04 February 2010
ദലായ് ലാമയുടെ ഇന്ത്യന്‍ ബന്ധം ചൈനയുമായുള്ള ചര്‍ച്ചയ്ക്ക് തടസ്സമാവുന്നു
ബെയ്ജിംഗ് : തിബത്തിനെ കുറിച്ചുള്ള എന്ത് ചര്‍ച്ചയും പുരോഗമിക്കണമെങ്കില്‍ ദലായ് ലാമ രാഷ്ട്രീയ വിഷയങ്ങളില്‍ നിന്നും അകന്നു നില്‍ക്കണം എന്ന് ചൈന ആവശ്യപ്പെട്ടു. ഇന്ത്യയും ചൈനയും തമ്മിലുള്ള അതിര്‍ത്തി തര്‍ക്കത്തില്‍ ദലായ് ലാമ ഇടപെടുന്നതിനെതിരെ ചൈന മുന്നറിയിപ്പ് നല്‍കുകയും ചെയ്തു.
ദക്ഷിണ തിബത്ത് എന്ന് ചൈന വിശേഷിപ്പിക്കുന്ന അരുണാചല്‍ പ്രദേശ് ഇന്ത്യയുടെ ഭാഗമാണ് എന്ന് നേരത്തെ ദലായ് ലാമ പ്രഖ്യാപിച്ചത് ചൈനയെ ഏറെ ചൊടിപ്പിച്ചിരുന്നു. താന്‍ ഇന്ത്യയുടെ പുത്രനാണ് എന്ന് പ്രഖ്യാപിക്കുക വഴി ഇന്ത്യന്‍ യജമാനന്മാരെ പ്രീതിപ്പെടുത്താനാണ് ദലായ് ലാമ ശ്രമിക്കുന്നത് എന്നും ചൈന ആരോപിച്ചു. 1959ല്‍ തിബത്തില്‍ നിന്നും പലായനം ചെയ്ത ദലായ് ലാമയ്ക്ക് ഇന്ത്യയാണ് അഭയം നല്‍കിയത്. മക്മോഹന്‍ രേഖയ്ക്ക് തെക്കുള്ള പ്രദേശം 1914 മുതല്‍ അന്താരാഷ്‌ട്ര നിയമപ്രകാരം ഇന്ത്യക്ക് അവകാശപ്പെട്ടതാണ്. ലോക പൌരനായി സ്വയം കരുതുന്ന ദലായ് ലാമ, മക്മോഹന്‍ രേഖക്ക് തെക്കുള്ള പ്രദേശങ്ങള്‍ ഇന്ത്യയുടേതാണ് എന്ന പറഞ്ഞത് ഈ പശ്ചാത്തലത്തിലാണ്. മാത്രവുമല്ല, ചരിത്രപരമായി ബുദ്ധ മതത്തിന് ഇന്ത്യയുമായി അഭേദ്യ ബന്ധവുമുണ്ട് എന്ന് ദലായ് ലാമയുടെ വക്താവ് അറിയിച്ചു. Labels: ചൈന
- ജെ. എസ്.
|
0 Comments:
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്