24 March 2010

വിവാഹ പൂര്‍വ്വ ബന്ധം കുറ്റമല്ലെന്ന് സുപ്രീം കോടതി

live-inന്യൂഡല്‍ഹി : വിവാഹം കഴിക്കാതെ സ്ത്രീയും പുരുഷനും ഒരുമിച്ച് ജീവിക്കുന്നത് കുറ്റകരമല്ല എന്ന് സുപ്രീം കോടതി വിധിച്ചു. ഇങ്ങനെ ജീവിക്കുന്നത് തടയാന്‍ നിയമമില്ല. വിവാഹ പൂര്‍വ്വ ലൈംഗിക ബന്ധവും നിയമം തടയുന്നില്ല എന്ന് കോടതി വ്യക്തമാക്കി. ഭാരതീയ പൌരാണിക സങ്കല്‍പ്പത്തില്‍ കൃഷ്ണനും രാധയും ഒരുമിച്ച് കഴിഞ്ഞത് കോടതി ചൂണ്ടിക്കാട്ടി. പ്രായ പൂര്‍ത്തിയായ രണ്ടു പേര്‍ ഒരുമിച്ച് ജീവിക്കണം എന്ന് തീരുമാനിച്ചാല്‍ അതില്‍ തെറ്റ്‌ എന്താണുള്ളത്? ഒരുമിച്ച് ജീവിക്കുന്നത് ഒരു കുറ്റമല്ല എന്ന് കോടതി നിരീക്ഷിച്ചു.
 
2005ല്‍ ചില പത്ര മാധ്യമ അഭിമുഖങ്ങളില്‍ തന്റെ വിവാഹ പൂര്‍വ ബന്ധങ്ങളെ പറ്റി തുറന്നു പറഞ്ഞ പ്രമുഖ സിനിമാ നടി ഖുശ്ബു വിനെതിരെ നിലവിലുണ്ടായിരുന്ന 22 ഓളം ക്രിമിനല്‍ കേസുകള്‍ തള്ളിക്കളയണം എന്ന് ആവശ്യപ്പെട്ടു ഖുശ്ബു നല്‍കിയ പ്രത്യേക ഹരജിയില്‍ വാദം കേട്ടതിനു ശേഷമാണ് കോടതി ഈ സുപ്രധാന തീരുമാനം അറിയിച്ചത്.
 
വിവാഹ പൂര്‍വ്വ ബന്ധം മാധ്യമങ്ങളിലൂടെ തുറന്നു പറയുക വഴി യുവ തലമുറയെ വഴി തെറ്റിക്കുകയാണ് ഖുശ്ബു ചെയ്തത് എന്നായിരുന്നു പരാതിക്കാരുടെ ആരോപണം.
 
എന്നാല്‍ ഖുശ്ബുവിന്റെ വെളിപ്പെടുത്തല്‍ തികച്ചും അവരുടെ സ്വകാര്യ നിലപാടാണെന്ന് പറഞ്ഞ കോടതി ഇത് പരാതിക്കാരെ എന്തിനാണ് പ്രകോപിപ്പിക്കുന്നത് എന്ന് ആരാഞ്ഞു. ഏതു നിയമ പ്രകാരമാണ് ഇത് കുറ്റകരം ആകുന്നത്? പരാതിക്കാര്‍ പറഞ്ഞത് പോലെ ഈ അഭിമുഖങ്ങള്‍ കണ്ടതിനു ശേഷം ഏതെങ്കിലും പെണ്‍കുട്ടികള്‍ വീട് വിട്ട്‌ ഒളിച്ചോടി പോയതിന്റെ തെളിവുണ്ടോ? എത്ര വീടുകളാണ് ഈ അഭിമുഖം മൂലം പരാതിക്കാര്‍ പറഞ്ഞ പോലെ മൂല്യ ച്യുതിക്ക് വിധേയമായത്? നിങ്ങള്‍ക്ക്‌ പെണ്‍ മക്കളുണ്ടോ എന്നാ ചോദ്യത്തിന് പരാതിക്കാരന്‍ ഇല്ല എന്ന് മറുപടി പറഞ്ഞപ്പോള്‍, അപ്പോള്‍ പിന്നെ നിങ്ങളെ എങ്ങനെയാണ് ഇത് ബാധിച്ചത് എന്ന് വ്യക്തമാക്കണം എന്നായി കോടതി. നിയമ വിരുദ്ധമായി പ്രതി ഒന്നും ചെയ്തിട്ടില്ല. പ്രസ്തുത അഭിമുഖം ഞങ്ങളെ ആരെയും പ്രതികൂലമായി ബാധിച്ചിട്ടുമില്ല. കുറ്റം ഒന്നും ചെയ്യാത്ത പ്രതിയുടെ അഭിമുഖം അവരുടെ സ്വകാര്യ അഭിപ്രായ പ്രകടനം മാത്രമാണ്. അത് എങ്ങനെ കുറ്റകൃത്യമാവും എന്നും സുപ്രീം കോടതി ബെഞ്ച്‌ പരാതിക്കാരന്റെ അഭിഭാഷകനോട് ചോദിച്ചു.

Labels: ,

  - ജെ. എസ്.    

1അഭിപ്രായങ്ങള്‍ (+/-)
Links to this post

1 Comments:

തികച്ചും ശരിയായ വിധി.ഖുശ്ബുവിനെ കുറ്റം പറയുന്നവര്‍ മഹാഭാരതത്തിലെ കുന്തിയെ എന്തിനു മഹാഭാരതത്തെ തന്നെ തള്ളിപ്പറയെണ്ടതല്ലെ. എന്നാല്‍ ഇപ്പൊഴത്തെ സാമുഹ്യരീതി വെച്ച് സമൂഹത്തിനെ സംസ്കാരികമായി ദുഷിപ്പിക്കുന്നപല പ്രവണതകളും സ്വയം ചെയ്യാതിരിക്കുകയും ബോധവല്‍കരണത്തിലൂടെ കുറച്ചുകൊണ്ടുവരികയും ചെയ്യണം

March 24, 2010 5:07 PM  

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്





ആര്‍ക്കൈവ്സ്





ePathram Pacha
ePathram Magazine

ബുക്ക് റിപബ്ലിക് - e പത്രം പിന്തുണക്കുന്ന വെബ് സൈറ്റ്
dubaieasy - e പത്രം പിന്തുണക്കുന്ന വെബ് സൈറ്റ്

Click here to download Malayalam fonts
Click here to download Malayalam fonts



സ്വകാര്യതാ നയം | സംഘടനാ വിവരങ്ങള്‍ | പരസ്യ സഹായി | പത്രാധിപര്‍

© e പത്രം 2010

വാര്‍ത്തകള്‍

പ്രധാന വാര്‍ത്തകള്‍
പ്രാദേശിക വാര്‍ത്തകള്‍
സിറ്റിസണ്‍ ജേണലിസം
വിനോദം, സിനിമ
ബിസിനസ്സ് വാര്‍ത്തകള്‍

News in English

 

കലാ സാഹിത്യം

ലേഖനങ്ങള്‍
കവിതകള്‍
കഥകള്‍
അനുഭവങ്ങള്‍

 

മഞ്ഞ (മാഗസിന്‍)

കവിതകള്‍
ചിത്രകല
അഭിമുഖം
കഥകള്‍
കുറിപ്പുകള്‍
മരമെഴുതുന്നത്

കോളംസ്

 

പച്ച (പരിസ്ഥിതി)

മറ്റ് പംക്തികള്‍

ചരമം
ഹെല്പ് ഡെസ്ക്
ബൂലോഗം
കാര്‍ട്ടൂണ്‍
വെബ്ബന്നൂരില്‍ കണ്ടത്
വായനക്കാര്‍ പറഞ്ഞത്