30 November 2009
മധു കോഡയെ അറസ്റ്റ് ചെയ്തു
![]() 4000 കോടി രൂപയുടെ വെട്ടിപ്പു നടത്തിയ കേസ് ആദായ വകുപ്പും എന്‍ഫോഴ്‌സ് മെന്റ് വകുപ്പും അന്വേഷിച്ചു കൊണ്ടിരിക്കുകയാണ്. അന്വേഷണത്തിനിടെ കോഡയ്ക്ക് ചില ബോളിവുഡ് സിനിമാ നടികളുമായി ബന്ധം ഉണ്ടെന്ന് തെളിഞ്ഞിരുന്നു. 40 ലക്ഷം രൂപ വരെ ഇയാള്‍ സിനിമാ നടികള്‍ക്ക് നല്‍കിയതായി അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തി. ഇതേ തുടര്‍ന്ന് അന്വേഷണം ബോളി വുഡിലേക്കും വ്യാപിപ്പിക്കുകയുണ്ടായി. വെള്ളിയാഴ്‌ച്ച നല്‍കിയ രണ്ടാമത്തെ സമന്‍സ് കോഡ അവഗണിച്ചതോടെ അന്വേഷണ ഉദ്യോഗസ്ഥര്‍ കോഡയെ അറസ്റ്റ് ചെയ്യാന്‍ തീരുമാനി ക്കുകയായിരുന്നു. താന്‍ തെരഞ്ഞെടുപ്പ് പ്രചാരണ ത്തിന്റെ തിരക്കിലായതിനാല്‍ തനിക്ക് ഡിസംബര്‍ 18 കഴിഞ്ഞേ വിജിലന്‍സിനു മുന്‍പില്‍ ഹാജരാകാന്‍ കഴിയൂ എന്നാണ് കോഡ അറിയിച്ചിരുന്നത്. നവംബര്‍ 11, 15, 19 തിയതികളില്‍ എന്‍ഫോഴ്‌സ്മെന്റ് വകുപ്പ് കോഡയെ വിളിപ്പിച്ചിരുന്നുവെങ്കിലും കോഡ ഹാജരായിരുന്നില്ല. Madhu Koda arrested Labels: പോലീസ്
- ജെ. എസ്.
|
ജിമ്മി ജോര്‍ജ്ജിന്റെ സ്മാഷുകള്‍ നിലച്ചിട്ട് ഇന്നേക്ക് 22 ആണ്ട്
![]() 1974 ല്‍ ടെഹ്‌റാനില്‍ നടന്ന ഏഷ്യന്‍ ഗയിംസില്‍ ഇന്ത്യക്ക് വേണ്ടി കളിച്ചതോടെ ജിമ്മി ജോര്‍ജ്ജ് ലോക നിലവാര ത്തിലേക്കുയര്‍ന്നു. 1975 ല്‍ ജി. വി. രാജാ അവാര്‍ഡ്, 1976 ല്‍ അര്‍ജ്ജുന അവാര്‍ഡ് എന്നിവ ലഭിച്ചു. ഇന്ത്യ യിലെ ഏറ്റവും പ്രായം കുറഞ്ഞ അര്‍ജ്ജുന അവാര്‍ഡ് ജേതാവ് എന്ന ബഹുമതിക്ക് അദ്ദേഹം അര്‍ഹനായി. അതേ കൊല്ലം തന്നെ, കേരളത്തിലെ ഏറ്റവും നല്ല കായിക താരത്തിനുള്ള മലയാള മനോരമ അവാര്‍ഡ് ജിമ്മി നേടി. സോള്‍ ഏഷ്യാഡില്‍ ജപ്പാനെ കീഴടക്കി ഇന്ത്യക്ക് വെങ്കലം നേടിയെടുത്തു. ![]() സമാനതകള്‍ ഇല്ലാത്ത പ്രതിഭാസ മായി മാറിയ ജിമ്മി ജോര്‍ജ്ജിന്റെ സ്മരണക്കായി ഇറ്റലിയില്‍ ജിമ്മി ജോര്‍ജ്ജ് മെമ്മോറിയല്‍ ഇന്‍ഡോര്‍ സ്റ്റേഡിയം നിര്‍മ്മിച്ചിരുന്നു. കേരളത്തിലെ വോളി ബോളിനു രാജ്യാന്തര രംഗത്ത് മേല്‍വിലാ സമുണ്ടാക്കി കൊടുത്ത ഈ കായിക പ്രതിഭയുടെ സ്മരണ ക്കായി അബുദാബി കേരളാ സോഷ്യല്‍ സെന്ററില്‍ കഴിഞ്ഞ 15 വര്‍ഷമായി നടന്നു വരുന്ന ജിമ്മി ജോര്‍ജ് സ്മാരക വോളി ബോള്‍ ടൂര്‍ണ്ണമെന്റ്, ഡിസംബര്‍ 2 നു ആരംഭി ക്കുകയായി. Labels: സ്പോര്‍ട്ട്സ്
- ജെ. എസ്.
|
ഒറ്റ ബാങ്കും തകരില്ല എന്ന് യു.എ.ഇ. സെന്‍ട്രല്‍ ബാങ്ക്
![]() അതേ സമയം നാലു ദിവസത്തെ അവധിക്കു ശേഷം ദുബായ് ഓഹരി വിപണി ഇന്ന് തുറന്നു പ്രവര്‍ത്തിക്കും. വിപണിയിലെ സ്ഥിതി സൂക്ഷ്മമായി നിരീക്ഷിക്കുമെന്ന് യു.എ.ഇ. സെന്‍ട്രല്‍ ബാങ്ക് അധികൃതര്‍ അറിയിച്ചു. Labels: യു.എ.ഇ., സാമ്പത്തികം
- സ്വന്തം ലേഖകന്‍
|
28 November 2009
പ്രതിസന്ധി ഇന്ത്യയെ ബാധിക്കില്ല : പ്രണബ് മുഖര്‍ജി
![]() ദുബായിലെ സ്ഥിതി ഗതികള്‍ ഇന്ത്യന്‍ ഓഹരി വിപണിയെ ഇന്നലെ സാരമായി ഉലച്ചിരുന്നു. ഇന്ത്യയുടെ ഏറ്റവും വലിയ രണ്ടാമത്തെ കയറ്റുമതി പങ്കാളിയാണ് യു.എ.ഇ. ദുബായ് വേള്‍ഡിന്റെ പ്രവര്‍ത്ത നത്തില്‍ ദുബായ് സര്‍ക്കാര്‍ ഇടപെട്ടത് ദീര്‍ഘ കാല അടിസ്ഥാന ത്തിലുള്ള വാണിജ്യ വിജയം ലക്ഷ്യമിട്ടാണെന്ന് ദുബായ് സിവില്‍ ഏവിയേഷന്‍ അഥോറിറ്റി, എമിറേറ്റ്സ് എയര്‍ലൈന്‍ ഗ്രൂപ്പ്, ദുബായ് സര്‍ക്കാരിന്റെ സുപ്രീം ഫിസ്കല്‍ കമ്മിറ്റി എന്നിവയുടെ ചെയര്‍മാനായ ഷെയ്ഖ് അഹമ്മദ് ബിന്‍ സയീദ് അല്‍ മക്തൂം വ്യക്തമാ ക്കിയിട്ടുണ്ട്. Labels: സാമ്പത്തികം
- ജെ. എസ്.
|
27 November 2009
സൊലെസ് രണ്ടാം വാര്‍ഷികം
രണ്ടാം വയസ്സിലേക്ക് കടക്കുന്ന സൊലെസ് വാര്‍ഷിക ആഘോഷങ്ങള്‍ നവംബര്‍ 29 ഞായറാഴ്‌ച്ച തൃശ്ശൂര്‍ ടൌണ്‍ ഹാളില്‍ വെച്ചു നടക്കും. രോഗാതുരരായ കുട്ടികളിലേയ്ക്കും, നിസ്സഹായരായ അവരുടെ മാതാ പിതാക്കളിലേയ്ക്കും തങ്ങളുടെ കണ്ണും മനസ്സും കൊടുക്കാന്‍ തയ്യാറായ ഒരു പറ്റം ആളുകളുടെ കൂട്ടായ്മയാണ് സൊലെസ്.
വനം വകുപ്പ് മന്ത്രി ബിനോയ് വിശ്വം, പ്രശസ്ത എഴുത്തു കാരന്‍ ആനന്ദ്, മേയര്‍ പ്രൊഫ. ആര്‍ ബിന്ദു, ജില്ലാ കലക്ടര്‍ ഡോ. വി. കെ. ബേബി, മെഡിക്കല്‍ കോളജ് സൂപ്രണ്ട് ഡോ. കെ. മോഹനന്‍ തുടങ്ങിയവര്‍ പങ്കെടുക്കുന്നു. പരിപാടിയോട് അനുബന്ധിച്ച് സുപ്രസിദ്ധ ഗായകരായ ഷഹബാസ് അമന്‍, ഗായത്രി എന്നിവര്‍ ചേര്‍ന്ന് ഒരുക്കുന്ന സംഗീത വിരുന്നും ഉണ്ടായിരിക്കും. Labels: സന്നദ്ധ സേവനം
- ജെ. എസ്.
|
26 November 2009
മുംബൈ ആക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക് സ്മരണാഞ്ജലി
![]() ഇന്ന് രാവിലെ എട്ടു മണിക്ക് മുംബൈ പോലീസ് നരിമാന്‍ പോയന്റില്‍ നിന്നും ചൌപാട്ടി കടല്‍പ്പുറം വരെ ഫ്ലാഗ് മാര്‍ച്ച് നടത്തി. ആക്രമണം നടന്ന ഒബറോയ് ട്രൈഡന്റ് ഹോട്ടലില്‍ മഹാരാഷ്ട്ര മുഖ്യ മന്ത്രി അശോക് ചവാന്‍ സന്ദര്‍ശനം നടത്തി കൊല്ലപ്പെട്ടവര്‍ക്കായി ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. ![]() മാലേഗാവ് സ്ഫോടന കേസില്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ ആയിരുന്ന ഹേമന്ത് കര്‍ക്കരെ, ഹിന്ദു തീവ്ര വാദികളുടെ പങ്ക് വെളിപ്പെടു ത്തിയതിനെ തുടര്‍ന്ന് നരേന്ദ്ര മോഡി അടക്കം മിക്ക ബി. ജെ. പി. നേതാക്കളുടേയും കണ്ണിന് കരടായി മാറിയിരുന്നു. കര്‍ക്കരെയുടെ അന്വേഷണത്തില്‍ അതൃപ്തിയും സംശയവും പരസ്യമായി രേഖപ്പെടുത്തിയ ഇവര്‍ ഹേമന്തിന്റെ രക്തത്തിനായി മുറവിളി കൂട്ടിയതും ആരും മറന്നിട്ടില്ല. ഭീകര ആക്രമണത്തിന്റെ പേരില്‍ രാഷ്ട്രീയ മുതലെടുപ്പ് നടത്താന്‍ ഒരുങ്ങിയ ഗുജറാത്ത് മുഖ്യ മന്ത്രി മോഡിക്ക് കൊല്ലപ്പെട്ട ഉദ്യോഗസ്ഥന്‍ ഹേമന്ത് കര്‍ക്കരെയുടെ ഭാര്യ കവിത കര്‍ക്കരെയില്‍ നിന്നും ശക്തമായ തിരിച്ചടി ലഭിക്കുകയും ഉണ്ടായി. പിടിയില്‍ ആയ ഒരേ ഒരു ഭീകരനായ അജ്മല്‍ കസബിന്റെ വിചാരണ ഇനിയും പൂര്‍ത്തിയായിട്ടില്ല.
The 2008 Mumbai attacks were more than ten coordinated shooting and bombing attacks across Mumbai, India's financial capital and its largest city. The attacks, which drew widespread condemnation across the world, began on 26 November 2008 and lasted until 29 November, killing at least 173 people and wounding at least 308. Labels: തീവ്രവാദം
- ജെ. എസ്.
|
24 November 2009
യു.എ.ഇയിലെ മൊത്തം ജനസംഖ്യ അറുപത് ലക്ഷമായി; ഏറ്റവും കൂടുതല്‍ ഇന്ത്യക്കാര്‍
യു.എ.ഇയിലെ മൊത്തം ജനസംഖ്യ അറുപത് ലക്ഷമായി. ജനസംഖ്യയില്‍ ഏറ്റവും കൂടുതല്‍ ഇന്ത്യക്കാരാണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.
രണ്ട് വ്യത്യസ്ത പഠനങ്ങള്‍ അടിസ്ഥാനമാക്കിയാണ് യു.എ.ഇയിലെ പുതിയ ജനസംഖ്യാ കണക്ക് അധികൃതര്‍ പുറത്ത് വിട്ടിരിക്കുന്നത്. വിദേശികള്‍ അടക്കം മൊത്തം അറുപത് ലക്ഷം പേര്‍ യു.എ.ഇയില്‍ ഉണ്ടെന്നാണ് കണക്ക്. ജനസംഖ്യയില്‍ ഏറ്റവും കൂടുതലുള്ളത് ഇന്ത്യക്കാരാണ്. 17.5 ലക്ഷം പേര്‍. പാക്കിസ്ഥാന്‍ സ്വദേശികള്‍ക്കാണ് രണ്ടാം സ്ഥാനം. യു.എ.ഇയില്‍ താമസിക്കുന്ന പാക്കിസ്ഥാനികള്‍ 12.5 ലക്ഷം വരും. അഞ്ച് ലക്ഷത്തോളം ബംഗ്ലാദേശ് സ്വദേശികളും യു.എ.ഇയിലുണ്ട്. മറ്റ് ഏഷ്യന്‍ രാജ്യങ്ങളായ ചൈന, ഫിലിപ്പൈന്‍സ്, തായ് ലന്‍ഡ്, കൊറിയ, അഫ്ഗാനിസ്ഥാന്‍, ഇറാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ ഏകദേശം പത്ത് ലക്ഷം വരുമെന്നാണ് കണക്ക്. യൂറോപ്പ്, ഓസ്ട്രേലിയ, അഫ്രിക്ക, ലാറ്റിന്‍ അമേരിക്ക എന്നിവിടങ്ങളില്‍ നിന്നുള്ള അഞ്ച് ലക്ഷത്തോളം പേരും യു.എ.ഇയിലുണ്ട്. 2005 ലെ സെന്‍സസ് പ്രകാരം യു.എ.ഇയിലെ മൊത്തം ജനസംഖ്യ 41,04,695 ആയിരുന്നു. ഇതിന്‍റെ 20.1 ശതമാനം മാത്രമാണ് സ്വദേശികള്‍. യു.എ.ഇ ജനസംഖ്യ സംബന്ധിച്ച അടുത്ത റിവ്യൂ 2010 ഏപ്രീലില്‍ നടക്കും.
- സ്വന്തം ലേഖകന്‍
|
21 November 2009
തഹാവുര്‍ റാണ അഹമ്മദാബാദിലെ ഒരു ഹോട്ടലിലും താമസിച്ചിരുന്നതായി റിപ്പോര്‍ട്ട്.
ഇന്ത്യക്കെതിരെ ആക്രമണ പദ്ധതിയൊരുക്കിയതിന് എഫ്ബിഐ അറസ്റ്റ് ചെയ്ത പാക് വംശജനായ കനേഡിയന്‍ പൌരന്‍ തഹാവുര്‍ റാണ കഴിഞ്ഞ നവംബറില്‍ അഹമ്മദാബാദിലെ ഒരു ഹോട്ടലിലും താമസിച്ചിരുന്നതായി റിപ്പോര്‍ട്ട്.
അഹമ്മദാബാദിലെ ലെമണ്‍ ട്രീ ഹോട്ടലില്‍ താമസിച്ചിരുന്ന ഇയാള്‍ക്കൊപ്പം ഒരു സ്ത്രീയും ഉണ്ടായിരുന്നു എന്നാണ് ഹോട്ടല്‍ അധികൃതര്‍ പുറത്തുവിട്ട വിവരം. ഇന്ത്യയിലെ മറ്റു പല നഗരങ്ങളിലും ഒരു സ്ത്രീക്കൊപ്പമാണ് ഇയാള്‍ സന്ദര്‍ശനം നടത്തിയത്. റാണയ്ക്ക് ഒപ്പം ഉണ്ടായിരുന്ന സ്ത്രീ അയാളുടെ ഭാര്യയാണ് എന്നാണ് സൂചന. എന്നാല്‍, റാണയുടെ സന്ദര്‍ശനത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ ഹോട്ടല്‍ അധികൃതര്‍ വിസമ്മതിച്ചു. ദേശീയ അന്വേഷണ ഏജന്‍സിക്കു മുന്നില്‍ റാണയുടെ സന്ദര്‍ശനത്തെ കുറിച്ചുള്ള വിശദ വിവരങ്ങള്‍ വെളിപ്പെടുത്തി എന്നും ഇവര്‍ വ്യക്തമാക്കി.
- സ്വന്തം ലേഖകന്‍
|
19 November 2009
ഷാര്‍ജയും കേരളവും തമ്മില്‍ കൂടുതല്‍ സഹകരണം
![]() യു.എ.ഇ വിദേശ വ്യാപാര വകുപ്പ് മന്ത്രി ശൈഖ ലുബ്ന ബിന്‍ത് ഖാലിദ് അല്‍ കാസിമി, ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ വേണു രാജാമണി, കേരള ഐ.ടി. സെക്രട്ടറി അജയകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഇന്ത്യ - ഷാര്‍ജ ബിസിനസ് ആന്‍ഡ് കള്‍ച്ചറല്‍ മീറ്റിന് ഇടയിലാണ് ധാരണാ പത്രം ഒപ്പു വച്ചത്. കള്‍ച്ചറല്‍ മീറ്റ് ഇന്നലെ ആരംഭിച്ചു. Labels: സാമ്പത്തികം
- ജെ. എസ്.
|
17 November 2009
പ്രമേഹം പൂര്‍ണ്ണമായി സുഖപ്പെടുത്താം
![]() ദിവസേന 30 മിനിറ്റ് നടക്കുന്നത് പ്രമേഹ രോഗം വരുന്നത് തടയുകയും രോഗം ഉള്ളവര്‍ക്ക് അത് നിയന്ത്രിച്ചു നിര്‍ത്താന്‍ സഹായകരം ആവും എന്നതിന്റെ അടിസ്ഥാന ത്തിലാണ് പ്രമേഹ ബോധവ ല്‍ക്കരണം നടത്തം സംഘടിപ്പി ക്കുന്നത്. എന്നാല്‍ പ്രമേഹ നിയന്ത്രണത്തിനും ചികിത്സയ്ക്കും ആധുനിക വൈദ്യ ശാസ്ത്രത്തിന്റെ പക്കല്‍ ഉള്ള അറിവ് പരിമിതമാണ്. പ്രമേഹം ചികിത്സിച്ചു ഭേദമാക്കാന്‍ വൈദ്യ ശാസ്ത്രത്തിനു കഴിയില്ലെങ്കിലും കൃത്രിമമായി ഇന്‍സുലിന്‍ ശരീരത്തില്‍ കുത്തി വെച്ചു ഇതിനെ നിയന്ത്രിക്കുകയാണ് ചെയ്തു പോരുന്നത്. എന്നാല്‍ ഭാരതത്തിന്റെ അമൂല്യമായ പരമ്പരാഗത വിജ്ഞാന സമ്പത്തില്‍ നിന്നും ഋഷി പാരമ്പര്യത്തില്‍ നിന്നും ഉരുത്തിരിഞ്ഞു വന്ന യോഗ പ്രാണായാമ രീതികളിലൂടെ പ്രമേഹം പൂര്‍ണ്ണമായി ഇല്ലാതാ ക്കുവാനുള്ള പുതിയ പ്രതീക്ഷയുമായി ഒരു സംഘം ഇന്ത്യയില്‍ നിന്നും യു.എ.ഇ. യില്‍ എത്തി ചേര്‍ന്നത് ഈ ആഴ്‌ച്ച തന്നെ എന്നത് യു.എ.ഇ. നിവാസികള്‍ക്ക് ആരോഗ്യ പൂര്‍ണ്ണമായ ജീവിതത്തിനുള്ള ഒരു പുത്തന്‍ പ്രതീക്ഷയാണ് നല്‍കുന്നത്. ![]() പ്രമേഹം പൂര്‍ണ്ണമായി ഇല്ലാതാക്കുന്ന കായ കല്‍പ്പ ക്രിയ സംവിധാനം ചെയ്ത ഗുരുജി ഋഷി പ്രഭാകര്‍ ഋഷി വര്യനായ ഗുരുജി ഋഷി പ്രഭാകര്‍ ആണ് ബാംഗ്‌ളൂരില്‍ നിന്നും എത്തിയ ഈ സംഘത്തെ നയിക്കുന്നത്. ഒട്ടാവ സര്‍വ്വകലാ ശാലയില്‍ നിന്നും എയറോ നോട്ടിക്കല്‍ എഞ്ചിനി യറിങ്ങില്‍ മാസ്റ്റേഴ്‌സ് ബിരുദവും, കാനഡയിലെ ഒന്‍ട്ടാറിയോ സര്‍വ്വകലാ ശാലയില്‍ നിന്നും എം. ബി. എ. ബിരുദവും നേടിയ ഇദ്ദേഹം, ഒരു എഞ്ചിനിയറും, ശാസ്ത്രജ്ഞനുമായി സേവനം അനുഷ്ഠിക്കുന്ന തിനിടയിലാണ് യോഗ ചര്യയില്‍ ആകൃഷ്ടനായി യോഗ ചികിത്സാ വിധികളില്‍ ഗവേഷണം തുടങ്ങിയത്. പതിറ്റാണ്ടുകള്‍ നീണ്ടു നിന്ന ആ സപര്യ ഇന്നും തുടരുന്നു. ![]() പരിശീലന ക്യാമ്പില്‍ നിന്നുള്ള ദൃശ്യം യോഗ പ്രാണായാമങ്ങളില്‍ അധിഷ്ഠിതമായ വ്യായാമ മുറകളും, ഭക്ഷണ രീതിയും ക്രമപ്പെടുത്തി, അദ്ദേഹം സംവിധാനം ചെയ്ത സിദ്ധ സമാധി യോഗ പ്രസ്ഥാനം ഇന്ന് ലോകം എമ്പാടുമുള്ള അസംഖ്യം പേരെ ആരോഗ്യ പൂര്‍ണ്ണമായ ഒരു ജീവിതം നയിക്കുന്നതിന് സഹായിക്കുന്നു. തിരക്കേറിയ ജീവിത സാഹചര്യങ്ങളില്‍ പാലിക്കുവാന്‍ സാധ്യമായ രീതിയില്‍ ചിട്ടപ്പെടുത്തി എന്നതാണ്, ഈ പദ്ധതി ഇത്രയേറെ ജനപ്രിയം ആകുവാന്‍ സഹായിച്ചത്. ![]() മനസ്സിന് ഉല്ലാസവും, സന്തോഷവും, ശാന്തതയും നല്‍കുന്ന പരിശീലനം സ്വയം ഒരു എഞ്ചിനിയറും, ശാസ്ത്രജ്ഞനും, മാനേജ്മെന്റ് വിദഗ്ദ്ധനും എല്ലാം ആയിരുന്ന ഗുരുജിക്ക്, ഇന്നത്തെ ലോകത്തിന്റെ ചടുല സ്വഭാവത്തിന് യോജിച്ച രീതിയില്‍, യോഗ വിദ്യകള്‍ സംവിധാനം ചെയ്യുവാനും, അത് ഒരു ജീവിത രീതിയായി, ലോക നന്മയ്ക്കായി പ്രദാനം ചെയ്യുവാനും കഴിഞ്ഞു എന്നത് രോഗത്താലും, മാനസിക സമ്മര്‍ദ്ദങ്ങളാലും കഷ്ടപ്പെടു ന്നവര്‍ക്ക് അനുഗ്രഹമായി. ![]() ആരോഗ്യ ദായകമായ ഭക്ഷണ ക്രമം ബാംഗ്‌ളൂരില്‍ സ്ഥാപിച്ച ഗുരുകുലത്തോട് അനുബന്ധിച്ച് ഒരു അര്‍ബുദ ഗവേഷണ കേന്ദ്രവും, അര്‍ബുദ പുനരധിവാസ കേന്ദ്രവും പ്രവര്‍ത്തിക്കുന്നു. 90 ശതമാനം അര്‍ബുദങ്ങളും പൂര്‍ണ്ണമായി ചികിത്സിച്ചു ഭേദമാക്കാം എന്നാണ് ഇവിടെ നടത്തിയ ഗവേഷണങ്ങള്‍ തെളിയിക്കുന്നത് എന്ന് ഗുരുജി അറിയിച്ചു. നവംബര്‍ 10 മുതല്‍ 15 വരെ ദുബായില്‍ വെച്ചു നടന്ന യോഗ പരിശീലന ക്യാമ്പില്‍ “കായ കല്‍പ്പ ക്രിയ” എന്ന പുതിയ പദ്ധതി ഗുരുജി പരിചയപ്പെടുത്തി. പ്രമേഹം, രക്ത സമ്മര്‍ദ്ദം, വാതം, ആസ്ത്‌മ എന്നിങ്ങനെയുള്ള രോഗങ്ങള്‍ പൂര്‍ണ്ണമായി മാറ്റാന്‍ ഈ ക്രിയക്ക് കഴിയും എന്ന് ഗുരുജി പറഞ്ഞു. ഹൃദയ സംബന്ധിയായ രോഗങ്ങളും ഈ പദ്ധതി പരിശീലിക്കുന്നത് വഴി ഇല്ലാതാക്കാന്‍ കഴിയും. 90 ശതമാനം അര്‍ബുദവും ഇതിലൂടെ സൌഖ്യം പ്രാപിക്കും. പ്രാണന്റെ അളവ് കുറയുന്നതാണ് ശരീരം രോഗ ഗ്രസ്തമാകുവാനുള്ള കാരണം. ശരീരത്തിലെ പ്രാണന്റെ അളവ് വര്‍ദ്ധിപ്പിക്കുകയാണ് യോഗ പ്രാണായാമങ്ങള്‍ കൊണ്ട് സാധിക്കുന്നത് എന്നതിനാല്‍, ഏത് രോഗാവസ്ഥ യേയും മാറ്റുവാനും ശരീരത്തെ അരോഗാവ സ്ഥയിലേക്ക് തിരികെ കൊണ്ടു വരുവാനും കഴിയും. ഇപ്പോള്‍ യു.എ.ഇ. യില്‍ സന്ദര്‍ശനം നടത്തുന്ന ഗുരുജി ഋഷി പ്രഭാകര്‍, നവംബര്‍ 21 വരെ യു.എ.ഇ. യില്‍ ഉണ്ടായിരിക്കും. ദുബായിലെ സത്‌വ യിലെ സിദ്ധ സമാധി യോഗ കേന്ദ്രത്തില്‍ (ഫോണ്‍ : 04 3446618) ബന്ധപ്പെട്ടാല്‍ ഗുരുജിയെ കാണുവാനും കൂടുതല്‍ വിവരങ്ങള്‍ അറിയുവാനും സാധിക്കും. Complete cure for diabetes, asthma, ulcers, heart and kidney diseases, high and low blood pressure, arthritis and cancer - A lifestyle of hope by Guruji Rishi Prabhakar with Kaya Kalpa Kriya and Sidha Samadhi Yoga Labels: ആരോഗ്യം
- ജെ. എസ്.
|
13 November 2009
ഐ.എസ്.ഐ. കേന്ദ്രത്തില്‍ ബോംബ് സ്ഫോടനം
![]() Labels: തീവ്രവാദം, പാക്കിസ്ഥാന്‍
- ജെ. എസ്.
|
10 November 2009
ഉപതിരഞ്ഞെടുപ്പ് മൂന്നിടത്തും യു.ഡി.എഫ് സ്ഥാനാര്‍ത്ഥികള്‍ക്ക് വിജയം
കണ്ണൂര്‍ - എ. പി. അബ്ദുള്ളക്കുട്ടി 1203 വോട്ടിന്റെ ഭൂരിപക്ഷത്തിനു വിജയിച്ചു.
എറണാകുളം - ഡൊമനിക്ക് പ്രസന്റേഷന്‍ 8620 വോട്ടിനു വിജയിച്ചു. ആലപ്പുഴ - എ. എ. ഷുക്കൂര്‍ 4745 വോട്ടിനു വിജയിച്ചു. - എസ്. കുമാര്‍ Labels: കേരള രാഷ്ട്രീയം
- ജെ. എസ്.
|
09 November 2009
കേരളത്തില്‍ ഉപ തിരഞ്ഞെടുപ്പ് സമാധാനപരം
![]() ആലപ്പുഴയിലും, എറണാ കുളത്തും കനത്ത വോട്ടെടുപ്പാണ് നടന്നതെങ്കിലും കണ്ണൂരിനെ അപേക്ഷിച്ച് വോട്ടിംഗ് കുറവായിരുന്നു. എറണാ കുളത്ത് സിനു ലാല്‍ എല്‍. ഡി. എഫിനു വേണ്ടിയും, ഡൊമനിക് പ്രസന്റേഷന്‍ യു. ഡി. എഫിനു വേണ്ടിയും മല്‍സരിച്ചു. ഇവിടെ ബി. ജെ. പി. വനിതാ സ്ഥാനാര്‍ത്ഥിയെ ആണ് നിര്‍ത്തിയിരുന്നത്. ശോഭാ സുരേന്ദ്രന്‍ ആണ് ബി. ജെ. പി. ക്ക് വേണ്ടി മല്‍സരിച്ചത്. ഇത്തവണ ഇരു മുന്നണികളും വനിതാ സ്ഥാനാ ര്‍ത്ഥികള്‍ക്ക് അവസരം നല്‍കിയില്ല എന്നതും ശ്രദ്ധേയമാണ്. ആലപ്പുഴയില്‍ സി. പി. ഐ. യുടെ യുവ നേതാവ് ജി. കൃഷണ പ്രസാദും കോണ്ഗ്രസ്സിന്റെ എ. എ. ഷുക്കൂറും തമ്മിലായിരുന്നു പ്രധാന മല്‍സരം. - എസ്. കുമാര്‍ Labels: കേരള രാഷ്ട്രീയം
- ജെ. എസ്.
|
08 November 2009
ഇന്ത്യ സ്വര്‍ണം വാങ്ങി കൂട്ടുന്നു
![]() 6.7 ബില്യണ്‍ ഡോളറിന്റെ ഈ വിനിമയത്തോടെ ഇന്ത്യന്‍ സമ്പദ് ഘടനയുടെ കരുത്ത് ലോകത്തിനു വെളിപ്പെട്ടതായി ധന മന്ത്രി പ്രണബ് മുഖര്‍ജി അറിയിച്ചു. 9 ശതമാനം വളര്‍ച്ചാ നിരക്കാണ് ഈ വര്‍ഷം ഇന്ത്യ ലക്ഷ്യമിടുന്നത്. അമേരിക്കന്‍ ഡോളറിന്റെ നില ഭദ്രം അല്ലാതായതിനെ തുടര്‍ന്ന് ഡോളറില്‍ അധിഷ്ഠിതമായ നിക്ഷേപങ്ങള്‍ പുനര്‍ വിന്യാസം ചെയ്ത് സമ്പദ് ഘടന സന്തുലിത മാക്കുന്നതിന്റെ ശ്രമങ്ങള്‍ ലോകത്തിലെ വന്‍ സാമ്പത്തിക ശക്തികള്‍ നടത്തി വരുന്നുണ്ട്. ഈ നീക്കത്തിലൂടെ ഇന്ത്യയും ഇതേ പാത പിന്തുടരുകയാണ് എന്ന് വ്യക്തമായി. India buys 200 tons of gold and boosts gold reserve Labels: സാമ്പത്തികം
- ജെ. എസ്.
|
06 November 2009
പ്രാണ രക്ഷയ്ക്കായുള്ള വിളി മോഡി പുച്ഛിച്ചു തള്ളി
![]() തനിക്ക് ഭയം ഉണ്ടായിരു ന്നുവെങ്കിലും കോടതിയ്ക്ക് അകത്ത് എത്തിയപ്പോള്‍ താന്‍ എല്ലാ സത്യങ്ങളും കോടതിയ്ക്ക് മുന്‍പാകെ ബോധിപ്പിയ്ക്കാന്‍ തീരുമാനി യ്ക്കുകയായി രുന്നുവെന്നും ഇയാള്‍ അറിയിച്ചു. സുപ്രീം കോടതിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തിലാണ് കോടതി നടപടികള്‍ പുരോഗമിക്കുന്നത്. കൂട്ട കൊലയില്‍ ഇയാളുടെ അമ്മ അടക്കം ഏഴ് കുടുംബാംഗ ങ്ങളായിരുന്നു കൊല്ലപ്പെട്ടത്. സാക്ഷിയ്ക്ക് കേന്ദ്ര സുരക്ഷാ സേനയുടെ സംരക്ഷണം ഏര്‍പ്പെടു ത്തിയിട്ടുണ്ട്. ഇത് ഏറെ സ്വാഗതാ ര്‍ഹമായ നീക്കമാണ് എന്ന് മനുഷ്യാവകാശ സംഘടനകള്‍ കരുതുന്നു. ഇത്തരം സുരക്ഷാ ബോധം മറ്റുള്ള സാക്ഷികള്‍ക്കും സത്യം ബോധിപ്പി ക്കാനുള്ള പ്രചോദന മാവും എന്ന് പ്രതീക്ഷിക്കു ന്നതായി പ്രമുഖ മനുഷ്യാ വകാശ പ്രവര്‍ത്തകയും സിറ്റിസണ്‍സ് ഫോര്‍ പീസ് ആന്‍ഡ് ജസ്റ്റിസ് സെക്രട്ടറിയുമായ ടീസ്റ്റ സെതല്‍വാദ് പറഞ്ഞു. ടീസ്റ്റയെയും, അചഞ്ചലവും നീതിപൂര്‍വ്വ വുമായ കര്‍ത്തവ്യ നിര്‍വ്വഹണം മൂലം നരേന്ദ്ര മോഡിയുടെ രോഷത്തിന് പാത്രമായ മുന്‍ ഗുജറാത്ത് ഡി. ജി. പി. ബി.ആര്‍. ശ്രീകുമാറിനെയും കോടതി നടപടികളില്‍ പങ്കെടുക്കു ന്നതില്‍ നിന്നും വിലക്കണം എന്ന പ്രതി ഭാഗത്തിന്റെ ആവശ്യം കോടതി നേരത്തേ തള്ളി കളഞ്ഞിരുന്നു. Narendra Modi turned a deaf ear to cries for help says witness Labels: കുറ്റകൃത്യം, കോടതി, തീവ്രവാദം
- ജെ. എസ്.
|
05 November 2009
ബ്രഹ്മ പുത്രയിലെ അണക്കെട്ട് നിര്‍മ്മാണം
![]() ബ്രഹ്മ പുത്ര നദി, തിബത്തിലെ അറുന്നൂറോളം മഞ്ഞു മലകളില്‍ നിന്നും ഉല്‍ഭവം കണ്ടെത്തുന്ന ഒരു നദിയാണ്. ഇന്ത്യക്ക് ലഭ്യമായ റിമോട്ട് സെന്‍സിംഗ് വിവരങ്ങള്‍ അനുസരിച്ച് ഈ നീരുറവകളില്‍ പ്രധാനമായ സാങ്മോ എന്ന പ്രദേശത്ത് ചൈന എന്തോ നിര്‍മ്മാണ പ്രവര്‍ത്തനം നടത്തുന്നുണ്ട് എന്ന് വ്യക്തമാണ്. നദി ഒരു വലിയ താഴ്‌ച്ചയിലേക്ക് വീഴുന്ന സ്ഥലമാണ് സാങ്മോ. ഇവിടെ ഒരു ജല വൈദ്യുത പദ്ധതി സ്ഥാപിക്കാനാണ് സാധ്യത. ജല വൈദ്യുത പദ്ധതിയായാലും ജല ശേഖരണ പദ്ധതിയായാലും അണക്കെട്ടു നിലവില്‍ വരുന്നതോടെ ബ്രഹ്മ പുത്രയിലെ ജലം നിയന്ത്രിക്കപ്പെടുമെന്നത് തീര്‍ച്ചയാണ്. ഇത് ഇന്ത്യയില്‍ വരള്‍ച്ചയ്ക്ക് കാരണവുമാകും. ജല വൈദ്യുത പദ്ധതിയാണെങ്കില്‍, ഇപ്പോള്‍ തമിഴ് നാട് മുല്ല പെരിയാറില്‍ ആവശ്യപ്പെടുന്നത് പോലെ, ഉയര്‍ന്ന ജല നിരപ്പ് പാലിക്കേണ്ടി വരും. എന്നാല്‍ ജല നിരപ്പ് ക്രമാതീതമായി ഉയരുന്ന വേളയില്‍ സംഭരിച്ച വെള്ളം പെട്ടെന്ന് അണക്കെട്ട് തുറന്ന് വിടേണ്ടതായും വരും. ഇത് പെട്ടെന്നുള്ള വെള്ളപ്പൊക്കത്തിനു കാരണവുമാകും. എന്നാല്‍ ഇതിനൊരു മറുവശവുമുണ്ട്. ചൈനയില്‍ നിന്നും വരുന്ന നദിയിലെ വെള്ളപ്പൊക്കം മൂലം ഇന്ത്യ വര്‍ഷം തോറും ദുരിതം അനുഭവിക്കുന്നുണ്ട്. അണക്കെട്ട് വരുന്നതോടെ ഇതിന് ഒരു അറുതി വരും. മാത്രമല്ല ഇന്ത്യയില്‍ നിന്നും ബംഗ്ലാദേശിലേക്ക് ഒഴുകുന്ന ഗംഗാ നദിയില്‍ ഇന്ത്യ അനേകം ഡാമുകള്‍ ബംഗ്ലാദേശിന്റെ എതിര്‍പ്പുകളെ അവഗണിച്ച് പണിതിട്ടുമുണ്ട്. ഇതിനെ തുടര്‍ന്ന് ഉളവായ അഭിപ്രായ ഭിന്നതകള്‍ പരിഹരിക്കാന്‍ ഇന്ത്യ ബംഗ്ലാദേശുമായി ജല വിതരണ ഉടമ്പടി ഉണ്ടാക്കി അത് നിഷ്ക്കര്‍ഷമായി പാലിക്കുന്നുണ്ട്. നേരത്തേ പറഞ്ഞ വരള്‍ച്ചാ - വെള്ളപ്പൊക്ക ഭീഷണി എല്ലാ അണക്കെട്ടുകളുടെയും ദൂഷ്യ വശമാണ് എന്നിരിക്കെ ചൈന അണക്കെട്ട് നിര്‍മ്മിക്കുന്നതിനെ എതിര്‍ക്കുന്നത് ഇരട്ട താപ്പ് നയമാണ് എന്ന് ഗുവാഹട്ടി ഐ.ഐ.ടി. യിലെ വിദഗ്ദ്ധര്‍ ചൂണ്ടി കാണിക്കുന്നു. കാരണം ചൈന നിര്‍മ്മിച്ചാലും ഇല്ലെങ്കിലും ഇന്ത്യ അരുണാചല്‍ പ്രദേശില്‍ മാത്രം ബ്രഹ്മ പുത്രയില്‍ 150 ഓളം അണക്കെട്ടുകള്‍ നിര്‍മ്മിക്കാന്‍ പദ്ധതി ഇട്ടിട്ടുണ്ട് എന്നും ഇവര്‍ വെളിപ്പെടുത്തുന്നു. Chinese Dam on Brahmaputra causes concern to India Labels: അന്താരാഷ്ട്രം, ചൈന, രാജ്യരക്ഷ
- ജെ. എസ്.
|
04 November 2009
ഹിന്ദു ദിനപത്രം വായനക്കാര്‍ക്ക് വഴങ്ങി
![]() കഴിഞ്ഞ രണ്ടു ദശാബ്ദങ്ങളായി ഭോപ്പാല്‍ ദുരന്തം സജീവമായി കൈകാര്യം ചെയ്ത ഹിന്ദു ദിനപത്രം ദൌ കെമിക്കത്സിന്റെ പണം സ്വീകരിക്കുന്നതിനോട് വായനക്കാര്‍ ഏറെ എതിര്‍പ്പോടെയാണ് പ്രതികരിച്ചത്. ഇതിനെതിരെ വായനക്കാര്‍ ഈമെയില്‍ വഴിയും, നേരിട്ടും തങ്ങളുടെ ശക്തമായ പ്രതിഷേധം അറിയിച്ചതിനെ തുടര്‍ന്നാണ് ദൌ കെമിക്കത്സിന്റെ സ്പോണ്‍സര്‍ ഷിപ്പ് ഹിന്ദു വേണ്ടെന്ന് വെച്ചത് എന്ന് ഹിന്ദു വിന്റെ എഡിറ്റര്‍ ഇന്‍ ചീഫ് എന്‍. റാം അറിയിച്ചു. 1984 ഡിസംബര്‍ 2ന് യൂണിയന്‍ കാര്‍ബൈഡിന്റെ ഭോപ്പാലിലെ ഫാക്ടറിയില്‍ ഉണ്ടായ വാതക ചോര്‍ച്ചയില്‍ 8000ല്‍ അധികം പ്രദേശ വാസികള്‍ മരണമടയുകയും 5 ലക്ഷത്തോളം പേര്‍ മറ്റ് അനുബന്ധ രോഗങ്ങളാല്‍ പീഡനം അനുഭവിക്കുകയും ചെയ്തു. കമ്പനി ഉപേക്ഷിച്ച അനേകായിരം ടണ്‍ വരുന്ന മാരക വിഷമുള്ള മാലിന്യം ഭൂഗര്‍ഭ ജലത്തെ മലിന പ്പെടുത്തുകയും, ഇന്നും പ്രദേശത്തുള്ള 25000 ഓളം പേര്‍ ഈ മലിന ജലം ഉപയോഗിക്കുകയും ചെയ്യുന്നു. ഈ മാലിന്യം നീക്കം ചെയ്യാന്‍ കമ്പനി വിസമ്മതിക്കുകയാണ്. ഇന്ത്യന്‍ കോടതിയില്‍ ഹാജരാകാത്ത കമ്പനി പ്രതിനിധികളെ ഇന്ത്യ പിടി കിട്ടാ പുള്ളികളായി പ്രഖ്യാപിച്ചിട്ടുണ്ട്. തങ്ങള്‍ക്കെതിരെയുള്ള കേസ് പിന്‍വലിച്ചില്ലെങ്കില്‍ അമേരിക്കന്‍ നിക്ഷേപത്തെ തന്നെ അത് ബാധിക്കുവാന്‍ വേണ്ടത് തങ്ങള്‍ ചെയ്യും എന്നാണ് അമേരിക്കയിലെ വമ്പന്‍ കമ്പനിയായ ഇവരുടെ ഭീഷണി. തങ്ങളുടെ സല്‍പ്പേര് തിരിച്ചു പിടിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി, കഴിഞ്ഞ വര്‍ഷം ദൌ കമ്പനി ഐ.ഐ.ടി. കളില്‍ വിദ്യാര്‍ത്ഥികളുടെ പരിപാടികള്‍ സ്പോണ്‍സര്‍ ചെയ്യാന്‍ ഒരുങ്ങിയിരുന്നു. എന്നാല്‍ അന്ന് വിദ്യാര്‍ത്ഥികള്‍ എതിര്‍ത്തതിനാല്‍ ഇത് നടന്നില്ല. ദൌ നല്‍കിയ സ്പോണ്‍സര്‍ ഷിപ്പ് തുക ഐ.ഐ.ടി. ഡല്‍ഹി തിരിച്ചു നല്‍കി. മാത്രമല്ല ഐ.ഐ.ടി. യില്‍ നിന്ന് കാമ്പസ് റിക്രൂട്ട്മെന്റ് നടത്താനും കമ്പനിയെ അനുവദിച്ചില്ല. The Hindu cancels Dow Chemicals sponsorship for The Hindu Friday Review November Fest 2009 Labels: ദുരന്തം
- ജെ. എസ്.
|
റുക്സാന താല്‍ക്കാലിക നിയമനം നിരാകരിച്ചു
ഡല്‍ഹി : പ്രത്യേക പോലീസ് ഉദ്യോഗസ്ഥയായി നിയമിക്കാനുള്ള സര്‍ക്കാര്‍ നീക്കം റുക്സാന നിരാകരിച്ചു. ഈ താല്‍ക്കാലിക നിയമനത്തിലൂടെ 3000 രൂപ ശമ്പളമായി റുക്സാനയ്ക്ക് ലഭിക്കുമായിരുന്നു. ശമ്പളം എത്രയായാലും കുഴപ്പമില്ല, പെന്‍ഷനും മറ്റ് ആനുകൂല്യങ്ങളും ലഭിക്കുന്ന മാന്യമായ ഒരു സ്ഥിര ജോലി വേണം എന്നാണ് റുക്സാനയുടെ ആവശ്യം. റുക്സാനയുടെ യോഗ്യതയ്ക്ക് ചേര്‍ന്ന ജോലി നല്‍കി റുക്സാനയെ സഹായിക്കാനായിരുന്നു സര്‍ക്കാരിന്റെ ശ്രമം എന്ന് ഉപ മുഖ്യ മന്ത്രി താരാ ചന്ദ് പറഞ്ഞു. ഇത് വേണ്ടെന്ന് വച്ചതോടെ ഇനി റുക്സാനയെ എങ്ങനെ സഹായിക്കാനാവും എന്ന് കണ്ടെത്തി മാന്യമായി ജീവിക്കാനുള്ള സാഹചര്യം സൃഷ്ടിക്കുവാന്‍ വേണ്ടത് ചെയ്യും എന്ന് അദ്ദേഹം അറിയിച്ചു.
Labels: തീവ്രവാദം
- ജെ. എസ്.
|
റുക്സാനയെ പ്രത്യേക പോലീസ് ഉദ്യോഗസ്ഥയായി നിയമിച്ചു
![]() ഡല്‍ഹിയിലെ സുരക്ഷിതമായ താവളത്തിലേയ്ക്ക് റുക്സാനയെ മാറ്റി പാര്‍പ്പിച്ചിട്ടുണ്ടെങ്കിലും ഭീകരര്‍ക്ക് എവിടെ വേണമെങ്കിലും ആക്രമിക്കാന്‍ കഴിയും എന്നതിനാലാണ് ഈ മുന്‍കരുതല്‍. റുക്സാനയോടൊപ്പം ഭീകരരുമായി ഏറ്റു മുട്ടിയ സഹോദരനും പോലീസില്‍ നിയമനം നല്‍കിയിട്ടുണ്ട്. Rukhsana Kausar appointed as Special Police Officer Labels: തീവ്രവാദം
- ജെ. എസ്.
|
03 November 2009
ആന കാര്‍ട്ടൂണ്‍ പ്രദര്‍ശനം
![]() - കാര്‍ട്ടൂണിസ്റ്റ് സുധീര്‍നാഥ് Labels: കാര്‍ട്ടൂണ്‍
- ജെ. എസ്.
1 Comments:
Links to this post: |
പ്രധാന മന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ തടഞ്ഞ രോഗി ആശുപത്രിയില്‍ പ്രവേശിക്കാന്‍ ആവാതെ മരിച്ചു
ചണ്ടിഗഡിലെ പോസ്റ്റ് ഗ്രാജുവേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ എഡുക്കേഷന്‍ ആന്‍ഡ് റിസേര്‍ച്ച് ആശുപത്രിയില്‍ ചികിത്സയ്ക്ക് അത്യാസന്ന നിലയില്‍ കൊണ്ടു വന്ന ഒരു രോഗിയെ, ആശുപത്രിയില്‍ നടക്കുന്ന ഒരു ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയ പ്രധാന മന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ തടഞ്ഞതിനെ തുടര്‍ന്ന് രോഗി ചികിത്സ ലഭിക്കാതെ മരിച്ചു. കിഡ്നി രോഗമുള്ള 32 കാരനായ സുമിത് പ്രകാശ് വര്‍മ്മയ്ക്കാണ് ഈ ദുര്യോഗം ഉണ്ടായത്. ആശുപത്രിയിലെ പുതിയ ഹൃദ്‌രോഗ ചികിത്സാ കേന്ദ്രം ഉല്‍ഘാടനം ചെയ്യാന്‍ എത്തിയതായിരുന്നു പ്രധാന മന്ത്രി മന്‍മോഹന്‍ സിംഗ്. രോഗിയെയും കൊണ്ടു വന്ന വാഹനം പ്രധാന ഗേറ്റില്‍ കൂടി അകത്തു കടക്കാന്‍ പ്രധാന മന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ വിസമ്മതിക്കുകയാണ് ഉണ്ടായത്. വേറൊരു ഗേറ്റിലൂടെ അകത്തേയ്ക്ക് പോവാന്‍ ആയിരുന്നു ഇവരുടെ നിര്‍ദ്ദേശം. എന്നാല്‍ രണ്ടാമത്തെ ഗേറ്റില്‍ നിന്നും മൂന്നാമത്തെ ഗേറ്റിലേക്കും, അവിടെ നിന്നും വീണ്ടും ആദ്യത്തെ ഗേറ്റിലേക്കും വാഹനം തിരിച്ചു വിട്ടു. അപ്പോഴേക്കും ഏറെ വൈകുകയും ഇത് മൂലം രോഗി മരണമടയുകയുമായിരുന്നു. രോഗി വന്നത് ആംബുലന്‍സില്‍ അല്ലാഞ്ഞതിനാല്‍ രോഗത്തിന്റെ ഗൌരവം സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് മനസ്സിലായില്ല എന്നാണ് പ്രധാന മന്ത്രിയുടെ ഓഫീസില്‍ നിന്നും ഇതേ പറ്റിയുള്ള വിശദീകരണം.
- ജെ. എസ്.
|
വന്ദേമാതരം പാടുന്നതിനെതിരെ ഫത്‌വ
ദേവ്ബന്ദില്‍ നടക്കുന്ന ജമായത് എ ഉലമ ഹിന്ദ് ദേശീയ കണ്‍വന്‍ഷന്‍ സമ്മേളനത്തില്‍ വന്ദേമാതരം മുസ്ലിംകള്‍ ആലപിക്കുന്നതിന് എതിരെ ഫത്‌വ പുറപ്പെടുവിച്ചു. വന്ദേമാതരം എന്ന ഗാനത്തിലെ ചില വരികള്‍ ഇസ്ലാമിക പ്രമാണങ്ങള്‍ക്ക് വിരുദ്ധമാണ് എന്ന് ചൂണ്ടി കാണിച്ചാണ് മുസ്ലിംകള്‍ക്ക് വന്ദേമാതരം പാടുന്നതില്‍ നിന്നും വിലക്ക് ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഈ തീരുമാനം ശരിയാണെന്ന് മുസ്ലിം നിയമ ബോര്‍ഡും സമ്മതിക്കുന്നു. ഇസ്ലാം മത വിശ്വാസ പ്രകാരം അള്ളാഹുവിനോടല്ലാതെ വേറെ ആരോടും പ്രാര്‍ത്ഥിക്കാന്‍ പാടില്ല. തങ്ങള്‍ രാജ്യത്തെ സ്നേഹിക്കുന്നു. പക്ഷെ രാജ്യത്തെയോ അതിന്റെ പ്രതീകമായി ഭാരത മാതാവിനെയോ ആരാധിക്കാന്‍ തങ്ങള്‍ക്ക് കഴിയില്ല എന്ന് മുസ്ലിം നിയമ ബോര്‍ഡിന്റെ നേതാവായ കമല്‍ ഫറൂഖി അറിയിച്ചു.
ദേവ്ബന്ദില്‍ നടന്ന സമ്മേളനത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രിഒ പി ചിദംബരവും പങ്കെടുത്തിരുന്നു. ന്യൂന പക്ഷങ്ങളുടെ അവകാശങ്ങള്‍ ഇന്ത്യയില്‍ സംരക്ഷിക്കപ്പെടും എന്ന് സമ്മേളനത്തെ അഭിസംബോധന ചെയ്തു സംസാരിച്ച ചിദംബരം പറഞ്ഞു. എന്നാല്‍ വന്ദേമാതരത്തെ അധിക്ഷേപിച്ച യോഗത്തില്‍ ആഭ്യന്തര മന്ത്രി പങ്കെടുത്തതിന് എതിരെ ബി.ജെ.പി. പ്രതിഷേധവുമായി രംഗത്തു വന്നിട്ടുണ്ട്. - എസ്. കുമാര്‍ Labels: മനുഷ്യാവകാശം, വിവാദം
- ജെ. എസ്.
1 Comments:
Links to this post: |
മാവോയിസ്റ്റുകള്‍ കോര്‍പ്പൊറേറ്റ് ഭൂമി കച്ചവടത്തിന്റെ ഇരകള്‍ - അരുന്ധതി റോയ്
![]() എന്നാല്‍ ഖനനം പുരോഗമി ക്കുന്നതോടെ തങ്ങളുടെ വെള്ളവും ജീവിത മാര്‍ഗ്ഗവും അപ്രത്യക്ഷമാവും എന്ന് തദ്ദേശവാസികളും ഭയക്കുന്നു. ഖനനം തുടങ്ങിയതോടെ റിഫൈനറിയില്‍ നിന്നുമുള്ള മലിന ജലവും റിഫൈനറിയില്‍ നിന്നും പുറം തള്ളുന്ന മാലിന്യവും ഒരു ചുവന്ന ചെളി കുണ്ടായി രൂപം കൊണ്ടിരിക്കുന്നത് ഇവരുടെ ഗ്രാമത്തിലാണ്. മലയില്‍ നിന്നും ഉയരുന്ന പൊടി പടലങ്ങളും ഈ മാലിന്യ നിക്ഷേപവും ഇവരുടെ കൃഷി നശിപ്പിക്കുകയും ഇവരുടെ ജീവിതം ദുരിത പൂര്‍ണ്ണം ആക്കുകയും ചെയ്തിരിക്കുന്നു. നിര്‍ത്താതെ ചുമയ്ക്കുന്ന കുട്ടികളും, ക്ഷയ രോഗം ബാധിച്ച മുതിര്‍ന്നവരെയും ആധുനിക ജീവിത ശൈലിയുടെ തിളക്കം കാണിച്ചു വശത്താക്കാനുള്ള ശ്രമമാണ് കമ്പനി ചെയ്യുന്നത്. മാലിന്യ ചെളി ശേഖരത്തിനായി ഗ്രാമ വാസികളില്‍ നിന്നും ഭൂമി വാങ്ങിയതിനു പകരമായി കൊടുത്ത പണത്തിന് മോട്ടോര്‍ സൈക്കിളുകളും നോക്കിയ മൊബൈല്‍ ഫോണുകളും ടെലിവിഷനുകളും സാറ്റലൈറ്റ് ഡിഷ് ആന്റിനകളും നല്‍കി ഗ്രാമ വാസികളെ കയ്യിലെടുക്കാന്‍ ശ്രമിച്ച കമ്പനി പക്ഷെ തങ്ങളുടെ നില നില്‍പ്പിനു തന്നെ ഭീഷണിയാണെന്ന് ഗ്രാമ വാസികള്‍ മനസ്സിലാക്കി കഴിഞ്ഞു. ഈ ആധുനിക സൌകര്യങ്ങള്‍ നില നിര്‍ത്താനുള്ള പണം കയ്യിലില്ലാത്ത ഇവരുടെ വീടുകളില്‍ ഇതെല്ലാം ഇപ്പോള്‍ ഉപയോഗ ശൂന്യമായി ജീര്‍ണ്ണിക്കുകയാണ്. വനം അപ്രത്യക്ഷമായതോടെ തങ്ങളുടെ ജീവിത മാര്‍ഗ്ഗം നഷ്ടപ്പെട്ട ഇവിടത്തുകാര്‍ ജീവിക്കാന്‍ ഗതിയില്ലാതെ നട്ടം തിരിയുകയാണ്. തലമുറകളായി തങ്ങളെ സംരക്ഷിച്ച തങ്ങളുടെ ദൈവമാണ് ഈ മലകള്‍ എന്ന് കരുതുന്ന ഇവര്‍ക്ക് ഈ മലകള്‍ നഷ്ടപ്പെ ടുന്നതോടെ തങ്ങളുടെ നിലനില്‍പ്പ് തന്നെയാണ് നഷ്ടപ്പെടുന്നത്. ഇന്ത്യയുടെ ആത്മാവായ ഇത്തരം മല നിരകളും വനാന്തര ഗ്രാമങ്ങളും ഖനനം ചെയ്ത് നശിപ്പിക്കുന്നതോടെ ഇവിടങ്ങളില്‍ നിന്നും ഉറവെടുക്കുന്ന നീരുറവകളും പുഴകളും അപ്രത്യക്ഷമാകും. തങ്ങളുടെ അസ്തിത്വം ചോദ്യം ചെയ്യപ്പെടുന്ന ജന ലക്ഷങ്ങളും. സ്വന്തം നിലനില്‍പ്പി നായുള്ള ഇവരുടെ ചെറുത്തു നില്‍പ്പിനെ അധികാരികള്‍ നേരിടുന്നത് ഇസ്ലാമിക ഭീകരതയുടേയും ചുവപ്പ് ഭീകരതയുടെയും കഥകള്‍ പറഞ്ഞു കൊണ്ടാണ് എന്ന് അരുന്ധതി റോയ് പറയുന്നു. വനാന്തരങ്ങളില്‍ യഥാര്‍ത്ഥത്തില്‍ ഇവരെ നിശ്ശബ്ദരാക്കാന്‍ എന്തു ചെയ്യുന്നു എന്ന് അധികമൊന്നും പുറത്തറി യാനുമാവില്ല. ഇവരെ നിശ്ശബ്ദരാക്കാന്‍ ശ്രീലങ്കയിലേത് പോലുള്ള ഒരു സൈനിക പരിഹാരം ഇന്ത്യ തേടുന്നതിനായുള്ള ആദ്യ പടിയാവണം ശ്രീലങ്കയില്‍ നടന്ന മനുഷ്യാവകാശ ലംഘനങ്ങളെ പറ്റി അന്വേഷണം നടത്തണമെന്ന് ഐക്യ രാഷ്ട്ര സഭയില്‍ ഉയര്‍ന്ന ആവശ്യത്തോട് ഇന്ത്യ പ്രതികൂലമായി പ്രതികരിച്ചത് എന്നും റോയ് ചൂണ്ടി കാണിക്കുന്നു. ഇത് ഒറീസ്സയിലെ ബോക്സൈറ്റിന്റെ മാത്രം കാര്യമല്ല. ചത്തീസ്ഗഡ്, ജാര്‍ഖണ്ഡ്, എന്നിവിടങ്ങളിലെ വന്‍ ഇരുമ്പയിര്, യുറാനിയം, ചുണ്ണാമ്പ്, ഡോളൊമൈറ്റ്, കല്‍ക്കരി, ടിന്‍, ഗ്രാനൈറ്റ്, മാര്‍ബിള്‍, ചെമ്പ്, വജ്രം, സ്വര്‍ണം, ക്വാര്‍ട്ട്സൈറ്റ്, കൊറണ്ടം, ബെറില്‍, അലക്സാണ്‍ട്രൈറ്റ്, സിലിക്ക, ഫ്ലൂറൈറ്റ്, ഗാര്‍നെറ്റ് എന്നിങ്ങനെ ഒട്ടേറെ നിക്ഷേപങ്ങള്‍ നൂറ് കണക്കിന് പദ്ധതികളിലൂടെ ഇതേ തന്ത്രത്തിലൂടെ കൈയ്യടക്കി കൊണ്ടിരിക്കുകയാണ്. ജാര്‍ഖണ്ഡില്‍ മാത്രം 90 ഓളം പുതിയ പദ്ധതികളാണ് നടപ്പിലാക്കുന്നത്. ഇത്തരം കമ്പനികള്‍ക്ക് ഈ “മാവോയിസ്റ്റ് യുദ്ധം” അത്യാവശ്യമാണ്. യുദ്ധം നടത്തി ഇവിടങ്ങള്‍ ആളൊഴിഞ്ഞ് വെടിപ്പാക്കി കിട്ടണം എന്നതാണ് ഇവരുടെ താല്പര്യം. തങ്ങളുടെ ലക്‌ഷ്യ സാധ്യത്തിന് കൂടെ നില്‍ക്കാത്തവരെ ഒറ്റപ്പെടുത്താനുള്ള ജോര്‍ജ്ജ് ബുഷ് തന്ത്രം തന്നെ ഇന്ത്യയും പ്രയോഗിക്കുന്നു. “നിങ്ങള്‍ ഞങ്ങളോടൊപ്പം അല്ലെങ്കില്‍ അതിനര്‍ത്ഥം നിങ്ങള്‍ മാവോയിസ്റ്റു കളോടൊപ്പം ആണെന്നാണ്” എന്നു പറഞ്ഞ് എതിര്‍പ്പുകളെ ഇല്ലാതാക്കാനാണ് സര്‍ക്കാര്‍ ശ്രമം. “മാവോയിസ്റ്റ്” ഭീഷണിയാണ് ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ ആഭ്യന്തര ഭീഷണി എന്ന് മന്‍മോഹന്‍ സിംഗ് ആവര്‍ത്തിച്ച് പറയുന്നുവെങ്കിലും തന്റെ യഥാര്‍ത്ഥ ഉദ്ദേശം പാര്‍ലമെന്റില്‍ ജൂണ്‍ 18ന് അദ്ദേഹം നടത്തിയ പ്രസംഗത്തില്‍ വെളിപ്പെടു കയുണ്ടായി. “ധാതു സമ്പത്തിനാല്‍ സമ്പന്നമായ പ്രദേശങ്ങളില്‍ ഇടതു പക്ഷം തീവ്രവാദം വളരുന്നത് രാജ്യത്തെ നിക്ഷേപ സാധ്യതയെ പ്രതികൂലമായി ബാധിക്കും” എന്നാണ് അന്ന് മന്‍മോഹന്‍ സിംഗ് പാര്‍ലമെന്റിനെ അറിയിച്ചത്. വേദാന്ത കമ്പനിക്കെതിരെ സുപ്രീം കോടതിയില്‍ പരിസ്ഥിതി നിയമങ്ങള്‍ ലംഘിച്ചതിനെതിരെ ഒറീസ്സയിലെ ഒരു സംഘടന കേസ് കൊടുത്തിരുന്നു. വേദാന്ത കമ്പനി നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങളും പരിസ്ഥിതി കുറ്റങ്ങളും കണക്കിലെടുത്ത് നോര്‍വീജിയന്‍ പെന്‍ഷന്‍ ഫണ്ട് വേദാന്തയില്‍ നിന്നും തങ്ങളുടെ നിക്ഷേപം പിന്‍വലിച്ചത് കോടതിയില്‍ ചൂണ്ടി കാണിച്ചപ്പോള്‍, വേദാന്തക്ക് പകരം ഇതേ കമ്പനിയുടെ സഹോദര സ്ഥാപനമായ സ്റ്റെര്‍ലൈറ്റ് കമ്പനിയെ വേദാന്തക്ക് പകരം സ്ഥാപിക്കാം എന്നാണ് ജസ്റ്റിസ് കപാഡിയ അഭിപ്രായപ്പെട്ടത് എന്ന് അരുന്ധതി റോയ് പറഞ്ഞു. ജസ്റ്റിസ് കപാഡിയക്ക് ഈ കമ്പനിയില്‍ ഓഹരിയുണ്ട്. സുപ്രീം കോടതിയുടെ വിദഗ്ദ്ധ കമ്മിറ്റി ഇവിടങ്ങളിലെ ഖനനം മൂലം വനം, ജല സ്രോതസ്സ്, പരിസ്ഥിതി, എന്നിവ നശിക്കും എന്നും ഇവിടങ്ങളിലെ ഗോത്ര വര്‍ഗ്ഗക്കാരുടെ ജീവിത മാര്‍ഗ്ഗത്തിനും ജീവനും ഖനനം ഒരു ഭീഷണിയാവും എന്ന് ശുപാര്‍ശ ചെയ്തിട്ടും അദ്ദേഹം സ്റ്റെര്‍ലൈറ്റ് കമ്പനിക്ക് ഖനനം തുടരാനുള്ള അനുമതി നല്‍കുകയായിരുന്നു എന്നും റോയ് വെളിപ്പെടുത്തി. India using "Maoist Threat" to facilitate corporate land grabbing says Arundhathi Roy Labels: പ്രതിഷേധം, മനുഷ്യാവകാശം
- ജെ. എസ്.
3 Comments:
Links to this post: |
01 November 2009
ക്യൂബന്‍ ഉപരോധം അപലപിക്കുന്ന പ്രമേയത്തിന് വന്‍ പിന്തുണ
![]() ക്യൂബന്‍ ജനത അനുഭവിക്കുന്ന അടിച്ചമര്‍ത്തലാണ് ക്യൂബക്കെതിരെയുള്ള ഉപരോധത്തിന് പ്രേരകമായത് എന്നത് പ്രമേയം അനുകൂലിക്കുന്നവര്‍ ഓര്‍ക്കണം എന്ന് അമേരിക്കന്‍ അംബാസഡര്‍ ആവശ്യപ്പെട്ടു. ക്യൂബന്‍ ജനതയുടെ ആത്മവീര്യം നശിപ്പിക്കാന്‍ സാമ്പത്തിക ഉപരോധത്തിനു കഴിയില്ല എന്നായിരുന്നു ക്യൂബന്‍ വിദേശ കാര്യ മന്ത്രിയുടെ മറുപടി. ഒബാമ വന്നതിനു ശേഷം ബന്ധം മെച്ചപ്പെടുത്താനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ടെങ്കിലും ബുഷിന്റെ കാലത്തെ നയങ്ങളില്‍ പലതും ഇപ്പോഴും തുടരുകയാണ്. വൈദ്യ ചികിത്സാ ഉപകരണങ്ങള്‍ ക്യൂബയിലേക്ക് ഇറക്കുമതി ചെയ്യാന്‍ അനുവാദമില്ല. ക്യൂബയുമായി വ്യാപാരം നടത്തുന്ന കമ്പനികള്‍ക്ക് വന്‍ തുക പിഴ അടക്കേണ്ടതായും വരുന്നു. ഭക്ഷണവും വാര്‍ത്താ വിനിമയ ഉപകരണങ്ങളും ഇറക്കുമതി ചെയ്യാനുള്ള അനുമതി ലഭിച്ചെങ്കിലും വ്യാപാര ഉപരോധം കഴിഞ്ഞ മാസം ഒബാമ ഒരു വര്‍ഷത്തേക്ക് വീണ്ടും നീട്ടുകയായിരുന്നു. UN condemns US embargo on Cuba Labels: അന്താരാഷ്ട്രം, അമേരിക്ക
- ജെ. എസ്.
|
0 Comments:
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്