08 January 2010
പ്രവാസി ഭാരതീയ ദിവസ് ഉദ്ഘാടനം മന്‍മോഹന്‍ സിംഗ് നിര്‍വഹിച്ചു
ന്യൂഡല്‍ഹി: എട്ടാം പ്രവാസി ഭാരതീയ ദിവസ് സമ്മേളനത്തിന്റെ ഔപചാരിക ഉദ്ഘാടനം ഡല്‍ഹിയില്‍ പ്രധാന മന്ത്രി മന്‍മോഹന്‍ സിംഗ് നിര്‍വഹിച്ചു. പ്രവാസികളുടെ വോട്ടവകാ ശത്തിനുളള നടപടികള്‍ പുരോഗമി ക്കുകയാണെന്നും അടുത്ത പൊതു തിരഞ്ഞെടുപ്പിനകം അത് പൂര്‍ത്തീ കരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പ്രമുഖ മലയാളി പ്രവാസികളും 1500ല്‍പ്പരം മലയാളി സംഘടനാ പ്രതിനിധികളും സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്. പ്രവാസികളുടെ സ്വത്തു സംരക്ഷണം സംബന്ധിച്ച് പ്രശ്‌നങ്ങളും പോംവഴികളും ചര്‍ച്ച ചെയ്ത സെമിനാര്‍ ആദ്യ ദിവസമായിരുന്ന വ്യാഴാഴ്ച നടന്നു. ഇന്ത്യയിലും പുറത്തു നിന്നുമുള്ള വിദഗ്ധര്‍ തങ്ങളുടെ അറിവുകള്‍ പങ്കു വെച്ച നാനോ ടെക്‌നോളജി സെമിനാറും ശ്രദ്ധേയമായി. ഭൂമിയും കെട്ടിടങ്ങളും മറ്റുമായി ബന്ധപ്പെട്ട നിയമങ്ങളെ ക്കുറിച്ചുള്ള അജ്ഞത മൂലം തങ്ങള്‍ നേരിട്ട പ്രശ്‌നങ്ങള്‍ പ്രവാസികള്‍ സെമിനാറില്‍ പങ്കു വെച്ചു. ഇടനില ക്കാരുടെയും സംശയ കരമായ പശ്ചാത്തലമുള്ള കെട്ടിട നിര്‍മാതാക്കളുടെയും വഞ്ചനയില്‍ കുടുങ്ങിയ കാര്യവും അവര്‍ ചൂണ്ടിക്കാട്ടി. ഇത്തരം കാര്യങ്ങളില്‍ രാജ്യത്ത് ഏകീകൃത നിയമം വേണമെന്ന് പലരും ആവശ്യപ്പെട്ടു. പ്രവാസി കാര്യ മന്ത്രി വയലാര്‍ രവിയുടെ ആമുഖ ത്തോടെയാണ് സെമിനാര്‍ തുടങ്ങിയത്. രാജ്യത്തെ വികസനത്തില്‍ പ്രവാസികള്‍ വഹിക്കുന്ന പങ്ക് അദ്ദേഹം എടുത്തു പറഞ്ഞു. സത്യത്തിന്റെ മെയ്ത്താസുമായി ബന്ധപ്പെട്ട് നഷ്ടം സംഭവിച്ച പ്രവാസികളുടെ പ്രശ്‌നങ്ങള്‍ക്ക് ഉടന്‍ പരിഹാരം കാണുമെന്നും അടുത്ത പ്രവാസി സമ്മേളനത്തിനു മുമ്പ് പ്രശ്‌നം പരിഹരിക്കുമെന്നും സെമിനാറില്‍ മുഖ്യ പ്രഭാഷണം നടത്തിയ കമ്പനി കാര്യ മന്ത്രി സല്‍മാന്‍ ഖുര്‍ഷിദ് പറഞ്ഞു. കെട്ടിട നിര്‍മാതാക്കളുടെ സംഘടനാ പ്രതിനിധികള്‍ റിയല്‍ എസ്‌റ്റേറ്റ് രംഗത്തെ പ്രമുഖര്‍, ധന കാര്യ സ്ഥാപനങ്ങളുടെ പ്രതിനിധികള്‍ തുടങ്ങിയവര്‍ പ്രവാസികളുടെ സംശയങ്ങള്‍ക്ക് മറുപടി നല്‍കി. രാജ്യത്ത് വസ്തുക്കളോ കെട്ടിടമോ വാങ്ങാന്‍ ഉദ്ദേശിക്കുന്ന പ്രവാസികള്‍ ഒരു കാരണ വശാലും വ്യാജ വാഗ്ദാനം നല്‍കുന്ന നിര്‍മാതാക്കളുടെ വലയില്‍ വീഴരുതെന്നും ഈ രംഗത്തെ പ്രമുഖര്‍ സെമിനാറില്‍ നിര്‍ദേശിച്ചു. - നാരായണന്‍ വെളിയംകോട്‍ Pravasi Bhartiya Divas 2010 Labels: പ്രവാസി
- ജെ. എസ്.
|
0 Comments:
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്