കോടതി ശിക്ഷയ്ക്കു വിധിക്കപ്പെട്ട ആര്‍ക്കും തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ ആകില്ലെന്ന പുതിയ നിയമം സര്‍ക്കാര്‍ പാസാക്കിയതോടെ ജയില്‍ മോചിതയായാലും മ്യാന്മറിലെ ജനാധിപത്യ നേതാവ് ആങ്ങ് സാന്‍ സൂചിയ്ക്ക് തിരഞ്ഞെടുപ്പുകളില്‍ പങ്കെടുക്കുവാന്‍ ആകില്ല.
കഴിഞ്ഞ 21 വര്‍ഷത്തിനിടെ 15 വര്‍ഷമായി ജയിലിലായിരുന്നു സൂചി. ഏറ്റവും ഒടുവില്‍ ഒരു യു.എസ് പൗരനെ വീട്ടില്‍ പാര്‍പ്പിച്ച് ആഭ്യന്തര സുരക്ഷാ നിയമം ലംഘിച്ചു എന്നെ കേസിലാണ് ഒന്നര വര്‍ഷത്തെ തടവ് അനുഭവികുന്നത്. പട്ടാള ഭരണകൂടത്തിന്റെ വീട്ടുതടന്‍കലില്‍ കഴിയുന്ന സൂചിയെ വിട്ടയക്കുവാന്‍ ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നും ആവശ്യം ഉയര്‍ന്നിരുന്നു. ഇക്കഴിഞ്ഞ ദിവസം യു.എന്‍ സെക്രട്ടറി ജനറല്‍ ബാങ്കിമൂണും സൂചിയുടെ മോചനത്തിനായി പട്ടാള ഭരണകൂടത്തോട് ആവശ്യപ്പെട്ടിരുന്നു. ഈ പശ്ചാത്തലത്തില്‍ പുതിയ നിയമം സൂചിയേയും മറ്റു ജനാധിപത്യ നേതാക്കളയേയും തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നതില്‍ നിന്നും വിലക്കേര്‍പ്പെടുത്തുവാന്‍ ഉള്ള ശ്രമമായിട്ടാണ് വിലയിരുത്തപ്പെടുന്നത്.
0 Comments:
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്