16 January 2010
മതം പാര്‍ട്ടിയില്‍ ചേരാന്‍ തടസ്സമല്ല : കാരാട്ട്
ഡല്‍ഹി : ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി (മാര്‍ക്സിസ്റ്റ്) മത വിശ്വാസികളെ പാര്‍ട്ടിയില്‍ ചേരുന്നതില്‍ നിന്നും തടയുന്നില്ല എന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് വ്യക്തമാക്കി. എന്നാല്‍ മത വിശ്വാസം രാജ്യ കാര്യങ്ങളില്‍ ഇടപെടാന്‍ പാടില്ല. അംഗങ്ങളുടെ മത വിശ്വാസം മത നിരപേക്ഷതയ്ക്ക് ഭീഷണി യാകുവാനും പാടില്ല. കമ്മ്യൂണിസ്റ്റ് ആദര്‍ശങ്ങളില്‍ അധിഷ്ഠിതമായി ജീവിക്കുവാന്‍ കമ്മ്യൂണിസ്റ്റുകാരെ സഹായിക്കു ന്നതിനായാണ് തിരുത്തല്‍ രേഖ തയ്യാറാക്കിയത്. പാര്‍ട്ടി അണികള്‍ പൊതു ജീവിതത്തില്‍ എന്ന പോലെ സ്വകാര്യ ജീവിതത്തിലും തികഞ്ഞ കമ്മ്യൂണിസ്റ്റുകാരായി ജീവിക്കണം എന്നതാണ് പാര്‍ട്ടി പ്രതീക്ഷിക്കുന്നത് എന്നും കാരാട്ട് വിശദീകരിച്ചു.
സി.പി.ഐ. (എം.) ഭൌതിക വാദ തത്വ ശാസ്ത്രത്തില്‍ അധിഷ്ഠിതമാണ്. ഇതു പ്രകാരം സ്റ്റേറ്റും മതവും വ്യത്യസ്ഥമായി നിലനില്‍ക്കുന്ന ഘടകങ്ങളാണ്. ഇവ തമ്മില്‍ കൂട്ടിക്കുഴ യ്ക്കാനാവില്ല. സ്റ്റേറ്റ് മതത്തെ വ്യക്തിയുടെ സ്വകാര്യതയായി കണക്കാക്കണം. എന്നാല്‍ സ്വകാര്യ മത വിശ്വാസം പാര്‍ട്ടിയില്‍ ചേരാന്‍ തടസ്സമാവുന്നില്ല. പാര്‍ട്ടിയുടെ ഭരണ ഘടനയും, പാര്‍ട്ടിയുടെ ഉദ്ദേശ ലക്ഷ്യവും, പാര്‍ട്ടി അച്ചടക്കവും അനുസരിച്ച് പ്രവര്‍ത്തിക്കാന്‍ സന്നദ്ധത ഉള്ള ആര്‍ക്കും പാര്‍ട്ടിയില്‍ അംഗമാകാം എന്നും കാരാട്ട് അറിയിച്ചു. Labels: തത്വശാസ്ത്രം, രാഷ്ട്രീയം
- ജെ. എസ്.
|
2 Comments:
ശരിയായ രീതിയിൽ വിലയിരുത്തിയാൽ മതവിശ്വാസം പാർട്ടിയിൽ ചേരാൻ തടസ്സമകും.ഈ ന്യൂസിൽ പോരായ്മകൾ ഉണ്ട്, അതുകൊണ്ട് അതുവായിക്കുന്നവർക്ക് കാര്യങ്ങൾ ശരിയാം വണ്ണം മനസ്സിലാകുവാൻ ഇടയില്ല.ഒന്നുകിൽ വിശാസി അവന്റെ മതപരമായ വിശ്വാസത്തോട് വിടപറയേണ്ടതായി വരും അല്ലെങ്കിൽ പാർട്ടിയോട്. ഡൊ.മനോജിനെപ്പോലുള്ളവരുടെ അനുഭവം അതിനെ സാധൂകരിക്കുന്നു.
പഴയ വീഞ്ഞ് പുതിയ കുപ്പിയില്‍ എന്നല്ലാതെ എന്തു പറയാണാണ്.കമ്മ്യുണിസത്തിന്ന് എന്ന് തുടക്കം കുറിച്ച
അന്നുമുതല്‍ അതിന്റെ ശത്രുക്കള്‍ പ്രചരിപ്പിച്ച് തുടങിയതാണിത്. ഈ ആധുനിക കാലഘട്ടത്തിലും അതിന്ന് പ്രസക്തി കിട്ടുന്നുവെന്നത് തന്നെ എത്ര അത്ഭുതകരമായി തോന്നുന്നു.കമ്മുണിസ്റ്റ് ആശയങളെ എതിര്ക്കാന്‍ എതിരാളികളുടെ കയ്യില്‍ എന്നുമുള്ള ആയുധമാണ്‍ ഈ മതവും ദൈവവും. ഇത് മതവിശ്വാസികളെയും ദൈവവിശ്വാസികളെയും വഴിതെറ്റിക്കാനാണ്.
പാവപ്പെട്ട മതവിശ്വാസിയും ദൈവവിശ്വാസിയും അവരുടെ പ്രശ്നങളും പരിഹരിക്കാനും അവറ്ക്ക് ശോഭനമായ ഒരു ഭാവിക്കും ഇന്നും എന്നും വിശ്വാസമര്‍പ്പിച്ചിട്ടുള്ളത് കമ്മ്യുണിസ്റ്റ് പ്രസ്ഥാനങളെയാണു..ഈ പാവപ്പെട്ടവരെ വന്ചിക്കുന്നതിന്നും ഇവരെ സാമ്രാജ്യത്തിന്റെ സ്തുതിപാഠകരാക്കാനുമുള്ല നിക്ഷിപ്ത താല്പര്യക്കാരുടെ ശ്രമങളെ പരാജയപ്പെടുത്തേണ്ടത് വിവേകമുള്ള മനുഷ്യരുടെ കടമയാണു
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്