11 February 2010
ബി ടി വഴുതന: കേന്ദ്രം അനുമതി നല്‍കിയില്ല![]() ബാസിലസ് ടൂറിന്‍ ജിറംസിസ് (ബി. ടി.) എന്ന ബാക്ടീരിയയുടെ സഹായത്താല്‍ ജനിതക മാറ്റത്തിലൂടെ ആണ് കീട പ്രതിരോധ ശേഷി കൈവരു ത്തുന്നത്. ഇത്തരത്തില്‍ ഉള്ള ബി ടി വഴുതന കീടനാശിനി പ്രയോഗത്തില്‍ ഗണ്യമായ അളവില്‍ കുറവു വരുത്താമെന്നും ഇതു വഴി കര്‍ഷകര്‍ക്ക് കൂടുതല്‍ പ്രയോജന കരമാണെന്നുമാണ് ഇതിനെ അനുകൂലിക്കുന്നവരുടെ വാദം. എന്നാല്‍ ഈ വഴുതന വിത്തിന്റെ ജൈവ സുരക്ഷിതത്വം സംബന്ധിച്ച് ഇനിയും ഗൗരവതരമായ പഠനങ്ങള്‍ നടക്കേണ്ടി യിരിക്കുന്നു എന്നും ഇത്തരം അന്തക വിത്തുകള്‍ കര്‍ഷകരെ വിത്തുല്‍പാദക കുത്തകകള്‍ക്ക് മുമ്പില്‍ അടിമകളാക്കുവാന്‍ ഇട വരുത്തും എന്നുമാണ് ഇതിനെതിരെ വാദിക്കുന്നവര്‍ ഉന്നയിക്കുന്നത്. മൊണ്‍സാന്റോ എന്ന ബഹുരാഷ്ട്ര കുത്തകയുടെ ഇന്ത്യന്‍ സഹകാരിയായ മഹികോ എന്ന കമ്പനിയാണ് ബി ടി വഴുതന ഇന്ത്യയില്‍ രംഗത്തിറക്കുന്നത്. - എസ്. കുമാര്‍ Bt Brinal disapproved in India Labels: ജനിതക വിളകള്‍, ശാസ്ത്രം
- ജെ. എസ്.
|
0 Comments:
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്