഗ്
![]() Labels: അന്താരാഷ്ട്രം, ഇന്ത്യ, പരിസ്ഥിതി, സാമ്പത്തികം
- ജെ. എസ്.
|
06 July 2009
പുരോഗതി തടയാന്‍ ഉപരോധത്തിന് കഴിയില്ല - ബാഷിര്‍
![]() ![]() സുഡാന്‍ നിര്‍മ്മിച്ച സഫാത്-01 എന്ന വിമാനം ഇന്നലെ പുറത്തിറക്കിയ സഫാത്-01 എന്ന വിമാനം ചൈനയുടേയും റഷ്യയുടേയും സഹായത്തോടെ ഏതാണ്ട് 80 ശതമാനവും സുഡാനില്‍ തന്നെ നിര്‍മ്മിച്ചതാണ്. രണ്ട് പേര്‍ക്ക് ഇരിക്കാവുന്നതും പ്രൊപ്പല്ലര്‍ കൊണ്ട് പറക്കുന്നതുമായ ഈ വിമാനത്തിന്റെ ചിലവ് 15000 ഡോളര്‍ വരും. പത്ത് വിമാനങ്ങള്‍ കൂടി നിര്‍മ്മിക്കാനാണ് പദ്ധതി. തങ്ങള്‍ക്ക് സ്വന്തമായി ആയുധങ്ങളും ടാങ്കുകളും മിസ്സൈലുകളും തോക്കുകളും മറ്റും നിര്‍മ്മിക്കാനുള്ള ശേഷിയുണ്ടെന്ന് ചടങ്ങിന് സാക്ഷ്യം വഹിക്കാന്‍ എത്തിയ നൂറ് കണക്കിന് അനുയായികളോട് പ്രഖ്യാപിച്ച ബാഷിര്‍ ഈ വിമാനത്തിന്റെ നിര്‍മ്മാണത്തോടെ സുഡാന്‍ ഒരു പുതിയ മേഖല കൂടി കീഴടക്കിയിരിക്കുന്നു എന്നറിയിച്ചു. ഉപരോധങ്ങള്‍ നമ്മുടെ പുരോഗതിയെ തടയില്ല. നമ്മള്‍ ഈ ചെയ്യുന്നത് നമ്മുടെ ശത്രുക്കളെ അരിശം കൊള്ളിക്കും. നമ്മളെ തകര്‍ക്കാന്‍ അവര്‍ തന്ത്രങ്ങള്‍ മെനഞ്ഞു, ഗൂഢാലോചന നടത്തി, കലാപകാരികളെ അഴിച്ചു വിട്ടു, കലാപങ്ങള്‍ സൃഷ്ടിച്ചു, അയല്‍ രാജ്യങ്ങളെ നമുക്ക് എതിരാക്കി, നയതന്ത്ര, സാമ്പത്തിക, രാഷ്ട്രീയ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തി. എന്നിട്ടും ദൈവത്തിന്റെ ശക്തി സുഡാനെ മുന്നോട്ട് തന്നെ നയിക്കുന്നു എന്നും ബാഷിര്‍ പറഞ്ഞു. ലോകത്തിലെ ഏറ്റവും അധികം മനുഷ്യാവകാശ ലംഘനം നടക്കുന്ന പ്രദേശങ്ങളില്‍ ഒന്നായി ഐക്യ രാഷ്ട്ര സഭ കണക്കാക്കുന്ന സുഡാന്റെ ഡര്‍ഫറില്‍ 2003ല്‍ തുടങ്ങിയ കലാപങ്ങളിലും തുടര്‍ന്നു നടന്നു വരുന്ന സംഘര്‍ഷങ്ങളിലുമായി 300000 പേര്‍ കൊല്ലപ്പെട്ടു എന്നാണ് ഐക്യ രാഷ്ട്ര സഭയുടെ നിഗമനം. 27 ലക്ഷം പേര്‍ക്കെങ്കിലും കിടപ്പാടം ഉപേക്ഷിച്ച് പലായനം ചെയ്യേണ്ടി വന്നിട്ടുണ്ട് എന്നും അനുമാനിക്കപ്പെടുന്നു. Labels: അന്താരാഷ്ട്രം, മനുഷ്യാവകാശം, വ്യവസായം
- ജെ. എസ്.
|
05 July 2009
ശബ്ദ രഹിതമായ കാറുകള്‍ക്ക് ജപ്പാനില്‍ വിലക്ക്
![]() അന്ധരായ കാല്‍നട യാത്രക്കാരുടെ സുരക്ഷയെ കരുതിയാണ് ഈ ആവശ്യം ഉന്നയിക്കുന്നത്. അന്ധരായ കാല്‍ നടക്കാര്‍ക്ക് ഹൈബ്രിഡ് വാഹനങ്ങള്‍ വളരെ അപകടകരമാണെന്ന് ജപ്പാന്‍ ഗതാഗത മന്ത്രാലയത്തിലെ ഒരു ഉദ്യോഗസ്ഥന്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. ജപ്പാനില്‍ എറ്റവും കൂടുതല്‍ വിറ്റഴിയുന്നവയാണ് ഹൈബ്രിഡ് വാഹനങ്ങള്‍. ഇന്ധനത്തില്‍ നിന്നും ബാറ്ററിയിലേയ്ക്ക് മാറുമ്പോള്‍ യാതൊരു വിധ ശബ്ദവും ഇത്തരം വാഹനങ്ങള്‍ പുറപ്പെടുവിക്കില്ല എന്നതാണ് സവിശേഷത. ഈ വര്ഷം അവസാനത്തോടെ ഈ വിഷയം പഠിക്കാനായി നിയോഗിച്ച പാനല്‍ ഗതാകത മന്ത്രാലയത്തിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. കാല്‍ നടക്കാരുടെ സാന്നിധ്യത്തില്‍ ശബ്ദം പുറപ്പെടുവിക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തണം എന്ന് ഈ പാനല്‍ കാര്‍ നിര്‍മ്മാതാക്കളോട് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഇത് വരെ ടൊയോട്ടോയില്‍ നിന്ന് ഇതിന് അനുകൂലമായ ഒരു പ്രതികരണം ലഭിച്ചിട്ടില്ല. 1997ലാണ് ലോകത്തെ ഏറ്റവും ജനപ്രിയ ഹൈബ്രിഡ് കാറായ 'prius' ടൊയോട്ടോ പുറത്തിറക്കിയത്.
- ജ്യോതിസ് (e പത്രം കറസ്പോണ്ടന്റ്)
|
പോളിറ്റ് ബ്യൂറോ അവസാനിച്ചു : കേരളത്തിന്റെ കാര്യം തീരുമാനം ആയില്ല
![]() വിഭിന്ന അഭിപ്രായങ്ങള്‍ ആണ് യോഗത്തില്‍ ഇന്ന് ഉയര്‍ന്നത്. വി.എസിന് എതിരെ അച്ചടക്ക നടപടി സ്വീകരിക്കാന്‍ പോളിറ്റ് ബ്യൂറോ കേന്ദ്ര കമ്മറ്റിയോട് ആവശ്യപ്പെടും എന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ലാവലിന്‍ പ്രശ്നത്തില്‍ അച്ചടക്ക നടപടി വേണം എന്ന് സീതാറാം യെച്ചൂരിയും മണിക്ക് സര്‍ക്കാരും നിര്‍ദേശിച്ചു. എന്നാല്‍ പ്രകാശ് കാരാട്ട്, പിണറായി വിജയന് അനുകൂലമായ നിലപാട് ആണ് യോഗത്തില്‍ എടുത്തത്.
- ജ്യോതിസ് (e പത്രം കറസ്പോണ്ടന്റ്)
|
ധാര്‍മ്മികതയേക്കാള്‍ പ്രധാനം മൌലിക അവകാശം - ഹൈക്കോടതി
![]() സ്വവര്‍ഗ്ഗ രതി കുറ്റകരമല്ലാതാക്കുന്ന വിധി പ്രസ്താവിക്കവെയാണ് കോടതി ഈ ഉത്തരവ് ഇറക്കിയത്. സ്വവര്‍ഗ്ഗ രതി പൊതു ധാര്‍മ്മികതക്ക് എതിരാണെന്നും നിയമ സാധുത ലഭിക്കുന്ന പക്ഷം സമൂഹത്തിന്റെ ധാര്‍മ്മിക അധഃപതനത്തിന് അത് ഇടയാക്കും എന്ന സര്‍ക്കാര്‍ നിലപാട് കോടതി തള്ളിക്കളഞ്ഞു. പ്രായപൂര്‍ത്തിയായവര്‍ തമ്മില്‍ സ്വകാര്യമായി പരസ്പര സമ്മതത്തോടെ നടത്തുന്ന ലൈംഗിക വൃത്തിയെ നിയന്ത്രിക്കാന്‍ പൊതു ധാര്‍മ്മികതയുടെ പേരില്‍ പീനല്‍ കോഡിലെ 377-ാം വകുപ്പ് നിലനിര്‍ത്തണം എന്ന ഇന്ത്യന്‍ യൂണിയന്റെ നിലപാട് അംഗീകരിക്കാന്‍ തങ്ങള്‍ക്ക് ആവില്ല എന്ന് 105 പേജ് വരുന്ന വിധി പ്രസ്താവനയില്‍ കോടതി ചൂണ്ടിക്കാട്ടി. Labels: കോടതി
- ജെ. എസ്.
1 Comments:
Links to this post: |
ഇടമറുക് അനുസ്മരണ സെമിനാര്‍
![]() Labels: തത്വശാസ്ത്രം
- ജെ. എസ്.
|
04 July 2009
വീണ്ടും ചില 'വിംബിള്‍ഡണ്‍ ' വീട്ടു കാര്യങ്ങള്‍: വിജയം സെറീനയ്ക്ക്
![]() ![]() തുടര്‍ച്ചയായ രണ്ടാം വര്‍ഷമാണ് വിംബിള്‍ഡണ്‍ ഫൈനലില്‍ ഇവര്‍ ഏറ്റു മുട്ടുന്നത്. വിംബിള്‍ഡണില്‍ ഇവര്‍ നേര്‍ക്ക് നേര്‍ പോരാടുന്നത് നാലാം തവണയും. കഴിഞ്ഞ വര്ഷം വിജയം വീനസിനോടൊപ്പം ആയിരുന്നു. ഇക്കുറി ആദ്യ സെറ്റില്‍ നന്നായി പൊരുതിയ വീനസ് രണ്ടാം സെറ്റില്‍ വലിയ ഏറ്റുമുട്ടല്‍ കൂടാതെ കീഴടങ്ങുകയായിരുന്നു. വനിതാ സിംഗിള്‍ ടെന്നിസില്‍ രണ്ടാം സീടുകാരിയാണ് സെറീന ഇപ്പോള്‍. Labels: വിംബിള്‍ഡണ്‍, സെറീന
- ജ്യോതിസ് (e പത്രം കറസ്പോണ്ടന്റ്)
|
മാധ്യമ പ്രവര്‍ത്തകര്‍ക്ക് റയില്‍വെ ബജറ്റില്‍ യാത്രാ ഇളവുകള്‍
![]() ഇപ്പോള്‍ കൂപ്പണ്‍ ഉപയോഗിച്ച് ആണ് ഇളവുകള്‍ ഉപയോഗിക്കപ്പെടുന്നത്. അതിനു പകരം ഫോട്ടോ പതിച്ച റെയില്‍വെ ഐഡന്റിടി കാര്‍ഡ് നല്‍കും. ഇത് ക്രെഡിറ്റ് കാര്‍ഡ് ആയും ഉപയോഗിക്കാം. വര്‍ഷത്തില്‍ ഒരിക്കല്‍ ഭാര്യയോടൊപ്പം യാത്ര ചെയ്യാനും ഈ 50 ശതമാനം ഇളവ് ഉപയോഗപ്പെടുത്താം. Labels: പത്രപ്രവര്‍ത്തകര്‍ക്ക്, യാത്രാ ഇളവുകള്‍, റയില്‍വെ
- ജ്യോതിസ് (e പത്രം കറസ്പോണ്ടന്റ്)
|
വീരേന്ദ്ര കുമാറിന് വേണമെങ്കില്‍ പാര്‍ട്ടി വിട്ടു പോകാം : ദേവ ഗൌഡ
![]() ജനതാദള്‍ കേരള ഘടകം അധ്യക്ഷന്‍ എം.പി. വീരേന്ദ്ര കുമാറിന് വേണമെങ്കില്‍ പാര്‍ട്ടി വിട്ടു പോകാമെന്നും അദ്ധേഹം പറഞ്ഞു. ജനതാദള്‍ കേരള ഘടകം സെക്രട്ടറി ജനറല്‍ കെ. കൃഷ്ണന്കുട്ടിയെ സസ്പെന്ഡ് ചെയ്ത തീരുമാനം യോഗം അംഗീകരിച്ചു. എന്നാല്‍ ദേശീയ എക്സിക്യൂട്ടീവ് എടുത്ത തീരുമാനം ഏകകണ്ഠം അല്ല എന്ന് വീരേന്ദ്രകുമാര്‍ അറിയിച്ചു. കേരളത്തിലെ ജനതാ ദളിന്റെ നിലപാട് സംബന്ധിച്ച അവസാന തീരുമാനം ജൂലൈ 12 ന് നടക്കുന്ന സംസ്ഥാന കമ്മറ്റിയ്ക്ക് ശേഷം ആയിരിക്കും എന്നും അദ്ദേഹം പറഞ്ഞു. Labels: ജനതാദള്‍, വീരേന്ദ്രകുമാര്‍
- ജ്യോതിസ് (e പത്രം കറസ്പോണ്ടന്റ്)
|
കാവുകളെ സംരക്ഷിക്കാന്‍ കേന്ദ്ര പദ്ധതി വരുന്നു
![]() കാവുകളിലെ ജൈവ വൈവിധ്യം സംരക്ഷിക്കാന്‍ വേണ്ട സാമ്പത്തിക സഹായവും മാര്‍ഗ നിര്‍ദേശങ്ങളും വനം വകുപ്പ് നല്‍കും. ഓരോ ജില്ലകളില്‍ നിന്നും ജൈവ വൈവിധ്യം ഉള്ള 5 കാവുകള്‍ വീതം തെരഞ്ഞെടുക്കും. കാവുകള്‍ ഏറ്റെടുക്കാതെ തന്നെ ജൈവ വൈവിധ്യം സംരക്ഷിക്കാന്‍ ആവശ്യമായ സഹായം നല്‍കുക മാത്രം ആണ് വനം വകുപ്പിന്റെ ലക്‌ഷ്യം. കാവുകളിലെ ആചാരാനുഷ്ടാനങ്ങള്‍ക്ക് മാറ്റമൊന്നും വരുത്താതെ സംരക്ഷണം നല്‍കും. നശിച്ചു കൊണ്ടിരിക്കുന്ന അപൂര്‍വ വൃക്ഷങ്ങള്‍ നട്ടു പിടിപ്പിക്കുക, അവിടുത്തെ ജൈവ വൈവിധ്യത്തെ കുറിച്ച് പഠിക്കുക, പക്ഷി മൃഗാദികള്‍ക്ക് വേണ്ട ആവാസ വ്യവസ്ഥ ഒരുക്കുക, ഓരോ കാവുകളുടെയും ചരിത്രം രേഖപ്പെടുത്തുക, ഇതുമായി ബന്ധപ്പെട്ട് ഡോകുമെന്ററി തയ്യാറാക്കുക എന്നിവയാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങള്‍. Labels: കാവുകള്‍, ജൈവ വൈവിധ്യം
- ജ്യോതിസ് (e പത്രം കറസ്പോണ്ടന്റ്)
1 Comments:
Links to this post: |
നിക്കരാഗ്വ മാധ്യമങ്ങളെ നിശ്ശബ്ദമാക്കി
![]() പ്രസിഡണ്ട് ഡാനിയല്‍ ഒര്‍ട്ടേഗയുടെ തെരഞ്ഞെടുപ്പ് തിരിമറികളെ തുടര്‍ന്ന് യൂറോപ്യന്‍ രാജ്യങ്ങളും അമേരിക്കയും നിക്കരാഗ്വക്കുള്ള സാമ്പത്തിക സഹായം നിര്‍ത്തി വെച്ചിട്ടുണ്ട്. ഐ.എം.എഫ്. പദ്ധതികളും മരവിപ്പിക്കുന്നതോടെ നിക്കരാഗ്വ കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ ആകും എന്നാണ് സൂചന. Labels: അന്താരാഷ്ട്രം
- ജെ. എസ്.
|
ഖുര്‍ ആന്‍ അധിഷ്ഠിത ചിത്ര പ്രദര്‍ശനം
![]() ![]() വിശുദ്ധ ഖുര്‍ ആനിലെ ആത്മീയവും തത്വശാസ്ത്രപരവുമായ ദൃശ്യ വൈവിധ്യം ലോകമെമ്പാടും ഉള്ള കലാകാരന്മാര്‍ക്ക് എന്നും പ്രചോദനം നല്‍കി പോരുന്ന ഒന്നാണ്. ആശയങ്ങള്‍ സംവദിക്കുന്നതിന് ഏറെ ശക്തമായ ഒരു മാധ്യമം ആണ് ചിത്രകല. ഇത്തരം ഒരു സംരംഭവും ആയി മുന്നോട്ട് വന്ന ‘തനിമ കലാ സാഹിത്യ വേദി’ പുരോഗമന സാംസ്കാരിക പ്രവര്‍ത്തകരുടെ ഒരു കൂട്ടായ്മയാണ്. - ജോബ് മാളിയേക്കല്‍ Labels: കല, സംസ്ക്കാരം
- ജെ. എസ്.
|
റെയില്‍വേ ബജറ്റ് കേരളത്തിന്റെ വികസനത്തിന് സഹായകരം - കെ. വി. തോമസ്
കേന്ദ്ര റെയില്‍വേ കേരളത്തോട് വളരെ അനുഭാവ പൂര്‍വ്വമായ സമീപനമാണ് ഇക്കുറി ഉണ്ടായിരിക്കുന്നത് എന്ന് കേന്ദ്ര കൃഷി വകുപ്പ് സഹ മന്ത്രി പ്രൊഫ്. കെ. വി. തോമസ് അഭിപ്രായപ്പെട്ടു. പുതിയ ട്രെയിനുകളും പാത ഇരട്ടിപ്പിക്കലും മേല്‍ പാലങ്ങളും പുതിയ പാതകളും കേരളത്തിന്റെ വികസനത്തിന് ഏറെ സഹായകരം ആണ്. എറണാകുളം റെയില്‍ വേ സ്റ്റേഷനോട് ചേര്‍ന്ന് നിര്‍മ്മിക്കും എന്ന് ബജറ്റില്‍ ഉള്‍ക്കൊള്ളിച്ച വിവിധോദ്ദേശ കോംപ്ലക്സ് കേരളത്തിന്റെ വികസനത്തോടൊപ്പം ശ്രദ്ധേയമായ വികസനം എറണാകുളം ജില്ലക്ക് ലഭിക്കും എന്നതും ജില്ലയിലെ ജനങ്ങള്‍ക്ക് ഏറെ പ്രതീക്ഷ നല്‍കുന്നതാണ്. എറണാകുളം തൃച്ചിനാപള്ളി ട്രെയിന്‍ നാഗപട്ടണം വരെ നീട്ടുക വഴി വേളാങ്കണ്ണി തീര്‍ത്ഥാടകര്‍ക്ക് വളരെ അനുഗ്രഹം ആകും, തിരുവനന്തപുരം എറണാകുളം ജനശതാബ്ദി കോഴിക്കോട്ടേക്ക് നീട്ടുക വഴി കേരളത്തിലെ മെട്രോ നഗരങ്ങളെ ബന്ധിപ്പിക്കുവാനും ഇതു വഴി മലബാറിന്റെ വികസനവും സാധ്യം ആകുന്നു.
എറണാകുളം ജില്ലയിലെ നെട്ടൂരിലെ റെയില്‍വേ മേല്‍പ്പാലം ജനങ്ങളുടെ ഏറെ നാളത്തെ ആവശ്യം ആയിരുന്നു. ഈ ബജറ്റില്‍ തന്നെ മേല്‍പ്പാലത്തിന് അനുമതി നല്‍കണമെന്ന തന്റെ ആവശ്യം സാക്ഷാല്‍ക്കരിച്ചതില്‍ അദ്ദേഹം ബന്ധപ്പെട്ട എല്ലാവരോടും നന്ദി രേഖപ്പെടുത്തി. എറണാകുളം മധുര റെയില്‍ പാത തുടങ്ങും എന്ന ബജറ്റിലെ നിര്‍ദ്ദേശം കാര്‍ഷിക മേഖലക്കും ടൂറിസം മേഖലക്കും ഏറെ പ്രതീക്ഷ നല്‍കുന്നു എന്നും പ്രൊഫ. കെ. വി. തോമസ് കൂട്ടിച്ചേര്‍ത്തു. Labels: കേന്ദ്ര സര്‍ക്കാര്‍
- ജെ. എസ്.
|
03 July 2009
ഇന്ന് കേരളത്തില്‍ ഓട്ടോ ടാക്സി പണിമുടക്ക്
![]() Labels: കേരളം, പണിമുടക്ക്
- ജ്യോതിസ് (e പത്രം കറസ്പോണ്ടന്റ്)
|
പരിസ്ഥിതി കോണ്‍ഗ്രസ് നീട്ടി വെച്ചു
ആഗസ്‌ത് 18,19,20 തിയതികളില്‍ തിരുവനന്തപുരത്ത് വെച്ച് നടക്കുവാനിരുന്ന അഞ്ചാമത് കേരള എണ്‍വയോണ്‍മെന്റ് കോണ്‍ഗ്രസ് നീട്ടി വെച്ചു. സെന്റര്‍ ഫോര്‍ എണ്‍വയോണ്‍മെന്റ് ആന്‍ഡ് ഡെവലപ്‌മെന്റ് ആണ് സമ്മേളനം സംഘടിപ്പിക്കുന്നത്.
തിരുവനന്തപുരത്ത് വെച്ച് ആഗസ്‌ത് 18,19,20 തീയതികളില്‍ നടക്കും എന്നാണ് നേരത്തേ അറിയിച്ചിരുന്നതെങ്കിലും തിയ്യതി ഇനിയും തീരുമാനം ആയിട്ടില്ല എന്ന് സെന്ററിന്റെ വെബ് സൈറ്റ് അറിയിച്ചു. 'കേരളത്തിലെ ജല വിഭവങ്ങള്‍' എന്നതായിരിക്കും മുഖ്യ വിഷയം. ഗവേഷണ സ്ഥാപനങ്ങളിലെ പ്രമുഖര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. ഏറ്റവും നല്ല പ്രബന്ധം അവതരിപ്പിക്കുന്ന യുവ ശാസ്‌ത്രജ്ഞന് അവാര്‍ഡ് നല്‌കും. കോണ്‍ഗ്രസിനെ ക്കുറിച്ചുള്ള വിശദ വിവരങ്ങള്‍ www.cedindia.org എന്ന വെബ്‌സൈറ്റിലും 0471- 2369720, 2369721 എന്നീ നമ്പരുകളിലും ലഭിക്കും. പ്രതിനിധിയായി പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ജൂലായ് 25നു മുമ്പ് വെബ്‌സൈറ്റില്‍ ലഭിക്കുന്ന ഫോറത്തില്‍ പേര് രജിസ്റ്റര്‍ ചെയ്യണം എന്നാണ് നേരത്തേ അറിയിച്ചിരുന്നത് എങ്കിലും തീയതി മാറുന്ന സാഹചര്യത്തില്‍ ഇതും മാറുവാനാണ് സാധ്യത. Labels: പരിസ്ഥിതി
- ജ്യോതിസ് (e പത്രം കറസ്പോണ്ടന്റ്)
|
02 July 2009
കേരളത്തിലെ ആദ്യ സൈബര്‍ പോലീസ് സ്റ്റേഷന്‍
![]() കമ്പ്യൂട്ടറില്‍ നിന്ന് നീക്കിയ വിവരങ്ങള്‍ കണ്ടു പിടിക്കുക, ഇമെയില്‍ കുറ്റ കൃത്യങ്ങള്‍, നെറ്റ് വര്‍ക്കിംഗ്, മോര്ഫിംഗ് തുടങ്ങിയവയുടെ ദുരുപയോഗം എന്നീ കാര്യങ്ങള്‍ സൈബര്‍ പോലീസ് സ്റ്റേഷനുകള്‍ വഴി അന്വേഷണം നടത്താം. വിവര സാങ്കേതിക മേഖലയില്‍ പോലീസിന് മികച്ച പരിശീലനവും കൊടുക്കും എന്ന് മന്ത്രി പറഞ്ഞു. ഇപ്പോള്‍ തന്നെ വിവര സാങ്കേതിക വിദ്യയില്‍ പരിശീലനം ഉള്ളവര്‍ പോലീസില്‍ ഉണ്ട്. സൈബര്‍ കേസ് അന്വേഷിക്കുന്ന പോലീസുകാര്‍ക്ക് തുടര്‍ച്ചയായി പരിശീലനം നല്‍കുന്നതിന് പോലീസ് പരിശീലന കേന്ദ്രങ്ങള്‍ക്ക് നിര്‍ദേശം കൊടുക്കും എന്നും കോടിയേരി പറഞ്ഞു. Labels: കേരളം, സൈബര്‍ പോലീസ് സ്റ്റേഷന്‍
- ജ്യോതിസ് (e പത്രം കറസ്പോണ്ടന്റ്)
|
01 July 2009
ദരിദ്രര്‍ക്കായി വിദ്യാഭ്യാസ നിധി വേണം - ടുട്ടു
![]() വിദ്യാലയത്തിന്റെ പടിവാതില്‍ കാണാനാവാത്ത ദരിദ്ര കുട്ടികള്‍ക്ക് അടിസ്ഥാന വിദ്യാഭ്യാസം നേടാന്‍ ഉതകുന്ന നിധി ഈ വര്‍ഷ അവസാനത്തിനകം നിലവില്‍ വരണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു. നമ്മുടെ സാമ്പത്തിക തെറ്റുകളുടെ ഫലം ഈ കുട്ടികള്‍ അവരുടെ ജീവിതം ഹോമിച്ചു കൊണ്ട് അനുഭവിക്കാന്‍ ഇടയാവരുത് എന്നും കേപ് ടൌണിലെ ആര്‍ച്ച് ബിഷപ്പായ ടുട്ടു ലോക നേതാക്കള്‍ക്ക് എഴുതിയ കത്തില്‍ ചൂണ്ടി കാണിച്ചു. മുന്‍ ഐര്‍ലാന്‍ഡ് പ്രസിഡണ്ട് മേരി റോബിന്‍സണ്‍, ബംഗ്ലാദേശിലെ ഗ്രാമീണ്‍ ബാങ്ക് പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവായ മുഹമ്മദ് യൂനുസ് എന്നിവരോടൊപ്പം ചേര്‍ന്നാണ് ടുട്ടു ഈ കത്ത് എഴുതിയിരിക്കുന്നത്. Labels: കുട്ടികള്‍, വിദ്യാഭ്യാസം
- ജെ. എസ്.
|
0 Comments:
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്