31 January 2010
കാശ്മീരില്‍ മത മൈത്രിയുടെ അപൂര്‍വ ദൃശ്യം
![]() അടഞ്ഞു കിടന്ന ക്ഷേത്രം നില്‍ക്കുന്ന സ്ഥലം ഭൂ മാഫിയ കൈവശപ്പെടുത്താന്‍ ശ്രമിച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കം. 20 വര്ഷം മുന്‍പ് കാശ്മീരി പണ്ഡിറ്റുകള്‍ ഇവിടെ നിന്നും ജീവ ഭയത്താല്‍ പലായനം ചെയ്തതോടെയാണ് ഈ ക്ഷേത്രത്തില്‍ പൂജ മുടങ്ങിയതും ക്ഷേത്രം അടച്ചു പൂട്ടിയതും. എന്നാല്‍ ക്ഷേത്രം അടങ്ങുന്ന സ്ഥലം ഭൂ മാഫിയ കൈവശപ്പെടുത്താന്‍ ശ്രമിക്കുന്നതായി വിവരം ലഭിച്ചതോടെ പ്രദേശത്തെ മുസ്ലിംകള്‍ സംഘടിക്കുകയും പണ്ഡിറ്റുകളെ വിവരം അറിയിക്കുകയും ചെയ്തു. ക്ഷേത്രം വീണ്ടും തുറക്കാനും പൂജകള്‍ തുടങ്ങാനും ഇവര്‍ പണ്ഡിറ്റുകളെ സഹായിക്കുകയും ചെയ്തു. പൂജയ്ക്ക് ആവശ്യമായ സിന്ദൂരവും വിളക്കുകളും വരെ ഇവരാണ് എത്തിച്ചത്. പണ്ഡിറ്റുകള്‍ തങ്ങളുടെ സഹോദരന്മാര്‍ ആണെന്ന് പ്രഖ്യാപിക്കുന്ന ഇവിടത്തെ മുസ്ലിംകള്‍, അടഞ്ഞു കിടക്കുന്ന മറ്റ് അമ്പലങ്ങളും തുറക്കണം എന്നാണ് തങ്ങളുടെ ആഗ്രഹം എന്ന് വ്യക്തമാക്കുന്നു. ഈ ആരാധനാലയങ്ങള്‍ മൈത്രിയുടെയും സമാധാനത്തിന്റെയും കേന്ദ്രങ്ങളായി വര്‍ത്തിക്കും എന്ന കാശ്മീരി പണ്ഡിറ്റ് സംഘര്‍ഷ് സമിതി അറിയിച്ചു. ഈ അമ്പലങ്ങള്‍ ഹിന്ദു മുസ്ലിം സമുദായങ്ങളുടെ സംയുക്തമായ മേല്‍നോട്ടത്തിലാവും പ്രവര്‍ത്തിക്കുക എന്നും ഇവര്‍ അറിയിക്കുന്നു. Labels: സാമൂഹികം
- ജെ. എസ്.
|
30 January 2010
ഹമാസ് കമാണ്ടറുടെ ഘാതകരെ ദുബായ് പോലീസ് തിരിച്ചറിഞ്ഞു
![]() ഇസ്രയേലി ഇന്റലിജന്‍സ് വിഭാഗമായ മൊസാദ് ആണ് കൊലക്ക് പിന്നില്‍ എന്ന് ഹമാസ് പറയുന്നു. ജനുവരി 19ന് ഉച്ചയ്ക്ക് 03:15ന് ദുബായില്‍ എത്തിയ മഹമൂദിന്റെ മൃതദേഹം ജനുവരി 20 ന് ഉച്ചയ്ക്ക് ഹോട്ടല്‍ മുറിയില്‍ കാണപ്പെടുകയായിരുന്നു.കൊലയാളി സംഘം ഇയാളെ പിന്തുടര്‍ന്ന് വന്ന് കൊല നടത്തുകയായിരുന്നു എന്നാണ് നിഗമനം. ഇതിനു മുന്‍പ് രണ്ടു തവണ ഇയാള ഇസ്രയേലി വധ ശ്രമങ്ങളെ അതിജീവിച്ചിട്ടുണ്ട്. ആറു മാസം മുന്‍പ് ബെയ്റൂട്ടില്‍ വെച്ച് വിഷം അകത്തു ചെന്ന നിലയില്‍ 30 മണിക്കൂറോളം ബോധരഹിതനായി കിടന്നിട്ടുണ്ട് ഇയാള്‍. തലക്ക് വൈദ്യത പ്രഹരമേല്‍പ്പിച്ചാണ് കൊല നടത്തിയത് എന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. മരിച്ചതിനു ശേഷം കഴുത്ത് ഞെരിക്കുകയും ചെയ്തു. മറൊരു പേരിലാണ് മഹ്മൂദ് ദുബായില്‍ പ്രവേശിച്ചത്. എന്നാല്‍ യഥാര്‍ത്ഥ പേരില്‍ ഇയാള്‍ വന്നിരുന്നുവെങ്കില്‍ ഇയാള്‍ ആരാണെന്ന് തിരിച്ചറിയുകയും മതിയായ സുരക്ഷിതത്വം നല്‍കാന്‍ തങ്ങള്‍ക്ക് കഴിയുമായിരുന്നു എന്നും പോലീസ് അറിയിച്ചു. Labels: കുറ്റകൃത്യം, തീവ്രവാദം, യു.എ.ഇ.
- ജെ. എസ്.
|
29 January 2010
ശ്രീലങ്കയില്‍ രാഷ്ട്രീയ രംഗം കലുഷമാവുന്നു
![]() ബുധനാഴ്‌ച നടന്ന തെരഞ്ഞെടുപ്പില്‍ വ്യക്തമായ ഭൂരിപക്ഷം ലഭിച്ചു രാജപക്സെ വീണ്ടും അധികാരത്തില്‍ എത്തിയെങ്കിലും തെരഞ്ഞെടുപ്പ് ഫലം അംഗീകരിക്കാന്‍ ഫോണ്‍സെക്ക വിസമ്മതിക്കുകയായിരുന്നു. തെരഞ്ഞെടുപ്പ് ഫലം വന്ന് നിമിഷങ്ങള്‍ക്കുള്ളില്‍ ഫോണ്‍സെക്ക താമസിച്ച് ഹോട്ടല്‍ സൈന്യം വളയുകയും ചെയ്തു. തന്നെ ഹോട്ടലില്‍ തടവില്‍ ആക്കിയിരിക്കുകയാണ് എന്ന് ഫോണ്‍സെക്ക ആരോപിച്ചു. എന്നാല്‍ ഫോണ്‍സെക്കയുടെ സുരക്ഷയെ കരുതിയാണ് സൈന്യം ഹോട്ടലില്‍ നിലയുറപ്പിച്ചിരിക്കുന്നത് എന്നാണ് ഔദ്യോഗിക വിശദീകരണം. Labels: ശ്രീലങ്ക
- ജെ. എസ്.
|
27 January 2010
ഓഹരി വിപണിയില്‍ വന്‍ ഇടിവ്
ഇന്ത്യന്‍ ഓഹരി വിപണികളില്‍ വന്‍ ഇടിവ് രേഖപ്പെടുത്തി. ഒരു വേള 500 പോയന്‍റ് വരെ ഇടിഞ്ഞു. സെന്‍സെക്സ് 4590 പോയന്റ് താഴ്‌ന്ന് 16289ലും, നിഫ്റ്റി 154 പോയന്റ് താഴ്‌ന്ന് 4853 ലും ക്ലോസ് ചെയ്തു.
ഏതാനും ദിവസങ്ങളായി തുടര്‍ന്നു വരുന്ന നേഗറ്റീവ് ട്രെന്റും, വിദേശ നിക്ഷേപകര്‍ വന്‍ തോതില്‍ ഓഹരികള്‍ വിറ്റഴിച്ചതും, പെട്ടെന്നുള്ള തകര്‍ച്ചക്ക് കാരണമായി. മെറ്റല്‍, റിയാലിറ്റി, ബാങ്കിംഗ് ഓഹരി കളിലാണ് വലിയ നഷ്ടം സംഭവിച്ചത്. ടാറ്റാ സ്റ്റീല്‍, മഹീന്ദ്രാ ആന്റ് മഹീന്ദ്ര, ഡി. എല്‍. എഫ്., ഐ. സി. ഐ. സി. ഐ. ബാങ്ക് തുടങ്ങി പ്രമുഖ ഓഹരികളുടെ വിലയില്‍ കാര്യമായ ഇടിവു സംഭവിച്ചു. - എസ്. കുമാര്‍ Labels: സാമ്പത്തികം
- ജെ. എസ്.
|
വോട്ടല്ല വീടാണ് മുഖ്യം എന്ന് തമിഴ് ജനത
![]() തങ്ങളുടെ ആയുഷ്കാല സമ്പാദ്യവും, കിടപ്പാടവും, സ്വത്തും, ഭൂമിയും, ഉറ്റവരും, ഉടയവരും നഷ്ടപ്പെട്ട ഒരു സമൂഹത്തിന് ഇനിയെന്ത് എന്ന ചോദ്യത്തിന് ഉത്തരം ജീവിക്കാനുള്ള മാര്‍ഗ്ഗവും താമസിക്കാനുള്ള ഇടവും തന്നെ. തമിഴ് വംശത്തെ കൊന്നൊടുക്കിയ യുദ്ധം നയിച്ച രാജപക്സെ ആയാലും, സൈന്യത്തെ നയിച്ച മുന്‍ ശ്രീലങ്കന്‍ സൈന്യാധിപന്‍ ജനറല്‍ ശരത് ഫോണ്‍സെക്ക ആയാലും, പലായനം ചെയ്ത ഒരു ജനതയ്ക്ക് തങ്ങളുടെ ദുരിതങ്ങള്‍ക്ക് ഒരു രാഷ്ട്രീയ പരിഹാരം ഉണ്ടാവും എന്ന ഒരു ഉറപ്പ് ആരും നല്‍കുന്നില്ല. തമിഴ് ജനതയോട് രാജപക്സെ നീതി കാണിച്ചില്ല എന്ന് സൈനിക പദവിയില്‍ നിന്നും വിരമിച്ച് രാഷ്ട്രീയക്കാരന്റെ വേഷം എടുത്തണിഞ്ഞ ഫോണ്‍സെക്ക പറയുന്നുണ്ടെങ്കിലും ഏറെയൊന്നും തങ്ങള്‍ക്ക് ആശിക്കാന്‍ വകയില്ലെന്ന് അവര്‍ക്ക് വ്യക്തമായി അറിയാം. എന്നാലും തമിഴ് ജനതയില്‍ തിരിച്ചറിയല്‍ രേഖ കയ്യില്‍ ഉള്ളവരില്‍ പലരും വോട്ട് രേഖപ്പെടുത്താന്‍ പോളിംഗ് ബൂത്തുകളില്‍ എത്തി. തമിഴ് ജനത ഇഴഞ്ഞിഴഞ്ഞ് വോട്ട് ചെയ്യാനെത്തി എന്നാണ് ചില പാശ്ചാത്യ മാധ്യമങ്ങള്‍ ഇതിനെ റിപ്പോര്‍ട്ട് ചെയ്തത്. ഭരണത്തിലിരിക്കുന്ന രാജപക്സെയ്ക്കും പുതുതായി രാഷ്ട്രീയക്കാരന്റെ വേഷമണിഞ്ഞ ഫോണ്‍സെക്കയ്ക്കും ശ്രീലങ്കന്‍ വംശജരുടെ പിന്തുണ തുല്യമാണ്. ആ നിലയ്ക്ക് തമിഴ് വോട്ടുകള്‍ ഈ തെരഞ്ഞെടുപ്പില്‍ നിര്‍ണായകമാണ്. താന്‍ അധികാരത്തില്‍ വന്നാല്‍ പുലികള്‍ എന്ന സംശയത്തില്‍ നേരത്തെ പിടിയിലായ എല്ലാ തമിഴ് വംശജരുടെയും പേരിലുള്ള സംശയങ്ങളുടെ നിജസ്ഥിതി പരിശോധിച്ച് കുറ്റപത്രം ഇല്ലാത്തവരുടെ പേരില്‍ കുറ്റപത്രം സമര്‍പ്പിക്കുകയും, നിരപരാധികളെ വിട്ടയക്കുകയും ചെയ്യുമെന്ന വാഗ്ദാനത്തോടെ തമിഴ് പിന്തുണ ഉറപ്പാക്കിയിട്ടുണ്ട് ഫോണ്‍സെക്ക. തമിഴ് ഭൂരിപക്ഷമുള്ള പ്രദേശത്ത് സ്വയംഭരണം എന്ന വാക്കാലുള്ള ഉറപ്പും ഫോണ്‍സെക്ക നല്‍കിയതായി സൂചനയുണ്ട്. ഇതിനെ തുടര്‍ന്ന് എല്‍. ടി. ടി. ഇ. യുടെ രാഷ്ട്രീയ കാര്യ വിഭാഗമായി ഒരു കാലത്ത് കണക്കിലാക്കിയിരുന്ന തമിഴ് നാഷണല്‍ അലയന്‍സ് ജനറല്‍ ഫോണ്സേക്കയ്ക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ മൂന്ന് ലക്ഷത്തോളം തമിഴ് വംശജര്‍ക്ക് കിടപ്പാടം നഷ്ടപ്പെടുകയും, ഇരുപതിനായിരം പേര്‍ കൊല്ലപ്പെടുകയും ചെയ്ത യുദ്ധത്തില്‍ തങ്ങള്‍ക്കെതിരെ പട നയിച്ച സൈന്യ തലവന് പിന്തുണ പ്രഖ്യാപിക്കേണ്ടി വന്നത് തമിഴ് ജനതയുടെ ദൈന്യതയാണ്. പലവട്ടം നാടും വീടും വിട്ട് അഭയാര്‍ഥി ക്യാമ്പുകള്‍ മാറി മാറി പലായനം ചെയ്ത പല തമിഴ് വംശജര്‍ക്കും തിരിച്ചറിയല്‍ രേഖകളോ വോട്ടവകാശം സ്ഥാപിക്കാന്‍ ആവശ്യമായ രേഖകളോ ഇല്ലാത്തതിനാല്‍ ഈ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനും കഴിഞ്ഞില്ല എന്നതും ഒരു വസ്തുതയാണ്. തനിക്കെതിരെ വ്യക്തമായും വോട്ടു ചെയ്യും എന്ന് ഉറപ്പുള്ളതിനാല്‍ തന്നെ അഭയാര്‍ഥി ക്യാമ്പുകളില്‍ നിന്നുമുള്ള തമിഴ് വംശജര്‍ക്ക് വോട്ടു ചെയ്യാന്‍ വേണ്ട സൌകര്യമൊന്നും ചെയ്യാന്‍ ഭരണത്തിലിരിക്കുന്ന രാജപക്സെ മെനക്കെട്ടുമില്ല. ക്യാമ്പുകളില്‍ നിന്നും ബൂത്തിലേക്ക് പോകാന്‍ വരുമെന്ന് പറഞ്ഞ ബസുകള്‍ പോലും അവസാന നിമിഷം വരാതിരിക്കുകയും തമിഴര്‍ ബൂത്തുകളിലേക്ക് ഏന്തി വലിഞ്ഞു നടന്നതിനെയുമാണ് തമിഴര്‍ വോട്ടു ചെയ്യാന്‍ ഇഴഞ്ഞിഴഞ്ഞ് എത്തി എന്ന് ചില വിദേശ പത്രങ്ങള്‍ കളിയാക്കിയത്. മഹിന്ദ രാജപക്സേയ്ക്കെതിരെ കഴിഞ്ഞ ദിവസം ചെന്നൈയില്‍ നടന്ന റാലിയില്‍ നിന്നാണ് മുകളിലെ ഫോട്ടോ. Labels: തീവ്രവാദം, മനുഷ്യാവകാശം, യുദ്ധം
- ജെ. എസ്.
|
26 January 2010
എന്‍.എന്‍. സത്യവ്രതന്‍ അന്തരിച്ചു
പ്രശസ്ത മാധ്യമ പ്രവര്‍ത്തകനും കേരള പ്രസ് അക്കാദമി മുന്‍ ഡയറക്ടറു മായിരുന്ന എന്‍. എന്‍. സത്യവ്രതന്‍ (77) അന്തരിച്ചു. ഇന്നലെ (തിങ്കളാഴ്‌ച്ച) രാവിലെ എറണാകുളത്തെ ഒരു സ്വകാര്യ ആശുപത്രിയില്‍ ആയിരുന്നു അന്ത്യം.
കൊച്ചി കുമ്പളങ്ങി സ്വദേശിയായ സത്യവ്രതന്‍ ദീനബന്ധു പത്രത്തിലൂടെ ആണ് പത്ര പ്രവര്‍ത്തന രംഗത്തേക്ക് കടന്നു വരുന്നത്. 1958-ല്‍ മാതൃഭൂമിയില്‍ ചേര്‍ന്നു. തുടര്‍ന്ന് 1988 വരെ ഇവിടെ ന്യൂസ് എഡിറ്റര്‍, ന്യൂസ് കോഡിനേറ്റര്‍ തുടങ്ങി പല സ്ഥാനങ്ങള്‍ വഹിച്ചു. മാതൃഭൂമിയില്‍ നിന്നും പിന്നീട് കേരള കൗമുദിയില്‍ റസിഡണ്ട് എഡിറ്ററായി ചേര്‍ന്നു. പത്ര പ്രവര്‍ത്തക യൂണിയന്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചിട്ടുള്ള ഇദ്ദേഹം 1993 മുതല്‍ 2008 വരെ കേരള പ്രസ് അക്കാദമി ഡയറക്ടറായിരുന്നു. എറണാകുളം പ്രസ് ക്ലബിന്റെ നിര്‍മ്മാണ ത്തിനായും ഇദ്ദേഹം ശ്രദ്ധേയമായ ശ്രമങ്ങള്‍ നടത്തിയിട്ടുണ്ട്. പത്ര പ്രവര്‍ത്തന രംഗത്ത് വിപുലമായ ഒരു ശിഷ്യ ഗണമാണി ദ്ദേഹത്തിനു ണ്ടായിരുന്നത്. “അനുഭവങ്ങളേ നന്ദി”, “വാര്‍ത്തയുടെ ശില്‍പശാല”, “വാര്‍ത്ത വന്ന വഴി” തുടങ്ങിയ ഗ്രന്ധങ്ങള്‍ ഇദ്ദേഹത്തി ന്റേതായിട്ടുണ്ട്. - എസ്. കുമാര്‍ Labels: വ്യക്തികള്‍
- ജെ. എസ്.
|
25 January 2010
എത്യോപിയന്‍ വിമാനം കടലില്‍ തകര്‍ന്നു വീണു
![]() പുലര്‍ച്ചെ 02:10ന് പുറപ്പെടേണ്ട എത്യോപ്യന്‍ എയര്‍ലൈന്റെ ഫ്ലൈറ്റ് 409 ബോയിംഗ് 737 വിമാനം 02:30നാണ് പുറപ്പെട്ടത്. എത്യോപ്യയുടെ തലസ്ഥാനമായ ആഡിസ് അബാബ യിലേക്ക് 4 മണിക്കൂറും 45 മിനിറ്റുമാണ് യാത്രാ സമയം. എന്നാല്‍ പറന്നുയര്‍ന്ന് 45 മിനിറ്റിനകം വിമാനം റഡാറില്‍ നിന്നും അപ്രത്യക്ഷമായി. തീ പിടിച്ച ഒരു വിമാനം മധ്യ ധരണ്യാഴിയില്‍ പതിക്കുന്നതായി തീര ദേശ വാസികള്‍ റിപ്പോര്‍ട്ട് ചെയ്തതനുസരിച്ച് ആ പ്രദേശത്തേയ്ക്ക് രക്ഷാ സന്നാഹങ്ങളുമായി രക്ഷാ പ്രവര്‍ത്തക സംഘങ്ങള്‍ പുറപ്പെട്ടിട്ടുണ്ട്. Labels: അപകടം, വിമാന ദുരന്തം
- ജെ. എസ്.
|
24 January 2010
കോണ്‍ഗ്രസ്സ് നേതൃപഠന ക്യാമ്പില്‍ കൂട്ടത്തല്ല്
തിരുവനന്തപുരം അമ്പലത്തറയില്‍ നടന്ന കോണ്‍ഗ്രസ്സ് നേതൃപഠന ക്യാമ്പില്‍ അംഗങ്ങള്‍ പരസ്പരം ഏറ്റുമുട്ടി. അമ്പലത്തറ മണ്ഡലം കമ്മിറ്റിയാണ് പഠന ക്യാമ്പ് സംഘടിപ്പിച്ചത്. ഇതില്‍ ഒരു വിഭാഗം ആളുകള്‍ മണ്ഡലം പ്രസിഡണ്ടി നെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചതാണ് സംഘര്‍ഷ കാരണമായി മാറിയത്. അംഗങ്ങളുടെ ഏറ്റുമുട്ടലിനിടെ യോഗത്തിനായി കൊണ്ടു വന്നിരുന്ന കസേരയടക്കം ഉള്ള ഫര്‍ണ്ണിച്ചറുകള്‍ നശിപ്പിക്കപ്പെട്ടു.
എം. എം. ഹസ്സന്‍, തമ്പാനൂര്‍ രവി തുടങ്ങിയ നേതാക്കന്മാര്‍ വേദിയിലിരിക്കെ നടന്ന സംഭവത്തെ കുറിച്ച് അന്വേഷിക്കുവാന്‍ പാര്‍ട്ടി ഡി. സി. സി. സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. - എസ്. കുമാര്‍ Labels: കേരള രാഷ്ട്രീയം
- ജെ. എസ്.
|
22 January 2010
ടാക്സി പെര്‍മിറ്റ് മണ്ണിന്റെ മക്കള്‍ക്ക് മാത്രം
മുംബൈ : ഇന്ത്യയുടെ അഖണ്ഡതയും ഐക്യവും തകര്‍ക്കുന്ന മണ്ണിന്റെ മക്കള്‍ വാദവുമായി മഹാരാഷ്ട്ര സര്‍ക്കാര്‍ രംഗത്തിറ ങ്ങിയിരിക്കുന്നു. ഇനി മുതല്‍ ടാക്സി പെര്‍മിറ്റ് എടുക്കണമെങ്കില്‍ മറാഠി ഭാഷ എഴുതാനും വായിക്കാനും അറിഞ്ഞിരിക്കണം. മഹാരാഷ്ട്ര സര്‍ക്കാറിന്റെ പുതിയ വാഹന നിയമ ത്തിലൂടെയാണ് ഈ ദേശ വിരുദ്ധ നിലപാട് പ്രാബല്യത്തില്‍ വന്നിരിക്കുന്നത്. മാത്രമല്ല, 15 വര്‍ഷത്തോളം സംസ്ഥാനത്തു സ്ഥിര താമസ ക്കാരനാണെ ന്നുള്ളതിന്റെ റസിഡന്‍ഷ്യല്‍ പ്രൂഫ് കൂടി കാണിച്ചാലേ മേലില്‍ ടാക്സി പെര്‍മിറ്റ് നല്കുകയുള്ളു.
മഹാരാഷ്ട്ര സര്‍ക്കാര്‍ പസ്സാക്കിയ ഈ നിയമം പ്രാബല്യത്തില്‍ വരുന്നതോടെ കേരളം, ഉത്തര്‍ പ്രദേശ്, ബീഹാര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള മുംബൈയിലെ മുഴുവന്‍ ടാക്സി ഡൈവര്‍മാര്‍ക്കും വന്‍ പ്രയാസങ്ങള്‍ക്ക് ഇട വരും. എന്നാല്‍, നിയമം യാതൊരു കാരണ വശാലും നീതീകരി ക്കത്തക്ക തല്ലെന്നാണ് മുംബൈ ടാക്സി യൂണിയന്റെ നിലപാട്. - നാരായണന്‍ വെളിയംകോട് Labels: തീവ്രവാദം
- ജെ. എസ്.
1 Comments:
Links to this post: |
ഇന്ത്യയില്‍ അര മണിക്കൂറില്‍ ഒരു കര്‍ഷക ആത്മഹത്യ
![]() എന്നാല്‍ കേരളം അടക്കമുള്ള മറ്റ് സംസ്ഥാനങ്ങളില്‍ കര്‍ഷക ആത്മഹത്യകള്‍ കുറയുന്നുണ്ട് എന്നും ഈ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. ആഗോള വല്‍ക്കരണം നടപ്പിലാവുന്നതോടെ കര്‍ഷകര്‍ക്ക് ലഭിക്കുന്ന സര്‍ക്കാര്‍ പരിരക്ഷ നഷ്ടമാവുകയും ഇത്തരം പരിതസ്ഥിതികള്‍ ഉടലെടുക്കുകയും ചെയ്യും എന്ന് ഭയന്നിരുന്നുവെങ്കിലും പിന്നീട് സ്ഥിതിഗതികളോട് താദാത്മ്യം പ്രാപിച്ച് വല്ലപ്പോഴും മാധ്യമങ്ങളില്‍ വരുന്ന സ്ഥിതി വിവര ക്കണക്കുകള്‍ വായിക്കുമ്പോള്‍ മാത്രം ഇത്തരം പ്രശ്നങ്ങളെ കുറിച്ച് ഓര്‍ക്കുന്ന ഒരു തരം പ്രതികരണ രഹിതമായ അവസ്ഥയില്‍ എത്തി ച്ചേര്‍ന്നിരിക്കുകയാണ് സമൂഹം. എന്നാല്‍ അര മണിക്കൂറില്‍ ഒരാള്‍ വീതം ആത്മഹത്യ ചെയ്യുന്നു എന്നത് തീര്‍ച്ചയായും ആശങ്കയ്ക്ക് ഇട നല്‍കേണ്ടതാണ്. ഇതിന്റെ കാരണത്തെ കുറിച്ചും പരിഹാരത്തെ കുറിച്ചും വ്യാപകമായ ചര്‍ച്ചയും പഠനവും നടത്തേണ്ടതുമാണ്. One farmer's suicide every 30 minutes in India Labels: കൃഷി, കേരളം, സാമൂഹികം, സാമ്പത്തികം
- ജെ. എസ്.
|
വര്‍ഗീയ സംഘടനയായ എന്‍. ഡി. എഫിനെ സംരക്ഷിക്കുന്നത് മുസ്ലിം ലീഗ് - പിണറായി വിജയന്‍
![]() ചെറിയ നേട്ടങ്ങള്‍ക്കു വേണ്ടി വര്‍ഗീയതയുമായി സമരസപ്പെടുന്ന കോണ്‍ഗ്രസിനു, മതേതര കാഴ്ചപ്പാട് അവകാശ പ്പെടാനാകില്ല. ബ്രിട്ടീഷ് സാമ്രാജ്യ ത്വത്തിനെതിരെ പോരാടുന്നതില്‍ മുസ്ലിം സമുദായം നിര്‍വഹിച്ച പങ്ക് ആര്‍ക്കും നിഷേധി ക്കാനാകില്ല. മുസ്ലിം സമുദായത്തിലെ ചെറിയൊരു വിഭാഗത്തിന്റെ വര്‍ഗീയ നിലപാട് ആ സമുദായ ത്തെയാകെ വര്‍ഗീയ വാദികളും തീവ്ര വാദികളുമായി ചിത്രീകരി ക്കാനിടയാക്കി. രാജ്യത്തെ ദുര്‍ബല പ്പെടുത്താന്‍ ഒരുങ്ങി യിരിക്കുന്ന ചില മത ശക്തികള്‍ ഇത്തരം ചെറിയ സംഘങ്ങളെ പ്രയോജന പ്പെടുത്തുകയാണ്. തീവ്ര വാദത്തില്‍ ഏര്‍പ്പെടുന്ന സമുദായത്തിലെ ന്യൂനപക്ഷ ത്തെക്കുറിച്ചു പറയുമ്പോള്‍ കോണ്‍ഗ്രസിനു നൂറു നാക്കാണ്. ആര്‍. എസ്. എസിനെ പ്രീണിപ്പിക്കാന്‍ നടത്തുന്ന കോണ്‍ഗ്രസിന്റെ ഈ നാവാണ് ഒരു സമുദായ ത്തെയാകെ തീവ്ര വാദികളായി ചിത്രീകരിക്കുന്നത്. താത്കാലിക നേട്ടങ്ങള്‍ക്കായി ഇടതു പക്ഷം വര്‍ഗീയ പാര്‍ട്ടികളുമായി ചങ്ങാത്തം കൂടിയിട്ടില്ല. മുസ്ലിം സമുദായത്തിന്റെ രക്ഷ മതേതര ഇടതു പക്ഷ പ്രസ്ഥാനങ്ങളോടു ചേര്‍ന്നു നിന്നാല്‍ മാത്രമേ സാധ്യമാ കൂവെന്നും പിണറായി പറഞ്ഞു. ന്യൂന പക്ഷ വര്‍ഗീയതയും, ഭൂരിപക്ഷ വര്‍ഗീയതയും ഒരേ പോലെ ആപത്കര മാണെന്നാണ് ഇടതു പക്ഷത്തിന്റെ നിലപാടെന്നും പിണറായി വ്യക്തമാക്കി. എല്‍. ഡി. എഫ്. കണ്‍വീനര്‍ വൈക്കം വിശ്വന്‍ അദ്ധ്യക്ഷത വഹിച്ചു. പ്രൊഫ. നൈനാന്‍ കോശി, എം. പി. മാരായ എ. വിജയ രാഘവന്‍, പി. ആര്‍. രാജന്‍, പി. കെ. ബിജു, കോര്‍പ്പറേഷന്‍ മേയര്‍ പ്രൊഫ. ആര്‍. ബിന്ദു, കെ. വി. അബ്ദുള്‍ ഖാദര്‍ എം. എല്‍. എ., എം. എം. വര്‍ഗീസ് എന്നിവര്‍ പ്രസംഗിച്ചു. - നാരായണന്‍ വെളിയംകോട് Labels: കേരള രാഷ്ട്രീയം
- ജെ. എസ്.
1 Comments:
Links to this post: |
21 January 2010
മുത്തൂറ്റ് പോള്‍ എം. ജോര്‍ജ്ജ് വധം: അന്വേഷണം സി. ബി. ഐ. ക്ക്
വ്യവസായ പ്രമുഖനായ പോള്‍ എം. ജോര്‍ജ്ജിന്റെ വധം സംബന്ധിച്ച് സി. ബി. ഐ അന്വേഷണം നടത്തുവാന്‍ ഹൈക്കോടതി ഉത്തരവായി. സംസ്ഥാന പോലീസ് നടത്തിയ അന്വേഷണത്തിലെ അപാകതകളും മറ്റു ചില ഘടകങ്ങളും ചൂണ്ടിക്കാട്ടി ക്കൊണ്ട് കൊല്ലപ്പെട്ട പോളിന്റെ പിതാവ് എം. ജോര്‍ജ്ജ് നല്‍കിയ ഹര്‍ജിയിലാണ് ഈ വിധിയുണ്ടായത്. ആറു മാസത്തിനകം അന്വേഷണം പൂര്‍ത്തി യാക്കുവാനും പറഞ്ഞിട്ടുണ്ട്. തുടക്കം മുതലേ ഈ കേസ് സംബന്ധിച്ച് ഒട്ടേറെ ദുരൂഹതകള്‍ ഉയര്‍ന്നിരുന്നു. സംസ്ഥാന രാഷ്ടീയത്തിലൂം പോള്‍ വധക്കേസ് ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു.
- എസ്. കുമാര്‍ Labels: കുറ്റകൃത്യം, കോടതി
- ജെ. എസ്.
|
കേരളത്തിന്റെ അണക്കെട്ട് സുരക്ഷാ നിയമം അസാധുവെന്ന് തമിഴ്നാടിന്റെ വാദം
![]() മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ വെള്ളത്തിന്റെ ആഴം 136 അടിക്ക് മുകളില്‍ പോകുന്നത് തടയാനായി കേരളം നടപ്പിലാക്കിയ നിയമത്തിന്റെ സാധുത ചോദ്യം ചെയ്ത് സുപ്രീം കോടതിയില്‍ തമിഴ്‌നാട് നല്‍കിയ ഹരജിയിന്മേല്‍ വാദം കേള്‍ക്കുകയായിരുന്നു അഞ്ചംഗ ഭരണ ഘടനാ ബെഞ്ച്. വാദത്തെ സഹായിക്കാന്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ഒരു ചെറു മാതൃകയും തമിഴ്‌നാട് കോടതി സമക്ഷം ഹാജരാക്കി. കേരളം പാസാക്കിയ കേരളാ ഇറിഗേഷന്‍ ആന്‍ഡ് വാട്ടര്‍ കണ്‍സര്‍വേഷന്‍ (അമന്‍ഡ്മെന്റ്) ആക്ട് 2006 പ്രകാരം അണക്കെട്ടിന്റെ സുരക്ഷിതത്വത്തെ പറ്റി കേരളത്തിന്റെ അണക്കെട്ട് സുരക്ഷിതത്വ അഥോറിറ്റിയ്ക്ക് സ്വന്തം നിഗമനത്തില്‍ എത്താനും, അണക്കെട്ടിന്റെ പ്രവര്‍ത്തനം നിയന്ത്രിക്കുവാന്‍ തമിഴ്‌നാടിനോട് ആവശ്യപ്പെടാനും, വേണ്ടി വന്നാല്‍ അണക്കെട്ടിന്റെ പ്രവര്‍ത്തനം തന്നെ നിര്‍ത്തി വെയ്ക്കാനും അധികാരം നല്‍കുന്നുണ്ട്. അണക്കെട്ടിന് നൂറ് വര്‍ഷത്തെ പഴക്കമുണ്ട് എന്നും അതിനാല്‍ അണക്കെട്ട് പ്രവര്‍ത്തന രഹിതമാക്കണം എന്നുമുള്ള പഴയ പല്ലവി തന്നെ പാടി ക്കൊണ്ടിരി ക്കുകയാണ് കേരളം എന്ന് കെ. പരാശരന്‍ പറഞ്ഞു. അണക്കെട്ടിന്റെ നിയന്ത്രണം തിരികെ ലഭിക്കാനുള്ള തന്ത്രമാണിത്. പ്രായമല്ല, മറിച്ച അണക്കെട്ട് എങ്ങനെ പരിപാലിക്കുന്നു എന്നതാണ് മുഖ്യം. ഇതെല്ലാം വിദഗ്ദ്ധ സമിതിയും സുപ്രീം കോടതിയും വിധി പ്രഖ്യാപിക്കുന്ന അവസരത്തില്‍ കണക്കിലെടുത്തതാണ്. പൊതു ജന സുരക്ഷയെ പോലെ തന്നെ അണക്കെട്ടിലെ ജലത്തെ ആശ്രയിക്കുന്ന തങ്ങളുടെ കര്‍ഷകരുടെ താല്‍പ്പര്യങ്ങളും തമിഴ്‌നാടിന് ആശങ്ക നല്‍കുന്നുണ്ട് എന്നും തമിഴ്‌നാടിന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. കേസിന്റെ വാദം ഇന്നും തുടരും.
Kerala's dam safety law unconstitutional says Tamilnadu
- ജെ. എസ്.
|
20 January 2010
കാര്‍ട്ടൂണിസ്റ്റ് തോംസണ്‍ അന്തരിച്ചു
![]() ഇന്ന് (ബുധനാഴ്‌ച്ച) വൈകുന്നേരം 5 മണിക്ക് കടപ്പകാട സി. എസ്. ഐ. കതീഡ്രലില്‍ ശവസംസ്കാരം നടക്കും. - സുധീര്‍നാഥ്, സെക്രട്ടറി, കേരള കാര്‍ട്ടൂണ്‍ അക്കാദമി Labels: കാര്‍ട്ടൂണ്‍, മരണം
- ജെ. എസ്.
|
ഐ.പി.എല്‍. ലേലം - പാക് കളിക്കാരെ ആര്‍ക്കും വേണ്ട
![]() Labels: പാക്കിസ്ഥാന്‍, സ്പോര്‍ട്ട്സ്
- ജെ. എസ്.
|
19 January 2010
വിലക്കയറ്റം തടയാന്‍ ഹരജിയുമായി യേശുദാസ് കോടതിയില്‍
![]() ജീവന്‍ രക്ഷാ മരുന്നുകളുടെ വില കുതിച്ച് ഉയര്‍ന്ന് പാവപ്പെട്ടവര്‍ക്കും സമൂഹത്തില്‍ താഴേക്കിടയില്‍ ഉള്ളവര്‍ക്കും അപ്രാപ്യമാ യിരിക്കുകയാണ് എന്ന് പരാതിയില്‍ ചൂണ്ടി ക്കാണിച്ചിട്ടുണ്ട്. ഇത്തരം മരുന്നുകള്‍, സൌജന്യമായോ കുറഞ്ഞ നിരക്കിലോ ഇവര്‍ക്ക് ലഭ്യമാക്കേണ്ട ഉത്തരവാദിത്തം സംസ്ഥാനത്തിന് ഉള്ളപ്പോഴാണ് താങ്ങാനാവാത്ത വിലയ്ക്ക് ക്യാന്‍സര്‍, ഹൃദ്‌രോഗം, കിഡ്നി രോഗങ്ങള്‍ എന്നിവയാല്‍ ഉഴലുന്ന പാവപ്പെട്ടവര്‍ക്ക് വന്‍ നിരക്കില്‍ ഈ മരുന്നുകള്‍ വിറ്റ് മരുന്ന് കമ്പനികള്‍ കൊള്ള ലാഭം കൊയ്യുന്നത് എന്ന് ഡിവിഷന്‍ ബെഞ്ചിന്റെ പരിഗണനയിലുള്ള പരാതിയില്‍ ആരോപിക്കുന്നു. ആരോഗ്യ സാമൂഹ്യ പ്രശ്നങ്ങളില്‍ സജീവമായി ഇടപെടുന്ന ജനപക്ഷം എന്ന സന്നദ്ധ സംഘടനയും യേശുദാസും സംയുക്തമായാണ് മരുന്ന് വിലകള്‍ നിയന്ത്രിക്കണം എന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. Labels: ആരോഗ്യം, കോടതി, സന്നദ്ധ സേവനം
- ജെ. എസ്.
|
17 January 2010
ജ്യോതി ബസു അന്തരിച്ചു
![]() Labels: വ്യക്തികള്‍
- ജെ. എസ്.
1 Comments:
Links to this post: |
16 January 2010
ചൈനീസ് ആക്രമണം പ്രധാന മന്ത്രിയുടെ ഓഫീസിലും
![]() ഇന്ത്യയുടെ സുപ്രധാന സൈനിക നയതന്ത്ര വ്യാവസായിക ശൃംഖല യുടെ ഇന്റര്‍നെറ്റ് അടിത്തറ ഇത്തരം സൈബര്‍ ആക്രമണങ്ങള്‍ക്ക് വിധേയമാണ് എന്ന് ഇന്ത്യന്‍ ഇന്റലിജന്‍സ് വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. ഇന്ത്യയോട് ശത്രുതയുള്ള രാജ്യങ്ങള്‍ ഇത്തരം ആക്രമണങ്ങള്‍ നടത്താനുള്ള സാധ്യത വളരെ ഏറെയാണ്. പ്രത്യേകിച്ചും ഇന്ത്യയില്‍ സൈനികമായും, നയതന്ത്ര പരമായും, ആഭ്യന്തരമായും, ആഗോള വ്യാപാര രംഗത്തും താല്പര്യങ്ങളുള്ള ചൈന. കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ കൊണ്ട് ചൈന സൈബര്‍ ആക്രമണ രംഗത്ത് ഏറെ വൈദഗ്ദ്ധ്യം നേടിയിട്ടുണ്ട്. ഇതിനായി ഒരു പ്രത്യേക സൈബര്‍ സൈന്യം തന്നെ ചൈന ഒരുക്കിയിട്ടുമുണ്ട്. 300,000 ഹാക്രമികളാണ് ഈ സൈബര്‍ സൈന്യത്തില്‍ ഉള്ളത് എന്നാണ് ഇന്ത്യന്‍ ഇന്റലിജന്‍സ് വിഭാഗത്തിന്റെ അനുമാനം. ചൈന ഇന്ത്യയെ ആക്രമിക്കുന്നത് ഇത് ആദ്യ സംഭവമല്ല എന്നും സുരക്ഷാ ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തുന്നു. Labels: ഇന്റര്‍നെറ്റ്, കുറ്റകൃത്യം, ചൈന, യുദ്ധം, രാജ്യരക്ഷ
- ജെ. എസ്.
|
ഹെയ്‌ത്തിക്ക് ഇന്ത്യയുടെ സഹായം
![]() Labels: ദുരന്തം
- ജെ. എസ്.
|
മതം പാര്‍ട്ടിയില്‍ ചേരാന്‍ തടസ്സമല്ല : കാരാട്ട്
![]() സി.പി.ഐ. (എം.) ഭൌതിക വാദ തത്വ ശാസ്ത്രത്തില്‍ അധിഷ്ഠിതമാണ്. ഇതു പ്രകാരം സ്റ്റേറ്റും മതവും വ്യത്യസ്ഥമായി നിലനില്‍ക്കുന്ന ഘടകങ്ങളാണ്. ഇവ തമ്മില്‍ കൂട്ടിക്കുഴ യ്ക്കാനാവില്ല. സ്റ്റേറ്റ് മതത്തെ വ്യക്തിയുടെ സ്വകാര്യതയായി കണക്കാക്കണം. എന്നാല്‍ സ്വകാര്യ മത വിശ്വാസം പാര്‍ട്ടിയില്‍ ചേരാന്‍ തടസ്സമാവുന്നില്ല. പാര്‍ട്ടിയുടെ ഭരണ ഘടനയും, പാര്‍ട്ടിയുടെ ഉദ്ദേശ ലക്ഷ്യവും, പാര്‍ട്ടി അച്ചടക്കവും അനുസരിച്ച് പ്രവര്‍ത്തിക്കാന്‍ സന്നദ്ധത ഉള്ള ആര്‍ക്കും പാര്‍ട്ടിയില്‍ അംഗമാകാം എന്നും കാരാട്ട് അറിയിച്ചു. Labels: തത്വശാസ്ത്രം, രാഷ്ട്രീയം
- ജെ. എസ്.
2 Comments:
Links to this post: |
15 January 2010
സുവര്‍ണ്ണ കിരീടം കോഴിക്കോടിന്
സുവര്‍ണ്ണ ജൂബിലി ആഘോഷിക്കുന്ന സംസ്ഥാന സ്കൂള്‍ കലോത്സ വത്തിലെ കിരീടം കോഴിക്കോട് നില നിര്‍ത്തി. ഇത് തുടര്‍ച്ചയായി നാലാം തവണയാണ് കോഴിക്കോട് വിദ്യാഭ്യാസ ജില്ല കിരീട ജേതാക്ക ളാകുന്നത്. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ കുമാര കലോത്സവത്തില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും കഴിവു തെളിയിച്ച നൂറു കണക്കിനു പ്രതിഭകളാണ് മാറ്റുരച്ചത്.
ശക്തമായ മല്‍സരമാണ് പലയിനങ്ങളിലും നടന്നത്. 775 പോയന്‍റ്റിന്റെ മികവില്‍ കോഴിക്കോട് ജില്ല സുവര്‍ണ്ണ കപ്പ് കൈക്കലാക്കി. കണ്ണൂര്‍ വിദ്യാഭ്യാസ ജില്ല 709 പോയന്‍റ്റോടെ രണ്ടാം സ്ഥാനത്തും, 708 പോയന്‍റ്റു കളോടെ തൃശ്ശൂര്‍ ജില്ല മൂന്നാം സ്ഥാനത്തും എത്തി. കോഴിക്കോട് സില്‍വര്‍ ഹില്‍സ് സ്കൂള്‍ ഹൈസ്കൂള്‍ വിഭാഗത്തിലും, ഇടുക്കി കുമരമംഗലം എം. കെ. എന്‍. എം സ്കൂള്‍ ഹയര്‍ സെക്കന്ററി വിഭാഗത്തിലും കിരീടം കരസ്ഥമാക്കി. ആവേശം അണ പൊട്ടിയ നിമിഷങ്ങളാണ് പുരസ്കാര വിതരണത്തിനു സാക്ഷിയായത്. 117 പവന്‍ തൂക്കം വരുന്ന സുവര്‍ണ്ണ കിരീടം കോഴിക്കോട് ഏറ്റു വാങ്ങി. ഡോ. കെ. ജെ. യേശുദാസ്, കൈതപ്രം ദാമോദരന്‍ നമ്പൂതിരി, വിദ്യാഭ്യാസ മന്ത്രി എം. എ. ബേബി, കോഴിക്കോട് എം. പി. എം. കെ. രാഘവന്‍ തുടങ്ങി രാഷ്ടീയ സാംസ്കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുത്ത വിപുലമായ സമാപന ചടങ്ങുകളോടെ മേളക്ക് കൊടിയിറങ്ങി. - എസ്. കുമാര്‍ Labels: സ്പോര്‍ട്ട്സ്
- ജെ. എസ്.
|
ബുര്‍ഖ നിരോധിക്കാന്‍ ഫ്രാന്‍സ് ഒരുങ്ങുന്നു
![]() ബുര്‍ഖ ഫ്രാന്‍സില്‍ സ്വാഗതാര്‍ഹമല്ല എന്ന തന്റെ നേരത്തേയുള്ള നിലപാടി ആവര്‍ത്തിച്ച സര്‍ക്കോസി, പുതിയ നിയമ നിര്‍മ്മാണം കോടതിയില്‍ ചോദ്യം ചെയ്യപ്പെടാന്‍ ആവാത്ത വിധം കുറ്റമറ്റതാവണം എന്നും അഭിപ്രായപ്പെട്ടു. ലിംഗ സമത്വവും, അന്തസ്സും, ജനാധിപത്യവും എതിര്‍ക്കുന്ന ശക്തികള്‍ക്ക് ഇതിനെ ചോദ്യം ചെയ്യാനും എതിര്‍ത്ത് തോല്‍പ്പിക്കാനും കഴിയാത്ത വിധം സമ്പൂര്‍ണ്ണമായിരിക്കണം ഈ ബില്‍. അതോടൊപ്പം തന്നെ മുസ്ലിം ജനതയുടെ വികാരങ്ങള്‍ കണക്കിലെടുക്കുകയും വേണം എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. Labels: മനുഷ്യാവകാശം, സ്ത്രീ
- ജെ. എസ്.
|
ആകാശ വിസ്മയം തീര്‍ത്ത് വലിയ സൂര്യ ഗ്രഹണം
കാഴ്ചക്കാരില്‍ ദൃശ്യ വിസ്മയം തീര്‍ത്ത് ഇന്നുച്ചയോടെ ആകാശത്ത് വലയ സൂര്യ ഗ്രഹണം ദൃശ്യമായി. ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ സൂര്യ ഗ്രഹണമായിരുന്നു ഇന്നുണ്ടായത്. പ്രകൃതി യൊരുക്കിയ അസുലഭമായ ആകാശ ക്കാഴ്‌ച്ച കാണുവാന്‍ ആയിര ക്കണക്കിനാളുകള്‍ വിവിധ യിടങ്ങളില്‍ ഒത്തു കൂടി. സൂര്യനെ ചന്ദ്രന്‍ മറക്കുന്നതും അതിനിടയില്‍ ഉണ്ടാകുന്ന "വജ്ര വലയവും" കണ്ടു അവര്‍ ആവേശ ഭരിതരായി.
ആയിരം വര്‍ഷത്തിലെ ഏറ്റവും വലിയ സൂര്യ ഗ്രഹണം കാണുവാനും പഠിക്കുവാനും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഉള്ള ശാസ്ത്രജ്ഞര്‍ കേരളത്തില്‍ എത്തിയിരുന്നു. ശാസ്ത്ര ലോകം വിപുലമായ ഒരുക്കങ്ങളാണ് ഈ ഗ്രണത്തെ നിരീക്ഷിക്കുവാന്‍ ഏര്‍പ്പെടുത്തിയത്. വിവിധ ചാനലുകളും, ഇന്റര്‍നെറ്റ് സൈറ്റുകളും ഈ ദൃശ്യങ്ങള്‍ ലൈവായി കാണിച്ചിരുന്നു. കന്യാ കുമാരിയില്‍ ആദ്യ "സൂര്യ വലയം" ദൃശ്യമായി. തുടര്‍ന്ന് ധനുഷ്‌കോടിയിലും കാണുവാനായി. ഉച്ചക്ക് 11.06 നു ആരംഭിച്ച് ഉച്ചയ്ക്ക് 3.11 വരെ ഈ ഗ്രഹണം നീണ്ടു. ഗ്രഹണ പാത ദക്ഷിണാ ഫ്രിക്കയിലെ കോംഗോയില്‍ ആരംഭിച്ച് ഇന്ത്യയിലൂടെ കടന്ന് ചൈനയില്‍ അവസാനിച്ചു. - എസ്. കുമാര്‍ Labels: ശാസ്ത്രം
- ജെ. എസ്.
|
കളിപ്പാട്ടങ്ങളില്‍ വിഷാംശമെന്ന് പഠന റിപ്പോര്‍ട്ട്
പുറംമോടി കണ്ട് കുട്ടികള്‍ക്ക് കളിപ്പാട്ടങ്ങള്‍ വാങ്ങി ക്കൊടുക്കുന്ന രക്ഷിതാക്കള്‍ സൂക്ഷിക്കുക. സന്തോഷത്തോടെ സ്വന്തം കുഞ്ഞുങ്ങള്‍ക്ക് സമ്മാനിക്കുന്ന കളിപ്പാട്ടങ്ങള്‍ ഒരു പക്ഷെ അവര്‍ക്ക് സമ്മാനിക്കുക ഗുരുതരമായ ആരോഗ്യ പ്രശ്നനങ്ങള്‍ ആയേക്കാം.
കുട്ടികള്‍ക്ക് ആസ്മ, ശ്വാസ കോശ രോഗങ്ങള്‍ തുടങ്ങിയവക്ക് സാധ്യത കൂടുതലുള്ള വിഷാംശം അടങ്ങിയ കളിപ്പാട്ടങ്ങള്‍ ഇന്ത്യന്‍ വിപണിയില്‍ ഉണ്ടെന്നു സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് എന്‍വയോണ്‍മന്റ് നടത്തിയ പഠനം വ്യക്തമാക്കുന്നു. കളിപ്പാട്ടങ്ങളില്‍ നിര്‍മ്മാണാ വസ്ഥയില്‍ ഉപയോഗിക്കുന്ന വിഷാംശം അടങ്ങിയ ചില വസ്തുക്കള്‍ അപകട കാരിക ളാണത്രെ. പഠനത്തിനായി ഉപയോഗി ച്ചവയില്‍ 45 ശതമാനത്തിലും ഇത്തരം അപകട കരമായ വിഷ വസ്തുക്കള്‍ ഉപയോഗി ച്ചതായി വ്യക്തമായി. ചൈനയില്‍ നിന്നും വരുന്ന കളിപ്പാട്ട ങ്ങളിലാണ് ഇത് വളരെ കൂടുതലായി അടങ്ങി യിരിക്കു ന്നതെന്നും കണ്ടെത്തി യിട്ടുണ്ട്. കളിപ്പാട്ട ങ്ങളുടെ വിലക്കുറവും പളപളപ്പും കണ്ട് ഇനി കളിപ്പാട്ട ക്കടകളില്‍ കയറുമ്പോള്‍ ഒരു നിമിഷം ചിന്തിക്കുന്നത് നല്ലതാണ്. - എസ്. കുമാര്‍ Labels: ആരോഗ്യം, കുട്ടികള്‍
- ജെ. എസ്.
|
13 January 2010
ബംഗ്ലാദേശിന്റെ മണ്ണില്‍ ഇന്ത്യാ വിരുദ്ധ പ്രവര്‍ത്തനം അനുവദിക്കില്ല : ഹസീന
![]() ബംഗ്ലാദേശ് മണ്ണ് ഇന്ത്യക്കെതിരെ ഉപയോഗിക്കാന്‍ ആരെയും അനുവദിക്കില്ലെന്ന് ഇന്ത്യ സന്ദര്‍ശിക്കുന്ന ബംഗ്ലാദേശ് പ്രധാന മന്ത്രി ഷെയ്ഖ് ഹസീന പ്രഖ്യാപിച്ചു. ഷെയ്ഖ് ഹസീനയുടെ സന്ദര്‍ശനം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മാത്രമല്ല, പ്രദേശത്തെ മുഴുവന്‍ സമാധാനത്തിനും സഹകരണത്തിനും പ്രചോദനമാകും എന്ന് ഇന്ത്യ പ്രതീക്ഷിക്കുന്നതായി വിദേശ കാര്യ സെക്രട്ടറി നിരുപമ റാവു പറഞ്ഞു. ഇരു രാജ്യങ്ങളിലും അധികാര മാറ്റം നടന്നാലും നില നില്‍ക്കുന്ന ദീര്‍ഘ കാല സഹകരണ സംവിധാനങ്ങളാണ് ഈ കരാറുകളിലൂടെ ലക്ഷ്യമാക്കുന്നത് എന്ന്‍ അധികൃതര്‍ വ്യക്തമാക്കി. Labels: അന്താരാഷ്ട്രം, ബംഗ്ലാദേശ്
- ജെ. എസ്.
|
12 January 2010
സക്കറിയയ്ക്കു നേരെ കൈയ്യേറ്റം: മലയാള വേദി അപലപിച്ചു
![]() ആശയങ്ങളെ ആശയങ്ങള്‍ കൊണ്ടും, അഭിപ്രായങ്ങളെ സാംസ്‌ക്കാ രികപരമായ ആണത്വം കൊണ്ടും നേരിടുന്നതിനു പകരം തെരുവിലെ ഗുണ്ടകളെ ക്കൊണ്ടു നേരിടുന്ന കമ്യൂണിസ്റ്റു പാര്‍ട്ടിയുടെ യുവജന വിഭാഗത്തിന്റെ രാഷ്ട്രീയ ശൈലി ജനാധി പത്യത്തിനും സാംസ്‌കാ രികതയ്ക്കും തികഞ്ഞ അപമാനമാണ്. സ്വദേശത്തും വിദേശത്തും മലയാള സാഹിത്യത്തിനും സംസ്‌ക്കാര ത്തിനും കലകള്‍ക്കുമായി നില കൊള്ളുന്ന എല്ലാ സംഘടനകളും ഈ അപചയ രാഷ്ട്രീയ സമീപന ത്തിനെതിരെ പ്രതികരി ക്കണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു. സാഹിത്യത്തിനും കലയ്ക്കും ആശയ പ്രകാശന സ്വാതന്ത്ര്യ ത്തിനുമൊക്കെ മാര്‍ക്‌സിസ്റ്റു പാര്‍ട്ടി വില കല്പിക്കു ന്നുണ്ടെങ്കില്‍ അക്രമത്തില്‍ ഏര്‍പ്പെട്ട വര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുവാന്‍ പാര്‍ട്ടി നേതൃത്വത്തോട് യോഗം അഭ്യര്‍ത്ഥിച്ചു. ഇതു സംബന്ധമായ പ്രതിഷേധ പ്രമേയം യോഗം പാസാക്കി. പ്രതിഷേധ യോഗത്തില്‍ ആന്‍ഡ്രൂസ് അഞ്ചേരി, എടത്വ രവികുമാര്‍, രാജു ചാമത്തില്‍ തുടങ്ങിയവര്‍ സംസാരിച്ചു. Labels: അക്രമങ്ങള്‍, കേരള രാഷ്ട്രീയം
- ജെ. എസ്.
|
സീതി സാഹിബ് പ്രവാസി പുരസ്കാരം കെ. വി. റാബിയക്കും, തേറമ്പില്‍ രാമകൃഷ്ണനും, എളേറ്റില്‍ ഇബ്രാഹിമിനും
![]() നെഹ്‌റു സാക്ഷരതാ പുരസ്കാര ജേതാവും, എഴുത്തു കാരിയും, സാക്ഷരതാ പ്രവര്‍ത്ത കയുമായ കെ .വി. റാബിയ, മുന്‍ കേരള നിയമ സഭാ സ്പീക്കര്‍ തേറമ്പില്‍ രാമകൃഷ്ണന്‍, ജീവ കാരുണ്യ പ്രവര്‍ത്തകന്‍ ദുബായ് കെ. എം. സി. സി. പ്രസിഡണ്ട് എളേറ്റില്‍ ഇബ്രാഹിം (മുകളിലെ ഫോട്ടോയില്‍ ഇടത്ത് നിന്നും ക്രമത്തില്‍) എന്നിവരാണ് സീതി സാഹിബ് പുരസ്കാരം ഏറ്റു വാങ്ങുന്നത്. പ്രസ്തുത സംഗമത്തോട് അനുബന്ധിച്ച് വിചാര വേദിയുടെ പുസ്തക പ്രസിദ്ധീകരണ പഠനത്തിന്റെ പ്രാരംഭമായി മുതിര്‍ന്ന പത്ര പ്രവര്‍ത്തകനും, സലഫി ടൈംസ് സ്വതന്ത്ര പത്രികയുടെ പത്രാധിപരും, നാട്ടിലും യു.എ.ഇ. യിലും കഴിഞ്ഞ മൂന്നര പതിറ്റാണ്ടിലേറെ സാമൂഹ്യ സാംസ്കാരിക, മാധ്യമ രംഗത്ത് സജീവ സാന്നിധ്യവുമായ കെ. എ. ജബ്ബാരിക്കുള്ള സൌഹൃദ ഉപഹാരമായി, യു. എ. ഇ. യിലെ ഒരു സംഘം ലേഖകരും, മാധ്യമ പ്രവര്‍ത്തകരും സംയുക്തമായി രചിച്ച "സൈകത ഭൂവിലെ സൌമ്യ സപര്യ" (എഡിറ്റര്‍ : ബഷീര്‍ തിക്കോടി) എന്ന ഗ്രന്ഥത്തിന്റെ പ്രകാശനം പ്രസ്തുത ചടങ്ങില്‍ മുഖ്യ അതിഥി ശ്രീ എം. പി. വീരേന്ദ്ര കുമാര്‍ കെ. വി റാബിയക്ക് പുസ്തകത്തിന്റെ ആദ്യ പ്രതി നല്‍കിക്കൊണ്ട് നിര്‍വ്വഹിക്കും. - ജബ്ബാരി കെ.എ., ദുബായ് കറസ്പോണ്ടന്റ്‍
- ജെ. എസ്.
|
11 January 2010
നിയന്ത്രണ രേഖ ലംഘിച്ച് ചൈന ഇന്ത്യയുടെ ഭൂമി കയ്യേറി
![]() Labels: അന്താരാഷ്ട്രം, ചൈന, യുദ്ധം
- ജെ. എസ്.
|
10 January 2010
സീതി സാഹിബ് വിചാര വേദി പ്രവാസി പുരസ്കാര ദാനം
സീതി സാഹിബ് വിചാര വേദി യു. എ. ഇ. ചാപ്റ്റര്‍ പ്രഖ്യാപിച്ച പ്രവാസി പുരസ്കാര ദാനം മാതൃഭൂമി മാനേജിംഗ് ഡയറക്ടര്‍ വീരേന്ദ്ര കുമാര്‍ തിരുരങ്ങാടിയില്‍ നിര്‍വഹിക്കും. ജനുവരി 16 നു ശനിയാഴ്ച വൈകുന്നേരം 6:30 നു തിരുരങ്ങാടി സി. എഛ്. ആഡിറ്റോറിയത്തിലാണ് ഈദൃശ സംഗമം.
നെഹ്‌റു സാക്ഷരതാ പുരസ്കാര ജേതാവും, എഴുത്തു കാരിയും, സാക്ഷരതാ പ്രവര്‍ത്ത കയുമായ കെ .വി. റാബിയ, മുന്‍ കേരള നിയമ സഭാ സ്പീക്കര്‍ തേറമ്പില്‍ രാമകൃഷ്ണന്‍, ജീവ കാരുണ്യ പ്രവര്‍ത്തകന്‍ ദുബായ് കെ. എം. സി. സി. പ്രസിഡണ്ട് എളേറ്റില്‍ ഇബ്രാഹിം എന്നിവരാണ് സീതി സാഹിബ് അവാര്‍ഡ് ഏറ്റു വാങ്ങുന്നത്. മുന്‍ കേരള നിയമ സഭാ സ്‌പീക്കറും, നവോത്ഥാന നായകനും, ചന്ദ്രിക സ്ഥാപക പത്രാധിപരും ആയിരുന്ന കെ. എം. സീതി സാഹിബിന്റെ സ്മരണാര്‍ത്ഥം കൊടുങ്ങല്ലൂര്‍ ആസ്ഥാനം ആയ 'സീതി സാഹിബ് വിചാര വേദി' യും, അതിന്റെ യു. എ. ഇ. ചാപ്റ്ററും സംയുക്ത മായി ഏര്‍പ്പെടു ത്തിയതാണു പ്രസ്തുത പുരസ്‌കാരം. സംഗമ ത്തോട് അനുബന്ധിച്ച് വിചാര വേദിയുടെ പുസ്തക പ്രസിദ്ധീകരണ പഠനത്തിന്റെ പ്രാരംഭവും കുറിക്കും. അതിനായി 'പേജ് ഇന്ത്യ പബ്ലിഷേര്‍സ്' പ്രസിദ്ധീകരിക്കുന്ന യു. എ. ഇ. യിലെ ഒരു സംഘം ലേഖകരും, മാധ്യമ പ്രവര്‍ത്തകരും സംയുക്തമായി രചിച്ച കെ. എ. ജബ്ബാരിക്കുള്ള സൌഹൃദ ഉപഹാരമായ "സൈകത ഭൂവിലെ സൌമ്യ സപര്യ" (എഡിറ്റര്‍ : ബഷീര്‍ തിക്കോടി) എന്ന ഗ്രന്ഥത്തിന്റെ പ്രകാശനം പ്രസ്തുത ചടങ്ങില്‍ മുഖ്യ അതിഥി ശ്രീ എം. പി. വീരേന്ദ്ര കുമാര്‍ നിര്‍വ്വഹിക്കും. Labels: ബഹുമതി
- ജെ. എസ്.
|
വിംസി വിട പറഞ്ഞു
പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ വിംസി എന്ന വി. എം. ബാലചന്ദ്രന്‍ (86) അന്തരിച്ചു. പുലര്‍ച്ചെ ബിലത്തി ക്കുളത്തെ വസതിയില്‍ ആയിരുന്നു അന്ത്യം. 1925 നവമ്പര്‍ 25 നു കോഴിക്കോട് ജില്ലയിലെ താമരശ്ശേരിയില്‍ ആണ് ബാലചന്ദ്രന്റെ ജനനം. കോഴിക്കോടു നിന്നും ഇറങ്ങിയിരുന്ന ദിനപ്രഭ എന്ന പത്രത്തിലൂടേ പത്ര പ്രവര്‍ത്തന രംഗത്തേക്ക് പ്രവേശിച്ചു. തുടര്‍ന്ന് മാതൃഭൂമിയില്‍ ചേര്‍ന്നു. മൂന്നര പതിറ്റാണ്ട് മാതൃഭൂമിയില്‍ സേവനം അനുഷ്ഠിച്ചു. അമ്പതാണ്ടത്തെ പത്ര പ്രവര്‍ത്തന ജീവിതത്തി നിടയില്‍ നിരവധി പുരസ്കാരങ്ങള്‍ ഇദ്ദേഹത്തെ തേടി എത്തിയിട്ടുണ്ട്.
സ്പോര്‍ട്സ് റിപ്പോര്‍ട്ടര്‍ എന്ന നിലയില്‍ ഏറെ പ്രശസ്തി നേടിയ ഇദ്ദേഹം, സ്പോര്‍ട്സ് റിപ്പോര്‍ട്ടിങ്ങില്‍ മലയാളത്തില്‍ ഒരു പുത്തന്‍ തലം തന്നെ ഒരുക്കി. കളിക്കളത്തിലെ ആരവവും ആവേശവും തെല്ലും നഷ്ടപ്പെടാതെ വായന ക്കാരനില്‍ എത്തിച്ചിരുന്ന ഇദ്ദേഹത്തിന്റെ റിപ്പോര്‍ട്ടിംഗ് ശൈലി ഏറെ ശ്രദ്ധേയ മായിരുന്നു. കാണിക ള്‍ക്കൊപ്പം നിന്നു കൊണ്ട് അവരുടെ മനസ്സറിഞ്ഞ് ലളിതമായ ഭാഷയില്‍ അദ്ദേഹം കളി റിപ്പോര്‍ട്ടുചെയ്തു. കളിയിലെ തെറ്റുകളും പിഴവുകളും ചൂണ്ടി ക്കാട്ടിയും അന്താരാഷ്ട്ര തലത്തിലെ പുത്തന്‍ ശൈലികളും താരോദയങ്ങളും എല്ലാം വിഷയമാക്കി ഇദ്ദേഹം എഴുതിയിരുന്ന ലേഖനങ്ങള്‍ പല സ്പോര്‍ട്ട്സ് താരങ്ങള്‍ക്കും പ്രചോദ നമായിട്ടുണ്ട്. പി. ടി. ഉഷയുടെ കുതിപ്പുകളും ഐ. എം. വിജയന്റെ ഗോള്‍ വര്‍ഷവും മാത്രമല്ല, സച്ചിന്റെ ബാറ്റില്‍ നിന്നും ഉയര്‍ന്ന സെഞ്ച്വറിയും മറഡോണയുടെ കാലുകളിലെ മാന്ത്രിക ചലനങ്ങളും ഒട്ടും ആവേശം കുറയാതെ മലയാളി വായന ക്കാരനില്‍ എത്തിച്ചത് വിംസി ആയിരുന്നു. സ്പോര്‍ട്സ് രംഗത്ത് ഒരു വിമര്‍ശകനേയും നല്ലൊരു റിപ്പോര്‍ട്ടറെയും ആണ് വിംസിയുടെ നിര്യാണത്തിലൂടെ മലയാളിക്കു നഷ്ടമാകുന്നത്. - എസ്. കുമാര്‍ Labels: മരണം
- ജെ. എസ്.
|
ഉല്‍ഫ നേതാവുമായി മുഷറഫ് രഹസ്യമായി കൂടിക്കാഴ്‌ച്ച നടത്തി
ധാക്ക : ഇന്ത്യയില്‍ നിരോധിക്കപ്പെട്ട ഭീകര സംഘടനയായ ഉല്‍ഫ (യുണൈറ്റഡ് ലിബറേഷന്‍ ഫ്രണ്ട് ഓഫ് ആസാം) നേതാവ് അനൂപ് ചേട്ടിയയുമായി മുന്‍ പാക്കിസ്ഥാന്‍ പ്രസിഡണ്ട് പര്‍വേസ് മുഷറഫ് ബംഗ്ലാദേശിലെ ധാക്കയില്‍ വെച്ച് രഹസ്യമായി കൂടിക്കാഴ്‌ച്ച നടത്തിയതായി ഷെയ്ഖ് ഹസീന സര്‍ക്കാരിലെ മന്ത്രിയായ സയ്യദ് അഷ്‌റഫുള്‍ ഇസ്ലാം വെളിപ്പെടുത്തി. ബംഗ്ലാദേശിലെ ഭരണകക്ഷിയായ അവാമി ലീഗിന്റെ ജനറല്‍ സെക്രട്ടറി കൂടിയാണ് അദ്ദേഹം. ഒന്നര മണിക്കൂര്‍ നീണ്ടു നിന്ന ഈ കൂടിക്കാഴ്‌ച്ചയ്ക്ക് സൌകര്യം ഒരുക്കി കൊടുത്തത് മുന്‍ സര്‍ക്കാരിനെ നയിച്ച ഖാലിദാ സിയ ആണെന്നും മന്ത്രി അറിയിച്ചു. 1998 മുതല്‍ അനൂപ് ചേട്ടിയ ബംഗ്ലാദേശില്‍ ജയിലില്‍ ആണെന്നാണ് ബംഗ്ലാദേശ് ഇന്ത്യയെ അറിയിച്ചിരുന്നത്. 2002 ജൂലായില്‍ ആണ് മുന്‍ പാക്കിസ്ഥാന്‍ പ്രസിഡണ്ട് പര്‍വേസ് മുഷറഫ് ബംഗ്ലാദേശ് സന്ദര്‍ശിച്ചത്. ഈ സന്ദര്‍ശന വേളയില്‍ പര്‍വേസ് താമസിച്ച ഹോട്ടല്‍ മുറിയില്‍ വെച്ചായിരുന്നു ഉല്‍ഫ നേതാവുമായുള്ള കൂടിക്കാഴ്‌ച്ച നടന്നത് എന്നാണ് ഇപ്പോഴത്തെ വെളിപ്പെടുത്തല്‍.
Labels: തീവ്രവാദം, പര്‍വേസ് മുഷറഫ്, പാക്കിസ്ഥാന്‍
- ജെ. എസ്.
|
സൌദി അറേബ്യയില്‍ നിന്നും ഒളിച്ചു കടന്നയാള്‍ക്ക് ജാമ്യം
ജെയ്‌പുര്‍ : സൌദി അറേബ്യയില്‍ നിന്നും ഇന്ത്യയിലേക്ക് വന്ന എയര്‍ ഇന്ത്യ വിമാനത്തിന്റെ കക്കൂസില്‍ കയറി ഒളിച്ചിരുന്നു ഇന്ത്യയിലേക്ക് കടന്ന ഹബീബ് ഹുസൈന് കോടതി ജാമ്യം അനുവദിച്ചു. മദീന വിമാന താവളത്തില്‍ തൂപ്പുകാരന്‍ ആയിരുന്ന ഇയാള്‍ ഇനി ഒരിക്കലും താന്‍ സൌദി അറേബ്യയിലേക്ക് തിരികെ പോവാന്‍ ആഗ്രഹി ക്കുന്നില്ലെന്ന് പറയുന്നു. ജാമ്യത്തില്‍ ഇറങ്ങിയ ഇയാള്‍ ബന്ധു ക്കളോടൊപ്പം സ്വദേശമായ ഉത്തര്‍ പ്രദേശിലേക്ക് തിരിച്ചു പോയി.
Labels: വിമാന സര്‍വീസ്
- ജെ. എസ്.
|
വ്യക്തിഗത ആദായ നികുതി വിവരങ്ങള്‍ വിവരാവകാശ നിയമത്തിന്റെ പരിധിയില്‍
![]() തന്റെ ആദായ നികുതി വിവരങ്ങള്‍ വിവരാവ കാശ നിയമം ഉപയോഗിച്ച് വെളിപ്പെടുത്തണം എന്ന അപേക്ഷ തന്റെ സ്വകാര്യതയ്ക്ക് ഭീഷണിയാണെന്നും അതിനാല്‍ പ്രസ്തുത അപേക്ഷ തള്ളിക്കളയണം എന്നും കാണിച്ച് ഡല്‍ഹിയിലെ ഒരു സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍ നല്‍കിയ അപേക്ഷ തള്ളിക്കളഞ്ഞു കൊണ്ടാണ് കമ്മീഷന്‍ ഈ സുപ്രധാന തീരുമാനം കൈക്കൊണ്ടത്. Income tax returns under the Right To Information Act says Central Information Commission Labels: നിയമം
- ജെ. എസ്.
|
08 January 2010
പ്രവാസി ഭാരതീയ ദിവസ് ഉദ്ഘാടനം മന്‍മോഹന്‍ സിംഗ് നിര്‍വഹിച്ചു
![]() വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പ്രമുഖ മലയാളി പ്രവാസികളും 1500ല്‍പ്പരം മലയാളി സംഘടനാ പ്രതിനിധികളും സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്. പ്രവാസികളുടെ സ്വത്തു സംരക്ഷണം സംബന്ധിച്ച് പ്രശ്‌നങ്ങളും പോംവഴികളും ചര്‍ച്ച ചെയ്ത സെമിനാര്‍ ആദ്യ ദിവസമായിരുന്ന വ്യാഴാഴ്ച നടന്നു. ഇന്ത്യയിലും പുറത്തു നിന്നുമുള്ള വിദഗ്ധര്‍ തങ്ങളുടെ അറിവുകള്‍ പങ്കു വെച്ച നാനോ ടെക്‌നോളജി സെമിനാറും ശ്രദ്ധേയമായി. ഭൂമിയും കെട്ടിടങ്ങളും മറ്റുമായി ബന്ധപ്പെട്ട നിയമങ്ങളെ ക്കുറിച്ചുള്ള അജ്ഞത മൂലം തങ്ങള്‍ നേരിട്ട പ്രശ്‌നങ്ങള്‍ പ്രവാസികള്‍ സെമിനാറില്‍ പങ്കു വെച്ചു. ഇടനില ക്കാരുടെയും സംശയ കരമായ പശ്ചാത്തലമുള്ള കെട്ടിട നിര്‍മാതാക്കളുടെയും വഞ്ചനയില്‍ കുടുങ്ങിയ കാര്യവും അവര്‍ ചൂണ്ടിക്കാട്ടി. ഇത്തരം കാര്യങ്ങളില്‍ രാജ്യത്ത് ഏകീകൃത നിയമം വേണമെന്ന് പലരും ആവശ്യപ്പെട്ടു. പ്രവാസി കാര്യ മന്ത്രി വയലാര്‍ രവിയുടെ ആമുഖ ത്തോടെയാണ് സെമിനാര്‍ തുടങ്ങിയത്. രാജ്യത്തെ വികസനത്തില്‍ പ്രവാസികള്‍ വഹിക്കുന്ന പങ്ക് അദ്ദേഹം എടുത്തു പറഞ്ഞു. സത്യത്തിന്റെ മെയ്ത്താസുമായി ബന്ധപ്പെട്ട് നഷ്ടം സംഭവിച്ച പ്രവാസികളുടെ പ്രശ്‌നങ്ങള്‍ക്ക് ഉടന്‍ പരിഹാരം കാണുമെന്നും അടുത്ത പ്രവാസി സമ്മേളനത്തിനു മുമ്പ് പ്രശ്‌നം പരിഹരിക്കുമെന്നും സെമിനാറില്‍ മുഖ്യ പ്രഭാഷണം നടത്തിയ കമ്പനി കാര്യ മന്ത്രി സല്‍മാന്‍ ഖുര്‍ഷിദ് പറഞ്ഞു. കെട്ടിട നിര്‍മാതാക്കളുടെ സംഘടനാ പ്രതിനിധികള്‍ റിയല്‍ എസ്‌റ്റേറ്റ് രംഗത്തെ പ്രമുഖര്‍, ധന കാര്യ സ്ഥാപനങ്ങളുടെ പ്രതിനിധികള്‍ തുടങ്ങിയവര്‍ പ്രവാസികളുടെ സംശയങ്ങള്‍ക്ക് മറുപടി നല്‍കി. രാജ്യത്ത് വസ്തുക്കളോ കെട്ടിടമോ വാങ്ങാന്‍ ഉദ്ദേശിക്കുന്ന പ്രവാസികള്‍ ഒരു കാരണ വശാലും വ്യാജ വാഗ്ദാനം നല്‍കുന്ന നിര്‍മാതാക്കളുടെ വലയില്‍ വീഴരുതെന്നും ഈ രംഗത്തെ പ്രമുഖര്‍ സെമിനാറില്‍ നിര്‍ദേശിച്ചു. - നാരായണന്‍ വെളിയംകോട് Pravasi Bhartiya Divas 2010 Labels: പ്രവാസി
- ജെ. എസ്.
|
07 January 2010
ഭൂമി വില്‍ക്കാന്‍ ഉദ്ദേശമില്ല എന്ന് സ്മാര്‍ട്ട് സിറ്റി
![]() കേരള സര്‍ക്കാര്‍ പങ്കാളിയായി റെജിസ്റ്റര്‍ ചെയ്ത സ്മാര്‍ട്ട് സിറ്റി കൊച്ചി എന്ന ഇന്ത്യന്‍ കമ്പനിയുടെ പേര്‍ക്കാണ് സ്വതന്ത്ര അവകാശം ആവശ്യപ്പെട്ടത് എന്നും ഈ കമ്പനിയുടെ ചെയര്‍മാന്‍ മന്ത്രി എസ്. ശര്‍മയാണ് എന്നും ഫരീദ് അബ്ദുള്‍ റഹിമാന്‍ ചൂണ്ടിക്കാട്ടി. സ്മാര്‍ട്ട് സിറ്റി കഴിഞ്ഞ 10 വര്‍ഷത്തിനുള്ളില്‍ കൈവരിച്ച പുരോഗതി നേരിട്ടു കാണാന്‍ സര്‍ക്കാര്‍ പ്രതിനിധികള്‍ ദുബായിലെ കമ്പനി ആസ്ഥാനം സന്ദര്‍ശിക്കണം എന്നും, ഇപ്പോള്‍ നില നില്‍ക്കുന്ന അഭിപ്രായ ഭിന്നതകള്‍ ചര്‍ച്ച ചെയ്തു പരിഹരിക്കണം എന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
- ജെ. എസ്.
|
06 January 2010
പ്രവാസികള്‍ എയര്‍ ഇന്ത്യ ഓഫീസ് ഉപരോധിച്ചു
കോഴിക്കോട്: വിമാനം റദ്ദാക്കി പ്രവാസികളെ ദുരിത ത്തിലാക്കുന്ന എയര്‍ ഇന്ത്യയുടെ നടപടിയിലും ഇതിനെതിരെ സമരം ചെയ്ത യുവജന നേതാക്കളെ ജയിലില്‍ അടച്ചതിലും പ്രതിഷേധിച്ച് കേരള പ്രവാസി സംഘത്തിന്റെ നേതൃത്വത്തില്‍ നൂറ് കണക്കിന് ആളുകള്‍ എയര്‍ ഇന്ത്യ ഓഫീസ് ഉപരോധിച്ചു. കേരള പ്രവാസി സംഘം സംസ്ഥാന സെക്രട്ടറിയും പ്രവാസി ക്ഷേമ ബോര്‍ഡ് ഡയറക്ടറുമായ പയ്യോളി നാരായണന്‍ സമരം ഉദ്ഘാടനം ചെയ്തു. ബാദുഷാ കടലുണ്ടി, പി. സെയ്താലി ക്കുട്ടി, ടി. കെ. അബ്ദുള്ള, മഞ്ഞക്കുളം നാരായണന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
- നാരായണന്‍ വെളിയംകോട് Labels: പ്രതിഷേധം, പ്രവാസി, വിമാന സര്‍വീസ്
- ജെ. എസ്.
|
05 January 2010
ബുര്‍ജ് ഖലീഫ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടം
![]() കെട്ടിടത്തിന്റെ ഉല്‍ഘാടനം ദര്‍ശിക്കാന്‍ ആയിര കണക്കിന് വിശിഷ്ട അതിഥികള്‍ ഒത്തു കൂടിയിരുന്നു. കെട്ടിടത്തിനു ചുറ്റുമുള്ള ഹോട്ടലുകളില്‍ ഉല്‍ഘാടന ചടങ്ങുകള്‍ വീക്ഷിക്കാന്‍ ആവും വിധമുള്ള ഇരിപ്പിടങ്ങള്‍ എല്ലാം തന്നെ രാവിലേ തന്നെ ബുക്ക് ചെയ്യപ്പെട്ടിരുന്നു. അടുത്തുള്ള ചില കെട്ടിടങ്ങള്‍ സുരക്ഷാ കാരണങ്ങളാല്‍ സുരക്ഷാ ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശ പ്രകാരം ഒഴിഞ്ഞു കൊടുക്കുകയും ചെയ്തിരുന്നു. ഇത്തരത്തില്‍ ഹോട്ടലുകളില്‍ പണം മുടക്കി കാഴ്‌ച്ച കാണാന്‍ എത്തിയ നിരവധി ആളുകള്‍ക്ക് പുറമെ പരിസരത്തുള്ള ഒഴിഞ്ഞ ഇടങ്ങളിലും റോഡരികില്‍ കാറുകള്‍ ഒതുക്കിയിട്ടും ഉല്‍ഘാട നത്തോടനു ബന്ധിച്ചുള്ള വെടിക്കെട്ടും, ലേസര്‍ പ്രദര്‍ശനവും, വര്‍ണ്ണ ദീപ അലങ്കാരങ്ങളും കാണാന്‍ ആയിര ക്കണക്കിന് ജനങ്ങള്‍ തടിച്ചു കൂടി. മുകളിലെ ചിത്രത്തില്‍ ക്ലിക്ക് ചെയ്താല്‍ കൂടുതല്‍ ചിത്രങ്ങള്‍ കാണാം എന്നാല്‍ തൃശ്ശൂര്‍ പൂരത്തിന്റെ വെടിക്കെട്ട് പ്രതീക്ഷിച്ചവര്‍ക്ക് തികച്ചും വ്യത്യസ്തമായ മറ്റൊരു അനുഭവമാണ് ഉണ്ടായത്. ആകാശത്തിലേക്ക് കുതിച്ചുയരുന്ന പതിവ് കാഴ്‌ച്ചയില്‍ നിന്നും വ്യത്യസ്തമായി ലോകത്തിലെ ഏറ്റവും ഉയരമുള്ള കെട്ടിടത്തിന്റെ സവിശേഷതയെ വിളിച്ചോതിയ വ്യത്യസ്തമായ ഒരു വെടിക്കെ ട്ടായിരുന്നു സംവിധാനം ചെയ്തിരുന്നത്. കെട്ടിടത്തിന്റെ വിവിധ നിലകളില്‍ നിന്നും പുറത്തേക്ക് വര്‍ഷിച്ച വെടിക്കെട്ട് കെട്ടിടത്തിന്റെ ഉയരം പ്രഖ്യാപിച്ചു കൊണ്ട് കെട്ടിടത്തെ വര്‍ണ്ണ പ്രഭയാല്‍ ആവരണം ചെയ്തു നില്‍ക്കുന്ന അത്യപൂര്‍വ്വ ദൃശ്യമാണ് ബുര്‍ജ് ഖലീഫ കാഴ്‌ച്ചക്കാര്‍ക്ക് സമ്മാനിച്ചത്. സംഗീത താളത്തിനൊപ്പം നൃത്തം വെച്ച ദുബായ് ഫൌണ്ടന്‍ ഉല്‍ഘാടനത്തിന് കൊഴുപ്പേകി. ഇതേ സമയം, യു. എ. ഇ. യുടെ പതാകയും ഷെയ്ഖ് മൊഹമ്മദിന്റെയും യു. എ. ഇ. പ്രസിഡണ്ട് ഷെയ്ഖ് ഖലീഫയുടെയും ചിത്രങ്ങളും ഏന്തി ആകാശത്തു നിന്നും പാരഷൂട്ട് വഴി ഒഴുകി എത്തിയ എട്ടു പേര്‍ കൃത്യമായി ഷെയ്ഖ് മൊഹമ്മദിനു മുന്‍പില്‍ തന്നെ വന്നിറങ്ങി. ഇതോടൊപ്പം ഇരുട്ടില്‍ മൂടി കിടന്നിരുന്ന ബുര്‍ജ് ഖലീഫ യുടെ വിവിധ നിലകളില്‍ നിന്നും പതിനായിരം വെടിക്കെട്ടുകള്‍ക്ക് തിരി കൊളുത്തി. ലോകത്തിലെ ഏറ്റവും ഉയരമേറിയ വെടിക്കെട്ടായി മാറി ഈ കാഴ്‌ച്ച. Labels: ദുബായ്
- ജെ. എസ്.
|
02 January 2010
52.60 കോടി രൂപയുടെ മദ്യം കഴിച്ച കേരളം
![]() - നാരായണന്‍ വെളിയന്‍കോട്, ദുബായ് Kerala celebrates New Year with record alcohol consumption
- ജെ. എസ്.
|
0 Comments:
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്