15 January 2010
സുവര്‍ണ്ണ കിരീടം കോഴിക്കോടിന്
സുവര്‍ണ്ണ ജൂബിലി ആഘോഷിക്കുന്ന സംസ്ഥാന സ്കൂള്‍ കലോത്സ വത്തിലെ കിരീടം കോഴിക്കോട് നില നിര്‍ത്തി. ഇത് തുടര്‍ച്ചയായി നാലാം തവണയാണ് കോഴിക്കോട് വിദ്യാഭ്യാസ ജില്ല കിരീട ജേതാക്ക ളാകുന്നത്. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ കുമാര കലോത്സവത്തില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും കഴിവു തെളിയിച്ച നൂറു കണക്കിനു പ്രതിഭകളാണ് മാറ്റുരച്ചത്.
ശക്തമായ മല്‍സരമാണ് പലയിനങ്ങളിലും നടന്നത്. 775 പോയന്‍റ്റിന്റെ മികവില്‍ കോഴിക്കോട് ജില്ല സുവര്‍ണ്ണ കപ്പ് കൈക്കലാക്കി. കണ്ണൂര്‍ വിദ്യാഭ്യാസ ജില്ല 709 പോയന്‍റ്റോടെ രണ്ടാം സ്ഥാനത്തും, 708 പോയന്‍റ്റു കളോടെ തൃശ്ശൂര്‍ ജില്ല മൂന്നാം സ്ഥാനത്തും എത്തി. കോഴിക്കോട് സില്‍വര്‍ ഹില്‍സ് സ്കൂള്‍ ഹൈസ്കൂള്‍ വിഭാഗത്തിലും, ഇടുക്കി കുമരമംഗലം എം. കെ. എന്‍. എം സ്കൂള്‍ ഹയര്‍ സെക്കന്ററി വിഭാഗത്തിലും കിരീടം കരസ്ഥമാക്കി. ആവേശം അണ പൊട്ടിയ നിമിഷങ്ങളാണ് പുരസ്കാര വിതരണത്തിനു സാക്ഷിയായത്. 117 പവന്‍ തൂക്കം വരുന്ന സുവര്‍ണ്ണ കിരീടം കോഴിക്കോട് ഏറ്റു വാങ്ങി. ഡോ. കെ. ജെ. യേശുദാസ്, കൈതപ്രം ദാമോദരന്‍ നമ്പൂതിരി, വിദ്യാഭ്യാസ മന്ത്രി എം. എ. ബേബി, കോഴിക്കോട് എം. പി. എം. കെ. രാഘവന്‍ തുടങ്ങി രാഷ്ടീയ സാംസ്കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുത്ത വിപുലമായ സമാപന ചടങ്ങുകളോടെ മേളക്ക് കൊടിയിറങ്ങി. - എസ്. കുമാര്‍ Labels: സ്പോര്‍ട്ട്സ്
- ജെ. എസ്.
|
0 Comments:
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്