30 September 2009
ഇന്ത്യയെ അണു ബോംബിട്ട് നശിപ്പിയ്ക്കാന്‍ പാക് ശ്രമം
![]() പുലിറ്റ്സര്‍ പുരസ്ക്കാര ജേതാവും പ്രമുഖ ചരിത്ര കാരനുമായ റ്റെയ്‌ലര്‍ ബ്രാഞ്ച് ആണ് പുസ്തകത്തിന്റെ രചയിതാവ്. ക്ലിന്റണും ബ്രാഞ്ചും തമ്മില്‍ നടന്ന സംഭാഷണം റെക്കോഡ് ചെയ്ത രഹസ്യ ടേപ്പിന്റെ അടിസ്ഥാനത്തില്‍ എഴുതിയതാണ് ഈ പുസ്തകം. ബസും ട്രെയിന്‍ സര്‍വ്വീസും മറ്റും പരസ്പരം തുടങ്ങി സമാധാന പ്രക്രിയയില്‍ ബഹുദൂരം മുന്നോട്ട് പോയ അവസരത്തിലാണ് പൊടുന്നനെ ഇന്ത്യാ പാക്ക് ബന്ധം വഷളായത് എന്ന് ക്ലിന്റണ്‍ ഓര്‍ക്കുന്നു. ഈ സമാധാന പ്രക്രിയയില്‍ അസ്വസ്ഥരായ കാശ്മീരിലെ സൈനിക വിഭാഗം രഹസ്യമായി കാശ്മീരിലെ നിയന്ത്രണ രേഖയിലൂടെ സൈനികരെ പര്‍വ്വത മേഖലയിലേയ്ക്ക് അയയ്ക്കുവാനും താഴെയുള്ള ഇന്ത്യന്‍ സൈനിക കേന്ദ്രങ്ങളിലേയ്ക്ക് ഷെല്‍ വര്‍ഷം നടത്തുവാനും തീരുമാനിയ്ക്കുകയായിരുന്നു. ഇതോടെ സംഘര്‍ഷം ആരംഭിയ്ക്കുകയും അത് ഒരു സമ്പൂര്‍ണ്ണ യുദ്ധത്തിന്റെ പരിവേഷം പ്രാപിയ്ക്കുകയും ചെയ്ത അവസരത്തില്‍ താന്‍ സംഘര്‍ഷ മേഖലയിലേയ്ക്ക് പറക്കുവാന്‍ പോലും ആലോചിച്ചിരുന്നതായി ക്ലിന്റണ്‍ പറയുന്നു. തന്റെ ഭരണ കാലത്ത് സംജാതമായ ഏറ്റവും അപകടം പിടിച്ച ഒരു സംഘര്‍ഷമായിരുന്നു അത്. ഒരു ആണവ യുദ്ധം ഒഴിവാക്കുന്നതിലും വലിയ ഒരു ഉത്തരവാദിത്തവും അമേരിക്കന്‍ പ്രസിഡണ്ട് എന്ന നിലയില്‍ തനിക്കില്ലായിരുന്നു. ഈ സംഘര്‍ഷം ആണെങ്കില്‍ ആ ദിശയിലേയ്ക്കാണ് നീങ്ങിയത് എന്നും ക്ലിന്റണ്‍ വെളിപ്പെടുത്തി. Clinton tapes reveal Pakistan's plans to annihilate India in a Nuclear war Labels: അന്താരാഷ്ട്രം, അമേരിക്ക, പാക്കിസ്ഥാന്‍, യുദ്ധം
- ജെ. എസ്.
|
29 September 2009
ഭീകരര്‍ക്കെതിരെ പെണ്‍കുട്ടിയുടെ പോരാട്ടം
![]() വീട്ടില്‍ അതിക്രമിച്ചു കയറി റുക്സാനയെ തട്ടി കൊണ്ടു പോകാനായിരുന്നു ഭീകരരുടെ ശ്രമം. റുക്സാനയെ തങ്ങള്‍ക്ക് വിട്ട് കൊടുക്കണം എന്ന് ലെഷ്കര്‍ എ തൊയ്ബ ആണെന്ന് സംശയിക്കപ്പെടുന്ന ഭീകരര്‍ റുക്സാനയുടെ മാതാ പിതാക്കളോട് ആവശ്യപ്പെട്ടു. അവര്‍ ഇത് നിരസിച്ചതിനെ തുടര്‍ന്ന് ഭീകരര്‍ അവരെ മര്‍ദ്ദിച്ചു. തന്നെ കയറി പിടിച്ച ഒരു ഭീകരനെ റുക്സാന തള്ളി മാറ്റുകയും മതിലില്‍ ചെന്ന് ഇടിച്ച ഇയാളുടെ കയ്യില്‍ ഇരുന്ന AK-47 തോക്ക് തട്ടി പറിച്ച്, ഇയാളുടെ നേരെ വെടി ഉതിര്‍ക്കുകയും ചെയ്തു. തുടര്‍ന്ന് മറ്റുള്ളവര്‍ക്കു നേരെയും പെണ്‍കുട്ടി വെടി വെച്ചു. ഒരു ഭീകരന് പരിക്ക് പറ്റുകയും മറ്റുള്ളവര്‍ ജീവനും കൊണ്ട് ഓടി രക്ഷപ്പെടുകയും ചെയ്തു. റുക്സാനയ്ക്കൊപ്പം സഹോദരനും ഭീകരരെ ആക്രമിയ്ക്കുന്നതില്‍ റുക്സാനയുടെ കൂടെ ഉണ്ടായിരുന്നു. വീട്ടില്‍ ഉണ്ടായിരുന്ന ഒരു മഴു കൊണ്ടാണ് ഇദ്ദേഹം ഭീകരരെ നേരിട്ടത്. സംഭവത്തിനു ശേഷം ഇവര്‍ പോലീസിനെ വിളിയ്ക്കുകയും സ്ഥലത്തെത്തിയ പോലീസിന് റുക്സാന തോക്ക് കൈമാറുകയും ചെയ്തു. ഭീകരരുടെ പ്രതികാര നടപടി ഭയക്കുന്ന റുക്സാനയുടെ കുടുംബം, തങ്ങളെ പരിരക്ഷിയ്ക്കാന്‍ സൈന്യത്തോടും പോലീസിനോടും ആവശ്യപ്പെട്ടിട്ടുണ്ട്. ഭീകരര്‍ക്കെതിരെ പൊരുതാന്‍ തന്നെ സഹായിച്ചത് ഗ്രാമത്തില്‍ ഭീകര വിരുദ്ധ സമിതി നല്‍കിയ പരിശീലനം ആണ് എന്നാണ് റുക്സാന പറയുന്നത്. AK-47 തോക്ക് ഉപയോഗിക്കാനുള്ള പരിശീലനം ഗ്രാമ സമിതി നല്‍കിയിരുന്നു. ഭീകരതയ്ക്കെതിരെയുള്ള പ്രതിരോധത്തിന്റെ ജനകീയ മുന്നേറ്റം ശക്തമാകുന്നു എന്ന ഇത്തരമൊരു സൂചന ആശാവഹമാണ്. Jammu girl Ruksana Kausar fights terrorists and kills one with AK-47
- ജെ. എസ്.
1 Comments:
Links to this post: |
28 September 2009
കൈതമുള്ളിന്റെ ജ്വാലകള്‍ ശലഭങ്ങള്‍
![]() യു.എ. ഖാദര്‍ അധ്യക്ഷനായിരിക്കും. പി. കെ. പാറക്കടവ്, മൈന ഉമൈബാന്‍ എന്നിവര്‍ സംസാരിക്കും. തുടര്‍ന്ന് ബസ്തുകര എന്ന നാടകം അരങ്ങേറും. കഴിഞ്ഞ 35 വര്‍ഷത്തി ലധികമായി ദുബായില്‍ പ്രവാസ ജീവിതം നയിക്കുകയാണ് ശശി കൈതമുള്ള്.
- ജെ. എസ്.
7 Comments:
Links to this post: |
ഇറാന്‍ ഹ്രസ്വ ദൂര മിസൈലുകള്‍ പരീക്ഷിച്ചു
![]() Iran tests short range missiles Labels: ഇറാന്‍
- ജെ. എസ്.
|
27 September 2009
ക്രിക്കറ്റ് ഇനി പരിഹാരമാവില്ല - തരൂര്‍
![]() ![]() പാക്കിസ്ഥാനും ആയുള്ള ഇന്ത്യയുടെ നയതന്ത്ര ബന്ധങ്ങള്‍ വഷളായപ്പോഴെല്ലാം ക്രിക്കറ്റ് ഇരു രാജ്യങ്ങളേയും അടുപ്പിയ്ക്കുവാന്‍ സഹായകരമായിട്ടുണ്ട്. 1965 ലെയും 1971 ലെയും യുദ്ധങ്ങള്‍ക്കു ശേഷവും, ബാബ്‌റി മസ്ജിദ് സംഭവത്തിനു ശേഷവും കാര്‍ഗില്‍ യുദ്ധത്തിനു ശേഷം പോലും ഇത് സംഭവിച്ചു. എന്നാല്‍ മുംബൈ ഭീകര ആക്രമണത്തോടെ ഈ സ്ഥിതി മാറിയിരിക്കുന്നു. ഇനി ക്രിക്കറ്റ് മതിയാവില്ല; പാക്കിസ്ഥാന്‍ ഇന്ത്യയുമായുള്ള ബന്ധ മെച്ചപ്പെടുത്തുവാന്‍ ഉചിതവും ശക്തവുമായ നടപടികള്‍ സ്വീകരിച്ചേ മതിയാവൂ എന്നും ശശി തരൂര്‍ വ്യക്തമാക്കി. Cricket not a solution for peace between India and Pakistan anymore says Shashi Tharoor Labels: ഇന്ത്യ, പാക്കിസ്ഥാന്‍, പുസ്തകം, സ്പോര്ട്ട്സ്
- ജെ. എസ്.
|
26 September 2009
സാമ്പത്തിക സഹായം തുടരണം - മന്‍മോഹന്‍ സിംഗ്
![]() Labels: അന്താരാഷ്ട്രം, സാമ്പത്തികം
- ജെ. എസ്.
|
25 September 2009
എയ്‌ഡ്‌സിനു വാക്സിനുമായി തായ്‌ലന്‍ഡ്
![]() ലോകമെമ്പാടും പ്രതിദിനം 7,500 ആളുകളെ എച്.ഐ.വി. വയറസ് ബാധിക്കുന്നു എന്നാണ് കണക്ക്. ഇരുപത് ലക്ഷം പേര്‍ 2007ല്‍ എയ്ഡ്സ് മൂലം മരണമടഞ്ഞു എന്ന് ഐക്യ രാഷ്ട്ര സഭ പറയുന്നു. ഇതു കൊണ്ടു തന്നെ, അല്‍പ്പമെങ്കിലും ഫലപ്രദമായ ഒരു പ്രതിരോധ ചികിത്സയ്ക്ക് പോലും വമ്പിച്ച ഗുണ ഫലങ്ങളാണ് ഉണ്ടാക്കുവാന്‍ കഴിയുക. Thailand develops HIV Vaccine Labels: ആരോഗ്യം
- ജെ. എസ്.
|
ചന്ദ്രനില്‍ വെള്ളം കണ്ടെത്തി
![]() Chandrayaan finds water on moon Labels: ശാസ്ത്രം
- ജെ. എസ്.
|
നെടുംബാശ്ശേരിയില്‍ വീണ്ടും യൂസേഴ്‌സ് ഫീ
കൊച്ചിന്‍ അന്താരാഷ്ട്ര വിമാന താവളത്തില്‍ നിര്‍ത്തലാക്കിയിരുന്ന യൂസേഴ്‌സ് ഫീ സമ്പ്രദായം വീണ്ടും പുനഃസ്ഥാപിയ്ക്കാന്‍ തീരുമാനമായി. ഇന്നലെ നടന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിലാണ് ഈ തീരുമാനം കൈക്കൊണ്ടത്. ഇന്ന് എറണാകുളത്ത് നടക്കുന്ന പതിനഞ്ചാം വാര്‍ഷിക യോഗത്തിനു മുന്നോടി ആയിട്ടായിരുന്നു ഇന്നലെ ഡയറക്ടര്‍ ബോര്‍ഡ് യോഗം നടന്നത്. മന്ത്രി എസ്. ശര്‍മ്മയുടെ അധ്യക്ഷതയിലാണ് യോഗം നടന്നത്. കമ്പനി ചെയര്‍മാനായ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന് യോഗത്തില്‍ പങ്കെടുക്കാനായില്ല.
Users fee restored in Cochin International Airport Labels: കേരളം, വിമാന സര്വീസ്
- ജെ. എസ്.
1 Comments:
Links to this post: |
ഇന്ത്യക്ക് സുരക്ഷാ സമിതി അംഗത്വം നല്‍കരുത് : ഗദ്ദാഫി
![]() ഇന്ത്യയ്ക്ക് നേരെ ഗദ്ദാഫിയില്‍ നിന്നും പിന്നേയും ആക്രമണമുണ്ടായി. ഇന്ത്യയുടെ അവിഭാജ്യ ഘടകമായ കാശ്മീര്‍ ഇന്ത്യയില്‍ നിന്നും അടര്‍ത്തി പാക്കിസ്ഥാനും ഇന്ത്യയ്ക്കും അവകാശമില്ലാതെ ഒരു സ്വതന്ത്ര രാഷ്ട്രമായി മാറ്റണം എന്നായിരുന്നു ഗദ്ദാഫിയുടെ നിര്‍ദ്ദേശം. കഴിഞ്ഞ വര്‍ഷം മുതല്‍ സുരക്ഷാ കൌണ്‍സിലിന്റെ പ്രസിഡണ്ട് സ്ഥാനമുള്ള ലിബിയയുടെ നേതാവ് സുരക്ഷാ കൌണ്‍സില്‍ ഒരു ഭീകര കൌണ്‍സിലാണ് എന്ന് പരിഹസിച്ചു. ശതാബ്ദങ്ങളായി ആഫ്രിക്കന്‍ രാജ്യങ്ങളെ തങ്ങളുടെ കോളനികളായി സൂക്ഷിച്ച വന്‍ ശക്തികള്‍ 7.77 ട്രില്യണ്‍ ഡോളര്‍ ഈ രാജ്യങ്ങള്‍ക്ക് നഷ്ട പരിഹാരമായി നല്‍കണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഐക്യ രാഷ്ട്ര സഭയുടെ ജനറല്‍ അസംബ്ലിയെ അഭിമുഖീകരിച്ചുള്ള തന്റെ ആദ്യ പ്രസംഗത്തിലാണ് ഗദ്ദാഫി ഈ പ്രസ്താവനകള്‍ നടത്തിയത്. അമേരിയ്ക്കയിലേയ്ക്കുള്ള തന്റെ ആദ്യ സന്ദര്‍ശനമായിരുന്നു ഗദ്ദാഫിയുടേത്. തനിയ്ക്ക് അനുവദിച്ച 15 മിനിട്ടിനു പകരം ഒന്നര മണിയ്ക്കൂറോളം നീണ്ടു നിന്നു ഗദ്ദാഫിയുടെ പ്രസംഗം. അമേരിയ്ക്കയെ നിശിതമായി വിമര്‍ശിച്ച ഗദ്ദാഫി, പന്നിപ്പനി പോലും സൈനിക തന്ത്രത്തിന്റെ ഭാഗമായി രൂപകല്‍പ്പന ചെയ്തതാണ് എന്ന് ആരോപിച്ചു. Gaddaafi against India entering security council Labels: അന്താരാഷ്ട്രം
- ജെ. എസ്.
|
ആണവ നിര്‍വ്യാപന കരാറില്‍ ചേരില്ല : ഇന്ത്യ
![]() അമേരിക്കന്‍ പ്രസിഡണ്ട് ബറാക് ഒബാമ അധ്യക്ഷനായിരുന്ന സമിതിയാണ് പ്രമേയം പാസാക്കിയത് എന്നത് ആണവ നിര്‍വ്യാപന വിഷയത്തില്‍ ഒബാമയുടെ താല്പര്യം വ്യക്തമാക്കുന്നു. എന്നാല്‍ ഇത് വിവാദമായ ഇന്തോ അമേരിക്കന്‍ ആണവ കരാറിന്റെ ഭാവിയെ എങ്ങനെ ബാധിയ്ക്കും എന്ന് കണ്ടറിയേ ണ്ടിയിരിക്കുന്നു. ഇത് സംബന്ധിച്ച ആശങ്കകള്‍ അമേരിക്കന്‍ ഉദ്യോഗ സ്ഥരുമായി ഉടന്‍ ചര്‍ച്ച ചെയ്യും എന്ന് ദേശീയ സുരക്ഷാ ഉപദേശകന്‍ എം.കെ. നാരായണന്‍ അറിയിച്ചു. ബ്രിട്ടന്‍, ഫ്രാന്‍സ്, റഷ്യ എന്നീ രാജ്യങ്ങളുമായി ഇന്ത്യ ഉണ്ടാക്കിയ ഉഭയകക്ഷി ആണവോര്‍ജ്ജ കരാറുകളെ ഈ പ്രമേയം ഒരു തരത്തിലും ബാധിക്കില്ല എന്ന് ഈ രാജ്യങ്ങള്‍ വ്യക്തമാക്കി യിട്ടുണ്ട് എന്നും അദ്ദേഹം അറിയിച്ചു. India rejects Nuclear Proliferation Treaty Labels: അന്താരാഷ്ട്രം, ഇന്ത്യ, യുദ്ധം, രാജ്യരക്ഷ
- ജെ. എസ്.
|
24 September 2009
മനുഷ്യച്ചങ്ങല രാജ്യ രക്ഷയ്ക്കുള്ള ഐക്യ ദാര്‍ഢ്യം: പി. വത്സല
![]() - നാരായണന്‍ വെളിയംകോട്
- ജെ. എസ്.
|
യുനെസ്കോയ്ക്ക് ആദ്യ വനിതാ സാരഥി
![]() പാരിസ് ആസ്ഥാനം ആയുള്ള സംഘടന ആണ് UNESCO(United Nations Educational, Scientific and Cultural Organization). സോവിയറ്റ് സഖ്യ രാജ്യങ്ങളില്‍ നിന്നും ഈ സ്ഥാനത്തേയ്ക്ക് വരുന്ന ആദ്യ വ്യക്തിയും കൂടിയാണ് ഇവര്‍. ഇന്നലെ നടന്ന 58അംഗ എക്സിക്യൂട്ടീവ് ബോര്‍ഡില്‍ ഇറിനയ്ക്ക് 31 വോട്ടും തൊട്ടടുത്ത എതിരാളിയായ ഈജിപ്റ്റിന്റെ സാംസ്കാരിക മന്ത്രിയായ ഫറൂഖ് ഹോസ്നിയ്ക്ക് 27 വോട്ടും ലഭിച്ചു. ഈ നവംബറില്‍ നടക്കുന്ന യുനെസ്കോയുടെ ജനറല്‍ അസ്സംബ്ലിയിലേയ്ക്ക് ഇറിന ബോകോവയെ നോമിനേറ്റ് ചെയ്യും. യുനെസ്കോയുടെ ചരിത്രത്തിലെ ഏറ്റവും വാശിയേറിയ മത്സരമാണ് ഇന്നലെ നടന്നത്. Labels: UNESCO, അന്താരാഷ്ട്രം, ഇറിന ബോകോവ
- ജ്യോതിസ് (e പത്രം കറസ്പോണ്ടന്റ്)
|
23 September 2009
പി.എസ്.എല്‍.വി. സി-14 വിക്ഷേപിച്ചു
![]() ISRO successfully launches PSLV-C14 with seven satellites Labels: ശാസ്ത്രം
- ജെ. എസ്.
|
റഷ്യയില്‍ 17 മാധ്യമ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു
![]() ![]() റഷ്യയില്‍ കൊല്ലപ്പെട്ട മാധ്യമ പ്രവര്‍ത്തകര്‍ എഡിറ്റര്‍, റിപ്പോര്‍ട്ടര്‍, ഫോട്ടോഗ്രാഫര്‍, കോളമിസ്റ്റ്, പ്രസാധകര്‍ എന്നിങ്ങനെ മാധ്യമ പ്രവര്‍ത്തനത്തിന്റെ വിവിധ തുറകളില്‍ പ്രവര്‍ത്തി ക്കുന്നവരാണ് കൊല്ലപ്പെട്ടത്. സര്‍ക്കാരിനെതിരെയോ, പ്രബലരായ വ്യവസായിക ള്‍ക്കെതിരെയോ അധോലോക ത്തിനെതിരെയോ എഴുതിയവ രായിരുന്നു കൊല്ലപ്പട്ടവര്‍ എല്ലാവരും. മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഏറ്റവും അപകടകരമായ രാജ്യങ്ങളില്‍ മൂന്നാം സ്ഥാനത്താണ് റഷ്യ. ഒന്നാം സ്ഥാനം ഇറാഖിനും രണ്ടാം സ്ഥാനം അല്‍ജീരിയയ്ക്കും ആണ്. Unsolved Killings of Journalists in Russia Labels: കുറ്റകൃത്യം, മാധ്യമങ്ങള്‍
- ജെ. എസ്.
|
21 September 2009
അല്‍ഷിമേര്‍സ് രോഗം നിങ്ങളെ കാത്തിരിക്കുന്നു
![]() ലോകമെമ്പാടും ഉള്ള 35 ലക്ഷത്തോളം ആളുകള്‍ 2010 ഓടെ അല്‍ഷിമേര്‍സ് (Alzheimer's) രോഗത്തിന്റെ പിടിയില്‍ ആയേക്കും. അല്‍ഷിമേര്‍സോ അതിനോട് അനുബന്ധിച്ച മേധാക്ഷയമോ (demensia) ബാധിക്കുന്ന ഈ ആളുകള്‍ക്ക് മതിയായ ചികില്‍സകള്‍ ഒന്നും കിട്ടാനും സാധ്യത ഇല്ല തുടങ്ങിയ റിപ്പോര്‍ട്ടുകള്‍ ഇന്ന് പുറത്തു വന്നു. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന രാജ്യങ്ങളിലെ ജനങ്ങള്‍ ആകും ഇതില്‍ ഏറ്റവും കൂടുതല്‍ കഷ്ടത അനുഭവിക്കുക എന്നും അല്‍ഷിമേര്‍സ് ഇന്റര്‍നാഷണല്‍ എന്ന സംഘടനയുടെ ഈ റിപ്പോര്‍ട്ടില്‍ പറയുന്നു. പല രാജ്യങ്ങളിലും പ്രവര്‍ത്തിക്കുന്ന വിവിധ അല്‍ഷിമേര്‍സ് സംഘടനകളുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത് ഈ അന്താരാഷ്ട്ര സംഘടന ആണ്. അല്‍ഷിമേര്‍സ് രോഗത്തെ തിരിച്ചറിയാനുള്ള പരിശോധനകള്‍ മിക്ക രാജ്യങ്ങളിലും ഇല്ലാത്തതാണ് ഇതിന് കാരണം ആയി ചൂണ്ടി കാണിക്കുന്നത്. സമീപ കാലത്തായി ഡിമെന്‍ഷിയ രോഗികളുടെ എണ്ണം ക്രമാതീതം ആയി വര്‍ധിക്കുക ആണെന്ന് ഈ റിപ്പോര്‍ട്ടും ഇതിന് മുന്‍പില്‍ നടന്ന മറ്റു പഠനങ്ങളും സൂചിപ്പിക്കുന്നു. ![]() Labels: അല്‍ഷിമേര്‍സ്, ആരോഗ്യം
- ജ്യോതിസ് (e പത്രം കറസ്പോണ്ടന്റ്)
|
ഇറാന്‍ ആണവ ആയുധത്തിന് എതിര് : ഖമൈനി
![]() ഇറാന്റെ ആണവ പദ്ധതി സമാധാന പരമായ ആവശ്യങ്ങള്‍ക്ക് ഉള്ളതാണ് എന്നാണ് ഇറാന്റെ നിലപാട്. എന്നാല്‍ ഇറാന്‍ നടത്തിവരുന്ന യുറാനിയം സമ്പുഷ്ടീകരണം അണു ബോംബ് നിര്‍മ്മാണത്തിന് ഉപയോഗിക്കാവുന്ന രാസ പ്രക്രിയയാണ്. ഇത് ഉടന്‍ നിര്‍ത്തി വെയ്ക്കണം എന്ന ആവശ്യം ഇറാന്‍ ഇതു വരെ അംഗീകരിച്ചിട്ടില്ല. Iran rejects nuclear weapons says Khamenei Labels: അന്താരാഷ്ട്രം, ഇറാന്‍
- ജെ. എസ്.
|
20 September 2009
തിസ്സനായഗം പുലികളുടെ ഏജന്റ് - രാജപക്സെ
![]() ഇദ്ദേഹത്തെ തടവിലാക്കിയതിനു പിന്നാലെ ഇദ്ദേഹത്തോടുള്ള ഐക്യ ദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ട് ധീരമായ മാധ്യമ പ്രവര്‍ത്തനത്തിനുള്ള പ്രഥമ പീറ്റര്‍ മക്ക്ലര്‍ പുരസ്ക്കാരം തിസ്സനായഗത്തിനു നല്‍കിയതായി പ്രഖ്യാപിച്ചിരുന്നു. Journalist T.S. Tissanayagam jailed for being LTTE agent says Rajapaksa Labels: പീഢനം, പ്രതിഷേധം, മനുഷ്യാവകാശം
- ജെ. എസ്.
|
19 September 2009
ഓണ്‍ലൈന്‍ പുസ്തകം - ഗൂഗിളിനെതിരെ നീക്കം
![]() US Government against Google book deal Labels: ഇന്റര്‍നെറ്റ്, പുസ്തകം
- ജെ. എസ്.
|
ദിവ്യ ദര്‍ശനം ഇനിയില്ല - ദിവ്യാ ജോഷി വിഷം കഴിച്ചു മരിച്ചു
![]() ഭര്‍ത്താവ് ജോഷിയുമൊപ്പം ശ്രീ രുദ്രത്ത് വിഷ്ണു മായ ക്ഷേത്രവും പണിത് പൂജകളും മറ്റും തുടങ്ങിയ സുന്ദരിയായ ദിവ്യയുടെ ദര്‍ശനം ലഭിക്കാന്‍ ക്രമേണ ആളുകള്‍ തടിച്ചു കൂടി. സിനിമാ താരങ്ങളും രാഷ്ട്രീയക്കാരും വ്യവസായ പ്രമുഖരും ദിവ്യ പ്രവചനങ്ങള്‍ക്കായി കാത്തു നില്‍ക്കാന്‍ തുടങ്ങിയതോടെ ദിവ്യയുടെ വളര്‍ച്ച അതിവേഗത്തിലായിരുന്നു. കൊട്ടാരം പോലുള്ള വീടും, ആഡംബര കാറും, കരുത്തരായ അംഗരക്ഷകരും. അര്‍ബുദ രോഗം ദിവ്യ ശക്തി കൊണ്ട് മാറ്റി തരാം എന്നും പറഞ്ഞ് പണം തട്ടിയ കേസിലാണ് ദിവ്യ പോലീസിന്റെ പിടിയിലായത്. പിന്നീട് ഇവര്‍ നടത്തിയ മറ്റ് അനേക തട്ടിപ്പികളുടെ കഥകളും പുറത്തു വന്നു. എന്നാല്‍ കേസുകള്‍ ഒതുക്കി തീര്‍ത്ത ഇവര്‍ വീണ്ടും പൂജകളും മറ്റും തുടങ്ങി. കുന്നംകുളം സ്വദേശിയായ ജോര്‍ജ്ജ് എന്നയാളുടെ വീട്ടിലുള്ള 500 കോടിയുടെ നിധി ദിവ്യ ശക്തി കൊണ്ട് കണ്ടു പിടിച്ചു കൊടുക്കാം എന്നും പറഞ്ഞ് ഇയാളില്‍ നിന്നും 90 ലക്ഷത്തോളം രൂപ ദിവ്യയും ഭര്‍ത്താവും ചേര്‍ന്ന് തട്ടിയെടുത്തു. നിധി കിട്ടാതായതിനെ തുടര്‍ന്ന് ഇയാള്‍ പോലീസില്‍ പരാതി കൊടുക്കുകയും പോലീസ് ദിവ്യയുടെ ഭര്‍ത്താവിനെ ഇന്നലെ രാത്രി (വെള്ളിയാഴ്‌ച്ച) അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇത് കഴിഞ്ഞ് മൂന്ന് മണിക്കൂര്‍ കഴിഞ്ഞപ്പോഴാണ് ദിവ്യ ജോഷിയേയും അമ്മ ഉഷയെയും വിഷം അകത്തു ചെന്ന നിലയില്‍ വീട്ടിനുള്ളില്‍ കണ്ടത്. വീട്ടില്‍ അപ്പോള്‍ ഉണ്ടായിരുന്ന ഇവരുടെ സഹോദരന്‍ ഉടന്‍ തന്നെ ഇവരെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും വിഷ്ണു മായ ഇവരെ കൈവെടിയു കയായിരുന്നു. Woman God Divya Joshi Commits Suicide Labels: തട്ടിപ്പ്
- ജെ. എസ്.
|
18 September 2009
ഇന്ത്യയില്‍ ഭീകര ആക്രമണങ്ങള്‍ ആസന്നം - ഇസ്രയേല്‍
![]() Terrorist attacks imminent in India warns Israel
- ജെ. എസ്.
|
ട്വിറ്റര്‍ വിവാദം - തരൂര്‍ മാപ്പ് പറഞ്ഞു
![]() വിശുദ്ധ പശു എന്നത് വ്യക്തികളെ അല്ല അര്‍ത്ഥമാക്കുന്നത്. ആര്‍ക്കും വെല്ലു വിളിയ്ക്കാന്‍ ആവാത്ത വിശുദ്ധമായ തത്വങ്ങളെയാണ്. ഇത് തന്നെ വിമര്‍ശിക്കുന്നവര്‍ മനസ്സിലാക്കണം. മറ്റുള്ളവര്‍ തന്റെ നര്‍മ്മം മനസ്സിലാക്കും എന്ന് കരുതരുത് എന്ന് തനിക്ക് മനസ്സിലായി. വാക്കുകള്‍ വളച്ചൊടിക്കുന്നവര്‍ക്ക് അതിനുള്ള അവസരം നല്‍കരുത് എന്നും താന്‍ തിരിച്ചറിഞ്ഞു. തന്നോട് ചോദിച്ച ചോദ്യത്തിലെ പ്രയോഗം താന്‍ ആവര്‍ത്തിക്കുക മാത്രമാണ് ചെയ്തത്. ഇക്കണോമി ക്ലാസ്സില്‍ ആളുകളെ കന്നുകാലികളെ പോലെ ഇടിച്ചു കയറ്റുന്ന വിമാന കമ്പനികളോടുള്ള പ്രതിഷേധമാണ് ഈ പ്രയോഗം. യാത്രക്കാരോടുള്ള നിന്ദയല്ല. ഈ പ്രയോഗം മലയാളത്തില്‍ കേള്‍ക്കുമ്പോള്‍ അതിന് കൂടുതല്‍ മോശമായ അര്‍ത്ഥങ്ങള്‍ കൈവരുന്നു എന്ന് എന്നോട് പറഞ്ഞപ്പോഴാണ് ഞാന്‍ അറിഞ്ഞത്. ഇതില്‍ ആര്‍ക്കെങ്കിലും വേദനിച്ചിട്ടുണ്ടെങ്കില്‍ അതില്‍ ഞാന്‍ ഖേദിയ്ക്കുന്നു എന്ന് ശശി തരൂര്‍ തന്റെ ട്വിറ്റര്‍ സന്ദേശത്തില്‍ അറിയിച്ചു. ![]() ശശി തരൂറിന്റെ ക്ഷമാപണം "Cattle Class" എന്ന പ്രയോഗം ഓക്സ്ഫോര്‍ഡ് ഇംഗ്ലീഷ് നിഘണ്ടുവില്‍ 2007 സെപ്റ്റെംബറില്‍ ചേര്‍ത്തിയതാണ്. അതിന്റെ അര്‍ത്ഥമായി നിഘണ്ടുവില്‍ കൊടുത്തിരിക്കുന്നത് വിമാനത്തിലെ ഇക്കണോമി ക്ലാസ്സ് എന്നും. പ്രചാരത്തില്‍ ഉള്ള പുതിയ പദ പ്രയോഗങ്ങള്‍ ഓക്സ്ഫോര്‍ഡ് നിഘണ്ടുവില്‍ ഇടയ്ക്കിടയ്ക്ക് ഉള്‍പ്പെടുത്തുന്ന പതിവുണ്ട്. എന്നാല്‍ ഈ പ്രയോഗങ്ങളുടെ ഉല്‍ഭവമോ അതിലെ നൈതികതയോ ഇത്തരം ഉള്‍പ്പെടുത്തല്‍ വഴി സ്ഥിരീകരിക്കപ്പെടുന്നില്ല. ഈ ഉള്‍പ്പെടുത്തല്‍ വഴി ഓക്സ്ഫോര്‍ഡ് നിഘണ്ടു മോശമായ യാത്രാ സൌകര്യങ്ങളെ പറ്റിയുള്ള ഇക്കണോമി ക്ലാസ് യാത്രക്കാരുടെ പ്രതിഷേധം തന്നെയാണ് പ്രഖ്യാപിച്ചത്. കുട്ടികള്‍ക്ക് ഇരിക്കുവാനായി നിര്‍മ്മിച്ചതാണ് ഇക്കണോമി ക്ലാസ് സീറ്റുകള്‍ എന്ന് ഈ ക്ലാസില്‍ സഞ്ചരിച്ചിട്ടുള്ള എല്ലാവര്‍ക്കും അറിയാം. തങ്ങളുടെ ശരീരം ഈ സീറ്റിലേക്ക് തിരുകി കയറ്റി ഇരിക്കുന്ന യാത്രക്കാര്‍ യാത്ര കഴിയും വരെ തന്റെ കൈയ്യും കാലും അടുത്തിരിക്കുന്ന ആളുടെ വ്യോമാതിര്‍ത്തി ലംഘിക്കാതിരിക്കാന്‍ പാട് പെടുന്നു. പ്ലാസ്റ്റിക് സ്പൂണും ഫോര്‍ക്കും കൊണ്ട് ഭക്ഷണം കഴിക്കുന്നതും ഒരു അഭ്യാസം തന്നെ. ഉറങ്ങാന്‍ ശ്രമിച്ചാല്‍ കഴുത്ത് ഉളുക്കും എന്നത് ഉറപ്പ്. എന്നാല്‍ മൂന്നിരട്ടിയോളം നിരക്കുള്ള ബിസിനസ് ക്ലാസിനേക്കാള്‍ യാത്രക്കാര്‍ കന്നുകാലികളെ കൊണ്ടു പോകുന്നത് പോലെയുള്ള ഇക്കണോമി ക്ലാസ് തന്നെ ആശ്രയിക്കുന്നത് ഇതെല്ലാം സഹിയ്ക്കുവാന്‍ തയ്യാറായി തന്നെയാണ്. ഇത്തരം പരാമര്‍ശം നടത്തിയ ശശി തരൂര്‍ രാജി വെയ്ക്കണം എന്ന് രാജസ്ഥാന്‍ മുഖ്യ മന്ത്രി അശോക് ഗെഹ്ലോട്ട് ആവശ്യപ്പെട്ടു. Shashi Tharoor apologizes on "Cattle Class" tweet Labels: ഇന്റര്‍നെറ്റ്, രാഷ്ട്രീയം, വിവാദം
- ജെ. എസ്.
5 Comments:
Links to this post: |
17 September 2009
നിഫ്റ്റി അയ്യായിരം പോയന്റില്‍
ഓഹരി വിപണിയെ സംബന്ധിച്ച് ഇന്ന് ആഹ്ലാദത്തിന്റെ ദിനം. കഴിഞ്ഞ വര്‍ഷം ഉണ്ടായ ആഗോള സാമ്പത്തിക മാന്ദ്യത്തിന്റെ ആഘാതത്തില്‍ തകര്‍ച്ചയെ നേരിട്ടെങ്കിലും ഇന്ത്യന്‍ വിപണി താരതമ്യേന വളരെ വേഗം പുറത്തു വന്നിരുന്നു. മറ്റു വിപണികളെ അപേക്ഷിച്ച് ഇന്ത്യന്‍ വിപണി ശക്തമായി നില്‍ക്കുന്നതിനാല്‍ ധാരാളം വിദേശ നിക്ഷേപവും ഇവിടേക്ക് ഒഴുകിയെത്തി.
കഴിഞ്ഞ ഏതാനും ദിവസമായി തുടരുന്ന മുന്നേറ്റമാണ് ഇന്ത്യന്‍ വിപണിയെ കഴിഞ്ഞ പതിനാറു മാസത്തിനു ശേഷം ആദ്യമായി നിഫ്റ്റി 5000 പോയിന്റില്‍ എത്തിച്ചത്. തുടര്‍ന്നുള്ള നിലവാരം എപ്രകാരം ആയിരിക്കും എന്ന് പ്രവചിക്കുവാന്‍ ബുദ്ധിമുട്ടാണെന്ന് വിദഗ്ദ്ധര്‍ പറയുന്നു. എന്തായാലും നിക്ഷേപകര്‍ ലാഭമെടുക്കുവാന്‍ തുടങ്ങുന്നതോടെ വിപണിയില്‍ ഒരു "തിരുത്തല്‍" സാധ്യത പ്രതീക്ഷിക്കുന്നുണ്ട്. അതു കൊണ്ടു തന്നെ പുതുതായി നിക്ഷേപിക്കുവാന്‍ ഒരുങ്ങുന്നവര്‍ കാത്തിരിക്കുന്നതാകും ബുദ്ധിയെന്നും ഒരു വിഭാഗം വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നു. മുംബൈ ഓഹരി സൂചികയായ സെന്‍സെക്സ് 16700 കടന്നു. - എസ്. കുമാര്‍ Nifty crosses 5000 points landmark Labels: സാമ്പത്തികം
- ജെ. എസ്.
|
കന്നുകാലി ക്ലാസിലെ വിമാന യാത്ര
![]() ഈ പശ്ചാത്തലത്തിലാണ് തന്റെ ട്വിറ്റര്‍ പേജില്‍ ഒരു മാധ്യമ പ്രവര്‍ത്തകന്‍ ചോദിച്ച ചോദ്യത്തിന് മറുപടി പറഞ്ഞ ശശി തരൂര്‍ വെട്ടിലായത്. ‘ദി പയനീര്‍’ പത്രത്തിന്റെ അസോഷിയേറ്റ് എഡിറ്റര്‍ കഞ്ചന്‍ ഗുപ്തയുടെ ചോദ്യം തന്നെയാണ് മന്ത്രിയെ വെട്ടിലാക്കിയത്. അടുത്ത തവണ മന്ത്രി കേരളത്തിലേയ്ക്ക് കന്നുകാലി ക്ലാസ്സിലാവുമോ യാത്ര ചെയ്യുക എന്നായിരുന്നു ചോദ്യം. ![]() ട്വിറ്ററില്‍ കഞ്ചന്‍ ഗുപ്തയുടെ ചോദ്യം ഇതിന് സരസമായി തന്നെ മന്ത്രി മറുപടി പറഞ്ഞു - മറ്റ് വിശുദ്ധ പശുക്കളോടുള്ള ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് കൊണ്ട് താനും കന്നുകാലി ക്ലാസ്സില്‍ തന്നെയാവും യാത്ര ചെയ്യുക എന്ന്. ![]() ട്വിറ്ററില്‍ ശശി തരൂരിന്റെ വിവാദ ട്വീറ്റ് എന്നാല്‍ ഇതിലെ നര്‍മ്മം കോണ്‍ഗ്രസ് നേതൃത്വത്തിന് രസിച്ചില്ല എന്നു വേണം കരുതാന്‍. ആയിര കണക്കിന് ഇന്ത്യാക്കാര്‍ പ്രതിദിനം യാത്ര ചെയ്യുന്ന ഇക്കണോമി ക്ലാസ്സിനെ പറ്റി ഇത്തരത്തില്‍ പുച്ഛിച്ച് സംസാരിച്ചത് ശരിയായില്ല എന്നാണ് കോണ്‍ഗ്രസ് വക്താവ് ജയന്തി നടരാജന്‍ പറഞ്ഞത്. കോണ്‍ഗ്രസിന്റെ രാഷ്ട്രീയ സംസ്കാരത്തിന് വിരുദ്ധമായ ഈ പരാമര്‍ശത്തെ കോണ്‍ഗ്രസ് അപലപിക്കുന്നു എന്നും ജയന്തി അറിയിച്ചു. പഞ്ച നക്ഷത്ര ഹോട്ടലില്‍ മൂന്നു മാസം താമസിച്ചു വിവാദം സൃഷ്ടിച്ച ശശി തരൂര്‍, ചെലവു ചുരുക്കലിന്റെ ഭാഗമായി ഹോട്ടല്‍ ഒഴിയുവാന്‍ ധന മന്ത്രി ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് പഞ്ച നക്ഷത്ര ഹോട്ടലില്‍ നിന്നും താമസം മാറിയതും വാര്‍ത്തയായിരുന്നു. Cattle class tweet lands Shashi Tharoor in trouble Labels: രാഷ്ട്രീയം
- ജെ. എസ്.
3 Comments:
Links to this post: |
15 September 2009
ചൈന കുഴക്കുന്നു
![]() Chinese intrusion into Indian territory worries India
- ജെ. എസ്.
|
അഭയയുടെ കല്‌ത്ത് നശ്‌ക്കിയത് ആര്?
![]() മയക്കു മരുന്ന് കുത്തി വെച്ച് മനസ്സിനെ തളര്‍ത്തി ചോദ്യം ചെയ്യുന്ന വേളയില്‍ മുന്‍ കരുതലോടെ സംസാരിക്കാനുള്ള ശേഷി നഷ്ടപ്പെടുകയും സത്യം വെളിപ്പെടുകയും ചെയ്യും എന്നതാണ് നാര്‍കോ അനാലിസിസിന്റെ തത്വം. എന്നാല്‍ ചോദ്യം ചോദിക്കുന്ന ആളുടെ വൈദഗ്ദ്ധ്യം ഇതിന് ഒരു പ്രധാന ഘടകമാണ്. പ്രതിയെ ഉത്തരങ്ങളിലേയ്ക്ക് വലിച്ചിഴയ്ക്കുന്ന രീതിയില്‍ ചോദ്യങ്ങള്‍ ചോദിയ്ക്കുന്നത് ശരിയായ നടപടിയല്ല. മലയാളികളായ പ്രതികളോട് ചോദ്യങ്ങള്‍ ചോദിച്ച സ്ത്രീ ശബ്ദത്തിന്റെ ഉടമയ്ക്ക് മലയാളം നന്നായി വശമില്ലായിരുന്നു. പല ചോദ്യങ്ങളും പ്രതികള്‍ക്ക് മനസ്സിലായില്ലെന്ന് വ്യക്തം. സിസ്റ്റര്‍ അഭയാനെ തട്ടിയത് ആരാ? (അടിച്ചത് എന്നാണ് ഉദ്ദേശിച്ചത്) എന്തിനാ തട്ടിയത് അവരെ? എവിടെവിടെ തട്ടിയിട്ടുണ്ടായിരുന്നു? കല്‍ത്ത് ആരെങ്കിലും നശ്‌ക്കിയോ? അഭയാന്റെ കല്‍ത്ത് നിങ്ങള്‍ നശ്‌ക്കിയോ? (കഴുത്ത് ഞെരുക്കിയോ എന്നാണ് ചോദ്യം) ഇതൊന്നും മനസ്സിലാവാതെ പ്രതികള്‍ മുക്കിയും മൂളിയും മറുപടി പറയുവാനാവാതെ കഷ്ടപ്പെടുന്നുണ്ടായിരുന്നു. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ ഇവിടെ ലഭ്യമാണ്. Labels: കുറ്റകൃത്യം, പോലീസ്, വിവാദം
- ജെ. എസ്.
1 Comments:
Links to this post: |
14 September 2009
മാധ്യമങ്ങളെ നിയന്ത്രിക്കില്ല: മുഖമന്ത്രി
കേളരളത്തില്‍ മാധ്യമങ്ങളെ നിയന്ത്രിക്കേണ്ട സാഹചര്യം നിലവില്‍ ഇല്ലെന്നും മാധ്യമ നിയന്ത്രണം ഏര്‍പ്പെടുത്തില്ലെന്നും മുഖ്യമന്ത്രി സഖാവ് വി. എസ്. അചുതാനന്ദന്‍ നിയമ സഭയില്‍ അറിയിച്ചു.
വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ മാധ്യമങ്ങളില്‍ നിന്നും തെളിവ് ശേഖരിക്കുമെന്ന് ഒരു പത്ര സമ്മേളനത്തില്‍ ആഭ്യന്തര മന്ത്രി പറഞ്ഞതിനെ തുടര്‍ന്ന് പ്രതിപക്ഷം കൊണ്ടു വന്ന അടിയന്തിര പ്രമേയത്തിനു ആഭ്യന്തര മന്ത്രി സഭയില്‍ ഇല്ലെന്നു പറഞ്ഞ് അവതരണാനുമതി നിഷേധിച്ചു. ഇതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍ നിന്നും ഇറങ്ങി പ്പോകുകയും ചെയ്തു. - എസ്. കുമാര്‍ Labels: കേരള രാഷ്ട്രീയം
- ജെ. എസ്.
|
13 September 2009
പാക്കിസ്ഥാന്‍ ചൈനയുമായി കൂടുതല്‍ അടുക്കുന്നു
![]() Pakistan strengthens ties with China Labels: ചൈന, പാക്കിസ്ഥാന്‍
- ജെ. എസ്.
|
12 September 2009
ബൃന്ദ കാരാട്ട് പോലീസ് പിടിയില്‍
![]() Brinda Karat detained at a police station in Madurai Labels: ക്രമസമാധാനം, പ്രതിഷേധം, മനുഷ്യാവകാശം
- ജെ. എസ്.
|
11 September 2009
വംശീയ ആക്രമണത്തില്‍ പെണ്‍കുട്ടികള്‍ക്കും പങ്ക്
![]() UK Police looking for teenage girls in racial attack Labels: കുറ്റകൃത്യം, തീവ്രവാദം, പ്രവാസി, ബ്രിട്ടന്‍
- ജെ. എസ്.
|
10 September 2009
മെക്സിക്കോയില്‍ വിമാനം റാഞ്ചി
![]() Boeing 737 Aeromexico jet with 104 passengers hijacked at Mexico City airport Labels: തീവ്രവാദം, വിമാന സര്വീസ്
- ജെ. എസ്.
|
09 September 2009
അഞ്ചു വര്‍ഷത്തിനുള്ളില്‍ സമ്പൂര്‍ണ്ണ സ്ത്രീ സാക്ഷരത
![]() Every woman in India to be literate in 5 years Labels: വിദ്യാഭ്യാസം, സ്ത്രീ വിമോചനം
- ജെ. എസ്.
1 Comments:
Links to this post: |
08 September 2009
വംശീയ ആക്രമണത്തില്‍ ഇന്ത്യാക്കാരന്‍ കൊല്ലപ്പെട്ടു
![]() Racial attack in UK - Indian origin man dies Labels: തീവ്രവാദം, ബ്രിട്ടന്‍, മനുഷ്യാവകാശം
- ജെ. എസ്.
|
06 September 2009
ശ്രീലങ്കന്‍ ക്രിക്കറ്റ് ടീം ആക്രമണത്തിനു പിന്നില്‍ ശ്രീലങ്ക തന്നെ
![]() പാക്കിസ്ഥാനുമായുള്ള രണ്ടാം ടെസ്റ്റ് മാച്ചിന്റെ മൂന്നാം ദിവസം ലാഹോറിലെ ഗദ്ദാഫി സ്റ്റേഡിയത്തിനു പുറത്തു വെച്ച് മാര്‍ച്ച് മൂന്നിന് ശ്രീലങ്കന്‍ ക്രിക്കറ്റ് ടീം സഞ്ചരിച്ച ബസിനു നേരെ നടന്ന വെടി വെപ്പിലും ഗ്രനേഡ് ആക്രമണത്തിലും എട്ട് പാക്കിസ്ഥാനി സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെടുകയും ശ്രീലങ്കന്‍ ക്രിക്കറ്റ് ടീം കോച്ച് ഉള്‍പ്പെടെ ആറു ടീം അംഗങ്ങള്‍ക്കും പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. Srilankan cricket team attack in Lahore funded from Srilanka Labels: തീവ്രവാദം, പാക്കിസ്ഥാന്‍, സ്പോര്ട്ട്സ്
- ജെ. എസ്.
|
പൂര നഗരിയെ "പുലികള്‍" കീഴടക്കി
![]() വാഹനങ്ങളില്‍ ഒരുക്കിയ വര്‍ണ്ണാഭമയ വിവിധ നിശ്ചല ദൃശ്യങ്ങള്‍ പുലിക്കളിയെ അനുഗമിച്ചിരുന്നു. വൈകീട്ട് പെയ്ത മഴ കളിയുടെ ആവേശം അല്‍പം കുറച്ചു. - എസ്. കുമാര്‍ Labels: കേരളം, സാംസ്കാരികം
- ജെ. എസ്.
|
05 September 2009
മേഴ്സി രവി അന്തരിച്ചു
![]() ഇപ്പോഴത്തെ എല്‍.ഡി.എഫ്. കണ്‍വീനര്‍ വൈക്കം വിശ്വനെ പരാജയപ്പെടുത്തി 2001ല്‍ മേഴ്സി രവി നിയമ സഭയിലേക്ക് കോട്ടയത്തു നിന്ന് വിജയിച്ചിരുന്നു. മേഴ്സി രവിയുടെ നിര്യാണത്തില്‍ മുഖ്യ മന്ത്രി വി. എസ്. അച്യുതാനന്ദന്‍ അനുശോചിച്ചു. മികച്ച നിയമ സഭാ സാമാജികയെയാണ് കേരളത്തിനു നഷ്ടമായതെന്ന് മന്ത്രി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. Labels: കേരള രാഷ്ട്രീയം
- ജെ. എസ്.
|
04 September 2009
പി.സി. തോമസിന്റെ വിജയം അസാധുവാക്കി
2004-ലെ ലോക് സഭാ തിരഞ്ഞെടുപ്പില്‍ എന്‍. ഡി. എ. സ്ഥാനാര്‍ത്ഥി യായി മല്‍സരിച്ച് 529 വോട്ടോടെ മൂവാറ്റുപുഴ മണ്ഡലത്തില്‍ നിന്നും വിജയിച്ച പി. സി. തോമസിന്റെ വിജയം സുപ്രീം കോടതി അസാധുവായി പ്രഖ്യപിച്ചു.
ജന പ്രാധിനിധ്യ നിയമത്തിന്റെ 123(3), 123(5) എന്നിവ തോമസ് ലംഘിച്ചതായി കണ്ടെത്തി യതിനെ തുടര്‍ന്ന് എതിര്‍ സ്ഥാനര്‍ത്ഥി യായിരുന്ന പി. എം. ഇസ്മായിലിനെ (സി. പി. എം.) മുമ്പ് ഹൈ ക്കോടതി വിജയിയായി പ്രഖ്യാപിച്ചിരുന്നു. തുടര്‍ന്ന് പി. സി. തോമസ് സുപ്രീം കോടതിയെ സമീപിക്കു കയായിരുന്നു. എന്നാല്‍ തോമസിന്റെ അപ്പീല്‍ തള്ളി ക്കൊണ്ടാണ് ഈ പുതിയ വിധി വന്നിരിക്കുന്നത്. മാര്‍പ്പാപ്പയുടേയും മദര്‍ തേരസയുടേയും ചിത്രങ്ങള്‍ ഉള്‍പ്പെടുത്തി മണ്ടലത്തില്‍ നിര്‍ണ്ണായക ശക്തിയായ ക്രിസ്ത്യന്‍ വിഭാഗത്തിന്റെ മത വികാരം തനിക്ക് അനുകൂലമാക്കുന്ന വിധം കലണ്ടറും മറ്റും അച്ചടിച്ചത് വിമര്‍ശനം ക്ഷണിച്ചു വരുത്തിയിരുന്നു. ഇതു തന്നെയാണ് കോടതിയിലും പി. സി. തോമസി നെതിരായ വിധി വരുവാന്‍ പ്രധാന ഘടകങ്ങളായത്. കേസ് വിജയിച്ചു വെങ്കിലും അന്നത്തെ ലോക് സഭയുടെ കാലാവധി കഴിഞ്ഞതിനാല്‍ പി. എം. ഇസ്മായിലിനു കോടതി വിധിയുടെ അടിസ്ഥാനത്തില്‍ എം. പി. യാകുവാന്‍ കഴിയില്ല. - എസ്. കുമാര്‍ Labels: രാഷ്ട്രീയം
- ജെ. എസ്.
|
പന്നി പനി - യു.എ.ഇ. ജാഗ്രതയില്‍
![]() ![]() പന്നിപ്പനി സ്ഥിരീകരിക്കപ്പെട്ടതോടെ മുഖം മൂടി തൊഴില്‍ സ്ഥലത്ത് ധരിക്കുന്നത് പല സ്ഥാപനങ്ങളിലും കര്‍ശനമായി നടപ്പിലാക്കി കഴിഞ്ഞു പന്നി പനിയ്ക്കെതിരെ നിതാന്ത ജാഗ്രതയിലാണ് യു.എ.ഇ. യിലെ പല വ്യവസായ സ്ഥാപനങ്ങളും. തൊഴിലാളികളുടെ ആരോഗ്യ നില നിരന്തരം പരിശോധിക്കാന്‍ ഉള്ള സംവിധാനങ്ങള്‍ തങ്ങളുടെ സ്ഥാപനങ്ങളില്‍ പലരും ഏര്‍പ്പെടുത്തി കഴിഞ്ഞു. പന്നി പനിക്കെതിരെ തങ്ങളുടെ തൊഴിലാളികളെ പല കമ്പനികളും ഇന്‍ഷൂര്‍ ചെയ്തു കഴിഞ്ഞു. പനിയുടെ ലക്ഷണങ്ങള്‍ കാണിക്കുന്നവരെ മറ്റു തൊഴിലാളികളില്‍ നിന്നും വേര്‍തിരിച്ചു, എത്രയും വേഗം വൈദ്യ സഹായം ലഭ്യമാക്കുന്നു. സ്ഥാപനങ്ങളിലേക്ക് വരുന്ന സന്ദര്‍ശകരെ ഗേറ്റില്‍ വെച്ചു തന്നെ പനി ഉണ്ടോ എന്ന് പരിശോധിക്കുന്നു. പനി ഇല്ലെങ്കില്‍ മാത്രമേ ഇവരെ അകത്തേയ്ക്ക് വിടൂ. ഇതിനായി പ്രത്യേകം താപ മാപിനികള്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയിട്ടുണ്ട്. തങ്ങളുടെ തൊഴിലാളികള്‍ക്ക് പുറമെ സന്ദര്‍ശകര്‍ക്കും പ്രത്യേകം മുഖം മൂടികള്‍ നല്‍കി വരുന്നുണ്ട്. തമ്മില്‍ കാണുമ്പോള്‍ കൈ കൊടുക്കുകയും കെട്ടിപ്പിടിക്കുകയും മറ്റും ചെയ്യുന്ന ആതിഥ്യ മര്യാദകള്‍ വിവേക പൂര്‍വ്വം പലരും മാറ്റി വെയ്ക്കുന്നു. ഇന്ത്യന്‍ രീതിയായ നമസ്ക്കാരവും ജപ്പാന്‍ രീതിയായ കുമ്പിടലും ആണ് പ്രചാരത്തിലാവുന്ന പുതിയ ഉപചാര രീതികള്‍. തമാശയായിട്ടാണെങ്കിലും പല വിദേശികളും ഇത്തരത്തില്‍ നമസ്ക്കാരം ചെയ്യുന്നത് കൌതുകം ഉണര്‍ത്തുന്ന കാഴ്‌ച്ചയാണ്. ഒപ്പം ആരോഗ്യകരമായ ഒരു പ്രവണതയും. Swine flu alert in the United Arab Emirates
- ജെ. എസ്.
1 Comments:
Links to this post: |
ഇന്ത്യന്‍ ഡോക്ടര്‍മാര്‍ അത്യപൂര്‍വ്വ ശസ്ത്രക്രിയ നടത്തി
![]() Indian doctors perform miracle heart surgery on a new born baby Labels: ആരോഗ്യം
- ജെ. എസ്.
|
സ്വിറ്റ്സര്‍ലാന്‍ഡ് മാഫിയാ രാഷ്ട്രം - ഗദ്ദാഫി
![]() സ്വിസ്സ് ബാങ്കുകളില്‍ തങ്ങളുടെ പൌരന്മാര്‍ നിയമ വിരുദ്ധമായി നിക്ഷേപിച്ച കള്ള പണം തിരിച്ചു പിടിക്കാന്‍ അമേരിക്കയും ഇന്ത്യയും അടക്കം പല ലോക രാഷ്ട്രങ്ങളും സ്വിറ്റ്സര്‍ലാന്‍ഡിനു മേല്‍ സമ്മര്‍ദ്ദം ചെലുത്തി വരുന്ന ഈ അവസരത്തില്‍ ഗദ്ദാഫിയുടെ ആവശ്യം ശ്രദ്ധേയമാണ്. തങ്ങളുടെ പൌരന്മാര്‍ക്ക് നിയമം ലംഘിക്കാന്‍ ഉള്ള അവസരം സ്വിറ്റ്സര്‍ലാന്‍ഡ് ഒരുക്കി കൊടുക്കുന്നു എന്ന് അമേരിക്ക ആരോപിച്ചിരുന്നു. തങ്ങളുടെ പൌരന്മാരുടെ സ്വിസ്സ് ബാങ്ക് ഇടപാടുകളെ പറ്റിയുള്ള വിവരങ്ങള്‍ വെളിപ്പെടുത്തണം എന്ന ഇന്ത്യന്‍ സര്‍ക്കാരിന്റെ ആവശ്യം അടുത്തയിടെ ആണ് സ്വിറ്റ്സര്‍ലാന്‍ഡ് തള്ളിയത്. സ്വിസ്സ് ബാങ്കിങ്ങ് നിയമപ്രകാരം ഇടപാടുകാരുടെ സ്വകാര്യതയ്ക്ക് തങ്ങള്‍ പരമ പ്രാധാന്യം കല്‍പ്പിക്കുന്നു എന്ന് ഈ സാഹചര്യത്തില്‍ സ്വിറ്റ്സര്‍ലാന്‍ഡ് വ്യക്തമാക്കിയിരുന്നു. ഒരു ഹോട്ടല്‍ പരിചാരികയെ പീഢിപ്പിച്ച കേസില്‍ ഗദ്ദാഫിയുടെ മകന്‍ ഹാനിബലിനെയും ഭാര്യയെയും കഴിഞ്ഞ വര്‍ഷം ജെനീവയില്‍ വെച്ചു സ്വിസ്സ് പോലീസ് അറസ്റ്റ് ചെയ്തതിനു ശേഷമാണ് സ്വിറ്റ്സര്‍ലാന്‍ഡും ലിബിയയുമായുള്ള ബന്ധം വഷളായത്. Colonel Gaddafi wants to 'abolish' Switzerland. Switzerland is a Mafia State says Gaddafi. Labels: അന്താരാഷ്ട്രം
- ജെ. എസ്.
|
02 September 2009
കാശ്മീരില് നുഴഞ്ഞു കയറ്റത്തിനിടെ തീവ്രവാദികള് കൊല്ലപ്പെട്ടു
പാക്കിസ്ഥാനില്‍ നിന്നും നിയന്ത്രണ രേഖ മറി കടന്ന് നുഴഞ്ഞു കടക്കാന് ശ്രമിച്ച അഞ്ചു തീവ്രവാദികളെ ഇന്ത്യന്‍ സൈന്യം വെടി വെച്ചു കൊന്നു. ഗുറെസ് സെക്ടറില് ഉള്പ്പെടുന്ന ഭാഗത്തു വെച്ചാണ് ഇന്ത്യന്‍ സൈനികര് നുഴഞ്ഞു കയറ്റക്കാരെ കണ്ടെത്തിയത്. തുടര്ന്നു നടന്ന ഏറ്റുമുട്ടലില് സൈനികര് തീവ്രവാദികളെ വക വരുത്തി. ഈ മേഖലയില് തീവ്രവാദികള് നുഴഞ്ഞു കയറിയിട്ടുണ്ടോ എന്ന് അറിയുവാന് സൈന്യം ഇവിടെ തിരച്ചില്‍ തുടര്ന്നു കൊണ്ടിരിക്കുന്നു.
- എസ്. കുമാര്‍
- ജെ. എസ്.
|
ഓണ ലഹരിയില് മലയാളികള് ...
ജാതി മത മേലാള കീഴാള ഭേദമില്ലാതെ പോയ നാളുകളി ലെങ്ങോ കേരളം ഭരിച്ചിരുന്ന മാവേലി തമ്പുരാന്റെ കാലത്തെ നന്മയുടേയും സമൃദ്ധിയുടേയും നാളുകള് ഓര്ത്തു കൊണ്ട് മലയാളി ഓണം ആഘോഷിക്കുന്നു. പൂക്കളങ്ങളും, പൂവിളികളും, പുലിക്കളിയും ഒക്കെയായി കേരളത്തിന്റെ സ്വന്തം ദേശീയോ ത്സവത്തെ ലോകത്തെമ്പാടും ഉള്ള മലയാളികള് കെങ്കേമമായി കൊണ്ടാടുന്നു. പഴയ തറവാടുകള് പലതും ഭാഗം പിരിഞ്ഞ് പലയി ടത്തായി മാറി ത്താമസി ച്ചെങ്കിലും കുടുംബങ്ങളുടെ ഒത്തു ചേരലിന്റെ കൂടെ സമയമാണ് ഓണം ലോകത്തിന്റെ വിവിധ ഭാഗങ്ങളില് തൊഴിലിനായി ചേക്കേറിയവര് ഓണമാ ഘോഷിക്കു വാനായി അവധി ക്കെത്തുന്നതും പതിവാണ്. ഇത്തവണ അപ്രതീ ക്ഷിതമായി ഉണ്ടായ മഴ കേരളത്തില്‍ ചിലയിട ങ്ങളിലെങ്കിലും ഓണാ ഘോഷങ്ങള്ക്ക് മങ്ങല് ഏല്പ്പിച്ചു. ഗള്ഫ് രാജ്യങ്ങളിലെ വിവിധ സംഘടനകളും കൂട്ടായ്മകളും എല്ലാം ഓണാ ഘോഷങ്ങള് സംഘടി പ്പിക്കാറുണ്ട്. എന്നാല്‍ ഇത്തവണ റംസാന് സമയ മായതിനാല് ഇത്തവണ അത് വൈകുന്നേര ങ്ങളിലേക്ക് മാറ്റി വെച്ചു എന്നു മാത്രം.
- എസ്. കുമാര്‍
- ജെ. എസ്.
|
ശ്രീലങ്ക തടവിലാക്കിയ മാധ്യമ പ്രവര്‍ത്തകന്‍ പുരസ്ക്കാരം
![]() ഗ്ലോബല് മീഡിയ ഫോറവും റിപ്പോര്ട്ടേഴ്സ് വിതൌട്ട് ബോര്ഡേഴ്സ് എന്നീ സംഘടനകള് സംയുക്തമായാണ് ഈ പുരസ്ക്കാരം പ്രഖ്യാപിച്ചത്. 45 കാരനായ “തിസ്സ” എന്നറിയപ്പെടുന്ന തിസ്സനായഗത്തെ 20 വര്‍ഷം കഠിന തടവിനാണ് ശിക്ഷിച്ചത്. കൊളംബോയില് നിന്നും പ്രസിദ്ധീകരിക്കുന്ന ‘സണ്ടേ ടൈംസ്’ എന്ന പത്രത്തില് എഴുതിയിരുന്ന തിസ്സ outreachsl.com എന്ന വെബ്സൈറ്റിന്റെ എഡിറ്ററുമാണ്. 2008 മാര്‍ച്ച് 7ന് അറസ്റ്റ് ചെയ്ത ഇദ്ദേഹത്തെ അഞ്ചു മാസത്തിനു ശേഷം പൊടുന്നനെ കൊളംബോയിലെ കുപ്രസിദ്ധമായ മാഗസിന് ജയിലിലേക്ക് മാറ്റി. തമിഴ് പുലികളെ മര്ദ്ദിക്കുന്നതിന് കുപ്രസിദ്ധമായ ഈ ജയിലില് വെച്ച് ഇദ്ദേഹത്തിന് ക്രൂരമായ പീഢനങ്ങള് ഏല്ക്കേണ്ടി വന്നു. ജയിലിലെ പ്രതികൂല സാഹചര്യത്തില്‍ ക്ഷയരോഗവും ത്വക്ക് രോഗവും പിടി പെട്ട തെസ്സിനായഗത്തിന് ചികിത്സയും മരുന്നും അധികൃതര്‍ നിഷേധിച്ചു. തമിഴ് പുലികളില്‍ നിന്നും പണം സ്വീകരിച്ചാണ് തിസ്സ തന്റെ വെബ് സൈറ്റ് നടത്തിയത് എന്ന ആരോപണം റിപ്പോര്ട്ടേഴ്സ് വിതൌട്ട് ബോര്ഡേഴ്സ് എന്ന സംഘടന നടത്തിയ അന്വേഷണത്തില് തെറ്റാണെന്ന് തെളിഞ്ഞതാണ്. ഒരു ജര്മ്മന് സഹായ സംഘടനയാണ് ഈ വെബ് സൈറ്റിനുള്ള ചിലവുകള് വഹിക്കുന്നത് എന്ന് ഇവര്‍ കണ്ടെത്തി. കഴിഞ്ഞ ഒക്ടോബറില് ശ്രീലങ്കന്‍ പ്രസിഡണ്ട് മഹീന്ദ്ര രാജ പക്സെയെ ഇവര്‍ കാണുകയും തിസ്സയുടെ മോചനത്തിനായി ആവശ്യപ്പെടുകയും ചെയ്തതാണ്. തിസ്സനായഗത്തിന്റെ കേസ് പുനഃപരിശോധിക്കും എന്ന് രാജപക്സെ ഇവര്ക്ക് ഉറപ്പു കൊടുത്തിരുന്നു. സത്യത്തിനും, സ്വതന്ത്രമായ സമൂഹത്തിനും വേണ്ടി നിലകൊള്ളുന്ന ലോകമെമ്പാടുമുള്ള മാധ്യമ പ്രവര്‍ത്തകരുടെ ഒരു പ്രതിനിധിയാണ് തിസ്സനായഗം എന്ന് ലോക പത്ര സ്വാതന്ത്ര്യ ദിനത്തില്‍ വൈറ്റ് ഹൌസ് പുറത്തിറക്കിയ പ്രസ്താവനയില് അമേരിക്കന്‍ പ്രസിഡണ്ട് ബറക് ഒബാമ പറയുകയുണ്ടായി. Labels: പീഢനം, മനുഷ്യാവകാശം
- ജെ. എസ്.
|
നെഹ്രു കപ്പ് ഇന്ത്യക്ക്
![]() കളിയില് ഉടനീളം ഇന്ത്യന്‍ നായകന് ബൈചുങ്ങ് ബൂട്ടിയയെ മാര്ക്ക് ചെയ്യുവാന് സിറിയന് താരങ്ങള് ശ്രദ്ധിച്ചിരുന്നു. തുടക്കത്തില് തന്നെ ബൈചുങ്ങ് ബൂട്ടിയ സിറിയന് ഗോള് മുഖത്ത് കടന്നാ ക്രമണം നടത്തിയിരുന്നു. കായികമായി ഇന്ത്യന്‍ താരങ്ങ ളേക്കാള് മികച്ച സിറിയന് താരങ്ങളെ പലപ്പോഴും ഇന്ത്യന്‍ താരങ്ങളുടെ കളി മിടുക്ക് വെള്ളം കുടിപ്പിച്ചു. കളിയില് പല തവണ ഇന്ത്യന്‍ ഗോള്വല ലക്ഷ്യമാക്കി സിറിയന് താരങ്ങള് "നിറയൊ ഴിച്ചെങ്കിലും" സുബ്രതോ പാല് കാക്കുന്ന ഇന്ത്യന്‍ ഗോള്വല ചലിപ്പിക്കുവാന് അവര്ക്കായില്ല. പെനാല്റ്റി ഷൂട്ടൗട്ടില് സുബ്രതോ പാലിന്റെ മാസ്മര പ്രകടനം ഇന്ത്യക്ക് വിജയം ഉറപ്പിക്കു കയായിരുന്നു. അതോടൊപ്പം കളിയിലെ താര പട്ടവും സുബ്രതോ കൈപ്പിടിയില് ഒതുക്കി. ഇന്ത്യന്‍ ടീമിന്റെ ഓരോ മുന്നേറ്റങ്ങളേയും ആരവത്തോടെ പിന്തുണച്ച കാണികള് പക്ഷെ "സഡന് ഡെത്തില്" കനത്ത ആകാംക്ഷയുടെ സമ്മര്ദ്ദത്തില് ആയി. ഒടുവില് വിജയം ഉറപ്പിച്ച നിമിഷം അണ പൊട്ടിയ അവേശവുമായി ഗ്യാലറിയുടെ അതിരുകള് മറി കടന്ന് അല കടലായി കളിക്കള ത്തിലേക്ക് ഇരമ്പിയ ഇന്ത്യന്‍ ആരാധകരെ നിയന്ത്രിക്കുവാന് സുരക്ഷാ ഭടന്മാര് നന്നേ പണിപ്പെട്ടു. താരങ്ങളെ എടുത്തു യര്ത്തി നൃത്തം ചെയ്ത കാണികള് സന്തോഷം കൊണ്ട് മതി മറന്നു. ഇന്ത്യന്‍ പതാകയും വര്‍ണ്ണ ക്കടലാസുകളും വായുവില് പാറി പ്പറന്നു. ഇന്ത്യന്‍ കായിക രംഗം പണ ക്കൊഴുപ്പിന്റെ വിഹാര രംഗമായ ക്രിക്കറ്റിന്റെ നീരാളി പ്പിടുത്തില് ഒതുങ്ങുമ്പോളും, ഫുട്ബോള് താരങ്ങള് അവഗണനയുടെ ഭീകരമായ അവസ്ഥയില് നില്ക്കുമ്പോളും, ആത്മാര്ത്ഥമായി ഫുട്ബോളിനെ സ്നേഹിക്കുന്ന ഒരു വിഭാഗം ഉണ്ടെന്ന ഓര്മ്മപ്പെടുത്തല് കൂടെയായി ഈ മല്സരവും അതില്‍ ലഭിച്ച അവിസ്മരണീയമായ വിജയവും. - എസ്. കുമാര്‍ Labels: സ്പോര്ട്ട്സ്
- ജെ. എസ്.
|
01 September 2009
പത്താം ക്ലാസ് പരീക്ഷ ഇനി വേണ്ട
![]() വര്ഷാവസാനത്തിലെ പരീക്ഷ കുട്ടികളില് ഉളവാക്കുന്ന മാനസിക പിരിമുറുക്കവും സമ്മര്ദ്ദവും ഏറെ നാളായി ഇന്ത്യയില്‍ വിദ്യാഭ്യാസ വിദഗ്ദ്ധര്ക്കും രക്ഷിതാക്കള്ക്കിടയിലും ചര്‍ച്ച നടന്നു വരികയായിരുന്നു. പരീക്ഷയില് മാര്ക്ക് കുറയുന്ന കുട്ടികള്‍ ആത്മഹത്യ ചെയ്യുന്നതും മറ്റും ഉള്ള സംഭവങ്ങള് ഇത്തരം ഒരു നീക്കത്തിലൂടെ പരിഹരിക്കപ്പെടും എന്നാണ് പ്രതീക്ഷ. ഇന്ത്യ ഒട്ടാകെ നടന്ന ചര്‍ച്ചകളില്‍ ഉരുത്തിരിഞ്ഞു വന്ന ആശയമാണിതെന്ന് മന്ത്രി അറിയിച്ചു. സി. ബി. എസ്. ഇ. സ്ക്കൂളുകളിലാണ് തല്ക്കാലം ഗ്രേഡിങ്ങ് സമ്പ്രദായം നടപ്പിലാക്കുക. A+, A, B, C, D, E എന്നീ ഗ്രേഡുകളാവും വിദ്യാര്‍ത്ഥികള്‍ക്ക് നല്കുക. പന്ത്രണ്ടാം ക്ലാസ് വരെ ഉള്ള സ്ക്കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഇനി പരീക്ഷ എഴുതാതെ തന്നെ പത്താം ക്ലാസില്‍ നിന്നും പതിനൊന്നാം ക്ലാസിലേക്ക് പ്രവേശിക്കാം. എന്നാല്‍ പത്താം ക്ലാസ് വരെ മാത്രമുള്ള സ്ക്കൂളുകള്ക്ക് പരീക്ഷ നടത്താം എന്നും മന്ത്രി വിശദീകരിച്ചു. Labels: കുട്ടികള്‍, വിദ്യാഭ്യാസം
- ജെ. എസ്.
|
0 Comments:
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്