06 April 2010
കോണ്‍ഗ്രസ്സില്‍ അടിയന്തിരമായി സംഘടനാ തെരഞ്ഞെടുപ്പ് നടത്തണം: എ. സി . ജോസ്
കോണ്‍ഗ്രസ്സില്‍ അടിയന്തിരമായി സംഘടനാ തെരഞ്ഞെടുപ്പ് നടത്തണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും എ. ഐ. സി. സി. അംഗവുമായ എ. സി. ജോസ് ആവശ്യപ്പെട്ടു. യൂത്ത് കോണ്‍ഗ്രസ് ഉന്നയിച്ച ആവശ്യങ്ങള്‍ തീര്‍ച്ചയായും ന്യായമുള്ളതാണ്. തെരഞ്ഞെടുപ്പ് നീട്ടുന്നതിന് പറയുന്ന കാരണങ്ങള്‍ ന്യായമല്ല. താഴെ തട്ടില്‍ തെരഞ്ഞെടുപ്പും, മുകളില്‍ സമവായവും എന്ന രീതി ശരിയല്ല. കൂടുതല്‍ കാലം സ്ഥാന മാനങ്ങളില്‍ ഇരിക്കുന്നവര്‍ യുവാക്കള്‍ക്ക് അവസരം നല്‍കാന്‍ സ്വയം മാറി നില്‍ക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യുവാക്കള്‍ക്ക് കോണ്‍ഗ്രസ്സില്‍ പരിഗണന നല്‍കുന്നില്ല എന്ന കാര്യം ഉന്നയിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രസിഡണ്ട് എം. ലിജു നടത്തിയ പ്രസ്താവന ഏറെ വിവാദങ്ങള്‍ക്കും ചര്ച്ചക്കും വഴി വെച്ചിരുന്നു. യൂത്ത് കോണ്‍ഗ്രസിന്റെ മുഴുവന്‍ വികാരമാണെന്ന് താന്‍ പറയുന്നതെന്ന് ലിജു പറഞ്ഞിരുന്നു. ലിജുവിന് പിന്തുണ നല്‍കി കൊണ്ടാണ് എ. സി. ജോസിന്റെ പ്രസ്താവന എന്നത് ശ്രദ്ധേയമാണ്. സംഘടനാ തെരഞ്ഞെടുപ്പ് അടുത്ത മാസം പൂര്‍ത്തിയാകുമെന്നും സമവായത്തിനാകും മുന്‍ഗണന നല്‍കുക എന്നുമുള്ള നേതൃത്വത്തിന്റെ പ്രസ്താവന പുറത്തു വന്നതോടെ പലയിടത്തു നിന്നും എതിര്‍പ്പുകളും വന്നു തുടങ്ങി എന്ന സൂചനയാണ് എ. സി. ജോസിന്റെ വാക്കുകളില്‍ നിന്നും മനസിലാക്കാനാകുന്നത്. Labels: രാഷ്ട്രീയം
- ജെ. എസ്.
|
0 Comments:
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്