31 December 2009
ടാങ്കറിനു തീ പിടിച്ച് കരുനാഗപ്പള്ളി യില്‍ വന്‍ ദുരന്തം
കരുനാഗപ്പള്ളി പുത്തന്‍ തെരുവില്‍ പാചക വാതക ടാങ്കര്‍ കാറുമായി കൂട്ടി ഇടിച്ചതിനെ തുടര്‍ന്നുണ്ടായ അഗ്നി ബാധയില്‍ ഒരാള്‍ മരിച്ചു. നിരവധി പേര്‍ക്ക് പൊള്ളല്‍ ഏറ്റിട്ടുണ്ട്. പൊള്ളല്‍ ഏറ്റവരെ മെഡിക്കല്‍ കോളേജടക്കം പല ആശുപത്രി കളില്‍ ആയി പ്രവേശിപ്പി ച്ചിരിക്കുന്നു. പോലീസും അഗ്നി സേനാ വിഭാഗവും കൂടുതല്‍ അപകടം ഉണ്ടാകാ തിരിക്കുവാന്‍ വേണ്ട കരുതല്‍ നടപടികള്‍ ചെയ്തു കൊണ്ടിരിക്കുന്നു.
പുലര്‍ച്ചയാണ് അപകടം ഉണ്ടായത്. ഗ്യാസ് ലീക്ക് ചെയ്തതോടെ തീ ആളി പ്പടരുക യായിരുന്നു. സമീപത്തെ കടകള്‍ക്കും വീടുകള്‍ക്കും വാഹനങ്ങള്‍ക്കും അഗ്നി ബാധയില്‍ നാശ നഷ്ടം ഉണ്ടായിട്ടുണ്ട്. സമീപ വാസികളെ സുരക്ഷിതമായ സ്ഥാനങ്ങളിലേക്ക് മാറ്റി. ഉയര്‍ന്ന ഉദ്യോഗ സ്ഥന്മാരും മന്ത്രിമാരും സ്ഥലത്തെത്തി സ്ഥിതി ഗതികള്‍ വിലയിരുത്തി. - എസ്. കുമാര്‍ Labels: അപകടങ്ങള്‍
- ജെ. എസ്.
|
ബ്ലൂമൂണ്‍ പ്രഭയില്‍ പുതുവല്‍സരം
![]() - എസ്. കുമാര്‍ Labels: ശാസ്ത്രം
- ജെ. എസ്.
|
ലാവ്‌ലിന്‍ കേസില്‍ പിണറായിക്ക് ജാമ്യം
ലാവ്‌ലിന്‍ അഴിമതി ക്കേസില്‍ ഏഴാം പ്രതിയായ പിണറായി വിജയന് പ്രത്യേക സി. ബി. ഐ. കോടതി ജാമ്യം അനുവദിച്ചു. രണ്ട് ലക്ഷം രൂപയും, രണ്ട് ആള്‍ ജാമ്യവും എന്ന ഉപാധികളോടെ ആണ് ജാമ്യം അനുവദിച്ചി രിക്കുന്നത്.
- എസ്. കുമാര്‍ Labels: കേരള രാഷ്ട്രീയം
- ജെ. എസ്.
|
28 December 2009
ഷിബു സോറന്‍ വീണ്ടും മുഖ്യമന്ത്രിയാവുന്നു
![]() ലോക് സഭയില്‍ അംഗങ്ങളായ ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ചയുടെ രണ്ട് എം. പി. മാരും അറിയപ്പെടുന്ന ക്രിമിനലുകളാണ്. അവരുടെ നേതാവ് ഷിബു സോറന്‍ ഒന്നിലേറെ കൊലപാതകങ്ങളുടെ സൂത്രധാരനും. ജാര്‍ഖണ്ഡ് സംസ്ഥാനത്തിന്റെ മുഖ്യ മന്ത്രിയായും ദേശീയ കാബിനറ്റ് മന്ത്രിയായും അദ്ദേഹം നേരത്തേ നമ്മെ ഭരിച്ചിരുന്നു. രണ്ട് നാള്‍ക്കകം അദ്ദേഹം വീണ്ടും മുഖ്യ മന്ത്രി പദത്തിലേറുകയും ചെയ്യും. മന്‍മോഹന്‍ മന്ത്രിസഭയില്‍ കല്‍ക്കരി മന്ത്രി ആയിരുന്ന ഷിബു സോറനെതിരെ പത്തു പേരെ കൊന്ന കേസില്‍ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതിനെ തുടര്‍ന്ന് അദ്ദേഹം രാജി വെയ്ക്കാന്‍ നിര്‍ബന്ധിതനായി. ആദ്യം ഒളിവില്‍ പോയ അദ്ദേഹം, പിന്നീട് അറസ്റ്റ് വരിക്കുകയും ജാമ്യത്തില്‍ പുറത്തിറങ്ങുകയും ചെയ്തു. എന്നാല്‍ ജാര്‍ഖണ്ഡിലെ തെരഞ്ഞെടുപ്പ് വേളയില്‍ സോറനുമായി കോണ്‍ഗ്രസ് ധാരണയില്‍ ഏര്‍പ്പെടുകയും അദ്ദേഹത്തെ വീണ്ടും മന്ത്രിസഭയില്‍ കല്‍ക്കരി വകുപ്പ് തന്നെ നല്‍കി കൊണ്ട് തിരിച്ചെടുക്കുകയും ചെയ്തു. 2005 മാര്‍ച്ചില്‍ സോറനെ ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയായി സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിക്കുകയുണ്ടായി. എന്നാല്‍ ഒന്‍പതാം ദിവസം നടന്ന വിശ്വാസ വോട്ടെടുപ്പില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് സോറന് രാജി വെയ്ക്കേണ്ടി വന്നു. തുടര്‍ന്ന് നടന്ന അസംബ്ലി തെരഞ്ഞെടുപ്പില്‍ സോറന്‍ വന്‍ അതിക്രമങ്ങള്‍ നടത്തിയെങ്കിലും തെരഞ്ഞെടുപ്പ് നീതിപൂര്‍വ്വമാക്കാന്‍ കോണ്‍ഗ്രസ് സര്‍ക്കാരിന് 5 ബറ്റാലിയന്‍ കേന്ദ്ര സേനയെ അയക്കേണ്ടി വന്നു. തെരഞ്ഞെടുപ്പില്‍ സോറന്‍ പരാജയപ്പെടുകയും ചെയ്തു. 2006 നവംബറില്‍ തന്റെ പേഴ്സണല്‍ സെക്രട്ടറിയെ കൊലപ്പെടുത്തിയ കേസില്‍ സോറനെ കോടതി കുറ്റക്കാരനെന്നു കണ്ടെത്തുകയും സോറനെ ജീവ പര്യന്തം തടവിനായി ജയിലിലേക്ക് അയക്കുകയും ചെയ്തു. 2007 ഓഗസ്റ്റില്‍ പക്ഷെ ഡല്‍ഹി ഹൈക്കോടതി പ്രോസിക്യൂഷന്‍ വാദങ്ങള്‍ ദുര്‍ബലമാണെന്ന് ചൂണ്ടിക്കാട്ടി സോറനെ വെറുതെ വിട്ടു. സോറനെതിരെയുള്ള കുറ്റം തെളിയിക്കാന്‍ കഴിയാഞ്ഞ സി. ബി. ഐ. പ്രോസിക്യൂട്ടര്‍ ഈ കേസ് കൈകാര്യം ചെയ്ത രീതിയെ കോടതി നിശിതമായി വിമര്‍ശിക്കുകയും ചെയ്തു. Shibu Soren becomes Chief Minister again Labels: കുറ്റകൃത്യം, രാഷ്ട്രീയം
- ജെ. എസ്.
|
ശൈത്യം എത്തിയതോടെ പന്നി പനി പകര്‍ച്ച വര്‍ദ്ധിച്ചു
![]() ആവശ്യത്തിന് മരുന്ന് സ്റ്റോക്കുള്ളത് കൊണ്ട് ഭയപ്പെടാനില്ല എന്ന് ഡോക്ടര്‍മാര്‍ അറിയിക്കുന്നു. എന്നാല്‍ പനി ബാധിച്ചവര്‍ വളരെ വൈകിയാണ് ചികിത്സ തേടി എത്തുന്നത്. ഇത് ചികിത്സയെ പ്രതികൂലമായി ബാധിക്കുന്നു. ഇതിനെതിരെ വ്യാപകമായ ബോധ വല്‍ക്കരണം നടത്തുന്നുണ്ട്. പനിയുടെ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ വിദഗ്ദ്ധ ചികിത്സക്കായി അടുത്തുള്ള ആശുപത്രിയില്‍ സഹായം തേടണം എന്ന് ഇവര്‍ അറിയിച്ചു. Labels: ആരോഗ്യം
- ജെ. എസ്.
|
26 December 2009
പീഡനം - രണ്ട് മതാധ്യക്ഷന്മാര്‍ രാജി വെച്ചു
ഡബ്ലിന്‍ ആര്‍ച്ച് ഡയോസിസില്‍ നടന്ന കുട്ടികളുടെ പീഢന കഥകള്‍ മൂടി വെയ്ക്കാന്‍ ശ്രമിച്ച സംഭവം പുറത്തായതിനെ തുടര്‍ന്ന് ക്രിസ്മസ് ദിനത്തില്‍ രണ്ട് ബിഷപ്പുമാര്‍ അയര്‍ലാന്‍ഡില്‍ രാജി വെച്ചു. പീഢനത്തിന് ഇരയായ കുട്ടികളോട് മാപ്പ് അപേക്ഷിച്ച ഇരുവരും ഇടവകയിലെ മുഴുവന്‍ വിശ്വാസികളെയും അഭിസംബോധന ചെയ്ത് തങ്ങളുടെ പ്രസ്താവന വായിക്കുകയുണ്ടായി. ദശാബ്ദങ്ങളായി നടന്നു വന്ന പീഢനത്തിനെ കുറിച്ച് അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ ഉത്തരവിട്ടതിനെ തുടര്‍ന്നാണ് പീഢന കഥകള്‍ പരസ്യമായത്. നവംബര്‍ 26ന് പ്രസിദ്ധപ്പെടുത്തിയ അന്വേഷണ റിപ്പോര്‍ട്ട് പ്രകാരം ഇത്രയം നാള്‍ കുട്ടികളെ പീഢിപ്പിച്ചു പോന്ന 170ലേറെ പുരോഹിതരെ സഭ നിയമത്തില്‍ നിന്നും സംരക്ഷിച്ചു വരികയായിരുന്നു എന്ന് വ്യക്തമാവുന്നു.
Labels: കുട്ടികള്‍, പീഢനം
- ജെ. എസ്.
1 Comments:
Links to this post: |
തെലങ്കാന രൂപീകരണം - മന്‍ മോഹന്‍ സിംഗിന് അന്ത്യശാസനം
തെലങ്കാന രൂപീകരണത്തിനായുള്ള നടപടികള്‍ തിങ്കളാഴ്‌ച്ചയെങ്കിലും ആരംഭിച്ചില്ലെങ്കില്‍ അനിശ്ചിത കാല ബന്ദ് നടത്തും എന്ന് പ്രധാന മന്ത്രി മന്‍മോഹന്‍ സിംഗിന് തെലങ്കാന രാഷ്ട്ര സമിതി അധ്യക്ഷന്‍ ചന്ദ്ര ശേഖര റാവു അന്ത്യ ശാസനം നല്‍കി. ഡിസംബര്‍ 29 മുതലാവും ബന്ദ് തുടങ്ങുന്നത്. പുതിയതായി രൂപം നല്‍കിയ തെലങ്കാന സംയുക്ത ആക്ഷന്‍ കമ്മിറ്റിയുടെ യോഗത്തിലാണ് അദ്ദേഹം ഈ താക്കീത് നല്‍കിയത്. എന്നാല്‍ പൊതു ജനത്തിന് ഇത് മൂലം ഉണ്ടാവുന്ന അസൌകര്യങ്ങള്‍ കണക്കിലെടുക്കണം എന്ന നിര്‍ദ്ദേശവും യോഗത്തില്‍ ഉയര്‍ന്നു വന്നു.
Labels: രാഷ്ട്രീയം
- ജെ. എസ്.
|
23 December 2009
നിര്‍ബന്ധിത വോട്ടിംഗ് ജനാധിപത്യത്തിന് നിരക്കാത്തത് - തെരഞ്ഞെടുപ്പ് കമ്മീഷന്
![]() ശനിയാഴ്‌ച്ച ഗുജറാത്ത് അസംബ്ലിയില്‍ ബില്‍ പാസായ വേളയില്‍ മുഖ്യമന്ത്രി നരേന്ദ്ര മോഡി ഇതിനെ ജനാധിപത്യം ശക്തിപ്പെടുത്താനുള്ള ചരിത്ര മുന്നേറ്റമായാണ് വിശേഷിപ്പിച്ചത്. ഇന്ത്യയില്‍ ആദ്യമായാണ് ഒരു സംസ്ഥാനം ഇത്തരം ഒരു നിയമം കൊണ്ടു വരുന്നത്. എന്നാല്‍ ഇത്തരം നിര്‍ദ്ദേശങ്ങള്‍ മുന്‍പും പലപ്പോഴായി തെരഞ്ഞെടുപ്പ് കമ്മീഷന്റെ മുന്‍പില്‍ വന്നിരുന്നു എന്ന് തെരഞ്ഞെടുപ്പ് കമ്മീഷനര്‍ എസ്. വൈ. ഖുറൈഷി അറിയിച്ചു. എന്നാല്‍ ഇത് അപ്പോഴൊക്കെ കമ്മീഷന്‍ തള്ളി ക്കളയുകയും ചെയ്തതാണ്. നിര്‍ബന്ധിച്ച് വോട്ട് ചെയ്യിപ്പിക്കുന്നത് ഭരണഘടനയുടെ അന്തഃസത്തയ്ക്ക് എതിരാണ്. ജനാധിപത്യ പ്രക്രിയയില്‍ നിന്നും മാറി നില്‍ക്കാനുള്ള അവകാശവും ഭരണഘടന പൌരന് നല്‍കുന്നുണ്ട്. എന്നാല്‍ ഈ ബില്‍ പ്രാബല്യത്തില്‍ വരുന്നതോടെ വോട്ട് ചെയ്യാത്തവര്‍ക്ക് എതിരെ നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാരിന് കഴിയും. കോണ്‍ഗ്രസും ഇടതു കക്ഷികളും ഇതിനെ എതിര്‍ത്ത് രംഗത്ത് വന്നിട്ടുണ്ട്. ബി.ജെ.പി. ഇതിനെ സ്വാഗതം ചെയ്യുകയും ഈ നടപടി മറ്റു സംസ്ഥാനങ്ങളും പിന്തുടരണം എന്ന് ആവശ്യ പ്പെടുകയും ചെയ്തു. ജനാധിപത്യ പ്രക്രിയയെ ശക്തിപ്പെടു ത്തുന്നതിനായി മൌലിക അവകാശങ്ങള്‍ ഒരല്‍പ്പം നിഷേധിക്കപ്പെട്ടാലും കുഴപ്പമില്ല എന്നാണ് ഗുജറാത്ത് ആരോഗ്യ മന്ത്രി ജയ നാരായണ്‍ വ്യാസിന്റെ പ്രസ്താവന. Labels: തെരഞ്ഞെടുപ്പ്
- ജെ. എസ്.
|
21 December 2009
പാക്കിസ്ഥാന്‍ ഇന്ത്യയിലേക്ക് കള്ള നോട്ടുകള്‍ ഇറക്കുന്നു
![]() Labels: പാക്കിസ്ഥാന്‍, സാമ്പത്തികം
- ജെ. എസ്.
|
19 December 2009
സംസ്ഥാന കാര്‍ട്ടൂണ്‍ കാരിക്കേച്ചര്‍ മത്സരം
കേരള കാര്‍ട്ടൂണ്‍ അക്കാദമി, ഹോക്കി കേരളയുടെ സഹകരണത്തോടെ സ്ക്കൂള്‍ കോളെജ് വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിക്കുന്ന സംസ്ഥാന കാര്‍ട്ടൂണ്‍ കാരിക്കേച്ചര്‍ മത്സരത്തിന് എന്‍ട്രികള്‍ ക്ഷണിക്കുന്നു. 25 ക്ഷ് 35 സെന്റീമീറ്റര്‍ വലുപ്പത്തില്‍, മൂന്ന് കാര്‍ട്ടൂണുകളും കാരിക്കേച്ചറും ഒരു വിദ്യാര്‍ത്ഥിക്ക് മത്സരത്തിന് അയക്കാം. എന്‍ട്രികളുടെ പിന്നില്‍ പേര്, വയസ്, പഠിക്കുന്ന സ്ക്കൂള്‍ / കോളെജ്, ഫോണ്‍ നമ്പര്‍, വിലാസം എന്നിവ രേഖപ്പെടുത്തണം. 2001 ജനുവരി 16ന് മുന്‍പായി എന്‍ട്രികള്‍ താഴെ കാണുന്ന വിലാസത്തില്‍ ലഭിയ്ക്കണം:
സുധീര്‍നാഥ്, സെക്രട്ടറി, കേരള കാര്‍ട്ടൂണ്‍ അക്കാദമി, രണ്ടാം നില, അമരകേരള ബില്‍ഡിംഗ്സ്, കലാഭവന്‍ റോഡ്, കൊച്ചി -682018 കാര്‍ട്ടൂണിന്റെ വിഷയം : ഹോക്കി കാരിക്കേച്ചറിന്റെ വിഷയം : ശശി തരൂര്‍ ഒന്നും രണ്ടും മൂന്നും സ്ഥാനക്കാര്‍ക്ക് അവാര്‍ഡും സര്‍ട്ടിഫിക്കറ്റും നല്‍കും. മത്സരത്തില്‍ പങ്കെടുക്കുന്നവരില്‍ നിന്ന് തെരഞ്ഞെടുക്കുന്ന 30 പേര്‍ക്ക് കേരള കാര്‍ട്ടൂണ്‍ അക്കാദമി, ബ്രിട്ടീഷ് കൌണ്‍സിലിന്റെ സഹകരണത്തോടെ ഫെബ്രുവരിയില്‍ കൊച്ചിയില്‍ സംഘടിപ്പിക്കുന്ന ദേശീയ അന്തര്‍ ദേശീയ കാര്‍ട്ടൂണിസ്റ്റുകള്‍ പങ്കെടുക്കുന്ന ദ്വിദിന കാര്‍ട്ടൂണ്‍ പഠന ക്യാമ്പില്‍ പങ്കെടുക്കാന്‍ അവസരം നല്‍കുന്നതാണ്. - സുധീര്‍നാഥ്, സെക്രട്ടറി, കേരള കാര്‍ട്ടൂണ്‍ അക്കാദമി Labels: കാര്‍ട്ടൂണ്‍, കുട്ടികള്‍
- ജെ. എസ്.
|
18 December 2009
അജ്മല്‍ കസബ് മൊഴി മാറ്റി - പോലീസ് മര്‍ദ്ദിച്ച് കുറ്റം സമ്മതിപ്പിച്ചു എന്ന് ആരോപണം
![]()
- ജെ. എസ്.
|
16 December 2009
ജ്യോനവന്റെ ഓര്‍മ്മയ്ക്കായ് ‘eപത്രം’ കവിതാ പുരസ്കാരം
![]() മലയാള കവിതാ ലോകത്തെ മികച്ച കവികളായിരിക്കും e പുരസ്കാരം ജേതാവിനെ തിരഞ്ഞെടുക്കുക. 10001 രൂപയും, മികച്ച ഒരു പെയിന്റിങ്ങുമാണു സമ്മാനം. എന്‍ട്രികള്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി 2009 ഡിസംബര്‍ 31. മികച്ച e കവിയെ 2010 ജനുവരി ആദ്യ പകുതിയോടെ പ്രഖ്യാപിക്കും. എന്‍ട്രികള്‍ അയയ്ക്കേണ്ട e മെയില്‍ - ![]() ePathram Jyonavan Memorial Poetry Award 2009 ബ്ലോഗില്‍ ഇടാനുള്ള കോഡ് ![]()
- ജെ. എസ്.
|
14 December 2009
ദുബായ് വേള്‍ഡ് പ്രതിസന്ധി തരണം ചെയ്തു
![]() ദുബായ് വേള്‍ഡിനു ലഭിച്ച ഈ സാമ്പത്തിക പാക്കേജിന്റെ വാര്‍ത്ത പുറത്തായതോടെ ഹോംഗ്‌കോംഗ് വിപണി 300 പോയന്റ് കുതിച്ചു കയറി. മറ്റ് ഏഷ്യന്‍ വിപണികളും സജീവമായി. എന്നാല്‍ ജപ്പാനില്‍ യെന്‍ ഇടിയുകയാണ് ഉണ്ടായത്. ഡോളറിന്റെ വിനിമയ നിരക്കില്‍ 88.90 യെന്‍നും യൂറോയില്‍ 130.43 യെന്‍നും വര്‍ദ്ധനവ് ഉണ്ടായി. നിക്ഷേപകര്‍ക്ക് നല്‍കാനുള്ള തുക കൊടുത്ത ശേഷം ബാക്കി വരുന്ന തുക ദുബായ് വേള്‍ഡ് മറ്റ് ബാധ്യതകള്‍ തീര്‍ക്കാനായി ഉപയോഗിക്കും. ദുബായ് വേള്‍ഡിന്റെ ഏപ്രില്‍ 2010 വരെയുള്ള സാമ്പത്തിക ആവശ്യങ്ങള്‍ ഇതോടെ നിറവേറ്റാനാവും എന്ന് കണക്കാക്കപ്പെടുന്നു. ദുബായ് മുന്‍പത്തെ പോലെ ഇനിയും കരുത്തുറ്റ ഒരു ആഗോള സാമ്പത്തിക കേന്ദ്രമായി തുടരും എന്ന് വാര്‍ത്ത പ്രഖ്യാപിച്ചു കൊണ്ട് ഷെയ്ഖ് അഹമ്മദ് ബിന്‍ സായീദ് അല്‍ മക്തൂം അറിയിച്ചു. Labels: സാമ്പത്തികം
- ജെ. എസ്.
|
കീഴടങ്ങിയ എല്‍ടിടിഇ നേതാക്കളെ ശ്രീലങ്ക കൊന്നൊടുക്കി
![]() മെയ് 2009ല്‍ യുദ്ധത്തിന്റെ അവസാന ഘട്ടത്തില്‍, കീഴടങ്ങാനുള്ള സൈന്യത്തിന്റെ നിര്‍ദ്ദേശം മാനിച്ചു കീഴടങ്ങിയവര്‍ക്കാണ് ഈ ഗതി വന്നത്. സൈനിക നടപടിക്ക് നേതൃത്വം വഹിച്ചത് താനാണെങ്കിലും പ്രസിഡണ്ട് മഹിന്ദ രാജപക്സയുടെ സഹോദരന്‍ ബസില്‍ രാജപക്സ ഡിഫന്‍സ് സെക്രട്ടറിക്ക് നല്‍കിയ നിര്‍ദ്ദേശം താന്‍ അറിഞ്ഞില്ല. കീഴടങ്ങുന്നവരെ എല്ലാം വധിക്കണം എന്ന ഈ നിര്‍ദ്ദേശം ഡിഫന്‍സ് സെക്രട്ടറി സേനാ കമാന്‍ഡറെ അറിയിച്ചതിനെ തുടര്‍ന്നാണ് കീഴടങ്ങിയ തമിഴ് വംശജരെ സൈന്യം വധിച്ചത് എന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ കീഴടങ്ങാനുള്ള സന്നദ്ധത പുലികള്‍ കാണിച്ചിരുന്നില്ല എന്നാണ് ബസില്‍ രാജപക്സയുടെ നിലപാട്. Labels: യുദ്ധം
- ജെ. എസ്.
|
മിസ്സ് ജിബ്രാള്‍ട്ടര്‍ 2009 ലെ ലോക സുന്ദരി
![]() ![]() കയാനാ അല്‍ ഡോറിനോ ഫസ്റ്റ് റണ്ണര്‍ അപ്പായി മെക്സിക്കന്‍ സുന്ദരി പെര്‍ളാ ബെല്‍ട്ടനേയും സെക്കന്റ് റണര്‍ അപ്പായി മിസ് ദക്ഷിണാഫ്രിക്ക താറ്റും കേഷ്വറും തിരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യയില്‍ നിന്നും ഉള്ള പൂജാ ചോപ്ര സെമി ഫൈനല്‍ റൌണ്ടില്‍ പുറത്തായി. പൂജക്ക് ഒമ്പതാം സ്ഥാനമാണ് ലഭിച്ചത്. - എസ്. കുമാര്‍ Labels: ബഹുമതി
- ജെ. എസ്.
|
13 December 2009
തനിമ നഷ്ടപ്പെട്ട മലയാള സിനിമകളാണ് ഇപ്പോള്‍ പുറത്തിറങ്ങുന്നതെന്ന് അമീര്‍ സുല്‍ത്താന്‍
തനിമ നഷ്ടപ്പെട്ട മലയാള സിനിമകളാണ് ഇപ്പോള്‍ പുറത്തിറങ്ങുന്നതെന്നും ചാനലുകളുടെ ആധിക്യമാണ് ഇതിന് കാരണമെന്നും സംവിധായകനും നടനുമായ അമീര്‍ സുല്‍ത്താന്‍ പറഞ്ഞു. ഇദ്ദേഹം അഭിനയിച്ച യോഗി എന്ന സിനിമയുടെ വേള്‍ഡ് പ്രീമിയര്‍ ദുബായ് ഫിലിം ഫെസ്റ്റിവലില്‍ നടന്നു. ഏഷ്യാ-ആഫ്രിക്ക മത്സര വിഭാഗത്തിലാണ് സുബ്രഹ്മണ്യ ശിവ സംവിധാനം ചെയ്ത യോഗി പ്രദര്‍ശിപ്പിച്ചത്.
പരുത്തിവീരന്‍ എന്ന ഏറെ പ്രശസ്തമായ തമിഴ് സിനിമയുടെ സംവിധായകന്‍ അമീര്‍ സുല്‍ത്താന്‍ സിനിമയെ മനസിലാക്കിയത് തന്നെ മലയാള സിനിമകള്‍ കണ്ടാണ്. പണ്ടത്തെ പല മലയാള ചലച്ചിത്രങ്ങളും കണ്ട് താന്‍ അത്ഭുതത്തോടെ ഇരുന്നിട്ടുണ്ടെന്ന് ഇദ്ദേഹം പറയുന്നു. എന്നാല്‍ ഇന്ന് മലയാള സിനിമകളുടെ തനിമ നഷ്ടപ്പെട്ടിരിക്കുന്നു. സുബ്രഹ്മണ്യ ശിവ സംവിധാനം ചെയ്ത യോഗിയുടെ വേള്‍ഡ് പ്രീമിയറിന് ദുബായ് ഫിലിം ഫെസ്റ്റിവലില്‍ എത്തിയതായിരുന്നു അമീര്‍. ഇദ്ദേഹമാണ് സിനിമയില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഹിന്ദി സിനിമകളുടെ പളപളപ്പില്‍ മലയാളം, തമിഴ് സിനിമകള്‍ക്ക് പലപ്പോഴും വേണ്ടത്ര അംഗീകാരം കിട്ടാതെ പോകുന്നുണ്ട്. മലയാള, തമിഴ് സിനിമകളെ സൗത്ത് ഇന്ത്യന്‍ സിനിമകള്‍ എന്ന് പറയുന്ന പ്രവണത തെറ്റാണെന്നും അമീര്‍ പറഞ്ഞു. അമീര്‍ നല്ല നടനും കൂടിയാണെന്ന് തെളിയിക്കുന്നതാണ് യോഗിയെന്ന് സംവിധായകന്‍ സുബ്രഹ്മണ്യ ശിവ പറഞ്ഞു. ഒരു ഇംഗ്ലീഷ് സിനിമയില്‍ നിന്നുള്ള പ്രചോദമാണ് ഈ സിനിമ. ഏഷ്യാ-ആഫ്രിക്ക മത്സര വിഭാഗത്തിലാണ് യോഗി ദുബായ് ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിച്ചത്.
- സ്വന്തം ലേഖകന്‍
|
12 December 2009
നസീറിന്റെ വെളിപ്പെടുത്തലുകള്‍ ഇടതു പക്ഷത്തിന് തിരിച്ചടിയായി
![]() ![]() തെരഞ്ഞെടുപ്പ് വേളയില്‍ വേദി പങ്കിട്ട മഅദനിയും പിണറായിയും 1993ല്‍ നടന്ന കോയമ്പത്തൂര്‍ സ്ഫോടന കേസില്‍ കുറ്റമാരോ പിക്കപ്പെട്ട മദനിയുടെ തീവ്രവാദ ബന്ധം വീണ്ടും കേരള രാഷ്ട്രീയത്തില്‍ സജീവമായി ചര്‍ച്ച ചെയ്യപ്പെട്ടു തുടങ്ങി. എറണാകുളത്ത് കളമശ്ശേരിയില്‍ ബസ് കത്തിച്ച സംഭവത്തില്‍ തന്റെ പങ്ക് നസീര്‍ പോലീസിനു മുന്‍പില്‍ സമ്മതിച്ചതോടെ ഈ കേസില്‍ പത്താം പ്രതിയായി ചേര്‍ക്കപ്പെട്ട മഅദനിയുടെ ഭാര്യ സൂഫി മഅദനി അറസ്റ്റ് ചെയ്യപ്പെടാനുള്ള സാധ്യത ശക്തമായി. തീ വെയ്ക്കല്‍, പൊതു മുതല്‍ നശിപ്പിക്കല്‍, ആയുധ നിയമം, ഗൂഢാലോചന, തട്ടി കൊണ്ടു പോകല്‍, രാജ്യ ദ്രോഹ പ്രവര്‍ത്തനം, ദേഹോപദ്രവം, ഭീഷണിപ്പെടുത്തല്‍ എന്നിങ്ങനെയുള്ള കുറ്റങ്ങളാണ് സൂഫിയക്കെതിരെ ചാര്‍ത്തപ്പെട്ടിരിക്കുന്നത്. ഇപ്പോള്‍ വെളിപ്പെട്ടിരിക്കുന്ന വസ്തുതകളുടെ അടിസ്ഥാനത്തില്‍ സൂഫിയയെ അറസ്റ്റ് ചെയ്യേണ്ടി വരുമെന്നാണ് അധികൃതര്‍ അറിയിക്കുന്നത്. എന്നാല്‍, പി. ഡി. പി. യുമായി തെരഞ്ഞെടുപ്പ് സമയത്ത് സി. പി. എം. ഉണ്ടാക്കിയ ധാരണ തെറ്റായി പോയെന്ന് സി. പി. എം. കേന്ദ്ര നേതൃത്വം അറിയിച്ചു. ഭാവിയില്‍ പി. ഡി. പി. യുമായി ബന്ധം ഉണ്ടാവില്ലെന്നും ഇതിനു വേണ്ട നടപടികള്‍ തങ്ങള്‍ സ്വീകരിച്ചു കഴിഞ്ഞു എന്നും പോളിറ്റ് ബ്യൂറോ അംഗം എം. കെ. പാന്ഥെയാണ് അറിയിച്ചത്. Labels: കേരള രാഷ്ട്രീയം, തീവ്രവാദം
- ജെ. എസ്.
6 Comments:
Links to this post: |
11 December 2009
ഒബാമയ്ക്ക് നൊബേല്‍ - അറബ് ലോകത്തിന് അതൃപ്തി
![]() തങ്ങളുടെ അധീനതയിലുള്ള പലസ്തീന്റെ പ്രദേശങ്ങളില്‍ പുതിയ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതില്‍ നിന്നും പിന്മാറാന്‍ ഇസ്രയേല്‍ കൂട്ടാക്കാത്ത നടപടിക്ക് അമേരിക്ക വഴങ്ങിയതും, അങ്ങനെ പലസ്തീന്‍ സമാധാന പ്രക്രിയ കഴിഞ്ഞ രണ്ടു മാസമായി മരവിച്ചതും ഇതിനു പുറമെയാണ്. ഒബാമ പറയുന്നത് കൂട്ടാക്കാതെ തങ്ങളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോവുന്ന ഇസ്രയേല്‍ തന്നെയാണ് ഒബാമയുടെ കഴിവു കേടിന്റെ ഏറ്റവും നല്ല ദൃഷ്ടാന്തം എന്ന് പലരും കരുതുന്നുണ്ട്. എന്നാല്‍ അധികാരമേറ്റ് ഒരു വര്‍ഷം പോലും തികയാത്ത ഒബാമയുടെ ഗള്‍ഫ് നയം ഇനിയും വ്യക്തമാകാന്‍ ഇരിക്കുന്നതേയുള്ളൂ എന്ന ഒരു എതിര്‍ വാദവും ഉണ്ട്. സാമ്പത്തിക മാന്ദ്യം, ആരോഗ്യ പരിചരണം, ഉത്തര കൊറിയ, അഫ്ഗാനിസ്ഥാന്‍, ഇറാന്‍ എന്നീ വിഷയങ്ങളില്‍ മുഴുകിയ ഒബാമയ്ക്ക് അറബ് ഇസ്രയേല്‍ പ്രശ്നത്തില്‍ ഇടപെടാന്‍ വേണ്ടത്ര സമയം ഇനിയും ലഭിച്ചിട്ടില്ല. ഏതായാലും ഒരു നൊബേല്‍ പുരസ്കാരം വാങ്ങുവാന്‍ തക്കതായതൊന്നും ഒബാമ ഇനിയും ചെയ്തിട്ടില്ല എന്നു തന്നെയാണ് അറബ് ലോകത്തില്‍ നിന്നും പരക്കെയുള്ള പ്രതികരണം.
- ജെ. എസ്.
|
തെലങ്കാനക്ക് ആവാമെങ്കില്‍ തങ്ങള്‍ക്കും പ്രത്യേകം സംസ്ഥാനം വേണമെന്ന് ബുന്ദല്‍ഖണ്ഡ്
പ്രത്യേകം സംസ്ഥാനത്തിനു തെലങ്കാന രാഷ്ട്ര സമിതി നടത്തിയ പോരാട്ടം വിജയം കണ്ടതിനെ തുടര്‍ന്ന് മറ്റൊരു വിഘടന വാദ സംഘടനയായ ബുന്ദല്‍ഖണ്ഡ് മുക്തി മോര്‍ച്ചയും സമരത്തിന് തയ്യാറെടുക്കുന്നു. പ്രത്യേക ബുന്ദല്‍ഖണ്ഡ് സംസ്ഥാനത്തിനു വേണ്ടി തങ്ങള്‍ വ്യാപകമായ പ്രക്ഷോഭ പരിപാടികള്‍ തുടങ്ങും എന്ന് ബുന്ദല്‍ഖണ്ഡ് മുക്തി മോര്‍ച്ച പ്രസിഡണ്ട് രാജ ബുന്ദേല അറിയിച്ചു. തെലങ്കാന രാഷ്ട്ര സമിതിയുടെ പ്രക്ഷോഭത്തില്‍ തങ്ങളും അവരോടൊപ്പം നിലകൊണ്ടു. ആ സമരം വിജയിച്ചതില്‍ സന്തോഷമുണ്ട്. ഇനി ഞങ്ങളും ഞങ്ങള്‍ക്ക് പ്രത്യേക സംസ്ഥാനത്തിനായി പ്രക്ഷോഭം തുടങ്ങാന്‍ പോകുന്നു എന്ന് അദ്ദേഹം പറഞ്ഞു. ബുന്ദല്‍ ഖണ്ഡിനായുള്ള ആവശ്യം കഴിഞ്ഞ 20 വര്‍ഷമായി നില നില്‍ക്കുന്നു. പ്രത്യേക സംസ്ഥാനം ഇല്ലാതെ തങ്ങള്‍ക്ക് പുരോഗതി ഉണ്ടാവില്ല എന്ന് ബോധ്യമായതിനെ തുടര്‍ന്നാണ് ഇത്തരം ഒരു ആവശ്യം ഉയര്‍ന്നു വന്നത്. തെലങ്കാനയുടെ വിജയം തങ്ങള്‍ക്ക് പുതിയ ഊര്‍ജ്ജം പകര്‍ന്നിരിക്കുന്നു. പ്രക്ഷോഭ പരിപാടികളുടെ ആദ്യ പടിയായി മധ്യ പ്രദേശില്‍ ഡിസംബര്‍ 16ന് 300 കിലോമീറ്റര്‍ നീളമുള്ള ഒരു പദ യാത്ര സംഘടിപ്പിക്കും എന്നും ബുന്ദേല അറിയിച്ചു.
Labels: ഇന്ത്യ, രാഷ്ട്രീയം
- ജെ. എസ്.
|
കോപ്പന്‍ഹേഗന്‍ - ചൈനയും അമേരിക്കയും ഏറ്റുമുട്ടി
![]() എന്നാല്‍, വികസ്വര രാഷ്ട്രങ്ങള്‍ക്ക് മലിനീകരണ നിയന്ത്രണം നടപ്പിലാക്കാന്‍ ആവശ്യമായ സാമ്പത്തിക സഹായം നല്‍കുക എന്ന പതിനേഴ് വര്‍ഷത്തിലേറെ പഴക്കമുള്ള അമേരിക്കന്‍ ബാധ്യത നിറവേറ്റാതെ തങ്ങള്‍ ഈ കാര്യത്തില്‍ മുന്നോട്ട് പോവില്ല എന്നാണ് ചൈനയുടെ നിലപാട്. Labels: പരിസ്ഥിതി
- ജെ. എസ്.
|
09 December 2009
ഇറാഖില്‍ അഞ്ചിടത്ത് കാര്‍ ബോംബ് ആക്രമണം
![]() Labels: ഇറാഖ്, തീവ്രവാദം, ബോംബ് സ്ഫോടനം
- ജെ. എസ്.
|
07 December 2009
കോപ്പന്‍ഹേഗന്‍ ഉച്ചകോടി തുടങ്ങി
![]() പരിസ്ഥിതിയ്ക്ക് ഏറെ കോട്ടം തട്ടിച്ച് കൊണ്ട് പുരോഗതി കൈ വരിച്ച വികസിത രാജ്യങ്ങള്‍, പുരോഗമന ത്തിന്റെ പാതയില്‍ ഇനിയും ബഹുദൂരം മുന്നോട്ട് സഞ്ചരിക്കാന്‍ ബാക്കിയുള്ള വികസ്വര രാജ്യങ്ങള്‍ക്ക് മലിനീ കരണ നിയന്ത്രണ ത്തിനായി സാമ്പത്തിക സഹായം ചെയ്യണം എന്ന ഇന്ത്യ ഉള്‍പ്പെടെയുള്ള വികസ്വര രാജ്യങ്ങളുടെ നിര്‍ദ്ദേശ ത്തിന്മേല്‍ ഉച്ച കോടിയില്‍ എന്ത് തീരുമാനം ഉണ്ടാവും എന്ന് ലോകം ഉറ്റു നോക്കുന്നു. അമേരിക്കയില്‍ പ്രതിശീര്‍ഷ മലിനീകരണം 21 ടണ്‍ ആണെങ്കില്‍ ഇന്ത്യയില്‍ അത് കേവലം 1.2 ടണ്‍ ആണ്. തങ്ങളുടെ പ്രതിശീര്‍ഷ മലിനീകരണം വികസിത രാഷ്ട്രങ്ങളു ടേതിനേക്കാള്‍ കൂടുതല്‍ ആവില്ല എന്നതായിരുന്നു ഇന്ത്യയുടെ പ്രഖ്യാപിത നയം. ഗണ്യമായ കല്‍ക്കരി നിക്ഷേപമുള്ള ഇന്ത്യയുടെ ഊര്‍ജ്ജ ആവശ്യ ങ്ങള്‍ക്കായി ആശ്രയിക്കുന്നത് കല്‍ക്കരി യെയാണ്. കല്‍ക്കരി ഉപയോഗം മൂലം ഉണ്ടാവുന്ന മലിനീകരണം ഏറെ അധികവുമാണ്. ഇത്രയും നാള്‍ വ്യാവസായിക വികസന ത്തിനായി മലിനീകരണം കാര്യമാക്കാതെ മുന്നേറിയ വികസിത രാഷ്ട്രങ്ങള്‍, പുരോഗതി കൈവരിച്ച ശേഷം, അവികസിത രാഷ്ട്രങ്ങളോട് തങ്ങളുടെ മലിനീകരണം നിയന്ത്രിക്കുവാന്‍ ആവശ്യപ്പെടുന്നത് ന്യായമല്ല എന്നാണ് അവികസിത രാഷ്ട്രങ്ങളുടെ വാദം. മലിനീകരണ നിയന്ത്രണത്തിന് കൊടുക്കേണ്ടി വരുന്ന അധിക ചിലവും, സാമ്പത്തിക ബാധ്യതയും, ഇത്രയും നാള്‍ ഭൂമിയെ യഥേഷ്ട്രം മലിനമാക്കി സാമ്പത്തിക ഭദ്രത കൈവരിച്ച രാഷ്ട്രങ്ങള്‍ വഹിക്കണം എന്നാണ് ഇന്ത്യ അടക്കമുള്ള രാജ്യങ്ങളുടെ ആവശ്യം. ഈ ആവശ്യങ്ങളില്‍ മുറുകെ പിടിച്ചു നില്‍ക്കുന്ന വേളയിലാണ് പൊടുന്നനെ 25 ശതമാനം നിയന്ത്രണം സ്വമേധയാ ഏര്‍പ്പെടുത്തി കൊണ്ട് പരിസ്ഥിതി മന്ത്രി ജയറാം രമേഷ് ഇന്ത്യയുടെ നിലപാടില്‍ മാറ്റം വരുത്തിയത്. ഇത് അമേരിക്കന്‍ സമ്മര്‍ദ്ദത്തിനു വഴങ്ങിയാണ് എന്ന് ആരോപിച്ച് പ്രതിപക്ഷം രാജ്യ സഭയില്‍ നിന്നും ഇറങ്ങി പോവുകയും ഉണ്ടായി. എന്നാല്‍ മലിനീകരണ നിയന്ത്ര ണത്തിന് ഒരു ആഗോള ഉടമ്പടി ഉണ്ടാക്കുകയും, നിയമം മൂലം ഇത് ആഗോള തലത്തില്‍ പ്രാബല്യത്തില്‍ വരുത്തുവാനും ഉള്ള ശ്രമങ്ങളെ, സ്വയം നിയന്ത്രണം എന്ന അതത് രാജ്യങ്ങളുടെ നയം ദുര്‍ബല പ്പെടുത്തും. സ്വയം നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചു കൊണ്ട് അവസാന നിമിഷം രംഗത്തു വന്ന അമേരിക്കയുടെ ഉദ്ദേശവും ഇതു തന്നെ യായിരുന്നു. 25 ശതമാനം നിയന്ത്രണം പ്രഖ്യാപിച്ചതോടെ ഈ നീക്കത്തിന് പിന്‍ബ ലമേകി കൊണ്ട് ഇന്ത്യയും അമേരിക്കന്‍ പാളയത്തില്‍ തമ്പടിക്കു കയാണ് ഉണ്ടായത്. ഇതു വരെ വിവിധ രാഷ്ട്രങ്ങള്‍ ഇത്തരത്തില്‍ പ്രഖ്യാപിച്ച നിയന്ത്രണങ്ങള്‍ എല്ലാം കണക്കിലെടുത്ത് പഠനം നടത്തിയ ഐക്യ രാഷ്ട്ര സഭയുടെ ശാസ്ത്രജ്ഞര്‍ ഇന്നലെ പുറത്തിറക്കിയ പഠന റിപ്പോര്‍ട്ട് പ്രകാരം, ഈ നിയന്ത്രണങ്ങള്‍ കൊണ്ടൊന്നും 2 ഡിഗ്രിയില്‍ താഴെ ആഗോള താപ വര്‍ദ്ധന നിയന്ത്രിക്കുക എന്ന ലക്ഷ്യം കൈവരിക്കാന്‍ കഴിയില്ല എന്ന് അറിയുമ്പോഴാണ് ഈ സ്വയം നിയന്ത്രണ തന്ത്രത്തിന്റെ ഗൂഢ ലക്ഷ്യവും, ഉച്ചകോടിയുടെ പരാജയവും നമുക്ക് ബോധ്യപ്പെടുക. Labels: പരിസ്ഥിതി
- ജെ. എസ്.
|
06 December 2009
ജയറാം രമേഷിനെ പച്ച കുത്തുന്നു
![]() 25 ശതമാന ത്തോളം കാര്‍ബണ്‍ മലിനീകരണം കുറയ്ക്കുവാനുള്ള നടപടികള്‍ ഇന്ത്യ സ്വമേധയാ സ്വീകരിക്കും എന്നാണ് മന്ത്രി പാര്‍ലമെന്റിന്റെ മേശപ്പുറത്തു വെച്ച നയ രേഖയില്‍ പറയുന്നത്. എന്നാല്‍ ഇത് സംബന്ധിച്ച എന്തെങ്കിലും അന്താരാഷ്ട്ര നിയമ നിര്‍മ്മാണത്തിന് തങ്ങള്‍ ഒരുക്കമല്ല എന്നും ഈ രേഖ വ്യക്തമാക്കുന്നു. ആഗോള തലത്തില്‍ തീരുമാനങ്ങള്‍ എടുക്കുവാനും കൂട്ടായ തീരുമാനത്തിന്റെ പിന്‍ബലത്തോടെ മലിനീകരണം നിയന്ത്രിക്കുവാനും ഭൂമിയുടെ ഭാവി തന്നെ രക്ഷപ്പെടുത്താനും ഉള്ള ഉദ്ദേശത്തോടെ ചേരുന്ന കോപ്പന്‍ഹേഗന്‍ ഉച്ചകോടിയുടെ ഉദ്ദേശ ലക്ഷ്യത്തെ തുരങ്കം വെയ്ക്കുന്ന നിലപാടാണിത്. അന്താരാഷ്ട്ര നിയമ നിര്‍മ്മാണം സാധ്യമാവാതെ വരുന്നതോടെ ഈ നിയന്ത്രണങ്ങള്‍ എത്ര മാത്രം ഫലവത്തായി പാലിക്കപ്പെടും എന്നത് കണ്ടറിയേ ണ്ടിയിരിക്കുന്നു. അന്താരാഷ്ട്ര തലത്തില്‍ മലിനീകരണത്തിനെതിരെ നിയമ നിര്‍മ്മാണം നടത്തുന്നത് ഏറ്റവും അധികം ബാധിക്കുന്നതും അതിനെതിരെ ശക്തമായ നിലപാട് എടുക്കുന്നതും അമേരിക്കയാണ്. അമേരിക്കന്‍ നിലപാടിനെ പിന്തുണയ്ക്കുകയാണ് ഈ നയ പ്രഖ്യാപനത്തോടെ ഇന്ത്യയും ചെയ്യുന്നത്. അമേരിക്കയെ പ്രീതിപ്പെടുത്താന്‍ ഉദ്ദേശിച്ച് മാത്രം സ്വീകരിച്ച നയമാണിത് എന്ന് ഇതിനോടകം തന്നെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നു കഴിഞ്ഞ സാഹചര്യത്തില്‍ മന്ത്രിയെ ഇന്ത്യയുടെ “മിസ്റ്റര്‍ ഗ്രീന്‍” എന്ന പരിവേഷം നല്‍കി ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ ഉള്ള നീക്കം ആസൂത്രിതമാണ് എന്ന് വ്യക്തമാണ്. ഭോപ്പാലിലെ വിഷ ലിപ്തമായ മണ്ണ് മൂലം “സ്ലോ പോയസനിംഗ്“ ന്റെ തിക്ത ഫലങ്ങള്‍ അനുഭവിക്കുന്ന ഒരു ജനതയുടെ മുഖത്തു നോക്കി അവിടത്തെ ഒരു പിടി മണ്ണ് സ്വന്തം കൈക്കുമ്പിളില്‍ എടുത്ത് പൊക്കി “ഇത് തൊട്ടിട്ട് തനിക്ക് രോഗമൊന്നും വരുന്നില്ലല്ലോ, പിന്നെ എന്താ പ്രശ്നം?” എന്ന് ചോദിച്ച മന്ത്രിയാണ് ഇത് എന്നത് മറക്കാനാവില്ല. കടലില്‍ മരമില്ലല്ലോ? എന്നിട്ടും കടലില്‍ മഴ പെയ്യുന്നുണ്ടല്ലോ? പിന്നെ, ഈ മരമൊക്കെ വെട്ടിയാല്‍ മഴ പെയ്യില്ല എന്ന് എങ്ങനെ പറയാനാവും എന്ന് പണ്ട് പണ്ട് ഒരാള്‍ പറഞ്ഞിരുന്നു. കാലം ഇത്രയൊക്കെ കഴിഞ്ഞില്ലേ? ഇനി ഇതൊക്കെ മറന്ന് നാം മുന്‍പോട്ട് പോവേണ്ടിയിരിക്കുന്നു എന്നും മന്ത്രി തുടര്‍ന്നു പറയുകയും ചെയ്തു. മന്ത്രിക്ക് ഭോപ്പാല്‍ വിടുന്നതോടെ ഇത് മറക്കാന്‍ ആവുമായിരിക്കും. എന്നാല്‍ ഭൂഗര്‍ഭ ജലം വരെ വിഷ ലിപ്തമായ ഭോപ്പാലിലെ, അംഗ വൈകല്യങ്ങളും മാറാ രോഗങ്ങളും മൂലം കഷ്ടപ്പെടുന്നവര്‍ക്ക് ഇത് എങ്ങനെ മറക്കാനാവും?
Jairam Ramesh - The New Mr. Green of India Labels: പരിസ്ഥിതി
- ജെ. എസ്.
|
05 December 2009
ബാബ്‌റി മസ്ജിദ് തകര്‍ത്തതില്‍ ഖേദമില്ല : ആര്‍.എസ്.എസ്.
![]() 1992 ഡിസംബര്‍ 6 നാണ് ഒരു പറ്റം ഹിന്ദു തീവ്ര വാദികള്‍ ബാബ്‌റി മസ്ജിദ് എന്ന പതിനാറാം നൂറ്റാണ്ടിലെ കെട്ടിടം പൊളിച്ചു മാറ്റിയത്. ശ്രീരാമന്റെ ജന്മ ഭൂമിയില്‍ നില നിന്നിരുന്ന ഒരു ഹിന്ദു ക്ഷേത്രം പൊളിച്ചു മാറ്റിയാണ് ഈ മസ്ജിദ് അവിടെ പണിതത് എന്നായിരുന്നു ഇവരുടെ വാദം. Labels: തീവ്രവാദം
- ജെ. എസ്.
3 Comments:
Links to this post: |
04 December 2009
കോപ്പന്‍ഹേഗന്‍ - ഇന്ത്യന്‍ നിലപാട് അമേരിക്കയെ പ്രീണിപ്പിയ്ക്കാന്‍ - നഷ്ടം ഭൂമിയ്ക്ക്
![]() വന്‍ കല്‍ക്കരി ശേഖരമുള്ള ഇന്ത്യയുടെ വികസനത്തിന് തടസ്സമാവും ആഗോള മലിനീകരണ നിയന്ത്രണം എന്നതാണ് ഇന്ത്യയുടെ വാദം. ദാരിദ്ര്യം അനുഭവിക്കുന്ന കോടിക്കണക്കിന് ജനങ്ങളുടെ ക്ഷേമത്തിന് ഊര്‍ജ്ജം പകരാന്‍ ഇന്ത്യ കല്‍ക്കരിയെ തന്നെയാണ് ആശ്രയിക്കുന്നത്. ഇതാണ് ആഗോള നിയന്ത്രണത്തെ ഇന്ത്യ എതിര്‍ക്കുന്നത്. എന്നാല്‍ ആഗോള താപനവും തല്‍ ഫലമായി ശോഷിക്കുന്ന ഹിമാലയന്‍ മഞ്ഞു മലകളും, ഉയരുന്ന സമുദ്ര നിരപ്പുമെല്ലാം ഇന്ത്യയ്ക്ക് ഏറെ ആശങ്കയ്ക്ക് വക നല്‍കുന്നുണ്ട്. മലിനമാകുന്നതോടെ ഭൂമിയുടെ മരണമാണ് ആസന്നമാകുന്നത്. ഇതിന്റെയെല്ലാം നഷ്ടം ഭൂമിക്കും നമ്മുടെ പിന്‍ തലമുറക്കും ആണെന്ന് തിരിച്ചറിഞ്ഞ് വികസന മാതൃക പുനരാവി ഷ്കരിക്കുക എന്നത് മാത്രമാണ് ഇന്ത്യയ്ക്ക് മുന്‍പിലുള്ള പ്രതിവിധി.
- ജെ. എസ്.
|
03 December 2009
കേരളത്തില്‍ വിലക്കയറ്റം രൂക്ഷം
പച്ചക്കറി ഉള്‍പ്പെടെ നിത്യോപ യോഗ സാധനങ്ങളുടെ വിലയില്‍ വന്‍ വര്‍ദ്ധനവാണ് ഓരോ ദിവസവും വന്നു കൊണ്ടിരിക്കുന്നത്. ഇത് ഇടത്തരക്കാരുടേയും താഴെക്കി ടയിലുള്ള വരുടേയും ജീവിത ത്തിന്റെ താളം തെറ്റിക്കുന്നു. കൂടാതെ, ശബരി മല സീസണ്‍ ആരംഭിക്കുക കൂടെ ചെയ്തതോടെ പച്ചക്കറിയുടെ ആവശ്യം ഒന്നു കൂടെ വര്‍ദ്ധിച്ചു.
ഒരു കിലോ സബോളക്ക് 45 രൂപ യോളമാണ് വില. ഉള്ളിക്ക് 43ഉം. മാത്രമല്ല ഇതില്‍ അനുദിനം 2 - 3 രൂപയുടെ വര്‍ദ്ധനവാണ് ഉണ്ടായി ക്കൊണ്ടി രിക്കുന്നത്. ഉള്ളി ഉല്‍പാദനം കൂടുതലായുള്ള വടക്കേ ഇന്ത്യന്‍ സംസ്ഥാന ങ്ങളിലും അതു പോലെ മറ്റു പച്ചക്കറികള്‍ കേരളത്തിലേക്ക് വരുന്ന തമിഴ് നാട്ടിലും ഉണ്ടായ കാലാവസ്ഥാ വ്യതിയാനമാണ് ഇത്തരത്തില്‍ ഉള്ള കനത്ത വില വര്‍ദ്ധനവിനു കാരണം എന്ന് വ്യാപാരികള്‍ അഭിപ്രായ പ്പെടുന്നു. വില ക്കയറ്റം മൂലം ജന ജീവിതം ദുസ്സഹ മായിരി ക്കുമ്പോളും സംസ്ഥാന സര്‍ക്കാര്‍ നിസ്സംഗമായി നില്‍ക്കുന്നു എന്ന പരാതി വ്യാപക മായുണ്ട്. വില ക്കയറ്റം തടയുവാന്‍ നടപടി യെടുക്കു മെന്നുള്ള മന്ത്രിമാരുടെ പ്രസ്ഥാവന യല്ലാതെ വിപണിയില്‍ കാര്യമാ യൊന്നും സംഭവി ക്കുന്നുമില്ല. - എസ്. കുമാര്‍ Labels: കേരളം
- ജെ. എസ്.
|
02 December 2009
ഭോപ്പാല്‍ ദുരന്ത ഭൂമി ഇന്നും മലിനം
![]() ദുരന്ത ബാധിതര്‍ക്ക് നഷ്ട പരിഹാരം നല്‍കാന്‍ കൂട്ടാക്കാഞ്ഞ കമ്പനിയുമായി പിന്നീട് സര്‍ക്കാര്‍ കോടതിക്കു വെളിയില്‍ വെച്ച് കമ്പനി അനുവദിച്ച തുച്ഛമായ തുകയ്ക്ക് വേണ്ടി സന്ധി ചെയ്തതും, ആ തുക തന്നെ കിട്ടാതെ വന്നതും, ഇന്നും നമ്മുടെ രാഷ്ട്രീയ ഇച്ഛാ ശക്തിക്ക് നാണക്കേടായി തുടരുന്നു. അമേരിക്കന്‍ വ്യവസായ ഭീമനുമായി കൊമ്പു കോര്‍ക്കുന്നത് ഇന്ത്യയിലെ വിദേശ നിക്ഷേപത്തെ തന്നെ പ്രതികൂലമായി ബാധിച്ചേയ്ക്കും എന്നതായിരുന്നു സര്‍ക്കാരിന്റെ ആശങ്ക. ![]() പിടികിട്ടാ പുള്ളിയായി പ്രഖ്യാപിച്ച യൂണിയന്‍ കാര്‍ബൈഡ് മുതലാളി വാറന്‍ ആന്‍ഡേഴ്‌സണ്‍ന്റെ കോലം ഇന്നും ഭോപ്പാല്‍ നിവാസികള്‍ വര്‍ഷം തോറും ദുരന്തത്തിന്റെ വാര്‍ഷികത്തില്‍ കത്തിയ്ക്കുന്നു. കൂടെ തങ്ങളെ വഞ്ചിച്ച രാഷ്ട്രീയക്കാരുടെയും. ![]() 25 വര്‍ഷത്തിനു ശേഷം ഇന്നും ഇവിടത്തെ മണ്ണിലും, പ്രദേശത്തെ ജലത്തിലും, കീട നാശിനിയുടെയും വിഷാംശത്തിന്റെയും തോത് ഏറെ അധികം ആണെന്ന് ഡല്‍ഹിയിലെ ശാസ്ത്ര പരിസ്ഥിതി കേന്ദ്രം (Centre for Science and Environment - CSE) നടത്തിയ പരീക്ഷണങ്ങളില്‍ കണ്ടെത്തി. കാര്‍ബൈഡ് ഫാക്ടറിയില്‍ നിന്നും മൂന്ന് കിലോമീറ്റര്‍ അകലെ എടുത്ത ജലത്തില്‍ പോലും വിഷാംശം നില നില്‍ക്കുന്ന തായാണ് ഇവരുടെ കണ്ടെത്തല്‍. ഇത് ഇവിടത്തുകാരെ “സ്ലോ പോയസനിംഗ്” വഴി ബാധിക്കുന്നു എന്ന ആരോപണം പക്ഷെ സര്‍ക്കാര്‍ നിഷേധിച്ചു വരികയാണ്. രണ്ടു മാസം മുന്‍പ് ഭോപ്പാല്‍ സന്ദര്‍ശിച്ച പരിസ്ഥിതി മന്ത്രി ജയറാം രമേഷ് ദുരന്ത ഭൂമിയില്‍ നിന്നും ഒരു പിടി മണ്ണ് കയ്യില്‍ എടുത്ത് പൊക്കി കാണിക്കുകയും “ഇതാ ഞാന്‍ ഈ മണ്ണ് കയ്യില്‍ എടുത്തിരിക്കുന്നു. ഞാന്‍ ഇപ്പോഴും ജീവിച്ചിരിക്കുന്നു. ഞാന്‍ ചുമയ്ക്കുന്നുമില്ല.” എന്ന് പറയുകയുണ്ടായി. ![]() പരിസ്ഥിതി മന്ത്രി ജയറാം രമേഷ് മന്ത്രി നടത്തിയ നിരുത്തര വാദപരമായ ഈ പരാമര്‍ശത്തെ തുടര്‍ന്ന് ഇത്തവണ ജയറാം രമേഷിന്റെ കോലം കൂടി ഭോപ്പാല്‍ നിവാസികള്‍ കത്തിച്ചു. കമ്പനിയുമായി കോടതിയില്‍ നില നില്‍ക്കുന്ന കേസ് തന്നെ ഈ പരാമര്‍ശം ദുര്‍ബലപ്പെടുത്തും എന്ന് ഇവര്‍ ഭയക്കുന്നു. സ്ലോ പോയസനിംഗ് എന്താണെന്ന് മന്ത്രിയ്ക്ക് അറിയില്ല എന്നു വേണം കരുതാന്‍. ഭോപ്പാല്‍ ദുരന്തത്തില്‍ പതിനായിര കണക്കിന് ആള്‍ക്കാര്‍ നിമിഷങ്ങ ള്‍ക്കകം കൊല്ലപ്പെട്ടത് ദ്രുത ഗതിയിലുള്ള വിഷ ബാധ ഏറ്റാണെങ്കില്‍ സ്ലോ പോയസനിംഗ് എന്ന പ്രക്രിയ വര്‍ഷങ്ങള്‍ കൊണ്ടാണ് അതിന്റെ ദോഷം പ്രകടമാക്കുന്നത്. ഇത് ലക്ഷക്കണക്കിന് ആളുകളെ മാറാ രോഗങ്ങളുടെ ദുരിതങ്ങളില്‍ ആഴ്ത്തുകയും കൊന്നൊടുക്കുകയും ചെയ്യുന്നു. ![]() പലപ്പോഴും ഈ രീതിയിലുള്ള വിഷ ബാധയാണ് കൂടുതല്‍ അപകടകരം എന്ന് ചാലിയാറിലെ മെര്‍ക്കുറി മലിനീകരണത്തെ പറ്റി ഗവേഷണം നടത്തിയ ഡോ. കെ. ടി. വിജയ മാധവന്‍ പറയുന്നു. കാരണം, ഇതിന്റെ ദൂഷ്യം ആസന്നമായി പ്രത്യക്ഷമല്ല. വന്‍ തോതില്‍ ഉണ്ടാവുന്ന വിഷ ബാധ പെട്ടെന്ന് തന്നെ ജന ശ്രദ്ധ പിടിച്ചു പറ്റുകയും അതിനെതിരെ നടപടികള്‍ സ്വീകരിക്കാന്‍ അധികാരികള്‍ നിര്‍ബന്ധി തരാകുകയും ചെയ്യും. എന്നാല്‍ സ്ലോ പോയസനിംഗ് അതിന്റെ ദൂഷ്യ ഫലങ്ങള്‍ പ്രകടിപ്പിക്കാന്‍ ഏറെ കാല താമസം എടുക്കും. ![]() ചാലിയാറിലെ മെര്‍ക്കുറി വിഷ ബാധ ഇത്തരത്തില്‍ ക്രമേണ മെര്‍ക്കുറിയുടെ അളവ് മത്സ്യങ്ങളില്‍ വര്‍ദ്ധിക്കുവാന്‍ ഇടയാക്കുകയും അവ ചത്തൊടുങ്ങുകയും ചെയ്യാന്‍ കാരണമായതായി അദ്ദേഹം കണ്ടെത്തി. എന്നാല്‍ ജലം രാസ പരിശോധനയ്ക്ക് വിധേയമാ ക്കിയപ്പോള്‍ ജലത്തിലെ മെര്‍ക്കുറിയുടെ അളവ് അനുവദിക്കപ്പെട്ട തോതിലും കുറവായിരുന്നു എന്നും, ഈ കാരണം കൊണ്ട് സര്‍ക്കാര്‍ ജലം മലിനമല്ല എന്ന നിലപാട് എടുക്കുകയും ചെയ്യുന്നു. ഇതിനു സമാനമായ ഒരു സ്ഥിതി വിശേഷമാണ് ഭോപ്പാലിലേത്. ഇവിടെ ചത്തൊടുങ്ങുന്നത് മത്സ്യമല്ല, മനുഷ്യനാണ് എന്നു മാത്രം.
- ജെ. എസ്.
|
ഓഹരി വിപണിയില്‍ കുതിപ്പ് തുടരുന്നു
കഴിഞ്ഞ ആഴ്ചാവസാനം ഇന്ത്യന്‍ ഓഹരി വിപണി സൂചികയില്‍ കനത്ത ഇടിവ് ഉണ്ടായി എങ്കിലും, ഇന്നലെ ആരംഭിച്ച ആഴ്‌ച്ചയില്‍ വന്‍ കുതിപ്പിനാണ് സാക്ഷ്യം വഹിച്ചത്. ഇന്നലത്തെ കുതിപ്പിന്റെ തുടര്‍ച്ച ഇന്നും വിപണി സൂചികകളില്‍ ദൃശ്യമായി.
സെന്‍സെക്സ് 272.05 പോയന്റ് വര്‍ദ്ധിച്ച് 17198.27 നും നിഫ്റ്റി 89.20 പോയന്റ് ഉയർന്ന് 5122.00 നും ക്ലോസ് ചെയ്തു. അമേരിക്കന്‍ വിപണികളിലും ഏഷ്യന്‍ വിപണികളിലും ഉണ്ടായ ഉണര്‍വ്വും, ജൂലൈ - സെപ്റ്റംബര്‍ കാലയളവിലെ ഇന്ത്യന്‍ സാമ്പത്തിക വളര്‍ച്ചാ നിരക്ക് 7.9% മായി ഉയര്‍ന്നതും ഓഹരി വിപണിയില്‍ തുടര്‍ച്ചയായി രണ്ടാം ദിവസവും കുതിപ്പു തുടരുന്നതിനു കാരണമായി വേണം കരുതുവാന്‍. - എസ്. കുമാര്‍, ദുബായ് Labels: സാമ്പത്തികം
- ജെ. എസ്.
|
0 Comments:
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്