
തലയെടുപ്പോടെ വടക്കും നാഥന്റെ പ്രദക്ഷിണ വഴികളില്‍ ഉയരുന്ന പന്തലുകള്‍ പൂരത്തിന്റെ പ്രധാന ആകര്‍ഷണ ഘടകമാണ്. നടുവിലാല്‍ നായ്കനാല്‍ എന്നിവിടങ്ങളില്‍ തിരുവമ്പാടിയും, മണികണ്ടനാലിനു സമീപം പാറമേക്കാവും പന്തലൊരുക്കുന്നു. ഇതു കൂടാതെ അവിടാവിടെ ചെറിയ പന്തലുകളും ഒരുക്കാറുണ്ട്. കലയും കരവിരുതും സമന്ന്വയിക്കുന്ന പൂരപ്പന്തലുകള്‍ സ്വദേശി കള്‍ക്കെന്നു മാത്രമല്ല വിദേശികള്‍ക്കും കൗതകമാണ് ഏറെ.
കവുങ്ങും, മുളയും, പട്ടികയും, തുണിയും, കയറും ആണ് പന്തലിന്റെ പ്രധാന നിര്‍മ്മാണ സാമഗ്രികള്‍. ഡിസൈന്‍ അനുസരിച്ച് കവുങ്ങും മുളയും കൊണ്ട് പ്രധാന ഫ്രൈം ഉണ്ടാക്കി, അതില്‍ കനം കുറഞ്ഞ പട്ടിക കഷ്ണങ്ങള്‍ കൊണ്ട് നിറം പൂശിയ "ഗ്രില്ലുകള്‍ " പിടിപ്പിക്കുന്നു.
പന്തല്‍ ഒരുങ്ങുന്നു പല നിലകളിലായി ഒരുക്കുന്ന പന്തലുകള്‍ രാത്രിയില്‍ ഇലക്ട്രിക് ബള്‍ബുകളുടെ പ്രഭയില്‍ ഏറെ ആകര്‍ഷകമാകും. ഇത്തരത്തില്‍ ഒരുക്കുന്ന പന്തല്‍ ലിംകാ ബുക്സ് ഓഫ് റിക്കോര്‍ഡിലും കയറി പറ്റിയിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷം തിരുവമ്പാടി വിഭാഗത്തിനായി ഒരുക്കിയ പന്തലാണ് "റിക്കോര്‍ഡ് പന്തലായി മാറിയത്". പന്തലിന്റെ വലിപ്പം അലങ്കാരം തുടങ്ങിയവ പരിഗണിച്ചാണ് ഈ സ്ഥാനം ലഭിച്ചത്. തൊണ്ണൂറടിയോളം ഉയരം ഉള്ള ഈ പന്തലൊരുക്കുവാന്‍ ഏകദേശം പത്തു ലക്ഷം രൂപ ചിലവു വന്നു. വിദേശ മലയാളിയായ
സുന്ദര്‍ മേനോന്‍ കണ്‍വീനറായുള്ള കമ്മറ്റിയാണ് ഇതിനു നേതൃത്വം നല്‍കിയത്. ദീപാലങ്കാര ങ്ങള്‍ക്കായി ചൈനയില്‍ നിന്നും പ്രത്യേകം എല്‍. ഈ. ഡികള്‍ കൊണ്ടു വരികയായിരുന്നു. സുന്ദര്‍ മേനോന്റെ ഉടമസ്ഥതയില്‍ ദുബായിലുള്ള സണ്‍ഗ്രൂപ്പിലെ തൊഴിലാളികളും, തൃശ്ശൂരിലെ ക്ലാസിക് ഇലക്ടിക്കല്‍സും ചേര്‍ന്നണ് പന്തലിന്റെ ദീപവിതാനം ഒരുക്കിയത്. ചെറുതുരുത്തി യിലെ ഐഷാ പന്തല്‍ വര്‍ക്ക്സ് ആണ് പന്തല്‍ ഒരുക്കിയത്. ഇത്തവണ തിരുവമ്പാടിയുടെ പന്തലിന്റെ കാല്‍ നാട്ടല്‍ ചടങ്ങ് ഏപ്രില്‍ പതിനാലിന് നടന്നു.
-
എസ്. കുമാര്‍ ഫോട്ടോ കടപ്പാട് : http://www.jayson.in/Labels: ആനക്കാര്യം
0 Comments:
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്