10 January 2010
വിംസി വിട പറഞ്ഞു
പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ വിംസി എന്ന വി. എം. ബാലചന്ദ്രന്‍ (86) അന്തരിച്ചു. പുലര്‍ച്ചെ ബിലത്തി ക്കുളത്തെ വസതിയില്‍ ആയിരുന്നു അന്ത്യം. 1925 നവമ്പര്‍ 25 നു കോഴിക്കോട് ജില്ലയിലെ താമരശ്ശേരിയില്‍ ആണ് ബാലചന്ദ്രന്റെ ജനനം. കോഴിക്കോടു നിന്നും ഇറങ്ങിയിരുന്ന ദിനപ്രഭ എന്ന പത്രത്തിലൂടേ പത്ര പ്രവര്‍ത്തന രംഗത്തേക്ക് പ്രവേശിച്ചു. തുടര്‍ന്ന് മാതൃഭൂമിയില്‍ ചേര്‍ന്നു. മൂന്നര പതിറ്റാണ്ട് മാതൃഭൂമിയില്‍ സേവനം അനുഷ്ഠിച്ചു. അമ്പതാണ്ടത്തെ പത്ര പ്രവര്‍ത്തന ജീവിതത്തി നിടയില്‍ നിരവധി പുരസ്കാരങ്ങള്‍ ഇദ്ദേഹത്തെ തേടി എത്തിയിട്ടുണ്ട്.
സ്പോര്‍ട്സ് റിപ്പോര്‍ട്ടര്‍ എന്ന നിലയില്‍ ഏറെ പ്രശസ്തി നേടിയ ഇദ്ദേഹം, സ്പോര്‍ട്സ് റിപ്പോര്‍ട്ടിങ്ങില്‍ മലയാളത്തില്‍ ഒരു പുത്തന്‍ തലം തന്നെ ഒരുക്കി. കളിക്കളത്തിലെ ആരവവും ആവേശവും തെല്ലും നഷ്ടപ്പെടാതെ വായന ക്കാരനില്‍ എത്തിച്ചിരുന്ന ഇദ്ദേഹത്തിന്റെ റിപ്പോര്‍ട്ടിംഗ് ശൈലി ഏറെ ശ്രദ്ധേയ മായിരുന്നു. കാണിക ള്‍ക്കൊപ്പം നിന്നു കൊണ്ട് അവരുടെ മനസ്സറിഞ്ഞ് ലളിതമായ ഭാഷയില്‍ അദ്ദേഹം കളി റിപ്പോര്‍ട്ടുചെയ്തു. കളിയിലെ തെറ്റുകളും പിഴവുകളും ചൂണ്ടി ക്കാട്ടിയും അന്താരാഷ്ട്ര തലത്തിലെ പുത്തന്‍ ശൈലികളും താരോദയങ്ങളും എല്ലാം വിഷയമാക്കി ഇദ്ദേഹം എഴുതിയിരുന്ന ലേഖനങ്ങള്‍ പല സ്പോര്‍ട്ട്സ് താരങ്ങള്‍ക്കും പ്രചോദ നമായിട്ടുണ്ട്. പി. ടി. ഉഷയുടെ കുതിപ്പുകളും ഐ. എം. വിജയന്റെ ഗോള്‍ വര്‍ഷവും മാത്രമല്ല, സച്ചിന്റെ ബാറ്റില്‍ നിന്നും ഉയര്‍ന്ന സെഞ്ച്വറിയും മറഡോണയുടെ കാലുകളിലെ മാന്ത്രിക ചലനങ്ങളും ഒട്ടും ആവേശം കുറയാതെ മലയാളി വായന ക്കാരനില്‍ എത്തിച്ചത് വിംസി ആയിരുന്നു. സ്പോര്‍ട്സ് രംഗത്ത് ഒരു വിമര്‍ശകനേയും നല്ലൊരു റിപ്പോര്‍ട്ടറെയും ആണ് വിംസിയുടെ നിര്യാണത്തിലൂടെ മലയാളിക്കു നഷ്ടമാകുന്നത്. - എസ്. കുമാര്‍ Labels: മരണം
- ജെ. എസ്.
|
0 Comments:
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്